malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Nayanthara and PrabhuDeva....

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6  Next
AuthorMessage
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: Nayanthara and PrabhuDeva....   Sat Nov 27, 2010 1:53 am

നയന്‍സ്‌ പ്രഭു ബന്ധം ഉലയുന്നോ?
[You must be registered and logged in to see this image.]
കാണാന്‍ കൊള്ളാവുന്ന ഒരുത്തി കീശയിലുള്ളപ്പോള്‍ കണ്ടവളുമാരുമായി കുഴഞ്ഞുമറിയുന്നത്‌ ശരിയാണോ? ഏതു പെണ്ണിനാണ്‌ അതു സഹിക്കാന്‍ കഴിയുക? പ്രഭുദേവയെക്കുറിച്ചുള്ള നയന്‍താരയുടെ ആശങ്കയില്‍ കഴമ്പില്ലെന്ന്‌ ആരും പറയില്ല. ഉങ്ക കണവരെ കൊടുക്ക മുടിയുമാ എന്നോ മറ്റോ ചോദിച്ച്‌ ഒരുത്തിയുടെ കൈയില്‍നിന്ന്‌ പിടിച്ചുകൊണ്ടുവന്നതിന്റെ ബുദ്ധിമുട്ട്‌ പാവം നയന്‍സിനു മാത്രമേ അറിയൂ. അതിനിടയിലാണ്‌ ഓരോ പ്രശ്‌നങ്ങള്‍ വീണ്ടും വരുന്നത്‌.

സംഭവം ഇങ്ങനെയാണ്‌: പ്രഭുദേവ വിവാഹമോചന തിരുക്കുകള്‍ക്കിടയിലും എങ്കേയും കാതല്‍ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്‌. പതിനൊട്ടുകാരി ഹന്‍സിക മോട്ട്‌വാനിയാണ്‌ ചിത്രത്തിലെ നായിക. ഹൈദരാബാദിലാണ്‌ ചിത്രത്തിന്റെ ഷൂട്ടിങ്‌. അവിടെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ്‌ താമസം. ഇടയ്‌ക്കിടയ്‌ക്ക് നായികയെയും കൂട്ടി സംവിധായകന്‍ ഹോട്ടലിന്റെ റെസ്‌റ്ററന്റില്‍ ചായ കുടിക്കാന്‍ വരും. സ്വാഭാവികമായും കുറച്ചു നേരം പൊട്ടിച്ചിരിയും കളിയുമായി അവര്‍ ചിലവഴിക്കുകയും ചെയ്യും.

ദോഷൈകദൃക്കുകളായ ആരോ ഈ കളിതമാശയുടെയും ചായകുടിയുടെയും രഹസ്യം നമ്മുടെ നയന്‍സിനോടു വിളിച്ചു പറഞ്ഞു. ഹന്‍സിക എന്ന്‌ കേട്ടപാതി കേള്‍ക്കാത്ത പാതി അടുത്ത വിമാനത്തിന്‌ നയന്‍സ്‌ ഹൈദരാബാദിന്‌ തിരിച്ചു. അവിടെനിന്നു നേരപോയത്‌ ഹോട്ടലിലേയ്‌ക്കാണ്‌. അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്‌ച നയന്‍സിന്റെ സകല നിയന്ത്രണങ്ങളും വിടുന്നതായിരുന്നു. പ്രഭുവും ഹന്‍സികയും സന്തോഷം പങ്കുവെച്ച്‌ ഒന്നിച്ചിരുന്നു. അവിടെ വച്ച്‌ ഹന്‍സികയുടെ സാന്നിധ്യത്തില്‍ തന്നെ പ്രഭുവിനോട്‌ നയന്‍സ്‌ പൊട്ടിത്തെറിക്കുകയായിരുന്നത്രേ.

മറ്റുള്ളവര്‍ കേള്‍ക്കെ ഉച്ചത്തിലുള്ള നയന്‍സിന്റെ ശകാരത്തിനു പ്രഭുവും മറുപടി കൊടുത്തതോടെ രംഗം കലുഷിതമായി. ഒടുവില്‍ ഹോട്ടല്‍ ജീവനക്കാര്‍ ഇടപെട്ടാണ്‌ രംഗം ശാന്തമാക്കിയതെന്നാണ്‌ കേട്ടത്‌. എന്തായാലും കമിതാക്കളുടെ വാക്കേറ്റം ചൂടന്‍ വാര്‍ത്തയാകാന്‍ അധിക സമയം വേണ്ടിവന്നില്ല. ഹന്‍സികയുടെ പേരില്‍ മുമ്പും ഇവര്‍ ഉടക്കിയിട്ടുണ്ടത്രേ. നേരത്തെ എങ്കേയും കാതല്‍ എന്ന ചിത്രത്തിന്റെ പാരീസിലെ ഷൂട്ടിങ്ങിനിടെ ഹന്‍സികയുടെയും പ്രഭുവിന്റെയും ഇടപെടല്‍ നയന്‍സിനു പിടിച്ചില്ലെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

പ്രഭുവിനാണെങ്കില്‍ തന്റെ ചിത്രത്തിലെ നായികയെക്കുറിച്ചു പറയാന്‍ നൂറുനാവാണ്‌. ഹന്‍സികയ്‌ക്കും അങ്ങനെതന്നെ. പാരീസില്‍ പ്രഭുവിനോപ്പം നില്‍ക്കാന്‍ നയന്‍സ്‌ തയാറാക്കാത്തത്‌ തന്നെ ഇതുമൂലമാണെന്ന്‌ അന്ന്‌ കേട്ടിരുന്നു. ജയം രവി നായകനാകുന്ന എങ്കേയും കാതല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ മാസങ്ങള്‍ക്ക്‌ മുമ്പേ തുടങ്ങിയതാണ്‌. വിജയ്‌ നായകനാവുന്ന പുതിയ ചിത്രമായ വേലായുധത്തിലേയ്‌ക്ക് നായികയായി ഹന്‍സികയെ ശുപാര്‍ശ ചെയ്‌തത്‌ പ്രഭുവാണെന്നും തമിഴകത്ത്‌ സംസാരമുണ്ട്‌.

എന്നാല്‍ വിവാഹത്തില്‍ എത്തുന്നതിനു മുമ്പേ പ്രഭുവിന്റെയും നയന്റെയും ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാക്കുമോ അതോ ഇതൊരു കമിതാക്കളുടെ സാധാരണ വഴക്ക്‌ മാത്രമായി മാറുമോ എന്ന്‌ ഉറ്റുനോക്കുകയാണ്‌ റംലത്തും കോടമ്പാക്കവും. അതിനിടെ വഴക്കു കണ്ടുനിന്ന ഹോട്ടല്‍ ജീവനക്കാരിലൊരാളുടെ ആത്മഗതം ഇങ്ങനെയായിരുന്നു... ചട്ടനെ പൊട്ടന്‍ ചതിച്ചാല്‍ പൊട്ടനെ ദൈവം ചതിക്കും... അങ്ങനെ സംഭവിക്കുമോ.. ആവോ?



[You must be registered and logged in to see this link.]
Back to top Go down
menon
Active member
Active member


Posts : 200
Points : 219
Reputation : 0
Join date : 2010-04-02

PostSubject: Re: Nayanthara and PrabhuDeva....   Tue Nov 30, 2010 5:40 am

19കാരിയായ ഞാനും പ്രഭുദേവാ സാറും! അയ്യോ!
[You must be registered and logged in to see this image.]
നയന്‍താരയെ ഒതുക്കി പ്രഭുദേവ പുതിയ കാമുകിയെ തേടുന്നു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും ‘പ്രഭുദേവാ സാര്‍’ തന്‍റെ വല്യേട്ടനും മാര്‍ഗദര്‍ശിയും ആണെന്നും ഹന്‍സിക മോട്വാനി. ഹൈദരാബാദിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ച് ഹന്‍സികയും പ്രഭുദേവയും അടുത്തിടപഴകിയെന്നും അതറിഞ്ഞെത്തിയ നയന്‍താര പൊട്ടിത്തെറിച്ചുവെന്നും പ്രചരിപ്പിക്കുന്ന വാര്‍ത്തകളെ പറ്റി പ്രതികരിക്കുകയായിരുന്നു ഹന്‍സിക. തന്‍റെ ട്വിറ്ററിലൂടെയാണ്‌ കുപ്രചരണങ്ങള്‍ക്കെതിരെ ഹന്‍സിക പ്രതികരിച്ചത്.

‘പ്രഭുദേവാ സാര്‍ എന്‍റെ വല്യേട്ടനും മാര്‍ഗദര്‍ശിയുമാണ്‌. ‘എങ്കേയും കാതല്‍’ എന്ന സിനിമ ചിത്രീകരിക്കുമ്പോള്‍ പ്രഭുദേവാ സാറുമൊത്തുള്ള അനുഭവം ആസ്വാദ്യകരമായിരുന്നു.’

‘ഞാനും പ്രഭുദേവാ സാറും തമ്മില്‍ പ്രണയമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് ജോലിയും കൂലിയും ഇല്ലെന്ന് തോന്നുന്നു. എന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിത്. ഇതൊന്നും വിലപ്പോകില്ല.’

‘എനിക്ക് വെറും 19 വയസേ ഉള്ളൂ. പ്രഭുദേവാ സാര്‍ എന്നേക്കാള്‍ എത്രയോ സീനിയര്‍ ആണ്‌. എനിക്കെങ്ങനെ പ്രഭുദേവാ സാറിനോട് പ്രണയം തോന്നും? അദ്ദേഹമെന്‍റെ വല്യേട്ടനാണ്‌.’

‘എന്നെ സല്‍സാ ഡാന്‍സ് പഠിപ്പിച്ചത് പ്രഭുദേവാ സാറാണ്‌. തിരക്കഥ ആവശ്യപ്പെടുന്നതിനാല്‍ ഞാന്‍ സല്‍സ ഡാന്‍സ് പഠിക്കണമെന്ന് പറഞ്ഞത് പ്രഭുദേവാ സാര്‍ ആയിരുന്നു. വളരെ ‘പ്രൊഫഷണല്‍’ ആണ്‌ അദ്ദേഹം.’

‘മാധ്യമങ്ങളില്‍ വന്ന ഹൈദരാബാദ് സ്റ്റോറി വായിച്ച് ഞാന്‍ ഞെട്ടി. പാവം പ്രഭുദേവാ സാര്‍.. അദ്ദേഹംഎന്ത് കരുതുന്നുണ്ടാവും എന്ന് ചിന്തിക്കാന്‍ എനിക്കാകും. സത്യത്തില്‍, ഈയടുത്തൊന്നും ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല.’

‘നയന്‍താരയെ ഞാന്‍ ഒരേയൊരു തവണ മാത്രമാണ്‌ കണ്ടിട്ടുള്ളത്. ‘വണ്ടര്‍ഫുള്‍ പേഴ്സണ്‍’ ആണ്‌നയന്‍താര. പ്രഭുദേവാ സാറും നയന്‍താരയും നല്ല ജോഡികളാണ്‌.’

‘പ്രഭുദേവാ സാറുമൊത്ത് ഇനിയും സിനിമകള്‍ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. അവസരം വരികയാണെങ്കില്‍ എനിക്ക് പ്രഭുദേവാ സാറുമൊത്ത് അഭിനയിക്കുകയും വേണം...’

ഇങ്ങിനെ പോകുന്നു ഹന്‍സികയുടെ ട്വീറ്റുകള്‍..
Back to top Go down
naayakan
Moderator
Moderator


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

PostSubject: Re: Nayanthara and PrabhuDeva....   Fri Dec 10, 2010 5:22 am

[You must be registered and logged in to see this image.]
Back to top Go down
mohan
Royal Fighter
Royal Fighter


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

PostSubject: Re: Nayanthara and PrabhuDeva....   Fri Dec 10, 2010 5:30 am

നയന്‍താരയെക്കുറിച്ച് ചോദിക്കരുത്: പ്രഭുദേവ

[You must be registered and logged in to see this image.]

പ്രഭുദേവ ആകെ ടെന്‍ഷനിലാണ് വ്യക്തിജീവിതത്തെക്കുറിച്ച് നാട്ടില്‍ പാട്ടായത് അത്രയ്ക്ക് അസ്വസ്ഥനാക്കുന്നുണ്ട് താരത്തെ. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറേ നാളുകളായി മാധ്യമങ്ങള്‍ ക്യൂനിന്നിട്ടും ഒരാളെയും കാണാന്‍ പ്രഭുദേവ കൂട്ടാക്കിയില്ല.

നയന്‍താരയ്ക്കും തനിക്കുമെതിരെ ഭാര്യ റംലത്ത് കോടതിയില്‍ പരാതികൊടുത്തതോടെയാണ് പ്രഭുദേവ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മൗനം പൂണ്ടത്. ഒടുവില്‍ കഴിഞ്ഞ ദിവസം പ്രഭു മൗനം വെടിഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

പക്ഷേ ഒരു കണ്ടീഷന്‍ അദ്ദംഹം മുന്നോട്ടുവച്ചു, വ്യക്തിജീവിതത്തെക്കുറിച്ച് പ്രത്യേകിച്ചും നയന്‍താരയെക്കുറിച്ച് ഒന്നും ചോദിക്കരുത്. മാധ്യമങ്ങളില്‍ ദിനം പ്രതി തങ്ങളെ കേന്ദ്രമാക്കി പടച്ചുവരുന്ന വാര്‍ത്തകള്‍ കണ്ട് മതിയായെന്നാണ് നടന്‍ പറയുന്നത്.

ഒരു റിപ്പോര്‍ട്ടര്‍ നയന്‍താരയെക്കുറിച്ച് ചോദിക്കാന്‍ ഒരുങ്ങിയപ്പോഴായിരുന്നു, എന്തും ചോദിക്കാം പക്ഷേ നയന്‍താരയെക്കുറിച്ച് ചോദ്യം വേണ്ടെന്ന് പ്രഭുദേവ പറഞ്ഞത്.

ഇതിനിടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രഭു കൂളായി മറുപടി നല്‍കുയും ചെയ്തു. വിശാല്‍ റെഡ്ഡിയ്ക്കും സമീര റെഡ്ഡിയ്ക്കുമൊപ്പം ജോലി ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും വിശാലും സമീരയും ചിത്രം വിജയത്തിലെത്തിക്കുമെന്നും പ്രഭുദേവ പറഞ്ഞു
Back to top Go down
sanjeev
Active member
Active member


Posts : 204
Points : 256
Reputation : 0
Join date : 2010-02-09

PostSubject: Re: Nayanthara and PrabhuDeva....   Mon Dec 20, 2010 10:20 pm

നയന്‍സ്‌ 'അവധിയില്‍'

[You must be registered and logged in to see this image.]

പ്രതിച്‌ഛായ നന്നാക്കാന്‍ നയന്‍താര അവധിയില്‍. തല്‍ക്കാലം സിനിമകളില്‍ അഭിനയിക്കേണ്ടെന്നാണ്‌ നയന്‍സിന്റെ തീരുമാനം. പ്രഭുദേവയുമായുള്ള പ്രണയവും വിവാദങ്ങളും നയന്‍സിനെ കുടുംബകോടതിയിലെത്തിച്ചിരുന്നു. രാമരാജ്യം എന്ന തെലുങ്ക്‌ സിനിമയില്‍ സീതാദേവിയായി അഭിനയിച്ച ശേഷം കുറെ നാള്‍ വിശ്രമിക്കാനാണത്രേ തീരുമാനം. ആരും കൊതിക്കുന്ന റോള്‍ സാവിത്രി എന്ന സിനിമയില്‍ വാഗ്‌ദാനം ചെയ്യപ്പെട്ടെങ്കിലും വിസമ്മതിക്കുകയായിരുന്നു. തനിയ്‌ക്ക് ടെന്‍ഷനൊന്നുമില്ലെന്നും സന്തോഷത്തിലാണ്‌ കഴിയുന്നതെന്നും താരം വെളിപ്പെടുത്തി. 'ഇനി സിനിമയിലേക്ക്‌ മടങ്ങിവരുമോ എന്ന്‌ പറയാനാകില്ല. ഇപ്പോള്‍ വിശ്രമം വേണം. കൂടുതലൊന്നും ചോദിക്കരുത്‌'- താരം പറഞ്ഞു നിര്‍ത്തി.
Back to top Go down
smitha
Active member
Active member


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

PostSubject: Re: Nayanthara and PrabhuDeva....   Mon Dec 20, 2010 11:08 pm

thanks..Sanjeev....
Back to top Go down
thanthonni
Active member
Active member


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 36
Location : thalasseri

PostSubject: Re: Nayanthara and PrabhuDeva....   Tue Dec 21, 2010 2:35 am

Avale jeevikkan ivanmaronnum sammathikkille..
Back to top Go down
thalathil dineshan
Active member
Active member


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 43
Location : Mumbai

PostSubject: Re: Nayanthara and PrabhuDeva....   Thu Dec 30, 2010 2:02 am

റംലത്ത്‌ വഴങ്ങി; നയന്‍സിന്‌ വിജയം
[You must be registered and logged in to see this image.]

അങ്ങനെ അന്തിമ വിജയം നയന്‍സിന്റെ പ്രണയത്തിനു തന്നെ! പ്രഭുദേവയെ വിട്ടുകൊടുക്കാന്‍ ഒടുവില്‍ ഭാര്യ റംലത്ത്‌ സമ്മതം മൂളി. തങ്ങളുടെ ദാമ്പത്യബന്ധം ഇനി തുടര്‍ന്ന്‌ കൊണ്ടുപോകാന്‍ പറ്റില്ലെന്നും അതിനാല്‍ വിവാഹമോചനം തരണമെന്നും അപേക്ഷിച്ച്‌ പ്രഭുദേവയും റംലത്തും ചൊവ്വാഴ്‌ച ചെന്നൈയിലെ കുടുംബകോടതിയില്‍ വിവാഹമോചന അപേക്ഷ സമര്‍പ്പിക്കുകയും ചെയ്‌തു. ഇതോടെ നയന്‍താര- പ്രഭുദേവ വിവാഹത്തിന്‌ ഉണ്ടായിരുന്ന ഏക തടസവും നീങ്ങി. ഇനി വിവാഹ മാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാം.

കേസ്‌ പരാജപ്പെടുമെന്ന ഭയവും പ്രഭുദേവയുടെ വമ്പന്‍ ഓഫറുകളും കുടുംബത്തിലെ മുതിര്‍ന്നവരുടെ ഉപദേശവും പരിഗണിച്ചാണ്‌ റംലത്ത്‌ കീഴടങ്ങാന്‍ തയാറായത്‌. താന്‍ റംലത്തിനെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നു വ്യക്‌തമാക്കി കോടതിയില്‍ തെളിവ്‌ നല്‍കാന്‍ പ്രഭുദേവ തീരുമാനിച്ചിരുന്നു. റംലത്തും താനുമായി നിയമപരമായ വിവാഹം ബന്ധം ഉണ്ടായിരുന്നില്ലെന്നും ഇത്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്നുമാണ്‌ പ്രഭുദേവ പറഞ്ഞത്‌. വിവാഹം നിയമപരമല്ലെങ്കില്‍ പ്രഭുവിനും നയന്‍സിനുമെതിരെ പരാതി നല്‍കാനുള്ള അര്‍ഹത റംലത്തിനുണ്ടാവില്ല. പ്രഭുവിന്റെ പുതിയ വെളിപ്പെടുത്തല്‍ റംലത്തിനെ മാത്രമല്ല, അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരുന്നു. വിവാഹം നിയമപരമല്ലെങ്കില്‍ റംലത്തിന്റെ പരാതികള്‍ക്ക്‌ നിയമപരിരക്ഷ കിട്ടാനുള്ള സാധ്യത കുറവാണ്‌ എന്ന്‌ വിലയിരുത്തലുകള്‍ വന്നു.അതുകൊണ്ട്‌ കൂടിയാണ്‌ ഒത്തുതീര്‍പ്പിന്‌ റംലത്ത്‌ നിര്‍ബന്ധിതയായത്‌.

തന്റെ സ്വത്തുക്കളുടെ വലിയൊരു ഭാഗം റംലത്തിനും മക്കള്‍ക്കും നല്‍കാന്‍ പ്രഭു സമ്മതിച്ചിട്ടുണ്ട്‌. തന്റെ ഇന്നോവ കാര്‍, മഹേന്ദ്ര ലാഗന്‍, 10 ലക്ഷം രൂപ എന്നിവ റംലത്തിനു നല്‍കും. കൂടാതെ ഇഞ്ചാംബക്കത്തെയും ആന്ധ്രയിലെ രംഗറെഡ്‌ഡി ജില്ലയിലെയും വസ്‌തുക്കളും വീടുകളും രണ്ടുമക്കള്‍ക്കും വീതിച്ചു നല്‍കും. ഇതിനു പുറമേ മക്കളുടെ വിദ്യാഭ്യാസ, മെഡിക്കല്‍ ചിലവുകളും പ്രഭുതന്നെ തുടര്‍ന്നും വഹിക്കും.

എന്നാല്‍ പ്രശ്‌നം അവസാനിച്ചതില്‍ ഞെട്ടി നില്‍ക്കുന്ന ഒരു കൂട്ടരുണ്ട്‌. റംലത്തിന്റെ വാക്കു വിശ്വസിച്ച്‌ പ്രഭുവിനും നയന്‍സിനും എതിരേ പടപ്പുറപ്പാടിനിറങ്ങിയ സ്‌ത്രീ സംഘടനകളും അഭ്യുദയകാംക്ഷികളും. താന്‍ മരിച്ചാലും വിവാഹ മോചനത്തിന്‌ തയാറല്ല എന്നാണ്‌ അടുത്തിടെവരെ റംലത്ത്‌ പറഞ്ഞത്‌. ഇതിന്റെ പേരില്‍ അവര്‍ ആത്മഹത്യാ ശ്രമം വരെ നടത്തുകയും ചെയ്‌തു.പ്രഭുവിനും നയന്‍സിനും എതിരെ കുടുംബക്കോടതിയില്‍ റംലത്ത്‌ രണ്ട്‌ ഹര്‍ജികള്‍ നല്‍കിയിരുന്നു. നയന്‍താരയുമായുള്ള തന്റെ ഭര്‍ത്താവിന്റെ വിവാഹം മുടക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടും തന്നെ ഉപേക്ഷിക്കരുതെന്ന്‌ പ്രഭുദേവയോട്‌ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു അവ. ഈ കേസുകള്‍ റംലത്ത്‌ പിന്‍വലിച്ചിരിക്കുകയാണ്‌. കേസില്‍ പ്രഭുവിനും നയന്‍സിനും കോടതി സമന്‍സ്‌ അയയ്‌ക്കുകയും കേസ്‌ പരിഗണിക്കുന്നത്‌ കോടതി ജനുവരി 21ലേയ്‌ക്ക് മാറ്റുകയും ചെയ്‌തിരുന്നു. ഇതിനിടയിലാണ്‌ നാടകീയ നീക്കങ്ങള്‍ നടന്നത്‌.

തന്റെ ഡാന്‍സ്‌ ട്രൂപ്പില്‍ അംഗമായിരുന്ന റം!ലത്തിനെ 1995 ലാണ്‌ പ്രഭുദേവ രഹസ്യവിവാഹം നടത്തിയത്‌. വിവാഹ ശേഷം അവര്‍ ലത എന്ന പേര്‌ സ്വീകരിക്കുകയും ചെയ്‌തു. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ്‌ റംലത്തിനെ പ്രഭുദേവ വിവാഹം ചെയ്‌തത്‌ എന്നതിനാല്‍ രണ്ടുവര്‍ഷക്കാലം റംലത്തിനെ ഒളിച്ച്‌ താമസിപ്പിക്കുകയായിരുന്നു. മൂന്നു മക്കള്‍ ആയിരുന്നു ഇവര്‍ക്ക്‌. ഒരു കുട്ടി കാന്‍സര്‍ രോഗബാധിതനായി മരിച്ചു. ഇതിനു പിന്നാലെയാണ്‌ നയന്‍താരയുമായുള്ള പ്രഭുദേവയുടെ പ്രണയം മൊട്ടിട്ടത്‌. തന്റെ ദു:ഖങ്ങളില്‍ താങ്ങായി നിന്ന നയന്‍സിന്റെ സ്‌നേഹമാണ്‌ ഭാര്യയെ ഉപേക്ഷിച്ച്‌ നയന്‍സിനെ വരിക്കാന്‍ പ്രഭുവിനെ പ്രേരിപ്പിച്ച
Back to top Go down
Alexander
Active member
Active member


Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

PostSubject: Re: Nayanthara and PrabhuDeva....   Fri Jan 07, 2011 7:00 am

നയന്‍‌സെപ്പറ്റി മിണ്ടരുത്! - ചിമ്പുവിനോട് പ്രഭുദേവ!

[You must be registered and logged in to see this image.]

നയന്‍‌താരയും താനും അങ്ങിനെ ചെയ്തു, ഇങ്ങിനെ ചെയ്തു എന്ന് നാട്ടുകാരോടെല്ലാം പറഞ്ഞുനടക്കുന്നതില്‍ നിന്ന് നടന്‍ ചിമ്പു പിന്‍‌മാറണമെന്നും ഇല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും പ്രഭുദേവ പറഞ്ഞതായി കോടമ്പാക്കം റിപ്പോര്‍ട്ട്. ചിമ്പുവും നയന്‍‌താരയും ഒരിക്കല്‍ പ്രണയബദ്ധരായിരുന്നു. ലോകത്തില്‍ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മാന്യനായ വ്യക്തിയാണ് ചിമ്പുവെന്നാണ് അക്കാലത്ത് നയന്‍‌താര പറഞ്ഞിരുന്നത്. എന്നാല്‍ ഇരുവരും തമ്മിലുള്ള ചൂടന്‍ രംഗങ്ങള്‍ നെറ്റില്‍ പ്രചരിക്കപ്പെട്ടതോടെ ചിമ്പുവിനെ നയന്‍‌താര തള്ളിപ്പറയുകയായിരുന്നു.

സഹനടിമാരുമായി അടുക്കുകയും അവരുമായുള്ള ‘അടുത്തിടപഴകലുകള്‍’ മൊബൈലിലോ ക്യാമറയിലോ പകര്‍ത്തി കൂട്ടുകാര്‍ക്ക് മുമ്പില്‍ വീമ്പടിക്കുകയും ചെയ്യുന്നത് ചിമ്പുവിന്റെ ഹോബിയാണെന്നാണ് കോടമ്പാക്കത്തില്‍ പ്രചരിക്കുന്നത്. നയന്‍‌താരയെ ചിമ്പു ചുംബിക്കുന്ന രംഗങ്ങള്‍ നെറ്റില്‍ പ്രചരിച്ചത് ഇങ്ങിനെയാണെന്നും ചിമ്പുവിന്റെ വിമര്‍ശകര്‍ പറയുന്നു. നടന്നത് നടന്നു എന്നും ഇനിയതിനെ പറ്റി നാട്ടുകാരോട് പറഞ്ഞ് നയന്‍‌താരയെ നാറ്റിക്കരുതെന്നുമാണ് ചിമ്പുവിനോട് പ്രഭുദേവ ആവശ്യപ്പെട്ടിരിക്കുന്നതെത്രെ. താക്കീത് അവഗണിച്ച് നയന്‍‌താരയെ നാറ്റിക്കുന്ന പണി തുടര്‍ന്നാല്‍ വേണ്ടത് ചെയ്യുമെന്നും ചിമ്പുവിനോട് പ്രഭുദേവ പറഞ്ഞിട്ടുണ്ടെത്രെ

രജനീകാന്തിന്റെ മകള്‍ ഐശ്വര്യയുമായി ചിമ്പു ഫോണില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ നെറ്റില്‍ സുലഭമാണ്. ഇത് വ്യാജമാണോ ചിമ്പു തന്നെ റെക്കോര്‍ഡ് ചെയ്ത് നെറ്റില്‍ അപ്‌ലോഡ് ചെയ്തതാണൊ എന്ന് ഇപ്പോഴും അറിയില്ല. എന്നാല്‍ ‘നീ എന്റെ കൂടെ കിടക്ക പങ്കിട്ടിട്ടില്ലേ’ എന്ന് ഐശ്വര്യയോട് ഓഡിയോ ക്ലിപ്പില്‍ ചിമ്പു ചോദിക്കുന്നുണ്ട്. ‘പഴയതെല്ലാം മറക്കൂ, എന്നെ ഉപദ്രവിക്കരുതേ’ എന്ന് ഐശ്വര്യ പറയുന്നതും ക്ലിപ്പിലുണ്ട്.

റം‌ലത്ത് വിവാഹമോചനത്തിന് സമ്മതിച്ചിട്ടുള്ളതിനാല്‍ ഇപ്പോള്‍ പ്രഭുദേവയ്ക്ക് ‘റൂട്ട് ക്ലീന്‍’ ആയിരിക്കുകയാണ്. മെയ് മാസത്തില്‍ ഇരുവരുടെയും വിവാഹം നടക്കുമെന്നറിയുന്നു. വിവാഹദിവസം അണിയാനായി വിലപിടിപ്പുള്ള കാഞ്ചീപുരം പട്ടിന് പ്രഭുദേവ ഓര്‍ഡര്‍ നല്‍‌കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചിമ്പു നടത്തുന്ന ‘വീമ്പടി’യാണ് പ്രഭുദേവയെ ക്ഷുഭിതനാക്കിയത്. നയന്‍‌താരയെ പ്രഭുദേവ വിവാഹം ചെയ്യുകയും നയന്‍‌താര സിനിമാരംഗം വിടുകയും ചെയ്താല്‍ വിമര്‍ശകരുടെ വായ അടയുമെന്ന് പ്രഭുദേവയോട് അടുത്ത സുഹൃത്തുക്കള്‍ ഉപദേശിച്ചിട്ടുണ്ട് എന്നറിയുന്നു
Back to top Go down
kannan nair
Active member
Active member


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 37
Location : guruvayoor

PostSubject: Re: Nayanthara and PrabhuDeva....   Sat Jan 08, 2011 6:53 pm

നയന്‍സ്-പ്രഭു വിവാഹം ജൂലൈയില്‍ ?


[You must be registered and logged in to see this image.]

പ്രഭുദേവ ജോഡികളുടെ വിവാഹം ജൂലൈയില്‍ നടക്കുമെന്ന് കോടമ്പാക്കത്തു നിന്നും റിപ്പോര്‍ട്ടുകള്‍. റംലത്തില്‍ നിന്നുള്ള വിവാഹമോചനം ലഭിച്ചാല്‍ ഉടന്‍ വിവാഹമുണ്ടാകുമെന്നാണറിയുന്നത്. ജൂണ്‍ മാസത്തോടെ കോടതിയില്‍ നിന്നും വിവാഹമോചന ഉത്തരവ് പ്രതീക്ഷിയ്ക്കുന്ന പ്രഭുദേവ ഇതിന് ശേഷം വിവാഹ തീയതി തീരുമാനിയ്ക്കും.

വിവാഹം ഹൈദരാബാദില്‍ വെച്ച് നടത്താനാണ് പ്രഭുദേവയുടെ താത്പര്യമെന്നറിയുന്നു. എന്നാല്‍ ചെന്നൈയില്‍ വെച്ചുതന്നെ വിവാഹം ഗംഭീരമായി നടത്തണമെന്നാണ് നയന്‍സിന്റെ ആഗ്രഹിക്കുന്നത്. ഇതിന് പ്രഭു വഴങ്ങിയെന്നും സൂചനകളുണ്ട്.

പ്രഭുദേവ-റംലത്ത് ദമ്പതികളുടെ ഡൈവോഴ്‌സ് ഡീല്‍ കോളിവുഡില്‍ വന്‍ വാര്‍ത്തയായി മാറിയിരുന്നു. 25-30 കോടി രൂപയോളം വരുന്ന സ്വത്തുക്കളാണ് റംലത്തിന് നഷ്ടപരിഹാരമായി പ്രഭു നല്‍കുന്നത്
Back to top Go down
baasha
Active member
Active member


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

PostSubject: Re: Nayanthara and PrabhuDeva....   Sun Feb 06, 2011 12:23 am

മലയാളത്തില്‍ തുടങ്ങി, തെലുങ്കില്‍ നിര്‍ത്തുന്ന നയന്‍സ്!

പ്രഭു ഉത്തരവിട്ടു, നയന്‍‌താര അഭിനയം നിര്‍ത്തി

[You must be registered and logged in to see this image.]

സത്യന്‍ അന്തിക്കാട് സിനിമയായ മനസിനക്കരെയിലൂടെ സിനിമാരംഗത്തേക്ക് വന്ന നയന്‍‌താര ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന തെലുങ്ക് സിനിമയായ രാമരാജ്യത്തോടെ അഭിനയജീവിതത്തിന് ‘ഫുള്‍ സ്റ്റോപ്പി’ടുന്നു. താന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഭാവി വരനായ പ്രഭുദേവയ്ക്ക് ഇഷ്ടമില്ല എന്നും പ്രഭുദേവ ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ അഭിനയം നിര്‍ത്തുന്നതെന്നുമാണ് നയന്‍‌താര പറയുന്നത്. ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് നയന്‍‌താര അഭിനയരംഗം വിടുന്നതിനെ പറ്റി വെളിപ്പെടുത്തിയത്.

“ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് പ്രഭുവിന് ഇഷ്ടമല്ല. ഇനി സിനിമയില്‍ അഭിനയിക്കാന്‍ പാടില്ല എന്ന് പ്രഭു ഉത്തരവിട്ടു. ഞാനത് സന്തോഷത്തോടെ സമ്മതിച്ചു. ജൂണ്‍ മാസം ഞങ്ങളുടെ വിവാഹമാണ്. അതിന് ശേഷം ഞാനൊരിക്കലും ക്യാമറയ്ക്ക് മുന്നില്‍ നില്‍‌ക്കില്ല. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന രാമരാജ്യം എന്ന സിനിമയായിരിക്കും എന്റെ അവസാന സിനിമ. ഇതൊരു പുണ്യപുരാണ സിനിമയാണ്. സീതാദേവിയുടെ വേഷമാണ് എനിക്കിതില്‍.”

“ഭാരതമൊട്ടുക്ക് ആരാധിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന ഒരു പുണ്യ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയം നിര്‍ത്തുന്നതില്‍ എനിക്ക് അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. ഞാന്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറ്റവും മികച്ചതായിരിക്കും രാമരാജ്യത്തിലെ സീതാവേഷം. എന്റെ അഭിനയശേഷിയെന്തെന്ന് നിങ്ങള്‍ക്ക് ഈ സിനിമയില്‍ കണ്ടറിയാം. പത്മഭൂഷന്‍ ലഭിച്ചിട്ടുള്ള നാഗേശ്വരറാവുവും ഈ ചിത്രത്തിലുണ്ട്. വാത്മീകി മഹര്‍ഷിയുടെ വേഷമാണ് നാഗേശ്വരറാവുവിന്.”

“പ്രഭുവിനും എനിക്കും ഇടയില്‍ അസ്വാരസ്യങ്ങള്‍ തലപൊക്കാന്‍ തുടങ്ങി എന്ന രീതിയില്‍ പ്രചരിക്കുന്ന ചില വാര്‍ത്തകള്‍ ഞാന്‍ നെറ്റില്‍ വായിച്ചു. ആരാണ് ഇത്തരം കഥയൊക്കെ പടച്ചുണ്ടാക്കി വിടുന്നതെന്ന് അറിയില്ല. എന്തൊക്കെ വാര്‍ത്തകള്‍ വന്നാലും ഞാനൊട്ടും ‘ബോതേഡ്’ അല്ല. രാമരാജ്യം അവസാനിപ്പിച്ചാല്‍ ഞങ്ങളുടെ വിവാഹം നടക്കും. വിവാഹശേഷം നല്ല ഭാര്യയായി, നല്ല വീട്ടമ്മയായി കഴിയാനാ‍ണ് എന്റെ ആഗ്രഹം.”

“തമിഴകത്തില്‍ ഇപ്പോള്‍ തകര്‍ത്തോടുന്ന ‘കാവലന്‍’ എന്ന സിനിമയുടെ ഒറിജിനല്‍ പതിപ്പായ ബോഡീഗാര്‍ഡില്‍ നായികയായി അഭിനയിച്ചത് ഞാനാണ്. കാവലനില്‍ അഭിനയിക്കാന്‍ വിജയ്‌യും സംവിധായകന്‍ സിദ്ദിക്കും എന്നെ വിളിച്ചതാണ്. അഭിനയരംഗം വിടാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നതിനാല്‍ ഞാന്‍ ആ ‘ഓഫര്‍’ വേണ്ടെന്ന് വച്ചു. പിന്നീട് ആ സിനിമയില്‍ നായികയായി അഭിനയിച്ചത് എന്റെ സുഹൃത്തായ അസിനാണ്” - നയന്‍‌താര പറഞ്ഞു
Back to top Go down
manikandan
New Member
New Member


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 29
Location : Wayanad<----->Ernakulam

PostSubject: Re: Nayanthara and PrabhuDeva....   Sun Feb 06, 2011 4:16 am

manassinakkare il..2003 il varumbol aarenkilum chinthicho..ival ingane okke aakum ennu..
Vallavan ile chumbana rangam kolilakkam undaayappol ellarum karuthi..ivalde pani theernnenu..pakshe pani kittiyathu chimbu inum..nayans..athode..hit aayi..
Back to top Go down
mohan
Royal Fighter
Royal Fighter


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

PostSubject: Re: Nayanthara and PrabhuDeva....   Mon Feb 07, 2011 11:33 pm


അയ്യയ്യോ, ഞാനങ്ങിനെ പറഞ്ഞിട്ടില്ല!: നയന്‍‌താര


[You must be registered and logged in to see this image.]

വിവാഹത്തിന് ശേഷം സിനിമയില്‍ അഭിനയിക്കില്ലെന്നും തെലുങ്ക് സിനിമയായ ശ്രീരാമരാജ്യം ആയിരിക്കും തന്റെ അവസാന ചിത്രമെന്നും ഇക്കഴിഞ്ഞ ദിവസം പറഞ്ഞ നയന്‍‌താര ഇപ്പോള്‍ ചുവടുമാറ്റുന്നു. പ്രഭുദേവ ഉത്തരവിട്ടതിനാല്‍ സിനിമ വിടുന്നു എന്ന് താന്‍ പറഞ്ഞതായി വന്ന വാര്‍ത്തയില്‍ യാതൊരു കഴമ്പും ഇല്ലെന്നാണ് നയന്‍‌താര ഇപ്പോള്‍ പറയുന്നത്. ‘നയന്‍‌താര അഭിനയം നിര്‍ത്തുന്നു’ എന്ന തലക്കെട്ടില്‍ നയന്‍‌താരയുടെ അഭിമുഖം പ്രസിദ്ധീകരിച്ച പ്രമുഖ തെലുങ്ക് ദിനപ്പത്രത്തില്‍ നിന്ന് ആരും തന്നെ വന്ന് കണ്ടിട്ടില്ലെന്നും എല്ലാം ദിനപ്പത്രത്തിന്റെ എഡിറ്ററുടെ ഭാവനയാണെന്നും നയന്‍‌താര പറയുന്നു.

“ഞാന്‍ അഭിനയം നിര്‍ത്തുന്നുവെന്ന് ഒരു പ്രമുഖ തെലുങ്ക് ദിനപ്പത്രമാണ് വ്യാജവാര്‍ത്ത അടിച്ചത്. തുടര്‍ന്ന് ഈ വാര്‍ത്ത ഇംഗ്ലീഷ് പത്രങ്ങളില്‍ വരികയും തമിഴ്, മലയാളം അടക്കമുള്ള മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ ഈ വാര്‍ത്ത ചൂടോടെ വായനക്കാര്‍ക്ക് എത്തിക്കുകയും ചെയ്തു. എന്നാല്‍, എന്റെ അഭിമുഖമെന്ന് പറഞ്ഞ് തെലുങ്ക് ദിനപ്പത്രത്തില്‍ വന്നത് മുഴുത്ത നുണയാണ്. ഈ പത്രത്തില്‍ നിന്ന് ആരും എന്നെ കാണാന്‍ വന്നിട്ടില്ല. പത്രത്തിന്റെ എഡിറ്ററുടെ ഭാവനയാണ് എന്റെ അഭിമുഖം!”

“പ്രഭു ഉത്തരവിട്ടെന്നും അതിനാലാണ് ഞാന്‍ അഭിനയം നിര്‍ത്തുന്നതെന്നും ഈ അഭിമുഖത്തില്‍ ഉണ്ടായിരുന്നു. ഞാനും പ്രഭുവും അത് വായിച്ച് ഞെട്ടിപ്പോയി. കാരണം പ്രഭു എന്നോട് അങ്ങിനെ ആവശ്യപ്പെട്ടിട്ടില്ല, സിനിമ വിടാന്‍ ഞാന്‍ തീരുമാനം എടുത്തിട്ടുമില്ല. വിവാഹം കഴിഞ്ഞാലും ഞാന്‍ സിനിമയില്‍ അഭിനയിക്കും. പ്രഭുവിന് ഞാന്‍ അഭിനയിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല.”

“ഇതാദ്യമായല്ല എന്നെപ്പറ്റി മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ വരുന്നത്. ഹൈദരാബാദില്‍ ഒരു ഹോട്ടലില്‍ വച്ച് ഞാനും പ്രഭുദേവയും തമ്മില്‍ വാക്കേറ്റം ഉണ്ടായെന്നും അടിപിടി ഉണ്ടായെന്നും മറ്റും ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. സത്യത്തില്‍, ഞാന്‍ ഈ വ്യാജവാര്‍ത്തകളെ അവഗണിക്കാറാണ് പതിവ്. മാധ്യമങ്ങള്‍ എന്തെഴുതിയാലും എനിക്ക് പ്രശ്നമില്ല” - നയന്‍‌താര നയം വ്യക്തമാക്കുന്നു.

ശ്രീരാമരാജ്യം എന്ന പുണ്യപുരാണ സിനിമയിലാണ് നയന്‍‌താര അഭിനയിച്ചുവരുന്നത്. ഇതിഹാസകൃതിയായ രാമായണമാണ് ഈ സിനിമയുടെ ഇതിവൃത്തം. സീതാദേവിയെ നയന്‍‌താര അവതരിപ്പിക്കുന്നു. ബാലകൃഷ്ണയാണ് ശ്രീരാമനാകുന്നത്. പഴയകാല നടന്‍ നാഗേശ്വരറാവുവിന് വാത്മീകിയുടെ വേഷമാണ്
Back to top Go down
dilipfan
Active member
Active member


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

PostSubject: Re: Nayanthara and PrabhuDeva....   Fri Apr 22, 2011 9:31 pm

പ്രഭുദേവ-നയന്‍താര വിവാഹം മുംബൈയില്‍

[You must be registered and logged in to see this image.]

പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള പ്രണയം ഉണ്ടാക്കിയ വിവാദങ്ങള്‍ക്ക് കണക്കില്ല. ഇവരുടെ വിവാഹം ജൂലൈയില്‍ നടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. മുംബൈയില്‍ വച്ചായിരിക്കും വിവാഹം നടക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലൈയ്ക്ക് മുമ്പായി ആദ്യഭാര്യ റംലത്തിന് പ്രഭുദേവ 30കോടി രൂപ മൂല്യമുള്ള സ്വത്തുവകകള്‍ കൈമാറും. ഇതിനായുള്ള നിയമനടപടികള്‍ പ്രഭുദേവ ആരംഭിച്ചുകഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്.

ജൂണ്‍ അവസാനിക്കുന്നതിന് മുമ്പ് ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കും. ഈ രേഖകള്‍ ലഭിച്ചുകഴിഞ്ഞാലുടന്‍ വിവാഹമോചനത്തിന് അനുകൂലമായ വിധി കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിവാഹമോചനം ലഭിച്ചതിന് ശേഷം ജൂലൈ മാസത്തില്‍ നയന്‍താരയുടെ കഴുത്തില്‍ താലിചാര്‍ത്താമെന്നാണ് പ്രഭുദേവ ആലോചിക്കുന്നത്. മുംബൈയില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കുമത്രേ പങ്കെടുക്കുക.

ഇപ്പോള്‍ വിശാല്‍-സമീരറെഡ്ഡി എന്നീ ജോഡികളെ വച്ചുള്ള ചിത്രത്തിന്റെ തിരക്കുകളിലാണ് പ്രഭുദേവ. ഇത് കഴിയുന്നതോടെ ഓഗസ്റ്റില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഹിന്ദി ചിത്രത്തിന്റെ ജോലികള്‍ തുടങ്ങും. ഇതിന് മുമ്പായി വിവാഹം നടത്താനാണത്രേ ഇവരുടെ പദ്ധതി.
Back to top Go down
bellari raja
Active member
Active member


Posts : 213
Points : 233
Reputation : 0
Join date : 2010-03-22
Location : Thironthoram

PostSubject: Re: Nayanthara and PrabhuDeva....   Sun Jun 05, 2011 11:07 pm

പ്രഭുദേവ മതം മാറണമെന്ന് നയന്‍സിന്റെ വീട്ടുകാര്‍


[You must be registered and logged in to see this image.]

[color=cyan] നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള ബന്ധം ഏതാണ്ട് ഒരു തീരത്തടുക്കാന്‍ തുടങ്ങുകയാണ്. അധികം വൈകാതെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്‌നങ്ങളെല്ലാം ഒതുങ്ങി ആശിച്ചപോലൊരു ജീവതത്തിന് അവസരമൊരുങ്ങിയ സന്തോഷത്തിലാണ് ഇരുവരും.

പ്രഭുവിന്റെ ആദ്യഭാര്യ റംലത്ത് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഇരുവരുടെയും ഉറക്കം കെടുത്തിയിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതിന് പി്ന്നാലെ ഇപ്പോള്‍ അടുത്ത പ്രശ്‌നം തലപൊക്കിയിരിക്കുകയാണ്.

ഇത്തവണ മറ്റാരുമല്ല പ്രശ്‌നക്കാര്‍ നയന്‍സിന്റെ മാതാപിതാക്കള്‍ തന്നെ. നയന്‍താരയെ വിവാഹം കഴിയ്ക്കണമെങ്കില്‍ പ്രഭുദേവ മതം മാറണമെന്നാണ് ഇവരുടെ ഡിമാന്റ്. റോമന്‍ കത്തോലിക്കാ വിഭാഗക്കാരിയാണ് നയന്‍താര.

ഡയാന കുര്യന്‍ എന്ന മകളെ നയന്‍താരയെന്ന നടിയാകാനും ഗ്ലാമറസാകാനും പ്രണയിക്കാനും ഒക്കെ അനുവദിച്ചുവെങ്കിലും മാതാപിതാക്കള്‍ മതത്തിന്റെ കാര്യത്തില്‍ യാഥാസ്ഥിതികരാണ്. അതിനാല്‍ വിവാഹത്തിന് മുമ്പ് പ്രഭു ക്രസ്ത്യാനിയാകണമെന്നാണത്രേ വീട്ടുകാര്‍ പറയുന്നത്.

പ്രഭുവിന്റെ ആദ്യഭാര്യ റംലത്ത് മുസ്ലീമായിരുന്നു, പ്രഭുവുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ഇവര്‍ ഹിന്ദുമതം സ്വീകരിച്ച ലതയെന്ന് പേരുമാറ്റുകയായിരുന്നു. ഇതേ അവസ്ഥയിലാണ് പ്രഭുവും ഇപ്പോള്‍. മതംമാറിയില്ലെങ്കില്‍ നയന്‍സിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ വിവാഹം നടക്കില്ലെന്നാണ് സൂചന. [/color
Back to top Go down
appukuttan
New Member
New Member


Posts : 65
Points : 75
Reputation : 0
Join date : 2010-04-03
Age : 33
Location : thrissur

PostSubject: Re: Nayanthara and PrabhuDeva....   Fri Aug 19, 2011 12:49 pm

ഡയാന കുര്യന്‍ നയന്‍താരയായി!

[You must be registered and logged in to see this image.]


നടനും സംവിധായകനുമായ പ്രഭുദേവയെ മിന്നുചാര്‍ത്താന്‍ നടി നയന്‍താര മതം മാറി ഹിന്ദു മതത്തില്‍ ചേര്‍ന്നു. ഡയാന കുര്യന്‍ എന്ന പൂര്‍വാശ്രമ നാമത്തിനു പകരം നയന്‍താര എന്ന സിനിമാപ്പേര്‌ ഔദ്യോഗിക പേരായി നയന്‍സ്‌ സ്വീകരിച്ചു. ഞായറാഴ്‌ച രാവിലെ ചെന്നൈയിലുള്ള ആര്യസമാജ്‌ ക്ഷേത്രത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്‌. ഞായറാഴ്‌ച രാവിലെ കൊച്ചിയില്‍ നിന്നും ചെന്നൈക്കുപറന്ന നയന്‍ അവിടെ വാള്‍ടെക്‌സ് റോഡിലുള്ള ക്ഷേത്രത്തില്‍വച്ച്‌ രാവിലെ 11 മണിയോടെയായിരുന്നു കര്‍മ്മകളില്‍ പങ്കെടുത്തത്‌. ഹിന്ദു ആചാരപ്രകാരമുള്ള ശുദ്ധികര്‍മ്മങ്ങളിലും മറ്റും പങ്കെടുത്ത നയന്‍താര ക്ഷേത്രകര്‍മ്മികളുടെ സഹായത്തോടെ വേദഭാഗങ്ങളും ഗായത്രിമന്ത്രവുമെല്ലാം ചൊല്ലി. പൂജാകര്‍മ്മങ്ങള്‍ക്കുശേഷം ഹിന്ദുമതത്തില്‍ ചേര്‍ന്നതായുള്ള സര്‍ട്ടിഫിക്കറ്റും കരസ്‌ഥമാക്കിയ നയന്‍താര വൈകിട്ടോടെ തിരിച്ച്‌ കൊച്ചിയിലേക്കുതന്നെ മടങ്ങുകയായിരുന്നു.

പ്രഭുദേവയുമായുള്ള വിവാഹത്തിന്‌ ഒരുങ്ങുന്നതിന്റെ ഭാഗമായാണ്‌ ഇപ്പോള്‍ മതംമാറ്റം നടത്തിയിരിക്കുന്നത്‌. മതം മാറിയെന്ന കാര്യം നയന്‍സ്‌ ഔദ്യോഗികമായി സമ്മതിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. തീരുമാനം വ്യക്‌തിപരമാണെന്നാണ്‌ നയന്‍സിന്റെ പക്ഷം. പ്രഭുദേവയുമായുള്ള വിവാഹത്തിനായി നയന്‍സിന്റെ ഒരുക്കങ്ങള്‍ ഇതോടെ പൂര്‍ത്തിയായെന്നാണ്‌ കരുതുന്നത്‌. ആദ്യപടിയായി റംലത്തില്‍നിന്ന്‌ പ്രഭുദേവയെ മോചിപ്പിച്ചെടുത്ത നയന്‍സ്‌, പിന്നീട്‌ സിനിമാ ജീവിതത്തിന്‌ തിരശീലയിട്ടിരുന്നു. ഇതിനു പിന്നാലെയാണ്‌ ക്രിസ്‌തുമതം ത്യജിച്ച്‌ ഹിന്ദുമതത്തില്‍ ചേര്‍ന്നിരിക്കുന്നത്‌.

പ്രഭുദേവയുടെ ആദ്യ ഭാര്യ റംലത്ത്‌ മുസ്ലിം മത വിശ്വാസിയായിരുന്നു. പ്രഭുദേവയെ പ്രണയിച്ചു വിവാഹം കഴിച്ചതോടെ റംലത്ത്‌ ലതയായി മാറുകയായിരുന്നു. പ്രഭുദേവയുടെ കുടുംബത്തിന്റെ എതിര്‍പ്പ്‌ മറികടന്നായിരുന്നു ഇരുവരും ഒന്നായത്‌. എന്നാല്‍ നയന്‍സുമായുള്ള വിവാഹത്തിന്‌ പ്രഭുദേവയുടെ കുടുംബത്തിന്റെ അനുഗ്രഹാശിസുകള്‍ ഉണ്ടെന്നാണ്‌ സൂചന. ഇപ്പോഴുള്ള മതംമാറ്റത്തിന്റെ അടിസ്‌ഥാനത്തില്‍ പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള വിവാഹം ഉടനുണ്ടാകുമെന്നാണ്‌ അറിയാന്‍ കഴിയുന്നത്‌. മുംബൈയില്‍വച്ച്‌ വിവാഹം നടത്താനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. തിരുവല്ല സ്വദേശിയും എയര്‍ഫോഴ്‌സില്‍ ഉദ്യോഗയസ്‌ഥനുമായിരുന്ന കുര്യന്‍- ഓമന കുര്യന്‍ ദമ്പതികളുടെ മകളാണ്‌ പിന്നീട്‌ തെന്നിന്ത്യ അടക്കി വാണ താരറാണി നയന്‍താരയായി മാറിയത്‌.



courtesy : [You must be registered and logged in to see this link.]

[You must be registered and logged in to see this link.]
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: Nayanthara and PrabhuDeva....   Sat Sep 10, 2011 9:34 pm

നയന്‍താര-പ്രഭുദേവ വിവാഹം ഉടനില്ല?

[You must be registered and logged in to see this image.]

നയന്‍താരയും പ്രഭുദേവയും എല്ലാംകൊണ്ടും വിവാഹത്തിനൊരുങ്ങി നില്‍ക്കുകയാണ്. നിയമക്കുരുക്കുകളും മതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമെല്ലാം തീര്‍ന്നു. ആദ്യവിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പ്രഭുദേവ പരിഹാരം കണ്ടപ്പോള്‍ മതം വില്ലനാകുന്നത് തടയാന്‍ നയന്‍താര മതംമാറി ഹിന്ദുവായി.

ഇനിയിപ്പോള്‍ ഒരുചോദ്യം മാത്രമേ ബാക്കിയുള്ള എന്നാണ്ീ കല്യാണം. നേരത്തേ പറഞ്ഞതുപോലെ അടുത്തെങ്ങും ഈ കല്യാണമുണ്ടാകില്ലെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. പറഞ്ഞിരിക്കുന്നതാകട്ടെ പ്രഭുദേവയും. 2012ല്‍മാത്രമേ താരവിവാഹം നടക്കുകയുള്ളുവെന്നാണ് സൂചന.

കഴിഞ്ഞദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സമയമാവുമ്പോള്‍ വിവാഹം നടക്കുമെന്നാണ് പ്രഭുദേവ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വിവാഹത്തിയതി ഉടന്‍തന്നെ പ്രഖ്യാപിക്കുമെന്നും ഇതിനിടെ നല്ല സിനിമകള്‍ വന്നാല്‍ നയന്‍താര അഭിനയിക്കുമെന്നും പ്രഭു പറയുന്നു.

വിവാഹത്തിന് മുമ്പ് ചിത്രീകരണം പൂര്‍ത്തിയാകുമെങ്കില്‍ നയന്‍സ് അഭിനയിക്കുമെന്നാണ് പ്രഭുദേവ പറയുന്നത്. നയന്‍താര എന്നെ അഗാധമായി സ്‌നേഹിക്കുന്നു. ഞങ്ങളുടെ ബന്ധത്തിന് വേണ്ടിമാത്രമാണ് പ്രശസ്തിയുടെ ഈ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴും നയന്‍താര കരിയര്‍ അവസാനിപ്പിക്കാന്‍ തയ്യാറാവുന്നത്.

ഞങ്ങളെ സംബന്ധിക്കുന്ന പലവാര്‍ത്തകളും, വിവാഹത്തീയതി ഉള്‍പ്പടെ മാധ്യമങ്ങളില്‍ നിന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ, അത്തരം അഭ്യൂഹങ്ങള്‍ക്ക് ഇനിയും ഇടനല്‍കാതെ വിവാഹത്തീയതി ഉടന്‍ പ്രഖ്യാപിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്- പ്രഭുദേവ പറയുന്നു.




courtesy : [You must be registered and logged in to see this link.]
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Nayanthara and PrabhuDeva....   Mon Sep 12, 2011 8:24 pm

hahahahaahaa....................


lavanu bodham vannennu thonnunnu...............
Back to top Go down
kannan nair
Active member
Active member


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 37
Location : guruvayoor

PostSubject: Re: Nayanthara and PrabhuDeva....   Sun Oct 16, 2011 5:06 pm

പ്രഭുവിന്റെ ‘ഡബിള്‍ ഗെയിം’: നയന്‍സ് വാതിലടച്ചു!

[You must be registered and logged in to see this image.]


ഭാര്യയെ വിട്ടുപിരിഞ്ഞതില്‍ പിന്നെ പ്രഭുദേവയ്ക്ക് കാലക്കേടാണ്. എടുക്കുന്ന സിനിമകള്‍ എട്ടുനിലയില്‍ പൊട്ടുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ‘വെടി’ നനഞ്ഞ പടക്കം പോലും അല്ലാതെ ചീറ്റിപ്പോയി. എല്ലാം ഭാര്യ റംലത്തിന്റെയും മക്കളുടെയും ശാപമാണെന്നാണ് പ്രഭുദേവയുടെ അഭ്യുദയകാംക്ഷികള്‍ കരുതുന്നത്. പ്രഭുദേവയ്ക്കും ഇതേ അഭിപ്രായം തന്നെ. അതിനാലാണ്, വിവാഹമോചനം നടന്നുവെങ്കിലും, റംലത്തുമായി പ്രഭുദേവ ‘കോമ്പ്രമൈസ്’ ചെയ്ത് കളഞ്ഞത്!

വലിയൊരു തുകയും സ്വത്തുക്കളും കൊടുത്താണ് റംലത്തിനെ പ്രഭുദേവ വിവാഹമോചനത്തിന് സമ്മതിപ്പിച്ചത്. തുടര്‍ന്ന് നയന്‍‌താരയും പ്രഭുദേവയും മുംബൈയില്‍ താമസിച്ച് വരികയായിരുന്നു. തുടര്‍ച്ചയായി പ്രൊഫഷണല്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ പ്രഭുദേവ മാറിച്ചിന്തിച്ചു. തുടര്‍ന്ന് നയന്‍‌താരയെ അറിയിക്കാത മുന്‍ ഭാര്യയായ റം‌ലത്തിനെയും മക്കളെയും പതിവായി പ്രഭുദേവ സന്ദര്‍ശിച്ച് പോന്നു.

ഈയടുത്ത ദിവസമാണ് ഇക്കാര്യം നയന്‍‌താരയുടെ കാതുകളില്‍ എത്തിയത്. ഭര്‍ത്താവ് പ്രൊഫഷണല്‍ കാര്യങ്ങള്‍ക്കാണ് മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് അടിക്കടി പറക്കുന്നത് എന്നായിരുന്നു നയന്‍‌താര കരുതിയിരുന്നത്. എന്നാല്‍ പ്രഭുദേവയുടെ ‘ഡബിള്‍ ഗെയിം’ അറിഞ്ഞതോടെ ദുര്‍ഗയായി മാറിയ നയന്‍‌താര മുംബൈയിലെ വീടുവിട്ട് ആരോടും ഒന്നും പറയാതെ കേരളത്തിലേക്ക് പറന്നു.

വിവരമറിഞ്ഞ് പ്രഭുദേവ ഉടന്‍ തന്നെ കേരളത്തിലുള്ള നയന്‍‌താരയുടെ വീട്ടില്‍ എത്തിയെങ്കിലും പ്രഭുദേവയെ കാണാന്‍ പോലും നയന്‍‌താര സമ്മതിച്ചില്ല. ഏകദേശം രണ്ട് മണിക്കൂര്‍ നേരം നയന്‍‌താരയുടെ വീടിന് മുമ്പില്‍ പ്രഭുദേവ കാത്തുകെട്ടി, കാറില്‍ ഇരുന്നുവെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. അവസാനം നിരാശനായി പ്രഭുദേവ ചെന്നൈയിലേക്ക് പോയി. നയന്‍‌താരയുടെ പഴയ കാമുകനായ ചിമ്പുവടക്കം പലരും ഉപദേശിച്ചെങ്കിലും സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച തനിക്ക് ഇതുതന്നെ കിട്ടണം എന്നാണെത്രെ പ്രഭുദേവ ഇപ്പോള്‍ ചിന്തിക്കുന്നത്
Back to top Go down
manikandan
New Member
New Member


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 29
Location : Wayanad<----->Ernakulam

PostSubject: Re: Nayanthara and PrabhuDeva....   Mon Oct 17, 2011 8:07 pm

നയന്‍താരയും പ്രഭുദേവയും വഴിപിരിയുന്നു

[You must be registered and logged in to see this image.]


ചെന്നൈ: ചലച്ചിത്രനടി നയന്‍താരയും സംവിധായകന്‍ പ്രഭുദേവയും വഴി പിരിയുന്നതായി അറിയുന്നു. ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തിന് ഉലച്ചില്‍ തട്ടിയതായുള്ള വാര്‍ത്ത തമിഴ്‌സിനിമാവൃത്തങ്ങളില്‍ ശക്തമായി. പ്രഭുദേവയുമായുള്ള ബന്ധം താന്‍ അവസാനിപ്പിക്കുകയാണെന്ന് നയന്‍താരതന്നെ പ്രഖ്യാപിച്ചതായാണറിയുന്നത്. ഇനി കൂടുതല്‍ സിനിമകളില്‍ താന്‍ അഭിനയിക്കുമെന്നും ഇതിനായി വിവിധ സംവിധായകരില്‍ നിന്ന് കഥ കേള്‍ക്കാന്‍ തുടങ്ങിയെന്നും നയന്‍താര വ്യക്തമാക്കിയിട്ടുണ്ട്.

താനുമായി വിവാഹത്തിന് സമ്മതിച്ചശേഷം പ്രഭുദേവ സ്വന്തം കുട്ടികളോട് കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്ന് പരിഭവപ്പെടുന്ന നയന്‍താര, ഭാവിയില്‍ ഇതുമൂലം പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് ഭയപ്പെടുന്നത്.
ആദ്യഭാര്യ റംലത്തുമായുള്ള വിവാഹമോചനത്തിനു ശേഷവും താനുമായുള്ള വിവാഹത്തീയതി എന്നാണെന്ന കാര്യത്തില്‍ പ്രഭുദേവ നയന്‍താരയ്ക്ക് മറുപടി കൊടുക്കുന്നില്ലത്രെ.

പ്രഭുദേവയുടെ ഈ മൗനവും നയന്‍താരയെ വിഷമവൃത്തത്തിലാക്കി. പ്രഭുദേവയുമായുള്ള വിവാഹത്തിന്റെ പേരില്‍ പല സിനിമകളില്‍ നിന്നും നയന്‍താര ഒഴിഞ്ഞുനിന്നിരുന്നു. പ്രഭുദേവയുടെ അവിചാരിതമായ ഈ പെരുമാറ്റത്തില്‍ വിഷമം തോന്നി, തിരുവോണദിവസം ചെന്നൈയില്‍നിന്ന് കൊച്ചിയിലെ തന്റെ ഫ്ലാറ്റിലെത്തിയ അദ്ദേഹത്തെ നയന്‍താര വീട്ടില്‍ കയറ്റാതെ ഒരു മണിക്കൂറോളം വെളിയില്‍ നിര്‍ത്തിയതായും വാര്‍ത്തയുണ്ട്.

താന്‍ അറിയാതെ പ്രഭുദേവ പലവിധ കള്ളങ്ങള്‍ പറഞ്ഞ് അദ്ദേഹത്തിന്റെ മക്കളെ രഹസ്യമായി കാണാറുള്ളത് പല തവണ തന്റെ ശ്രദ്ധയില്‍പ്പതിഞ്ഞിട്ടുണ്ടെന്നും നയന്‍താര പറയുന്നു. നയന്‍താരയെ വിവാഹം കഴിക്കാനായി തന്റെ ആദ്യ ഭാര്യയുമായുള്ള ദാമ്പത്യബന്ധം വേര്‍പെടുത്താന്‍വരെ തയ്യാറായ പ്രഭുദേവ, പക്ഷേ ഇപ്പോള്‍ തന്റെ കുട്ടികളില്‍ അമിതശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അവര്‍ക്ക് പരാതിയുണ്ട്.

പ്രഭുദേവ സംവിധാനം ചെയ്ത 'വില്ല്' എന്നചിത്രത്തിന്റെ സെറ്റിലായിരുന്നു പ്രഭുദേവയും നയന്‍താരയും അടുപ്പത്തിലാകുന്നത്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ക്രിസ്ത്യാനിയായ നയന്‍താര ഇതിനായി ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെയായി പ്രഭുദേവയുടെ പെരുമാറ്റം തന്നെ വേദനിപ്പിക്കുന്ന തരത്തിലാണെന്നതാണ് നയന്‍താരയുടെ പരിഭവം.
Back to top Go down
nair
Active member
Active member


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

PostSubject: Re: Nayanthara and PrabhuDeva....   Mon Oct 17, 2011 8:21 pm

എല്ലാം പച്ചക്കള്ളം, ഞങ്ങള്‍ ഹാപ്പിയാണ്: നയന്‍താര

[You must be registered and logged in to see this image.]


ഒരു പ്രണയം തകര്‍ന്നുവെന്ന് കേള്‍ക്കാന്‍ തന്നെ പലര്‍ക്കും സുഖമാണ്. അത് സിനിമാതാരങ്ങളുടെതായാല്‍ സുഖത്തിന്റെ അളവ് കൂടും. ലേശം വിവാദങ്ങളൊക്കെയുള്ള താരങ്ങളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. നയന്‍താരയും പ്രഭുദേവയും അകന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വമ്പന്‍ പ്രചാരം കിട്ടിയത് അങ്ങനെയാണ്. എന്തായാലും ഈ വാര്‍ത്ത കേട്ട് രസിച്ചവര്‍ നിരാശപ്പെടുക.

തങ്ങളുടെ ബന്ധത്തില്‍ യാതൊരു ഉലച്ചില്‍ തട്ടിയിട്ടില്ലെന്നും മുമ്പത്തെക്കാളും സന്തോഷമായി കാര്യങ്ങള്‍ മുന്നോട്ടുപോകുന്നുണ്ടെന്നുമാണ് ഒരു സിനിമാവെബ്‌സൈറ്റിനോട് നയന്‍താര വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളായി പ്രഭു വലിയ തിരക്കിലാണ്. ഹിന്ദി സിനിമയുടെ ഷൂട്ടിങും മറ്റും കാരണം വളരെ ചുരുക്കമായിട്ടേ ഞങ്ങള്‍ കാണുന്നുള്ളൂ. എന്നാല്‍ ഞങ്ങളുെ ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. പുതിയ ഗോസിപ്പുകള്‍ ചെവിയിലെത്തിയപ്പോള്‍ ചിരിയ്ക്കുകയാണ് ഞങ്ങള്‍ ചെയ്തതെന്നും നയന്‍സ് വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം ഒരു തെലുങ്ക് ചാനലാണ് നയന്‍സ്-പ്രഭു ബന്ധം തകര്‍ന്നെന്ന് ഹോട്ട് എക്‌സ്‌ക്ലൂസീവുമായി രംഗത്തെത്തിയത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയിലൂടെയാണ് പ്രണയത്തകര്‍ച്ച അവര്‍ ആഘോഷിച്ചത്. സംഭവം ചാനലിന് നല്ല റേറ്റിങ് നേടിക്കൊടുക്കുകയും ചെയ്തു. ഇതോടെ വാര്‍ത്ത മറ്റുള്ളവരും ഏറ്റെടുക്കുകയായിരുന്നു.

ടിആര്‍പി റേറ്റിങ് കൂട്ടാനുള്ള ചാനലുകളുടെ അടവാണ് പുതിയ ഗോസിപ്പെന്ന് നയന്‍സും വിശദീകരിയ്ക്കുന്നു. ഞങ്ങളുടെ വിവാഹത്തതീയതി അറിയാന്‍ മറ്റുള്ളവര്‍ക്കാണ് ഉത്സാഹം. എന്തായാലും ഉടനത് പുറത്തുവിടും. നയന്‍സ് വ്യക്തമാക്കി.

തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇവരുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. അടുത്തവര്‍ഷമാദ്യം വിവാഹം നടക്കാനാണ് സാധ്യതകളെന്നും സിനിമാവെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Nayanthara and PrabhuDeva....   Wed Oct 19, 2011 12:44 am

hahahaa......

pattiya photo...!!!!!!!!!!!!!!
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Nayanthara and PrabhuDeva....   Wed Oct 19, 2011 12:46 am

ingerude avasaana padathinte peraanu kalakkiyathu.....................

VEDIIIIIIIIIIIIIIIIII.......................!!!!!!!!!!!!!!!
Back to top Go down
menon
Active member
Active member


Posts : 200
Points : 219
Reputation : 0
Join date : 2010-04-02

PostSubject: Re: Nayanthara and PrabhuDeva....   Wed Oct 26, 2011 3:57 am

നയന്‍സും പ്രഭുവും വിജന ദ്വീപില്‍?

[You must be registered and logged in to see this image.]


നയന്‍താരയും പ്രഭുദേവയും തമ്മിലുളള പ്രണയം തകരുന്നു, വിവാഹം നടക്കില്ല എന്നൊക്കെയാണ്‌ അടുത്തകാലത്ത്‌ ഗോസിപ്പ്‌ കോളങ്ങള്‍ നിറഞ്ഞുനിന്ന വാര്‍ത്തകള്‍. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ നയന്‍താര തളളിക്കളയുകയും പ്രഭുവിനെ പിരിയുന്ന പ്രശ്‌നമില്ല എന്ന്‌ വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു.

എന്തൊക്കെയായാലും സിനിമാ മാധ്യമങ്ങള്‍ നയന്‍സിനെ ഉപേക്ഷിക്കാന്‍ ഒരുക്കമല്ല. പ്രഭുവിനുള്ള വിവാഹ സമ്മാനമായി നയന്‍സ്‌ കൊച്ചിയില്‍ ഒരു ദ്വീപ്‌ തന്നെ സ്വന്തമാക്കിയെന്ന വാര്‍ത്ത നേരത്തെ തന്നെ വന്നിരുന്നു. താരജോടികളുടെ ഹണിമൂണ്‍ വിജനവും സുന്ദരവുമായ ഈ ദ്വീപില്‍ ആയിരിക്കുമെന്നാണ്‌ പുതിയ സിനിമാ സംസാരം. വിവാഹശേഷം പ്രഭുവുമൊത്തുള്ള സുന്ദരദിനങ്ങള്‍ ആരുടെയും ശല്യമില്ലാതെ ചെലവഴിക്കാനാണത്രെ നയന്‍സ്‌ ദ്വീപ്‌ സ്വന്തമാക്കിയത്‌.

മക്കളില്‍ നിന്നും ആദ്യ ഭാര്യയില്‍ നിന്നും അകറ്റിയെടുത്ത്‌ പ്രഭുവിനെ തന്റേതു മാത്രമാക്കിയെടുക്കാനാണത്രെ നയന്‍സിന്റെ ശ്രമം. ആരും ശല്യപ്പെടുത്താനില്ലാതെ ലോകത്തിന്റെയൊരു കോണില്‍ താനും പ്രഭുവും മാത്രമായി ഒരു ജീവിതമെന്നതാണ്‌ തന്റെ സ്വപ്‌നമെന്ന്‌ നയന്‍താര വെളിപ്പെടുത്തിയിട്ടുണ്ട്‌. ദ്വീപില്‍ ഒരു മണിമാളികയും നയന്‍സ്‌ ഒരുക്കുന്നുണ്ട്‌.

പ്രഭുവിനോടുള്ള തന്റെ പ്രണയത്തിന്റെ ആഴവും വ്യാപ്‌തിയും വെളിപ്പെടുത്താന്‍ നയന്‍സ്‌ പെടാപ്പാട്‌ പെടുകയാണത്രേ. പക്ഷേ പ്രഭുദേവ ഇപ്പോഴും മൗനത്തിന്റെ വാല്‌മീകത്തിനുള്ളിലാണ്‌.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Nayanthara and PrabhuDeva....   Thu Oct 27, 2011 9:26 am

chaaaakkil ketti konduvannathaaavum.... UPEKSHIKKAAAAN,...............
Back to top Go down
Sponsored content




PostSubject: Re: Nayanthara and PrabhuDeva....   Today at 2:39 am

Back to top Go down
 
Nayanthara and PrabhuDeva....
View previous topic View next topic Back to top 
Page 5 of 6Go to page : Previous  1, 2, 3, 4, 5, 6  Next
 Similar topics
-
» Girish Kumar is spoilt brat in real life as well: Prabhudeva
» Trisha, Nayantara to release Amarakaaviyam Audio

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: