ഇംഗ്ലീഷ് സൂപ്പര്‍ താരം വെയ്ന്‍ റൂണിയ്ക്ക് വേണ്ടി 80 മില്യണ്‍ ഡോളര്‍ വാഗ്ദാനം നല്കാന് സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ ബാര്‍സലോണ ഒരുങ്ങുന്നതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ റൂണിയെ വലയിലാക്കാന്‍ ബാര്‍സയുടെ എതിരാളികളായ റയല്‍ മാഡ്രിഡ് ശ്രമം നടത്തിക്കൊണ്ടിരിക്കേയാണ് ബര്‍സയുടെ നീക്കം.
കഴിഞ്ഞ സീസണില്‍ 80 മില്യണ്‍ ഡോളറെന്ന റെക്കോര്‍ഡ് തുക നല്കി മാഡ്രിഡ് മാഞ്ചസ്റ്ററില്‍ നിന്ന് ക്രിസ്റ്റിയാനൊ റൊണാള്‍ഡോയെ സ്വന്തമാക്കിയിരുന്നു. ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ഇന്റര്‍മിലാനോടേറ്റ തോല്‍വിയാണ് മുന്നേറ്റ നിരയില്‍ മെസ്സിയ്ക്ക് കൂട്ടായി ശക്തനായ ഒരു താരത്തെ വേണമെന്ന് ബാര്‍സ അധികൃതര്‍ ചിന്തിക്കാന്‍ കാരണം.
മുന്നേറ്റനിരയിലെ മ്സീീയ്ക്ക് കൂട്ടായി കളിച്ച സ്ലാട്ടന് ഇബ്രാഹ്മോവിച്ച് പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാത്തതാണ് ബാര്‍സയുടെ മുന്നേറ്റനിരയെ ക്ഷീണിപ്പിച്ചിരുന്നു. വലന്‍സിയയുടെ ഡേവിഡ് വിയ്യ, ആര്‍സണല്‍ താരം സെസ്ക് ഫാബ്രിഗാസ് എന്നിവരെയും വലയിലാക്കാന്‍ ബാര്‍സ ശ്രമം ആരംഭിച്ചിട്ടുണ്ട്.
അതേസമയം റൂണിയെ റയലിലെത്തിക്കാന്‍ ക്രിസ്റ്റിയാനോ വഴി ശ്രമം നടത്തുകയാണ് റയല്‍. റൂണിയ്ക്ക് നിലവില്‍ 2012 വരെ മാഞ്ചസ്റ്ററുമായി കരാര്‍ ഉണ്ട്. മാഞ്ചസ്റ്ററിന് പ്രീമിയര്‍ ലീഗ് നഷ്ടമായെങ്കിലും ഈ സീസണിലെ ഏറ്റവും മികച്ച താരമെന്ന ബഹുമതി റൂണി സ്വന്തമാക്കിയിരുന്നു.