മരണഗ്രൂപ്പിലെ
മറ്റൊരു ഹൈവോളട്ടെജ് പോരാട്ടം. ബ്രസീലിനെ നേരിടാനിരിക്കുന്ന
പോര്‍ച്ചുഗലിനു കൊറിയയെ തോല്‍പ്പിക്കണം. സമനില പറങ്കിപ്പടയെ
പുറത്തേക്കു നയിച്ചേക്കും. ബ്രസീലിനിതിരായ പ്രകടനം ഉത്തര കൊറിയ
ആവര്‍ത്തിച്ചാല്‍ പോര്‍ച്ചുഗലിനു പണിപ്പെടേണ്ടിവരും.
പോര്ച്ചുഗല്ഐവറി കോസ്റ്റിനെതിരേ ശരാശരി പ്രകടനം. ക്രിസ്റ്റാന്യോ റൊണാള്‍ഡോയെ
അമിതമായി ആശ്രയിക്കുന്നു. മുന്നേറ്റ നിരയ്ക്കു ഗോള്‍
കണ്ടെത്താനാവുന്നില്ല. ലൂയിസ് ഫി
ഗോയെപ്പോലൊരു മിഡ്ഫീല്‍ഡ് ജനറലിന്റെ അഭാവം നിഴലിക്കുന്നു. ഉത്തര
കൊറിയയുടെ അതിവേഗ ഫുട്ബോളിനെ അതിജീവിച്ചാല്‍ മികച്ച മാര്‍ജിനില്‍ ജയം.
ടീം ന്യൂസ്
ഡെക്കോ ആദ്യ ഇലവനിലുണ്ടാവില്ല. ഡാനി പ്ലേമേക്കറായേക്കും. സിമാവോ ആദ്യ ഇലവനില്‍.
സ്റ്റാര്‍ ടു വാച്ച്ക്രിസ്റ്റാന്യോ റൊണാള്‍ഡോ
ഐവറി കോസ്റ്റിനെതിരേ വേണ്ടത്ര തിളങ്ങിയില്ല. എങ്കിലും പ്രതിഭയുടെ
മിന്നലാട്ടങ്ങള്ക്കു കുറവുണ്ടായില്ല. തനിസ്വരൂപം പുറത്തെടുത്താല്‍
പോര്‍ച്ചുഗലിനു വമ്പന്‍ ജയം ഉറപ്പ്.
ഉത്തര കൊറിയആദ്യകളിയില് ബ്രസീലിനെ അസ്വസ്ഥമാക്കിയ പ്രതിരോധം. കൗണ്ടര്‍
അറ്റാക്കുകളിലുടെ എതിര് ഗോള്‍മുഖം വിറപ്പിക്കാനുമായി. അപാരവേഗം
മുഖമുദ്ര. സെറ്റ് പീസുകള്‍ ഗോളാക്കുന്നതിനു പൊക്കക്കുറവ് വിഘാതമാകുന്നു.
എതിരാളികള്‍ക്കു തങ്ങളെക്കുറിച്ചുള്ള ധാരണക്കുറവ് മുതലെടുക്കാനാവും ശ്രമം.
ടീം ന്യൂസ്കളിക്കാരെ സംബന്ധിച്ച് ഫിഫയുമായി ആശയക്കുഴപ്പം. മൂന്നു പേര് ഫിഫ രേഖകള്‍ പ്രകാരം ആബ്സെന്റ്.
സ്റ്റാര്‍ ടു വാച്ച്റി വാങ് ചോന്
ബ്രസീലിനെ സമര്‍ഥമായി പ്രതിരോധിച്ചു. എതിര്‍നിരയിലെ പ്രധാനതാരത്തെ
തളച്ചിടുകയാവും നിയോഗം. ചോന് മിന്നിയാല്‍ പോര്‍ച്ചുഗല്‍ ഗോളടിക്കാന്‍
ബുദ്ധിമുട്ടും.