വാഷിങ്ടണിലെ
ലക്കി ബാര്‍ നിശബ്ദം. ജയന്റ് സ്ക്രീനിന്റെ ശബ്ദം കുറച്ചുവച്ചു.
ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വുവുസെലയുടെ നേരിയ ശബ്ദം ബാറിലെ
അരണ്ടവെളിച്ചത്തില്‍ പടരുന്നുണ്ട്. സീറ്റുകള്‍ ഒഴിഞ്ഞു തുടങ്ങി.
സ്ലൊവേന്യ 2 -1 നു മുന്നിലാണ്. കളി തീരാന്‍ സമയമാവുന്നു. സാം സ്പെന്‍സര്‍
എന്ന ഇരുപത്തൊന്നു വയസുകാരന് ഒരു മഗ് ബിയറുമായി അപ്പോഴുമുണ്ട് ടിവിക്കു
മുന്നില്‍. തോല്‍വി ഉറപ്പ്, എണീറ്റു വീട്ടില്‍ പോ ചെക്കാ എന്ന
ഭാവത്തില്‍ ചിലരുടെ നോട്ടം. ആരോടെന്നില്ലാതെ സാം പറഞ്ഞു,”""ഞാന്‍ നടന്നു
തുടങ്ങിയതു മുതല്‍ ഫുട്ബോള്‍ കളിച്ചുതുടങ്ങിയതാണ്. അവസാന മിനിറ്റു വരെ
വളരെ പ്രധാനമാണ്’. ബ്രസീലിനെതിരേ ഉത്തരകൊറിയയ്ക്ക് ഗോളടിക്കാമെങ്കില്
സ്ലൊവേന്യയുടെ തെറ്റു ചലിപ്പിക്കാന്‍ അമേരിക്കയ്ക്ക് അധികം സമയം വേണ്ട''.
സാമിന്റെ നാവ് പൊന്ന്. രണ്ടു മിനിറ്റിനകം ബാറിന്റെ ചുമരുകള്‍ തകര്‍ന്നു
പോകുന്ന തരത്തില്‍ ആരവങ്ങള്‍. ഗോള്‍... യുഎസ്എ... അമേരിക്ക സമനില
പിടിച്ചിരിക്കുന്നു.
ഏറെ വൈല്ഡായി ചിന്തിച്ച് അമേരി ക്ക ഒരു ലോകകപ്പു നേടിയാല്‍ത്തന്നെ
വാഷിങ്ടണ്കാര്ക്ക് ബാസ്ക്കറ്റ്, ബേസ്ബോള്‍, അമേരിക്കന്‍ ഫുട്ബോള്‍ അതു
കഴിഞ്ഞേയുള്ളൂ എന്തും. അമേരിക്കയില്‍ ഫുട്ബോള്‍ എന്നു പറയാനും വയ്യ,
സോക്കര്‍ എന്നു ത ന്നെ പറയണം. കിഡ്സ് സ്പോര്‍ട്സ് എന്നാണു വിളിക്കുക.
കാര ണം ചോദിച്ചാല്പ്പറയും, ""ബിക്കോസ് ഓള് ദ് കിഡ്സ് പ്ലെ സോക്കര്‍''
എന്ന്. കുട്ടികള്‍ എല്ലാവരും ഈ കളി കളിക്കുന്നതുകൊണ്ട് എന്ന്.
സമനില ഗോളിന്റെ ആവേശം ചെറുപ്പക്കാര്‍ പ്രകടിപ്പിക്കുന്നു. ശല്യം...
ശബ്ദത്തില്‍ നിന്നു രക്ഷപെടാന്‍ അന്നത്തെ ക്വോട്ട മതി എന്നു കരുതി
പുറത്തിറങ്ങി യ ബില്‍ ആഡംസ് എന്ന വയസനോട് ആരോ ചോദിച്ചു, കളി എങ്ങനെ.
എന്നോടോ എന്ന ഭാവത്തില്‍ അയാള്‍ ഒന്നു ചിരിച്ചു. മറുപടി പിന്നാലെ,
""നാലു വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് ഫുട്ബോള്‍ എന്നൊന്ന്
സംഭവിക്കുന്നു എന്നു ഞാന്‍ അറിയുന്നതു തന്നെ കഴിഞ്ഞ ദിവസമാണ്’''.
ചെറുപ്പക്കാര്‍ക്കിടയില്‍ ഇതല്ല സ്ഥിതി. 1994ല്‍ അമേരിക്ക, ലോകകപ്പിന്
വേദിയൊരുക്കിയ ശേഷം അവര്‍ക്കിടയില്‍ ആവേശമുണ്ട്. ഇത്തവണ ലോകകപ്പില്‍
കളിക്കുന്ന ടീമിനെക്കുറിച്ച് അഭിമാനവും ആകാംക്ഷയുമുണ്ട്. ആദ്യ മത്സര
ത്തില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചപ്പോള്‍ ന്യൂയോര്ക്ക്പോസ്റ്റ്
പത്രത്തിന്റെ ഹെഡ്ലൈന് ഇങ്ങനെ. “യുഎസ് വിന്‍സ് 1 - 1’.
ഡേവിഡ് ബെക്കാമും മെക്സിക്കോയുടെ ബ്ലാന്‍കോ യും അമേരിക്കന്‍ ലീഗില്‍
കളിച്ചത് വലിയ മാറ്റമുണ്ടാക്കി എന്നാണ് ഇന്ത്യന്‍ വംശജനായ സുജിത് റാവു
പറയുന്ന ത്. ഇത്തവണ ലീഗിലെ ഒരു കളി കാണാന്‍ ശരാശരി മുപ്പത്താറായിരം
പേരെത്തി എന്നാണ് കണക്ക്. സാം സ്പെന്സറിനു സംശയമില്ല, 2020നു ശേഷം
ലോകകിരീടം അമേരിക്കയ്ക്കു തന്നെ.