സിനിമയില്‍
നിറഞ്ഞു നില്‍ക്കുന്നില്ലെങ്കിലും ഐശ്വര്യ റായ് ബച്ചന്റെ താരമൂല്യത്തിന്
ഇടിവൊന്നും വന്നിട്ടില്ല. ഹോളിവുഡില്‍ ഐശ്വര്യയ്ക്ക് മികച്ച ബ്രേക്ക്
നല്കിയ പിങ്ക് പാന്തര്‍ 2 വിന്റെ സംവിധായകന് ഹരാള്‍ഡ് സ്വാര്ട്ടണ്
പുതിയ ചിത്രത്തില്‍ ആഷിനെ നായികയാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 1984ലെ
ക്ലാസിക് ചിത്രം കരാട്ടെ കിഡ് റീമേക്ക് ഒരുക്കിയ സ്വാര്‍ട്ട്
ചിത്രത്തിന്റെ റിലീസിങ് തിരക്കുകളിലാണ്. വില്‍ സ്മിത്തിന്റെ മകന്
ജെയ്ഡനും ജാക്കി ചാനും ഒന്നിക്കുന്ന കരാട്ടെ കിഡ് സംവിധായകന് പറയുന്നു,
പിങ്ക് പാന്തറിലെ ക്രിമിനോളജി എക്സ്പര്‍ട്ട് സോണിയയെ അവതരിപ്പിക്കാന്‍
മറ്റൊരാളെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടേയില്ലെന്ന്. ഒടുവില്‍ വില്ലനായി
തിരിച്ചറിയുന്ന സോണിയയുടെ വേഷം ഭംഗിയായി ചെയ്യാന്‍ ഐശ്വര്യക്കു കഴിഞ്ഞു.
ഉയരത്തില്‍ നില്ക്കുന്ന താരമാണ് ഐശ്വര്യ. എന്നാല്‍ കട്ട് പറഞ്ഞാല്‍
ഏറ്റവും നല്ല വ്യക്തിയും.
പിങ്ക് പാന്തറിന്റെ ലൊക്കേഷന്‍ താന്‍ ഏറെ ആസ്വദിച്ചു. ഉടന്‍ തന്നെ
ഐശ്വര്യക്കൊപ്പം ഒരു സിനിമ ചെയ്യാമെന്നാണ് സ്വാര്‍ട്ടിന്റെ പ്രതീക്ഷ.
ഏജന്റ് കോഡി ബാങ്ക്സ്, വണ്‍ നൈറ്റ് അറ്റ് മക്കൂള്സ് തുടങ്ങി
സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സ്വാര്ട്ടിന് ഐശ്വര്യയുടെ സൗന്ദര്യം
പുകഴ്ത്താന്‍ വാക്കുകള്‍ തികയുന്നില്ല. ചിത്രത്തിലേക്കു വിളിച്ചപ്പോള്‍,
ഐശ്വര്യ അഭിനയിക്കാന്‍ സമ്മതിച്ചു എന്നതു തന്നെ സന്തോഷം. ഇത്രയധികം
സുന്ദരിയായ ഒരു താരത്തെ വില്ലനായി തെറ്റിദ്ധരിക്കില്ല എന്ന ഗുണമാണ്
ചിത്രത്തില്‍ പ്രയോജനപ്പെടുത്തിയതെന്ന് സ്വാര്‍ട്ട്. ഇന്ത്യന്‍
സിനിമകളോട് ഏറെ താല്‍പ്പര്യമുള്ള സ്വാര്ട്ടിന് ബോളിവുഡ് സിനിമകള്‍
കാണുന്നതാണ് ഹോബി.
പുതിയ ചിത്രത്തിലേക്ക് ഐശ്വര്യയെ ക്ഷണിക്കാന്‍ സ്വാര്‍ട്ട്
ആഗ്രഹിക്കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
വെളിപ്പെടുത്താന്‍ തയാറായില്ല. എന്തായാലും ഐശ്വര്യയുടെ അടുത്ത ഹോളിവുഡ്
ചിത്രം ഉടന്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.