ബോളിവുഡ് സൂപ്പര്‍ താരം ആമിര്ഖാന് ആരാധകരെ നേരിട്ടു കാണാന്‍ തയാറെടുക്കുന്നു, ഇവിടെയെങ്ങുമല്ല, ലണ്ടനിലും പാരീസിലും. ഇതിനായി മേയ് രണ്ടിനു പാരീസിലേക്കു പോകും അവിടെ നിന്നു ലണ്ടനിലേക്കും. 3 ഇഡിയറ്റ്സ് എന്ന ചിത്രം സൂപ്പര്‍ഹിറ്റായതോടെ കരിയര്‍ ഗ്രാഫ് ഏറ്റവും ഉയര്‍ന്ന നിലയി ലാണ് ആമിര്‍ ഇപ്പോള്‍. ഈ സ ന്തോഷം പങ്കിടുന്നതിനാണത്രേ ആരാധകരെ നേരിട്ടു കാണാന്‍ താരം തീരുമാനിച്ചത്.
എന്നാല്‍, എല്ലാവര്ക്കും ആമിറിനെ കാണാമെന്നു കരുതണ്ട. ഇതിനുള്ള വ്യവസ്ഥസ്വന്തം ബ്ലോഗില്‍ എഴുതി ആമിര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചു പേരടങ്ങിയ ഗ്രൂപ്പായി വേണം കാണാന്‍ എത്തേണ്ടത്.
ഇതില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉണ്ടെങ്കില്‍ ഒരാളെയും ഒപ്പം കൂട്ടാം.
ബ്ലോഗിലൂടെ ആരാധകരോടു നിരന്തരം സംവദിച്ചിരുന്ന ആമിര്‍ കഴിഞ്ഞ കുറേക്കാലമായി മൗനത്തിലായിരുന്നു. ഇതിനു മാപ്പു ചോദിച്ചാണ് പുതിയ ബ്ലോഗ് പോസ്റ്റ് ചെയ്തിരിക്കുന്നത്