malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Celebrities.....Interviews...... - Page 3 I_vote_lcapCelebrities.....Interviews...... - Page 3 I_voting_barCelebrities.....Interviews...... - Page 3 I_vote_rcap 
yeldo987
Celebrities.....Interviews...... - Page 3 I_vote_lcapCelebrities.....Interviews...... - Page 3 I_voting_barCelebrities.....Interviews...... - Page 3 I_vote_rcap 
real hero
Celebrities.....Interviews...... - Page 3 I_vote_lcapCelebrities.....Interviews...... - Page 3 I_voting_barCelebrities.....Interviews...... - Page 3 I_vote_rcap 
allambans
Celebrities.....Interviews...... - Page 3 I_vote_lcapCelebrities.....Interviews...... - Page 3 I_voting_barCelebrities.....Interviews...... - Page 3 I_vote_rcap 
mohan.thomas
Celebrities.....Interviews...... - Page 3 I_vote_lcapCelebrities.....Interviews...... - Page 3 I_voting_barCelebrities.....Interviews...... - Page 3 I_vote_rcap 
ajith_mc86
Celebrities.....Interviews...... - Page 3 I_vote_lcapCelebrities.....Interviews...... - Page 3 I_voting_barCelebrities.....Interviews...... - Page 3 I_vote_rcap 
deathrace
Celebrities.....Interviews...... - Page 3 I_vote_lcapCelebrities.....Interviews...... - Page 3 I_voting_barCelebrities.....Interviews...... - Page 3 I_vote_rcap 
dracula
Celebrities.....Interviews...... - Page 3 I_vote_lcapCelebrities.....Interviews...... - Page 3 I_voting_barCelebrities.....Interviews...... - Page 3 I_vote_rcap 
maadambi
Celebrities.....Interviews...... - Page 3 I_vote_lcapCelebrities.....Interviews...... - Page 3 I_voting_barCelebrities.....Interviews...... - Page 3 I_vote_rcap 
mohan
Celebrities.....Interviews...... - Page 3 I_vote_lcapCelebrities.....Interviews...... - Page 3 I_voting_barCelebrities.....Interviews...... - Page 3 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Celebrities.....Interviews...... - Page 3 Image
Powered by website-hit-counters.com .
flag
Celebrities.....Interviews...... - Page 3 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Celebrities.....Interviews......

Go down 
+17
thanthonni
manzoor
nair
bellari raja
sanjeev
narendrannair
thambi
innachan
kannan nair
manikandan
bharathchandran
naayakan
mangalasseri
smitha
kiwi
deathrace
mohan
21 posters
Go to page : Previous  1, 2, 3
AuthorMessage
nair
Active member
Active member
nair


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptyFri Sep 23, 2011 8:58 pm

[You must be registered and logged in to see this image.]


ഷോപ്പി ഗേള്‍

ഷോപ്പിങ് ഭയങ്കര ഇഷ്ടമാണ് എനിക്ക്. പക്ഷേ, ഒരു ധാരാളിയല്ല. അല്പം കരുതലൊക്കെയുള്ള കൂട്ടത്തിലാണ്. എന്റെ ബെസ്റ്റ് ഫ്രണ്ടിനെ നിങ്ങള്‍ അറിയും. ആന്‍ അഗസ്റ്റിന്‍. എല്‍സമ്മ എന്ന ആണ്‍കുട്ടി തന്നെ. അവളോടാണ് ഞാന്‍ എല്ലാം ഷെയര്‍ ചെയ്യുക. ഞങ്ങളൊരുമിച്ചാണ് അധികവും ഷോപ്പിങ്ങിന് പോവുക. ടോപ്പ്‌സ്, ജീന്‍സ്, ചപ്പല്‍സ് അങ്ങനെ പലതും വാങ്ങിക്കൂട്ടും. ആന്‍ കൂട്ടിനുണ്ടെങ്കില്‍ സമയം പോകുന്നതേ അറിയില്ല. സംവൃത ചേച്ചിയാണ് എന്റെ മറ്റൊരു അടുത്ത സുഹൃത്ത്.

ഫെയ്‌സ് ബുക്ക് ഫോളോവര്‍
ഇ-സൈറ്റുകളില്‍ ഫേസ് ബുക്കിലാണ് മീര സക്രിയം. ധാരാളം ഫോളോവേഴ്‌സും മീരാ നന്ദനുണ്ട്. അവരില്‍ പലരും നല്ല ഗൈഡിങ്ങും സജഷന്‍സും മീരയ്ക്ക് നല്‍കുന്നു. ഒപ്പം ക്രിട്ടിസൈസും ചെയ്യാറുണ്ട്. എന്നാല്‍ ഫെയ്‌സ് ബുക്കില്‍ തനിക്ക് ധാരാളം വ്യാജന്മാരുമുണ്ടെന്ന് പറയുന്ന മീര വളരെ കെയര്‍ഫുള്‍ ആണ്.

നോ ഗോസിപ്പ്‌സ്
നടിമാരായാല്‍ ഗോസിപ്പ് ഒക്കെ ഉണ്ടാകും എന്ന് പറയേണ്ട ഗതികേട് മീരയ്ക്ക് ഇതുവരെ ഉണ്ടായിട്ടില്ല. മൊബൈലിലും സൈറ്റുകളിലും എല്ലാം നടിമാരുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും നിറയുന്ന കാലത്ത് മീര നല്ല കുട്ടിയായി ആയി നിലകൊള്ളുന്നു. ''നമ്മള്‍ തന്നെയാണ് നമ്മളെ സൂക്ഷിക്കേണ്ടത്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന് കേട്ടിട്ടില്ലേ. അവനവന്റെ സുരക്ഷിതത്വം അവനവന്‍ തന്നെ ഏല്‍ക്കുന്നതാണ് എപ്പോഴും നല്ലത്. എത്രയൊക്കെ കെയര്‍ ചെയ്താലും ചിലപ്പോഴൊക്കെ കെണിയില്‍ വീഴാം. അപ്പോള്‍ തളരാതെ പിടിച്ചുനില്‍ക്കാനുള്ള മനക്കരുത്ത് ആര്‍ജിക്കണം.''

ലൗ, 50-50
പ്രണയം, ഹാ കേള്‍ക്കാന്‍ സുഖമുള്ള വാക്ക്. പ്രണയിക്കണം എന്നൊക്കെ തോന്നിയിട്ടുണ്ട്. ഈയടുത്തിടെ പുറത്തിറങ്ങിയ ഗൗതം ഗാനാന്റെ വിണ്ണെതാണ്ടി വരുവായാ കണ്ടപ്പോള്‍ 'പ്രണയി'ക്കാനുള്ള മോഹം കലശലായി. എനിക്ക് പ്രണയിക്കാന്‍ വേണ്ട ൗമറുിഹറള്‍ ആയിട്ടില്ല എന്നാണ് കരുതുന്നത്.



courtesy : [You must be registered and logged in to see this link.]
Back to top Go down
manzoor
New Member
New Member
manzoor


Posts : 63
Points : 77
Reputation : 1
Join date : 2010-12-11
Age : 46
Location : Eerattupetta

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptyFri Sep 23, 2011 9:25 pm

എനിക്ക് ഡേറ്റ് നല്‍കാന്‍ ജയറാമിന് താല്‍പ്പര്യമില്ല: രാജസേനന്‍


[You must be registered and logged in to see this image.]


കടിഞ്ഞൂല്‍ കല്യാണം, അയലത്തെ അദ്ദേഹം, മേലേപ്പറമ്പില്‍ ആണ്‍‌വീട്, സി ഐ ഡി ഉണ്ണികൃഷ്ണന്‍ ബി‌എ ബിഎഡ്, അനിയന്‍ബാവ ചേട്ടന്‍ബാവ, ആദ്യത്തെ കണ്‍‌മണി, ദില്ലിവാലാ രാജകുമാരന്‍, കഥാനായകന്‍, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, മലയാളിമാമന് വണക്കം തുടങ്ങിയ സിനിമകള്‍ മറക്കാനാകുമോ? സത്യസന്ധമായ നര്‍മ്മമുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായ ആ സിനിമകള്‍ മലയാളികള്‍ക്കൊരിക്കലും മറക്കാനാവില്ലെന്നതാണ് സത്യം. പക്ഷേ ഈ സിനിമകളും ഇതിന്‍റെ സംവിധായകനെയും നടന്‍ ജയറാം മറന്നു എന്നാണ് രാജസേനന്‍ പറയാതെ പറയുന്നത്.

“ഞങ്ങള്‍ ഒന്നിച്ച് ഒരു പടം സംഭവിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ജയറാമിന് എന്തോ താല്‍പ്പര്യക്കുറവുള്ളതായാണ് തോന്നിയത്. അദ്ദേഹത്തോട് ഡേറ്റ് ചോദിച്ചിട്ട് ‘ഇല്ലാ...’ എന്നുപറഞ്ഞാല്‍ അതെനിക്ക് വിഷമമാകും. അതുകൊണ്ട് ഡേറ്റിന്‍റെ കാര്യമൊഴിച്ച് ബാക്കി എന്തിനേപ്പറ്റിയും ഞങ്ങള്‍ ഇപ്പോഴും സംസാരിക്കാറുണ്ട്” - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ രാജസേനന്‍ വ്യക്തമാക്കി.

‘മേലേപ്പറമ്പില്‍ ആണ്‍‌വീട്’ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ ജയറാം വിസമ്മതിച്ചത് നേരത്തേ വാര്‍ത്തയായിരുന്നു. ‘ജയറാം വന്ന വഴി മറക്കുകയാണ്’ എന്ന് അന്ന് നിയന്ത്രണം വിട്ട് രാജസേനന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ജയറാമിനെ തന്നെ നായകനാക്കി രണ്ടാം ഭാഗം എടുക്കാനായിരുന്നു രാജസേനന്‍ ആദ്യം ആലോചിച്ചത്. ജയറാം തയ്യാറാകാത്തതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബനെ നായകനാക്കാം, ജയറാം അതിഥി വേഷത്തില്‍ അഭിനയിക്കട്ടെ എന്നായി രാജസേനന്‍. പക്ഷേ, അതിഥി വേഷത്തിനാണെങ്കില്‍ പോലും ഒരു രാജസേനന്‍ ചിത്രത്തില്‍ താന്‍ അഭിനയിക്കില്ലെന്ന നിലപാടിലായിരുന്നു ജയറാം.

“സിനിമയില്‍ ഒന്നും ശാശ്വതമല്ല. നന്ദികേടിന്‍റെ ലോകമാണിത്. സൌഹൃദത്തിനൊന്നും പ്രാധാന്യമില്ല. കൂടെ ഉണ്ടാകുമെന്ന് വിശ്വസിച്ചിരുന്ന പല സൌഹൃദബന്ധങ്ങളും എന്‍റെ കഷ്ടകാലസമയത്ത് കൂടെ ഉണ്ടായില്ല. എനിക്ക് ഡേറ്റ് തന്ന് സഹായിക്കും എന്ന് പ്രതീക്ഷിച്ചവര്‍ ഒരുതരത്തിലും ആശ്വസമായില്ല” - രാജസേനന്‍ വെളിപ്പെടുത്തുന്നു.

ഇടക്കാലത്ത് തകര്‍ച്ചയെ നേരിട്ട ജയറാം ഇപ്പോള്‍ ഒരു തിരിച്ചുവരവിന്‍റെ പാതയിലാണ്. അതിനിടയില്‍ രാജസേനന്‍റെ സിനിമയിലഭിനയിക്കാതിരിക്കുന്നതാണ് ഭേദമെന്ന് ജയറാം കരുതിയിട്ടുണ്ടാകാം. തുടര്‍ച്ചയായി പരാജയചിത്രങ്ങള്‍ മാത്രമാണ് രാജസേനന്‍ ഇപ്പോള്‍ ഒരുക്കുന്നത്. 2002ന് ശേഷം രാജസേനന്‍റേതായി പുറത്തുവന്ന നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി, സ്വപ്നം കൊണ്ട് തുലാഭാരം, ഇമ്മിണി നല്ലൊരാള്‍, മധുചന്ദ്രലേഖ, കനകസിംഹാസനം, റോമിയോ, ഭാര്യ ഒന്ന് മക്കള്‍ മൂന്ന്, ഒരു സ്മോള്‍ ഫാമിലി എന്നീ സിനിമകള്‍ ബോക്സോഫീസ് ദുരന്തങ്ങളായി മാറിയിരുന്നു. രാജസേനന് ഡേറ്റ് നല്‍കുന്നത് ആത്മഹത്യാപരമാകുമെന്ന് ജയറാം കരുതുന്നത് ഈ കാരണം കൊണ്ടാണത്രെ.

എന്നാല്‍ തന്‍റെ പരാജയങ്ങളെ അങ്ങനെയൊന്നും അംഗീകരിക്കാന്‍ രാജസേനന്‍ തയ്യാറായിട്ടില്ല. “സിനിമയില്‍ പൊതുവെ ഉണ്ടായ ഒരു മാറ്റത്തിന്‍റെ ദുരവസ്ഥയാണ് എനിക്കും നേരിടേണ്ടിവരുന്നത്. എനിക്കുമാത്രമല്ലല്ലോ ഈ അവസ്ഥ ഉണ്ടായിട്ടുള്ളത്. ഞാന്‍ എടുത്ത ‘ഭാര്യ ഒന്ന് മക്കള്‍ മൂന്ന്’ എന്ന ചിത്രം ഒരു നല്ല സിനിമ ആയിരുന്നു. ഒരു അഞ്ചുവര്‍ഷം മുമ്പാണ് ആ സിനിമ ഇറങ്ങിയിരുന്നത് എങ്കില്‍ സൂപ്പര്‍ഹിറ്റാകുമായിരുന്നു എന്ന് ഉറപ്പിച്ചുപറയാം. 90 ശതമാനം പുരുഷന്‍‌മാര്‍ മദ്യപിക്കുന്ന കേരളത്തില്‍ മദ്യത്തിന് എതിരായി ഒരു പടം ചെയ്തു എന്നതാണ് ‘ഒരു സ്മോള്‍ ഫാമിലി’യുടെ പരാജയത്തിന്‍റെ കാരണം. ജനങ്ങളെ ഒന്നു നന്നാക്കാന്‍ ശ്രമിച്ചതാണ്. അത് ഏറ്റില്ല. ഇപ്പോള്‍ മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാകുന്നില്ല. ഉണ്ടായാല്‍ തന്നെ അവ കാണാന്‍ തിയേറ്ററുകളില്‍ ജനം കയറുന്നില്ല. തമിഴ് - തെലുങ്ക് പടങ്ങളുടെ സ്വാധീനമുള്ള ചിത്രങ്ങളാ‍ണ് ഇന്ന് ഇവിടെ വിജയിക്കുന്നത്.” - രാജസേനന്‍ പറയുന്നു.
Back to top Go down
thanthonni
Active member
Active member
thanthonni


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptySat Sep 24, 2011 12:19 am

അനാവശ്യം കാണിച്ചാല്‍ അടി!

[You must be registered and logged in to see this image.]


രഞ്‌ജിനി അങ്ങനെയാണ്‌. എന്തും മുഖത്തടിച്ചതു പോലെ പറഞ്ഞുകളയും. മനസ്സില്‍ ഒന്നുവച്ച്‌ മറ്റൊന്നു പ്രവര്‍ത്തിക്കാനറിയില്ല രഞ്‌ജിനിക്ക്‌. അതുകൊണ്ടുതന്നെ പല ബിരുദങ്ങളും ചാലിച്ചുകിട്ടിയിട്ടുണ്ടവര്‍ക്ക്‌. അഹങ്കാരി, തന്റേടി...പക്ഷേ അതിനെല്ലാമപ്പുറം ജീവിതത്തെ മറയില്ലാതെ നോക്കിക്കാണാനുളള മനസ്സും മറയില്ലാത്ത പെരുമാറ്റവും, അടുത്തിടപഴകുന്നവര്‍ക്ക്‌ രഞ്‌ജിനി ഹരിദാസെന്ന വ്യക്‌തിത്വത്തെ പ്രിയപ്പെട്ടവളാക്കിത്തീര്‍ക്കുകയും ചെയ്യും. രഞ്‌ജിനിയുമായി ചില നിമിഷങ്ങള്‍

ആദ്യമായി ടി.വി.യില്‍ മുഖം കാണിച്ചത്‌?

ജൂഡ്‌ അട്ടിപ്പേറ്റിയുടെ ശരറാന്തല്‍ എന്ന സീരിയലിനുവേണ്ടി മുന്‍വരിയിലെ പല്ലുപോയ ഒരു കൊച്ചുകുട്ടിയെ വേണമായിരുന്നു. സ്‌കൂളില്‍ പിള്ളേരെ തിരക്കിവന്ന സീരിയലിന്റെ ആളുകളുടെ മുന്നിലേക്ക്‌ പല്ലില്ലാത്ത മോണയും കാട്ടി ചിരിച്ചുചെന്ന എന്നെ യാദൃച്‌ഛികമായി തെരഞ്ഞെടുക്കുകയായിരുന്നു.

ആരാധിക്കപ്പെടുകയും അത്രയേറെ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന സെലിബ്രിറ്റി കേരളത്തിലില്ല. എങ്ങനെ വിലയിരുത്തുന്നു. ?

ആളുകള്‍ക്ക്‌ ഒരു ധാരണയുണ്ട്‌. അതുകൊണ്ട്‌ ഇക്കാര്യങ്ങളൊന്നും എന്നെ കാര്യമായി ബാധിക്കാറില്ല. ഇടക്കാലത്തായിരുന്നെങ്കില്‍ ഇതൊക്കെ പേടിച്ചു ചിലപ്പോള്‍ കഴിയുമായിരുന്നു. ഇനി ആരെന്തു പറഞ്ഞാലും എനിക്കൊരു പ്രശ്‌നവുമില്ല.

ഇങ്ങനെ തുറന്നടിച്ചു സംസാരിക്കുന്നതാണോ പ്രശ്‌നം?

കേരളം എന്നു പറയുന്നത്‌ എല്ലാം തുറന്നടിച്ചു പറയുന്ന ഒരു സൊസൈറ്റിയല്ല. പലതും മൂടിവച്ചേ സംസാരിക്കൂ. പക്ഷേ ഞാന്‍ എല്ലാക്കാര്യവും മുഖത്തുനോക്കി പറയും. പറയുമ്പോള്‍ അത്രയും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലേ. അതുകൊണ്ടാണ്‌ എന്നെക്കുറിച്ച്‌ എഴുതുന്നത്‌. അവര്‍ തുറന്നുപറയാത്തിടത്ത്‌ ഒരു പെണ്‍കുട്ടി തുറന്നടിച്ചു പറയുന്നു എന്ന അസൂയ ഇതിന്റെ പിന്നിലുണ്ട്‌.

എന്‍ഡോസള്‍ഫാനെക്കാള്‍ മാരകമാണ്‌ രഞ്‌ജിനിയുടെ മലയാളമെന്ന്‌ പ്രശസ്‌ത നിരൂപകന്‍, ആധുനികമലയാളത്തിന്റെ അമ്മയെന്ന്‌ വേറെ ചിലര്‍... ഈ ബഹുമതികളൊക്കെ എങ്ങനെ കൊണ്ടു നടക്കുന്നു?

പരിഹാസങ്ങളാണെങ്കിലും ഞാനത്‌ ഒരു തമാശയായിട്ടേ എടുത്തിട്ടുള്ളൂ. എന്നെ അമ്മ സ്‌ഥാനത്തു നിര്‍ത്തിയിരിക്കുന്നത്‌ വലിയ കാര്യം. എഴുത്തച്‌ഛന്റെയൊക്കെ ഒരു ലവലിലല്ലേ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. എന്നെ സംബന്ധിച്ചിടത്തോളം മറുനാട്ടില്‍ പഠിച്ചു, ജോലിചെയ്‌തു, ആശയവിനിമയത്തിന്‌ എനിക്ക്‌ ഏറ്റവും എളുപ്പമായി തോന്നുന്നത്‌ ഇംഗ്ലീഷാണ്‌. മലയാളിയായത്‌ ഒരു കുറവായി കാണുന്നയാളൊന്നുമല്ല ഞാന്‍. പക്ഷേ ഒഴുക്കോടെ മലയാളത്തില്‍ സംസാരിക്കാന്‍ എനിക്കു പറ്റില്ല. ചിലപ്പോള്‍ വാക്കുകിട്ടാതെ തപ്പിത്തടയും. പ്രോഗ്രാം ചെയ്യുമ്പോള്‍ മലയാളത്തിലാകും, ഇടയ്‌ക്ക് അറിയാതെ ഇംഗ്ലീഷിലേക്കു പോകും. അപ്പോഴാണ്‌ പെട്ടെന്ന്‌ ഓര്‍ക്കുക മലയാളം പരിപാടിയാണല്ലോയെന്ന്‌, തിരിച്ചു മലയാളത്തിലേക്ക്‌ വരും. ഒടുവിലത്‌ ഇംഗ്ലീഷായി മാറും. ഇതാണ്‌ സംഭവിക്കുന്നത്‌.

രഞ്‌ജിനിയുടെ ആരാധകരെക്കുറിച്ച്‌...?

പതിനഞ്ചുവയസില്‍ താഴെയുള്ള കുട്ടികളും അറുപതുവയസിനു മുകളിലുള്ളവരുമാണ്‌ എന്നെ ഏറ്റവും അധികം ഇഷ്‌ടപ്പെടുന്നത്‌. വളരെ ചെറിയ ആള്‍ക്കാരും വളരെ മൂത്തയാള്‍ക്കാരും പിന്ന വീട്ടമ്മമാരും. ഏതെങ്കിലും പരിപാടിയിലോ മറ്റോ കാണുകയാണെങ്കില്‍ ഈ വീട്ടമ്മമാര്‍ മലയാളത്തിലൊന്നുമല്ല ഇംഗ്ലീഷിലായിരിക്കും എന്നോട്‌ സംസാരിക്കുക. എനിക്കു മലയാളമറിയാമെന്നു പറഞ്ഞാലും അവര്‍ വിടില്ല. അവര്‍ക്കറിയാവുന്ന ഇംഗ്ലീഷൊക്കെപറഞ്ഞ്‌ എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മവയ്‌ക്കുകയുമൊക്കെ ചെയ്യും.

രണ്ടുവര്‍ഷം മുന്‍പ്‌ കൂട്ടുകാരുടെകൂടെ ആലപ്പുഴ ബീച്ചില്‍ നില്‍ക്കുമ്പോള്‍ എണ്‍പതുവയസുള്ള ഒരാള്‍ ഓടിവന്നു കൈപിടിച്ചിട്ടു പറഞ്ഞു രഞ്‌ജിനിച്ചേച്ചിയെ കണ്ടതില്‍ സന്തോഷം പരിപാടിയൊക്കെ കാണാറുണ്ട്‌ ഗംഭീരമാണ്‌ എന്നൊക്കെ. സത്യം പറഞ്ഞാല്‍ ഞാനാകെ ചമ്മിപ്പോയി. എന്നെ ചേച്ചിന്നൊന്നും വിളിക്കരുത്‌, എന്റെ മുത്തച്‌ഛനെക്കാള്‍ പ്രായമുണ്ട്‌ എന്നു ഞാന്‍ പറഞ്ഞു. അങ്ങനെ പറയരുത്‌. അതു ഞങ്ങള്‍ നല്‌കുന്ന ബഹുമാനമാണ്‌ എന്നായി അദ്ദേഹം.

സ്‌റ്റാര്‍സിംഗറിന്റെ ആദ്യ സീസണിനുശേഷം ഒഴിവാക്കപ്പെട്ടതും പിന്നീട്‌ തിരിച്ചുവിളിച്ചതും...

ആദ്യ സീസണ്‍ കഴിഞ്ഞു അടുത്തത്‌ ആരംഭിക്കുന്നതിന്‌ തലേദിവസം എന്നെ വിളിച്ചുപറഞ്ഞു. പുതിയ സീസണ്‍ തുടങ്ങുകയാണ്‌, സ്‌റ്റേജില്‍ എനിക്കൊപ്പം രമ്യാരവീന്ദ്രനുംകൂടി ഉണ്ടാകുമെന്ന്‌. അതെനിക്ക്‌ ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. എന്റെ പ്രകടനം മോശമായതുകൊണ്ടാണല്ലോ മറ്റൊരാളെക്കൂടി ഉള്‍പ്പെടുത്തുന്നത്‌. മാത്രമല്ല, എന്റെ ബഹളസ്വഭാവത്തിന്‌ നേരെ വിപരീതമാണ്‌ രമ്യ. വളരെ ശാന്തമായി കോമ്പയറിംഗ്‌ നടത്തുന്നയാള്‍. ഒരുതരത്തിലും ഞങ്ങളുടെ ശൈലികള്‍ യോജിക്കില്ല.

അതുകൊണ്ട്‌ ഒഴിവാകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഒരു സൂത്രം പ്രയോഗിച്ചു. എടുത്താല്‍ പൊങ്ങാത്ത പ്രതിഫലം ഞാനാവശ്യപ്പെട്ടു. പ്രതീക്ഷിച്ചതുപോലെ അതു തരാന്‍ പറ്റില്ലെന്നു പറഞ്ഞു. ഞാന്‍ വീട്ടിലിരുന്നു. പരിപാടി ഫ്‌ളോപ്പായതും പിന്നീട്‌ എന്നെ തിരിച്ചുവിളിച്ചതും നിങ്ങള്‍ക്കറിയാം. പക്ഷേ ഒഴിവായതു നന്നായി എന്നുവേണം പറയാന്‍. വീട്ടിലിരുന്ന ആ മൂന്നുമാസക്കാലയളവില്‍ ഒരു മാസം ഞാന്‍ പൂര്‍ണ്ണമായും കിടപ്പിലായിരുന്നു. നട്ടെല്ലിന്റെ അസുഖം മൂര്‍ച്‌ഛിച്ച്‌ പുറംവേദന കാരണം ഞാന്‍ കിടപ്പിലായിപ്പോയി. സ്‌റ്റേജില്‍ ഞാന്‍ കയറുമ്പോള്‍ കാലുകള്‍ കുറച്ചകറ്റിയാണ്‌ നില്‍ക്കുന്നത്‌. അതും അഹങ്കാരത്തിന്റെ ലക്ഷണമായി ചിലര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്‌. നട്ടെല്ലിന്റെ പ്രശ്‌നം കാരണമാണ്‌ ഞാന്‍ അങ്ങനെ നില്‍ക്കുന്നതെന്ന്‌ അവര്‍ക്കറിയില്ലല്ലോ.
Back to top Go down
thanthonni
Active member
Active member
thanthonni


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptySat Sep 24, 2011 12:20 am

വീടിനുചേര്‍ന്ന്‌ കൃഷ്‌ണന്റെ അമ്പലം... ഭക്‌തിയൊക്കെ എങ്ങനെ?

വീട്ടുമുറ്റത്ത്‌ അമ്പലമുണ്ടായിട്ടും ഞാന്‍ ക്ഷേത്രത്തില്‍ പോയിട്ട്‌ പതിനെട്ടുവര്‍ഷമായി. അമ്മയും മുത്തശ്ശിയുമൊക്കെ എപ്പോഴും അവിടെത്തന്നെയാണ്‌. ഏഴാം ക്ലാസില്‍ പഠിക്കുന്നതുവരെ അമ്മയുടെ കൂടെ പോകുമായിരുന്നു. അമ്പലത്തില്‍ പോയിട്ടുവരുമ്പോള്‍ അമ്മ ദോശയോ വടയോ വാങ്ങിത്തരും. അതു കിട്ടാന്‍വേണ്ടി കുട്ടിയായിരുന്നപ്പോള്‍ പോയിരുന്നു. പിന്നെ അമ്മയുടെ കൂടെ പോകുമ്പോള്‍ അമ്പലത്തിനു പുറത്തു നില്‍ക്കാന്‍ തുടങ്ങി. പിന്നെ ഒട്ടും പോകാതെയായി. അല്ലെങ്കില്‍ത്തന്നെ എല്ലാവരും അവരുടെ ആവശ്യങ്ങള്‍ പറയാനല്ലാതെ അമ്പലത്തില്‍ പോകാറുണ്ടോ? ആവലാതി പറയാന്‍ മാത്രം പോകും. സന്തോഷിച്ചിരിക്കുമ്പോള്‍ ആരെങ്കിലും പോകുമോ! നമ്മെ സ്‌നേഹിക്കുന്ന ദൈവമാണെങ്കില്‍ നമ്മുടെ ആവശ്യങ്ങള്‍ അദ്ദേഹം കണ്ടറിഞ്ഞുതരും.

രഞ്‌ജിനിക്ക്‌ ഒരു പുരുഷലക്ഷണമാണെന്നാണ്‌ പലരും പറയുന്നത്‌? ഈ തന്റേടവും ധൈര്യവും എങ്ങനെ കിട്ടി?

സാഹചര്യങ്ങളാണ്‌ എന്നെ തന്റേടിയാക്കിയത്‌. എനിക്ക്‌ ഏഴുവയസുള്ളപ്പോള്‍ അച്‌ഛന്‍ മരിച്ചു. ഇളയസഹോദരന്‌ ഒന്‍പതുമാസം പ്രായം. അമ്മ വളരെ കഷ്‌ടപ്പെട്ടാണ്‌ ഞങ്ങളെ നോക്കിയത്‌. അതുകൊണ്ട്‌ ചെറുപ്പുകാലം മുതല്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നു. കോളജുപഠനശേഷം ബാംഗ്ലൂരില്‍ ഒരു കോള്‍ സെന്ററില്‍ ഒന്നരവര്‍ഷക്കാലം ജോലി. ആ കാശുകൊണ്ടാണ്‌ പിന്നെ ഞാന്‍ ഇംഗ്ലണ്ടില്‍ എം.ബി.എയ്‌ക്ക് ചേര്‍ന്നത്‌. പഠനത്തിനൊപ്പം ലണ്ടനില്‍ പാര്‍ടൈം ജോലി ചെയ്‌താണ്‌ കഴിഞ്ഞത്‌. ചെലവുചുരുക്കാന്‍ ആപ്പിളും കഴിച്ച്‌ എന്തെങ്കിലും കുടിച്ച്‌ കഴിഞ്ഞ ദിവസങ്ങളുണ്ട്‌.

ഇപ്പോള്‍ ഒരുപാട്‌ സമ്പാദിക്കുന്നുണ്ടല്ലോ?

അങ്ങനെ സമ്പാദിക്കുന്നൊന്നുമില്ല. പണ്ടത്തെ ആള്‍ക്കാരെപ്പോലെ അടുത്തതലമുറക്കൊന്നും സമ്പാദിക്കുന്നില്ല. അടിച്ചുപൊളിച്ച്‌ ജീവിക്കുന്നു. അതാണ്‌ എന്റെ പോളിസി. ഇനി എനിക്കൊരു കുഞ്ഞു ജനിച്ചാലും പതിനെട്ടുവയസുവരെയെ ഞാന്‍ അവന്റെ കാര്യം നോക്കുകയുള്ളൂ. പിന്നെ സ്വന്തം കാലില്‍ നിന്നോളണം.
അവതാരകമാരുടെ മാര്‍ക്കറ്റുയര്‍ത്തിയ താരമാണ്‌ രഞ്‌ജിനി. ആദ്യകാലത്തെ അനുഭവങ്ങള്‍?
എന്റെ ആദ്യ പരിപാടികള്‍ക്കൊന്നും അഞ്ചുപൈസ പ്രതിഫലം കിട്ടിയിട്ടില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു പ്രീമിയര്‍ ക്ലോക്കിന്റെ പരസ്യത്തിലഭിനയിക്കാന്‍ അവസരം കിട്ടി. ഞാനും അമ്മയും കൂടി ഇല്ലാത്ത വണ്ടിക്കുലിയൊക്കെ ഉണ്ടാക്കി കോഴിക്കോടു ചെന്ന്‌ അതില്‍ അഭിനയിച്ചു. രാത്രിയും പകലും ഷൂട്ടു ചെയ്‌തു. പോരാന്‍ നേരം രണ്ടായിരം രൂപയുടെ ചെക്കും തന്നു. വലിയ സന്തോഷത്തോടെ വന്നു ചെക്കു ബാങ്കില്‍ കൊടുത്തു. വണ്ടിച്ചെക്കായിരുന്നു. അത്‌ ആദ്യ തിരിച്ചടി. പിന്നെ കൊച്ചിയില്‍ ഒരു ഫാഷന്‍ഷോയില്‍ പങ്കെടുത്തു. അഞ്ഞൂറുരൂപയായിരുന്നു പ്രതിഫലം പറഞ്ഞിരുന്നത്‌. പരിപാടി കഴിഞ്ഞപ്പോള്‍ സംഘാടകര്‍ കൈമലര്‍ത്തി. ഫണ്ടു കുറവാണെന്നും പറഞ്ഞ്‌ അവര്‍ തടിതപ്പി. പിന്നെ ഒരു ചാന ലില്‍ 12 എപ്പിസോഡില്‍ ഒരു പരിപാടിക്കുവേണ്ടി വേഷം കെട്ടി. ഒടുവില്‍ തന്നത്‌ 1200 രൂപയുടെ ചെക്ക്‌. നിങ്ങള്‍ തന്നെ വച്ചോളാന്‍ പറഞ്ഞ്‌ ഞാന്‍ ഇറങ്ങിപ്പോന്നു. അങ്ങനെ ഒരുപാട്‌ അനുഭവങ്ങളുണ്ട്‌. എന്റെ തുടക്കകാലത്ത്‌ കോമ്പയറിംഗ്‌ ഒരു മോശം പരിപാടിയായിട്ടാണ്‌ പെണ്‍കുട്ടികള്‍ കരുതിയിരുന്നത്‌. ഇപ്പോഴാണെങ്കില്‍ പെണ്‍കുട്ടികള്‍ ഇടിച്ചുനില്‍ക്കുന്നു. ഗ്ലാമറുണ്ട്‌. പണവുമുണ്ട്‌.

നാലുവയസുകാരി മുതല്‍ തൊണ്ണൂറുകാരിവരെ പീഡിപ്പിക്കപ്പെടുന്നു. ഞരമ്പുരോഗികളുടെ നാടായി മാറുകയാണോ കേരളം?

അക്ഷരംപ്രതി ശരിയാണ്‌. എനിക്കൊരു അനുഭവമുണ്ട്‌. ഒരിക്കല്‍ തിരുവനന്തപുരത്തുനിന്ന്‌ പോരാന്‍ ട്രെയിനില്‍ കയറി ഇരിക്കുമ്പോള്‍ കുറച്ചപ്പുറത്തായി ഒരു മനുഷ്യന്‍ എന്നെ നോക്കി മുണ്ടുപൊക്കി അനാവശ്യം കാണിക്കുന്നു. സാധാരണ പെണ്ണുങ്ങളാണെങ്കില്‍ മുഖം തിരിച്ച്‌ ഇരിക്കുകയേയുള്ളൂ. അങ്ങനെയായിരിക്കും അയാളും വിചാരിച്ചത്‌. ഞാന്‍ പെട്ടെന്ന്‌ ചാടിയെണീറ്റു. പന്തിയല്ലെന്നു കണ്ട അയാള്‍ പ്ലാറ്റ്‌ഫോമിലൂടെ ഇറങ്ങിയോടി. ഞാന്‍ പിന്നാലെ. പക്ഷേ കിട്ടിയില്ല. ആള്‍ക്കൂട്ടത്തിലൂടെ ഓടി അയാള്‍ മറഞ്ഞു. ആരെങ്കിലും പിടിച്ചുനിര്‍ത്തിയിരുന്നെങ്കില്‍ ഒരടിയെങ്കിലും കൊടുക്കാമായിരുന്നു. എല്ലാവരും കാഴ്‌ചക്കാരിയായി നിന്നതേയുള്ളൂ. ഒരു പെണ്‍കുട്ടി ഒരാളെ ഓടിച്ചുകൊണ്ടുവരുമ്പോള്‍ സ്വാഭാവികമായും എന്തെങ്കിലും പ്രശ്‌നം കാണുമെന്ന്‌ ഊഹിക്കാമല്ലോ. പക്ഷേ ആര്‍ക്കും ഇടപെടാന്‍ താത്‌പര്യമില്ല. സൗമ്യയെന്ന പാവം പെണ്‍കുട്ടിക്കും ഇതുതന്നെയാണ്‌ സംഭവിച്ചത്‌. ഇടപെടാനോ പ്രതികരിക്കാനോ ഒരാളെങ്കിലും തുനിഞ്ഞിരുന്നുവെങ്കില്‍ ആ കുട്ടി ഇപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നു.

രഞ്‌ജിനിയുടെ പേരില്‍ ഒരു അശ്ലീല എം.എം.എസ്‌ പ്രചരിപ്പിച്ചിരുന്നുവല്ലോ?

അതു ഞാനല്ല. ആണെങ്കില്‍ അതൊരു ബഹുമതിയായിട്ടെ ഞാന്‍ കാണു. കാരണം അതില്‍ കാണുന്ന അറബിപെണ്‍കുട്ടി എന്നേക്കാള്‍ ഹോട്ടാണ്‌. സുന്ദരിയുമാണ്‌. ആ പെണ്‍കുട്ടി അതില്‍ ചിരിക്കുന്നുണ്ട്‌. എനിക്കുമുണ്ടല്ലോ ഒരു കഴുതച്ചിരി. ആ ചിരിക്ക്‌ ഒരു സാമ്യമൊക്കെ തോന്നും അത്രമാത്രം. ഞാന്‍ തന്നെയാണ്‌ ആ എം.എം.എസ്‌. അമ്മയ്‌ക്ക് കാണിച്ചുകൊടുത്തത്‌. അമ്മയും തീര്‍ത്തു പറഞ്ഞു അതു ഞാനല്ലെന്ന്‌. അമ്മയുടെ കോടതിയില്‍ നിന്നു കിട്ടിയ ഉറപ്പിനേക്കാള്‍ വലിയ ഉറപ്പ്‌ എനിക്കാവശ്യമില്ല.

വിവാഹക്കാര്യം?

എന്റെ സ്വഭാവം അറിയാവുന്നതുകൊണ്ടാവാം എനിക്ക്‌ വിവാഹാലോചനകള്‍ വരാറില്ല. മുത്തശ്ശി അഞ്ചാറുവര്‍ഷം മുന്‍പുവരെ കല്യാണക്കാര്യം പറയുമായിരുന്നു. പിന്നെ അവരും അതുപേക്ഷിച്ചു. എന്നെ പെട്ടെന്ന്‌ ആളുകള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ പറ്റിയെന്നുവരില്ല. എനിക്ക്‌ ഒരുപാട്‌ ആളുകളോട്‌ പ്രണയം തോന്നിയിട്ടുണ്ട്‌. അടുത്തിട്ടുണ്ട്‌. പക്ഷേ ഒന്നും മുന്നോട്ടു പോയില്ല. രണ്ടോ മൂന്നോ മാസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കില്ല. പ്രണയമാണെങ്കില്‍ അത്‌ ഒളിച്ചുവയ്‌ക്കുന്ന പരിപാടിയൊന്നുമില്ല. ഒരുമിച്ച്‌ യാത്ര ചെയ്യും. കോഫി ഷോപ്പില്‍ പോകും. സിനിമയ്‌ക്കു പോകും. പക്ഷേ ഞാന്‍ പ്രണയിച്ച ആരുടെയെങ്കിലും പേരെടുത്തുപറഞ്ഞ്‌ അവര്‍ക്കൊരു കോംപ്ലിമെന്റ്‌ കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല
Back to top Go down
thanthonni
Active member
Active member
thanthonni


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptySat Sep 24, 2011 12:21 am

പ്രണയിച്ച്‌ വിവാഹം കഴിക്കാനാണോ പ്ലാന്‍?

അങ്ങനെ പ്രത്യേകിച്ച്‌ പദ്ധതിയൊന്നുമില്ല. അങ്ങനെയൊരാള്‍ വന്നാല്‍ നോക്കാം പെട്ടെന്നൊന്നും ഒരാള്‍ക്ക്‌ എന്നെ കീഴ്‌പ്പെടുത്താനാവില്ല. പുരുഷനെ സംബന്ധിച്ച്‌ എന്റെ മനസില്‍ മറ്റുള്ള പെണ്‍കുട്ടികളില്‍നിന്നു വ്യത്യസ്‌തമായ കാഴ്‌ചപ്പാടാണ്‌. സാധാരണ പെണ്‍കുട്ടികള്‍ പറയുന്നതുപോലെ എന്നെ ആരും കെയര്‍ ചെയ്യേണ്ട. ജീവിതത്തെ അല്‌പം ലാഘവത്തോടെ കാണുന്നയാളായിരിക്കണം. പൂര്‍ണമായും എന്നെ മനസിലാക്കുന്ന ആളായിരിക്കണം. എന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തരുത്‌.

ഇങ്ങനെ ഉട്ടോപ്യന്‍ നിബന്ധനകളൊക്കെവച്ചാല്‍ ആരെങ്കിലും വരുമോ?

ആരെങ്കിലും വരുമെന്നാണ്‌ പ്രതീക്ഷ. ഒറ്റയ്‌ക്കു ജീവിക്കാന്‍ വയ്യ. പിന്നെ ഇപ്പോള്‍ എനിക്ക്‌ ശരീരത്തില്‍ ചില ബയോളജിക്കല്‍ ആവശ്യങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്‌. ഒരമ്മയാകണമെന്ന ചിന്ത അലട്ടിത്തുടങ്ങിയിരിക്കുന്നു. പണ്ട്‌ കൊച്ചുകുട്ടികളെ അത്ര ഇഷ്‌ടമില്ലാതിരുന്ന എനിക്ക്‌ ഇപ്പോള്‍ കുഞ്ഞുങ്ങളെ കാണുമ്പോള്‍ വല്ലാത്ത സ്‌നേഹം തോന്നുന്നു.ഒരു മുപ്പത്തഞ്ചുവയസുവരെ ആരും വന്നില്ലെങ്കില്‍ ചിലപ്പോള്‍ ഒരു കുഞ്ഞിനെ ഞാന്‍ ദത്തെടുക്കും. അല്ലെങ്കില്‍ കൃത്രിമ ബീജസങ്കലനംവഴി ഒരു കുഞ്ഞിനെ സംഘടിപ്പിക്കും.

വിവാഹത്തിനു മുന്‍പുള്ള സെക്‌സിനെക്കുറിച്ച്‌ എന്താണഭിപ്രായം?

പതിനെട്ടു വയസുകഴിഞ്ഞ സ്‌ത്രീക്കും ഇരുപത്തിയൊന്നുകഴിഞ്ഞ പുരുഷനും എന്തും ചെയ്യാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്‌. സെക്‌സ് ഒരു വിലക്കപ്പെട്ട കനിയായി ഞാന്‍ കരുതിയിട്ടില്ല. എന്റെ കാര്യത്തിലാണെങ്കില്‍ അത്‌ എന്റെ മാത്രം ഇഷ്‌ടമാണ്‌. ദൈവം നമ്മെ സൃഷ്‌ടിച്ച കൂട്ടത്തില്‍ സെക്‌സും തന്നു. സെക്‌സിനുവേണ്ടി വീര്‍പ്പുമുട്ടുന്ന ഒരു സമൂഹത്തെ വെറുതെ സൃഷ്‌ടിക്കുകയാണിവിടെ. അമര്‍ത്തിവച്ച ലൈംഗികതയുടെ നാടാണ്‌ കേരളം. പ്രായപൂര്‍ത്തിയായ ഒരു സ്‌ത്രീക്കും പുരുഷനും ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള നിയമപരമായ അനുമതി ഭാരതത്തിലുണ്ട്‌. പക്ഷേ സമൂഹം അതിന്‌ സമ്മതിക്കുന്നില്ല. വിചിത്രമെന്നല്ലാതെന്തു പറയാന്‍?

മെഡിക്കല്‍ ഷോപ്പില്‍ അവിവാഹിതരായ പെണ്‍കുട്ടികള്‍ നേരിട്ടുചെന്ന്‌ ഗര്‍ഭനിരോധന ഉറകളും ഗുളികകളും വാങ്ങുന്ന കാലമാണ്‌?

വളരെ നല്ല കാര്യമാണ്‌. അമേരിക്കയിലൊക്കെ ഒരു പ്രായം കഴിഞ്ഞാല്‍ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടിക്ക്‌ ഉച്ചഭക്ഷണത്തോടൊപ്പം കോണ്‍ടവും കൊടുത്തുവിടും. ഇവിടെയാണെങ്കില്‍ സെക്‌സിനെക്കുറിച്ച്‌ വീട്ടിലോ സ്‌കൂളിലോ ഒരു വാക്കു മിണ്ടാന്‍ അനുവാദമില്ല. രോഗങ്ങളും അനാവശ്യഗര്‍ഭവും അബോര്‍ഷനും മറ്റും ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ എത്ര നല്ലതാണ്‌. സെക്‌സ് എഡ്യൂക്കേഷന്റെ നല്ല അഭാവം ഇവിടെയുണ്ട്‌. ചോദിക്കുന്നവര്‍ക്ക്‌ സെക്‌സിനെക്കുറിച്ച്‌ ഞാന്‍ അറിയാവുന്നതൊക്കെ പറഞ്ഞുകൊടുക്കാറുണ്ട്‌.

പാര്‍ട്ടികളില്‍ രഞ്‌ജിനി വളരെ ഹരം പിടിക്കുന്ന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു എന്നു കേള്‍ക്കുന്നു?

ഒരു കൈകണ്ടാല്‍ മലയാളികള്‍ക്ക്‌ ഹരം പിടിക്കുന്ന കാലമാണിതെന്ന്‌ എനിക്കറിയില്ലായിരുന്നു. ശരീരഭാഗങ്ങള്‍ പുറത്തു കാണുന്ന സെക്‌സിയായ വസ്‌ത്രങ്ങള്‍ ഞാന്‍ ധരിക്കാറുണ്ട്‌. വളരെ കംഫര്‍ട്ടബിള്‍ ആണ്‌. സാരി ചുറ്റി ന്യൂഡില്‍സ്‌ട്രാപ്പ്‌ ബ്ലൗസ്‌ ധരിക്കുന്നത്‌ പ്രശ്‌നമാക്കുന്നവര്‍ എന്തുകൊണ്ട്‌ മലയാള സിനിമയിലെ ചില വേഷങ്ങളെക്കുറിച്ച്‌ മിണ്ടാതിരിക്കുന്നു. ഞാന്‍ വയറും പുക്കിളും കാണിച്ച്‌ നടക്കുന്നില്ലല്ലോ. ഞാന്‍ ബിക്കിനിയും ധരിച്ച്‌ റോഡിലൂടെ നടക്കുന്നില്ലല്ലോ.

രഞ്‌ജിനിക്ക്‌ മദ്യപാന ശീലമുണ്ടെന്ന്‌ കേള്‍ക്കുന്നു?

ഞാന്‍ എല്ലാം രുചിച്ചുനോക്കിയിട്ടുണ്ട്‌. മദ്യം വലിയ ത്രില്ലാണെന്ന്‌, എനിക്ക്‌ തോന്നിയിട്ടില്ല. പാര്‍ട്ടിയില്‍ പച്ചവെള്ളം കുടിച്ചാലും അത്‌ മദ്യപാനമായി ചിത്രീകരിക്കപ്പെടുമെന്നറിയാം. രഞ്‌ജനി എവിടെയെങ്കിലും കുടിച്ചുബോധമില്ലാതെ കിടക്കുന്നതുകണ്ടാല്‍ അതു നിങ്ങള്‍ക്കെഴുതാം. മദ്യം കുടിക്കുന്നത്‌ ഒരു ക്രിമിനല്‍ കുറ്റമൊന്നുമല്ലല്ലോ. ഇഷ്‌ടമുള്ളവര്‍ കുടിക്കട്ടെ.

സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തയുണ്ട്‌?

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാളികള്‍ തുടര്‍ച്ചയായി എന്നെ കണ്ടുകൊണ്ടിരിക്കുകയാണ്‌. എന്റെ നടപ്പും ചലനങ്ങളും മാനറിസങ്ങളുമെല്ലാം മലയാളിക്ക്‌ മനപാഠമാണ്‌. സിനിമയില്‍ അഭിനയിച്ചാല്‍ അവര്‍ക്ക്‌ പുതുതായി ഒന്നും നല്‌കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു ബോറാകും. പക്ഷേ നല്ല വേഷങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും അഭിനയിക്കും.
Back to top Go down
manikandan
New Member
New Member
manikandan


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 36
Location : Wayanad<----->Ernakulam

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptyThu Dec 01, 2011 11:04 pm

എനിക്ക്‌ ഒട്ടും ധൃതിയില്ല...‍:അഖില

[You must be registered and logged in to see this image.]


'ഭാഗ്യനായക'നൊപ്പം അരങ്ങേറ്റം കുറിക്കുന്ന നായികയെ എന്തുവിളിക്കും..? 'ഭാഗ്യനായിക' എന്നുതന്നെ. അപ്പോള്‍ യുവനടി അഖിലയും ഭാഗ്യനായികമാരില്‍ ഒരാളായി. ഭാഗ്യനായകന്‍ എന്ന ഇരട്ടപ്പേരു സ്വന്തമാക്കിയ ദിലീപിന്റെ നായികയായി അരങ്ങേറ്റംകുറിച്ച കോഴിക്കോടു തൊണ്ടയാടു സ്വദേശി അഖിലയ്‌ക്ക് ഇപ്പോള്‍ കൈനിറയെ ഓഫറുകളാണ്‌. യുവനടന്‍ പൃഥ്വിരാജിന്റെ നായികയായും തിളങ്ങിയതോടെ ഓഫറുകള്‍ കൂടി. എന്നാല്‍ തനിക്ക്‌ ഒട്ടും ധൃതിയില്ലെന്നാണ്‌ അഖിലയുടെ പക്ഷം. വലിച്ചുവാരി സിനിമകള്‍ ചെയ്‌തിട്ടു കാര്യമില്ലെന്ന തിരിച്ചറിവുതന്നെയാണ്‌ ഈ നടിയെ വ്യത്യസ്‌തയാക്കുന്നതും. നല്ലവേഷങ്ങള്‍ തെരഞ്ഞെടുത്തു സിനിമയില്‍ തുടക്കം മുതലേ സെലക്‌ടീവാകാനുള്ള തീരുമാനത്തിലാണ്‌ അഖില. അല്‌പം കാത്തിരുന്നാലും ശരി വേഷങ്ങള്‍ നല്ലതാണെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന വിട്ടുവീഴ്‌ചയില്ലാത്ത നിലപാടിലാണ്‌ ഈ നടി. മലയാള സിനിമയില്‍ ഏറെയൊന്നും കേട്ടുപരിചയമില്ലാത്ത ഈ നിലപാടാണ്‌ അഖിലയെ വ്യത്യസ്‌തയാക്കുന്നതും.



അരങ്ങേറ്റം

ടെലിവിഷന്‍ ചാനലിലെ റിയാലിറ്റിഷോയുടെ കണ്ടെത്തലാണ്‌ അഖില. സൂര്യ ടി.വിയിലെ നൃത്തപരിപാടിയായ റിയാലിറ്റിഷോയില്‍ ഫസ്‌റ്റ് റണ്ണറപ്പായി വിജയിച്ചെത്തിയതോടെ കലാകേരളം അഖിലയില്‍ കണ്ണുവച്ചതാണ്‌. അതിനുശേഷം സ്‌റ്റാര്‍സിംഗര്‍ ജൂണിയറിന്റെ അവതാരക.എന്നാല്‍ ആദ്യ സിനിമ ഒത്തുവരാന്‍ നാലുവര്‍ഷമെടുത്തു. അതിനുമുമ്പൊക്കെ ഓഫറുകള്‍ വന്നിരുന്നെങ്കിലും വേഷങ്ങള്‍ക്കു പറയത്തക്ക പ്രത്യേകതകള്‍ ഒന്നുമുണ്ടായിരുന്നില്ല. അതൊന്നും സ്വീകരിക്കാതെ തന്റെ ദിനവും തെളിയുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നതിനു ഗുണവുമുണ്ടായി. മലയാള സിനിമയിലെ മികച്ച നടിമാരെന്ന പദവി സ്വന്തമാക്കിയ ഒരുപാടു നായികമാരെ ആദ്യമായി അവതരിപ്പിച്ച ദിലീപിനൊപ്പംതന്നെയായി അരങ്ങേറ്റം. മഞ്‌ജുവാര്യര്‍, മീരാജാസ്‌മിന്‍, മീരാനന്ദന്‍... എന്നിവര്‍ക്കൊപ്പം അഖിലയുടെ പേരും ചേര്‍ക്കപ്പെട്ടു. 'കാര്യസ്‌ഥന്‍' എന്ന സിനിമയിലെ നായികാ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അഖിലയെന്ന നടിയും മലയാള സിനിമയുടെ ഭാഗമായി. തുടര്‍ന്നാണു പൃഥ്വിരാജിന്റെ 'തേജാഭായി ആന്റ്‌ ഫാമിലി'യിലേക്കു ക്ഷണമെത്തുന്നത്‌. പൃഥ്വിയുടെ നായികയായി മികച്ച വേഷം. കാര്യസ്‌ഥനെപ്പോലെ ചിരിയില്‍ പൊതിഞ്ഞായിരുന്നു തേജാഭായിയും എത്തിയത്‌. ശരാശരി അഭിപ്രായം നേടിയ സിനിമയില്‍ മികച്ച അഭിനയമാണ്‌ അഖില കാഴ്‌ചവച്ചത്‌. മലേഷ്യയിലായിരുന്നു ഷൂട്ടിംഗ്‌ കൂടുതലും. വിദേശത്തു ജനിച്ചുവളര്‍ന്ന അഖിലയ്‌ക്കു മലേഷ്യയിലെ ഷൂട്ടിംഗില്‍ പ്രത്യേകിച്ചു പുതുമയൊന്നുമില്ലായിരുന്നു.

കുട്ടിക്കാലം

അഖിലയുടെ കുട്ടിക്കാലം റിയാദിലായിരുന്നു. അച്‌ഛനു ജോലി അവിടെയായിരുന്നതിനാല്‍ നേരത്തേതന്നെ റിയാദിലായിരുന്നു കുടുംബം. അതുകൊണ്ടുതന്നെ ജനിച്ചതും വളര്‍ന്നതും ഹരിശ്രീ കുറിച്ചതും റിയാദിലായി. അവിടത്തെ സ്‌കൂളില്‍ ചേര്‍ന്നു പഠനം. ഇംഗ്ലീഷ്‌ അടക്കമുള്ള ഭാഷകളില്‍ നല്ല പ്രാവീണ്യം. പക്ഷേ, ഇതൊന്നും ആരോടും പറഞ്ഞുനടക്കാറില്ല. എന്നിട്ടുവേണം നമുക്കെതിരേയും എസ്‌.എം.എസ്‌ പ്രളയം വരാനെന്ന ഭാവം..!

റിയാദിലെ പഠനകാലത്തേ അഖില സംഗീതത്തിലും നൃത്തത്തിലും താല്‌പര്യം കാണിച്ചിരുന്നു. കഴിവുകള്‍ തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ റിയാദില്‍ കലാപഠനത്തിന്‌ ഏറ്റവും അനുയോജ്യമായ സ്‌ഥലത്തു മകള്‍ക്കു പരിശീലനം നല്‍കുകയും ചെയ്‌തു. റിയാദില്‍ സ്‌കൂളിലെ കലാപരിപാടികളിലും അഖില സജീവമായി പങ്കെടുത്തു. അവിടെ നാട്ടിലേതുപോലെതന്നെയായിരുന്നു ജീവിതരീതികളെന്ന്‌ അഖിലയുടെ സാക്ഷ്യം. കേരളത്തനിമയാര്‍ന്ന വേഷങ്ങള്‍ പരിചയപ്പെടാന്‍ ഏറെ ഇഷ്‌ടമായിരുന്നു. നാട്ടിലെ നാടോടിക്കഥകളോടും താല്‍പ്പര്യമേറെയായിരുന്നുവെന്ന്‌ അഖില പറയുന്നു. ഇങ്ങനെ റിയാദിലിരുന്നുതന്നെ ഒരു കോഴിക്കോട്ടുകാരി പെണ്‍കുട്ടിയായിമാറാന്‍ അഖിലയ്‌ക്കു സാധിച്ചു. നാട്ടിലേക്കെത്തി കലാരംഗത്തു കൂടുതല്‍ സജീവമാകാന്‍ അതുകൊണ്ടുതന്ന അഖിലയുടെ മനസ്‌ തുടിച്ചു.

പഠനം

റിയാദില്‍നിന്ന്‌ ഏഴാംക്ലാസ്‌ കഴിഞ്ഞപ്പോഴാണു കോഴിക്കോട്ടേക്കു പറിച്ചുനട്ടത്‌. പിന്നെ ഇവിടെയായി ശാസ്‌ത്രീയ നൃത്തപഠനവും അക്കാദമിക്‌ വിദ്യാഭ്യാസവും. സി.ബി.എസ്‌.സി സിലബസിലായിരുന്നു പഠനം. നാട്ടിലെത്തിയതോടെ നൃത്തക്ലാസുകള്‍ സജീവമാക്കി. ഭരതനാട്യവും മോഹിനിയാട്ടവും അടക്കമുള്ള ശാസ്‌ത്രീയ നൃത്തങ്ങള്‍ക്കൊപ്പംതന്നെ സിനിമാറ്റിക്‌ ഡാന്‍സും പഠിച്ചുതുടങ്ങി. ഇതോടെ മത്സരങ്ങളിലൊക്കെ പങ്കെടുക്കാനുള്ള ആത്മവിശ്വാസം ഇരട്ടിച്ചു. ഈ അവസരത്തില്‍തന്നെയാണു മലയാള ടെലിവിഷന്‍ രംഗത്തു റിയാലിറ്റിഷോകള്‍ അരങ്ങു തകര്‍ത്തുതുടങ്ങിയതും.അങ്ങനെ റിയാലിറ്റിഷോയില്‍ നൃത്തവൈഭവത്തിലൂടെ അഖില ശ്രദ്ധേയയായി. തുടര്‍ന്നു സ്‌റ്റാര്‍ സിംഗറിന്റെ അവതാരികയായതോടെയാണു ഭാഗ്യം തെളിഞ്ഞത്‌.

ഇതിനിടെ നൃത്തത്തിനു ശരീരവഴക്കംകിട്ടാന്‍ കളരി പഠിക്കുന്നത്‌ നല്ലതാണെന്നറിഞ്ഞ്‌ അഖിലയുടെ അന്വേഷണം ആ വഴിക്കുമായി. പ്രശസ്‌തമായ ഒരു പ്രാദേശിക കളരിയില്‍ ചേര്‍ന്ന്‌ അങ്ങനെ അഖില കളരിയും പരിശീലിച്ചു. നൃത്തവും സംഗീതവും കളരിയും എല്ലാം ചേര്‍ന്ന പരിശീലനത്തിനു നീണ്ട നാലു വര്‍ഷം. ഇതിനുശേഷമാണ്‌ അഖിലയെ തേടി സിനിമയില്‍ നിന്നു ലക്ഷണമൊത്തൊരു വേഷവുമായി വിളി വന്നത്‌. അവതാരികയില്‍നിന്നു ജനപ്രിയ നായകന്‍ ദിലീപിന്റെ നായികയാകാന്‍ 'കാര്യസ്‌ഥനി'ലേക്ക്‌ അവസരം. മറുനാടന്‍ മലയാളികളായ ശശിധരന്റെയും ആശയുടെയും മകളായ അഖില ഒരു സിനിമാ പശ്‌ചാത്തലവുമില്ലാതെ ആത്മവിശ്വാസംകൊണ്ടാണ്‌ ശ്രദ്ധേയമായ വേഷങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിച്ച നടിയായി മാറിയത്‌.
Back to top Go down
manikandan
New Member
New Member
manikandan


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 36
Location : Wayanad<----->Ernakulam

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptyThu Dec 01, 2011 11:06 pm

[You must be registered and logged in to see this image.]

ആദ്യസെറ്റ്‌

ദിലീപിനെക്കുറിച്ചു പറയുമ്പോള്‍ അഖിലയ്‌ക്കു നൂറുനാവാണ്‌. സിനിമയില്‍ വരുന്നതിനുമുമ്പും ദിലീപിനെക്കുറിച്ച്‌ ഏറെ കേട്ടിട്ടുണ്ട്‌. സിനിമകളും കണ്ടിട്ടുണ്ട്‌. എന്നാലും ഇത്രയേറെ സാധാരണക്കാരനെപ്പോലെ പെരുമാറുന്ന നടനായിരിക്കുമെന്നു കരുതിയിരുന്നില്ലെന്ന്‌ അഖില പറയുന്നു. സെറ്റില്‍ വളരെ സജീവമായി ഇടപെടുന്ന ദിലീപ്‌, ഒരു പുതുമുഖ നടിയെന്നതിനപ്പുറത്തുള്ള പരിഗണന നല്‍കിയിരുന്നുവെന്നും അഖില പറയുന്നു.

സെറ്റില്‍വച്ചു നൃത്തത്തെക്കുറിച്ചും പരിശീലനത്തെക്കുറിച്ചുമൊക്കെ പറയുന്നതിനിടെ എപ്പോഴോ കളരിയെക്കുറിച്ചും പറഞ്ഞിരുന്നു. ഇതു കേട്ടറിഞ്ഞാണ്‌ അഖിലയുടെ കളരിമുറ പാട്ടുരംഗത്ത്‌ ഉള്‍പ്പെടുത്താനുള്ള ആലോചന ഡാന്‍സ്‌ മാസ്‌റ്ററുടെ ഭാഗത്തുനിന്നുണ്ടായത്‌. ആദ്യം അമ്പരപ്പു തോന്നിയെങ്കിലും 'ഏതായാലും പഠിച്ചെടുത്ത അഭ്യാസമുറയല്ലേ, നാലാളു കാണട്ടെ'യെന്ന നിലപാടില്‍ അഖില സമ്മതം മൂളി. അങ്ങനെയാണു കാര്യസ്‌ഥനിലെ പാട്ടുസീനില്‍ വാള്‍മുനത്തുമ്പില്‍ തിളക്കമായി അഖില കളരിച്ചുവടുവച്ച്‌ ഉയര്‍ന്നുചാടി വിസ്‌മയമുണര്‍ത്തിയത്‌. അഖിലയ്‌ക്കു കളരിയഭ്യാസിയാണെന്ന്‌ അറിയാതെ അടുത്തുകൂടി തമാശയൊപ്പിച്ചു ചിരിപ്പിച്ചു നടന്നിരുന്ന ദിലീപ്‌, പിന്നീടു വിനീത വിധേയനായെന്നത്‌ ആദ്യസെറ്റിലെ ഓര്‍ത്തുചിരിക്കാനുള്ള അനുഭവമാണ്‌. അഖിലയ്‌ക്കു മുന്നില്‍ ആയുധംവച്ചു കീഴടങ്ങിയ ദിലീപ്‌ 'നമ്മളെ ഉപദ്രപിക്കാതെ വെറുതെ വിടണമേ'യെന്ന അഭ്യര്‍ത്ഥനയുമായെത്തി ചിരിയുടെ ചന്തമുള്ള ഓര്‍മകള്‍ സമ്മാനിച്ചു.

പൃഥ്വിക്കൊപ്പം

ആരും കൊതിക്കുന്ന തുടക്കവും തുടര്‍ച്ചയുമാണ്‌ അഖിലയ്‌ക്കു തുണയായത്‌. ദിലീപിന്റെ നായികയായി അരങ്ങേറ്റംകുറിച്ച അഖിലയ്‌ക്കു പിന്നെ ലഭിച്ചതു യുവ സൂപ്പര്‍സ്‌റ്റാര്‍ പൃഥ്വിരാജിന്റെ നായികായാവാനുള്ള ക്ഷണമായിരുന്നു. തമാശയ്‌ക്കു പ്രാധാന്യമുള്ള തേജാഭായി ആന്റ്‌ ഫാമിലിയില്‍ ഏറെ അഭിനയ പ്രാധാന്യമുള്ള വേഷമായിരുന്നു അഖിലയ്‌ക്കു ലഭിച്ചത്‌. തുടര്‍ച്ചയായി വന്ന രണ്ട്‌ അവസരങ്ങളും ഒന്നിനൊന്നു മികച്ചതായതോടെ സെലക്‌ടീവാകാനുള്ള തീരുമാനം അഖില ഊട്ടിയുറപ്പിച്ചു. മലയാള സിനിമയിലെ രണ്ടു പ്രമുഖ യുവ താരങ്ങളുടെ നായികയായതോടെ പിന്നെ തേടിവന്ന ചെറിയ വേഷങ്ങളൊക്കെ അഖില നിരസിച്ചു. ആദ്യ സിനിമയിലൂടെ തഴക്കം വന്ന അഖിലയ്‌ക്കു തേജാഭായിയുടെ സെറ്റില്‍ സഭാ കമ്പമൊന്നും തോന്നിയതുമില്ല. അതുകൊണ്ടുതന്നെ അനായാസമായി അഭിനയിക്കാനും സാധിച്ചതായി അഖില പറയുന്നു. തേജാഭായി തിയേറ്ററിലെത്തിയപ്പോഴും നല്ല അഭിപ്രായമാണു പ്രേക്ഷകര്‍ പറഞ്ഞതെന്നും ഇതു മുന്നോട്ടുള്ള പോക്കിനു പ്രചോദനമാണെന്നും അഖില അഭിപ്രായപ്പെടുന്നു.

സ്വപ്‌നവും പ്രതീക്ഷയും

നല്ല സിനിമകളെയാണ്‌ അഖില സ്വപ്‌നം കാണുന്നത്‌. റിയാദിലെ പഠനക്കാലത്ത്‌ ഒരുപാടു മലയാള സിനിമകളൊന്നും കാണാന്‍ സാധിച്ചിട്ടില്ല. അതിന്റെ നഷ്‌ടങ്ങള്‍ ഇപ്പോഴാണു തീര്‍ക്കുന്നത്‌. ഫിസിക്‌സില്‍ ഡിഗ്രി 95 ശതമാനം മാര്‍ക്കോടെ പാസായി അഖില ഇപ്പോള്‍ വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ എം.എ യ്‌ക്കു പഠിക്കുകയാണ്‌.

മലയാള സിനിമയില്‍ അടയാളപ്പെടുത്താന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ തേടിവരുമെന്നുതന്നെയാണ്‌ അഖിലയുടെ പ്രതീക്ഷ. ഇതിനിടയില്‍ വിവാഹത്തെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്ന്‌ അഖില പറയുന്നു. ''ഇപ്പോള്‍ സിനിമയെ മാത്രമാണു പ്രണയിക്കുന്നത്‌. വിവാഹമൊക്ക പിന്നീട്‌...''- ഇതാണ്‌ അഖില വ്യക്‌തമാക്കുന്ന നയം.

ഇഷ്‌ടപ്പെടുന്ന നടന്റെയും നടിയുടെയും പേര്‌ എടുത്തുപറഞ്ഞു പുലിവാല്‍ പിടിക്കാന്‍ അഖിലയ്‌ക്കു താല്‍പ്പര്യമില്ല. എല്ലാവരും മികച്ചവരാണെന്നു തന്നെയാണ്‌ അഭിപ്രായം. നായകനോ നായികയോ ആവാതെ ഒരൊറ്റ സീനിലൂടെ അഭിനയകലയുടെ കൊടുമുടി കയറിയവരെ അഖില ഉദാഹരിക്കുന്നു. കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നതിലൂടെയാണു നടനെയും നടിയെയും വിലയിരുത്തേണ്ടതെന്ന്‌ അഖിലയുടെ പക്ഷം. മുഖ്യധാരാ സിനിമയുടെ ഭാഗമാവുകയാണ്‌ അഖിലയുടെ ലക്ഷ്യം. എന്നാല്‍ സന്ധിചെയ്യാനോ വിട്ടുവീഴ്‌ചയ്‌ക്കോ ഗ്ലാമര്‍ തരംഗത്തില്‍ മിന്നിത്തിളങ്ങാനോ തയ്യാറുമല്ല.

സിനിമയേക്കാള്‍ കൂടുതലായി നൃത്തരംഗത്തിനാണ്‌ അഖില പ്രാധാന്യം നല്‍കുന്നത്‌. അഖിലയുമായി സംസാരിക്കുമ്പോഴും നൃത്ത പരിശീലനത്തിന്റെ തിരക്കിലായിരുന്നു. കൊച്ചിയിലും കോഴിക്കോട്ടുമായി നടത്താന്‍ പോകുന്ന രണ്ടു നൃത്ത പരിപാടികള്‍ക്കുള്ള തിരക്കിട്ട പരിശീലനം.

തയ്യാറാക്കിയത്‌: ജിനേഷ്‌ പൂനത്ത്‌

ഫോട്ടോ: ജയപ്രകാശ്‌ പയ്യന്നൂര്‍


courtesy : [You must be registered and logged in to see this link.]
Back to top Go down
vettukuzhi
Active member
Active member
vettukuzhi


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptyWed Dec 14, 2011 4:54 pm

ദൈവത്തെ വിളിച്ചിട്ടില്ല ഇനിയൊട്ടു വിളിക്കുകയുമില്ല

[You must be registered and logged in to see this image.]

കൊച്ചിയിലെ ഹോട്ടല്‍മുറിയില്‍ കൈലിമുണ്ടുടുത്തു കട്ടിലില്‍ കമിഴ്‌ന്നു കിടക്കുകയായിരുന്നു തിലകന്‍. പരുക്കന്‍ മുഖവും കഷണ്ടി കയറിയ തലയും ചുരുണ്ട രോമങ്ങള്‍ കെട്ടുപിണഞ്ഞ ശരീരവും. എന്നാല്‍ ഇതിനൊട്ടും യോജിക്കാത്ത തരത്തില്‍ ശോഷിച്ചതായിരുന്നു ഇരു കാലുകളും. കാല്‍പത്തി ഇരുവശങ്ങളിലേക്കും മുകളിലേക്കും താഴേക്കും കറക്കിക്കൊണ്ടായിരുന്നു തിലകന്റെ കിടപ്പ്‌.

''കാലിനു ബാലന്‍സ്‌ കുറവാണ്‌. പല വിധത്തിലുള്ള മരുന്നുകളും പ്രയോഗിച്ചുനോക്കി. ശര്യാവുന്നില്ല. ഇപ്പോഴുമുണ്ട്‌ അലോപ്പതിയും ആയുര്‍വേദവുമായി മരുന്നുകളേറെ..'' കട്ടിലിന്റെ ഇരുവശങ്ങളിലും മരുന്നുകുപ്പികളും പായ്‌ക്കറ്റുകളും നിരത്തിവച്ചിട്ടുണ്ട്‌. ചുമരിനോടു ചാരി ഊന്നുവടിയും.

തിലകനെന്ന നടനെ നോക്കിയിരിക്കെ, ഓര്‍മകളില്‍ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ കടന്നുപോയി. വെള്ളിത്തിരയുടെ മിനുപ്പില്‍ പരുക്കന്‍ ഭാവങ്ങളോടെ തലയുയര്‍ത്തിനിന്നു മനസിലേക്കു കുടിയേറിയ ഒട്ടേറെ കഥാപാത്രങ്ങള്‍... 'അച്‌ഛനാടാ പറയുന്നെ കത്തി താഴെയിടാന്‍...' എന്ന കിരീടത്തിലെ ഡയലോഗ്‌ കാതിലപ്പോള്‍ മുഴങ്ങി.

മണിച്ചിത്രത്താഴു തുറന്നു പുറത്തു കടന്ന നാഗവല്ലിയെ കുടിയേറിയ ദേഹത്തുനിന്ന്‌ ഒഴിപ്പിക്കാനായി അഭിനയത്തിന്റെ മാന്ത്രികവിദ്യ പ്രകടമാക്കിയ ഈ അതുല്യ നടനെ ചിലരൊക്കെ ചേര്‍ന്നു മണിച്ചിത്രത്താഴിട്ടു പൂട്ടിയതു മലയാള സിനിമാ ചരിത്രത്തിലെ വേദനിക്കുന്ന അനുഭവമായി. ഉള്ളില്‍ പിടഞ്ഞ കഥാപാത്രങ്ങളെ പുറത്തിറക്കാനാവാതെ ഈ മനുഷ്യന്‍ നാടുമുഴുക്കെ അലഞ്ഞു. മെലിഞ്ഞു തുടങ്ങിയ കാലുകള്‍ ഇടറിയെന്നാലും പതറിയില്ല മനമൊരു മാത്ര പോലും.

''അമ്മയുടെ ഓഫീസിലെത്തി ഒരു സോറി പറഞ്ഞാല്‍ മാത്രം മതിയായിരുന്നു, എനിക്കു ഡാം 999 ല്‍ അഭിനയിക്കാന്‍. പക്ഷേ, കീഴടങ്ങാന്‍ എനിക്കു മനസില്ലായിരുന്നു. ഇപ്പോഴുമില്ല. ഒടുവില്‍ എനിക്കുള്ള വിലക്കു നീക്കാന്‍ ഫെഫ്‌ക്ക തയ്യാറായില്ലേ... അതാണു കലാകാരന്റെ വിജയം...'' ഇടറാത്ത മനസ്സോടെ തിലകന്‍ ഇന്നലെകളുടെ നിലവറയിലേക്കു കുത്തുവിളക്കുമായി പതിയെ ഇറങ്ങുകയാണ്‌. ഇരുളും വെളിച്ചവും കെട്ടുപിണയുന്ന നിലവറക്കാഴ്‌ചകളില്‍ പലതും രസിക്കാത്ത സത്യങ്ങളുമാണ്‌..



[You must be registered and logged in to see this image.]


? ഹോളിവുഡില്‍പോലും ചര്‍ച്ചയായ 'ഡാം 999' ല്‍നിന്നു തിലകന്‍ചേട്ടനെ മാറ്റിയതു വിലക്കു കൊണ്ടു മാത്രമായിരുന്നോ.

ആ സിനിമയിലേക്ക്‌ എന്നെ ക്ഷണിച്ചുകൊണ്ടു സംവിധായകന്‍ സോഹന്‍റോയി നേരിട്ടു വന്നു കാണുകയായിരുന്നു. ഡാം പൊട്ടുമെന്നു പ്രവചിക്കുന്ന സുപ്രധാന കഥാപാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്‌. എന്നെ മനസില്‍ കണ്ടാണ്‌ ആ കഥാപാത്രത്തെ രൂപപ്പെടുത്തിയതും തിരക്കഥയെഴുതിയതുമെന്നാണു സോഹന്‍ പറഞ്ഞത്‌. ഞാന്‍ എന്തായാലും സിനിമയില്‍ അഭിനയിക്കണമെന്നും നിര്‍ബന്ധിച്ചു. അങ്ങനെയാണു കരാറില്‍ ഒപ്പിട്ടത്‌.

അപ്പോഴാണ്‌ എനിക്കു ഫെഫ്‌ക്കയുടെ വിലക്കു വന്നത്‌. ആലപ്പുഴയിലെ ഹോട്ടലില്‍ ഞാന്‍ അഞ്ചു ദിവസം താമസിച്ചു. ആദ്യദിവസം ആരും വന്നു ഷൂട്ടിംഗിനു വിളിച്ചില്ല. അഞ്ചാം ദിവസവും ഷൂട്ടിംഗിന്‌ എന്നെ വിളിക്കാതായപ്പോള്‍ സംവിധായകനെ നിര്‍ബന്ധമായും കാണണമെന്നു ഞാന്‍ പറഞ്ഞു. അങ്ങനെ മുറിയിലെത്തിയ സോഹന്‍ എന്റെ മുന്നില്‍ നിലത്തിരുന്നു മുട്ടില്‍ കൈവച്ച്‌, 'ഞാന്‍ കാറു വിളിക്കാം, നമുക്കു തിരുവനന്തപുരം വരെ ഒന്നു പോയി അമ്മയുടെ ഓഫീസിലെത്തി 'സോറി' എന്നൊരു വാക്കു പറയാം' എന്നു പറഞ്ഞു. പറഞ്ഞില്ലെങ്കിലോ എന്നായി ഞാന്‍.

ഇല്ലെങ്കില്‍ ചേട്ടനെ അഭിനയിപ്പിക്കരുതെന്നും അഭിനയിപ്പിച്ചാല്‍ മറ്റുള്ളവരൊന്നും സഹകരിക്കില്ലെന്നുമാണു ഫെഫ്‌ക്കയുടെ നിലപാടെന്നു സോഹന്‍ പറഞ്ഞു. 'ഞാന്‍ സോറി പറയില്ല, അപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുമെന്നാ'യി ഞാന്‍. 'എങ്കില്‍ വേറെ ആളെക്കൊണ്ട്‌ അഭിനയിപ്പിക്കേണ്ടിവരുമെന്ന്‌' സോഹന്‍ നിസ്സഹായതയോടെ പറഞ്ഞു. 'എങ്കില്‍ അങ്ങനെ തന്നെയായിക്കോ' എന്നു ഞാനും പറഞ്ഞു. അത്രതന്നെ.

? ആ സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശനത്തിനു താങ്കളെയാണു മുഖ്യാഥിതിയായി ക്ഷണിച്ചത്‌. സിനിമ കണ്ടപ്പോള്‍ എന്തു തോന്നി.

കലാരംഗത്തു കലാകാരന്റെ കണ്ണീര്‍ വീഴരുത്‌. വീണാല്‍ അതു കലാരംഗത്തിന്റെ മൊത്തം നാശത്തിനു കാരണമാകും. വെറുതെ പറയുന്നതല്ല. അതാണ്‌ അനുഭവം. മനസു നൊന്തു പറഞ്ഞാല്‍ അതേല്‍ക്കും. സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ഞാന്‍ കണ്ടു. അവിടെ കൂടിയിരുന്നവരൊക്കെയും കണ്ടു. എന്നാല്‍ അവരില്‍നിന്നെല്ലാം വ്യത്യസ്‌തമായിരുന്നു എന്റെ മനസ്‌. അതില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്ന എനിക്കതിനു സാധിക്കാതെ പോയതു സംഘടനകളുടെ വിലക്കിനെ തുടര്‍ന്നു മാത്രമാണ്‌. കലാകാരന്‍മാരെ സ്വതന്ത്രമായി വിടണം. അല്ലാതെ വിലക്കിന്റെ കയറുകൊണ്ടു വരിഞ്ഞുമുറുക്കരുത്‌. ഓസ്‌ക്കാര്‍ നോമിനേഷന്‍ ലഭിക്കുന്ന ഒരു സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യമാണ്‌ എനിക്കു ലഭിക്കാതെ പോയത്‌. അതൊക്കെ പൊറുക്കാന്‍ പറ്റുന്നതാണോ..? വിലക്കിയവര്‍ക്കു തിരിച്ചു തരാന്‍ പറ്റുന്നതാണോ..? സംഘടനയ്‌ക്കു ഞാനെതിരല്ല. എന്നാല്‍ അതിന്‌ ഒരു എത്തിക്‌സ് വേണം. ഇപ്പോള്‍ മലയാള സിനിമയില്‍ ചില സ്വാര്‍ത്ഥ താല്‍പ്പര്യക്കാര്‍ക്കു വേണ്ടിയാണു സംഘടന രൂപീകരിച്ചിട്ടുള്ളത്‌.

? സിനിമാ മേഖലയില്‍ വന്ന മാറ്റം...

നിങ്ങളൊക്കെ പറയാറില്ലേ, മലയാള സിനിമയുടെ വസന്തകാലമാണ്‌ എണ്‍പതുകളെന്ന്‌. അക്കാലത്തും തിലകന്‍ മലയാള സിനിമയുടെ ഭാഗമായിരുന്നു. ഇന്നുമുണ്ട്‌. എന്നാല്‍ അന്നത്തേതില്‍നിന്നു സിനിമ ഏറെ മാറി. പ്രേക്ഷകര്‍ക്കു നല്‍കാന്‍ സിനിമയില്‍ അന്നൊരു സന്ദേശമുണ്ടായിരുന്നു. അതു നന്മയുടെ സന്ദേശമായിരുന്നു. എന്നാലിന്നോ, ക്രൂരതയുടെ സന്ദേശമാണു മലയാള സിനിമ മുന്നോട്ടുവയ്‌ക്കുന്നത്‌. നിയമത്തെ ലംഘിക്കാനാണു സിനിമ വിളംബരം ചെയ്യുന്നത്‌. ഇതാണോ സിനിമയുടെ വഴിയെന്ന്‌ ഓരോരുത്തരും സ്വയം ചോദിച്ചു വിലയിരുത്തണം.

? അഭിനയിക്കാത്ത രണ്ടു വര്‍ഷം... എങ്ങനെ ചെലവഴിച്ചു.

ഒരിടത്തും അഭിനയിക്കാന്‍ സമ്മതിക്കില്ലെന്ന വാശിയിലായിരുന്നു സംഘടനകള്‍. ഫെഫ്‌ക്കയാണു വിലക്കിയതെങ്കിലും താരസംഘടനയായ 'അമ്മ'യ്‌ക്കു വേണ്ടിയായിരുന്നു ആ വിലക്ക്‌. അഭിനയമാണ്‌ എന്റെ തൊഴില്‍. തൊഴിലില്ലാതായപ്പോള്‍ സാമ്പത്തിക പ്രായസവും ഏറി. സിനിമയില്ലെങ്കില്‍ സീരിയലില്‍ അഭിനയിച്ചെങ്കിലും ജീവിക്കാമെന്നു കരുതിയാണു കഥകേട്ട്‌, അഡ്വാന്‍സ്‌ വാങ്ങിയത്‌. എന്നാല്‍ അതിനും അവര്‍ സമ്മതിച്ചില്ല. ഇന്നത്തെ മന്ത്രി കെ. ബി. ഗണേഷ്‌കുമാറായിരുന്നു സീരിയല്‍ നടന്‍മാരുടെ സംഘടനയായ 'ആത്മ'യുടെ അന്നത്തെ പ്രസിഡന്റ്‌. സീരിയലിലേക്കുള്ള എന്റെ വേഷത്തിന്‌ ആവശ്യമായ ഡ്രസ്സ്‌ തയ്‌പ്പിക്കാന്‍ രാത്രി 12 മണി കഴിഞ്ഞാണു സീരിയലിന്റെ ആളുകള്‍ വീട്ടിലെത്തി എന്റെ അളവെടുത്തത്‌. എന്നാല്‍ പിറ്റേദിവസം അവര്‍ പറയുന്നത്‌, ചേട്ടനെ അഭിനയിപ്പിക്കാന്‍ സാധിക്കില്ലെന്നാണ്‌. ഞാന്‍ അഭിനയിച്ചാല്‍ മറ്റുള്ളവര്‍ അഭിനയിക്കില്ലത്രെ. സീരിയലുകാരും ഞാനും തമ്മില്‍ ഒരു പ്രശ്‌നവുമില്ലല്ലോ, പിന്നെന്തിനാണ്‌ ഇവിടെയും വിലക്കുന്നതെന്നു ചോദിച്ചപ്പോള്‍, ഫെഫ്‌ക്കയുടെ വിലക്കുണ്ടെങ്കില്‍ ഇവിടെയും വിലക്കാണെന്നാണു മറുപടി പറഞ്ഞത്‌. ഇങ്ങനെ ഒരുതരത്തിലും അഭിനയിക്കാന്‍ സമ്മതിക്കാതെ, മുന്നില്‍ നിന്നപ്പോഴാണു ഞാന്‍ ഇവരെ 'മാഫിയ' എന്നു വിശേഷിപ്പിച്ചത്‌.
Back to top Go down
vettukuzhi
Active member
Active member
vettukuzhi


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptyWed Dec 14, 2011 4:58 pm

[You must be registered and logged in to see this image.]



? സിനിമയിലേക്കു വീണ്ടുമെത്തിയത്‌...

ഇതിനിടെ ഞാന്‍ പഴയ നാടകവേദിയിലേക്കുതന്നെ മടങ്ങി. ഒരു നാടകത്തില്‍ അഭിനയിച്ചു. ശക്‌തമായ വേഷമായിരുന്നു. മറ്റൊന്ന്‌ ഇപ്പോള്‍ ഒരുങ്ങിക്കഴിഞ്ഞു. ഇതിനിടെയാണു രഞ്‌ജിത്‌ എന്റെ മകനെ വിളിച്ച്‌ 'ഇന്ത്യന്‍ റുപ്പി'യില്‍ ഞാന്‍ അഭിനയിക്കുമോയെന്ന്‌ അന്വേഷിച്ചത്‌. നേരിട്ടു വിളിക്കാന്‍ പറയെന്നു ഞാനും പറഞ്ഞു. മുമ്പു ്‌ഞ്ജിത്തിന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അസിസ്‌റ്റന്റുമായി പ്രശ്‌നമുണ്ടായിരുന്നു. അന്നു രഞ്‌ജിത്ത്‌ അസിസ്‌റ്റന്റിന്റെ ഭാഗത്താണു നിന്നത്‌. ആ പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നു കരുതിയിട്ടാണ്‌ എന്നെ നേരിട്ടു വിളിക്കാന്‍ മടിച്ചത്‌. പിന്നീട്‌ എന്നെ നേരിട്ടു വിളിച്ചുതന്നെ കാര്യം പറഞ്ഞു. മുമ്പത്തെ സംഭവമൊക്കെ അപ്പോള്‍ തന്നെ വിട്ടതാണെന്നു ഞാനും പറഞ്ഞു. ഈ വേഷം ഞാന്‍ തന്നെ ചെയ്യണമെന്നു രഞ്‌ജിത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. ഒരു ഫ്രോഡ്‌ ഓള്‍ഡ്‌ മാന്റെ വേഷമായിരുന്നെനിക്ക്‌.

? ഫെഫ്‌ക്കയുടെ വിലക്ക്‌ അപ്പോഴേക്കും അവസാനിച്ചത്‌ അനുകൂലമായി അല്ലേ.

രഞ്‌ജിത്തിന്‌ ആ കഥാപാത്രം അവതരിപ്പിക്കാന്‍ ഞാന്‍ തന്നെ വേണമായിരുന്നു. അക്കാര്യത്തില്‍ ഒരു കോമ്പ്രമൈസിനും രജ്‌ഞിത്ത്‌ തയ്യാറാവില്ലെന്നും അവര്‍ക്കറിയാം. വിലക്കുണ്ടെങ്കിലും രഞ്‌ജിത്ത്‌ എന്നെ അഭിനയിപ്പിക്കുമെന്നു തീര്‍ച്ചയാണ്‌. അതു മനസിലാക്കിയാണു ഫെഫ്‌ക്ക എനിക്കുള്ള വിലക്കു നീക്കി രംഗത്ത്‌ വന്നത്‌. അല്ലാതെ അവരുടെ മനസിന്റെ വലുപ്പമൊന്നുമല്ല.

? മന്ത്രി ഗണേഷ്‌കുമാറുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നോ.

ഒരിക്കലുമില്ല. ഗണേഷ്‌കുമാറിനെയൊന്നും അംഗീകരിക്കാനാവില്ല. ഒരു നല്ല ഭരണാധികാരിയല്ല താനെന്ന്‌ അയാള്‍ മന്ത്രിയായി മാസങ്ങള്‍ കൊണ്ടുതന്നെ തെളിയിച്ചുകഴിഞ്ഞു. പിന്നെ അമ്മയുടെ ഭാരവാഹിയായി നില്‍ക്കുമ്പോഴുള്ള അവസ്‌ഥ പറയേണ്ടതുണ്ടോ..? അമ്മയുടെ രൂപീകരണത്തിലടക്കം ഗണേഷ്‌കുമാറിനു നല്ല പങ്കുണ്ട്‌. ഗണേഷ്‌കുമാറിനു വ്യക്‌തമായ രാഷ്‌ട്രീയമുണ്ട്‌. ഈ രാഷ്‌ട്രീയം അമ്മയുടേതുമാക്കാനുള്ള ശ്രമമാണു ഗണേഷ്‌കുമാര്‍ തുടക്കത്തിലേ നടത്തിയത്‌. അതിലയാള്‍ വിജയിക്കുകയും ചെയ്‌തു. ഈ വസ്‌തുതയാണു തിരിച്ചറിയാതെ പോകുന്നതും.

? മനംമടുത്ത്‌ ഇനി അഭിനയിക്കാനില്ലെന്ന്‌ എപ്പോഴെങ്കിലും തോന്നിയിരുന്നോ.

ഒരിക്കലുമില്ല. അഭിനനയമാണ്‌ എനിക്കു ജീവിതം. മറ്റെങ്ങുനിന്നും ലഭിക്കാത്ത അനുഭൂതിയാണ്‌ എനിക്ക്‌ അഭിനയത്തില്‍ നിന്നു ലഭിക്കുന്നത്‌. 19-ാം വയസില്‍ നാടകവേദിയിലൂടെ അഭിനയരംഗത്തെത്തിയവനാണു ഞാന്‍. ഒരുപാട്‌ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. നാടകവേദിയില്‍നിന്നും സിനിമയില്‍നിന്നും ഒരുപാട്‌ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. അഭിനയം എനിക്കൊരു ധ്യാനമാണ്‌. ദൈവത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ട്‌ അഭിനയം ദൈവികമാണെന്നു ഞാന്‍ പറയില്ല. മറിച്ച്‌, ഒരു പ്രതിഭാസമാണ്‌. ധ്യാനമൂര്‍ഛയിലൂടെ നമുക്കു കിട്ടുന്ന ആനന്ദമില്ലേ, അതുതന്നെയാണ്‌ അഭിനയത്തിലൂടെ എനിക്കു ലഭിക്കുന്നതും. ചിലര്‍ക്കു കള്ളുകുടിക്കുമ്പോഴാകും ഈ ലഹരി ലഭിക്കുക. നമ്മെത്തന്നെ മറന്നു പോകുന്ന അവസ്‌ഥ. ആ എകാഗ്രതയാണ്‌ അഭിനയിക്കുമ്പോഴുണ്ടാകുന്നത്‌. ഷൂട്ടിംഗ്‌ സമയത്തു ഞാന്‍ ഈയൊരവസ്‌ഥയിലേക്കാണു മാറിപ്പോകുന്നത്‌. അപ്പോള്‍ എന്റെ മകന്‍ മുന്നില്‍വന്നു നിന്നാല്‍പോലും ഞാനറിയാറില്ല. അതുകൊണ്ടുതന്നെ അഭിനയം വിട്ടു മറ്റൊന്നും ആലോചിക്കാനും എനിക്കു സാധിച്ചിട്ടില്ല.

? അഭിനയിക്കാതിരുന്നാല്‍ സിദ്ധി നഷ്‌ടപ്പെടുമോ എന്ന ആശങ്കയാണെന്നു മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്‌.

ഏയ്‌, അങ്ങനെ നഷ്‌ടപ്പെടുന്നതല്ല ഈ സിദ്ധി. ഇതു കൂടപ്പിറപ്പാണ്‌. എത്രകാലം കഴിഞ്ഞാലും ഇതേ ഭാവത്തിലും അവസ്‌ഥയിലും ഞാന്‍ അഭിനയിക്കും. ലാല്‍ അങ്ങനെ പറയുന്നത്‌ ഓടിനടന്ന്‌ അഭിനയിക്കുന്നതിനുള്ള കാരണമായിട്ടായിരിക്കും. അതു പണത്തിനു വേണ്ടിയാണ്‌. കലാകാരന്‍ പണം കൂടുതല്‍ ആഗ്രഹിക്കരുത്‌. രണ്ടു വര്‍ഷമാണ്‌ എനിക്കു വിലക്കു മൂലം പുറത്തു നില്‍ക്കേണ്ടിവന്നത്‌. എന്നിട്ട്‌ എനിക്ക്‌ അഭിനയിക്കാനുള്ള കഴിവ്‌ നഷ്‌ടമായോ..? 'ഇന്ത്യന്‍ റുപ്പി'യില്‍ എനിക്കു തിളങ്ങാന്‍ സാധിച്ചതും ഈയൊരു വസ്‌തുത കൊണ്ടുതന്നെയാണ്‌. വിലക്കു വന്നാലും ശരി, ഞാനിനിയും പറയും. സംഘടനകള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി എന്റെ അഭിനയത്തെ ബാധിക്കുന്ന ഘടകമല്ല.
Back to top Go down
vettukuzhi
Active member
Active member
vettukuzhi


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptyWed Dec 14, 2011 5:02 pm

[You must be registered and logged in to see this image.]


? ഇത്രയേറെ പ്രതിസന്ധിയുണ്ടായിട്ടും ഒരിക്കല്‍പോലും ഈശ്വരനെ വിളിച്ചിട്ടില്ലേ.

ഞാനൊരു ദൈവവിശ്വാസിയല്ല. ഇന്നും ഒരു കറകളഞ്ഞ കമ്യൂണിസ്‌റ്റാണു ഞാന്‍. ഗണേഷ്‌കുമാര്‍ പറഞ്ഞാലൊന്നും ഞാന്‍ കമ്മ്യൂണിസ്‌റ്റല്ലാതാകില്ല. ഗണേഷന്‍ മുട്ടില്‍ ഇഴയുന്ന പ്രായത്തില്‍ കമ്മ്യൂണിസ്‌റ്റായവനാണു ഞാന്‍. പിന്നെ പിച്ചവച്ചു നടക്കാന്‍ പഠിച്ചു കുറേകഴിഞ്ഞാണു ഗണേഷന്‍ രാഷ്‌ട്രീയക്കാരനും മന്ത്രിയുമൊക്കെയായത്‌. ദൈവം എന്ന ഒന്നുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ പറയുന്ന ഈ ദൈവമുണ്ടല്ലോ, അതു നമ്മുടെ മനസാണ്‌. മനസാണു നമ്മെ പലതും മുന്‍കൂട്ടി അറിയിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമൊക്കെ. അത്‌ ഈ പ്രപഞ്ചത്തിന്റെ മനസാണ്‌. അതീന്ദ്രിയജ്‌ഞാനത്തിനു കാരണവും പരമാത്മാവും ഇതുതന്നെ. ഞാനൊരിക്കലും ദൈവത്തെ വിളിച്ചിട്ടില്ല. ഇനി വിളിക്കുകയമില്ല. ദൈവത്തിനു മുന്നില്‍ കള്ളത്തരമാകാം. എന്നാല്‍ മന:സാക്ഷിക്കുമുന്നില്‍ കഴിയില്ല. എന്നാലിപ്പോള്‍ പലരും 'ദൈവങ്ങളേ... ഈശ്വരന്‍മാരേ' എന്നൊക്കെയാണു വിളിക്കുന്നത്‌. എന്റെയൊക്കെ കുട്ടിക്കാലത്തു ദൈവമേ.. എന്നു മാത്രമേ വിളിച്ചുകേട്ടിരുന്നുള്ളൂ. വന്നുവന്നു സൂപ്പര്‍സ്‌റ്റാറുകളെപ്പോലും ദൈവമായി കണ്ടുതുടങ്ങി. പാലഭിഷേകവും പൂവിതറലുമൊക്കെയായില്ലേ...!

? സൂപ്പര്‍സ്‌റ്റാറുകളോട്‌ എന്തിനാണിത്ര പക.

അതു പകയല്ല. സിനിമ നശിപ്പിക്കപ്പെടുന്നതു കാണുമ്പോഴുള്ള വേവലാതിയാണ്‌. സൂപ്പര്‍സ്‌റ്റാര്‍ എന്ന ഒരു പദവിയില്ല. ഒരു സിനിമ വിജയിച്ചാല്‍ സൂപ്പര്‍സ്‌റ്റാറാകുമെങ്കില്‍ അടുത്ത സിനിമകള്‍ പരാജയപ്പെട്ടാല്‍ സൂപ്പര്‍സ്‌റ്റാര്‍ അല്ലാതെയും ആകേണ്ടതല്ലേ...? അതു സംഭവിക്കുന്നില്ലല്ലോ..? സ്‌റ്റാര്‍ഡം എന്ന വാക്കൊക്കെ കച്ചവട സിനിമയുടേതാണ്‌. കോടികളാണ്‌ അവരുടെ പ്രതിഫലം. മലയാള സിനിമയ്‌ക്കു താങ്ങാനാവുന്നതല്ല ഇത്‌.

? സൂപ്പര്‍താരങ്ങള്‍ വേണ്ടന്ന നിലപാടു തന്നെയാണോ.

സൂപ്പര്‍താരമായി ആരും അഭിനയിക്കേണ്ട ആവശ്യമേയില്ല. എല്ലാവരും നടന്‍മാരാണ്‌. കച്ചവടക്കാരന്റെ തെറ്റിധാരണ മാത്രമാണു സൂപ്പര്‍താര പ്രേമം. സൂപ്പര്‍താരങ്ങള്‍ക്കു പുതുമ നല്‍കാന്‍ സാധിക്കുന്നില്ല. ഈ നായകസങ്കല്‍പ്പംതന്നെയാണു മലയാള സിനിമയിലെ പ്രധാന പ്രതിസന്ധിയും. സൂപ്പര്‍താരങ്ങളെ സ്‌ക്രീനില്‍ കാണുമ്പോള്‍ ശ്രദ്ധിച്ചാലറിയാം. 'ഉപഗ്രഹ'ങ്ങളില്‍ മിക്കതും കൂടെ കാണും. ജനങ്ങള്‍ക്കു മടുത്തുതുടങ്ങി. അതുകൊണ്ടുതന്നെയാണു സൂപ്പര്‍താര ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതും. പുതു പരീക്ഷണങ്ങള്‍ പ്രേക്ഷകന്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നില്ലേ... ട്രാഫിക്കും സോള്‍ട്ട്‌ ആന്റ്‌ പെപ്പറുമൊക്കെ ഇങ്ങനെയല്ലേ വിജയം നേടിയത്‌. സിനിമയുടെ നിലവാരത്തകര്‍ച്ചയ്‌ക്കു മാത്രമേ സൂപ്പര്‍താര ഇമേജ്‌ ഉപകരിക്കുകയുള്ളൂവെന്നാണ്‌ എന്റെ വിശ്വാസം.

? ഇന്ത്യന്‍ റുപ്പിയുടെ നിര്‍മാതാവുകൂടിയായ പൃഥ്വിരാജും സൂപ്പര്‍സ്‌റ്റാറെന്നാണു സ്വയം വിശേഷിപ്പിക്കുന്നത്‌.

അവനും(പൃഥിരാജിന്‌)മാറ്റങ്ങള്‍ വന്നിട്ടുണ്ട്‌. സൂപ്പര്‍സ്‌റ്റാര്‍ ആണെന്നൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ടാകാം. അവന്‍ കൂളിംഗ്‌ഗ്ലാസൊക്കെ വച്ചു തുടങ്ങിയിട്ടുണ്ട്‌. അതിനര്‍ത്ഥം ഇതുതന്നെയാണ്‌. നമ്മള്‍ ഇങ്ങനെ നിരീക്ഷണത്തിലൂടെയാണ്‌ ആളുകളെ വിലയിരുത്തുന്നത്‌. സുകുമാരന്റെയല്ലേ മോന്‍. അവന്റെ അമ്മയാണ്‌ അവനെ വഷളാക്കുന്നത്‌. എനിക്കും ലാലിനുമൊക്കെ ഒരു ഗുണമുണ്ടായിരുന്നു; നിരീക്ഷണം. സമൂഹത്തിലുള്ള ഓരോ തരക്കാരെയും നിരീക്ഷിക്കും. കഥാപാത്രങ്ങളെ ഏറ്റെടുക്കുമ്പോള്‍ ഈ ശീലം ഏറെ ഗുണം ചെയ്യും. 'മൂന്നാംപക്ക'ത്തില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ മുന്നില്‍ കണ്ടത്‌ എന്റെ മുത്തച്‌ഛനെയായിരുന്നു. 'സ്‌ഫടിക'ത്തിലെ ചാക്കോമാഷ്‌ എന്റെ അച്‌ഛന്‍ തന്നെയായിരുന്നു. ഇന്നു ലാലിനും എനിക്കുമൊന്നും അതു നടക്കില്ല. കാരണം, പുറത്തേക്കിറങ്ങുമ്പോഴേക്കും ആളുകൂടും. പൃഥ്വി ആദ്യം ചെയ്യേണ്ടത്‌ ഇത്തരത്തില്‍ നിരീക്ഷണ പാടവം ഉണ്ടാക്കിയെടുക്കലാണ്‌. അവനൊക്കെ സിനിമയിലേക്കു വന്നിട്ടേയുള്ളൂ. കുറേ കാര്യങ്ങള്‍ ഇനിയും പഠിക്കാനുണ്ട്‌. അതിനുമുന്നെ സൂപ്പര്‍സ്‌റ്റാര്‍ കളിച്ചു നടന്നാല്‍ അവനുതന്നെയാണു ദോഷം.




അടുത്ത ഭാഗത്തില്‍...

ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ലാല്‍ എന്റെ സ്വന്തം മകനായിട്ടു തന്നെയാണു ഫീല്‍ ചെയ്യാറുള്ളത്‌. മമ്മൂട്ടിയുമായി അഭിനയിക്കുമ്പോള്‍ പക്ഷേ...



ജിനേഷ്‌ പൂനത്ത്‌


thanks : mangalam.com


[You must be registered and logged in to see this link.]
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptyThu Dec 15, 2011 9:11 am

enthu pakshe....





theeere bhedamaayittilla
athuthanne kaaaranam
Back to top Go down
manikandan
New Member
New Member
manikandan


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 36
Location : Wayanad<----->Ernakulam

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptySun Dec 18, 2011 1:20 am

illa...illa...theereyilla...
Back to top Go down
merlin
Active member
Active member
merlin


Posts : 252
Points : 289
Reputation : 1
Join date : 2010-03-13
Age : 35
Location : Ernakulam

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptyMon Dec 19, 2011 1:08 am

[You must be registered and logged in to see this image.]
Back to top Go down
merlin
Active member
Active member
merlin


Posts : 252
Points : 289
Reputation : 1
Join date : 2010-03-13
Age : 35
Location : Ernakulam

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptyMon Dec 19, 2011 1:09 am

[You must be registered and logged in to see this image.]
Back to top Go down
merlin
Active member
Active member
merlin


Posts : 252
Points : 289
Reputation : 1
Join date : 2010-03-13
Age : 35
Location : Ernakulam

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptyMon Dec 19, 2011 1:09 am

[You must be registered and logged in to see this image.]
Back to top Go down
merlin
Active member
Active member
merlin


Posts : 252
Points : 289
Reputation : 1
Join date : 2010-03-13
Age : 35
Location : Ernakulam

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptyMon Dec 19, 2011 1:15 am

[You must be registered and logged in to see this image.]
Back to top Go down
merlin
Active member
Active member
merlin


Posts : 252
Points : 289
Reputation : 1
Join date : 2010-03-13
Age : 35
Location : Ernakulam

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptyMon Dec 19, 2011 1:16 am

[You must be registered and logged in to see this image.]
Back to top Go down
merlin
Active member
Active member
merlin


Posts : 252
Points : 289
Reputation : 1
Join date : 2010-03-13
Age : 35
Location : Ernakulam

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptyMon Dec 19, 2011 1:19 am

[You must be registered and logged in to see this image.]
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptyWed Dec 21, 2011 8:39 am

RAJNI nalloru nadanoo????????
Back to top Go down
nair
Active member
Active member
nair


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptyThu Dec 22, 2011 6:56 am

oro aalkkarkkum avarudethaaya abhiprayam kaanille Mannadiar...
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptyThu Dec 22, 2011 9:21 am

mm.......

njan chodichenne ulluu....


aaanao?????????????
Back to top Go down
shyam
Active member
Active member
shyam


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 EmptyThu Jan 05, 2012 3:08 am

thanks merlin......
Back to top Go down
Sponsored content





Celebrities.....Interviews...... - Page 3 Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... - Page 3 Empty

Back to top Go down
 
Celebrities.....Interviews......
Back to top 
Page 3 of 3Go to page : Previous  1, 2, 3
 Similar topics
-
» Celebrities Quotes......

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: