malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
    Log in
    Username:
    Password:
    Log in automatically: 
    :: I forgot my password
    malayalam4u
    Top posters
    MANNADIYAR
    പറങ്കികളുടെ വലിയ കപ്പിത്താന്‍ I_vote_lcapപറങ്കികളുടെ വലിയ കപ്പിത്താന്‍ I_voting_barപറങ്കികളുടെ വലിയ കപ്പിത്താന്‍ I_vote_rcap 
    yeldo987
    പറങ്കികളുടെ വലിയ കപ്പിത്താന്‍ I_vote_lcapപറങ്കികളുടെ വലിയ കപ്പിത്താന്‍ I_voting_barപറങ്കികളുടെ വലിയ കപ്പിത്താന്‍ I_vote_rcap 
    real hero
    പറങ്കികളുടെ വലിയ കപ്പിത്താന്‍ I_vote_lcapപറങ്കികളുടെ വലിയ കപ്പിത്താന്‍ I_voting_barപറങ്കികളുടെ വലിയ കപ്പിത്താന്‍ I_vote_rcap 
    allambans
    പറങ്കികളുടെ വലിയ കപ്പിത്താന്‍ I_vote_lcapപറങ്കികളുടെ വലിയ കപ്പിത്താന്‍ I_voting_barപറങ്കികളുടെ വലിയ കപ്പിത്താന്‍ I_vote_rcap 
    mohan.thomas
    പറങ്കികളുടെ വലിയ കപ്പിത്താന്‍ I_vote_lcapപറങ്കികളുടെ വലിയ കപ്പിത്താന്‍ I_voting_barപറങ്കികളുടെ വലിയ കപ്പിത്താന്‍ I_vote_rcap 
    ajith_mc86
    പറങ്കികളുടെ വലിയ കപ്പിത്താന്‍ I_vote_lcapപറങ്കികളുടെ വലിയ കപ്പിത്താന്‍ I_voting_barപറങ്കികളുടെ വലിയ കപ്പിത്താന്‍ I_vote_rcap 
    deathrace
    പറങ്കികളുടെ വലിയ കപ്പിത്താന്‍ I_vote_lcapപറങ്കികളുടെ വലിയ കപ്പിത്താന്‍ I_voting_barപറങ്കികളുടെ വലിയ കപ്പിത്താന്‍ I_vote_rcap 
    dracula
    പറങ്കികളുടെ വലിയ കപ്പിത്താന്‍ I_vote_lcapപറങ്കികളുടെ വലിയ കപ്പിത്താന്‍ I_voting_barപറങ്കികളുടെ വലിയ കപ്പിത്താന്‍ I_vote_rcap 
    maadambi
    പറങ്കികളുടെ വലിയ കപ്പിത്താന്‍ I_vote_lcapപറങ്കികളുടെ വലിയ കപ്പിത്താന്‍ I_voting_barപറങ്കികളുടെ വലിയ കപ്പിത്താന്‍ I_vote_rcap 
    mohan
    പറങ്കികളുടെ വലിയ കപ്പിത്താന്‍ I_vote_lcapപറങ്കികളുടെ വലിയ കപ്പിത്താന്‍ I_voting_barപറങ്കികളുടെ വലിയ കപ്പിത്താന്‍ I_vote_rcap 
    Search
     
     

    Display results as :
     
    Rechercher Advanced Search
    Clicks
    പറങ്കികളുടെ വലിയ കപ്പിത്താന്‍ Image
    Powered by website-hit-counters.com .
    flag
    പറങ്കികളുടെ വലിയ കപ്പിത്താന്‍ Flags_1
    m4u webstat
    malayalamcinema.forumakers.com-Google pagerank and Worth
    m4u badge
    Rating for malayalamcinema.forumakers.com
    malayalamcinema

     

     പറങ്കികളുടെ വലിയ കപ്പിത്താന്‍

    Go down 
    AuthorMessage
    yeldo987
    Forum God
    Forum God
    yeldo987


    Posts : 7344
    Points : 10453
    Reputation : 2
    Join date : 2010-03-24

    പറങ്കികളുടെ വലിയ കപ്പിത്താന്‍ Empty
    PostSubject: പറങ്കികളുടെ വലിയ കപ്പിത്താന്‍   പറങ്കികളുടെ വലിയ കപ്പിത്താന്‍ EmptyThu May 13, 2010 2:52 pm

    ഒരേ ഒരു മത്സരം രാജ്യത്തിനായി വിജയിപ്പിച്ചാല്‍ ഇതിഹാസ താരത്തിന്‍റെ പദവി ചാര്‍ത്തി കൊടുക്കുന്ന കാലഘട്ടത്തില്‍ ഇതിഹാസമെന്ന വിശേഷിപ്പിച്ചാല്‍ പോര യൂസെബിയോ ഡ സില്‍വ ഫെരേരയെ. കടല്‍ കടക്കുന്നതിനും രാജ്യങ്ങള്‍ പിടിച്ചടുക്കുന്നതിനും പേരുകേട്ട പോര്‍ച്ചുഗല്‍ എന്ന കൊച്ചു യൂറോപ്യന്‍ രാജ്യത്തിന് ഫുട്ബോളില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത താരം. ഇംഗ്ലണ്ടിന്‍റെയും ഫ്രാന്‍സിന്‍റെയും ഫുട്ബോള്‍ വീരചരിതങ്ങള്‍ പാടി പോര്‍ച്ചുഗലിലെ യുവത്വം ആശ്വാസം കൊണ്ടിരുന്ന കാലത്ത് പറങ്കിപ്പടയ്ക്കും കാല്‍പ്പന്തുകളില്‍ ആരെങ്കിലുമൊക്കെയാകാനാകുമെന്ന് വിശ്വാസം ഊട്ടിയുറപ്പിച്ചവന്‍. ഒരു കണക്കില്‍ നോക്കിയാല്‍ പോര്‍ച്ചുഗലിലെ ലൂയിസ് ഫിഗോ, ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ സൂപ്പര്‍ താരനിരയുടെ തലതൊട്ടപ്പന്‍. അതെല്ലാമായിരുന്നു യൂസെബിയോ. ബെന്‍ഫിക്കയെന്ന കുഞ്ഞന്‍ ക്ലബിനെ വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് നയിച്ച താരം. അവരുടെ അലമാരകളില്‍ നിറഞ്ഞിരിക്കുന്ന ട്രോഫികളില്‍ പലതിലും കൈയൊപ്പു പതിപ്പിച്ചവന്‍. ബെന്‍ഫിക്കയുടെ ഹോം ഗ്രൗണ്ടായ സ്റ്റേഡിയം ഒഫ് ലൈറ്റ്സിനെ തന്‍റെ താരപ്രഭ കൊണ്ട് ഏറെത്തിളക്കിയവന്‍.
    1966 ലെ ലോകകപ്പ് സെമിയില്‍ ടീമിനെ ഫൈനലിലെത്തിക്കാനാകാതെ പൊട്ടിക്കരഞ്ഞ് മടങ്ങിയ യൂസെബിയോയുടെ ചിത്രം ഇന്നും ഫുട്ബോള്‍ ചരിത്രത്തിന്‍റെ ഏടുകളില്‍ പൊടിപിടിക്കാതെ കിടക്കുന്നു. ലൂയിസ് ഫിഗോയെന്ന സിംഹഹൃദയനായ ക്യാപ്റ്റന്‍റെ ഉദയം വരെ പോര്‍ച്ചുഗലിന് ഫുട്ബോളെന്നാല്‍ യൂസെബിയോയായിരുന്നു. മൊസാംബിക്കിലെ ലൊറെന്‍സൊ മാര്‍ക്വെസില്‍ 1942 ജനുവരി 25ന് ജനിച്ച് പോര്‍ച്ചുഗല്‍ കോളനിയില്‍ വളര്‍ന്ന യൂസെബിയോയിരുന്നു ആഫ്രിക്കന്‍ വേരുകളുള്ള ആദ്യ സൂപ്പര്‍ സ്റ്റാര്‍ സ്ട്രൈക്കര്‍. മൊസാംബിക്കിനു വേണ്ടി കളിക്കാന്‍ കഴിയാതിരുന്ന യൂസെബിയോയ്ക്ക് പോര്‍ച്ചുഗലിനെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു.
    യൂസെബിയോ അറിയപ്പെട്ടിരുന്നത് കറുത്ത മുത്ത്, കരിമ്പുലി എന്നീ പേരുകളില്‍. യൂസെബിയോയെ മാത്രം പൂട്ടിയിടാന്‍ രണ്ടില്‍ക്കൂടുതല്‍ താരങ്ങളെ ചുമതലപ്പെടുത്തി എതിരാളികള്‍ ഇറങ്ങിയാലും അപാര ഫിനിഷിങ്ങും തന്ത്രങ്ങളുമായി താരം വാരിക്കൂട്ടിയത് 64 മത്സരങ്ങളില്‍ നിന്ന് 41 അന്താരാഷ്ട്ര ഗോളുകള്‍. ക്ലബിനായി 319 ഗോളുകള്‍ വേറെയും.
    യൂസെബിയോയുടെ ബെന്‍ഫിക്കയിലേക്കുള്ള വരവിന് പിന്നിലും അസാധാരണമായ ഒരു കഥയുണ്ട്. 1961 കാലത്ത് ബെന്‍ഫിക്കയുടെ പരിശീലകനായിരുന്ന ഹംഗറിയുടെ ബെല ഗട്ട്മാന്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ കയറുന്നു. ബ്രസീലിയന്‍ ക്ലബ് സാവൊ പോളോയുടെ കോച്ചുമായി അവിടെവച്ച് സംസാരിക്കുന്നതിനിടെ ആഫ്രിക്കയില്‍ ഉദിച്ചുവരുന്ന യൂസെബിയോയെക്കുറിച്ച് ഗട്ട്മാന് വിവരം ലഭിക്കുന്നു. ഈ താരത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഗട്ട്മാന്‍ യൂസെബിയോയെ സ്പോര്‍ട്ടിങ് ലിസ്ബണ്‍ നോട്ടമിടുന്നതിന് മുന്‍പ് സ്വന്തം ക്ലബുമായി കരാറിലെത്തിച്ചു. കരാറിലെത്തുന്നതുവരെ യൂസെബിയോയെ ഒളിച്ച് താമസിപ്പിക്കേണ്ടിയും വന്നു.
    അതേ വര്‍ഷം ലക്സംബര്‍ഗിനെതിരേ പോര്‍ച്ചുഗലിനായി യൂസെബിയോ അരങ്ങേറി. 1966 ലെ ലോകകപ്പ് എത്തുമ്പോഴേക്കും യൂസെബിയോ ബെന്‍ഫിക്കയെ യൂറോപ്പിലെയും രാജ്യത്തെയും പ്രമുഖ ക്ലബുകളിലൊന്നാക്കി മാറ്റിയിരുന്നു. 1965 ല്‍ യൂറോപ്യന്‍ ഫുട്ബോളര്‍ ഒഫ് ദ ഇയര്‍ ബഹുമതി ലഭിച്ച യൂസെബിയോ ആ കാലഘട്ടത്തില്‍ പെലെയ്ക്ക് പിന്നില്‍ ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന വിശേഷണവും സ്വന്തമാക്കിയിരുന്നു.
    1966 ലെ ലോകകപ്പായിരുന്നു യൂസെബിയോ കൈയൊപ്പ് പതിപ്പിച്ച ടൂര്‍ണമെന്‍റ്. ഗ്രൂപ്പ് സ്റ്റേജില്‍ നിലവിലുള്ള ചാംപ്യന്‍മാരായ ബ്രസീലിനെ യൂസെബിയോയുടെ രണ്ടു ഗോളുകളുടെ മികവില്‍ പോര്‍ച്ചുഗല്‍ കീഴടക്കി. ക്വാര്‍ട്ടര്‍ ഫൈനലില്‍ 3-0 ന് ഉത്തര കൊറിയയോട് പിന്നിട്ട് നിന്ന ശേഷം നാലു ഗോളുകള്‍ തിരിച്ചടിച്ച് വിജയം. സെമിയില്‍ ഇംഗ്ലണ്ടിനെതിരേ അവരുടെ തട്ടകത്തില്‍ പോര്‍ച്ചുഗല്‍ 2-1 ന് പരാജയപ്പെട്ടു. അന്ന് കരഞ്ഞ് കളം വിട്ട യൂസെബിയോ സോവിയറ്റ് യൂണിയനെതിരേ 12ാം മിനിറ്റില്‍ പെനല്‍റ്റി സ്കോര്‍ ചെയ്ത് ഗോള്‍ഡന്‍ ബൂട്ടിനും അര്‍ഹനായി. 1973ല്‍ ബള്‍ഗേറിയയ്ക്കെതിരേ 2-2 സമനില വഴങ്ങിയ മത്സരമായിരുന്നു യൂസെബിയോയുടെ അവസാന അന്താരാഷ്ട്ര മത്സരം.
    Back to top Go down
     
    പറങ്കികളുടെ വലിയ കപ്പിത്താന്‍
    Back to top 
    Page 1 of 1
     Similar topics
    -
    » Vakkukal...Vaachakangal......

    Permissions in this forum:You cannot reply to topics in this forum
    malayalam4u :: Sports Zone :: Football-
    Jump to: