ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമി അഥവാ ഐഐഎഫ്എ ഇത്തവണ അവരുടെ അവാര്‍ഡ് മാമാങ്കത്തിനു വേദിയാക്കിയത് കൊളമ്പോ. നേരത്തെ ദക്ഷിണ കൊറിയയില്‍ വച്ചു നടത്താന്‍ നിശ്ചയിച്ചിരുന്ന അവാര്‍ഡ് സെറിമണി പിന്നെ ശ്രീലങ്കയിലേക്കു മാറ്റുകയായിരുന്നു. പുലിപ്പേടി ഒഴിഞ്ഞ ലങ്കയില്‍ ആഘോഷിക്കാന്‍ ബോളിവുഡിലെ പ്രധാന താരങ്ങള്‍ അവിടെ എത്തിക്കഴിഞ്ഞു. ശ്രീലങ്കയുടെ പരമ്പരാഗത നൃത്ത രൂപങ്ങളുമൊക്കെയായി താരങ്ങളെ ആവേശത്തോട
യൊണ് അവിടെ സ്വീകരിച്ചത്. ശ്രീലങ്കന്‍ സര്‍ക്കാര്‍ നേരിട്ടാണ് ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. കൊളമ്പോയുടെ ടൂറിസം രംഗത്ത് ഈ ചടങ്ങ് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് കരുതുന്നത്.
എന്നാല്‍ ഇന്ത്യയില്‍ ഈ ചടങ്ങ് മറ്റു ചില പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഐഐഎഫ്എയുടെ ബ്രാന്‍ഡ് അംമ്പാസഡര്‍ അമിതാഭ് ബച്ചനാണ്. അവാര്‍ഡ് ചടങ്ങ് ശ്രീലങ്കയിലാണെന്നറിഞ്ഞതു മുതല്‍ ചില തമിഴ് സംഘടനകള്‍ക്കു പ്രശ്നം. അവര്‍ അമിതാഭ് ബച്ചനെതിരെ പ്രസ്താവനകള്‍ ഇറക്കി. എന്നാല്‍ അടുത്ത പ്രശ്നം ഉണ്ടായത് തമിഴകത്തിന്റെ പ്രയപ്പെട്ട മണിരത്നത്തിനാണ്. 2004ല്‍ ഐഐഎഫ്എ സിങ്കപ്പൂരില്‍ നടത്തിയപ്പോള്‍ അവിടെയാണ് മണിയുടെ യുവ എന്ന ചിത്രംആദ്യം പ്രദര്‍ശിപ്പിച്ചത്. പുതിയ ചിത്രം രാവണ്‍ ലങ്കയില്‍ പ്രദര്ശിപ്പിക്കണമെന്നുണ്ടായിരുന്നു മണിക്ക്. അമിതാഭ് ബച്ചന് ബ്രാന്‍ഡ് അംബാസഡര്‍. രാവണില്‍ അഭിഷേകും ഐശ്വര്യയും. ലങ്കയിലെ പ്രിമിയര്‍ ഷോ നടത്തിയാല്‍ നന്നായിരിക്കുമെന്നു മണി വിചാരിച്ചതില്‍ തെറ്റില്ല. എന്നാല്‍ തമിഴ് സംഘടനകള്‍ മണിയെ ഭീഷണിപ്പെടുത്തി. തമിഴരോടു ഇപ്പോഴും മോശമായി പെരുമാറുന്ന ലങ്കയില്‍ രാവണ്‍ പ്രദര്ശിപ്പിച്ചാല്പ്പിന്നെ ആ പടവുമായി ഇങ്ങോട്ടു പോരണ്ട എന്നാണ് അവര്‍ പറഞ്ഞത്. രാവണന് എന്ന പേരില്‍ ഈ ചിത്രത്തിനു തമിഴ് വെര്‍ഷനുമുണ്ട്. വിക്രം നായകനാവുന്ന ഈ ചിത്രത്തിന്റെ പ്രദര്‍ശനം തടയുന്നതടക്കമുള്ള നിലപാടുകള്‍ ആരെങ്കിലും സ്വീകരിച്ചാല്‍ പിന്നെ പുലിവാലായി.
വളരെ ബുദ്ധിപൂര്‍വം മണി ലങ്കന്‍ മോഹത്തില്‍ നിന്നു പിന്മാറി. മണിരത്നവും ഭാര്യ സുഹാസിനിയും ചേര്‍ന്നു നടത്തുന്ന നാം എന്ന ചാരിറ്റി ഫൗണ്ടേഷന്റെ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ മണി പ്രഖ്യാപിച്ചു ഞാനും എന്റെ സിനിമയും ലങ്കയിലേക്കില്ല. രാവണിന്റെ മുഴുവന്‍ വര്‍ക്കും കഴിഞ്ഞിട്ടില്ല എന്നൊരു ന്യായവും അറിയിച്ചു, മണി