[tr] [td]ഡേവിഡ് വിയ്യ ബാഴ്സലോണയില്‍
മാഡ്രിഡ്: വലെന്‍സിയയുടെ സ്പാനിഷ് സ്ട്രൈക്കര്‍ ഡേവിഡ് വിയ്യ ഇനി ചാമ്പ്യന്മാരായ ബാഴ്സലോണയ്ക്ക് സ്വന്തം. 40 മില്ല്യണ്‍ യൂറോയ്ക്ക് നാലു വര്‍ഷത്തെ കരാറിലാണ് സൂപ്പര്‍ സ്ട്രൈക്കറായ വിയ്യ ബാഴ്സയിലെത്തിയത്.
ആഴ്ചകളായുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് വിയ്യ ബാഴ്സയുമായി കരാര്‍ ഒപ്പിട്ടത്. സ്ഥാനമൊഴിയുന്ന ബാഴ്സ പ്രസിഡന്റ് യൊവാന്‍ ലപ്പോര്‍ട്ട തന്നെയാണ് വിയ്യയുമായി കരാര്‍ ഒപ്പിട്ട വിവരം വെളിപ്പെടുത്തിയത്. ലപ്പോര്‍ട്ട തന്നെയായിരുന്നു വിയ്യയെ വലവീശാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കിയിരുന്നത്.
2005ലാണ് റയല്‍ സരഗോസയില്‍ നിന്നും വിയ്യ വലെന്‍സിയയില്‍ എത്തിയത്. വളരെ പെട്ടന്നു തന്നെ ലാലീഗയിലെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കറായി വിയ്യ വളര്‍ന്നു. വലെന്സിയക്കുവേണ്ടി 166 കളികളില്‍ നിന്ന് ഇതുവരെയായി 109 ഗോളുകള്‍ നേടിയിട്ടുണ്ട് ഈ സ്ട്രൈക്കര്‍.
വിയ്യയുടെ വരവോടെ ഭീഷണിയിലാകാന്‍ പോകുന്നത് സ്ലാറ്റന് ഇബ്രാഹിമോവിച്ചിന്റെ സ്ഥാനമാണ്. കഴിഞ്ഞ സീസണില്‍ 55 മില്ല്യന്‍ യൂറോയ്ക്ക് ഇന്റര്‍ വിട്ട് ബാഴ്സയിലെത്തിയ ഇബ്രാഹിമോവിച്ചിന് ഇതുവരെ ഫോം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സീസണില്‍ മറ്റേതെങ്കിലും ക്ലബിലേയ്ക്ക് സ്ലാറ്റന് കൂടുമാറിയേക്കുമെന്നൊരു അഭ്യൂഹം ഇപ്പോള്‍ ശക്തമാണുതാനും. മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഈ സ്്വീഡിഷ് സ്ട്രൈക്കര്‍ക്കുവേണ്ടി മുന്‍നിരയിലുള്ള ക്ലബുകളില്‍ ഒന്ന്. ഇമാന്വല്‍ അഡേബെയര്ക്ക് പകരക്കാരനെ തിരയുന്ന ആഴ്സനലിന്റെ ആഴ്സന്‍ വെംഗറും സ്ലാറ്റനില് താല്പര്യം പ്രകടിപ്പിച്ചു രംഗത്തുവന്നിട്ടുണ്ട്. യുവന്റസ്, ചെല്‍സി എന്നിവരാണ് സ്ലാറ്റനെ കിട്ടിയാല്‍ കൊള്ളാമെന്ന ആഗ്രഹം പ്രകടിപ്പിച്ച മറ്റു ടീമുകള്‍.
ബാഴ്സയില്‍ ചേരുമെന്ന് ഉറപ്പുള്ള മറ്റൊരു താരം ആഴ്സനലിന്റെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ സെസ്ക് ഫാബ്രിഗാസാണ്. 30 മില്ല്യന്‍ യൂറോയ്ക്ക് ബാഴ്സയിലേയ്ക്ക് ചേക്കാറാന്‍ സ്പാനിഷ് താരമായ ഫാബ്രിഗാസ് ഉറപ്പിച്ചു കഴിഞ്ഞുവെന്നാണ് അറിയുന്നത്. ആഴ്സനലുമായി നാലു വര്‍ഷത്തെ കരാര്‍ കൂടി ബാക്കിയുണ്ടെങ്കിലും ഇംഗ്ലണ്ട് വിട്ടുപോകാനുള്ള തന്റെ ആഗ്രഹം ഫാബ്രിഗാസ് ഉപദേശകരെ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. ബാഴ്സയുടെ ജൂനിയര്‍ ക്ലബില്‍ കളിച്ചിട്ടുള്ള ഫാബ്രിഗാസ് 2003ലാണ് ആഴ്സനലിലെത്തുന്നത്.
[/td][/tr]