malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Crime...News...............Latest updates

View previous topic View next topic Go down 
Go to page : Previous  1, 2, 3  Next
AuthorMessage
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Crime...News...............Latest updates   Tue Oct 25, 2011 7:57 pm

ellaaavarum kodathiyilaanalloo.....!!!!!!!
Back to top Go down
manzoor
New Member
New Member


Posts : 63
Points : 77
Reputation : 1
Join date : 2010-12-11
Age : 39
Location : Eerattupetta

PostSubject: Re: Crime...News...............Latest updates   Tue Oct 25, 2011 8:44 pm

nadimaarokke ...achanmaare yaanello shathrukkal aayittu kaanunnathu..
aadyam...meera jasmin, pinne jomol, pinne lissy, pinne sajitha betti ippol dhe Lissy yum ... risana yum....k ollam nadakkatte
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Crime...News...............Latest updates   Thu Oct 27, 2011 9:25 am

ivarokke ODIyathaaaayirikkum.........
Back to top Go down
suku
Moderator
Moderator


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 28
Location : moovattupuzha

PostSubject: Re: Crime...News...............Latest updates   Fri Oct 28, 2011 5:24 am

manzoor wrote:
nadimaarokke ...achanmaare yaanello shathrukkal aayittu kaanunnathu..
aadyam...meera jasmin, pinne jomol, pinne lissy, pinne sajitha betti ippol dhe Lissy yum ... risana yum....k ollam nadakkatte

ivaru maathram alla...veroruthi koode undu...muktha...avalum ammayum koodi...achanethire pathrasammelanam nadathiyathu oorkkunnille...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Crime...News...............Latest updates   Fri Oct 28, 2011 3:53 pm

hahahahaa...............

athine kaliyaakki oru comedy prgrm undaarunnu........

aaarelum kandittundoo..??????
Back to top Go down
saivar
New Member
New Member


Posts : 45
Points : 51
Reputation : 0
Join date : 2011-02-06

PostSubject: Re: Crime...News...............Latest updates   Wed Nov 02, 2011 7:16 am

athethaanu aa comedy prgrm...athinte link onnu shar e cheyyu mannu...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Crime...News...............Latest updates   Wed Nov 02, 2011 8:38 pm

nee youtube-il onnu searchu cheyyu...avalde name vachu...

kittum.....


munp kandathaanu...prgrm ethennu ormayilla......
Back to top Go down
Alexander
Active member
Active member


Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

PostSubject: Re: Crime...News...............Latest updates   Sat Nov 05, 2011 4:33 pm

ha ha ha ..... ee nadimaare kondu thttello
Back to top Go down
avatar
Active member
Active member


Posts : 149
Points : 165
Reputation : 0
Join date : 2010-04-03
Age : 86
Location : Pandora

PostSubject: Re: Crime...News...............Latest updates   Tue Nov 29, 2011 6:33 am

ഹോട്ടലില്‍ നിന്ന് നടിയുടെ ബാഗ് അടിച്ചുമാറ്റി

[You must be registered and logged in to see this image.]


കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങിനെത്തിയ നടി വിഷ്ണുപ്രിയയുടെ ബാഗ് മോഷണം പോയി. ബാഗില്‍ മൂന്ന് ലക്ഷം രൂപ വിലമതിയ്ക്കുന്ന സാധനങ്ങള്‍ ഉണ്ടായിരുന്നതായി നടി പറഞ്ഞു. മൂന്നു പവന്റെ സ്വര്‍ണ്ണ വള, ഒരു നവരത്‌ന മോതിരം, ഒരു സ്വര്‍ണ്ണ മോതിരം, ഐഫോണ്‍, റാഡോ വാച്ച്, 200 ബഹ്‌റൈന്‍ ദിനാര്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്.

എറണാകുളത്ത് മറ്റൊരു പരിപാടി കഴിഞ്ഞ് രാവിലെ അഞ്ചരയോടെയാണ് നടി ജയിന്‍ റോഡിലെ ഹോട്ടലിലെത്തിയത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങാന്‍ കിടന്ന വിഷ്ണുപ്രിയ എട്ടരയോടെ ഉണര്‍ന്നപ്പോഴാണ് ബാഗ് മോഷണം പോയതായി മനസ്സിലാക്കിയത്. മുറി പൂട്ടിയിരുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം. യാത്ര കഴിഞ്ഞെത്തിയ ക്ഷീണത്തില്‍ മോഷ്ടാവ് മുറിയില്‍ കയറിയത് ഇവര്‍ അറിഞ്ഞില്ല.

ഹോട്ടല്‍ റിസപ്ഷനിലെ സിസിടിവിയില്‍ വിഷ്ണുപ്രിയ സ്യൂട്ട്‌കേസും ചെറിയ ബാഗുമായി വരുന്ന ദൃശ്യമുണ്ട്. എന്നാല്‍ ക്യാമറയില്ലാത്ത ഹോട്ടലിന്റെ പിറകു ഭാഗത്തു കൂടിയാവും മോഷ്ടാവ് ഉള്ളില്‍ കയറിയിട്ടുണ്ടാവുകയെന്നാണ് പൊലീസ് കരുതുന്നത്. വിഷ്ണുപ്രിയ എത്തി മൂന്ന് മണിക്കൂറിനകം മോഷണം നടന്നിരിക്കാമെന്നും പൊലീസ് അനുമാനിക്കുന്നു. സംഭവത്തെ തുടര്‍ന്ന് ഹോട്ടലിലെ എല്ലാ മുറികളും പൊലീസ് പരിശോധിച്ചു.
Back to top Go down
avatar
Active member
Active member


Posts : 149
Points : 165
Reputation : 0
Join date : 2010-04-03
Age : 86
Location : Pandora

PostSubject: Re: Crime...News...............Latest updates   Tue Nov 29, 2011 6:34 am

സിനിമ-സീരിയില്‍ നടി വിഷം കഴിച്ച് മരിച്ചു


കോഴിക്കോട്: ഫ്ളാറ്റില്‍ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയ യുവതി സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. വയനാട് പടിഞ്ഞാറത്തറ സ്വദേശിനിയായ പ്രിയങ്ക(21)യാണ് മരിച്ചത്.

ശനിയാഴ്ചയാണ് പ്രിയങ്കയെ അശോകപുരത്തെ ഫഌറ്റില്‍ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞാറയാഴ്ച രാവിലെയോടെ മരിയ്ക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചില സീരിയലുകളില്‍ അഭിനയിച്ച പ്രിയങ്ക ഏതാനും വീഡിയോ ആല്‍ബങ്ങളിലും വലിയങ്ങാടി എന്ന സിനിമയിലും വേഷമിട്ടുണ്ട്.
Back to top Go down
velayudhan
New Member
New Member


Posts : 30
Points : 30
Reputation : 0
Join date : 2011-11-06

PostSubject: Re: Crime...News...............Latest updates   Thu Dec 01, 2011 12:14 am

ee maraanathil duruhatha ullathaayi innu vaartha vannittundu..
Back to top Go down
devan
Active member
Active member


Posts : 279
Points : 366
Reputation : 1
Join date : 2010-01-11
Location : mavelikkara

PostSubject: Re: Crime...News...............Latest updates   Thu Dec 01, 2011 5:35 am

നടി പ്രിയങ്കയുടെ ആത്മഹത്യയില്‍ ദുരൂഹത!


സീരിയല്‍ നടിയായ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയെന്ന് അമ്മ ജയലക്ഷ്മി. കഴിഞ്ഞ ഞായറാഴ്ചയാണ് അശോകപുരത്തെ ഒരു ഫ്ളാറ്റില്‍ നടിയെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരിക്കുന്ന റഹീമിന്റെ പെരുമാറ്റത്തില്‍ ദുരൂഹത ഉണ്ടെന്നാണ് അമ്മ പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്.

പ്രിയങ്കയുടെ മാതാപിതാക്കള്‍ വേര്‍പെട്ടു കഴിയുകയാണ്. മാതാവ് ജയലക്ഷ്മിയാകട്ടെ, മറ്റൊരു വിവാഹം കഴിച്ച് എരഞ്ഞിപ്പാലത്താണ് താമസിക്കുന്നത്. താമരശേരി സ്വദേശിയായ റഹീം എന്നയാള്‍ വാടകക്കെടുത്ത ഫ്ലാറ്റിലാണ്‌ യുവതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം അകത്തു ചെന്ന് അവശനിലയിലായ യുവതിയെ റഹീമിന്റെ സുഹൃത്തുക്കള്‍ രണ്ടുപേരാണ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്.

റഹീമാണ് പ്രിയങ്കയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയതെന്നും അതുകൊണ്ടുതന്നെ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ജയലക്ഷ്മിയുടെ ആരോപണം. റഹീമിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും വേണ്ടരീതിയിലുള്ള അന്വേഷണം നടക്കുന്നില്ലെന്ന് ആരോപണമുണ്ട്.
Back to top Go down
appukuttan
New Member
New Member


Posts : 65
Points : 75
Reputation : 0
Join date : 2010-04-03
Age : 33
Location : thrissur

PostSubject: Re: Crime...News...............Latest updates   Sat Dec 03, 2011 3:29 am

സീരിയല്‍ നടിയുടെ മരണം: അന്വേഷണം ഊര്‍ജിതം


കോഴിക്കോട്: സിനിമ-സീരിയല്‍ താരം പ്രിയങ്കയുടെ മരണത്തെക്കുറിച്ച് നടക്കാവ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കല്പറ്റ കൊട്ടത്തറ പാത്തിക്കല്‍ പ്രേമന്റെ മകള്‍ പ്രിയങ്ക(21)യെയാണ് കഴിഞ്ഞ ശനിയാഴ്ച അശോകപുരത്തെ ഒരു ഫ്‌ളാറ്റില്‍ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്.

സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായിരുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് മാതാപിതാക്കളുടെ ആരോപണം. .താമരശേരി സ്വദേശിയായ റഹീം എന്നയാള്‍ വാടകക്കെടുത്ത ഫ്‌ളാറ്റിലാണ് വിഷം കഴിച്ച നിലയില്‍ പ്രിയങ്കയെ കണെ്ടത്തിയിരുന്നത്. വിഷം അകത്തു ചെന്ന് അവശനിലയിലായ പ്രിയങ്കയെ റഹീമിന്റെ സുഹൃത്തുക്കള്‍ രണ്ടുപേരാണ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്.

നടക്കാവ് പൊലീസിനാണ് കേസന്വേഷണത്തിന്റെ ചുമതല. കേസുമായി ബന്ധപ്പെട്ട് ഇതിനകം ഒട്ടേറെപ്പേരെ ചോദ്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

റഹീമാണ് യുവതിയെ കൂട്ടികൊണ്ടു പോയതെന്നും മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പ്രിയങ്കയുടെ അമ്മ ജയലക്ഷ്മി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. റഹീമിനെ കേന്ദ്രീകരിച്ചാണ് സംഭവത്തില്‍ പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്.
Back to top Go down
appukuttan
New Member
New Member


Posts : 65
Points : 75
Reputation : 0
Join date : 2010-04-03
Age : 33
Location : thrissur

PostSubject: Re: Crime...News...............Latest updates   Sat Dec 03, 2011 3:41 am

വരാപ്പുഴ പീഡനം: സിനിമാ നടന്‍ അറസ്റ്റില്‍



കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ സിനിമാതാരം അറസ്റ്റിലായി. മലയാള സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള തൃശൂര്‍ അയ്യന്തോള്‍ സ്വദേശി പറപ്പിള്ളി വീട്ടില്‍ ബൈജു പി വര്‍ഗീസ്(35) ആണ് അറസ്റ്റിലായത്.

വരാപ്പുഴ പീഡനക്കേസിലെ മുഖ്യപ്രതിയായ ശോഭാജോണിന്റെ ഡ്രൈവറും അംഗരക്ഷകനുമായിരുന്നു ബൈജു. ഇയാള്‍ പെണ്‍കുട്ടിയെ 14 ദിവസം തടവില്‍ വച്ച്‌, സിനിമ സീരിയല്‍ രംഗത്തുള്ള മറ്റ് ചിലര്‍ക്കു കാഴ്‌ചവച്ചതായാണ് വിവരം. സംഭവം പുറത്തായത്തിനേത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു.

ആലുവയിലെ ഒരു ട്രാവല്‍ ഏജന്‍സിയുടെ മാനേജര്‍ എന്ന വ്യാജേനയാണ്‌ ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. സി ഐ ജോര്‍ജ്‌ ജോസഫിന്റെ നേതൃത്വത്തിലാണ്‌ ബൈജുവിനെ അറസ്‌റ്റ് ചെയ്‌തത്‌.


Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: Crime...News...............Latest updates   Sun Dec 04, 2011 10:09 pm

നടിയുടെ മരണം: കമ്പ്യൂട്ടറും മൊബൈലും പരിശോധിക്കും


[You must be registered and logged in to see this image.]


കോഴിക്കോട്: സിനിമ-സീരിയല്‍ നടി പ്രിയങ്ക വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ പരിശോധിക്കും. ഇതിനായി കമ്പ്യൂട്ടര്‍ സി ഡാക്കിലേയ്ക്ക് അയയ്ക്കും. പ്രിയങ്കയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചു വരികയാണ്. നടിയുടെ ഫോണിലേയ്ക്ക് വന്നിരുന്ന പ്രധാനപ്പെട്ട കോളുകളും മെസ്സേജുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

നവംബര്‍ 26നാണ് വയനാട് പടിഞ്ഞാറത്തറ സ്വദേശിനിയായ പ്രിയങ്ക(21)യെ അശോകപുരത്തെ ഫഌറ്റില്‍ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. റഹീം എന്നയാള്‍ വാടകക്കെടുത്ത ഫല്‍റ്റായിരുന്നു ഇത്. നടി റഹിമുമായി സ്‌നേഹത്തിലായിരുന്നുവെന്നും വിവാഹമുറപ്പിച്ചിരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഒരു മാസം മുമ്പ് റഹിം സൗദിയ്ക്ക് പോയിരുന്നു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ ബന്ധുക്കളെയും റഹീമിന്റെ സുഹൃത്തുക്കളേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. റഹീമിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രിയങ്കയുമായി താന്‍ സ്‌നേഹത്തിലായിരുന്നുവെന്നും ആത്മഹത്യ ചെയ്തതിന്റെ കാരണം അറിയില്ലെന്നുമായിരുന്നു ഇയാളുടെ പ്രതികരണം.

പ്രിയങ്ക മരിക്കുന്നതിനു തൊട്ടുമുമ്പു കാമുകനായ റഹീമിനെ വിളിച്ചിരുന്നതായി സൂചനയുണ്ട്. ഇതിനെ തുടര്‍ന്ന് റഹീം നാട്ടിലുളള സുഹൃത്തുക്കളെ വിവരം അറിയിച്ചു. പിന്നീട് അവരെത്തിയാണ് അവശനിലയിലായിരുന്ന നടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എലിവിഷം കഴിച്ചാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: Crime...News...............Latest updates   Sun Dec 04, 2011 10:12 pm

സീരിയല്‍ നടിയുടെ മരണം: അമ്മയ്‌ക്കെതിരെ പരാതി

[You must be registered and logged in to see this image.]


കോഴിക്കോട്: സീരിയല്‍ നടി പ്രിയങ്കയുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദൂരുഹത അവസാനിയ്ക്കുന്നില്ല. പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കാവ് പൊലീസ് ഇതിനോടകം പതിനാറു പേരെ ചോദ്യം ചെയ്തു കഴിഞ്ഞു.

നവംബര്‍ 26നാണ് വയനാട് പടിഞ്ഞാറത്തറ സ്വദേശിനിയായ പ്രിയങ്ക(21)യെ അശോകപുരത്തെ ഫ്‌ളാറ്റില്‍ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. റഹീം എന്നയാള്‍ വാടകക്കെടുത്ത ഫഌറ്റായിരുന്നു ഇത്. നടി റഹിമുമായി സ്‌നേഹത്തിലായിരുന്നുവെന്നും വിവാഹമുറപ്പിച്ചിരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഒരു മാസം മുമ്പ് റഹിം സൗദിയ്ക്ക് പോയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ ബന്ധുക്കളെയും റഹീമിന്റെ സുഹൃത്തുക്കളെയുമാണ് പൊലീസ് ചോദ്യം ചെയ്തത്. റഹീമിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രിയങ്കയുമായി താന്‍ സ്‌നേഹത്തിലായിരുന്നുവെന്നും ആത്മഹത്യ ചെയ്തതിന്റെ കാരണം അറിയില്ലെന്നുമായിരുന്നു ഇയാളുടെ പ്രതികരണം.

അതേസമയം പ്രിയങ്കയുടെ മരണത്തെ ചൊല്ലി നടിയുടെ അച്ഛനും അമ്മയും തമ്മില്‍ അഭിപ്രായ ഭിന്നതയുള്ളതായി വ്യക്തമായി. പ്രിയങ്ക മരിച്ച സംഭവത്തിലെ സത്യം പുറത്തു കൊണ്ടുവരാനായി നടിയുടെ മാതാവ് ജയശ്രീയെ ചോദ്യം ചെയ്യണമെന്ന് പിതാവ് പ്രേമന്‍ പറഞ്ഞു.

പ്രിയങ്കയുടെ അച്ഛനും അമ്മയും തമ്മില്‍ മൂന്നും വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞിരുന്നു. പ്രിയങ്കയെ സിനിമയില്‍ അഭിനയിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ കലഹമാണു വിവാഹമോചനത്തിന് കാരണമായതെന്നും പ്രേമന്‍ പറഞ്ഞു.

മകളെ സിനിമയില്‍ അഭിനയിക്കാന്‍ അമ്മ നിര്‍ബന്ധിച്ചിരുന്നുവെന്നും പ്രേമന്‍ പറയുന്നു. പ്രിയങ്കയുടെ അമ്മ ജയശ്രീ വേറെ വിവാഹം കഴിച്ചിരുന്നു. പ്രിയങ്ക അമ്മയോടൊപ്പമാണു പീന്നിടു താമസിച്ചിരുന്നത്.

പ്രിയങ്ക മരിക്കുന്നതിനു തൊട്ടുമുമ്പു കാമുകനായ റഹീമിനെ വിളിച്ചിരുന്നതായി സൂചനയുണ്ട്. ഇതിനെ തുടര്‍ന്ന് റഹീം നാട്ടിലുളള സുഹൃത്തുക്കളെ വിവരം അറിയിച്ചു. പിന്നീട് അവരെത്തിയാണ് അവശനിലയിലായിരുന്ന നടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എലിവിഷം കഴിച്ചാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Crime...News...............Latest updates   Mon Dec 05, 2011 9:25 am

ee mothalu valla padathilum undo?

kanditteeyillallo
Back to top Go down
manzoor
New Member
New Member


Posts : 63
Points : 77
Reputation : 1
Join date : 2010-12-11
Age : 39
Location : Eerattupetta

PostSubject: Re: Crime...News...............Latest updates   Mon Dec 05, 2011 8:56 pm

kashtam aayipoyi....cinema mekhalayile ... aarum ariyaatha maatooru vasham..
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Crime...News...............Latest updates   Tue Dec 06, 2011 1:29 am

athethu vasham?
Back to top Go down
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Re: Crime...News...............Latest updates   Tue Dec 06, 2011 4:54 am

പറവൂര്‍: 4 സിനിമാ പ്രവര്‍ത്തകര്‍ അറസ്റ്റിലാവും


പറവൂര്‍: പറവൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് നാല് സിനിമ പ്രവര്‍ത്തകരെ കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്.

മൂന്ന് പേര്‍ എറണാകുളം ജില്ലക്കാരും ഒരാള്‍ കൊല്ലം സ്വദേശിയുമാണെന്നാണ് സൂചന. പെണ്‍കുട്ടിയെ ഇവര്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചതായി കേസ് അന്വേഷിച്ച ലോക്കല്‍ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ എറണാകുളം റൂറല്‍ പോലീസിലെ ഒരു ഉദ്യോഗസ്ഥന്റെ സമ്മര്‍ദ്ദനത്തിന് വഴങ്ങി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് ഈ നാലുപേരും കുട്ടിയെ പീഡിപ്പിച്ചതായി മൊഴി നല്‍കിയിരുന്നു. എന്നാല്‍ റൂറല്‍ പോലീസ് ഉദ്യോഗസ്ഥന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരം നാലു പേരേയും പ്രതിപ്പട്ടികയില്‍ നിന്ന് ലോക്കല്‍ പൊലീസ് ഒഴിവാക്കി.

തങ്ങളുടെ പേര് പറയാതിരിക്കാനായി പെണ്‍കുട്ടിയുടെ പിതാവിന് പോലീസ് ഒത്താശയോടെ നാല്‍വര്‍ സംഘം രണ്ട് ലക്ഷം രൂപ നല്‍കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Back to top Go down
avatar
Active member
Active member


Posts : 149
Points : 165
Reputation : 0
Join date : 2010-04-03
Age : 86
Location : Pandora

PostSubject: Re: Crime...News...............Latest updates   Fri Dec 23, 2011 6:02 am

സീരിയല്‍ നടി ഓടിച്ച കാറിടിച്ചു വീണ ബൈക്ക്‌ യാത്രികന്‍ ലോറികയറി മരിച്ചു


കരുനാഗപ്പള്ളി: സീരിയല്‍ നടി സംഗീതാമോഹന്‍ ഓടിച്ച കാര്‍ ബൈക്കിലിടിച്ച്‌ റോഡില്‍ വീണ ബൈക്ക്‌ യാത്രക്കാരന്‍ കണ്ടെയ്‌നര്‍ലോറി കയറി മരിച്ചു.

തഴവ കുതിരപ്പന്തി കൊച്ചുകളീക്കല്‍ വീട്ടില്‍ ഷിബു(43)ആണു മരിച്ചത്‌. ബുധനാഴ്‌ച രാത്രി 11ന്‌ ദേശീയപാതയില്‍ സ്‌കൂള്‍ ജംഗ്‌ഷനിലായിരുന്നു അപകടം. ടൗണിലെ ഒരു സ്‌ഥാപനത്തില്‍ ഡ്രൈവറായ ഷിബു രാത്രി ജോലി കഴിഞ്ഞ്‌ വീട്ടിലേക്കു ബൈക്കില്‍ പോകും വഴി എതിരേ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ഷിബുവിന്റെ കാലിലൂടെ പിന്നാലെ വന്ന കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷിബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ മരിച്ചു. നിര്‍ത്താതെ പോയ കാറിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന്‌ നിര്‍ത്തുകയും പോലീസ്‌ പിന്തുടര്‍ന്നു പിടികൂടുകയുമായിരുന്നു. നടി സംഗീതാ മോഹനൊപ്പം ഒരാള്‍ കൂടി വണ്ടിയില്‍ ഉണ്ടായിരുന്നതായും നടിയാണു വാഹനം ഓടിച്ചിരുന്നതെന്നും പോലീസ്‌ പറഞ്ഞു. വൈദ്യപരിശോധന നടത്താതിരുന്നതിനാല്‍ നടി മദ്യപിച്ചിരുന്നോ എന്നു വ്യക്‌തമല്ല. എറണാകുളത്ത്‌ ഷൂട്ടിംഗ്‌ കഴിഞ്ഞു മടങ്ങുകയായിരുന്നു നടി. കൃഷ്‌ണകുമാരിയാണ്‌ മരിച്ച ഷിബുവിന്റെ ഭാര്യ. മക്കള്‍: സംഗീത്‌, സംവൃത. കരുനാഗപ്പള്ളി പോലീസ്‌ കേസെടുത്തു
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Crime...News...............Latest updates   Fri Dec 23, 2011 9:25 am

ohoo..

laa chechiyaanalle VANDI odichirunne....



ivaleyokke ...........................................................................................................
............................................................................................................................
...........................................................................................................................


Back to top Go down
narendrannair
Active member
Active member


Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 36
Location : cochin

PostSubject: Re: Crime...News...............Latest updates   Thu Dec 29, 2011 12:51 am

നടിയുടെ ആത്മഹത്യ; ലുക്ക്ഔട്ട് നോട്ടീസ് ഉടന്‍[

കോഴിക്കോട്: നടക്കാവിലെ ഫ്‌ളാറ്റില്‍ വിഷം കഴിച്ച് യുവനടി പ്രിയങ്ക (21) ജീവനൊടുക്കിയ സംഭവത്തില്‍ താമരശ്ശേരി സ്വദേശി കെ. അബ്ദുള്‍റഹീമിന് (34) വേണ്ടി നടക്കാവ് പൊലീസ് ഉടന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി പൊലീസ് അറിയിച്ചു.

റഹീം കുടുംബസമേതം ദുബായിയിലാണ്. പ്രിയങ്ക മരിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളം വഴി ഗള്‍ഫിലേക്ക് കടന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രിയങ്കയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൊവ്വാഴ്ച മെഡിക്കല്‍ കോളേജ് അധികൃതര്‍ നടക്കാവ് പൊലീസിന് കൈമാറും. പ്രിയങ്കയുടെ അമ്മയുടെ പരാതി പ്രകാരമാണ് റഹീമിനെ പ്രതി ചേര്‍ത്തതും പ്രേരണാകുറ്റത്തിന് കേസെടുത്തിരിക്കുന്നതും. റഹീമാണ് യുവതിയെ കൂട്ടികൊണ്ടു പോയതെന്നും മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പ്രിയങ്കയുടെ അമ്മ ജയലക്ഷ്മി പൊലീസില്‍ നല്‍കിയ പരാതിയിലുണ്ട്.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ദുബായിയില്‍ ഇയാള്‍ക്കെതിരെ പരാതിയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
Back to top Go down
narendrannair
Active member
Active member


Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 36
Location : cochin

PostSubject: Re: Crime...News...............Latest updates   Thu Dec 29, 2011 12:54 am

നടി സംഗീത മോഹനെ നാട്ടുകാര്‍ തടഞ്ഞുവച്ചു

[You must be registered and logged in to see this image.]


കരുനാഗപ്പള്ളി: നടി സംഗീതമോഹന്‍ ഓടിച്ച കാറിടിച്ച്
വീണ ബൈക്ക് യാത്രികന്‍ ലോറി കയറി മരിച്ച സംഭവത്തില്‍ നടിയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞ ബുധനാഴ്ച രാത്രി കരുനാഗപ്പള്ളിയിലാണ് തഴവ കുതിരപ്പന്തി കൊച്ചുകളീക്കല്‍ വീട്ടില്‍ ഷിബു (43) ആണ് അപകടത്തില്‍ മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ജാമ്യമെടുക്കാനെത്തിയപ്പോഴാണ് നാട്ടുകാര്‍ സംഗീതയ്‌ക്കെതിരെ തിരിഞ്ഞത്. ഇവരെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമം നടത്തുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.

ബുധനാഴ്ച രാത്രി കായകുളം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സംഗീതാ മോഹന്റെ കാര്‍ ഷിബുവിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഷിബുവിന്റെ ശരീരത്തില്‍ എതിരെ വന്ന ലോറി കയറിയറിങ്ങുകയായിരുന്നു ഷിബുവിനെ ഉടനെ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടം സംഭവിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഗീത മോഹന്റെ െ്രെഡവറായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തകള്‍ തുടരുകയാണ്. ഇരുവരും മദ്യപിച്ചിരുന്നോയെന്ന് പരിശോധിയ്ക്കാന്‍ പൊലീസ് തയാറായില്ലെന്നും ആക്ഷേപമുണ്ട്.

ജാമ്യമെടുക്കാന്‍ സ്റ്റേഷനിലെത്തിയ സംഗീതയെ നാട്ടുകാര്‍ തടഞ്ഞപ്പോള്‍ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. നേരത്തെ നടി മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചതിന് പോലീസ് പിടിയിലായിരുന്നു. കാറിനുള്ളില്‍ നിന്ന് വിദേശ മദ്യ കുപ്പികളും അന്ന് കണ്ടെത്തിയിരുന്നു. ഒരു രാത്രി സ്‌റ്റേഷനില്‍ കഴിഞ്ഞ സംഗീതാ മോഹന്‍ പിഴ അടച്ച് രക്ഷപ്പെടുകയായിരുന്നു.
Back to top Go down
thanthonni
Active member
Active member


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 36
Location : thalasseri

PostSubject: Re: Crime...News...............Latest updates   Mon Jan 02, 2012 7:24 am

കലാഭവന്‍ മണിയെ അറസ്റ്റ് ചെയ്താല്‍ ജാമ്യം

[You must be registered and logged in to see this image.]


കൊച്ചി: പോലീസിന്റെ കൃത്യനിര്‍വഹണത്തില്‍ തടസമുണ്ടാക്കിയെന്ന കേസിന്റെ അടിസ്ഥാനത്തില്‍ സിനിമാതാരം കലാഭവന്‍ മണിയെ അറസ്റ്റ് ചെയ്താല്‍ വിട്ടയയ്ക്കണമെന്നു ഹൈക്കോടതി.

പോലീസിന്റെ കൃത്യനിര്‍വഹണത്തില്‍ തടസമുണ്ടാക്കിയതിന് ചാലക്കുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നു കലാഭവന്‍ മണി നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചാണു കോടതിയുടെ തീരുമാനം. ജസ്റ്റീസ് പി.എസ്. ഗോപിനാഥന്റേതാണ് ഉത്തരവ്.

ഇതിനു മുമ്പു കലാഭവന്‍ മണിയെ അറസ്റ്റ് ചെയ്താല്‍ 15,000 രൂപ ജാമ്യത്തുക ഈടാക്കി വിട്ടയയ്ക്കണം. ചാലക്കുടി സ്റ്റേഷനിലെ ഉമേഷ് എന്ന പോലീസുകാരന്റെ പരാതിയിലാണുകലാഭവന്‍ മണിക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. കേസ് അടുത്ത മാസം അഞ്ചിനു കോടതി വീണ്ടും പരിഗണിക്കും.

കൂടപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി മഹോത്സവത്തോടനുബന്ധിച്ചു കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ക്ഷേത്രത്തിലേക്കു വന്ന കാവടി എഴുന്നള്ളിപ്പിനിടെ അതിരപ്പിള്ളി റോഡില്‍ ഗതാഗത തടസമുണ്ടായപ്പോള്‍ ട്രാഫിക്ക് നിയന്ത്രിക്കാനെത്തിയ പൊലീസുകാരനെ മണി കയ്യേറ്റം ചെയ്തുവെന്നാണ് പരാതി.

ചാലക്കുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കലാഭവന്‍ മണി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പൊലീസും കമ്മിറ്റിക്കാരും തമ്മില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ പ്രശ്‌നം രമ്യതയില്‍ തീര്‍ക്കാന്‍ താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് മണിയുടെ വാദം.

പ്രശ്‌നം ഒത്തുതീര്‍ത്തതാണെന്നും പിന്നീട് മറ്റാരുടെയോ പ്രേരണയില്‍ തനിക്കെതിരേ കേസെടുത്തതെന്നുമാണ് കലാഭവന്‍ മണി പറയുന്നത്.
Back to top Go down
Sponsored content




PostSubject: Re: Crime...News...............Latest updates   Today at 12:49 pm

Back to top Go down
 
Crime...News...............Latest updates
View previous topic View next topic Back to top 
Page 2 of 3Go to page : Previous  1, 2, 3  Next
 Similar topics
-
» SBS - 26 March 2014 - Hot News Qubool Hai may go off air
» Zee TV's Qubool Hai gears up for an Ajmer shoot
» Written Update Amita Ka Amit 8May-Tune Jo Na Kaha-UPDTD
» Actor Vijay 58th Film to be directed by Chimbudevan
» Beintehaa: Written Update- 16th May 2014

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: