malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
    Log in
    Username:
    Password:
    Log in automatically: 
    :: I forgot my password
    malayalam4u
    Top posters
    MANNADIYAR
    റെയ്മയുടെ ഗ്ലാമര്‍ അവതാരം I_vote_lcapറെയ്മയുടെ ഗ്ലാമര്‍ അവതാരം I_voting_barറെയ്മയുടെ ഗ്ലാമര്‍ അവതാരം I_vote_rcap 
    yeldo987
    റെയ്മയുടെ ഗ്ലാമര്‍ അവതാരം I_vote_lcapറെയ്മയുടെ ഗ്ലാമര്‍ അവതാരം I_voting_barറെയ്മയുടെ ഗ്ലാമര്‍ അവതാരം I_vote_rcap 
    real hero
    റെയ്മയുടെ ഗ്ലാമര്‍ അവതാരം I_vote_lcapറെയ്മയുടെ ഗ്ലാമര്‍ അവതാരം I_voting_barറെയ്മയുടെ ഗ്ലാമര്‍ അവതാരം I_vote_rcap 
    allambans
    റെയ്മയുടെ ഗ്ലാമര്‍ അവതാരം I_vote_lcapറെയ്മയുടെ ഗ്ലാമര്‍ അവതാരം I_voting_barറെയ്മയുടെ ഗ്ലാമര്‍ അവതാരം I_vote_rcap 
    mohan.thomas
    റെയ്മയുടെ ഗ്ലാമര്‍ അവതാരം I_vote_lcapറെയ്മയുടെ ഗ്ലാമര്‍ അവതാരം I_voting_barറെയ്മയുടെ ഗ്ലാമര്‍ അവതാരം I_vote_rcap 
    ajith_mc86
    റെയ്മയുടെ ഗ്ലാമര്‍ അവതാരം I_vote_lcapറെയ്മയുടെ ഗ്ലാമര്‍ അവതാരം I_voting_barറെയ്മയുടെ ഗ്ലാമര്‍ അവതാരം I_vote_rcap 
    deathrace
    റെയ്മയുടെ ഗ്ലാമര്‍ അവതാരം I_vote_lcapറെയ്മയുടെ ഗ്ലാമര്‍ അവതാരം I_voting_barറെയ്മയുടെ ഗ്ലാമര്‍ അവതാരം I_vote_rcap 
    dracula
    റെയ്മയുടെ ഗ്ലാമര്‍ അവതാരം I_vote_lcapറെയ്മയുടെ ഗ്ലാമര്‍ അവതാരം I_voting_barറെയ്മയുടെ ഗ്ലാമര്‍ അവതാരം I_vote_rcap 
    maadambi
    റെയ്മയുടെ ഗ്ലാമര്‍ അവതാരം I_vote_lcapറെയ്മയുടെ ഗ്ലാമര്‍ അവതാരം I_voting_barറെയ്മയുടെ ഗ്ലാമര്‍ അവതാരം I_vote_rcap 
    mohan
    റെയ്മയുടെ ഗ്ലാമര്‍ അവതാരം I_vote_lcapറെയ്മയുടെ ഗ്ലാമര്‍ അവതാരം I_voting_barറെയ്മയുടെ ഗ്ലാമര്‍ അവതാരം I_vote_rcap 
    Search
     
     

    Display results as :
     
    Rechercher Advanced Search
    Clicks
    റെയ്മയുടെ ഗ്ലാമര്‍ അവതാരം Image
    Powered by website-hit-counters.com .
    flag
    റെയ്മയുടെ ഗ്ലാമര്‍ അവതാരം Flags_1
    m4u webstat
    malayalamcinema.forumakers.com-Google pagerank and Worth
    m4u badge
    Rating for malayalamcinema.forumakers.com
    malayalamcinema

     

     റെയ്മയുടെ ഗ്ലാമര്‍ അവതാരം

    Go down 
    AuthorMessage
    yeldo987
    Forum God
    Forum God
    yeldo987


    Posts : 7344
    Points : 10453
    Reputation : 2
    Join date : 2010-03-24

    റെയ്മയുടെ ഗ്ലാമര്‍ അവതാരം Empty
    PostSubject: റെയ്മയുടെ ഗ്ലാമര്‍ അവതാരം   റെയ്മയുടെ ഗ്ലാമര്‍ അവതാരം EmptyTue May 11, 2010 5:37 pm

