ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളില്‍
ഇംഗ്ലണ്ടിന് വേണ്ടി പെനല്‍റ്റി കിക്കെടുക്കുക മധ്യനിര താരം ലംപാര്‍ഡ് തന്നെ.
ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി കിക്കറായി ലംപാര്‍ഡിനെ തെരഞ്ഞെട്ടുത്തിട്ടുണ്ടെന്ന് ടീം
അധികൃതര്‍ പറഞ്ഞു. പെനാല്‍റ്റി നേടുന്നതിലുള്ള തന്റെ കഴിവ് ലോകകപ്പ് നേടാന്‍
ഇംഗ്ലണ്ടിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലംപാര്‍ഡ് പറഞ്ഞു.
അതേസമയം, അടുത്തിടെ നടന്ന എഫ് എ കപ്പ് ഫൈനലില്‍ ചെല്‍സിയ്ക്ക് വേണ്ടി
ലംപാര്‍ഡ് എടുത്ത കിക്ക് പാഴായിരുന്നു. താന്‍ ഇംഗ്ലണ്ടിന് വേണ്ടിയും ചെല്‍സിയയ്ക്ക്
വേണ്ടിയും പെനല്‍റ്റി കിക്കുകള്‍ പാഴാക്കിയിട്ടുണ്ടെങ്കിലും ലോകകപ്പില്‍ ഇതെല്ലാം
തിരുത്തിക്കുറിക്കുമെന്നും ഇംഗ്ലണ്ടിന് വിജയം സമ്മാനിക്കുമെന്നും ലംപാര്‍ഡ്
പറഞ്ഞു.
എഫ് എ കപ്പ് ഫൈനലില്‍ വലിയൊരു തെറ്റാണ് ഞാന്‍ ചെയ്തത്. എങ്കിലും കിരീടം
നേടാനായി. കിരീടം ലഭിച്ചിരുന്നില്ലെങ്കില്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയത് ഓര്‍ത്ത്
എന്നും ദുഃഖിക്കേണ്ടി വരുമായിരുന്നുവെന്നും ലംപാര്‍ഡ് പറഞ്ഞു. ഈ സീസണില്‍ ലംപാര്‍ഡ്
രണ്ട് പെനല്‍റ്റി കിക്കുകളാണ് നഷ്ടപ്പെടുത്തിയത്. എങ്കിലും കഴിഞ്ഞ സീസണില്‍ ചെല്‍സിയയ്ക്ക്
വേണ്ടി 50 മത്സരങ്ങളില്‍ നിന്ന് 26 ഗോളുകള്‍ നേടാന്‍ ഇംഗ്ലീഷ് താരത്തിന്
കഴിഞ്ഞിരുന്നു