ഗ്രൂപ്പ് എയില്‍ നോക്കൗട്ട് സാധ്യത ഏറെയുള്ള ടീമുകള്‍. സമനിലയായാലും ഇരു ടീമുകള്‍ക്കും മുന്നേറാം.
മെക്സിക്കോഈ ലോകകപ്പില്‍ അറ്റാക്കിങ് ഫുട്ബോളിന്റെ വശ്യത പുറത്തെടുത്ത വിരളം
ടീമുകളിലൊന്ന്. ഫ്രാന്‍സിനെ 2-0 ന് തകര്‍ത്തതിന്റെ ആവേശത്തില്‍.
ടീം ന്യൂസ്പരുക്കേറ്റ സ്ട്രൈക്കര്‍ കാര്‍ലോസ് വെലയുടെ കാര്യം സംശയത്തില്‍. പാബ്ലൊ ബരേര പകരക്കാരനാകും.
സ്റ്റാര്‍ ടു വാച്ച്ജിയോവാനി ഡൊസ് സാന്റോസ്മെക്സിക്കന് ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നു. ഉറുഗ്വെയന്‍ പ്രതിരോധത്തിനു തലവേദനയാകും.
ഉറുഗ്വെനോക്കൗട്ട് റൗണ്ടില്‍ അര്‍ജന്റീനയുമായുള്ള ഏറ്റുമുട്ടല്‍
ഒഴിവാക്കണമെങ്കില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം അവശ്യം. അതിനാല്‍ കളി
ജയത്തിനു തന്നെ. മെക്സിക്കോയുടെ ആക്രമണ ശൈലി തടയാന്‍ ബോള്‍ പൊസഷന്‍
കൂട്ടേണ്ടി വരും.
ടീം ന്യൂസ്സസ്പെന്ഷനിലായിരുന്ന നിക്കൊളാസ് ലൊഡെയ്രൊ തിരിച്ചെത്തും. എന്നാല്‍ ഫസ്റ്റ് ഇലവനിലുണ്ടാകില്ല.
സ്റ്റാര്‍ ടു വാച്ച്ലൂയിസ് സൗരെസ്, മുന്നേറ്റത്തില്‍ ഡീഗൊ ഫോര്‍ലാന്റെ ഉത്തരവാ ദിത്വം
പങ്കുവയ്ക്കാന്‍ പ്രതിഭയുള്ള താരം. കഴിഞ്ഞ സീസണില്‍ അയാക്സിന് വേണ്ടി
ഗോള്‍ വല നിറച്ചു.