    ഛോക്കര്‍ ബാലി, അന്തര്‍ മഹല്‍ തുടങ്ങി ഓഫ്ബീറ്റ് ചിത്രങ്ങളിലെ വേഷങ്ങള്‍ മനോഹരമാക്കിയ റെയ്മ സെന്‍ ഗ്ലാമറസാവാന്‍ തയാറെടുക്കുന്നു. സീരിയസ് വേഷങ്ങളിലേക്കു സംവിധായകര്‍ പ്രിഫര്‍ ചെയ്യുന്നതു റെയ്മയെ. അതൊക്കെ മതിയാക്കി ഗ്ലാമറസ് റോളുകള്‍ സ്വീകരിക്കാനാണു റെയ്മയുടെ തീരുമാനം. 1999ല്‍ ഗോഡ്മദറിലൂടെ സിനിമയിലെത്തിയ റെയ്മ, റിതുപര്‍ണൊ ഘോഷിന്‍റെ ഛോക്കര്‍ ബാലി, പ്രദീപ് സര്‍ക്കാരിന്‍റെ പരിണീത എന്നീ ചിത്രങ്ങളിലൂടെയാണു ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടത്. ബംഗാളിയില്‍ അന്തര്‍ മഹലും ദ് ബോങ് കണക്ഷനുമാണു പ്രശസ്തമായ ചിത്രങ്ങള്‍.
    ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാന്‍ റെയ്മയ്ക്ക് ആഗ്രഹമില്ല. എന്നാല്‍ സീരിയസ് വേഷങ്ങള്‍ മനഃപൂര്‍വം തെരഞ്ഞെടുത്തതുമില്ല. കമേഴ്സ്യല്‍ സിനിമകളിലേക്കു വിളിച്ചാല്‍ അതു സ്വീകരിക്കുന്നതിന് തയാറാണ്. വ്യത്യസ്ത സ്റ്റൈലുകള്‍ പരീക്ഷിക്കുന്ന സംവിധായകര്‍ക്കൊപ്പം ആരും കൊതിക്കുന്ന വേഷങ്ങള്‍ ചെയ്യാനാണു താല്‍പ്പര്യമെന്നു റെയ്മ. എങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ ഏറെ സന്തോഷമാണ്. ലഭിച്ചതൊക്കെയും മികച്ച സംവിധായകരുടെ ചിത്രങ്ങളില്‍ ഓര്‍മിക്കപ്പെടുന്ന വേഷങ്ങള്‍.
    സിനിമയില്‍ നിന്ന് ഒരുപാടു പഠിച്ചു. അതു വാക്കുകളില്‍ ഒതുക്കാനാവില്ല. എല്ലാത്തിലും സന്തോഷം കണ്ടെത്താനാണ് ഇഷ്ടം. റിലീസിനു തയാറെടുക്കുന്ന ദ് ജാപ്പനീസ് വൈഫാണ് റെയ്മയുടെ പുതിയ ചിത്രം. എട്ടു വയസുകാരന്‍റെ അമ്മയായി അഭിനയിക്കാന്‍ വിളിച്ചാലും അതു ചെയ്യാന്‍ മടിയില്ല. കാരണം, മറ്റു പല താരങ്ങള്‍ക്കും കിട്ടാത്ത അവസരമായിരിക്കും തനിക്കു ലഭിക്കുന്നത്. റെയ്മ സെന്‍ എന്ന വ്യക്തിയുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോഴാണ് ഏറെ പ്രയാസം. വിധവയുടെ വേഷത്തില്‍ അഭിനയിക്കേണ്ടി വന്നപ്പോഴാണ് ബുദ്ധിമുട്ടിയത്. ചെറുപ്പത്തില്‍ തന്നെ ഭര്‍ത്താവ് മരിക്കുന്ന ഒരു പെണ്‍കുട്ടിക്ക് മറ്റൊരാളോടു പ്രണയം തോന്നുന്നതൊക്കെ അവതരിപ്പിക്കാന്‍ കുറെയേറെ കഷ്ടപ്പെട്ടു.
    അത്തരം വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട റെയ്മക്കു ഗ്ലാമറസ് വേഷങ്ങളും മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. സഹോദരി റിയ സെന്‍ ആദ്യം തന്നെ ഗ്ലാമര്‍ വേഷങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയെങ്കിലും റെയ്മ ഇതുവരെ പരീക്ഷണത്തിനു തയാറായിരുന്നില്ല. പക്വതയുള്ള താരത്തില്‍ നിന്നു സെക്സി ക്യൂനാവാന്‍ റെയ്മയ്ക്കു കഴിയുമോ എന്നതു കാത്തിരുന്നു കാണാം.
    Back to top Go down
     
    റെയ്മയുടെ ഗ്ലാമര്‍ അവതാരം
    Back to top 
    Page 1 of 1
     Similar topics
    -
    » Cinema Niroopanam ............!!!!!!!!!!!!!!!!

    Permissions in this forum:You cannot reply to topics in this forum
    malayalam4u :: Movie World :: Bollywood-
    Jump to: