ബോളിവുഡിലെ കടുത്ത മത്സരത്തില്‍ പിടിച്ചുനില്ക്കാന് അല്പം വ്യത്യസ്ത വഴികള്‍ വേണമെന്ന തിരിച്ചറിവിലാണ് താരങ്ങള്‍. ഡബിള്‍ റോളൊക്കെ മടുത്തെന്നു തോന്നുന്നു. പുതിയ പരീക്ഷണങ്ങള്‍ക്കാണ് ഇപ്പോള്‍ താത്പര്യം.
ഷാഹിദ് കപൂറിന്റെ പുതിയ ചിത്രം 'മോസ'ത്തില്‍ നാല് വ്യത്യസ്ത കാലങ്ങളിലാണ് നായകനെത്തുന്നത്. വസന്തം, ഗ്രീഷ്മം, ശരത്, ശിശിരം എന്നീനാകാലങ്ങളിലൂടെ കടന്നുപോകുന്നു ഇതില്‍ ഷാഹിദിന്റെ കഥാപാത്രം; ഒപ്പം വ്യത്യസ്ത വേഷങ്ങളില്‍ നായകനെത്തുന്നു.
നായകന് മാത്രമല്ല നായിക സോനവും ഇതില്‍ നാല് രൂപത്തിലെത്തുന്നുണ്ട്. ഋതുഭേദങ്ങളെ സിനിമയിലേക്ക് സമന്വയിപ്പിക്കാനുള്ള ശ്രമം നടത്തിയ സംവിധായകന് ഷാഹിദിന്റെ അച്ഛന് പങ്കജ്കപൂര് തന്നെയാണ്. അഭിനേതാവായ പങ്കജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മോസം.