ബോളിവുഡില്‍ അത്ര തരംഗമൊന്നും സൃഷ്ടിക്കാന്‍ ജിയ ഖാനു കഴിഞ്ഞിരുന്നില്ല. അമിതാഭ് ബച്ചനൊപ്പം നിശബ്ദ് എന്ന വിവാദ ചിത്രത്തിലൂടെ തുടങ്ങിയെങ്കിലും ജിയയുടെ കരിയര്‍ഗ്രാഫ് എന്നും താഴ്ന്നു തന്നെയായിരുന്നു. സാജിദ് ഖാന്റെ ഹൗസ്ഫുള് എന്ന മള്‍ട്ടി സ്റ്റാറര്‍ ചിത്രത്തിലൂടെ തിരിച്ചു വരാന്‍ തയാറെടുത്ത ജിയ, ഇനി ഹോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുകയാണ്. ഒരു ക്ലാസിക് ഇംഗ്ലിഷ് നാടകത്തിന്റെ സിനിമാവിഷ്കാരമാണ് ജിയയുടെ ഹോളിവുഡ് അരങ്ങേറ്റചിത്രം. കൂടുതല്‍ ഡീറ്റെയ്ല്‍സ് വ്യക്തമാക്കാന്‍ സമയമായിട്ടില്ല. ഒക്റ്റോബറില്‍ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷം തന്നെയാണ് ജിയയ്ക്ക്. ഇവിടുത്തെ പോലെയല്ല ഹോളിവുഡിലെ ലീഡിങ് ലേഡി കണ്‍സെപ്റ്റ്. അവിടെ ഒന്നിലധികം നായികമാര്‍ അഭിനയിച്ചാലും കഥാപാത്രത്തിനാണ് പ്രാധാന്യമെന്ന് ജിയ.
ഒരു കാര്യത്തിലും അനാവശ്യമായി ഇടപെടുന്ന സ്വഭാവക്കാരിയല്ല താന്‍. ഗ്ലാമറസ് വേഷം ധരിച്ച് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ശരിക്കുള്ള ജിയ അങ്ങനെയല്ല. ബീച്ചില്‍ സല്‍വാര്‍ കമ്മീസ് അണിഞ്ഞു പോകാന്‍ കഴിയില്ലല്ലോ, അതുകൊണ്ട് ബിക്കിനി ധരിച്ചു. ഇനി റിയല്‍ ലൈഫില്‍ ഒരിക്കലും തന്നെ അങ്ങനെ കാണാന്‍ കഴിയില്ല. ഇപ്പോള്‍ സിംഗിള്‍ ലൈഫ് എന്ജോയ് ചെയ്യുകയാണ്. താന്‍ പ്രണയിക്കുന്നു എന്ന വാര്‍ത്തകള്‍ വിശ്വ സിക്കാന് പോലും കഴിയുന്നില്ല. പ്രണയിക്കാന്‍ തനിക്കു സമയമില്ല. അടുത്ത അഞ്ചു വര്‍ഷത്തേക്കു വിവാഹം എന്നത് മനസിലേയില്ല.
ഗോഡ്ഫാദറില്ലാതെ ബോളിവുഡില്‍ പിടിച്ചുനില്ക്കാന് കഴിഞ്ഞത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ജിയയ്ക്ക്. കഴിവുള്ളവര്‍ അംഗീകരിക്കപ്പെടുമെന്ന് ഉറപ്പാ ണ്. അക്ഷയ് കുമാര്‍, റിതേഷ് ദേശ്മുഖ്, അര്ജുന് രാംപാല്‍... ഇവര്‍ ആരും സിനിമാക്കുടുംബത്തില്‍ നിന്ന് എത്തിയതല്ല. എല്ലാവര്ക്കും അവരുടേതായ സമയമുണ്ടെന്ന് ജിയ.