malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
അര്‍ജന്‍റൈന്‍ ഹീറോ I_vote_lcapഅര്‍ജന്‍റൈന്‍ ഹീറോ I_voting_barഅര്‍ജന്‍റൈന്‍ ഹീറോ I_vote_rcap 
yeldo987
അര്‍ജന്‍റൈന്‍ ഹീറോ I_vote_lcapഅര്‍ജന്‍റൈന്‍ ഹീറോ I_voting_barഅര്‍ജന്‍റൈന്‍ ഹീറോ I_vote_rcap 
real hero
അര്‍ജന്‍റൈന്‍ ഹീറോ I_vote_lcapഅര്‍ജന്‍റൈന്‍ ഹീറോ I_voting_barഅര്‍ജന്‍റൈന്‍ ഹീറോ I_vote_rcap 
allambans
അര്‍ജന്‍റൈന്‍ ഹീറോ I_vote_lcapഅര്‍ജന്‍റൈന്‍ ഹീറോ I_voting_barഅര്‍ജന്‍റൈന്‍ ഹീറോ I_vote_rcap 
mohan.thomas
അര്‍ജന്‍റൈന്‍ ഹീറോ I_vote_lcapഅര്‍ജന്‍റൈന്‍ ഹീറോ I_voting_barഅര്‍ജന്‍റൈന്‍ ഹീറോ I_vote_rcap 
ajith_mc86
അര്‍ജന്‍റൈന്‍ ഹീറോ I_vote_lcapഅര്‍ജന്‍റൈന്‍ ഹീറോ I_voting_barഅര്‍ജന്‍റൈന്‍ ഹീറോ I_vote_rcap 
deathrace
അര്‍ജന്‍റൈന്‍ ഹീറോ I_vote_lcapഅര്‍ജന്‍റൈന്‍ ഹീറോ I_voting_barഅര്‍ജന്‍റൈന്‍ ഹീറോ I_vote_rcap 
dracula
അര്‍ജന്‍റൈന്‍ ഹീറോ I_vote_lcapഅര്‍ജന്‍റൈന്‍ ഹീറോ I_voting_barഅര്‍ജന്‍റൈന്‍ ഹീറോ I_vote_rcap 
maadambi
അര്‍ജന്‍റൈന്‍ ഹീറോ I_vote_lcapഅര്‍ജന്‍റൈന്‍ ഹീറോ I_voting_barഅര്‍ജന്‍റൈന്‍ ഹീറോ I_vote_rcap 
mohan
അര്‍ജന്‍റൈന്‍ ഹീറോ I_vote_lcapഅര്‍ജന്‍റൈന്‍ ഹീറോ I_voting_barഅര്‍ജന്‍റൈന്‍ ഹീറോ I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
അര്‍ജന്‍റൈന്‍ ഹീറോ Image
Powered by website-hit-counters.com .
flag
അര്‍ജന്‍റൈന്‍ ഹീറോ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 അര്‍ജന്‍റൈന്‍ ഹീറോ

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

അര്‍ജന്‍റൈന്‍ ഹീറോ Empty
PostSubject: അര്‍ജന്‍റൈന്‍ ഹീറോ   അര്‍ജന്‍റൈന്‍ ഹീറോ EmptySun Jun 20, 2010 1:36 pm

അര്‍ജന്‍റൈന്‍ ഹീറോ E0576887-E475-425A-9D85-43FACF0CEC5C_195_140secvpf



എസ്.പി. വിനോദ്
ചിലരുടെ നഷ്ടങ്ങള്‍ മറ്റുചിലരുടെ നേട്ടങ്ങള്‍.... ലോകകപ്പിലെ നിര്‍ണായക
മത്സരത്തില്‍ ഫ്രാന്‍സ് മെക്സിക്കോയോടു തലകുനിച്ച രാവില്‍ ഫ്രഞ്ച്
കോച്ച് റെയ്മണ്ട് ഡൊമനിക്ക് ഈ വാചകം ഡയറിയില്‍ കുറിച്ചിട്ടു,
ഗോണ്‍സാലോ ഹിഗ്വെയന്‍ എന്ന പ്രതിഭാശാലിയെയോര്‍ത്ത്.
ഗോളടിക്കാനാളില്ലാതെ ഫ്രാന്‍സ് വലയുമ്പോള്‍ ഹിഗ്വെയ്നെ
നഷ്ടപ്പെടുത്തിക്കളഞ്ഞതിലുള്ള നിരാശ മുഴുവന്‍ ആ ഡയറിക്കുറിപ്പില്‍
നിറച്ചിരുന്നു. ലോകകപ്പിലെ ആദ്യ ഹാട്രിക്കിലൂടെ ദക്ഷിണ കൊറിയയെ മുക്കിയ
അര്‍ജന്‍റീനക്കാരനെക്കുറിച്ച് ഫ്രഞ്ച് കോച്ച് എന്തിനു ഡയറിയെഴുതണം?
എഴുതാതിരിക്കാനാവില്ല. കാരണം, ഗോണ്‍സാലൊ ജെറാര്‍ഡോ ഹിഗ്വയ്ന്‍ പിറന്നത്
ഫ്രാന്‍സിലാണ്.
ഫ്രാന്‍സിന്‍റെ നഷ്ടസ്വപ്നങ്ങളിലെ രാജകുമാരനാണവന്‍. 1987ല്‍ വടക്കു
പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ബ്രസ്റ്റിലാണു പിപ്പിറ്റ എന്നു വിളിക്കപ്പെടുന്ന
ഹിഗ്വെയ്ന്‍ ജനിച്ചത്. പിതാവ് ജോര്‍ജ് ഹിഗ്വെയ്ന്‍. ഗോണ്‍സാലോയ്ക്കു
പത്തു മാസം പ്രായമുള്ളപ്പോള്‍ ജോര്‍ജും കുടുംബവും അര്‍ജന്‍റീനയിലേക്കു
താമസംമാറി. പിന്നെ 1998 ലോകകപ്പിന്‍റെ കാലത്താണു ഫ്രാന്‍സില്‍
കാലുകുത്തുന്നത്.
ഫുട്ബോള്‍ ഹിഗ്വെയ്ന്‍ കുടുംബത്തിനു വീട്ടുകാര്യമാണ്. ജോര്‍ജ് മുന്‍
റിവര്‍പ്ലേറ്റ് ഡിഫന്‍ഡര്‍. മൂത്ത സഹോദരന്‍ ഫെഡറിക്കോ ഹിഗ്വെയ്ന്‍
അര്‍ജന്‍റൈന്‍ ഫസ്റ്റ് ഡിവിഷനില്‍ സ്ട്രൈക്കര്‍. അച്ഛനും ജ്യേഷ്ഠനും
അര്‍ജന്‍റീനയുടെ ഭാഗത്തുചേര്‍ന്നങ്കിലും ഗോണ്‍സാലൊയിലെ ഫുട്ബോളര്‍
പക്ഷം പിടിച്ചിരുന്നില്ല. ഫ്രാന്‍സിനു വേണ്ടിയായാലും
അര്‍ജന്‍റീനയ്ക്കുവേണ്ടിയായാലും ബൂട്ടുകെട്ടാന്‍ മനസിനെ പാകപ്പെടുത്തി.
എന്നാല്‍, ഗോണ്‍സാലൊയെ കാത്തിരുന്നത് അവഗണനയുടെയും
ഒറ്റപ്പെടുത്തലിന്‍റെയും കളങ്ങള്‍. ഏറെയും ഫ്രാന്‍സിന്‍റെ ഭാഗത്തു നിന്ന്.
2006 ലോകകപ്പിലേക്കുള്ള ഫ്രഞ്ച്- അര്‍ജന്‍ൈന്‍ ടീമുകളില്‍ അവന്
ഇടംകിട്ടിയില്ല. ഗ്രീസിനെതിരായ സൗഹൃദമത്സരത്തിനുള്ള ഫ്രഞ്ച് ടീമില്‍
അപ്രതീക്ഷിതമായി ഇടംകിട്ടിയിരുന്നു. എന്നാല്‍, 26ാം നമ്പര്‍ കുപ്പായം
നല്‍കിയ കോച്ച് ഡൊമനിക്ക് അവനെ കരിയ്ക്കിരുത്തി. കാത്തിരുന്നു മടുത്ത
ഹിഗ്വെയ്ന്‍ രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം അര്‍ജന്‍റൈന്‍ പൗരത്വം സ്വീകരിച്ചു.
കടും നീലയില്‍നിന്ന് ഇളംനീലവരകളിലേക്കുള്ള മാറ്റം ഗുണം ചെയ്തു. അണ്ടര്‍-23
ടീമിനു വേണ്ടി ബൂട്ടു കെട്ടി. അച്ഛന്‍റെയും ജ്യേഷ്ഠന്‍റെയും ബ്രെയ്ന്‍
വാഷിങ് കൂടിയുണ്ടായിരുന്നു അതിനു പിന്നില്‍.
അധികം വൈകാതെ ഡീഗോ മറഡോണയുടെ റഡാറിലും അവന്‍ നോട്ട് ചെയ്യപ്പെട്ടു.
പക്ഷേ, മുന്‍പ് അണ്ടര്‍-20 ടീമിനു വേണ്ടി കളിക്കാനുള്ള ക്ഷണം നിരസിച്ച
ഹിഗ്വെയ്നു രാജ്യത്തോടുള്ള പ്രതിബദ്ധതയില്‍ ഡീഗോയ്ക്കു
സംശയമുണ്ടായിരുന്നു. ലോക ഇലവനെന്നു വിളിക്കപ്പെടുന്ന സ്പാനിഷ് ക്ലബ്
റയല്‍ മാഡ്രിഡിന്‍റെ ആദ്യ ഇലവനിലെ പതിവുകാരനായിട്ടും ഡീഗോയുടെ മനസു
മാറിയില്ല. ഒടുവില്‍ അര്‍ജന്‍റീന യോഗ്യതാ റൗണ്ട് കടക്കില്ലെന്നു പോലും
തോന്നിച്ച ഘട്ടത്തിലാണ് അവസാന രണ്ടു മത്സരങ്ങളിലേക്കു വിളി വരുന്നത്.
ദക്ഷിണാഫ്രിക്കയിലേക്ക് അര്‍ജന്‍റീനയ്ക്ക് ടിക്കറ്റ് ഉറപ്പിച്ചു കൊണ്ട്
പിപ്പിറ്റ രാജ്യസ്നേഹം തെളിയിക്കുകയും ചെയ്തു. ഇന്നു സ്വന്തം മരുമകന്‍
സെര്‍ജിയോ അഗ്വെറോയ്ക്കു മേലേ അവനു ടീമില്‍ സ്ഥാനം നല്‍കിക്കൊണ്ട്
ഡീഗോ പ്രായശ്ചിത്തം ചെയ്യുമ്പോള്‍, ഗുരുദക്ഷിണ പോലെ ആ ഹാട്രിക്.
ഹിഗ്വെയ്ന്‍ ഇപ്പോള്‍ ചിരിക്കുകയാണ്. തിരസ്ക്കരണത്തിന്‍റെ ഫൗളുകളെ
അതിജീവിച്ച സന്തോഷത്തിന്‍റെ ചിരി. എങ്കിലും താന്‍ ഹാട്രിക്കിലൂടെ
വരവറിയിച്ച ദിവസം തന്നെ ഫ്രാന്‍സ് തോല്‍വിയുടെ കയ്പ്പുനീര്‍ കുടിച്ചതു
കണ്ടപ്പോള്‍, മനസിന്‍റെ കോണിലെവിടെയോ ജന്മനാടിനു വേണ്ടി ഒരു
ചുടുനിശ്വാസം അവനും ഒളിച്ചുവച്ചിരിക്കാം.
Back to top Go down
 
അര്‍ജന്‍റൈന്‍ ഹീറോ
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: