malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_vote_lcapകുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_voting_barകുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_vote_rcap 
yeldo987
കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_vote_lcapകുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_voting_barകുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_vote_rcap 
real hero
കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_vote_lcapകുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_voting_barകുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_vote_rcap 
allambans
കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_vote_lcapകുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_voting_barകുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_vote_rcap 
mohan.thomas
കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_vote_lcapകുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_voting_barകുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_vote_rcap 
ajith_mc86
കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_vote_lcapകുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_voting_barകുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_vote_rcap 
deathrace
കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_vote_lcapകുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_voting_barകുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_vote_rcap 
dracula
കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_vote_lcapകുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_voting_barകുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_vote_rcap 
maadambi
കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_vote_lcapകുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_voting_barകുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_vote_rcap 
mohan
കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_vote_lcapകുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_voting_barകുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ Image
Powered by website-hit-counters.com .
flag
കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ Empty
PostSubject: കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍   കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ EmptyWed May 19, 2010 2:48 pm

തിര്‍ന്നവര്‍ക്കുള്ള
വ്യത്യസ്ത സിനിമകളിലൂടെ ശ്രദ്ധേയരായ മൂന്നു ഹോളിവുഡ് സംവിധായകര്‍
കൂട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ക്ക് പുതിയ ദൃശ്യവ്യാഖ്യാനം
നല്‍കിയിരിക്കുന്നു. വിഖ്യാതനായ ഹോളിവുഡ് സംവിധായകരുടെ
കുട്ടികള്‍ക്കായുള്ള മൂന്നു സമകാലിക സിനിമയെക്കുറിച്ച്.

കോഴിയെ പിടിക്കാനിറങ്ങുന്ന സൂത്രശാലിയായ കുറുക്കനെക്കുറിച്ചും
മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങുന്ന കുറുമ്പുകാരനായ
കുട്ടിയെക്കുറിച്ചെല്ലാമുള്ള കുട്ടിക്കഥകള്‍ ഇന്നും
ജിവസ്സുറ്റുനില്‍ക്കുന്നത് നിരന്തരമായി അവയ്ക്കുണ്ടാകുന്ന
നവഭാഷ്യങ്ങളിലൂടെയാണ്. ഹോളിവുഡിന്റെ മുഖ്യധാരയില്‍ നിന്ന്
വേറിട്ടുനടക്കുന്ന സിനിമകളിലൂടെ ശ്രദ്ധേയരായ മൂന്നു സംവിധായകര്‍
കുട്ടികള്‍ക്കായി ഒരുക്കിയ സിനിമകള്‍ വ്യത്യസ്തമാകുന്നത് കുട്ടിക്കഥകളുടെ
ബൗദ്ധികമായ പുനര്‍വായനകളിലൂടെയാണ്.

'റഷ്‌മോര്‍', 'ലൈഫ് അക്വാറ്റിക് വിത് സ്റ്റീവ് സിസ്സു', 'ഡാര്‍ജിലിങ്
ലിമിറ്റഡ്' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വെസ് ആന്‍ഡേഴ്‌സണ്‍ ഒരുക്കിയ
'ദ ഫന്റാസ്റ്റിക് മിസ്റ്റര്‍ ഫോക്‌സ്', ഹോളിവുഡിലെ പുതിയനിര
തിരക്കഥാകൃത്തുക്കളില്‍ വ്യത്യസ്തനായ ചാര്‍ളി കോഫ്മാന്റെ രചനയില്‍ 'ബീയിങ്
ജോണ്‍ മാല്‍ക്കോവിച്ച്', 'അഡാപ്‌റ്റേഷന്‍' എന്നീ സിനിമകള്‍ സംവിധാനം ചെയ്ത
സ്‌പൈക്ക് ജോണ്‍സിന്റെ 'വേര്‍ ദ വൈല്‍ഡ് തിങ്‌സ് ആര്‍', 'എദ്‌വാര്‍ഡ്
സിസര്‍ഹുന്‍ഡ്‌സ്' മുതല്‍ 'സ്വീനി ടോഡ്' വരെയുള്ള വിചിത്ര പ്രമേയങ്ങളുള്ള
സിനിമകളാല്‍ ശ്രദ്ധേയനായ ടീം ബര്‍ട്ടന്റെ 'ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്'
എന്നീ സിനിമകള്‍ കുട്ടികള്‍ക്കുള്ള പ്രമേയങ്ങളില്‍ ഹോളിവുഡ് നടത്തുന്ന
പരീക്ഷണങ്ങള്‍ക്ക് തെളിവുനല്‍കുന്നവയായിരുന്നു.

പ്രമുഖ അവാര്‍ഡുകള്‍ നേടിയെടുക്കുന്നതില്‍ 'അപ്പി'നോടും ആകര്‍ഷണീയമായ
വ്യത്യസ്തതയില്‍ 'കൊറാലി'നോടും ഈ സിനിമകള്‍ പരാജയപ്പെടുന്നുണ്ടെങ്കിലും
വിഖ്യാത സംവിധായകര്‍ കുട്ടികളുടെ ലോകങ്ങള്‍ക്ക് നല്‍കിയ
ദൃശ്യവ്യാഖ്യാനങ്ങള്‍ എന്ന നിലയില്‍ ഇവ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.ബോക്‌സ്
ഓഫീസില്‍ വന്‍വിജയമായില്ലെങ്കിലും വെസ് ആന്‍ഡേഴ്‌സണ്‍ സംവിധാനം ചെയ്ത
'ഫന്റാസ്റ്റിക് മിസ്റ്റര്‍ ഫോക്‌സാ'ണ് കുട്ടികള്‍ക്കായി പുതിയ
ദൃശ്യസാധ്യതകള്‍ അന്വേഷിക്കുന്നതില്‍ മികച്ചുനില്‍ക്കുന്നതെന്ന് പറയാം.

കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ 03087_170305റോള്‍
ഡാലിന്റെ രചനയെ അടിസ്ഥാനമാക്കി, സ്റ്റോപ്പ് ആനിമേഷന്റെ സാധ്യതകള്‍
ഫലപ്രദമായി ഉപയോഗിച്ച് ഒരുക്കിയ ഈ സിനിമ സൂത്രശാലിയായ കുറുക്കന്റെ
കഥയ്ക്ക് തികച്ചും സമകാലികമായ ദൃശ്യവ്യാഖ്യാനമാണ് നല്‍കുന്നത്. ഡാലിന്റെ
രചനയുടെ പിന്‍ബലത്തെ അതിലംഘിച്ചുകൊണ്ട് ചലച്ചിത്രഭാഷയുടെ പുതിയ
മേഖലകളിലേക്ക് പ്രവേശിക്കാന്‍ ആന്‍ഡേഴ്‌സന് ഈ ചലച്ചിത്രത്തിലൂടെ
സാധിച്ചിട്ടുണ്ട്. ത്രീഡി സാങ്കേതിക ഫാന്റസി സിനിമകളുടെ അനിവാര്യതയായി
മാറുമ്പോള്‍ സ്റ്റോവ് ആനിമേഷന്റെ പരിമിത പരിധിയില്‍ പലപ്പോഴും
ത്രിമാനത്വത്തെ തന്നെ ഉപേക്ഷിച്ചുകൊണ്ടാണ് ആന്‍ഡേഴ്‌സന്‍, കുറുക്കന്‍
കഥയ്ക്ക് ദൃശ്യമാനങ്ങള്‍ നല്‍കുന്നത്.

ഒരു കുറുക്കനും അത്യാര്‍ത്തിക്കാരും വൃത്തികെട്ടവന്മാരുമായ മൂന്നു
കര്‍ഷകരും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ഈ സിനിമയുടെ പ്രമേയം. കര്‍ഷകരുടെ
താറാവിനെ മോഷ്ടിക്കാനിറങ്ങി കെണിയിലകപ്പെടുമ്പോള്‍, ഇനി മുതല്‍
മോഷണപരിപാടി അവസാനിപ്പിക്കാമെന്ന് ഗര്‍ഭിണിയായ ഭാര്യയ്ക്ക് കുറുക്കന്‍
വാഗ്ദാനം നല്കുന്നിടത്താണ് ഈ സിനിമ ആരംഭിക്കുന്നത്. പിന്നീട് പത്രത്തില്‍
കോളമെഴുത്തുകാരനായി ജീവിതം നയിക്കുന്ന കുറുക്കനു തന്റെ വന്യതയുടെ വഴികളെ
കൈവിടാനാവുന്നില്ല. മോഷണം പ്രമേയമാവുന്ന സിനിമകളുടെ മികച്ച മാതൃകകള്‍ക്ക്
പ്രണാമം അര്‍പ്പിക്കുന്ന രീതിയില്‍ 'മിസ്റ്റര്‍ ഫോക്‌സ്' പിന്നീടങ്ങോട്ട്
കുറുക്കന്റെ മോഷണങ്ങളും അവയ്ക്കുള്ള കര്‍ഷകരുടെ തിരിച്ചടികളും എന്ന
രൂപത്തില്‍ അതിവേഗമാര്‍ജിക്കുന്നു.
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ Empty
PostSubject: Re: കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍   കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ EmptyWed May 19, 2010 2:48 pm

മാതാപിതാക്കള്‍ തന്നെ അംഗീകരിക്കുന്നില്ലെന്ന് പരാതി പറയുന്ന കുറുക്കന്റെ
മകന്‍ ആഷിന് വീട്ടില്‍ അഭയം തേടുന്ന മറ്റൊരു കുറുക്കന്‍കുട്ടിയായ
ക്രിസ്റ്റഫര്‍ സണിനോടുള്ള വിരോധം കഥയുടെ ഉപപ്രമേയമായി വികസിക്കുന്നുണ്ട്.
അയല്‍ക്കാരന്റെ സഹായത്തോടെ മൂന്നു കര്‍ഷകരുടെ വീട്ടിലും കുറുക്കന്‍
വിജയകരമായി മോഷണം നടത്തുന്നതോടെ കര്‍ഷകര്‍ തിരിച്ചടി ആരംഭിക്കുന്നു.
വാഗ്ദാനലംഘനം നടത്തിയ കുറുക്കന്റെ നടപടിയില്‍ ഭാര്യയ്ക്കുള്ള പ്രതിഷേധം
കഥാഗതിക്ക് സംഘര്‍ഷമേറ്റുമ്പോള്‍ ഏറ്റുമുട്ടലില്‍ കുറുക്കന്റെ വാല്‍
നഷ്ടമാകുന്നു. തുടര്‍ന്ന് കുറുക്കന്റെ മരവീട് തകര്‍ത്ത്, കുറുക്കന്റെ
മാളത്തിലേക്ക് ബുള്‍ഡോസറുകളുമായി കര്‍ഷകരെത്തുന്നു. ഇതോടെ
ഭൂമിക്കടിയിലുള്ള മറ്റു മൃഗങ്ങളുടെ ജീവിതംകൂടി ദുരിതമയമാകുന്നു. എന്നാല്‍,
തിരിച്ചടികള്‍ക്കുള്ള ആശയങ്ങളില്‍ സമ്പന്നനായ കുറുക്കന്‍ മോഷണപരമ്പര
തുടരുന്നു.

ഇതിനിടെ പിതാവിന്റെ വാല്‍ വീണ്ടെടുക്കാന്‍ ആഷും കൂട്ടാളിയായി
ക്രിസ്റ്റഫര്‍ സണും നടത്തുന്ന ശ്രമത്തിനിടെ ക്രിസ്റ്റഫര്‍സണ്‍
ബന്ദിയാക്കപ്പെടുന്നു. ഇതോടെ കുറുക്കനും കര്‍ഷകനും തമ്മിലുള്ള അന്തിമമായ
ഏറ്റുമുട്ടലിന് അരങ്ങൊരുങ്ങുന്നു. ഭീകരരെ അവരുടെ മാളങ്ങളില്‍നിന്ന്
പുകച്ചു പുറത്തുചാടിക്കാന്‍ വിഫലശ്രമം നടത്തുന്ന അമേരിക്കന്‍
തന്ത്രങ്ങളുടെ രൂപകാത്മക ചിത്രീകരണമായി കുറുക്കന്റെ പുതുകഥയെ
വ്യാഖ്യാനിക്കുന്നത് അതിവായനയാവില്ല. അസ്തിത്വവാദത്തെക്കുറിച്ചുവരെ
സംസാരിക്കുന്ന ആന്‍ഡേഴ്‌സിന്റെ കുറുക്കന്‍ കുട്ടികള്‍ക്കും
മുതിര്‍ന്നവര്‍ക്കും മുന്നില്‍ ആഴത്തിലുള്ള വ്യാഖ്യാനസാധ്യതകള്‍
തുറക്കുന്നുണ്ട്.

കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍ 03087_170306മി.
ഫോക്‌സില്‍ ഉപപ്രമേയമാകുന്ന, കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള
സംഘര്‍ഷം 'വേര്‍ ദ വൈല്‍ഡ് തിങ്‌സ് ആറി'ല്‍ മുഖ്യപ്രയേമായി മാറുന്നു.
കുട്ടികള്‍ക്കായുള്ള ഇപ്പോഴത്തെ സിനിമകളിലെല്ലാം 'മാതാപിതാക്കളുടെ ശ്രദ്ധ
കിട്ടാത്ത കുട്ടി' ഒരു പ്രധാന ദൃശ്യസൂചനയാണ്. വിവാഹമോചിതയായ അമ്മയുമായി
വഴക്കു കൂടുന്നതിനിടെ അവരെ കടിച്ചുമുറിവേല്പിച്ചശേഷം അപരിചിതമായ
ദേശത്തേക്ക് ഒരു യാനപാത്രത്തില്‍ യാത്രയാവുന്ന മാക്‌സ് എന്ന ബാലനാണ് ഈ
സിനിമയിലെ മുഖ്യകഥാപാത്രം. കുട്ടികളെക്കാളേറെ മുതിര്‍ന്നവരെ
സ്​പര്‍ശിക്കുന്ന അഗാധമായ വിഷാദമാണ് ഈ സിനിമയുടെ അടിസ്ഥാനഭാവം.

ഏകാന്തതയാലും കാരണമില്ലാത്ത ദുഃഖങ്ങളാലും ആനന്ദമറിയാതെ ജീവിക്കുന്ന
ഭീമാകാര വലിപ്പമുള്ള ജീവികളുടെ ഒരു ദ്വീപിലാണ് മാക്‌സ് എത്തിപ്പെടുന്നത്.
കഥപറച്ചിലിലും നിര്‍മാണ തന്ത്രങ്ങളിലും മാക്‌സിനുള്ള വൈദഗ്ധ്യം അവനെ
വിചിത്ര ജീവികളുടെ 'രാജാവാക്കി' മാറ്റുന്നു. വിരുദ്ധ സ്വഭാവികളായ ഈ
ജീവികള്‍ക്കിടയിലെ സംഘര്‍ഷങ്ങളിലൂടെ വിവാഹമോചിതയായ തന്റെ അമ്മയുടെ അവസ്ഥയെ
മാക്‌സ് തിരിച്ചറിയുന്നു. ഐമാക്‌സ് പതിപ്പുകൂടി പുറത്തിറങ്ങിയിട്ടുള്ള ഈ
സിനിമ കൗതുകമുണര്‍ത്തുന്ന കാഴ്ചകളാല്‍ സമ്പന്നമാണ്. എന്നാല്‍ ഓരോ
ഫ്രെയിമിലും കനംതൂങ്ങുന്ന വിഷാദഭാവം കുട്ടികളിലേക്ക് വേണ്ടത്ര
പ്രസരിപ്പിക്കാന്‍ ഈ സിനിമയ്ക്കാവുമെന്ന് തോന്നുന്നില്ല.

ലൂയിസ് കരോളിന്റെ 'ആലീസിന്റെ അത്ഭുതലോക'ത്തെ ത്രീഡി കാഴ്ചകളുടെ
സമ്പന്നതയിലാണ് ടീം ബര്‍ട്ടന്‍ ഒരുക്കുന്നത്. പഴയ ആലീസില്‍നിന്നും 13
വര്‍ഷംമുതിര്‍ന്ന് പത്തൊമ്പതുകാരിയായാണ് ഈ സിനിമയില്‍ ആലീസെത്തുന്നത്.
'ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡും' 'ത്രൂ ദ ലുക്കിങ് ഗ്ലാസും' മിശ്രണം ചെയ്ത്
മുതിര്‍ന്നവരെക്കൂടി രസിപ്പിക്കുന്ന യുക്തിഭദ്രമായ കഥയായാണ് ബര്‍ട്ടന്‍
തന്റെ പുതിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 2010ല്‍ ഏറ്റവും പണംവാരിയ
സിനിമയായ 'ആലീസ്' അത്ഭുതക്കാഴ്ചകളാല്‍ നിങ്ങളെ അമ്പരപ്പിച്ചേക്കാം.
എന്നാല്‍ ബന്ധരഹിതമായ അസംബന്ധക്കാഴ്ചകള്‍ നിറഞ്ഞ ലൂയിസ് കരോളിന്റെ
ഭാവനാലോകത്തെ ഒരു ഹോളിവുഡ് ബ്ലോക്ബസ്റ്റര്‍ സിനിമയുടെ യുക്തിയില്‍
നിബന്ധിച്ചിരിക്കുകയാണ് ടിംബര്‍ട്ടന്‍.
Back to top Go down
 
കുറുക്കനും ആലീസും വീണ്ടും യാത്രയാകുമ്പോള്‍
Back to top 
Page 1 of 1
 Similar topics
-
» Filim News ...Latest Updates....
» തൃഷ വീണ്ടും ബോളിവുഡില്‍
»  " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: