ഹോളിവുഡ് താരം ജെറാര്‍ഡ് ബട്ലറിന് ഇന്ത്യന്‍ സുന്ദരി പ്രിയ ങ്ക ചോപ്രയെ മറക്കാന്‍ കഴിയുന്നില്ല. ഇന്ത്യയിലെത്തിയപ്പോള്‍ പ്രിയങ്ക ഒരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുത്ത ബട്ലര് അന്ന് എത്ര യോ തവണ പ്രണയം അറിയിച്ചതാണ്.
അന്നൊക്കെ അതു ചിരിച്ചു തള്ളുകയായിരുന്നു പ്രിയങ്ക. പിന്നീട് തിരിച്ചു നാട്ടിലേക്കു പോയപ്പോഴും, ജെന്നിഫര്‍ ആനിസ്റ്റനൊപ്പം ബൗണ്ടി ഹണ്ടേഴ്സില് അഭിനയിച്ചപ്പോഴും ജെറാര്‍ഡിന്റെ മനസില്‍ പ്രിയങ്കയുണ്ടായിരുന്നു. ജെന്നിഫറുമൊത്ത് കറങ്ങി നടക്കുന്നത് വാര്‍ത്തയായ തും പിന്നീട് ഒരു മാധ്യമപ്രവര്ത്തകയുമൊത്ത് റസ്റ്ററന്റുകളില്‍ കയറി ഇറങ്ങിയതുമൊക്കെ ജെറാര്‍ഡിന്റെ തമാശകള്‍. ഉള്ളില്‍ ഇപ്പോഴും പ്രിയങ്കയോടു സ്നേഹമുണ്ട്. അതല്ലെങ്കില്‍ പ്രിയങ്ക ഏഴ് നായകന്മാര്ക്കൊപ്പം അഭിനയിക്കുന്ന വിശാല്‍ ഭരദ്വാജ് ചി ത്രം സാത്ത് ഖൂന് മാഫില് തനി ക്കു കൂടി അവസരം തരണമെ ന്ന് ജെറാര്‍ഡ് പറയില്ലല്ലോ.
സംവിധായകനെ നേരിട്ടു സമീപിച്ചായിരുന്നു ജെറാര്‍ഡിന്റെ റിക്വസ്റ്റ്. ചിത്രത്തിലെ റഷ്യന്‍ ഭര്‍ത്താവിന്റെ വേഷം നല്‍കണം. അങ്ങനെയെങ്കിലും ഇഷ്ടതാര ത്തിനൊപ്പം കുറച്ചു സമയം ചെലവഴിക്കാമെന്നാണ് ജെറാര്‍ഡ് ചിന്തിച്ചത്. എന്നാല്‍ റഷ്യന്‍ ഭാ ഷ സംസാരിക്കാന്‍ അറിയാത്ത ജെറാര്‍ഡ്, നായകനെ സ്കോട്ട്ലന്ഡുകാരനാക്കാനും സംവിധായകനോടു നിര്‍ദേശിച്ചു. സ്വന്തം സിനിമയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത വിശാല്‍ ഇതിനു മറുപടി പറഞ്ഞിട്ടില്ല. എങ്ങനെയും ചിത്രത്തില്‍ കയറിപ്പറ്റാന്‍ തന്നെയാണ് ജെറാര്‍ഡിന്റെ തീരുമാനം. അതിനുവേണ്ടി എന്തൊക്കെ പറഞ്ഞിട്ടും ഒ ന്നും നടപ്പിലാകാത്ത അവസ്ഥയാണിപ്പോള്‍.
പ്രിയങ്കയും ഇക്കാര്യത്തോടു പ്രതികരിച്ചിട്ടില്ല. തനിക്കു വേണ്ടി ഹോളിവുഡിന്റെ പ്രണയനായകന് ഇന്ത്യന്‍ സംവിധായകനെ സമീപിച്ചത് പ്രിയങ്കയെ ഞെട്ടിച്ചെന്നാണ് വാര്‍ത്ത. നോ പറഞ്ഞിട്ടും പിന്മാറാന് തയാറാകാ ത്ത ജെറാര്‍ഡിനെ എങ്ങനെ പ റഞ്ഞു മനസിലാക്കുമെന്ന ചിന്തയിലാണ് ഇപ്പോള്‍ പ്രിയങ്ക.