മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഇംഗ്ലണ്ട് സ്ട്രൈക്കര്‍ വെയ്ന്‍ റൂണിയെ ബാര്‍ക്ലൈസ് പ്ലേയര്‍ ഓഫ് ദി സീസണായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ റൂണിയെ തേടിയെത്തുന്ന മൂന്നാമത്തെ അംഗീകാരമാണിത്. നേരത്തെ പ്രൊഫഷണല്‍ ഫുട്ബോളേര്‍സ് അസോസിയേഷന്, ഫുട്ബോള്‍ റൈറ്റേര്‍സ് എന്നിവര്‍ നല്കിയ പുരസ്കാരവും റൂണിയ്ക്ക് ലഭിച്ചിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ മികച്ച പ്രകടനമാണ് റൂണിയെ അംഗീകാരത്തിന് അര്‍ഹനാക്കിയത്. ബാര്‍ക്ലൈസ് പ്രീമിയര്‍ ലീഗില്‍ മുപ്പത്തി രണ്ട് മത്സരങ്ങളില്‍ നിന്നായി ഇരുപത്തിനാലുകാരനായ റൂണി 26 ഗോളുകള്‍ നേടിയിരുന്നു. അതേസമയം, കാല്‍ക്കുഴയ്ക്ക് പരുക്കേറ്റ റൂണിയുടെ ഫിറ്റ്നസ് ഭീതിയിലായിരിക്കുകയാണ്. എന്നാല്‍, റൂണി ലോകകപ്പിനുളള ഇംഗ്ലീഷ് ടീമില്‍ ഉണ്ടാവുമെന്ന് മാഞ്ചസ്റ്റര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പ്രൊഫഷണല്‍ ഫുട്ബോളേഴ്സ് അസോസിയേഷന്റെ 2010ലെ പ്ലെയര്‍ ഓഫ് ദി ഇയര്‍ അംഗീകാരം നേടിയതിന് തൊട്ടുപിന്നാലെയാണ് ഫുട്ബോള്‍ എഴുത്തുകാരുടെ അസോസിയേഷന് നല്കുന്ന പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും റൂണിയ്ക്ക് ലഭിച്ചത്. നടപ്പ് സീസണില്‍ ഇംഗ്ലണ്ടിന് വേണ്ടി നാലു ഗോളുകളും റൂണി നേടിയിരുന്നു