ജോസ് മൌരീഞ്ഞോ വലിയ പ്രതീക്ഷയിലാണ്. തന്റെ ഇഷ്ടതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരുപാട് ഗോളടിക്കണമെന്നാണ് റിയല്‍ മാഡ്രിഡ് കോച്ച് കൂടിയായ ജോസ് മൌരീഞ്ഞോ പറയുന്നത്. റിയല്‍ മാഡ്രിഡിന് വേണ്ടി അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് റൊണാള്‍ഡോ നടത്തിയത്.
ഞങ്ങള്‍ രണ്ടു പേരും പോര്ച്ചുഗീസുക്കാരാണ്. റൊണാള്‍ഡോ ലോകത്തിലെ ഏറ്റവും മികച്ച താരമാണ്, ഞാനും ലോകത്തിലെ മികച്ച കോച്ചുമാരില്‍ ഒരാളാണെന്നും മൌരീഞ്ഞോ പറഞ്ഞു. അടുത്ത സീസണില്‍ റൊണാള്‍ഡോ നിരവധി ഗോളുകള്‍ നേടണമെന്നാണ് എന്റെ ആഗ്രഹം. അതിന് അദ്ദേഹത്തിന് സാധിക്കുമെന്നാണ് കരുതുന്നതെന്നും റയല്‍ കോച്ച് പറഞ്ഞു.
നാലു വര്‍ഷത്തിന് 36 ദശലക്ഷം പൌണ്ടിനാണ് മൌരീഞ്ഞോയെ ടീമിലെടുത്തിരിക്കുന്നത്. അതേസമയം, റൊണാള്‍ഡോയുടെ വഴിവിട്ട ജീവിതത്തെ കോച്ച് വിമര്‍ശിച്ചു. കരിയറിനെ ബാധിക്കുന്ന തരത്തിലുള്ള വഴിവിട്ട ജീവിതമാണ് റൊണാള്‍ഡോ നയിക്കുന്നതെന്നും കോച്ച് പറഞ്ഞു. എന്നാല്‍, റൊണാള്‍ഡോ ചരിത്രത്തില്‍ ഇടം നേടിയ ഫുട്ബോള്‍ താരമാണെന്നും അദ്ദേഹം പറഞ്ഞു.