malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Janapriyanayakan --- DILEEP ---- Latest news..!!!!!

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6  Next
AuthorMessage
Alexander
Active member
Active member


Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Sat Dec 25, 2010 3:19 am

ദിലീപ് ഇനി മിസ്റ്റര്‍ മരുമകന്‍
[You must be registered and logged in to see this image.]

അമ്മയുടെയും അമ്മായിയമ്മയുടെയും കഥ സന്ധ്യാമോഹന്‍ പറഞ്ഞുകഴിഞ്ഞു. ഇനി മരുമകന്‍റെ സങ്കടങ്ങളും സങ്കീര്‍ണതകളും പ്രമേയമാക്കുന്നു. അതേ, സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് ‘മിസ്റ്റര്‍ മരുമകന്‍.’ കഷ്ടതകള്‍ അനുഭവിക്കുന്ന മരുമകനായി അഭിനയിക്കുന്നത് ദിലീപ്.

ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം തിരക്കഥ രചിക്കുന്ന മിസ്റ്റര്‍ മരുമകന്‍ 2011ല്‍ ദിലീപിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടുകളിലൊന്നാണ്. ഈ സിനിമയില്‍ രണ്ടു നായികമാരുണ്ടെന്നാണ് സൂചന. താരമൂല്യമുള്ള ഒരു നടി ദിലീപിന്‍റെ അമ്മായിയമ്മയായി അഭിനയിക്കുമെന്നറിയുന്നു.

സന്ധ്യാമോഹന്‍റെ ഹിറ്റ്ലര്‍ ബ്രദേഴ്സിനാണ് സിബി - ഉദയന്‍ ടീം ആദ്യമായി തിരക്കഥ രചിക്കുന്നത്. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും വിലയേറിയ തിരക്കഥാകൃത്തുക്കളായ ഇവര്‍ സന്ധ്യാമോഹന്‍റെ തിരിച്ചുവരവിന് കളമൊരുക്കുകയാണ്. സിബി - ഉദയനും സന്ധ്യാമോഹനും ഇതിനുമുമ്പൊന്നിച്ച ‘കിലുക്കം കിലുകിലുക്കം’ വന്‍ പരാജയമായിരുന്നു. മലയാളത്തിലെ എവര്‍ഗ്രീന്‍ സിനിമയായ കിലുക്കത്തിന്‍റെ രണ്ടാം ഭാഗമായിട്ടുകൂടി ആ സിനിമയെ പ്രേക്ഷകര്‍ കൈയൊഴിയുകയായിരുന്നു.

ഇലഞ്ഞിപ്പൂക്കള്‍, ഒന്നാം മാനം പൂമാനം, സൌഭാഗ്യം, പള്ളിവാതുക്കല്‍ തൊമ്മിച്ചന്‍, ഹിറ്റ്ലര്‍ ബ്രദേഴ്സ്, അമ്മ അമ്മായിയമ്മ, മൈഡിയര്‍ കരടി, കിലുക്കം കിലുകിലുക്കം എന്നിവയാണ് സന്ധ്യാമോഹന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.

അതേസമയം, അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനും ദിലീപ് ഡേറ്റ് നല്‍കിയിട്ടുണ്ട്. ജി എസ് അനില്‍ തിരക്കഥയെഴുതുന്ന ആ സിനിമ നിര്‍മ്മിക്കുന്നത് അരുണ്‍ ഘോഷ്
Back to top Go down
devan
Active member
Active member


Posts : 279
Points : 366
Reputation : 1
Join date : 2010-01-11
Location : mavelikkara

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Sat Dec 25, 2010 6:26 am

thanks..Alexa....
Back to top Go down
dilipfan
Active member
Active member


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Sat Dec 25, 2010 7:59 am

alexander thanks 4 sharing...
Back to top Go down
sanjeev
Active member
Active member


Posts : 204
Points : 256
Reputation : 0
Join date : 2010-02-09

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Wed Jan 19, 2011 9:05 pm

ദിലീപ് ചിത്രത്തിലൂടെ ഭാഗ്യരാജ് മലയാളത്തി


[You must be registered and logged in to see this image.]


നായകനാക്കി സന്ധ്യാമോഹന്‍ ഒരുക്കുന്ന മിസ്റ്റര്‍ മരുമകന്‍ എന്ന ചത്രത്തില്‍ ദിലീപിന്റെ ഭാര്യാപിതാവിന്റെ വേഷമാണ് ഭാഗ്യരാജ് ചെയ്യുന്നത്.

ഭാഗ്യരാജിന്റെ ഭാര്യയുടെ വേഷത്തില്‍ തമിഴ്താരം റോജയും എത്തുന്നുണ്ട്. സിബി കെ തോമസ് ഉദയ് കൃഷ്ണ ടീമാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഒരുക്കുന്നത്.

ഫെബ്രുവരി അവസാനത്തോടെ ഷൂട്ടിംഗ് വര്‍ക്കുകള്‍ ആരംഭിക്കുമെന്നറിയുന്നു. ഭാഗ്യരാജ് വളരെ വൈകിയാണ് മലയാളത്തിലെത്തുന്നതെങ്കിലും പുത്രന്‍ ശന്തുനു മോഹന്‍ലാല്‍ ചിത്രമായ ഏയ്ഞ്ചല്‍ ജോണി ലൂടെ നേരത്തെതന്നെ മലയാളത്തിലെത്തിയിരിക്കുന്നു.

തമിഴില്‍ കാലങ്ങളായി വളരെയേറെ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ ഭാഗ്യരാജ് ഹിന്ദിയിലും ചിത്രങ്ങളൊരുക്കിയിരിക്കുണ്ട്. എഴുപതുകളിലും എണ്‍പതുകളിലും മലയാളചലച്ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന പൂര്‍ണമയാണ് ഭാഗ്യരാജിന്റെ ഭാര്യ. ഇവരുടെ മകള്‍ ശരണ്യ ഭാഗ്യരാജും മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്
Back to top Go down
meeshamadhavan
New Member
New Member


Posts : 54
Points : 56
Reputation : 0
Join date : 2011-02-06
Location : angamali

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Tue Feb 08, 2011 6:36 pm

dileep inte thaayi irangaan ulla chithrangal..


1.Christian Brothers
2.Film Star
3.China Town
4.Orma Mathram
5.Thiruttu Rascal
6.My Name Is Avarachan
7.Walayar Paramasivam
8.Nadodi Mannan
9.Lucky Singh
10.Arakallan Mukkakallan
11.Mr.Marumakan
Back to top Go down
neelakandan
Active member
Active member


Posts : 138
Points : 147
Reputation : 0
Join date : 2010-04-03
Age : 36
Location : Tvm...

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Wed Feb 23, 2011 7:01 am

മഞ്ജുവിനെ പ്രണയിച്ചിരുന്നില്ലെന്ന് ദിലീപ്


[You must be registered and logged in to see this image.]

മഞ്ജുവിനെ പ്രേമിച്ചിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി നടന്‍ ദിലീപ്. ഒട്ടേറെ സിനിമകളില്‍ തന്റെ നായികയായ മഞ്ജുവുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നും സാഹചര്യങ്ങളാണ് തങ്ങളെ ഒരുമിപ്പിച്ചതെന്നും ഒരു വനിതാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് വെളിപ്പെടുത്തിയത്.

പ്രണയമെന്നതിലുപരി മഞ്ജുവും ഞാനും നല്ല കൂട്ടുകാരായിരുന്നു. എന്നാല്‍ എപ്പോഴോ അത് വിവാഹത്തിലേക്ക് എത്തിപ്പെടുകയായിരുന്നുവെന്ന് ദിലീപ് പറയുന്നു. മഞ്ജുവും ഞാനും പ്രണയത്തിലാണെന്ന് ഒരു ചലച്ചിത്ര മാഗസിനില്‍ ഗോസിപ്പ് വന്നതാണ് തുടക്കം. അക്കാലത്ത് ഞങ്ങള്‍ അത് ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു.

സൂപ്പര്‍ഹിറ്റുകളായ സല്ലാപം, ഈ പുഴയും കടന്ന് എന്നീ സിനിമകള്‍ക്ക് ശേഷം കുടമാറ്റം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഈ ഗോസിപ്പ് ഉയര്‍ന്നുവന്നത്. അതോടെ ഞങ്ങളെ ഒന്നിപ്പിച്ച് സിനിമയെടുക്കാന്‍ എല്ലാവര്‍ക്കും മടിയായി. തീരുമാനിച്ച സിനിമകള്‍ പോലും ഉപേക്ഷിയ്ക്കപ്പെട്ടു. പലരും സാഹചര്യം മുതലെടുത്തു. സുഹൃത്തുക്കള്‍ പോലും ഇത് പരിഹരിയ്ക്കാന്‍ ശ്രമിച്ചില്ല. ഇതിന് പുറമെ ചിലര്‍ പ്രശ്‌നം വഷളാക്കാനും ശ്രമിച്ചു. ഇങ്ങനെയൊരവസ്ഥയിലാണ് ഞങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചത്.

വിവാഹത്തിന് ശേഷം എതിര്‍പ്പ് കൂടുകയാണ് ചെയ്തത്. അക്കലാത്ത് പ്രിയന്‍ സര്‍, ജോഷിയേട്ടന്‍, ലോഹി സര്‍ എന്നിവര്‍ തന്ന പിന്തുണയാണ് എല്ലാം നേരിടാന്‍ ധൈര്യം തന്നത്. എനിയ്‌ക്കൊപ്പം ബിജു മേനോനും കലാഭവന്‍ മണിയും ലാല്‍ ജോസുമൊക്കെ ഉണ്ടായിരുന്നു. ഇക്കാരണത്താല്‍ എന്നെയും ഇവരെയും ഔട്ടാക്കാന്‍ ശ്രമിച്ചവര്‍ പോലും മലയാള സിനിമയിലുണ്ടായിരുന്നു.

മഞ്ജു അഭിനയം നിര്‍ത്തിയതിനെപ്പറ്റിയും ദിലീപ് അഭിമുഖത്തില്‍ പരാമര്‍ശിയ്ക്കുന്നുണ്ട്. ഒരു മഞ്ജു പോയതുകൊണ്ട് ഇവിടെയൊന്നും സംഭവിയ്ക്കില്ല, അതിന് പകരം മറ്റൊരാള്‍ ഇവിടെ വരും ഇതൊരു ചക്രമാണ്. പുതിയ താരങ്ങളുടെ വരവിനെയാണ് നാം സ്വാഗതം ചെയ്യേണ്ടത് ജനപ്രിയ നായകന്‍ പറയുന്നു.
Back to top Go down
dilipfan
Active member
Active member


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Fri Mar 04, 2011 6:29 am

ദിലീപിന് നായിക സനൂഷ!

[You must be registered and logged in to see this image.]

‘കാഴ്ച’യില്‍ കൊച്ചുണ്ടാപ്രിക്കൊപ്പം ഓടിനടന്ന കുസൃതിക്കുട്ടി സനൂഷ മലയാളികള്‍ക്ക് പ്രിയപ്പെട്ട ബാലതാരമാണ്. മലയാളത്തില്‍ ഒട്ടേറെ സിനിമകളില്‍ സനൂഷ ബാലതാരമായി അഭിനയിച്ചു. പിന്നീട് നാളൈ നമതൈ, റേനിഗുണ്ട തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ ‘കുട്ടിത്തം’ വിടാത്ത നായികയായി. ഇപ്പോഴിതാ, സനൂഷ മലയാളത്തില്‍ തിരിച്ചെത്തുകയാണ്. അതും ജനപ്രിയനായകന്‍ ദിലീപിന്‍റെ നായികയായി!

‘മിസ്റ്റര്‍ മരുമകന്‍’ എന്ന ചിത്രത്തിലാണ് സനൂഷ ദിലീപിന്‍റെ നായികയാകുന്നത്. സന്ധ്യാമോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമ്മയുടെയും അമ്മായിയമ്മയുടെയും കഥ സന്ധ്യാമോഹന്‍ പറഞ്ഞുകഴിഞ്ഞു. ഇനി മരുമകന്‍റെ സങ്കടങ്ങളും സങ്കീര്‍ണതകളുമാണ് പ്രമേയമാക്കുന്നത്. കഷ്ടതകള്‍ അനുഭവിക്കുന്ന മരുമകനായാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ദിലീപിന്‍റെ ഭാര്യാവേഷമാണ് സനൂഷയ്ക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാലതാരമായി വന്ന് ദിലീപ് ചിത്രത്തിലൂടെ നായികയായി മാറിയ കാവ്യാമാധവനെയാണ് ഈ സാഹചര്യത്തില്‍ ഓര്‍മ്മവരുന്നത്. കാവ്യ പിന്നീട് ദിലീപിന്‍റെ ഭാഗ്യനായികയായി മാറി. സനൂഷയും ദിലീപിന്‍റെ ഭാഗ്യനായികയാകുമോ എന്ന് കാത്തിരുന്ന് കാണാം.

ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം തിരക്കഥ രചിക്കുന്ന മിസ്റ്റര്‍ മരുമകന്‍ 2011ല്‍ ദിലീപിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടുകളിലൊന്നാണ്. തമിഴ് നടന്‍ ഭാഗ്യരാജാണ് ഈ സിനിമയില്‍ ദിലീപിന്‍റെ അമ്മായിയച്ഛനായി അഭിനയിക്കുന്നത്. മാര്‍ച്ച് രണ്ടാംവാരം എറണാകുളത്ത്‌ ചിത്രീകരണം ആരംഭിക്കും. വര്‍ണചിത്ര സുബൈറും നെല്‍സണ്‍ ഈപ്പനും ചേര്‍ന്നാണ്‌ മിസ്റ്റര്‍ മരുമകന്‍ നിര്‍മ്മിക്കുന്നത്‌.

സന്ധ്യാമോഹന്‍റെ ഹിറ്റ്ലര്‍ ബ്രദേഴ്സിനാണ് സിബി - ഉദയന്‍ ടീം ആദ്യമായി തിരക്കഥ രചിക്കുന്നത്. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും വിലയേറിയ തിരക്കഥാകൃത്തുക്കളായ ഇവര്‍ സന്ധ്യാമോഹന്‍റെ തിരിച്ചുവരവിന് കളമൊരുക്കുകയാണ്. സിബി - ഉദയനും സന്ധ്യാമോഹനും ഇതിനുമുമ്പൊന്നിച്ച ‘കിലുക്കം കിലുകിലുക്കം’ വന്‍ പരാജയമായിരുന്നു. മലയാളത്തിലെ എവര്‍ഗ്രീന്‍ സിനിമയായ കിലുക്കത്തിന്‍റെ രണ്ടാം ഭാഗമായിട്ടുകൂടി ആ സിനിമയെ പ്രേക്ഷകര്‍ കൈയൊഴിയുകയായിരുന്നു.

ഇലഞ്ഞിപ്പൂക്കള്‍, ഒന്നാം മാനം പൂമാനം, സൌഭാഗ്യം, പള്ളിവാതുക്കല്‍ തൊമ്മിച്ചന്‍, ഹിറ്റ്ലര്‍ ബ്രദേഴ്സ്, അമ്മ അമ്മായിയമ്മ, മൈഡിയര്‍ കരടി, കിലുക്കം കിലുകിലുക്കം എന്നിവയാണ് സന്ധ്യാമോഹന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.


[You must be registered and logged in to see this link.]


[You must be registered and logged in to see this link.]
Back to top Go down
dilipfan
Active member
Active member


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Tue Apr 19, 2011 1:43 pm

ദിലീപിനൊപ്പം പ്രസന്ന മലയാളത്തില്‍

[You must be registered and logged in to see this image.]

[You must be registered and logged in to see this image.]

തമിഴില്‍ നിന്നും മലയാള ചലച്ചിത്രലോകത്തെത്തിയ നടീനടന്മാര്‍ ചില്ലറയല്ല. തമിഴകത്ത് കത്തിനില്‍ക്കുമ്പോഴാണ് ഇവരില്‍ പലരും മലയാളത്തിലും അരങ്ങേറ്റം കുറിച്ചത്. പ്രഭു, പ്രഭുദേവ, ശരത് കുമാര്‍, ആര്യ, തുടങ്ങി ഒട്ടേറെ നടന്മാരുണ്ട്.

ഇപ്പോഴിതാ തമിഴകത്തുനിന്നും മറ്റൊരു യുവതാരം കൂടി മലയാളത്തിലെത്തുന്നു. പ്രസന്നയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന തമിഴ്താരം. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിലൂടെയാണ് പ്രസന്ന മലയാളത്തില്‍ എത്തുന്നത്.

കാവ്യാമധവനാണ് ചിത്രത്തിലെ നായിക. നായികാനായകന്മാര്‍ക്കൊപ്പം ഏതാണ് തുല്യപ്രധാന്യമുള്ള കഥാപാത്രത്തെയാണ് പ്രസന്നയും അവതരിപ്പിക്കുന്നത്. പുതിയ ചിത്രത്തിന്റെ പേര് തീരുമാനമായിട്ടില്ല, സാധുമരിണ്ടാല്‍ എന്ന തമിഴ് ചിത്രത്തില്‍ ഇതിന് മുമ്പ് കാവ്യ പ്രസന്നയുടെ നായികയായി അഭിനയിച്ചിരുന്നു.

നേരത്തെ ലക്കി ജോക്കേഴ്‌സ് എന്ന ചിത്രത്തില്‍ പ്രസന്ന നായകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസന്നയ്ക്ക് പകരം പിന്നീട് അജ്മലാണ് ആ ചിത്രത്തില്‍ നായകനായത്. അച്ചമുണ്ട് അച്ചമുണ്ട്, അഴഗിയ തീയേ, അഞ്ചാതെ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രസന്ന തമിഴകത്തിന്റെ പ്രിയതാരമായത്


Back to top Go down
dilipfan
Active member
Active member


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Tue Apr 19, 2011 2:04 pm

യുഡിഎഫ് പിന്തുണ: സിനിമാ പോസ്റ്ററുകളില്‍ കരിഓയില്‍

[You must be registered and logged in to see this image.]

കൊല്ലം: തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണച്ച നടീനടന്‍മാരുടെ പോസ്റ്ററുകളില്‍ കരിഓയില്‍ പ്രയോഗം. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പരസ്യമായി രംഗത്തെത്തിയ ജയറാം, സുരേഷ് ഗോപി, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങിയ നടീനടന്‍മാരുടെ പോസ്റ്ററുകളിലാണ് കരിഓയില്‍ പ്രയോഗം നടന്നിരിയ്ക്കുന്നത്.

പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഗണേഷ് കുമാറിന്റെ പ്രചാരണയോഗത്തില്‍ താരങ്ങള്‍ സജീവമായി തന്നെ പങ്കെടുത്തിരുന്നു. ഗണേഷിന് വേണ്ടി പരസ്യമായി വോട്ടര്‍ഭ്യര്‍ഥന നടത്തിയ താരങ്ങള്‍ യുഡിഎഫിന്റെ വിജയവും പ്രഖ്യാപിച്ചത് എതിര്‍പാളയത്തെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍ ഇവരാണോ കരിഓയില്‍ പ്രയോഗത്തിന് പിന്നിലെന്ന് വ്യക്തമല്ല. ഗണേഷിന് പുറമെ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയും സിനിമാ നിര്‍മാതാവുമായ പിവി സംഗാധരന് വേണ്ടിയും താരങ്ങള്‍ പ്രചാരണത്തിനെത്തിയിരുന്നു.

താരങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ നിശിതമായി വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയമത്സരത്തിനിടെ സിനിമാതാരങ്ങള്‍ കക്ഷിചേരുന്നതും പ്രചാരണം നടത്തുന്നതും ശരിയല്ലെന്നായിരുന്നു പിണറായി പറഞ്ഞത്. പൊതുവിലുള്ള ജനസമ്മതി ഒരു പ്രത്യേക കക്ഷിയുടെ സ്ഥാനാര്‍ഥിക്കു വേണ്ടി ഉപയോഗിക്കുന്നത് ശരിയാണോ എന്ന് അവര്‍ സ്വയം തീരുമാനിക്കണമെന്നും പിണറായി പറഞ്ഞു.
Back to top Go down
willy
Active member
Active member


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Sat Apr 23, 2011 3:34 am

ദിലീപ് - ലാല്‍ ജോസ് ചിത്രം “സ്പാനിഷ് മസാല”

[You must be registered and logged in to see this image.]

ചാങ് ഷു മിനെ ഓര്‍മ്മയുണ്ടോ? ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടേണ്ട. ‘അറബിക്കഥ’യിലെ നായികയായ ചൈനക്കാരി. ഇപ്പോള്‍ ഓര്‍മ്മ വന്നു അല്ലേ? വിദേശിയായ പെണ്‍കുട്ടിയെ മലയാളത്തില്‍ അഭിനയിപ്പിച്ച് ‘അറബിക്കഥ’ ഹിറ്റാക്കിയ ലാല്‍ ജോസ് വീണ്ടും അത്തരം ഒരു പരീക്ഷണം നടത്തുകയാണ്.

ദിലീപിനെ നായകനാക്കി ലാല്‍ ജോസ് പുതിയ സിനിമ ചെയ്യുന്ന കാര്യം മലയാളം വെബ്ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ആ സിനിമയ്ക്ക് പേരിട്ടു - ‘സ്പാനിഷ് മസാല’. ചിത്രത്തില്‍ ദിലീപിന്‍റെ നായികയാകാന്‍ ലാല്‍ ജോസ് അന്വേഷിക്കുന്നത് ഒരു സ്പാനിഷ് സുന്ദരിയെയാണ്. സിനിമയുടെ ചിത്രീകരണം പൂര്‍ണമായും സ്പെയിനിലായിരിക്കും നടക്കുക.

ഒരു മലയാളി യുവാവും സ്പാനിഷ് യുവതിയുമായുണ്ടാകുന്ന പ്രണയബന്ധമാണ് സ്പാനിഷ് മസാലയുടെ പ്രമേയം. ബെന്നി പി നായരമ്പലമാണ് സ്പാനിഷ് മസാലയ്ക്ക് തിരക്കഥയെഴുതുന്നത്. ദിലീപ് - ബെന്നി - ലാല്‍ ജോസ് ടീമിന്‍റെ ‘ചാന്തുപൊട്ട്’ മെഗാഹിറ്റായിരുന്നല്ലോ. ആ വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് ലാല്‍ ജോസിന്‍റെ പ്രതീക്ഷ.

നൌഷാദ് നിര്‍മ്മിക്കുന്ന സ്പാനിഷ് മസാലയില്‍ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് സംഗീതം വിദ്യാസാഗര്‍. ജൂണിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.

ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, രസികന്‍, ചാന്തുപൊട്ട്, മുല്ല എന്നിവയാണ് ദിലീപും ലാല്‍‌ജോസും ഒന്നിച്ച സിനിമകള്‍
Back to top Go down
meeshamadhavan
New Member
New Member


Posts : 54
Points : 56
Reputation : 0
Join date : 2011-02-06
Location : angamali

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Fri May 13, 2011 3:07 pm

ഞെട്ടിപ്പിക്കുന്ന സുഗുണന്‍!

[You must be registered and logged in to see this image.]

സുഗുണനോടൊപ്പം വില കൂടിയ പജിറോ കാറില്‍ സഞ്ചരിക്കുകയാണ്‌ നന്ദഗോപന്‍. അതിനിടയിലാണ്‌ സുഗുണന്‍ തന്റെ വര്‍ണനകള്‍ നടത്തിയത്‌. ധാരാളം കാര്‍ ഫാക്‌ടറിയുണ്ടത്രേ! ഇത്രയും വലിയൊരു സമ്പന്നനായ മനുഷ്യനോടൊപ്പം യാത്ര ചെയ്യുവാന്‍ സാധിച്ചതില്‍ സന്തോഷിച്ച്‌ നന്ദന്‍ ചോദിച്ചു.

''അപ്പോള്‍ സാറിന്‌ കാര്‍ ഫാക്‌ടറിയുണ്ടോ?''

സുഗുണന്‍- ''എല്ലാ സിറ്റിയിലും എനിക്ക്‌ കാര്‍ ഫാക്‌ടറിയുണ്ട്‌.''

നന്ദന്‍- ''ഏതു കാറാണ്‌ സാര്‍.''

നന്ദനെ നോക്കി പുച്‌ഛത്തോടെ ഒന്ന്‌ ചിരിച്ച്‌ സുഗുണന്‍- ''എല്ലാ കാറും.''

നന്ദന്‌ പിടികിട്ടിയില്ല. പക്ഷേ സുഗുണന്റെ ഗീര്‍വാണം ആസ്വദിച്ച്‌ നന്ദന്‍.

''അപ്പോ... ഒരു റെസ്‌റ്റുമില്ല. എപ്പോഴും ബിസി അല്ലേ സാര്‍?''

''ഏയ്‌.... അങ്ങനൊന്നുമില്ല. ഇടയ്‌ക്ക് ചിലപ്പോ ആറ്‌ മാസം മുതല്‍ ഒരു കൊല്ലംവരെ ഞാന്‍ റെസ്‌റ്റെടുക്കും. പുറത്തിറങ്ങി പിന്നേം ബിസിനസ്‌. അങ്ങനൊരു ലൈഫ്‌. ഡാഡിയില്‍നിന്നും കിട്ടിയ ശീലം.''

സുഗുണന്‌ ൈഡ്രവിംഗിനിടയില്‍ കഴിച്ചുകൊണ്ടിരുന്ന ആപ്പിള്‍ തൊണ്ടയില്‍ കുടുങ്ങി ഇക്കിള്‍! കോട്ടിന്റെ പോക്കറ്റില്‍ കുത്തിനിര്‍ത്തിയിരുന്ന ഫീഡിംഗ്‌ ബോട്ടിലെടുത്ത്‌ പാല്‌ വലിച്ചുകുടിക്കുന്നു.

നന്ദന്‍ കൗതുകത്തോടെ അതു നോക്കുന്നു. നന്ദന്റെ നോട്ടം ശ്രദ്ധിച്ച്‌ വായില്‍നിന്നും നിപ്പിള്‍ എടുത്ത്‌ വലിയ ഫീലിംഗോടെ.

''അകാലത്തില്‍ മരിച്ചുപോയ മമ്മിയുടെ ഓര്‍മയ്‌ക്ക് ഞാനിപ്പോഴും ഇതിലേ പാലുകുടിക്കാറുള്ളൂ.''

വൈഡ്‌ സ്‌ക്രീനിന്റെ ബാനറില്‍ സഞ്‌ജീവ്രാജ്‌ സംവിധാനം ചെയ്യുന്ന 'ഫിലിംസ്‌റ്റാര്‍' എന്ന സിനിമയിലെ ഒരു രംഗത്തിലെ ഏതാനും ഭാഗമായിരുന്നു ഇത്‌. ഇവിടെ നന്ദഗോപനെ ദിലീപും സുഗുണനെ സുരാജ്‌ വെഞ്ഞാറമൂടും അവതരിപ്പിച്ചു. കോയമ്പത്തൂര്‍ ബൈപാസിലായിരുന്നു ഈ രംഗത്തിന്റെ ചിത്രീകരണം. സാലു ജോര്‍ജായിരുന്നു ഈ രംഗം ഫിലിമില്‍ പകര്‍ത്തിയത്‌.

നന്ദഗോപന്‍ മംഗലാപുരത്തെ ഒരു ഓട്ടുകമ്പനിയിലെ ജീവനക്കാരനാണ്‌. നന്നായി എഴുതും. അങ്ങനെ താനെഴുതിയ തിരക്കഥ സിനിമയാക്കണമെന്നത്‌ ഏറെ ആഗ്രഹമായിരുന്നു. ആ തിരക്കഥയിലെ നായകന്‍ സൂപ്പര്‍സ്‌റ്റാര്‍ സൂര്യകിരണ്‍തന്നെ ആയിരക്കണമെന്നും നന്ദന്‍ ആഗ്രഹിച്ചു. സൂര്യകിരണിനെ കണ്ട്‌ ഈ തിരക്കഥ വായിച്ചു കൊടുക്കണം. അതിന്‌ അദ്ദേഹത്തെ കാണുവാനായി ചെന്നൈയിലെത്തണം. അതിന്‌ വിഷമിച്ചു നില്‌ക്കുമ്പോഴാണ്‌ സുഗുണന്‍ സഹായവാഗ്‌ദാനവുമായി എത്തിയത്‌. സുഗുണനോടൊപ്പം വിലകൂടിയ കാറില്‍ യാത്ര ചെയ്യുന്നതിനിടയിലാണ്‌ സുഗുണന്റെ ഇങ്ങനത്തെ കോപ്രായത്തരങ്ങള്‍ നന്ദന്‍ കണ്ടത്‌. സത്യത്തില്‍ ആരാണീ സുഗുണന്‍? നന്ദന്‌ സൂപ്പര്‍സ്‌റ്റാര്‍ സൂര്യകിരണിനെ കാണുവാന്‍ കഴിഞ്ഞോ? തന്റെ തിരക്കഥയില്‍ അഭിനയിക്കുമോ? ഇതിനുള്ള ഉത്തരം നേടുന്നത്‌ ഇതുപോലെയുള്ള അത്യന്തം രസാവഹമായ മുഹൂര്‍ത്തങ്ങളില്‍കൂടിയാണ്‌.

കലാഭവന്‍മണിയാണ്‌ സൂര്യകിരണിനെ അവതരിപ്പിക്കുന്നത്‌.

രംഭയും മുക്‌തയുമാണ്‌ നായികമാര്‍. വിജയരാഘവന്‍, തലൈവാസല്‍ വിജയ്‌, അശോകന്‍, ദേവന്‍, ശിവജി ഗുരുവായൂര്‍, സാദിഖ്‌, ബാബുരാജ്‌, സലിംകുമാര്‍, കോട്ടയം നസീര്‍, ബാബുനമ്പൂതിരി, കൃഷ്‌ണപ്രസാദ്‌, വി.പി. രാമചന്ദ്രന്‍, വത്സലാമേനോന്‍, രമാദേവി എന്നിവരും പ്രധാന താരങ്ങളാണ്‌.

രചന- എസ്‌. സുരേഷ്‌ബാബു, സംഗീതം- ബന്നി ജോണ്‍സ്‌.

സാലു ജോര്‍ജ്‌ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ്‌- പി.സി. മോഹന്‍.

ഹനീഷ്‌ അജ്‌മല്‍ ഹസന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഈ ചിത്രം അപ്പു ജോണ്‍സും സഞ്‌ജീവ്‌ രാജും ചേര്‍ന്ന്‌ നിര്‍മിക്കുന്നു.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന 'ഫിലിംസ്‌റ്റാര്‍' ഗായത്രി മീഡിയാസ്‌ പ്രദര്‍ശനത്തിനെത്തിക്കുന്നു



courtesy : [You must be registered and logged in to see this link.]
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Sat May 14, 2011 9:03 am

ithennaaa release aaavunne?
Back to top Go down
thankan
Active member
Active member


Posts : 188
Points : 219
Reputation : 2
Join date : 2010-01-15
Location : trivandrum

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Tue Jun 14, 2011 12:41 am

ഫിലിംസ്റ്റാറിനെ കാണാം ജൂണ്‍ 24 മുതല്‍

[You must be registered and logged in to see this image.]

ഏറെനാള്‍ നീണ്ടുപോയ ദിലീപിന്റെ ഫിലിംസ്റ്റാര്‍ തിയറ്ററുകളിലേക്ക്. നവാഗതനായ സഞ്ജീവ്‌രാജ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 24നാണ് തിയറ്ററുകളിലെത്തുന്നത്.

കലാഭവന്‍ മണി, തലൈവാസല്‍ വിജയ്, മുക്ത്, രംഭ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം സിനിമയ്ക്കുള്ളിലെ സിനിമാക്കഥയാണ് പറയുന്നത്. നര്‍മ്മപശ്ചാത്തലത്തില്‍ ആക്ഷനും സസ്‌പെന്‍സും സമാസമം ചേര്‍ത്താണ് സഞ്ജീവ് രാജ് സിനിമയൊരുക്കിയിരിക്കുന്നത്.

രണ്ട് മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ ഉള്‍പ്പെടെ ദിലീപിന്റെ അവസാനത്തെ അഞ്ച് സിനിമകളും ബോക്‌സ്ഓഫീസില്‍ വിജയം കൊയ്തിരുന്നു. വിജയതരംഗം ഫിലിംസ്റ്റാറിലൂടെയും ആവര്‍ത്തിയ്ക്കാമെന്ന പ്രതീക്ഷയിലാണ് ദിലീപ്.

ഫിലിംസ്റ്റാറിന് പിന്നാലെ ജൂലൈ ഒന്നിന് മധു കൈതപ്രം സംവിധാനം ചെയ്ത ദിലീപ് ചിത്രം ഓര്‍മ്മ മാത്രവും തിയറ്ററുകളിലെത്തും.
Back to top Go down
dilipfan
Active member
Active member


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Wed Sep 21, 2011 2:27 pm

കാവ്യ ദിലീപിന്റെ വെള്ളരിപ്രാവ്


[You must be registered and logged in to see this image.]


ഭാഗ്യനായികയായ കാവ്യയുമായി ദിലീപ് വീണ്ടും ഒത്തുചേരുന്നു. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതിയെന്ന ചിത്രത്തിലാണ് ദിലീപ്-കാവ്യ ഭാഗ്യജോഡികള്‍ വീണ്ടുമൊന്നിയ്ക്കുന്നത്.

ജിഎസ് അനില്‍ തിരക്കഥയൊരുക്കുന്ന ചിത്രം കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഒരു കോമഡി എന്റര്‍ടെയ്‌നറായിരിക്കും. മോഹന്‍ സിത്താരയാണ് ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്.

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന സ്പാനിഷ് മസാലയുമായി ബന്ധപ്പെട്ട് സ്‌പെയിനിലുള്ള ദിലീപ് സിനിമ പൂര്‍ത്തിയാക്കി ഈയാഴ്ചയൊടുവില്‍ കേരളത്തില്‍ തിരിച്ചെത്തും. ഇതിന് ശേഷം മിസ്റ്റര്‍ മരുമകന്റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ ലൊക്കേഷനിലേക്ക് ദിലീപ് പോകും.

ചാന്ദ്‌നി ക്രിയേഷന്‍ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, ലാല്‍, ബിജു മേനോന്‍, ലാലു അലക്‌സ്, നെടുമുടി വേണു, വിജയരാഘവന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
Back to top Go down
dilipfan
Active member
Active member


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Wed Sep 21, 2011 2:51 pm

ചിരിപ്പിക്കാന്‍ ദിലീപിന്‍റെ ‘ലക്കി സിംഗ്’!

[You must be registered and logged in to see this image.]


ആക്ഷന്‍ സിനിമകളില്‍ അഭിനയിച്ച് സമയം കളയുന്നതിനേക്കാള്‍ കോമഡിച്ചിത്രങ്ങളില്‍ നടിച്ച് സ്വര്‍ണം കൊയ്യുന്നതാണ് ബുദ്ധിപരമായ നീക്കമെന്ന് തിരിച്ചറിയാന്‍ ദിലീപ് അല്‍പ്പം വൈകി. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയുടെ മഹാവിജയമാണ് ദിലീപിന് ഈ തിരിച്ചറിവുണ്ടാക്കിയത്. കുഞ്ഞാടിലെ സോളമനെപ്പോലെ നിഷ്കളങ്കനും രസികനുമായി എത്ര സിനിമകളില്‍ ആവര്‍ത്തിച്ചുവന്നാലും ദിലീപിനെ ജനങ്ങള്‍ക്ക് മടുക്കില്ല. ആ സത്യം ബോധ്യപ്പെട്ട് നര്‍മ്മമധുരമായ സിനിമകളില്‍ കൂടുതലായി അഭിനയിക്കാന്‍ താല്‍പ്പര്യപ്പെടുകയാണ് ദിലീപ്.

ദിലീപിന്‍റെ കോമഡിച്ചിത്രങ്ങളില്‍ മുന്‍‌നിരയില്‍ നില്‍ക്കുന്ന സിനിമയാണ് പഞ്ചാബിഹൌസ്. ആ സിനിമയിലെ രംഗങ്ങള്‍ ഇപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. പഞ്ചാബിഹൌസിന്‍റെ ജനപ്രീതി കണ്ട് അതിന്‍റെ രണ്ടാം ഭാഗം ചിത്രീകരിച്ചാ‍ലോ എന്ന ആശയം ദിലീപിനാണ് ആദ്യം തോന്നിയത്. സംവിധായകരായ റാഫി - മെക്കാര്‍ട്ടിനും ‘ഓകെ’ പറഞ്ഞു.

കേരളത്തില്‍ താമസമുറപ്പിച്ച ഒരു പഞ്ചാബി കുടുംബവും അവിടെ വന്നുപെടുന്ന ഒരു സാധാരണക്കാരന്‍റെ കഷ്ടപ്പാടുകളുമായിരുന്നു പഞ്ചാബിഹൌസ്. പഞ്ചാബികളുടെ മാനറിസങ്ങള്‍ മലയാളികളെ നന്നായി രസിപ്പിക്കുകയും ചെയ്തു. പ്രത്യേകിച്ചും അവരുടെ ബല്ലേ ബല്ലേ നൃത്തം. എന്തായാലും പഞ്ചാബി ഹൌസിന്‍റെ രണ്ടാം ഭാഗത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായിരിക്കുകയാണ് - ‘ലക്കിസിംഗ്’ എന്നാണ് ചിത്രത്തിന് പേര്.

ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കത്തക്ക രീതിയില്‍ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ദിലീപ്, ഹരിശ്രീ അശോകന്‍, ലാല്‍, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ അഭിനയിക്കും. നായികമാരെ തീരുമാനിച്ചിട്ടില്ല. കൊച്ചിന്‍ ഹനീഫ, മച്ചാന്‍ വര്‍ഗീസ് തുടങ്ങിയ താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്തുക എന്നതാണ് റാഫി - മെക്കാര്‍ട്ടിന് മുന്നിലുള്ള വെല്ലുവിളി. അടുത്ത വര്‍ഷം ദിലീപിന്‍റെ പ്രധാന റിലീസായിരിക്കും ലക്കിസിംഗ്.

അതേസമയം, പൃഥ്വിരാജും ‘സിംഗ്’ വേഷത്തിന് തയ്യാറെടുക്കുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മല്ലുസിംഗില്‍ പഞ്ചാബില്‍ സിംഗായി ജീവിക്കുന്ന ഒരു മലയാളിയുടെ കഥയാണ് പറയുന്നത്. ‘ഹാരിസിംഗ്’ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര്. സച്ചി - സേതു ടീമിലെ സേതുവാണ് ഈ സിനിമയുടെ രചന.

എന്തായാലും ഏതു സര്‍ദാര്‍ജിയെ മലയാളികള്‍ സ്വീകരിക്കും എന്ന് കാത്തിരുന്നു കാണാം
Back to top Go down
manzoor
New Member
New Member


Posts : 63
Points : 77
Reputation : 1
Join date : 2010-12-11
Age : 39
Location : Eerattupetta

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Sun Nov 06, 2011 8:24 am

ലാല്‍-മമ്മൂട്ടി യുദ്ധം: ദിലീപ് ചിത്രം നേരത്തെ



[You must be registered and logged in to see this image.]

മലയാള സിനിമയിലെ ഏറ്റവും ശക്തരായ താരങ്ങള്‍ അവരുടെ വമ്പന്‍ സിനിമകളുമായി ഏറ്റുമുട്ടുമ്പോള്‍ അന്തിമവിജയം ആര്‍ക്കെന്ന് പ്രവചിയ്ക്കുക അസാധ്യം. കരിയറിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രമായ കാസനോവയുമായി മോഹന്‍ലാല്‍ ക്രിസ്മസിനെത്തുമ്പോള്‍ വെല്ലുവിളിയാവുക മമ്മൂട്ടി-സുരേഷ് ഗോപി ടീം ഒന്നിയ്ക്കുന്ന കിങ് ആന്റ് കമ്മീഷണറാണ്.

ഈ വമ്പന്‍ പോരാട്ടത്തിനിടെ വന്നുപെടാന്‍ ആര്‍ക്കും താത്പര്യമുണ്ടാവില്ല. ഇങ്ങനെയൊരു സാഹചര്യമാണ് ലാല്‍ജോസിന്റെ ദിലീപ് ചിത്രമായ സ്പാനിഷ് മസാലയും നേരിടുന്നത്.

ക്രിസ്മസ് ചിത്രമായി ഡിസംബര്‍ 23നാണ് സ്പാനിഷ് മസാലയുടെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ക്രിസ്മസിന് ഉറപ്പായതോടെ റിലീസ് നേരത്തെയാക്കാന്‍ സ്പാനിഷ് മസാലയുടെ അണിയറക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരമനുസരിച്ച് ഡിസംബര്‍ ഒമ്പതിന് ചിത്രം തിയറ്ററുകളിലെത്തിയ്ക്കാനാണ് നിര്‍മാതാവ് നൗഷാദ് താത്പര്യപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ ഒരു സോളോ റിലീസ് തന്നെ സ്പാനിഷ് മസാലയ്ക്ക് ലഭിയ്ക്കും. ഒന്നോ രണ്ടോ ആഴ്ചകള്‍ വലിയ എതിരാളികലില്ലാതെ തിയറ്ററുകളില്‍ തുടരാനും ദിലീപ് ചിത്രത്തിന് ഇതിലൂടെ കഴിയും.

ആസ്ട്രിയന്‍ മോഡലായ ഡാനിയേല നായികയാവുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Sun Nov 06, 2011 10:13 pm

ee padam click aaaavumennaanu ente pratheeksha.....
Back to top Go down
thambi
Active member
Active member


Posts : 244
Points : 270
Reputation : 1
Join date : 2010-01-17
Location : kothamangalam

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Thu Nov 10, 2011 5:03 am

athe spansih masalayil pratheeksha undu...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Thu Nov 10, 2011 9:35 pm

ithinte songs release aaayittuvenam onnu armaaadhikkaaan................
Back to top Go down
narendrannair
Active member
Active member


Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 36
Location : cochin

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Thu Nov 10, 2011 9:53 pm

songs ithuvare relase aayittille...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Thu Nov 10, 2011 9:56 pm

illennu thonnunnu.....

oridathum kandillaa............
Back to top Go down
sanjeev
Active member
Active member


Posts : 204
Points : 256
Reputation : 0
Join date : 2010-02-09

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Fri Nov 11, 2011 1:52 am

spanish masala......Dileep inu vaarikkuzhayaakum....nokkikko...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Sat Nov 12, 2011 1:24 am

ennu thonnunnillaa....

nalloru team aaanu athu....

lal jose- benny- dileep....
Back to top Go down
suku
Moderator
Moderator


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 28
Location : moovattupuzha

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Sat Nov 12, 2011 11:39 pm

athe athe kaathirunnu kaanaam.....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Sun Nov 13, 2011 11:00 am

kaaathirikkukayee nivrithiyulluu...............


strike theeerandee......
Back to top Go down
Sponsored content




PostSubject: Re: Janapriyanayakan --- DILEEP ---- Latest news..!!!!!   Today at 4:50 am

Back to top Go down
 
Janapriyanayakan --- DILEEP ---- Latest news..!!!!!
View previous topic View next topic Back to top 
Page 5 of 6Go to page : Previous  1, 2, 3, 4, 5, 6  Next
 Similar topics
-
» Latest News on DCC
» Beinteha latest news
» George Clooney Aficionados News July 29, 2013
» Spoiler News IPK EBP 25Nov13 ."..Shlok's warning to Aastha "
» SP news blog - Veera - Ratan, Veera, Nihal to meet Ranvijay at border

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: