പ്രണയത്തിന്റെ കാര്യത്തില്‍ ഉറച്ചു നില്ക്കാന് പലപ്പോഴും കഴിഞ്ഞിട്ടില്ല. ഇതിനിടെ പല കാമുകിമാരേയും മാറ്റി. എങ്കിലും ഫിറോസയെ ഉപേക്ഷിക്കാന്‍ സല്മാന് മനസു വന്നില്ല. പതിനഞ്ചു വര്‍ഷമായി സല്മാന് ഖാന്റെ കൂടെയുണ്ട് ഫിറോസ. ജീവിതത്തിലും സിനിമയിലും ഇണപിരിയാത്ത കൂട്ടുകാരി. എന്നാല്‍ ഇതാദ്യമായി ഫിറോസയെ ഉപേക്ഷിക്കാന്‍ സല്മാന് തയാറാവുന്നു, പുതിയ ചിത്രത്തിനു വേണ്ടി. ആരുമറിയാത്ത ഈ കൂട്ടുകാരി ആരെന്നാണോ. സല്‍മാന്റെ വലംകൈയില്‍ എന്നും അണിഞ്ഞിരുന്ന പച്ചക്കല്ലു പതിച്ച ബ്രെയ്സ്ലെറ്റ്. അച്ഛന് സലിം ഖാനെ അനുകരിക്കാന്‍ ഇഷ്ടപ്പെടുന്ന സല്മാന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഫിറോസ ബ്രെയ്സ്ലെറ്റ് സ്വന്തമാക്കിയത്. സിനിമകളിലെല്ലാം ബ്രെയ്സ്ലെറ്റും ഒപ്പം ചേര്‍ന്നു. എന്നാല്‍ അഭിനവ് കശ്യപ് സംവിധാനം ചെയ്യുന്ന ധബാങ്ങിനു വേണ്ടിയാണ് ഫിറോസയെ ഉപേക്ഷിക്കുന്നത്.
ചിത്രത്തില്‍ ധൈര്യശാലിയായ പൊലീസ് ഓഫിസറുടെ വേഷമാണ് സല്മാന്. അത്തരമൊരു കഥാപാത്രം ഒരിക്കലും കൈയില്‍ ബ്രെയ്സ്ലെറ്റ് ധരിക്കില്ലെന്നു പറഞ്ഞയുടന്‍ സല്മാന് അത് ഉപേക്ഷിക്കാന്‍ തയാറായെന്ന് അഭിനവ്. വാണ്ടഡ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചപ്പോള്‍ത്തന്നെ നിര്‍മാതാവായ ബോണി കപൂറും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ബോണിയുടെ ആവശ്യം നിരസിച്ച സല്മാന്, അഭിനവ് പറഞ്ഞപ്പോള്‍ത്തന്നെ അനുസരിച്ചു !
സല്മാന് തന്റെ കൈ ചെയ്നിനോട് ആത്മബന്ധമുണ്ടെന്നും അത് ഭാഗ്യം കൊണ്ടുവരുന്നതാണെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്ധവിശ്വാസമൊന്നുമില്ലെന്നും അച്ഛന്റെ കൈയിലുള്ളതുപോലെ ഒരു ബ്രെയ്സ്ലെറ്റ് ധരിക്കുന്നുവെന്നുമാണ് സല്മാന് പറയാറുള്ളത്. എന്തായാലും ആ തിളങ്ങുന്ന സ്റ്റൈലന്‍ ബ്രെയ്സ്ലെറ്റിനോട് തല്‍ക്കാലത്തേക്കെങ്കിലും വിടപറയുകയാണ് സല്ലു.