അല്ലെങ്കില്‍ത്തന്നെ ആകെ പ്രശ്നമാണ് 3 ഇഡിയറ്റ്സ് എന്ന ചിത്രത്തിന്റെ കാര്യം. ചേതന്‍ ഭഗത് എന്ന ബെസ്റ്റ് സെല്ലിങ് നോവലിസ്റ്റിന്റെ ഫൈവ് പോയ്ന്റ് സംവണ്‍ സിനിമയാക്കുന്നു എന്ന വാര്‍ത്ത വന്നതു മുതല്‍ പ്രശ്നങ്ങളും തുടങ്ങി. ഒടുവില്‍ ചിത്രം ഇറങ്ങിയപ്പോള്‍ അതിന്റെ ടൈറ്റില്‍ കാര്‍ഡില്‍ ചേതന്റെ പേര് കൊടുക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ വരെയെത്തി കാര്യങ്ങള്‍. എന്തായാലും ഇഡിയറ്റ്സിന്റെ കുഴപ്പങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ലെന്ന് ഉറപ്പായി. കഴിഞ്ഞ ദിവസമാണ് 3 ഇഡിയറ്റ്സില് നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു അനിമേഷന്‍ ചിത്രം ഫോര്‍ത്ത് ഇഡിയറ്റ് നിര്‍മിക്കുന്നുവെന്ന വാര്‍ത്ത വന്നത്. വിശ്വരൂപ് റോയ് ചൗധരി സംവിധാനം ചെയ്ത ചിത്രത്തിനെതിരേ 3 ഇഡിയറ്റ്സിന്റെ നിര്‍മാതാവ് വിധു വിനോദ് ചോപ്ര രംഗത്തു വന്നിരിക്കുന്നു.
ഇന്ന് റിലീസ് ചെയ്യാനിരി ക്കെയാണ് ഫോര്‍ത്ത് ഇഡിയ റ്റിനെതിരേ നിയമനടപടിയുമാ യി വിധു വിനോദ് എത്തിയത്. നോട്ടിസ് കൈപ്പറ്റിയെന്നും ഇന്നു തന്നെ അതിനു മറുപടി നല്‍കുമെന്നുമാണ് ചൗധരി പറയുന്നത്. കോപ്പിറൈറ്റ് നിയമലംഘനമാണ് എന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. തെറ്റിദ്ധാരണയില്‍ നിന്നാണ് പ്രശ്നങ്ങളുണ്ടായതെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെ ന്ന് ചൗധരി. ചോപ്രയുടെ ചിത്രവുമായി ഫോര്‍ത്ത് ഇഡിയറ്റിന് യാതൊരു സാമ്യവുമില്ല, പക്ഷേ, അതില്‍ നിന്ന് പ്രചോദനം നേടിയെന്നത് സത്യവുമാണ്.
എല്ലാ കാര്യങ്ങളും മറ്റൊന്നില്‍ നിന്ന് ഇന്സ്പിരേഷന് നേടി ചെയ്യുന്നതാണ്. ശൂന്യത യില്‍ നിന്ന് ആര്‍ക്കും ഒന്നും സൃഷ്ടിക്കാന്‍ കഴിയില്ല. 3 ഇഡിയറ്റ്സിന്റെ പ്ലോട്ട് ലൈനില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാ ണ് ഫോര്‍ത്ത് ഇഡിയറ്റ്. പപ്പു എന്ന കുട്ടിയുടെ കഥയാണിത്. അമീറിന്റെ കഥാപാത്രത്തില്‍ നിന്ന് ചിലത് കടമെടുത്തു എന്നല്ലാതെ മറ്റൊന്നും പറയാനില്ല. സ്കൂള്‍ പ്രിന്‍സിപ്പലായി അമീറിന്റെ കഥാപാത്രമായ ഫുന്‍സുക് വാങ്ഡുവിന്റെ പേരും എടുത്തു. ഇത് മാധ്യമങ്ങളില്‍ നിന്ന് മനസിലാക്കിയാണ് ചോപ്ര നിയമനടപടിക്കു തുനിഞ്ഞത്. തന്നോട് ഒരു കാര്യവും ചോദിക്കാതെ തന്നെ ചൗധരി ഇങ്ങനെയൊരു തീരുമാനമെടുത്തതില്‍ താന്‍ അതിശയിക്കുന്നുവെന്നാണ് ലീഗല്‍ നോട്ടിസില്‍ ചോപ്ര പറയുന്നത്.
വിധു വിനോദ് ചോപ്ര ഇത്രയൊക്കെ വാദിക്കുന്നുണ്ടെങ്കി ലും 3 ഇഡിയറ്റ്സ് പുറത്തിറങ്ങിയപ്പോഴും സമാന സിറ്റുവേഷന് ആയിരുന്നു എന്ന കാര്യം മറക്കുന്നതു ശരിയല്ല എന്നാ ണ് ചിലരുടെ അഭിപ്രായം. സിനിമയുടെ യഥാര്‍ഥ ബ്രെയ്ന്‍ ആയിരുന്ന ചേതന്‍ ഭഗതിനെ പാടെ അവഗണിച്ചുകൊണ്ട് വിധു ചിത്രം പുറത്തിറക്കിയപ്പോഴും ഇങ്ങനെയൊരു കോപ്പിറൈറ്റ് പ്രശ്നം തന്നെയായിരുന്നു വിവാദം. കാര്യങ്ങള്‍ കുഴപ്പമായ സ്ഥിതിക്ക് 3 ഇഡിയറ്റ്സ് പോലെ ഗംഭീരവിജയമായിരിക്കുമോ ഫോര്‍ത്ത് ഇഡിയറ്റിനെയും കാത്തിരിക്കുന്നത്?