ജോധാ അക്ബര്‍ എന്ന ചിത്രത്തിലെ മുഗള്‍ ചക്രവര്‍ത്തി അക്ബറുടെ വേഷം അങ്ങേയറ്റം നന്നാക്കിയ ഹൃത്വിക് റോഷന് ഇനി റോമന്‍ ചക്രവര്‍ത്തിയുടെ കിരീ ടം അണിയുന്നു. പുതിയ പരസ്യ ചിത്രത്തി നു വേണ്ടിയാണ് ഹൃത്വകിന്റെ കിരീടധാര ണം. കുക്കി ബ്രാന്‍ഡ് മിലാനോയുടെ ബ്രാന്‍ഡ് അംബാസിഡറായ ഹൃത്വിക്കിന്റെ മറ്റൊരു കിടിലന്‍ മേക്കോവര്‍. ഇന്ദ്രജിത് നടോജി സംവിധാനം ചെയ്യുന്ന പരസ്യ ത്തില്‍ പതിനായിരക്കണക്കിനു യോദ്ധാക്കള്ക്കൊപ്പമാവും ഹൃത്വിക് പ്രത്യക്ഷപ്പെടുക. മുപ്പതു സെക്കന്‍ഡിനു വേണ്ടി ഒരു ഗ്ലാഡിയേറ്റര്‍ നിര്‍മിക്കുന്നു എന്നാണ് സംവിധായകന്റെ വിശദീകരണം. ഹോളിവുഡ് സൂപ്പര്‍ഹിറ്റ് 300 പോലെ ഇരുപത് എക്സ് ട്രാ താരങ്ങളെ പതിനായിരമാക്കി മാറ്റുന്ന ഗ്രാഫിക്സ് വര്‍ക്ക് തന്നെയാവും പരസ്യ ത്തിന്റെ പ്രധാന പ്രത്യേകത. പതിനായിര ക്കണക്കിനുപേരെ മുപ്പതു മിനിറ്റിനു വേണ്ടി അണിനിരത്തുക എന്നത് പ്രായോഗികമല്ലാത്തതുകൊണ്ടാണ് താന്‍ ഗ്രാഫിക്സിനെ കൂട്ടുപിടിക്കുന്നതെന്ന് ഇന്ദ്രജിത്.
ഗ്രീക്ക് ദേവന്മാരെപ്പോലെയുള്ള ഹൃത്വി കിന്റെ ലുക്ക് തന്നെയാവും പരസ്യത്തിന്റെ പ്രധാന ആകര്‍ഷണം. ജോധ അക്ബറി ലെ ഹൃത്വികിന്റെ മുഗള്‍ ചക്രവര്‍ത്തിയുടെ വേഷമാണ് തന്നെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് സംവിധായകന്. പരസ്യത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുംബൈയിലെ മെഹ്ബൂബ് സ്റ്റുഡിയോയില്‍ പൂര്‍ത്തിയായി. റോമില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ഗ്രാന്‍ സാസോ കാംപോയില് മേയ് മധ്യത്തോടെ അടുത്ത ഷെഡ്യൂളും ചിത്രീകരിക്കും. സഞ്ജീവ് മുല്‍ചന്ദാനി ഡിസൈന്‍ ചെയ്ത സ്പെഷ്യല്‍ കോസ്റ്റ്യൂമായിരിക്കും മറ്റൊരു ആകര്‍ഷണം. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് മലേഷ്യയില്‍ പൂര്‍ത്തിയാക്കിയാല്‍ പര സ്യം ടെലിവിഷനില്‍ അവതരിക്കും. ഹൃത്വി ക്കിന്റെ ന്യൂ ലുക്ക് രഹസ്യമാക്കി വയ്ക്കാനാണ് സംവിധായകന്റെ തീരുമാനം. റോമന്‍ ചക്രവര്‍ത്തിയായി ഹൃത്വക് തിളങ്ങുമെ ന്നു തന്നെയാണ് ഇന്ദ്രജിത്തിന്റെ വിശ്വാ സം.