malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Chiyaan -- vikram --- latest Updates

View previous topic View next topic Go down 
AuthorMessage
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Chiyaan -- vikram --- latest Updates   Thu Feb 11, 2010 8:27 am

തിരക്കഥയില്ല; വിക്രം ചിത്രം മുടങ്ങി

സിനിമ തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരക്കഥ കണി‌കാണാന്‍ പോലും കിട്ടാത്തതില്‍ പ്രതിഷേധിച്ച് നിര്‍മ്മാതാവും നായകനും സിനിമ വേണ്ടെന്നുവച്ചു. തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ വിക്രമിന്‍റെ ഏറ്റവും പുതിയ സിനിമയായ ‘24’ ആണ് പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നത്.

‘യാവരും നലം’(ഹിന്ദിയില്‍ 13ബി) എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിക്രം കെ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘24’. മോഹന്‍ നടരാജന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയിലെ നായിക ഇല്യാനയാണ്. ഒരാഴ്ചയോളം ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നു. സംവിധായകന്‍ എന്താണ് ഷൂട്ട് ചെയ്യുന്നത് എന്ന് നിര്‍മ്മാതാവിനോ നായകനായ വിക്രമിനോ ഒരെത്തും പിടിയും കിട്ടിയില്ല.

ഇതേക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ ചിത്രത്തിന്‍റെ തിരക്കഥാകൃത്തു കൂടിയായ സംവിധായകന്‍ വിക്രം കെ കുമാര്‍ ഒഴിഞ്ഞു മാറുകയാണുണ്ടായത്. തിരക്കഥയെവിടെ എന്നു ചോദിക്കുമ്പോള്‍ “തിരക്കഥ വരും...” എന്ന രീതിയിലാണ് മറുപടി. സഹികെട്ട് സിനിമയില്‍ നിന്ന് പിന്‍‌മാറാന്‍ നായകന്‍ വിക്രം തീരുമാനിച്ചു. സിനിമ ഉപേക്ഷിക്കുകയാണെന്ന് നിര്‍മ്മാതാവ് മോഹന്‍ നടരാജനും പ്രഖ്യാപിച്ചു.

എന്നാല്‍ പ്രൊജക്ട് ഉപേക്ഷിക്കേണ്ടെന്ന് തന്നെയായിരുന്നു ചിയാന്‍ വിക്രമിന്‍റെ നിലപാട്. സംവിധായകനെയും കഥയെയും മാറ്റി പുതിയ ഒരു സിനിമ ആരംഭിക്കുക എന്ന നിര്‍ദ്ദേശവും വിക്രം മുന്നോട്ടുവച്ചു. ഇതനുസരിച്ച് മോഹന്‍ നടരാജന്‍ നിര്‍മ്മിക്കുന്ന വിക്രം ചിത്രം ഭൂപതി പാണ്ഡ്യന്‍ സംവിധാനം ചെയ്യും. വിക്രം പൊലീസ് ഉദ്യോഗസ്ഥനായി വരുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ തിരക്കഥ ഭൂപതി പാണ്ഡ്യന്‍ തയ്യാറാക്കിക്കഴിഞ്ഞു. ഇല്യാന തന്നെയാണ് നായിക. മാര്‍ച്ച് അഞ്ചിന് ചെന്നൈയില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Back to top Go down
deathrace
Moderator
Moderator


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: Chiyaan -- vikram --- latest Updates   Fri Feb 12, 2010 10:37 am

Ilianayanoo..athu mathi athu mathi.............Project upekshichillalloo...faaagyam..........................
Back to top Go down
mohan
Royal Fighter
Royal Fighter


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

PostSubject: Re: Chiyaan -- vikram --- latest Updates   Sat Feb 13, 2010 9:58 am

Vikram inu Annyan ushesham nalla oru chitram vijayippikkaan kazhinjittilla..
Annyan kazhinja irangiya Maja dayaneeyamaayi parajaeyapettu.
Bheema pretheekshakal thakidam marichiu.
Kanthasaami panam mudakkiyatu maathram micham undaayi..
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Chiyaan -- vikram --- latest Updates   Sat Feb 13, 2010 2:47 pm

deathrace wrote:
Ilianayanoo..athu mathi athu mathi.............Project upekshichillalloo...faaagyam..........................

aaareyaayaalum "kandaaal" mathiyallo..

allee...!!!!!!!!!!!!!!!1
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Chiyaan -- vikram --- latest Updates   Sat Feb 13, 2010 2:49 pm

mohan wrote:
Vikram inu Annyan ushesham nalla oru chitram vijayippikkaan kazhinjittilla..
Annyan kazhinja irangiya Maja dayaneeyamaayi parajaeyapettu.
Bheema pretheekshakal thakidam marichiu.
Kanthasaami panam mudakkiyatu maathram micham undaayi..


oh....
athu shariyaanalloo....


avvasaanathe vijayam anniyan aayirunnuvallee.....

daa pakshe.. BHEEMA nalla padamaayirunnu...
KANTHASAMY nalla initial kittiyathaanalloo.!!!!!
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: വിക്രമിന് പുതിയ റെക്കാര്‍ഡ്   Sun May 09, 2010 3:13 pm

ഒരു സിനിമ, അതിന്റെ രണ്ട് പതിപ്പുകള്‍, അതില്‍ രണ്ട് വ്യത്യസ്ത വേഷങ്ങള്‍-ചീയന്‍ വിക്രം അപൂര്‍വമായൊരു റെക്കാര്‍ഡ് സൃഷ്ടിയ്ക്കുകയാണ്. മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ രാവണനിലൂടെയാണ് വിക്രം പുതിയ ചരിത്രമെഴുതുന്നത്.

രാവണയുടെ ഹിന്ദി പതിപ്പില്‍ ദേവ് എന്ന പൊലീസുകാരന്റെ വേഷമാണ് വിക്രം അവതരിപ്പിയ്ക്കുന്നത്. അഭിഷേക് ബച്ചന്റെ രാവണന്‍ തട്ടിക്കൊണ്ടു പോയ സീതയെ തേടുന്ന രാമനെയാണ് ദേവ് എന്ന പൊലീസ് കഥാപാത്രം പ്രതിനിധീകരിയ്ക്കുന്നത്. രാമായണത്തില്‍ രാമനാണ് നായകനെങ്കിലും മണിരത്‌നത്തിന്റെ ആധുനിക രാമായണത്തില്‍ രാവണനാണ് നായകന്‍.

ചിത്രത്തിന്റെ തമിഴ് പതിപ്പിലെത്തുമ്പോള്‍ കാര്യങ്ങള്‍ നേരെ തലതിരിയും ചിത്രത്തിലെ പ്രതിനായകന്‍ രാവണനായെത്തുന്നത് വിക്രം ആണ്. ഹിന്ദിയില്‍ വിക്രം അഭിനയിച്ച റോളിലെത്തുന്നതാവട്ടെ സാക്ഷാല്‍ പൃഥ്വിരാജും. ലോക സിനിമയില്‍ തന്നെ ഇത്തരമൊരു കൂടുമാറ്റം ഇതാദ്യമാണ്.

ബോളിവുഡിലേക്കുള്ള വിക്രമിന്റെ കാല്‍വെപ്പായി രാവണന്‍ മാറുമെന്നാണ് പ്രവചനം. ചിത്രം തിയറ്ററുകളിലെത്തും മുമ്പെ എക്‌സ്‌ക്ലൂസീവ് അഭിമുഖവും തേടി ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ വിക്രമിന് പിന്നാലെ നടക്കുകയാണ്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് അകലം പാലിയ്ക്കാനാണ് സംവിധായകന്‍ മണിരത്‌നം എല്ലാ താരങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: വെടി-വിക്രം വീണ്ടും പൊലീസാകുന്നു   Wed May 12, 2010 7:19 pm

സ്വാമിയ്ക്ക് ശേഷം വിക്രം വീണ്ടും പൊലീസ് കമ്മീഷണറാകുന്നു. സംവിധായകന്‍ ഭൂപതി പാണ്ഡ്യന്‍ ഒരുക്കുന്ന 'വെടി' എന്ന ചിത്രത്തിലൂടെയാണ് വിക്രം വീണ്ടും കാക്കിയണിയുന്നത്.

രാവണിന് ശേഷം വിക്രം അഭിനയിക്കുന്ന ചിത്രവും ഇത് തന്നെയായിരിക്കും. ആക്ഷന് വന്‍ പ്രധാന്യം നല്‍കി നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ വിശാലിനെ നായകനാക്കാനാണ് സംവിധായകന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പൊലീസ് വേഷം അവതരിപ്പിയ്ക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ വിശാല്‍ ഒഴിയുകയായിരുന്നു.

തെന്നിന്ത്യന്‍ ഗ്ലാമര്‍ ഗേള്‍ ഇല്യാനയാണ് ചിത്രത്തിലെ നായകി. ദേവി ശ്രീ പ്രസാദ് നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ നിര്‍മാണം മോഹന്‍ നടരാജനാണ്.
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: ഗൌതം മേനോന്‍ ചിത്രത്തില്‍ വിക്രം   Sat May 22, 2010 3:13 pm

രാവണ’യുടെ തിളക്കത്തിലാണ് വിക്രം. ഹിന്ദിയില്‍ രാമനായും തമിഴില്‍ രാവണനായും അഭിനയിച്ചതിന്‍റെ തിളക്കത്തില്‍. എന്തായാലും വലിയ സംവിധായകര്‍ വിക്രമിന്‍റേ ഡേറ്റിനായി ക്യൂവിലാണ്. സെല്‍‌വരാഘവന്‍, ഭൂപതി പാണ്ഡ്യന്‍ എന്നിവരുടെ സിനിമകളിലാണ് വിക്രം ഇനി അഭിനയിക്കുന്നത്. ഇപ്പോഴിതാ മറ്റൊരുവാര്‍ത്ത, സ്റ്റൈലിഷ് ചിത്രങ്ങളുടെ സംവിധായകനായ ഗൌതം വാസുദേവ് മേനോന്‍റെ ചിത്രത്തില്‍ നായകനായി വിക്രം എത്തുന്നു.

ഇരുവരും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ തിരക്കുകള്‍ക്ക് ശേഷം അടുത്തവര്‍ഷം ആദ്യം ഒരുമിക്കാനാണ് ഇവര്‍ പ്ലാന്‍ ചെയ്യുന്നത്. ഒരു ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്ന സൂചനയും ഗൌതം നല്‍കുന്നു.

അജിത്തിന്‍റെ അമ്പതാം ചിത്രത്തിന്‍റെ തിരക്കഥാരചനയിലാണ് ഗൌതം ഇപ്പോള്‍. ഇതിനൊപ്പം തന്നെ ‘വിണ്ണൈത്താണ്ടി വരുവായ’ ഹിന്ദിയില്‍ ഒരുക്കുന്നുണ്ട്. ഈ തിരക്കുകള്‍ക്കിടയില്‍ വിക്രമിനു വേണ്ടി ശക്തമായ ഒരു കഥ കണ്ടെത്താന്‍ ഗൌതം ശ്രമിക്കുകയാണ്.

ഗൌതം - വിക്രം സിനിമയെപ്പറ്റി വാര്‍ത്തകള്‍ വന്നുതുടങ്ങിയതോടെ വമ്പന്‍ നിര്‍മ്മാതാക്കള്‍ ഈ പ്രൊജക്ട് കൈക്കലാക്കാനായി നീക്കം തുടങ്ങിയിട്ടുണ്ട്. സണ്‍ പിക്ചേഴ്സ്, ക്ലൌഡ് നയന്‍ മൂവീസ്, റെഡ് ജയന്‍റ് തുടങ്ങിയ നിര്‍മ്മാണക്കമ്പനികള്‍ ഈ ചിത്രം നേടാനുള്ള ശ്രമത്തിലാണെന്നാണ് അറിയുന്നത്
Back to top Go down
neelakandan
Active member
Active member


Posts : 138
Points : 147
Reputation : 0
Join date : 2010-04-03
Age : 36
Location : Tvm...

PostSubject: Re: Chiyaan -- vikram --- latest Updates   Wed Mar 02, 2011 7:07 am

വിക്രമിന് പുതിയ ഗ്ലാമര്‍ നായിക





അനുഷ്‌ക്കയ്ക്കും ഇല്യാനയ്ക്കും കാജലിനും പിന്നാലെ മറ്റൊരു തെലുങ്ക് ഗ്ലാമര്‍ താരം കൂടി കോളിവുഡില്‍ ഭാഗ്യം പരീക്ഷിയ്ക്കുന്നു. ചീയാന്‍ വിക്രമിന്റെ നായികയായി മുന്‍ ഫെമിന മിസ്സ് ഇന്ത്യ ഫൈനലിസ്റ്റ് കൂടിയായ ദീക്ഷ സേത്താണ് തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്.

നാന്‍ മഹാന്‍ അല്ലൈ ഫെയിം സുസീന്ദ്രന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍ ഒരു മോഡേണ്‍ കോളെജ് ഗേളിന്റെ വേഷത്തിലാണ് ദീക്ഷ അഭിനയിക്കുന്നത്. മലയാളി താരം അനന്യയാണ് ചിത്രത്തിലെ മറ്റൊരു നായിക.

അല്ലു അര്‍ജ്ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ വേദത്തിലൂടെയാണ് ദീക്ഷ വെള്ളിത്തിരയില്‍ മുഖം കാണിച്ചത്. ബികോമിന് പഠിയ്ക്കുന്ന താരം ഏപ്രിലിലെ പരീക്ഷിയ്ക്ക് ശേഷം വിക്രം ചിത്രത്തിന്റെ ലൊക്കേഷനിലേക്ക ്‌പോകും


[img][/img]
Back to top Go down
baasha
Active member
Active member


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

PostSubject: Re: Chiyaan -- vikram --- latest Updates   Wed Mar 30, 2011 9:26 pm

വിക്രം ചിത്രത്തില്‍ കത്രീന



തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിടുന്ന വിക്രം മാറ്റത്തിന്റെ പാതയിലാണ്. നീണ്ട ഇടവേളകള്‍ തിരിച്ചടിയാണെന്ന് മനസ്സിലാക്കിയ നടന്‍ സിനിമകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചു കഴിഞ്ഞു.

ദൈവ തിരുമകന്‍ എന്ന ചിത്രത്തിലാണ് വിക്രം ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ കരൈക്കാലന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വിക്രം ജോയിന്‍ ചെയ്യും.

ശങ്കര്‍ ചിത്രങ്ങളിലെ സ്‌പെഷ്യല്‍ ഇഫക്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്ന കണ്ണന്‍ ആദ്യമായി സ്വതന്ത്രസംവിധായകനാവുന്ന ചിത്രമാണ് കരൈക്കാലന്‍. വമ്പന്‍ ബജറ്റില്‍ തകര്‍പ്പന്‍ സ്‌പെഷ്യല്‍ ഇഫക്ടുകളുമായി ഒരുക്കുന്ന സിനിമ സില്‍വര്‍ ലൈന്‍ ഫാക്ടറിയാണ് നിര്‍മിയ്ക്കുന്നത്.

കരൈക്കാലനില്‍ കത്രീനയെ നായികയാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിയ്ക്കുന്നത്. കത്രീന ഇതിന് സമ്മതം മൂളുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ഹാരിസ് ജയരാജ് ഒരുക്കുന്ന ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും.
Back to top Go down
mancheri majeed
New Member
New Member


Posts : 63
Points : 71
Reputation : 0
Join date : 2010-04-02
Location : Malappuram

PostSubject: Re: Chiyaan -- vikram --- latest Updates   Mon Apr 11, 2011 12:20 am

വിക്രത്തിന്റെ നായികയായി മിത്ര കുര്യന്‍




മലയാളി താരം മിത്ര കുര്യന്‍ ന്ടന്‍ വിക്രമിന്റെ നായികയാവുന്നു. സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മത്രി വിക്രമിനൊപ്പമെത്തുന്നത്. സിദ്ദിഖ് സംവിധാനം ചെയ്ത ദിലീപ്-നയന്‍താര ചിത്രം ബോര്‍ഡി ഗാര്‍ഡിലൂടെയാണ് മിത്രകുര്യന്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. ബോര്‍ഡിഗാര്‍ഡിന്റെ തമിഴ് പതിപ്പായ കാവലിനെ അഭിനയം കണ്ടാണ് സുശീന്ദ്രന്‍ തന്റെ ചിത്രത്തിലേയ്ക്ക നായികയായി മിത്രയെ തീരുമാനിച്ചത്.

2004ല്‍ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ മിത്രയുടെ കരിയറിലെ നിര്‍ണായക വേഷമായിരിക്കും വിക്രം ചിത്രത്തിലേത് എന്നാണ് സൂചന. ബോഡിഗാര്‍ഡില്‍ മിത്ര അവതരിപ്പിച്ച സേതുലക്ഷ്മി എന്ന കഥാപാത്രം ഏവരുടെയും ശ്രദ്ധ നേടിയതാണ്.

ഇ്‌പ്പോള്‍ ലണ്ടന്‍ ഡ്രീംസ് എന്ന മലയാള ചിത്രത്തില്‍ അഭിനിയച്ചുകൊണ്ടിരിക്കുകയാണ് പെരുമ്പാവൂര്‍ സ്വദേശിനിയായ മിത്ര കുര്യന്‍. ഇപ്പോള്‍ വിക്രം ദൈവതിരുമകന്‍ എന്ന ചിത്രത്തിന്റെ ജോലികളിലാണ്. ഇത് പൂര്‍ത്തിയാക്കിക്കഴിഞ്ഞായിരിക്കും സുശീന്ദ്രന്റെ പ്രൊജക്ട് തുടങ്ങുക.

പൂര്‍ണമായും നായക പ്രാധാന്യമുള്ള ഈ ചിത്രം വിക്രമിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലായിരിക്കും ഒരുക്കുകയെന്ന് സുശീന്ദ്രന്‍ പറഞ്ഞു. ദീപാവലിയ്ക്ക് ചിത്രം പ്രദര്‍ശനത്തിനെത്തുന്ന വിധത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുമെന്നും സുശീന്ദ്രന്‍ പറഞ്ഞു.

വെണ്ണില കബഡിക്കൂട്ടം, നാന്‍ മഹാന്‍ അല്ല തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് സുശീന്ദ്രനായിരുന്നു. മിത്രയ്ക്കപ്പം തെലുങ്ക് താരം ദീക്ഷ സേത്തും ചിത്രത്തിലെ നായികയായി അഭിനയിക്കുന്നുണ്ട്. വേദം, മിറപകേയ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ദീക്ഷ.
Back to top Go down
innachan
Active member
Active member


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 36
Location : thrissur

PostSubject: Re: Chiyaan -- vikram --- latest Updates   Tue Apr 19, 2011 9:22 pm

നായികമാരുടെ പ്രശംസ






കുറച്ചു നാള്* സിനിമയില്* നിന്നു മാറി നിന്നെങ്കിലും വിക്രം എന്ന നായകന്*റെ ഡിമാന്*ഡ് ഏറിയിട്ടേയുള്ളൂ. രാവണനു ശേഷം നിരവധി വിക്രം സിനിമകള്* വരുന്നുവെന്ന വാര്*ത്തകള്* ഉണ്ടായിരുന്നെങ്കിലും അതൊന്നും യാഥാര്*ഥ്യമായില്ല. മദ്രാസപട്ടിണത്തിന്*റെ സംവിധായകന്* വിജയിന്*റെ ദൈവ തിരുമകനാണ് പുതിയ സിനിമ.

സംവിധായകന്* പറയുന്നതിലുപരി, ചിത്രത്തിലെ രണ്ടു നായികമാര്* വിക്രമിന്*റെ അഭിനയത്തെ പുകഴ്ത്തുകയാണ്. അനുഷ്കയും അമല പോളുമാണ് ദൈവ തിരുമകനില്* വിക്രമിനൊപ്പം അഭിനയിക്കുന്നത്.

വിക്രമിന്*റെ അഭിനയം കണ്ട് അതിശയിച്ചു നിന്നുപോയെന്ന് അനുഷ്ക പറയുന്നു. ഓരോ സീനിലും അത്രയേറെ മനോഹരമായാണ് അഭിനയിക്കുന്നത്. ഒപ്പമുള്ളവരേയും പെര്*ഫെക്റ്റായി ചെയ്യാന്* പ്രേരിപ്പിക്കുന്നു. ഇതുവരെയുള്ള സിനിമാജീവിതത്തില്* ആരും തനിക്ക് അഭിനയത്തിന്*റെ പാഠങ്ങള്* പറഞ്ഞുതന്നിരുന്നില്ല. എന്നാല്* വിക്രം അത്രയേറെ സഹായിച്ചു. ഈ ചിത്രത്തിലൂടെ വിക്രമിനെത്തേടി ഇനിയും പുരസ്കാരങ്ങളെത്തും. അത്രയേറെ കഷ്ടപ്പെട്ടാണ് കഥാപാത്രമായി വിക്രം മാറിയതെന്ന് അനുഷ്ക.

അമലയ്ക്കുമുണ്ട് പറയാന്* ഏറെ. ഏറെ കഴിവുള്ള നടനാണ് വിക്രം സര്*. ഒപ്പമുള്ളവരോടെല്ലാം വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. അദ്ദേഹത്തിന്*റെ അഭിനയം കണ്ട് അതിശയിച്ചു നിന്നുപോയി. അത്രയേറെ കഠിനാധ്വാനം ചെയ്താണ് കഥാപാത്രത്തെ ഭംഗിയാക്കാന്* അദ്ദേഹം ശ്രമിക്കുന്നതെന്ന് അമലയും പറയുന്നു. വിക്രമിന്*റെ നായികമാര്* ഇത്രയേറെ പുകഴ്ത്തിയ സ്ഥി തിക്ക് ചിത്രം ഒട്ടും മോശമാകാന്* ഇടയില്ലെന്നു തന്നെ പ്രതീക്ഷിക്കാം
Back to top Go down
Sponsored content




PostSubject: Re: Chiyaan -- vikram --- latest Updates   Today at 9:50 am

Back to top Go down
 
Chiyaan -- vikram --- latest Updates
View previous topic View next topic Back to top 
Page 1 of 1
 Similar topics
-
» Tweeviews & Updates
» Written Update Amita Ka Amit 8May-Tune Jo Na Kaha-UPDTD
» Saath Nibhaana Saathiya - Written Update - 12 December 2013
» Beintehaa: Written Update- 16th May 2014
» Meri Aashiqui Tum Se Hi 24th June Written Update

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Tamil Cinema-
Jump to: