ഗ്രൂപ്പ്
എച്ചിലെ അപരാജിതരുടെ പോരാട്ടം. ജയിക്കുന്നവര്‍ക്കു പ്രീക്വാര്‍ട്ടര്‍.
കണക്കുകള്‍ ചിലിക്കൊപ്പമെങ്കിലും ഇത്തവണ മുന്‍തൂക്കം സ്വിസ് പടയ്ക്ക്.
അവര്‍ മറിച്ചിട്ടതു സ്പെയ്നെ. അടുത്ത എതിരാളി സ്പെയ്നായതിനാല് ചിലിക്കു
ജയം അനിവാര്യം. സമനിലയായാലും സ്വിറ്റ്സര്‍ലന്‍ഡിനു നേട്ടം. താരതമ്യേന
ദുര്‍ബലരായ ഹോണ്ടുറാസിനെയാണ് ഇനി നേരിടാനുള്ളത്.
ചിലിആദ്യറൗണ്ടിലെ ശ്രദ്ധേയ ടീമുകളിലൊന്ന്. ഹോണ്ടുറാസിനെതിരേ മികവു കാട്ടി.
കളിക്കളത്തിലെ പ്രകടനം സ്കോര്‍ഷീറ്റില്‍ പ്രതിഫലിപ്പിക്കാനാവുന്നില്ല.
ഫിനിഷിങ്ങിലെ അപാകതകള്‍ മുന്നേറ്റനിര പരിഹരിച്ചാല്‍ ജയസാധ്യതയേറെ.
ടീം ന്യൂസ്
സ്ട്രൈക്കര്‍ ഹംബര്‍ട്ടോ സുവാസൊ തിരിച്ചുവരും. ജോര്‍ജ് വാല്‍ഡിവിയ പുറത്തേക്ക്.
സ്റ്റാര്‍ ടു വാച്ച്അലക്സി സാഞ്ചസ്
ഹോണ്ടുറാസിനെതിരേ തകര്‍പ്പന്‍ പ്രകടനം. സാഞ്ചസിന്റെ വേഗം ഏതു
പ്രതിരോധത്തിനും തലവേദന. വിങ്ങിലൂടെ കയറി സാഞ്ചസ് തൊടുക്കുന്ന ലോങ്
റേഞ്ചറുകള്‍ സ്വിറ്റ്സര്‍ലന്‍ഡിനു പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
സ്വിറ്റ്സര്ലന്ഡ്സ്പെയ്നെ മലര്‍ത്തിയടിച്ചതിന്റെ ആത്മവിശ്വാസത്തില്‍. എങ്കിലും പ്രകടനം
വിശ്വസനീയമല്ല. ഇരമ്പിയാര്‍ത്ത കാളക്കൂറ്റന്‍മാര്‍ക്കു മുന്നില്‍
പലപ്പോഴും പതറി. നിര്ണായനിമിഷങ്ങളില് പ്രതിരോധം കാട്ടിയ
മനസാന്നിധ്യമാണ് അന്നു രക്ഷയായത്. അവസരങ്ങള്‍ മുതലാക്കുന്നതിലുള്ള മികവ്
ഇവരെ അപകടകാരികളാക്കുന്നു.
ടീം ന്യൂസ്
ഡിഫന്‍ഡര്‍
ഫിലിപ്പി സെന്ട്രോസ് മടങ്ങിവരും. സ്റ്റീവ് ബര്ഗനെ ഒഴിവാക്കും.
സ്ട്രൈക്കര്‍ അലക്സാണ്ടര്‍ ഫ്രെ, മിഡ്ഫീല്‍ഡര്‍ വാലന്‍ ബെഹ്റാമി എന്നിവര്‍
ആദ്യ ഇലവനിലുണ്ടാകില്ല.
സ്റ്റാര്‍ ടു വാച്ച്ഡീഗോ ബെനാഗ്ലിയോ
സ്പെയ്നെതിരേ മാച്ച് വിന്നര്‍. ഗോളെന്നുറച്ച നിരവധി ഷോട്ടുകള്‍
തട്ടിത്തെറിപ്പിച്ചു. ചിലിയുടെ അറ്റാക്കിങ് ഫുട്ബോളിനെതിരേ ഈ ഗോളിയുടെ
പ്രകടനത്തെ ടീം ഉറ്റുനോക്കുന്നു