ജൊഹന്നാസ്ബര്‍ഗ്
സ്വിറ്റ്സര്‍ലന്‍ഡുമായുള്ള
അപ്രതീക്ഷിത തോല്‍വിയില്‍ നിന്നു ഡേവിഡ് വിയ സ്പെയ്നിനെ കരകയറ്റി.
ലോകകപ്പ് ഫുട്ബോളില്‍ സ്പെയ്നിന് ആദ്യ ജയം. ഹോണ്ടുറാസിനെ എതിരില്ലാത്ത
രണ്ടു ഗോളിനു സ്പെയ്ന്‍ തകര്‍ത്തു. ഡേവിഡ് വിയയാണു രണ്ടു ഗോളുകളും
നേടിയത്.
സ്റ്റാര്‍ സ്ട്രൈക്കര്‍ ടോറസും ഡേവിഡ് വിയയും കളിയുടെ തുടക്കം മുതല്‍
തന്നെ ഹോണ്ടുറാസിന്റെ ഗോള്‍ മുഖത്ത് ആക്രമണം അഴിച്ചു വിട്ടു. 18-ാം
മിനിറ്റില്‍ ലോങ് റേഞ്ച് ഷോട്ടിലൂടെയാണു വിയ ആദ്യ ഗോള്‍ നേടിയത്. 33-ാം
മിനിറ്റില്‍ രണ്ടവസരങ്ങള്‍ ടോറസ് നഷ്ടപ്പെടുത്തി. കളിയുടെ രണ്ടാം
പകുതിയിലും സ്പാനിഷ് നിര ആക്രമണം തുടര്‍ന്നു. 51-ാം മിനിറ്റില്‍ വിയയുടെ
ലോങ് റേഞ്ച് വീണ്ടും. ഹോണ്ടുറാസ് ഗോളി നെയല് ഡയറസണിന്റെ തലയ്ക്കു
മുകളിലൂടെ പന്ത് വലയില്‍. എന്നാല്‍ രണ്ടു ഗോളുകളുടെ തിളക്കം 63-ാം
മിനിറ്റില്‍ വിയ കെടുത്തി. വിയക്കു ഹാട്രിക്ക് കുറിക്കാന്‍ കിട്ടിയ
പെനാലിറ്റി കിക്ക് സ്പാനിഷ് താരം വലതു പോസ്റ്റിനു വെളിയിലേക്ക് അടിച്ചു
കളഞ്ഞു. ഈ ജയത്തോടെ സ്പെയ്ന്‍ പ്രീ കോര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.