malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 AMMA , FEFKA, MACTA, and other film association news......

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 10, 11, 12, 13  Next
AuthorMessage
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Tue Jun 29, 2010 9:14 am

prithviraj aaloru comedy sambavam thanne
Back to top Go down
willy
Active member
Active member


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Tue Jun 29, 2010 9:30 am

verum comedy onnum alla..chilappol ..nammal thanne karanju pokum athupolath e comedy okke parayaarundu
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Tue Jun 29, 2010 1:24 pm

thanthonnoyile comedi alle... ganbeeram
Back to top Go down
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Fri Nov 26, 2010 1:55 am

ഫെഫ്ക: ഉണ്ണികൃഷ്ണനും സിബി മലയിലും തുടരും
കൊച്ചി: ഫെഫ്ക പ്രസിഡന്‍റായി സിബി മലയിലും ജനറല്‍ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനും തുടരും. എന്‍. വിജയകുമാര്‍, പി. സുകുമാര്‍, ഭാഗ്യലക്ഷ്മി, ജാഫര്‍ കാഞ്ഞിരപ്പിള്ളി എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. ജോസ് തോമസ് ഖജാന്‍ജിയും. വ്യാഴാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക ജനറല്‍ കൗണ്‍സിലാണ് പഴയ ഭാരവാഹികള്‍ തുടരാന്‍ തീരുമാനിച്ചത്. തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് യോഗത്തിനുശേഷം ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ജനറല്‍ സെക്രട്ടറിയുടെ ജോലിഭാരമുള്ളതിനാല്‍ തനിക്ക് സിനിമയില്‍ സക്രിയമാകാന്‍ സാധിക്കുന്നില്ലെന്നും അതുകൊണ്ട് ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നും ബി. ഉണ്ണികൃഷ്ണന്‍ യോഗത്തില്‍ അഭ്യര്‍ഥിച്ചു. പക്ഷേ, യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ഉണ്ണികൃഷ്ണന്‍ തുടരണമെന്ന് അഭ്യര്‍ഥിച്ചു.

നയപരമായ തീരുമാനങ്ങളും മറ്റു സംഘടനകളുമായുള്ള ചര്‍ച്ചകളും തര്‍ക്കങ്ങള്‍ പരിഹരിക്കലും മാത്രമേ ജനറല്‍ സെക്രട്ടറിയുടെ ചുമതലയില്‍ വരാവൂ എന്ന ഉണ്ണികൃഷ്ണന്റെ നിബന്ധന ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു. ബാക്കിയുള്ള ദൈനംദിന ജോലികളെല്ലാം ജോയിന്‍റ് സെക്രട്ടറിമാര്‍ക്കാണ്.

അരോമ മോഹന്‍, ടി. ബാബു, എല്‍ദോ വര്‍ഗീസ്, സാബു പ്രവ്ദ എന്നിവരാണ് പുതിയ ജോയിന്‍റ് സെക്രട്ടറിമാര്‍. കോസ്റ്റ്യുമേഴ്‌സ്, മേക്കപ്പ്മാന്‍ അസോസിയേഷനുകളുടെ ഭാരവാഹി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ ഒരു ജോയിന്‍റ് സെക്രട്ടറിസ്ഥാനം ഇവര്‍ക്കായി ഒഴിച്ചിട്ടിരിക്കുകയാണ്. രാത്രിയില്‍ ഷൂട്ടിങ് നടക്കുമ്പോള്‍ പ്രത്യേക അലവന്‍സ് നല്‍കണമെന്ന് നിര്‍മാതാക്കളോട് അഭ്യര്‍ഥിക്കാനും ഫെഫ്ക ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു.



Courtesy : Mathrubhumi ......

[You must be registered and logged in to see this link.]
Back to top Go down
nair
Active member
Active member


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sat Nov 27, 2010 2:28 am

ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനില്‍ ക്രമക്കേടെന്ന് പരാതി

കൊച്ചി: ഫെഫ്കയുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനില്‍ വന്‍സാമ്പത്തിക ക്രമക്കേട് നടന്നതായി യൂണിയന്‍ അംഗം ഗിരീഷ് ബാബു പത്രസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ വാര്‍ഷിക കണക്കുകള്‍ അവതരിപ്പിക്കാന്‍ ട്രഷറര്‍ തയ്യാറായില്ലെന്നും യൂണിയന്‍ നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമായി നടത്തിയ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഗിരീഷ് ബാബു പറഞ്ഞു.
Back to top Go down
menon
Active member
Active member


Posts : 200
Points : 219
Reputation : 0
Join date : 2010-04-02

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Wed Jan 12, 2011 7:51 am

'ആത്മയുടെ' സിനിമ

[You must be registered and logged in to see this image.]


അമ്മയുടെ ട്വന്റി 20 യ്‌ക്ക് ബദലായി സീരിയല്‍ താരങ്ങളുടെ സിനിമ. സീരിയല്‍ താരങ്ങള്‍ മാത്രം അഭിനയിക്കുന്ന സിനിമയുടെ സംവിധായകന്‍ സുരേഷ്‌ ഉണ്ണിത്താനാണ്‌ . 'ലൈന്‍ ഓഫ്‌ കളേഴ്‌സിന്റെ' ബാനറില്‍ നിര്‍മ്മാതാക്കളുടെ സംഘമാണ്‌ സിനിമയ്‌ക്കു പിന്നിലുളളത്‌ . ഇവരുമായി സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ (അസോസിയേഷന്‍ ഓഫ്‌ ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്‌റ്റ്സ്‌)യുടെ പിന്തുണ സിനിമയ്‌ക്കുണ്ടാകും.

ടെലിവിഷന്‍ താരങ്ങളുടെ ജനപിന്തുണയും പ്രതിഭയും തെളിയിക്കാനാണ്‌ സിനിമയെന്ന്‌ സംഘടനയുടെ പ്രസിഡന്റ്‌ കെ.ബി. ഗണേഷ്‌ കുമാര്‍ അറിയിച്ചു.

അംഗങ്ങളെ ഉള്‍പ്പെടുത്തി കൂടുതല്‍ ലോ ബജറ്റ്‌ സിനിമകള്‍ ആത്മ നിര്‍വഹിക്കും.

നേരത്തെ 'കാര്യസ്‌ഥന്‍ ' എന്ന സിനിമയില്‍ സീരിയല്‍ താരങ്ങള്‍ അഭിനയിച്ചിരുന്നു.




Courtesy : Mangalam



[You must be registered and logged in to see this link.]
Back to top Go down
innachan
Active member
Active member


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 36
Location : thrissur

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Wed Jan 26, 2011 1:20 am

സിനിമാ ഷൂട്ടിങ് നിര്‍ത്തിവെയ്ക്കും: ഫിലിം ചേംബര്‍

ഇടവേളയ്ക്ക് ശേഷം മലയാള ചലച്ചിത്രരംഗത്ത് വീണ്ടും അശാന്തിയുടെ കാര്‍മേഘങ്ങള്‍.അമ്മയുടെ താരനിശയെ എതിര്‍ത്തതിന് പിന്നാലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്കയ്‌ക്കെതിരെയും ഫിലിം ചേംബര്‍ രംഗത്തെത്തി.

ദിവസ വേതന തൊഴിലാളികളുടെ രാത്രിബത്ത കൂട്ടണമെന്ന പെഫ്ക്കയുടെ നിര്‍ദ്ദേശം ഒരു കാരണവശാലും അംഗീകരിയ്ക്കില്ലെന്നാണ് ഫിലിം ചേംബര്‍ അധികൃതര്‍ അറിയിച്ചിരിയ്ക്കുന്നത്. ഫെഫ്ക്ക പിന്‍മാറിയില്ലെങ്കില്‍ ഫെബ്രുവരി ഒന്നു മുതല്‍ ഷൂട്ടിങ് നിര്‍ത്തിവെയ്ക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാത്രിബത്ത കൂട്ടണമെന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിയ്ക്കാത്തതിനെ തുടര്‍ന്ന് പോണ്ടിച്ചേരിയില്‍ നടക്കുന്ന മമ്മൂട്ടി ചിത്രമായ ഡബിള്‍സിന്റെ ഷൂട്ടിങ് മുടങ്ങിയിരുന്നു
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Thu Jan 27, 2011 9:50 am

കുറച്ചു കാലമായിട്ടു പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു ..ഇപ്പോള്‍ വീണ്ടും തുടങ്ങിയോ ... ?
Back to top Go down
manzoor
New Member
New Member


Posts : 63
Points : 77
Reputation : 1
Join date : 2010-12-11
Age : 39
Location : Eerattupetta

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Thu Jan 27, 2011 6:43 pm

ithu ennum ingane thanne aayirikkum ennu thonunnu...
Back to top Go down
kannan nair
Active member
Active member


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 37
Location : guruvayoor

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sun Jan 30, 2011 1:08 am

സിനിമാ സമരം ഉപേക്ഷിച്ചു

ഒന്ന് മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിനിമാ സമരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഫിലിം ചേംബറിന്റെ മധ്യസ്ഥതയില്‍ ഫെഫ്ക ഭാരവാഹികളും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും നടത്തിയ ചര്‍ച്ചയില്‍ ഇരുവിഭാഗവും തമ്മിലുള്ള പ്രശ്നങ്ങള്‍ ഫെബ്രുവരി 28നകം പരിഹരിക്കാമെന്ന ധാരണയില്‍ എത്തുകയായിരുന്നു.

അധികസമയ ചിത്രീകരണത്തിന് ഫെഫ്ക തൊഴിലാളികള്‍ അധികബാറ്റ വാങ്ങുന്നുവെന്ന പരാതിയാണ് സിനിമാനിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന പ്രഖ്യാപനത്തിലേക്ക് നിര്‍മാതാക്കളെ എത്തിച്ചത്. രാത്രി ഒമ്പതരയ്ക്കുശേഷം നടക്കുന്ന ഷൂട്ടിങ്ങിന് അധികബാറ്റ അനുവദിക്കണമെന്നാണ് ഫെഫ്കയുടെ ആവശ്യം. അതേസമയം ഷൂട്ടിങ് ചെലവ് കുറയ്ക്കണമെന്ന വാദം നിര്‍മാതാക്കളും ഉയര്‍ത്തി.

രാത്രികാല ബത്ത സംബന്ധിച്ച് ഫെഫ്കയുമായി വിശദമായ ചര്‍ച്ച നടത്തുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി
Back to top Go down
M.R.P
Active member
Active member


Posts : 227
Points : 271
Reputation : 1
Join date : 2010-04-02

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Fri Feb 04, 2011 11:56 am

താരനിശയുടെ സംപ്രേക്ഷണത്തിനെതിരെ തിയറ്ററുടമകള്‍

[You must be registered and logged in to see this image.]


താരസംഘടനയായ അമ്മ നടത്തുന്ന മെഗാഷോ വിഷുദിനത്തിലോ തൊട്ടടുത്ത ദിവസമോ സംപ്രേക്ഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്തെത്തി.

ഈ ദിവസങ്ങളില്‍ മെഗാഷോ സംപ്രേഷണം ചെയ്താല്‍ ഫെഡറേഷനുകീഴിലുള്ള 220 തീയറ്ററുകളും അടച്ചിടാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച തീരുമാനമടങ്ങിയ കത്ത് 'അമ്മ' ഭാരവാഹികള്‍ക്ക് കൈമാറും.

അമ്മയ്ക്ക് താല്പര്യമുണ്ടെങ്കില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാം. അമ്മുടെ 'മെഗാഷോ' ഒരു നല്ലകാര്യത്തിന് ഫണ്ട് സ്വരൂപിക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ അതിനെ എതിര്‍ക്കില്ല. എന്നാല്‍, ഉത്സവദിനങ്ങളില്‍ ഇത് സംപ്രേഷണം ചെയ്യുന്നത് തീയറ്റുകളെ ബാധിക്കുമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു.

ഭാരവാഹികളായ കെ. നന്ദകുമാര്‍, ലിബര്‍ട്ടി ബഷീര്‍, എംസി ബോബി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്.

ഫെബ്രുവരി 27ന് ബാംഗ്ലൂരില്‍ സൂര്യ ടിവിയുമായി സഹകരിച്ചാണ് അമ്മ താരനിശ സംഘടിപ്പിച്ചിരിയ്ക്കുന്നത്. തിയറ്ററുടമകളുടെ ആവശ്യത്തോട് അമ്മ മുഖം തിരിച്ചാല്‍ ഈ വിഷുനാളില്‍ മലയാളിയ്ക്ക് തിയറ്ററില്‍ പോകേണ്ടി വരില്ല
Back to top Go down
nishpakshan
Active member
Active member


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Fri Feb 04, 2011 2:22 pm

വിഷു വിനു പരിപാടി സംപ്രേക്ഷണം ചെയ്താല്‍ അത് തീയെട്ര്‍ കളിലെ കളക്ഷന്‍ കളെ അത് ബാധിക്കും എന്നുള്ളത് വ്യക്തമാണ് .. ' അമ്മ ' മറ്റെന്തെങ്കിലും വഴി കാണേണ്ടതാണ്..
Back to top Go down
narendrannair
Active member
Active member


Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 36
Location : cochin

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Fri Feb 25, 2011 3:41 pm

അമ്മയുടെ താരനിശ: ചേംബര്‍ കരിദിനം ആചരിക്കും


കൊച്ചി: സിനിമാ പ്രതിസന്ധി രൂക്ഷമായിരിക്കേ താരനിശയുടെ പേരില്‍ 'അമ്മ'യും ഫിലിം ചേംബറും തമ്മില്‍ വീണ്ടും ഉടക്കുന്നു. 27, മാര്‍ച്ച്‌ രണ്ട്‌ തീയതികളില്‍ അമ്മ ബംഗളുരുവിലും കോഴിക്കോട്ടുമായി നടത്താനിരിക്കുന്ന താരനിശയുമായി ബന്ധപ്പെട്ടാണ്‌ ഇരുസംഘടനകളും കൊമ്പുകോര്‍ക്കുന്നത്‌. സൂര്യാ ടി വിയുമായി സഹകരിച്ചാണ്‌ അമ്മ താരനിശ സംഘടിപ്പിക്കുന്നത്‌. പരിപാടി ടി വിയില്‍ സംപ്രേഷണം ചെയ്യുന്ന ദിവസം ഷൂട്ടിംഗ്‌ സ്‌തംഭിപ്പിച്ച്‌ കരിദിനം ആചരിക്കാന്‍ ഇന്നലെ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗം തീരുമാനിച്ചു.

സിനിമാ മേഖല പ്രതിസന്ധിയിലായിരിക്കേ അമ്മ താരനിശപോലുള്ള പരിപാടികളുമായി മുന്നോട്ടുവന്നാല്‍ അതു സിനിമാമേഖലയെ ഏറെ പ്രതികൂലമായി ബാധിക്കുമെന്നു വിലയിരുത്തിയാണു ഫിലിം ചേംബറിന്റെ ഈ നടപടി. അതേസമയം, കഴിഞ്ഞ ആറരവര്‍ഷക്കാലമായി അമ്മ താരനിശപോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാതിരുന്നിട്ടും മലയാള സിനിമാമേഖലയ്‌ക്ക് എന്തു പ്രയോജനമാണുണ്ടായിട്ടുള്ളതെന്നു വ്യക്‌തമാക്കണമെന്നു സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ഭാരവാഹികള്‍ ചോദിച്ചു




Courtesy : mangalam

[You must be registered and logged in to see this link.]
Back to top Go down
manzoor
New Member
New Member


Posts : 63
Points : 77
Reputation : 1
Join date : 2010-12-11
Age : 39
Location : Eerattupetta

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Tue Mar 01, 2011 6:44 am

മീരയും നയനുമില്ലാതെ അമ്മ



മലയാള സിനിമയിലെ താരങ്ങള്‍ ഒന്നടങ്കം അണിനിരക്കുന്ന അമ്മയുടെ താരനിശയില്‍ നിന്നും രണ്ട് പേരുടെ അസാന്നിധ്യം ശ്രദ്ധേയമാവുന്നു. മലയാളത്തില്‍ നിന്നും അന്യഭാഷകളിലെത്തി വെന്നിക്കൊടി പാറിച്ച മീരാ ജാസ്മിനും നയന്‍താരയുമാണ് താരനിശയോട് മുഖംതിരിച്ചു നില്‍ക്കുന്നത്.

പ്രഭുദേവയുമായുള്ള റൊമാന്‍സിന് ശേഷം തന്റേതായ ലോകത്തേക്ക് ചുരുങ്ങിയ നയന്‍സിന്റെ അസാന്നിധ്യം ആരും കാര്യമാക്കുന്നില്ല. ഏറെ തിരക്കുകളുണ്ടെങ്കിലും അമ്മ ഒരുക്കിയ ട്വന്റി20യിലെ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ട നയന്‍സ് പക്ഷേ താരനിശയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് പൊതു വേദികള്‍ പ്രത്യക്ഷപ്പെടാന്‍ താത്പര്യമില്ലാത്തതാണ്.

എന്നാല്‍ മലയാളത്തിന് പലപ്പോഴും തലവേദനയായി മാറിയ മീരാ ജാസ്മിന്റെ അസാന്നിധ്യമാണ് കൂടുതല്‍ ശ്രദ്ധേയമാവുന്നത്. ട്വന്റി20യുമായി സഹകരിയ്ക്കാഞ്ഞതിനെ തുടര്‍ന്ന് മലയാളത്തില്‍ അപ്രഖ്യാപിത വിലക്കു നേരിട്ട താരം സംഘടനയുടെ യോഗങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല. അമ്മയോട് സഹകരണം വേണ്ടെന്ന നിലപാടില്‍ മീര ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നാണ് നിസഹകരണം വ്യക്തമാക്കുന്നത്.



courtesy : [You must be registered and logged in to see this link.]
[You must be registered and logged in to see this link.]
Back to top Go down
bharathchandran
Active member
Active member


Posts : 170
Points : 192
Reputation : 0
Join date : 2010-03-18
Location : Kollam

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Wed Mar 02, 2011 6:56 am

ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ ഭാരവാഹികള്‍




കൊച്ചി: ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ ഭാരവാഹികളായി അരോമ മോഹന്‍ (പ്രസി.), സി.പി. മഹറൂഫ്, ഡിക്‌സന്‍ പൊടുത്താസ് (വൈസ്.പ്രസി.), സെവന്‍ ആര്‍ട്‌സ് മോഹന്‍ (ജന. സെക്ര.), ഇ.എ. ഇസ്മായില്‍ , ഗിരീഷ് വൈക്കം (ജോ. സെക്ര.), രാജു നെല്ലിമൂട് (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു
Back to top Go down
neelakandan
Active member
Active member


Posts : 138
Points : 147
Reputation : 0
Join date : 2010-04-03
Age : 36
Location : Tvm...

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Wed Mar 02, 2011 7:26 am

മീരയും നയനുമില്ലാതെ അമ്മ

[You must be registered and logged in to see this image.]

മലയാള സിനിമയിലെ താരങ്ങള്‍ ഒന്നടങ്കം അണിനിരക്കുന്ന അമ്മയുടെ താരനിശയില്‍ നിന്നും രണ്ട് പേരുടെ അസാന്നിധ്യം ശ്രദ്ധേയമാവുന്നു. മലയാളത്തില്‍ നിന്നും അന്യഭാഷകളിലെത്തി വെന്നിക്കൊടി പാറിച്ച മീരാ ജാസ്മിനും നയന്‍താരയുമാണ് താരനിശയോട് മുഖംതിരിച്ചു നില്‍ക്കുന്നത്.

പ്രഭുദേവയുമായുള്ള റൊമാന്‍സിന് ശേഷം തന്റേതായ ലോകത്തേക്ക് ചുരുങ്ങിയ നയന്‍സിന്റെ അസാന്നിധ്യം ആരും കാര്യമാക്കുന്നില്ല. ഏറെ തിരക്കുകളുണ്ടെങ്കിലും അമ്മ ഒരുക്കിയ ട്വന്റി20യിലെ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ട നയന്‍സ് പക്ഷേ താരനിശയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് പൊതു വേദികള്‍ പ്രത്യക്ഷപ്പെടാന്‍ താത്പര്യമില്ലാത്തതാണ്.

എന്നാല്‍ മലയാളത്തിന് പലപ്പോഴും തലവേദനയായി മാറിയ മീരാ ജാസ്മിന്റെ അസാന്നിധ്യമാണ് കൂടുതല്‍ ശ്രദ്ധേയമാവുന്നത്. ട്വന്റി20യുമായി സഹകരിയ്ക്കാഞ്ഞതിനെ തുടര്‍ന്ന് മലയാളത്തില്‍ അപ്രഖ്യാപിത വിലക്കു നേരിട്ട താരം സംഘടനയുടെ യോഗങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല. അമ്മയോട് സഹകരണം വേണ്ടെന്ന നിലപാടില്‍ മീര ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നാണ് നിസഹകരണം വ്യക്തമാക്കുന്നത്.


Courtesy : [You must be registered and logged in to see this link.] ( Malayalam )
Back to top Go down
neelakandan
Active member
Active member


Posts : 138
Points : 147
Reputation : 0
Join date : 2010-04-03
Age : 36
Location : Tvm...

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Wed Mar 02, 2011 7:35 am

ബീനാ ആന്‍റണിക്ക് ‘ആത്‌മ’യുടെ കൂച്ചുവിലങ്ങ്

[You must be registered and logged in to see this image.]


നടി ബീനാ ആന്‍റണിക്ക് സീരിയലുകളില്‍ നിന്ന് വിലക്ക്. സീരിയല്‍ താരങ്ങളുടെ സംഘടനയായ ‘ആത്‌മ’യാണ് ബീനാ ആന്‍റണിയെ സീരിയലുകളില്‍ നിന്ന് വിലക്കിയിരിക്കുന്നത്. കൈരളി ടി വിയുടെ ‘താരോ‌ത്സവ’ത്തില്‍ നിന്ന് പിന്‍‌മാറാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് ബീനയ്ക്ക് വിലക്കു വന്നിരിക്കുന്നത്. ബീനയെ പുതിയ ഒരു സീരിയലിലും ഉള്‍പ്പെടുത്തിയിട്ടില്ല.

താരോത്സവത്തില്‍ പങ്കെടുക്കുന്ന സംഗീതാ മോഹന്‍, അനില ശ്രീകുമാര്‍, അനീഷ്‌, അന്‍സില്‍, ബീനാ ആന്‍റണിയുടെ ഭര്‍ത്താവ് മനോജ് എന്നിവര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സീരിയല്‍ താരങ്ങള്‍ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നതു മൂലം സീരിയല്‍ രംഗം പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആത്മ നടപടിയെടുക്കുന്നത്. താരോത്സവത്തില്‍ നിന്ന് പിന്‍‌മാറണമെന്ന് സീരിയല്‍ താരങ്ങളോട് ആത്മ ആവശ്യപ്പെട്ടിരുന്നു. കുറച്ചു പേര്‍ പിന്‍‌മാറി. എന്നാല്‍ ബീനാ ആന്‍റണിയുള്‍പ്പടെയുള്ളവര്‍ പിന്‍‌മാറാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ ആത്മ തീരുമാനിച്ചത്.

വിലക്കേര്‍പ്പെടുത്തിയ താരങ്ങള്‍ക്ക് പകരം സിനിമാ രംഗത്തുള്ളവരെ സീരിയലുകള്‍ പങ്കെടുപ്പിക്കുകയാണ്. അംബിക ഉള്‍പ്പടെയുള്ള ചലച്ചിത്രതാരങ്ങള്‍ സീരിയലിലേക്ക് ചേക്കേറിക്കഴിഞ്ഞു.

മുമ്പ് നടന്‍ തിലകനെ ആത്‌മ വിലക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെ ബി ഗണേഷ് കുമാറിന് തന്‍റെ നേരെയുള്ള വ്യക്തിവൈരാഗ്യം മൂലമാണ് ആത്‌മ തനിക്കെതിരെ വിലക്കേര്‍പ്പെടുത്തുന്നതെന്ന് തിലകന്‍ ആരോപിച്ചിരുന്നു.

കടപ്പാട് - Webduniya.com...
Back to top Go down
neelakandan
Active member
Active member


Posts : 138
Points : 147
Reputation : 0
Join date : 2010-04-03
Age : 36
Location : Tvm...

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Wed Mar 02, 2011 7:43 am

സൂര്യതേജസ്സിനായി 'അമ്മ'യൊരുങ്ങി

ഒരമ്മയുടെ മക്കള്‍ കണക്കെ മലയാള സിനിമ മുഴുവന്‍ ഒരു താരനിശയ്ക്ക് ഒരുങ്ങാന്‍ ചാലിയാര്‍ തീരത്ത് ഒന്നിച്ചത് ചരിത്രമുഹൂര്‍ത്തം സമ്മാനിച്ചു. തോളോടുതോള്‍ ചേര്‍ന്ന് സൂപ്പര്‍ താരങ്ങളും യുവതാരങ്ങളും ഒരുകുടക്കീഴില്‍ പരിശീലനം നടത്തിയപ്പോള്‍ കാമ്പസിന്റെ ആവേശം അവിടെ തിരയടിച്ചു. തമാശകളും ഗോസിപ്പുകളുമായി യുവതാരങ്ങളായ ബാലയും വിനീത്കുമാറും മണിക്കുട്ടനും ഭാവനയും ശ്വേതാ മേനോനും അനന്യയും ഒരു വശത്ത് കൂട്ടായ്മ തീര്‍ത്തപ്പോള്‍ ദിലീപും ജഗദീഷും ഇന്നസെന്റും അശോകനും സിദ്ദിഖും കാവ്യയും സംവൃതയും മംമ്തയും മീരനന്ദനും ഭാവനയുമെല്ലാം റിഹേഴ്‌സല്‍ ഇടവേള ആവേശഭരിതമാക്കി.

തീന്‍മേശയ്ക്ക് ചുറ്റുമായി ഇരുന്ന താരങ്ങള്‍ അനുസരണയുള്ള വിദ്യാര്‍ഥികള്‍ കണക്കെ പേര് വിളിക്കുമ്പോള്‍ വേദിയിലേക്ക് വരിവരിയായി നടന്നു. മുകേഷിന്റെയും അശോകന്റെയും സിദ്ദിഖിന്റെയും ജഗദീഷിന്റെയും പേര് വിളിച്ചപ്പോള്‍ തന്നെ ഹാളില്‍ ഒരു ഈരടി ഉയര്‍ന്നു. 'ഏകാന്ത ചന്ദ്രികേ...' എന്നമൂളക്കം ഉയര്‍ന്ന് ഹാളില്‍ പൊട്ടിച്ചിരിയും ആര്‍പ്പുവിളിയും ഉണ്ടാകുമ്പോഴും 'അമ്മ' സെക്രട്ടറി ഇടവേള ബാബു കാര്യസ്ഥനെപ്പോലെ ഓടി നടക്കുകയായിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ്‌ഗോപി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സായ്കുമാര്‍, മാമുക്കോയ, കലാഭവന്‍ മണി, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമ്മൂട്, നെടുമുടി, ഉണ്ടപക്രു എന്നിവരും റിഹേഴ്‌സല്‍ ക്യാമ്പിന് മാറ്റേകി. ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ അമ്മ ആറരവര്‍ഷത്തിന് ശേഷം ആദ്യമായാണ് വിപുലമായ താരനിശ ഒരുക്കുന്നത്. മുന്നൂറ്റി അന്‍പതോളമുള്ള അമ്മ അംഗങ്ങളില്‍ 88 പേരാണ് കലാവിരുന്ന് അവതരിപ്പിക്കാന്‍ എത്തിയിട്ടുള്ളത്.


സ്‌കിറ്റുകളും നൃത്തങ്ങളും ഉള്‍പ്പെട്ട നാലരമണിക്കൂര്‍ പരിപാടിയില്‍ അഭിനേതാക്കള്‍ തന്നെയാണ് ഗാനാലാപനം നടത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. മുതിര്‍ന്ന താരങ്ങള്‍ പുത്തന്‍ സിനിമാഗാനങ്ങള്‍ക്കും യുവതാരങ്ങള്‍ പഴയ ഗാനരംഗങ്ങള്‍ക്കും ചുവട്‌വെയ്ക്കും. ബുധനാഴ്ച വൈകീട്ട് ആറര മുതല്‍ പതിനൊന്ന് മണിവരെയാണ് താരനിശ.

സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം ഇങ്ങനെ

ഡയമണ്ട്, ഗോള്‍ഡ്, സില്‍വര്‍ എന്നിങ്ങനെ മൂന്നു പാസുകളാണ് കാണികള്‍ക്ക് നല്‍കിയിട്ടുള്ളത്.ഡയമണ്ട് (എ) പാസുകാര്‍ കോറണേഷന്‍ തിയേറ്ററിനടുത്തുള്ള ഗെയിറ്റിലൂടെ പ്രവേശിക്കണം.ഗോള്‍ഡ് (ഏ) പാസുള്ളവര്‍ രാജാജി റോഡില്‍ നിന്നുള്ള ഏക കവാടത്തിലൂടെയാണ് കയറേണ്ടത്.സില്‍വര്‍(*) പാസുള്ളവര്‍ക്ക് ആറ് കവാടത്തിലൂടെ കയറാം.പാവമണി റോഡിലുള്ള ഒരു കവാടത്തിലൂടെയും രാജാജി റോഡിലുള്ള നാല് കവാടത്തിലൂടെയും ഇന്‍ഡോര്‍ സ്റ്റേഡിയത്തിനടുത്തുള്ള ഒരു കവാടത്തിലൂടെയുമാണ് സില്‍വര്‍ പാസുകാര്‍ കയറേണ്ടത്.


Courtesy : [You must be registered and logged in to see this link.]
Back to top Go down
dilipfan
Active member
Active member


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Fri Mar 04, 2011 6:19 am

അമ്മയുടെ താരനിശ വീണ്ടും മാറ്റി.


താരസംഘടനയായ അമ്മ യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന താരനിശയ്ക്ക് വീണ്ടും തിരിച്ചടി. ബുധനാഴ്ച കോഴിക്കോട് നടത്താനിരുന്ന താരനിശ വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചതായി അമ്മ പ്രസിഡന്റ് ഇന്നസെന്റ് അറിയിച്ചു.

താരനിശ നടക്കുന്നതിനു സമീപത്തെ ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടക്കുന്നതിനാലാണ് സ്റ്റേജ് ഷോ മാറ്റിവെക്കുന്നതെന്നും ഇന്നസെന്റ് അറിയിച്ചു.

നേരത്തെ ബാംഗ്ലൂരില്‍ കഴിഞ്ഞ മാസം 27ന് നടത്താന്‍ തീരുമാനിച്ചിരുന്ന താരനിശയും മാറ്റിയിരുന്നു. അന്നേ ദിവസം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരം നടക്കുന്നിരുന്നു ഇതിനാല്‍ പാലസ് ഗ്രൗണ്ടിലെ പരിപാടിയ്ക്ക് സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കാന്‍ വിഷമമാണെന്ന് പൊലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് അന്ന് പരിപാടി മാറ്റിയത്.

സൂര്യതേജസ്സോടെ അമ്മ എന്ന താരനിശയില്‍ നയന്‍താരയും മീരയും ഒഴിച്ചുള്ള ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്നുണ്ട്


courtesy : [You must be registered and logged in to see this link.]
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Thu Mar 17, 2011 6:27 am

നിലവാരമില്ല, അമ്മയുടെ താരനിശ ഉപേക്ഷിച്ചു?

[You must be registered and logged in to see this image.]

മലയാള സിനിമാതരങ്ങളുടെ സംഘടനയായ അമ്മ ഏറെ കൊട്ടിഘോഷിച്ച് നടത്തിയ താരനിശയുടെ ബാംഗ്ലൂരിലെ മെഗാ ഷോ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. പരിപാടിയ്ക്ക് നിലവാരമില്ലെന്ന് കാരണം പറഞ്ഞ പ്രധാന സ്‌പോണ്‍സര്‍മാര്‍ പിന്‍വാങ്ങിയതാണ് പരിപാടി ഉപേക്ഷിയ്ക്കാന്‍ അമ്മയെ നിര്‍ബന്ധിതരാക്കിയതെന്ന് പറയപ്പെടുന്നു.


ഫെബ്രുവരി 27ന് ബാംഗ്ലൂരിലും മാര്‍ച്ച് 2ന് കോഴിക്കോട്ടും നടത്താനുദ്ദേശിച്ചാണ് സൂര്യതേജസ്സോടെ അമ്മ എന്ന പരിപാടി തയ്യാറാക്കിയത്. സൂര്യാ ടിവിയും മലബാര്‍ ഗോള്‍ഡുമായിരുന്നു പ്രധാന സ്‌പോണ്‍സര്‍മാര്‍.

ഏറെ അഭിമാനത്തോടെ അമ്മ പ്രഖ്യാപിച്ച താരനിശയ്ക്ക് തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആദ്യഘട്ടത്തില്‍ നിര്‍മാതാക്കളുടെയും തിയറ്ററുടമകളുടെയും സംഘടനകള്‍ ശക്തിയുക്തം എതിര്‍ത്തെങ്കിലും അതെല്ലാം മറികടന്ന് താരനിശ നടത്തുമെന്ന് അമ്മ വ്യക്തമാക്കി.

ബാംഗ്ലൂരില്‍ നായര്‍ സൊസൈറ്റിയുമായി ഫെബ്രുവരി 27ന് നടത്താനിരുന്ന ഷോയ്ക്കിടെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം വന്നുപെട്ടത് തിരിച്ചടിയായി. ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ സുരക്ഷ ഒരുക്കാനാവില്ലെന്ന് ബാംഗ്ലൂര്‍ പൊലീസ് വ്യക്തമാക്കിയതോടെ പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് സംഘടന പ്രഖ്യാപിച്ചു.

ഇതിന് ശേഷം മാര്‍ച്ച് രണ്ടിന് കോഴിക്കോട്ടെ പരിപാടി നടത്താനായി അമ്മ അംഗങ്ങള്‍ തീരുമാനിച്ചത് പത്ത് ദിവസത്തെ റിഹേഴ്‌സലും ഇതിന് മുന്നോടിയായി നടന്നിരുന്നു. എന്നാല്‍ ശിവരാത്രി ദിനത്തില്‍ നടക്കുന്ന പരിപാടിയ്‌ക്കെതിരെ പരാതി ഉയര്‍ന്നതോടെ താരനിശ മൂന്നാം തീയതിയിലേക്ക് മാറ്റി. കോഴിക്കോട്ടെ ഈ പരിപാടിയ്ക്ക് വേണ്ടി മാത്രം സൂര്യ ടിവി രണ്ട് കോടി അഞ്ച് ലക്ഷം രൂപയാണ് നല്‍കിയതെന്ന് പറയപ്പെടുന്നു. താരനിശയുടെ റിഹേഴ്‌സലിനും നടീനടന്‍മാരുടെയും മറ്റും താമസം, യാത്ര തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

സൂര്യ തേജസ്സോടെ അമ്മ എന്ന് പേരിട്ട പരിപാടിയ്ക്ക് പക്ഷേ വേണ്ടത്ര തേജസ്സുണ്ടായില്ലെന്ന് പരാതി ഉയര്‍ന്നു. താരങ്ങളുടെ സ്‌ക്കിറ്റുകളും നൃത്തങ്ങളും വേണ്ടത്ര ഏശിയില്ലത്രേ. ഇതോടെ അമ്മയുടെ താരനിശ ബാംഗ്ലൂരില്‍ സംഘടിപ്പിയ്ക്കുന്നത് വന്‍ നഷ്ടമുണ്ടാക്കുമെന്ന തിരിച്ചറിവില്‍ സ്‌പോണ്‍സര്‍മാരായ സൂര്യ ടിവി പിന്‍മാറി.

സ്‌പോണ്‍സര്‍മാരുടെ പിന്‍മാറ്റത്തോടെ താരനിശ ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ സംഘടന നേതാക്കള്‍ എത്തിയെന്നാണ് അറിയുന്നത്. അങ്ങനെയാണെങ്കില്‍ ആറ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അമ്മ നടത്തിയ താരനിശ അവര്‍ക്ക് തന്നെ തിരിച്ചടിയാണെന്ന് പറയേണ്ടി വരും. കൂനിന്‍മേല്‍ കുരുവെന്ന് പോലെ താരനിശയില്‍ നിന്ന് തങ്ങളെ ഒഴിവാക്കിയെന്ന് അമ്മയിലെ ഒരു കൂട്ടം മുതിര്‍ന്ന അംഗങ്ങള്‍ പരാതിപ്പെട്ടതായും കേള്‍ക്കുന്നു.



courtesy : [You must be registered and logged in to see this link.] ( malayalam )
Back to top Go down
mohan
Royal Fighter
Royal Fighter


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sat Apr 09, 2011 11:31 pm

തിലകനെതിരെയുള്ള വിലക്ക് ഫെഫ്ക്ക നീക്കി

[You must be registered and logged in to see this image.]

നടന്‍ തിലകനെതിരെ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനായയ ഫെഫ്ക്ക പിന്‍വലിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഒന്നര വര്‍ഷമായി തിലകനെ ഫെഫ്ക വിലക്കിയിരിക്കുകയായിരുന്നു.

ഫെഫ്ക്ക നേതൃത്വം മാഫിയയുടെ പിടിയിലാണെന്ന് തിലകന്റെ പരാമര്‍ശമാണ് അദ്ദേഹത്തെ വിലക്കുന്ന തീരുമാനത്തിന് ഇടയാക്കിയത്. ഫെഫ്കയെ മാഫിയ സംഘമെന്നു വിളിച്ച തിലകന്‍ തെറ്റുതിരുത്തി ഖേദം പ്രകടിപ്പിച്ചാല്‍ മാത്രമേ അദ്ദേഹവുമായി സഹകരിക്കുകയുള്ളൂവെന്നായിരുന്നു ഫെഫ്കയുടെ നിലപാട്.

തന്നെ സ്‌നേഹിക്കുന്നവര്‍ ഫെഫ്കയില്‍ ഉണ്ടെന്നും അവരാണ് വിലക്ക് നീക്കിയതെന്നും തിലകന്‍ പ്രതികരിച്ചു. ഫെഫ്കയില്‍ ചിലര്‍ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്.അനീതിക്കെതിരായ പ്രതികരണങ്ങള്‍ ഇനിയും തുടരും. അവസരങ്ങള്‍ക്കായി ആരുടേയും കാലുപിടിക്കാനില്ലെന്നും തന്നെ സ്‌നേഹിക്കുന്നവര്‍ അമ്മയില്‍ ഉണ്ടോ എന്നാണ് ഇനി അറിയേണ്ടതെന്നും തിലകന്‍ വ്യക്തമാക്കി. താരസംഘടനയായ അമ്മയുടെ വിലക്ക് ഇപ്പോഴും തിലകന്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഫെഫ്ക്ക വിലക്ക് പിന്‍വലിച്ചത് എത്രത്തോളം ഗുണകരമാവുമെന്ന് പറയാന്‍ കഴിയില്ല.

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കാരണത്താല്‍ അമ്മ തിലകനെ പുറത്താക്കിയത്. തുടര്‍ന്ന് തിലകനും അമ്മ യും തമ്മിലുള്ള തര്‍ക്കത്തില്‍ ലേബര്‍ കമ്മീഷണര്‍ ഇടപെട്ടിരുന്നു.പ്രശ്‌നം പഠിച്ച് വിശദമായി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നായിരുന്നു ലേബര്‍ കമ്മീഷണര്‍ തെളിവെടുപ്പ് നടത്തിയത്, എന്നാല്‍ 'അമ്മ' തൊഴില്‍ ദാതാവ് അല്ലാത്തതിനാല്‍ വിഷയത്തില്‍ ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന് ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു
Back to top Go down
thanthonni
Active member
Active member


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 36
Location : thalasseri

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sat Sep 24, 2011 12:45 am

സിനിമാ സമരത്തിനു പിന്നില്‍ മന്ത്രിയും സൂപ്പര്‍താരവും: ഫെഡറേഷന്‍




കൊച്ചി: വ്യാപക സിനിമാ റിലീസിംഗ്‌ ആവശ്യപ്പെട്ട്‌ ഒരുവിഭാഗം തീയറ്റര്‍ ഉടമകള്‍ ആരംഭിച്ച സമരം സങ്കീര്‍ണമാകുന്നു.

സമരത്തിനു പിന്നില്‍ ഒരു സൂപ്പര്‍താരവും മന്ത്രിയുമാണെന്നു വ്യാപക റിലീസിംഗിനെ എതിര്‍ക്കുന്ന 'ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍' സംസ്‌ഥാന പ്രസിഡന്റ്‌ ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു.

വിട്ടുവീഴ്‌ചയ്‌ക്കു തയാറല്ലെന്നും മന്ത്രിയടക്കമുള്ളവര്‍ വിളിച്ചാലും ഇനി ചര്‍ച്ചയ്‌ക്കില്ലെന്നും ഫെഡറേഷന്‍ ജനറല്‍ ബോഡി യോഗത്തിനുശേഷം ബഷീര്‍ പറഞ്ഞു.

സമരം കൂടുതല്‍ ശക്‌തമാക്കാനാണു ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ തീരുമാനം. 26-നു മന്ത്രി കെ.ബി. ഗണേശ്‌കുമാര്‍ വിവിധ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്‌. ഈ യോഗത്തിലും വ്യാപക റിലീസിംഗ്‌ അനുവദിക്കുന്നില്ലെങ്കില്‍ യുവജനപങ്കാളിത്തത്തോടെ സമരം ശക്‌തമാക്കുമെന്നും അസോസിയേഷനു കീഴിലുള്ള മുഴുവന്‍ തീയറ്ററും അടച്ചിടുമെന്നും നിര്‍വാഹകസമിതി യോഗത്തിനുശേഷം പ്രസിഡന്റ്‌ മോഹനന്‍ പറഞ്ഞു. ഫെഡറേഷന്റെ ഗുണ്ടായിസത്തിനെതിരേ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ്‌ പടിക്കലേക്കു സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെയും സൂപ്പര്‍താരത്തിന്റേയും സ്വാര്‍ഥതാല്‍പ്പര്യമാണു സമരത്തിനു പിന്നിലെന്നാണു ഫെഡറേഷന്റെ ആരോപണം. സൂപ്പര്‍താരം ആരാണെന്ന ചോദ്യത്തിനു കൃത്യമായ മറുപടി പറയാന്‍ ബഷീര്‍ തയാറായില്ലെങ്കിലും സൂചന നല്‍കി.

അസോസിയേഷന്റെ ആവശ്യം അംഗീകരിക്കില്ല. നിലവിലുള്ള റിലീസിംഗ്‌ കേന്ദ്രങ്ങള്‍ക്കു പുറമേ മറ്റേതെങ്കിലും കേന്ദ്രങ്ങളില്‍ റിലീസ്‌ ചെയ്‌താല്‍ ആ സിനിമ പിന്നെ ഒരിക്കലും ഫെഡറേഷന്റെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല. വ്യാപക റിലീസിംഗിനു തിടുക്കംകൂട്ടുന്ന മന്ത്രി സീറോ ടാക്‌സ് അടക്കം മുമ്പ്‌ ഉറപ്പുനല്‍കിയ നാലു കാര്യങ്ങളില്‍ ഒരു തീരുമാനവും കൈക്കൊള്ളുന്നില്ല. സൂപ്പര്‍താരങ്ങളുടെ നിര്‍മാണ-വിതരണക്കമ്പനികള്‍ക്ക്‌ അധികവരുമാനം ഉണ്ടാക്കാനാണു വ്യാപക റിലീസിംഗിനു താല്‍പ്പര്യപ്പെടുന്നത്‌. ഈ സമ്മര്‍ദത്തിനു വഴങ്ങുന്ന മന്ത്രിയുമായി ഇനിയൊരു ചര്‍ച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.

37 സെന്ററുകളിലെ 126 തീയറ്ററുകളാണ്‌ ഇപ്പോള്‍ അടച്ചിട്ടു സമരം ചെയ്യുന്നത്‌. എന്നാല്‍ വ്യാപക റിലീസിംഗ്‌ നടപ്പാക്കിയില്ലെങ്കില്‍ അസോസിയേഷനു കീഴിലുള്ള 430 തീയറ്ററും അടച്ചിട്ട്‌ സമരം ശക്‌തമാക്കാനാണ്‌ അസോസിയേഷന്റെ തീരുമാനം.

റിലീസ്‌ സിനിമകളുടെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റു ഗുണ്ടാപ്പിരിവു നടത്താനും വ്യാജ സിഡിക്കാരെ സഹായിക്കാനുമാണു ഫെഡറേഷന്‍ വ്യാപക റിലീസിംഗിനെ എതിര്‍ക്കുന്നതെന്നും അസോസിയേഷന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സിനിമാ നിര്‍മാണം സ്‌തംഭിപ്പിച്ചു സമരം ചെയ്യാനുള്ള നീക്കം പ്രതിരോധിക്കാന്‍ ഫെഫ്‌കയും രംഗത്തെത്തിയതോടെ സിനിമാമേഖല കുഴഞ്ഞുമറിയുകയാണ്‌. ഫെഫ്‌ക അംഗങ്ങള്‍ കരാര്‍ ലംഘിച്ചു കൂടുതല്‍ വേതനം കൈപ്പറ്റുന്നതു സിനിമാ മേഖലയെ തകര്‍ക്കുന്നുവെന്നാരോപിച്ചാണു നവംബര്‍ ഒന്നുമുതല്‍ സമരം തുടങ്ങുന്നത്‌.

ഇത്‌ അടിസ്‌ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടുന്ന ഫെഫ്‌ക ഇന്ന്‌ എറണാകുളം ടൗണ്‍ഹാളില്‍ ഫെഫ്‌കയുടെ കീഴിലുള്ള 25 സംഘടനകളുടെയും യോഗം വിളിച്ചു വിശദീകരണം നല്‍കും. സമരം നടത്തുന്ന കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നു ഫെഫ്‌ക നേതാവ്‌ ബി. ഉണ്ണിക്കൃഷ്‌ണന്‍ പറഞ്ഞു.
Back to top Go down
thanthonni
Active member
Active member


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 36
Location : thalasseri

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Wed Nov 09, 2011 6:22 pm

ഫെഫ്കയും അമ്മയും ചേര്‍ന്ന് പ്രശ്‌നം തീര്‍ക്കും?



പുതിയ മലയാള ചിത്രങ്ങള്‍ക്കുള്ള റിലീസിങ് വിലക്ക് നീക്കാന്‍ ഫെഫ്ക(ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള) ഇടപെടുന്നു.

റിലീസിങ്ങ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള 256 തിയറ്ററുകളില്‍ പുതിയ സിനിമകള്‍ക്കുള്ള നിരോധം നിര്‍മാതാക്കളെയും വിതരണക്കാരെയും പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് ഫെഫ്ക പ്രശ്‌നത്തില്‍ ഇടപെടാന്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രശ്‌നവുമായി സര്‍ക്കാറിനെ സമീപിക്കുന്നതിന് മുമ്പേ സംഘടനകളെയെല്ലാം ഒരുമിച്ചുകൂട്ടി ഒരു സമവായശ്രമം നടത്തുകയെന്നതണത്രേ ഫെഫ്കയുടെ ലക്ഷ്യം. പ്രശ്‌ന പരിഹാരത്തിന് ഫെഫ്ക സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ സഹായവും തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് വിതരണക്കാര്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ സംഘടനകളോട് അഭ്യര്‍ഥിച്ചിരുന്നു. പ്രേക്ഷകരില്‍നിന്ന് ഈടാക്കിയിരുന്ന രണ്ടുരൂപ സര്‍വീസ് ചാര്‍ജ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ചാണ് റിലീസിങ് തി യറ്റര്‍ ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.

എന്നാല്‍, ഇതിന് പിന്നില്‍ മറ്റ് പല കാരണളുമുണ്ടെന്നാണ് സൂചന. വൈഡ് റിലീസിങ് അനുവദിക്കാനുള്ള തീരുമാനം അട്ടിമറിക്കാനാണത്രേ സമരം. ഫെഡറേഷന്‍ അനുവദിക്കുന്ന തിയറ്ററുകള്‍ മാത്രമേ റിലീസിങ് പാടുള്ളൂവെന്നാണ് ഇവരുടെ വാദം.

സമരം ഇനിയും നീണ്ടുപോയാല്‍ ഇന്‍സ്ട്രിയെ മൊത്തം ഇത് ബാധിയ്ക്കും. തിയറ്ററുകളുടെ അകവും ടോയ്‌ലറ്റുകളും വൃത്തിയാക്കാന്‍ അനുവദിച്ച തുക ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കാത്തതിനെ തുടര്‍ന്നാണ് സര്‍വീസ് ചാര്‍ജ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ പറയുന്നു.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Thu Nov 10, 2011 9:43 pm

ithu ennelum theeerumo?????????


waiting for VV and AOPN
Back to top Go down
sanjeev
Active member
Active member


Posts : 204
Points : 256
Reputation : 0
Join date : 2010-02-09

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Fri Nov 11, 2011 2:08 am

നിത്യയുടെ വിലക്ക് അമ്മ ഇടപെടുന്നു


[You must be registered and logged in to see this image.]


'പത്തായത്തില്‍ നെല്ലുണ്ടേല്‍ എലി അങ്ങ് വയനാട്ടീന്നും വരും'. ഏതാണ്ടിതുപോലെയാണ് നടി നിത്യ മേനോന്റെ കാര്യവും. നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തനിയ്ക്ക് വിലക്ക് പ്രഖ്യാപിച്ചപ്പോള്‍ കരഞ്ഞുകാലു പിടിയ്ക്കാനൊന്നും നിത്യ പോയില്ല. തനിയ്ക്ക് കഴിവുണ്ടെന്നും തന്നെ ആവശ്യമുള്ളവര്‍ തേടിവരുമെന്നുമായിരുന്നു നിത്യയുടെ പ്രതികരണം.

വിലക്ക് നിലനില്‍ക്കുമ്പോള്‍ തന്നെ ആന്‍വര്‍ റഷീദിന്റെ ചിത്രത്തിലേക്ക് നിത്യ കരാറായിക്കഴിഞ്ഞു. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായാണ് നിത്യ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്,.

വിലക്കിന്റെ കുരുക്ക് മറികടക്കാനായി വിലക്കിന് മുമ്പേ നിത്യ കമ്മിറ്റ് ചെയ്ത പ്രൊജക്ടാണിതെന്നാണ് ട്രാഫിക്, ചാപ്പ കുരിശ് എന്നീ ചിത്രങ്ങള്‍ക്ക് പണംമുടക്കി ശ്രദ്ധേയനായ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു.

അതേസമയം നിത്യയ്‌ക്കെതിരെയുള്ള വിലക്ക് നീക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിയ്ക്കുകയാണ്. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിയ്ക്കുകയാണ് താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിയ്ക്കുന്നത്. ഇതിന്റെ ഭാഗമായി അമ്മയിലെ അംഗങ്ങളില്‍ നിര്‍മാതാക്കള്‍ കൂടിയായ ദിലീപ്, മണിയന്‍ പിള്ള രാജു, സിദ്ദിഖ് എന്നിവരെ നിയോഗിച്ചുകഴിഞ്ഞുവെന്നാണ് അറിയുന്നത്.
Back to top Go down
Sponsored content




PostSubject: Re: AMMA , FEFKA, MACTA, and other film association news......   Today at 8:46 pm

Back to top Go down
 
AMMA , FEFKA, MACTA, and other film association news......
View previous topic View next topic Back to top 
Page 11 of 13Go to page : Previous  1, 2, 3 ... 10, 11, 12, 13  Next
 Similar topics
-
» New Film Role for Butler - Hunter Killer
» Shocking news:- mihir behind amma's accident
» Crown Lynn on film...... 1949
» NY Dailyl News - Why so gray? Gerard Butler showing signs of old age - at 40 - with silver hairline
» Is a The Inhumans film in the works?

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: