അമിത
പ്രതീക്ഷയുടെ ഭാരത്താല്‍ മുടന്തിവീണവരും അത്ഭുതം സൃഷ്ടിച്ചവരും തമ്മിലുള്ള
പോര്. മൂന്നു പോയിന്റുള്ള സെര്‍ബിയ ജയിച്ചാല്‍ പ്രീ ക്വാര്‍ട്ടറില്‍.
സോക്കറൂസിനു ജയം മാത്രം പോരാ; ഘാന ജര്‍മനിയെ അട്ടിമറിക്കുകയും വേണം.
അതല്ലെങ്കില്‍ ജര്‍മനി ഘാനയെ വലിയ വ്യത്യാസത്തില്‍ കീഴടക്കണം.
ഓസ്ട്രേലിയ
ജര്‍മനിയോടേറ്റ കനത്ത തോല്‍വിയുടെ ഷോക്കില്‍. മുന്നേറ്റത്തിലും
പ്രതിരോധത്തിലും ആത്മവിശ്വാസക്കുറവ്. പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു.
സെര്‍ബിയയുടെ വഴിമുടക്കാനാവും ശ്രമം.
ടീം ന്യൂസ്
ക്രെയ്ഗ് മൂറിന്റെയും ഹാരി ക്വീവലിന്റെയും അഭാവം തിരിച്ചടി. ടിം കാഹില്‍
മടങ്ങിവരും. ഡേവിഡ് കാര്‍ണിക്കു പകരം സ്കോട്ട് ചിപ്പര്‍ഫീല്‍ഡ് പ്രതിരോധ
നിരയില്‍.
സ്റ്റാര്‍ ടു വാച്ച്
ലൂക്കാസ് നെയില്‍
ഘാനയ്ക്കെതിരേ മികച്ച പ്രകടനം. പ്രതിരോധനിരയിലെ ഊര്‍ജസ്വലനായ പോരാളി. സ്ട്രൈക്കര്‍ നിക്കോള സിഗിക്കിനെ തടയല്‍ ദൗത്യം.
സെര്‍ബിയ
ജര്‍മനിയെ വീഴ്ത്തിയ ആത്മവിശ്വാസത്തില്‍. കരുത്തുറ്റ പ്രതിരോധം.
നോക്കൗണ്ട് സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ ആക്രമണഫുട്ബോള്‍ ലക്ഷ്യം.
ബിഗ് മാച്ചുകളിലെ പരിചയക്കുറവു സമ്മര്‍ദം. ഓസീസിന്റെ
പ്രതിരോധപ്പിഴവുകളില് കണ്ണ്.
ടീം ന്യൂസ്
ഡിഫന്‍സില്‍ അലക്സാണ്ടര്‍ ലൂക്കോവിച്ച് തിരിച്ചെത്തും. നെവന്‍ സുബോട്ടിക് പുറത്ത്.
സ്റ്റാര്‍ ടു വാച്ച്
മിലോസ് ക്രാസിച്ച്
ജര്‍മനിക്കെതിരേ തകര്‍പ്പന്‍ പ്രകടനം. സെര്‍ബിയന്‍ മുന്നേറ്റങ്ങള്‍ക്കു
ചുക്കാന്‍ പിടിച്ചു. വിങ്ങിലൂടെയുള്ള അതിവേഗ നീക്കങ്ങള്‍ക്കു കേമന്‍. ഫോം
തുടര്‍ന്നാല്‍ സോക്കറൂസ് പ്രതിരോധത്തിനു തലവേദന