അമീര്‍ ഖാന് ചിത്രങ്ങളും പോഷ് അവാര്‍ഡുകളും തമ്മില്‍ അത്ര ചേര്‍ച്ചയിലല്ല പലപ്പോഴും. എന്നാല്‍ അമീറിന്റെ ലേറ്റസ്റ്റ് റെക്കോഡ് ബ്രേക്കിങ് ചിത്രം അവാര്‍ഡുകളുടെ കാര്യത്തിലും ചരിത്രമാകുമെന്നാണ് പ്രതീക്ഷ. 2010ലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമി അവാര്‍ഡുകളില്‍ (ഐഐഎഫ്എ) പതിനാല് നോമിനേഷനുകളാണ് 3 ഇഡിയറ്റ്സ് സ്വന്തമാക്കിയത്.
ജൂണ്‍ 3 മുതല്‍ അഞ്ച് വരെ ശ്രീലങ്കയിലെ കൊളംബോയില്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് ചടങ്ങിലാവും പുരസ്കാരപ്രഖ്യാപനം. വിധു വിനോദ് ചോപ്ക നിര്‍മിച്ച് രാജു ഹിരാനി സംവിധാനം ചെയ്ത 3 ഇഡിയറ്റ്സിന് ബെസ്റ്റ് സപ്പോര്‍ട്ടിങ് ആക്ട്രസ് കാറ്റഗറിയില്‍ ഒഴികെ പ്രധാനപ്പെട്ട എല്ലാ നോമിനേഷനുകളും ലഭിച്ചു കഴിഞ്ഞു.
ബെസ്റ്റ് ഫിലിം, ബെസ്റ്റ് ആക്റ്റര്‍, ആക്ട്രസ്, ഡയറക്റ്റര്‍ എന്നിവ ഇവയില്‍ ചിലതു മാത്രം. നോമിനേഷനുകളുടെ കാര്യത്തില്‍ രണ്ടാമതെത്തിയത് സെയ്ഫ് അലി ഖാന് നിര്‍മിച്ച ലവ് ആജ് കല്. ഒന്‍പത് നോമിനേഷനുകളാണ് ചിത്രത്തിന്. ഐഐഎഫ്എയുടെ ബ്രാന്‍ഡ് അംബാസഡര്‍ അമിതാഭ് ബച്ചന്റെ പാ എന്ന ചിത്രത്തിലും ഷാഹിദ് കപൂറി ന്റെ കമീനെയ് ക്കും എട്ട് നോമിനേഷനുകള്‍. ഐഐഎഫ്എയുടെ ചരിത്രത്തിലെ തന്നെ വലിയ സംഭവമായിരിക്കും കൊളംബോയിലെ ഇവന്റെന്ന് സംഘാടകര്‍ ഉറപ്പിച്ചുകഴിഞ്ഞു.
അവാര്‍ഡ് ചടങ്ങിനു മുന്നോടിയായി അമിതാഭ് ബച്ചന് കൊളംബോയില്‍ എത്തിയിരു ന്നു. മാര്‍ച്ചില്‍ തുടങ്ങിയ വോട്ടിങ് അനുസരിച്ചാവും പുരസ്കാരപ്രഖ്യാപനം. പ്രൈസ്വാട്ടര്ഹൗസ്കൂപ്പേഴ്സ് ഓഡിറ്റ് ചെയ്ത ശേഷം പ്രഖ്യാപിക്കുന്ന പുരസ്കാരച്ചടങ്ങില്‍, ബോളിവുഡിനെ ഇന്റര്‍നാഷണല്‍ അരീനയില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ്.