yeldo987 Forum God
Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
| Subject: ആഗോള സംഗീതയാത്ര Sat May 29, 2010 1:08 pm | |
| സ്വന്തം സംഗീതം ലോകത്തെ അറിയിച്ചു വേള്‍ഡ്ടൂര്‍ നടത്തിയ എത്രയോ പാട്ടുകാര്‍. വിദേശഭൂമിയില്‍ ത്രസിപ്പിക്കുന്ന സംഗീതം പൊഴിച്ചു കൈയടി നേടിയിട്ടുള്ളവര്‍ അനവധി. എന്നാല്‍ ഒരിന്ത്യക്കാരന് ലോകയാത്ര നടത്തുന്ന വാര്‍ത്ത വളരെ അപൂര്‍വം. ലോകയാത്രയുടെ അനുഭൂതി ചിലപ്പോള്‍ ഒരു സക്കീര്‍ ഹുസൈനില്‍ ഒതുങ്ങിയേക്കാം. എന്നാലിപ്പോഴിതാ ഇന്ത്യന്‍ സംഗീതത്തിന്റെ വിനീതമുഖം ഓസ്കറിന്റെ വേദിയിലെത്തിച്ച എ.ആര് റഹ്മാന് വേള്‍ഡ് ടൂറിനൊരുങ്ങുന്നു. ലോകത്തെ തന്റെ സംഗീതമറിയിക്കാനുള്ള അണിയറ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ജൂണ്‍ പതിനൊന്നിനു ന്യൂയോര്‍ക്കിലെ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ അരീന നസാവു കൊളീസിയത്തില്‍ നിന്നാണു റഹ്മാന്റെ സംഗീതയാത്ര ആരംഭിക്കുക. നോര്‍ത്ത് അമേരിക്ക, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ വേദികളിലൂടെ ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തില്‍ ജൂലൈ മാസത്തില്‍ ടൂര്‍ സമാപിക്കും. ഓരോ ഷോയുടെയും ദൈര്‍ഘ്യം മൂന്നു മണിക്കൂര്‍. ഹൈടെക്ക് ലൈറ്റിങ്, അക്രോബാറ്റ്സ്, ഡാന്‍സ് തുടങ്ങിയവയെല്ലാം ഷോയില്‍ ഉണ്ടാകും. അന്താരാഷ്ട്ര തലത്തില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ആകുക എന്നതു തന്നെയാണു റഹ്മാന്റെ ലക്ഷ്യം. ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാന്, ബംഗ്ലാദേശ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ ഇടങ്ങളിലൊ ക്കെ റഹ്മാനു നേരത്തേ ആരാധകരുണ്ടായിരുന്നു. എന്നാല്‍ സ്ലംഡോഗ് മില്യനെയറിനു ശേഷം അമേരിക്കയിലും യൂറോപ്പിലും തന്റെ സംഗീതത്തിന് ഓഡിയന്‍സ് വേണമെന്ന് ആഗ്രഹമുണ്ടെന്നു റഹ്മാന് പറയുന്നു. ഈ യാത്രയും ആ ആഗ്രഹസഫലീകരണത്തിനു തന്നെ. അവരെ പിടിച്ചിരുത്താനുള്ള എല്ലാ ചേരുവകളും പുതിയ ഷോയില്‍ ഉണ്ടാകും. കാലിഫോര്‍ണിയയിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയില്‍ റിഹേഴ്സല്‍ പുരോഗമിക്കുകയാണ്. റഹ്മാന്റെ വേള്‍ഡ് ടൂറില്‍, ആ മാസ്മര സംഗീതം ആസ്വദിക്കണമെങ്കില്‍ കുറച്ചു കാശു ചെലവുണ്ട്. രണ്ടായിരം രൂപ മുതല്‍ നാല്‍പ്പത്താറായിരം രൂപ വരെയാണു ഷോയുടെ ടിക്കറ്റ് ചാര്‍ജ് | |
|