ജൊഹാന്നസ്ബര്ഗ്ലോകകപ്പിലെ ഏഷ്യന്‍ശക്തികളായ ദക്ഷിണ കൊറിയ പ്രീക്വാര്‍ട്ടറില്‍. ഇന്നലെ
നൈജീരിയയെ സമനിലയില്‍ (2-2) തളച്ചതോടെയാണു കൊറിയ പ്രീക്വാര്‍ട്ടര്‍
ബര്‍ത്ത് ഉറപ്പിച്ചത്.
മറ്റൊരു മത്സരത്തില്‍ ഗ്രീസിനെ അര്‍ജന്റീന തോല്പിച്ചു. ആദ്യ റൗണ്ടിലെ
മൂന്നു മത്സരങ്ങളും ജയിച്ചു തലയെടുപ്പോടെയാണ് അര്‍ജന്റീനയുടെ
പ്രീക്വാര്‍ട്ടര്‍ പ്രവേശനം.
ദക്ഷിണ കൊറിയയ്ക്കു വേണ്ടി ജുംഗ് സു (39ാം മിനിറ്റ്), ചുയോങ് (49)
എന്നിവരും നൈജീരിയയ്ക്കായി ഉഷെ (12), 69 ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി
ഗോളാക്കിയ യാക്കുബുവുമാണു സ്കോറര്‍മാര്‍.
അര്‍ജന്റീന ഗ്രീസിനെ തകര്‍ത്തത് എതിരില്ലാത്ത രണ്ടു ഗോളിന്. 77-ാം
മിനിറ്റില്‍ ഡിമൈക്കിള്സും 89-ാം മിനിറ്റില്‍ പാലര്‍മോയും സ്കോര്‍
ചെയ്തു. അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഗോള്‍ ഉറപ്പിച്ച
മിക്ക ഷോട്ടുകളും ഗ്രീസ് ഗോള്‍ കീപ്പര്‍ അലക്സാണ്ടറോസ് സോര്‍വാസ്
തടുത്തിട്ടില്ലായിരുന്നെങ്കില്‍ അര്‍ജന്റീനയുടെ ആരാധകരുടെ
പ്രതീക്ഷയ്ക്കും അപ്പുറമായേനെ.
ഗ്രൂപ്പ് ബി ജേതാക്കളായ അര്‍ജന്റീന ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായ
മെക്സിക്കോയെയും ഗ്രൂപ്പ് എ ജേതാക്കളായ ഉറുഗ്വെ ഗ്രൂപ്പ് ബി രണ്ടാം
സ്ഥാനക്കാരായ ദക്ഷിണ കൊറിയയേയും പ്രീക്വാര്‍ട്ടറിയില്‍ നേരിടും