malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
അസൂറിക്കോട്ട കിടുങ്ങുന്നു I_vote_lcapഅസൂറിക്കോട്ട കിടുങ്ങുന്നു I_voting_barഅസൂറിക്കോട്ട കിടുങ്ങുന്നു I_vote_rcap 
yeldo987
അസൂറിക്കോട്ട കിടുങ്ങുന്നു I_vote_lcapഅസൂറിക്കോട്ട കിടുങ്ങുന്നു I_voting_barഅസൂറിക്കോട്ട കിടുങ്ങുന്നു I_vote_rcap 
real hero
അസൂറിക്കോട്ട കിടുങ്ങുന്നു I_vote_lcapഅസൂറിക്കോട്ട കിടുങ്ങുന്നു I_voting_barഅസൂറിക്കോട്ട കിടുങ്ങുന്നു I_vote_rcap 
allambans
അസൂറിക്കോട്ട കിടുങ്ങുന്നു I_vote_lcapഅസൂറിക്കോട്ട കിടുങ്ങുന്നു I_voting_barഅസൂറിക്കോട്ട കിടുങ്ങുന്നു I_vote_rcap 
mohan.thomas
അസൂറിക്കോട്ട കിടുങ്ങുന്നു I_vote_lcapഅസൂറിക്കോട്ട കിടുങ്ങുന്നു I_voting_barഅസൂറിക്കോട്ട കിടുങ്ങുന്നു I_vote_rcap 
ajith_mc86
അസൂറിക്കോട്ട കിടുങ്ങുന്നു I_vote_lcapഅസൂറിക്കോട്ട കിടുങ്ങുന്നു I_voting_barഅസൂറിക്കോട്ട കിടുങ്ങുന്നു I_vote_rcap 
deathrace
അസൂറിക്കോട്ട കിടുങ്ങുന്നു I_vote_lcapഅസൂറിക്കോട്ട കിടുങ്ങുന്നു I_voting_barഅസൂറിക്കോട്ട കിടുങ്ങുന്നു I_vote_rcap 
dracula
അസൂറിക്കോട്ട കിടുങ്ങുന്നു I_vote_lcapഅസൂറിക്കോട്ട കിടുങ്ങുന്നു I_voting_barഅസൂറിക്കോട്ട കിടുങ്ങുന്നു I_vote_rcap 
maadambi
അസൂറിക്കോട്ട കിടുങ്ങുന്നു I_vote_lcapഅസൂറിക്കോട്ട കിടുങ്ങുന്നു I_voting_barഅസൂറിക്കോട്ട കിടുങ്ങുന്നു I_vote_rcap 
mohan
അസൂറിക്കോട്ട കിടുങ്ങുന്നു I_vote_lcapഅസൂറിക്കോട്ട കിടുങ്ങുന്നു I_voting_barഅസൂറിക്കോട്ട കിടുങ്ങുന്നു I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
അസൂറിക്കോട്ട കിടുങ്ങുന്നു Image
Powered by website-hit-counters.com .
flag
അസൂറിക്കോട്ട കിടുങ്ങുന്നു Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 അസൂറിക്കോട്ട കിടുങ്ങുന്നു

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

അസൂറിക്കോട്ട കിടുങ്ങുന്നു Empty
PostSubject: അസൂറിക്കോട്ട കിടുങ്ങുന്നു   അസൂറിക്കോട്ട കിടുങ്ങുന്നു EmptyMon Jun 21, 2010 1:31 pm

അസൂറിക്കോട്ട കിടുങ്ങുന്നു 10F3FD56-756D-43FC-ADC9-5C95FCC68423_195_140secvpf



നെല്‍സ്പ്രുയിറ്റ്
ഉറച്ച പ്രതിരോധവും കഠിനാധ്വാനം ചെയ്യുന്ന മധ്യനിരയും നല്ലൊരു
ഗോളിയുമുണ്ടെങ്കില്‍, ലോകകപ്പ് നേടാന്‍ കൊള്ളാവുന്നൊരു സ്ട്രൈക്കര്‍
പോലും വേണ്ടെന്നു തെളിയിച്ചവരാണ് ഇറ്റലിക്കാര്‍. പക്ഷേ, ഫുട്ബോള്‍
ക്ലീഷെകളുടെ ഭാഗം തന്നെയായ ഇറ്റാലിയന്‍ ഡിഫന്‍സിനും അവരുടെ
താരസമ്പത്തിനെപ്പോലെ പ്രായമേറിപ്പോയി. റോബര്‍ട്ടോ ബാജിയോ
അരങ്ങൊഴിഞ്ഞ ശേഷം ഗോളടിക്കാനൊട്ട് ആളുമില്ല. ചാംപ്യന്‍മാരെ
പിടിച്ചുകെട്ടുന്നതു ഹോബിയാക്കുകയാണ് എഫ് ഗ്രൂപ്പുകാര്‍. ആദ്യ ഊഴം
പരാഗ്വെയുടേതായിരുന്നെങ്കില്‍ ഇന്നലെ ന്യൂസിലന്‍ഡിന്‍റേത്. റഫറി കനിഞ്ഞ
പെനല്‍റ്റിയില്‍ ഇറ്റലി ആശ്വാസം കണ്ടെത്തിയെന്നു പറഞ്ഞാല്‍ കൂടുതല്‍ ശരി.
നിലവിലുള്ള ചാംപ്യന്‍മാര്‍ ആദ്യ റൗണ്ട് കടക്കാതെ പുറത്താകുന്ന ചരിത്രം
ഫ്രാന്‍സില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്. ഇത്തവണ ആ ആഗ്രഹിക്കാത്ത
റെക്കോഡിലേക്കു കൂടി കണ്ണുനട്ടു കഴിഞ്ഞു ഇറ്റലി. കേള്‍വി കേട്ട
അസൂറിക്കോട്ടയുടെ ഗോള്‍വാതില്‍ ഏഴാം മിനിറ്റില്‍ തന്നെ കുത്തിത്തുറന്നു
പാവപ്പെട്ട ന്യൂസിലന്‍ഡുകാര്‍. ബോക്സിനുള്ളിലേക്ക് സൈമണ്‍ എലിയറ്റ്
പായിച്ച ചാട്ടുളിയുടെ ഗതിവേഗങ്ങള്‍ കൃത്യമായി ഗണിച്ചെടുത്തു ഫാബിയോ
കന്നാവരോ. പക്ഷേ, കൃത്യമായി ക്ലിയര്‍ ചെയ്യാനായില്ല. അസൂറിപ്പടനായകന്‍റെ
ദേഹത്തു തട്ടിയ പന്തില്‍, ഉന്തിനൊപ്പമൊരു തള്ളു പോലെ ഷെയ്ന്‍
സ്മെല്‍റ്റ്സിന്‍റെ സൈഡ് ഫുട്ട് പഞ്ച്. ഗിയാന്‍ ലൂജി ബഫണിനു പകരം ഗോള്‍വല
കാത്ത ഫെഡറിക്കോ മാര്‍ച്ചെറ്റിക്കു മറുപടിയുണ്ടായിരുന്നില്ല. സെല്‍ഫ്
ഗോളിന്‍റെ പാപഭാരത്തില്‍നിന്നു മഹാനായ കന്നാവരോയെ കാത്തുകൊണ്ട്
ന്യൂസിലന്‍ഡിന്‍റെ ആദ്യ ഗോള്‍ സ്മെല്‍റ്റ്സിന്‍റെ ക്രെഡിറ്റില്‍. (1-0).
ഗോള്‍ വീണതോടെ മറ്റൊരു ഇറ്റലിയായി കളത്തില്‍. നീലപ്പടയ്ക്കു
പതിവില്ലാത്ത ആക്രമണത്തിന്‍റെ തിരമാലകള്‍ വുവുസെലകളെ ആവേശഭരിതമാക്കി.
ഒമ്പതാം മിനിറ്റില്‍ റിക്കാര്‍ഡോ മോണ്ടോലിവോയുടെ ഫ്രീ കിക്ക് കിവി
ഗോളി മാര്‍ക്ക് പാസ്റ്റണ്‍ കുത്തിയകറ്റി. പെപെയും ആല്‍ബര്‍ട്ടോ
ഗിലാര്‍ഡിനോയും വിന്‍സെന്‍സോ ലാക്വിന്‍റയും തന്നെ ഇന്നലെയും ഇറ്റാലിയന്‍
മുന്‍നിരയില്‍ അണിനിരന്നു. പക്ഷേ, മധ്യനിരയില്‍ ഡാനിയല്‍ ഡി റോസിയും
മോണ്ടോലിവോയും നടത്തിയ കഠിനാധ്വാനം ഫലപ്രാപ്തിയിലെത്തിക്കാന്‍
അവര്‍ക്കൊരിക്കലും കഴിഞ്ഞില്ല. ഡിഫന്‍സിന്‍റെ പിന്നറ്റത്തുനിന്നു ഗിയാന്‍
ലൂക്ക സംബ്രോട്ട പോലും പലപ്പോഴും എതിര്‍ പെനല്‍റ്റി ബോക്സിലേക്കു
പന്തുമായി കുതിക്കുന്നതു കണ്ടു.
27ാം മിനിറ്റില്‍ മോണ്ടോലിവോയുടെ ഷോട്ട് ഗോളിയെ കബളിപ്പിച്ചെങ്കിലും
ഇടതു പോസ്റ്റില്‍ തട്ടി, അവിടെ നിന്ന് ഇറ്റലിയുടെ ഹൃദയം തകര്‍ത്തു
കൊണ്ട് ഗോള്‍ ലൈനു സമാന്തരമായി വലതു പോസ്റ്റിനു മുന്നിലേക്ക്. പക്ഷേ,
തൊട്ടടുത്ത മിനിറ്റില്‍ കളി മാറി. പെനല്‍റ്റി ബോക്സില്‍ പന്തു ക്ലിയര്‍
ചെയ്യുന്നതിനിടെ ഡാനിയല്‍ ഡി റോസിയെ ടോമി സ്മിത്ത് വലിച്ചു
താഴെയിടുന്നു. മഞ്ഞക്കാര്‍ഡ് ആകാശത്തേക്കുയര്‍ത്താനും പെനല്‍റ്റി
സ്പോട്ടിലേക്കു വിരല്‍ ചൂണ്ടാനും റഫറിക്ക് ഒരു നിമിഷം പോലും
ആലോചിക്കേണ്ടി വന്നില്ല. ന്യൂസിലന്‍ഡുകാര്‍ പരാതിയും പറഞ്ഞില്ല.
വിന്‍സെന്‍സോ ലാക്വിന്‍റ ഷോട്ടെടുക്കാന്‍ തയാര്‍. ഡൈവ് ചെയ്ത പാസ്റ്റണ്
ഒരവസരം പോലും നല്‍കാതെ ഗോള്‍ വലയുടെ വലതുമൂലയിലേക്ക് ലാക്വിന്‍റയുടെ
ഷോട്ട് പാഞ്ഞു കയറുന്നു, ആശ്വാസത്തിന്‍റെ ഇറ്റാലിയന്‍ നിശ്വാസം. (1-1).
പക്ഷേ, അതവിടെ അവസാനിച്ചു. അവസരങ്ങള്‍ പിന്നെയും വന്നുകൊണ്ടിരുന്നു.
ഇറ്റാലിയന്‍ മുന്‍നിര തുലച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക് ഡി റോസിയുടെ ചില
ഒറ്റപ്പെട്ട മുന്നേറ്റങ്ങളും ലോങ് റേഞ്ചറുകളും മാത്രം എതിര്‍
ഗോള്‍മുഖത്ത് അപായമണി മുഴക്കി. 45ാം മിനിറ്റില്‍ പാസ്റ്റണ്‍ കുറച്ചൊന്നു
ബുദ്ധിമുട്ടിത്തന്നെയാണ് ഡി റോസിയുടെ 25 വാര ഷോട്ട് രക്ഷിച്ചെടുത്തത്.
രണ്ടാം പകുതിയിലും ഇറ്റാലിയന്‍ സ്ട്രൈക്കര്‍മാര്‍ ഗോളടിക്കുന്ന
ലക്ഷണമൊന്നും കാണിച്ചില്ല. പക്ഷേ, പിന്നീടു കാര്യമായ
മുന്നേറ്റങ്ങളൊന്നും സംഘടിപ്പിക്കാന്‍ കിവികളെ കന്നാവരോയും കൂട്ടരും
അനുവദിച്ചതുമില്ല. പകരക്കാരനായിറങ്ങിയ കിവി ഫോര്‍വേഡ് ക്രിസ് വുഡ്സ്
മാത്രം ഇടയ്ക്കും തലയ്ക്കും എതിര്‍ പ്രതിരോധത്തെ വെല്ലുവിളിച്ചു.
അറുപത്തൊന്നാം മിനിറ്റില്‍ ഡിറോസിയുടെ ക്ലാസിക് പാസിനെ
അപമാനിച്ചുകൊണ്ട് ലാക്വിന്‍റ പന്തു പുറത്തേക്കു പറത്തി. 70ാം മിനിറ്റില്‍
ഡി നതാലി അവസരം തുലച്ചപ്പോള്‍, തൊട്ടടുത്ത മിനിറ്റില്‍
മോണ്ടോലിവയ്ക്കു മുന്നില്‍ പാസ്റ്റണ്‍ വീണ്ടും പ്രതിബന്ധമായി. 82ാം
മിനിറ്റില്‍ നിലവാരമുള്ളൊരു കോര്‍ണര്‍ കിക്കിനെ ചീല്ലിനി പുറത്തേക്കു
ഹെഡ് ചെയ്തപ്പോള്‍ ഇറ്റലിക്കു വീണ്ടും പിഴച്ചു.
83ാം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരായ കിവികള്‍ ലീഡ് ഉയര്‍ത്തിയെന്നു
തന്നെ തോന്നിച്ചു. പക്ഷേ, ഇറ്റാലിയന്‍ ഡിഫന്‍സിനെ തുളച്ചു കയറിയ ക്രിസ്
വുഡ്സിന്‍റെ ഷോട്ട് ഗോളിയെ മറികടന്നെങ്കിലും തലനാരിഴയ്ക്കു പുറത്തേക്കു
പോയി. 88ാം മിനിറ്റില്‍ കിവി പോസ്റ്റിലേക്കു മൗറോ കമോറനേസി പായിച്ച
ഇടിവെട്ട് ലോങ് റേഞ്ചര്‍ മാര്‍ക്ക് പാസ്റ്റണ്‍ വിദഗ്ധമായി പുറത്തേക്കു
തള്ളി. അന്തിമ നിമിഷങ്ങളിലെങ്കിലും കടന്നാക്രമണം നടത്തി കാര്യം
സാധിക്കാന്‍ ഇറ്റലിക്കൊരു ബാജിയോ പോയിട്ട്, അലസാന്ദ്രോ ദെല്‍പിയറോയോ
ഫിലിപ്പോ ഇന്‍സാഗിയോ ഇല്ലാതെ പോയി. ലൂക്ക ടോണിയെ തഴഞ്ഞതിനു മാഴ്സലോ
ലിപ്പി ഒരുപക്ഷേ പശ്ചാത്തപിക്കുന്നുണ്ടാവും.
Back to top Go down
 
അസൂറിക്കോട്ട കിടുങ്ങുന്നു
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: