കത്രീന കൈഫിനു കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അപ്പിയറന്സിനോടു സാമ്യം തോന്നുന്നു എന്നതു കൊണ്ടായിരുന്നു രാജ് നീതി എന്ന ചിത്രം തുടക്കം മുതല്‍ ചര്‍ച്ചയായത്. പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത ആഴ്ച തിയെറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചു. ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സമകാലീന രാഷ്ട്രീയ സംഭവങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിനു യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിത്. ബോര്‍ഡ് നിര്‍ദേശിച്ച ഭാഗങ്ങള്‍ കട്ടു ചെയ്യാന്‍ സംവിധായകന് സമ്മതിച്ചതിനു ശേഷമാണിത്.
വയലന്‍സ് അധികമുള്ള ചില ഭാഗങ്ങള്‍ പൂര്‍മായി എഡിറ്റു ചെയ്തു നീക്കണം എന്ന ബോര്‍ഡിന്റെ ആവശ്യം പ്രകാശ് ഝാ സമ്മതിച്ചു. ഹോമോസെക്ഷ്വാലിറ്റി അടക്കമുള്ള ചില കാര്യങ്ങളെക്കുറിച്ചുള്ള സംഭാഷണ ഭാഗങ്ങള്‍ മാറ്റണം എന്ന ആവശ്യവും പ്രകാശ് സമ്മതിക്കുകയായിരുന്നു. എന്നാല്‍ കത്രീനയുടെ ക്യാരക്റ്ററിന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുമായുണ്ടെന്നു പറയുന്ന സാമ്യത്തെക്കുറിച്ച് സെന്‍സര്‍ ബോര്‍ഡ് വിയോജിപ്പൊന്നും പ്രകടിപ്പിച്ചില്ല. വസ്ത്രധാരണത്തിലുള്ള സാമ്യം മാത്രമേ ഉള്ളൂ. മാത്രമല്ല രാജ്നീതിയിലെ കഥാപാത്രങ്ങളുടെ കാര്യത്തിലൊന്നും എതിരഭിപ്രായമില്ല, സെന്‍സര്‍ ബോര്‍ഡിലെ ഒരംഗം വ്യക്തമാക്കി.
അജയ് ദേവ്ഗന്‍, നാനാ പടേക്കര്‍, മനോജ് ബാജ്പെയ്, രണ്‍ബിര്‍ കപൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.