malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
കോടികളുടെ കിലുക്കവുമായി ബോളിവുഡ് മുന്നോട്ട്‌ I_vote_lcapകോടികളുടെ കിലുക്കവുമായി ബോളിവുഡ് മുന്നോട്ട്‌ I_voting_barകോടികളുടെ കിലുക്കവുമായി ബോളിവുഡ് മുന്നോട്ട്‌ I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
കോടികളുടെ കിലുക്കവുമായി ബോളിവുഡ് മുന്നോട്ട്‌ Image
Powered by website-hit-counters.com .
flag
കോടികളുടെ കിലുക്കവുമായി ബോളിവുഡ് മുന്നോട്ട്‌ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 കോടികളുടെ കിലുക്കവുമായി ബോളിവുഡ് മുന്നോട്ട്‌

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

കോടികളുടെ കിലുക്കവുമായി ബോളിവുഡ് മുന്നോട്ട്‌ Empty
PostSubject: കോടികളുടെ കിലുക്കവുമായി ബോളിവുഡ് മുന്നോട്ട്‌   കോടികളുടെ കിലുക്കവുമായി ബോളിവുഡ് മുന്നോട്ട്‌ EmptySun May 30, 2010 4:13 pm

കോടികളുടെ കിലുക്കവുമായി ബോളിവുഡ് മുന്നോട്ട്‌ 30234_174177

ബോളിവുഡില്‍ ഇപ്പോള്‍ കിലുങ്ങുന്നത് കോടികളുടെ ലാഭക്കഥകളാണ്. 2010-ന്റെ
ആദ്യ നാലു മാസം പിന്നിട്ടപ്പോള്‍ 400 കോടിയാണ് ഹിന്ദി ചിത്രങ്ങള്‍
കൊയ്തുകൂട്ടിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇക്കാലയളവിലെ ഏറ്റവും വലിയ
കളക്ഷനാണ് ഇതെന്ന് കണക്കുകള്‍ പറയുന്നു. ഗ്ലാമര്‍ താരങ്ങളുടെ
സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ ഒരുപിടി ചിത്രങ്ങള്‍ കൂടുതല്‍ കളക്ഷന്‍ നേടി
ജൈത്രയാത്ര തുടരുന്ന കാഴ്ചയാണ് ഇപ്പോള്‍ ബോളിവുഡില്‍.

45 ദിവസം നീണ്ട ഐ.പി.എല്‍. ക്രിക്കറ്റ് മാമാങ്കത്തിനുപോലും
ബോളിവുഡ്ചിത്രങ്ങളുടെ കുതിപ്പിനെ തടയാനാകുന്നില്ലെന്ന് സിനിമാനിരീക്ഷകര്‍
പറയുന്നു. ''ഐ.പി.എല്‍. മത്സരങ്ങള്‍ നടന്ന സീസണില്‍ ഏറെയൊന്നും
പ്രേക്ഷകര്‍ തിയേറ്റര്‍ ഉപേക്ഷിച്ചിട്ടില്ലെന്നുവേണം കരുതാന്‍.
മത്സരങ്ങള്‍ നടക്കുന്ന വേളയിലും സിനിമാകൊട്ടകകള്‍ നിറഞ്ഞുകവിയുന്ന കാഴ്ച
തന്നെയായിരുന്നു കണ്ടത്''-ഒരു സിനിമാനിരീക്ഷകന്‍ പറയുന്നു.

2010 ജനവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലു മാസമാണ് ബോളിവുഡ് ഈ റെക്കോഡ്
നേട്ടം കൊയ്തത്. മൂന്നു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സിനിമകള്‍ റിലീസ്
ചെയ്ത കാലഘട്ടം കൂടിയാണ് ഇത്. നാലു മാസത്തിനിടെ സൂപ്പര്‍
താരങ്ങളുടേതുള്‍പ്പെടെ 40 സിനിമകളാണ് പ്രദര്‍ശനത്തിനെത്തിയത്. മൈ നെയിം
ഈസ് ഖാന്‍, ഹൗസ്ഫുള്‍, അതിതി തും കബ് ജായേംഗെ, ഇഷ്‌കിയ, ലവ് സെക്‌സ് ഓര്‍
ധോക്ക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. വന്‍ കളക്ഷനുമായി ഇതില്‍ പല
ചിത്രങ്ങളും മുന്നേറുകയാണ്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇക്കാലയളവില്‍ 30 ശതമാനം കളക്ഷന്‍ വര്‍ധന
ഉണ്ടായെന്നാണ് കണക്ക്. ഇതും സര്‍വകാല റെക്കോഡാണെന്ന് വിദഗ്ധര്‍ പറയുന്നു.
''2009-10ന്റെ അവസാന നാലു മാസങ്ങളില്‍ മികച്ച കളക്ഷനാണ് ബോളിവുഡില്‍
ലഭിച്ചത്. ത്രീ ഇഡിയറ്റ്‌സ് പോലുള്ള ചിത്രങ്ങള്‍ ഏതാനും ഉദാഹരണങ്ങള്‍
മാത്രം. 2010-ല്‍ ഇതിന്റെ തനിയാവര്‍ത്തനമാണ് കണ്ടത്''- സിനി മാക്‌സിന്റെ
സീനിയര്‍ വൈസ് പ്രസിഡന്റ് ദേവാങ് സമ്പത്ത് പറയുന്നു.
മെയ് മുതല്‍ നീളുന്ന രണ്ടാം പാദത്തിലും റെക്കോഡ് നിലനിര്‍ത്താമെന്ന
പ്രതീക്ഷയിലാണ് ബോളിവുഡ്. ഹൃത്വിക് റോഷന്റെ 'കൈറ്റ്‌സ്' പണക്കൊയ്ത്തു
നടത്തി ഇതിന് തുടക്കമിട്ടുകഴിഞ്ഞു. രാവണ്‍, രാജ്‌നീതി എന്നീ ചിത്രങ്ങളാണ്
ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.
Back to top Go down
 
കോടികളുടെ കിലുക്കവുമായി ബോളിവുഡ് മുന്നോട്ട്‌
Back to top 
Page 1 of 1
 Similar topics
-
» കൊറിയയും അര്‍ജന്‍റീനയും മുന്നോട്ട്
» റസ്സല്‍ ക്രോവിന് ബോളിവുഡ് മോഹം

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: