malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Channel ..News........... - Page 2 I_vote_lcapChannel ..News........... - Page 2 I_voting_barChannel ..News........... - Page 2 I_vote_rcap 
yeldo987
Channel ..News........... - Page 2 I_vote_lcapChannel ..News........... - Page 2 I_voting_barChannel ..News........... - Page 2 I_vote_rcap 
real hero
Channel ..News........... - Page 2 I_vote_lcapChannel ..News........... - Page 2 I_voting_barChannel ..News........... - Page 2 I_vote_rcap 
allambans
Channel ..News........... - Page 2 I_vote_lcapChannel ..News........... - Page 2 I_voting_barChannel ..News........... - Page 2 I_vote_rcap 
mohan.thomas
Channel ..News........... - Page 2 I_vote_lcapChannel ..News........... - Page 2 I_voting_barChannel ..News........... - Page 2 I_vote_rcap 
ajith_mc86
Channel ..News........... - Page 2 I_vote_lcapChannel ..News........... - Page 2 I_voting_barChannel ..News........... - Page 2 I_vote_rcap 
deathrace
Channel ..News........... - Page 2 I_vote_lcapChannel ..News........... - Page 2 I_voting_barChannel ..News........... - Page 2 I_vote_rcap 
dracula
Channel ..News........... - Page 2 I_vote_lcapChannel ..News........... - Page 2 I_voting_barChannel ..News........... - Page 2 I_vote_rcap 
maadambi
Channel ..News........... - Page 2 I_vote_lcapChannel ..News........... - Page 2 I_voting_barChannel ..News........... - Page 2 I_vote_rcap 
mohan
Channel ..News........... - Page 2 I_vote_lcapChannel ..News........... - Page 2 I_voting_barChannel ..News........... - Page 2 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Channel ..News........... - Page 2 Image
Powered by website-hit-counters.com .
flag
Channel ..News........... - Page 2 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Channel ..News...........

Go down 
+20
thambi
willy
baasha
saivar
M.R.P
bellari raja
dilipfan
smitha
merlin
sanjeev
mancheri majeed
appukuttan
manikandan
mohan
mangalasseri
suku
thanthonni
MANNADIYAR
mohan.thomas
yeldo987
24 posters
Go to page : Previous  1, 2
AuthorMessage
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Channel ..News........... - Page 2 Empty
PostSubject: Re: Channel ..News...........   Channel ..News........... - Page 2 EmptyWed Nov 02, 2011 8:36 pm

ippozhathe vidhikarthaakkal ellaaam thikanjavaraaanu.....

raaajivachu poya aaalum...
Back to top Go down
dilipfan
Active member
Active member
dilipfan


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

Channel ..News........... - Page 2 Empty
PostSubject: Re: Channel ..News...........   Channel ..News........... - Page 2 EmptySat Nov 05, 2011 3:42 am

eathaandu paripaadi theerarayello...
Back to top Go down
baasha
Active member
Active member
baasha


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

Channel ..News........... - Page 2 Empty
PostSubject: Re: Channel ..News...........   Channel ..News........... - Page 2 EmptyWed Nov 16, 2011 1:59 pm

രഞ്ജിനിയെ സാരിയുടുപ്പിക്കാന്‍ നോക്കിയവര്‍ ചമ്മി

[You must be registered and logged in to see this image.]

കൊച്ചി: ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ അവതാരിക രഞ്ജിനി ഹരിദാസിനെ സാരിയുടുപ്പിക്കാനും നല്ല മലയാളം പഠിപ്പിക്കാനും നോക്കിയര്‍ വെട്ടിലായി. മനോരമ ന്യൂസില്‍ ശ്രീകണ്ഠന്‍ നായര്‍ മോഡറേറ്ററായെത്തുന്ന ചര്‍ച്ചാ പരിപാടിയാണ് രസകരമായ സംഭവങ്ങള്‍ക്ക് വേദിയായത്.

അഞ്ചു രഞ്ജിനിമാരെ സംഘടിപ്പിച്ച നടത്തിയ ടോക് ഷോ മുന്നോട്ടുപോവുന്തോറും രഞ്ജിനി കസറി കയറുകയായിരുന്നു. ഞങ്ങള്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമിരുന്നാണ് ഐഡിയ സ്റ്റാര്‍ സിങര്‍ കാണുന്നത്. താങ്കള്‍ക്ക് അല്‍പ്പം കൂടി മാന്യമായ വസ്ത്രം ധരിച്ചെത്തിക്കൂടെ എന്ന ചോദ്യത്തിന് സാരിയുടുക്കാനാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് എന്ന മറുചോദ്യമാണ് രഞ്ജിനി ചോദിച്ചത്. ഉടന്‍ ചോദ്യകര്‍ത്താവ് തിരുത്തി. ശരീരഭാഗങ്ങള്‍ പരമാവധി പുറത്തുകാണാത്ത ഏതെങ്കിലും വസ്ത്രം.

ഇപ്പോള്‍ ഇട്ടിരിക്കുന്ന ഉടുപ്പിനേക്കാളും സെക്‌സിയായ വസ്ത്രമാണ് സാരിയെന്നാണ് രഞ്ജിനിയുടെ അഭിപ്രായം. ഇപ്പോള്‍ ഇട്ടിരിക്കുന്ന ഉടുപ്പില്‍ കാലിന്റെ അല്‍പ്പം ഭാഗം മാത്രമാണ് പുറത്തുകാണുന്നത്. സാരിയുടുത്താല്‍ വയറും മറ്റുഭാഗങ്ങളുമാണ് പുറത്തുകാണുക. സാരിയുടുക്കാന്‍ അറിയില്ലെന്നതാണ് ശരി. പലപ്പോഴും വളരെ പണിപ്പെട്ടാണ് ഷോയ്ക്കുവേണ്ടി സാരിയുടുക്കുന്നത്. പിന്നെ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാനാണ് എനിക്കിഷ്ടം.

മലയാള ഭാഷയെ ഇത്ര വികൃതമാക്കി സംസാരിക്കുന്നതെന്തിനാണെന്ന ചോദ്യത്തിനും ഉരുളയ്ക്കുപ്പേരി പോലെയായിരുന്നു രഞ്ജിനിയുടെ മറുപടി. ഞാനിപ്പോള്‍ സംസാരിക്കുന്ന രീതിയില്‍ തന്നെയാണ് സ്‌റ്റേജിലും സംസാരിക്കുന്നത്. ഈ മലയാളത്തിനെന്താണ് കുഴപ്പം. കാര്യങ്ങള്‍ നിങ്ങള്‍ക്കു മനസ്സിലാവുന്നില്ലേ. ഇടക്കിടെ ഇംഗ്ലീഷ് വാക്കുകള്‍ കൂടിപോവുന്നത് എന്റെ സംസാരരീതിയുടെ ഭാഗമാണ്. ഇത് ബോധപൂര്‍വമായ ഒന്നല്ല.

നിങ്ങള്‍ പറയുന്നതിനനുസരിച്ച് സാരിയോ ചുരിദാറോ ഉടുത്തുകൊണ്ട് ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിക്കെത്തി കഴിഞ്ഞാല്‍ അത് പ്രേക്ഷകര്‍ക്ക് ബോറടിയാവും. കൂടാതെ ഇതു വാണിജ്യപരമായി തീരുമാനിക്കുന്ന കാര്യങ്ങളാണ്. എന്റെ വ്യക്തിതാല്‍പ്പര്യങ്ങളും വാണിജ്യതാല്‍പ്പര്യങ്ങളും തമ്മില്‍ യോജിച്ചുപോവുന്നതുകൊണ്ടാണ് ഐഡിയ സ്റ്റാര്‍ സിങര്‍ അവതാരികയായി ഇപ്പോഴും തുടരുന്നത്. നിങ്ങളെല്ലാം പറയുന്നതനുസരിച്ച് ഞാന്‍ മാറിയാല്‍ ഞാന്‍ ഞാനല്ലതാവും. അതിനേതായും തയ്യാറല്ല
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Channel ..News........... - Page 2 Empty
PostSubject: Re: Channel ..News...........   Channel ..News........... - Page 2 EmptyFri Nov 18, 2011 12:29 am

hahahaa...

ival aa prgrminu irunnathe " nalla" vasthram dharichittaaayirunnu...
Back to top Go down
suku
Moderator
Moderator
suku


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 35
Location : moovattupuzha

Channel ..News........... - Page 2 Empty
PostSubject: Re: Channel ..News...........   Channel ..News........... - Page 2 EmptyWed Nov 23, 2011 5:19 pm

കഥയല്ലിത് ജീവിതം ഷോ : അമൃതയ്ക്ക് നോട്ടീസ്


[You must be registered and logged in to see this image.]


തിരുവനന്തപുരം: അമൃത ടിവിയിലെ കൗണ്‍സിലിങ് റിയാലിറ്റിഷോയായ കഥയല്ലിത് ജീവിതത്തിനെതിരെയുള്ള പരാതിയില്‍ ചാനലിന് കാരണം കാണിയ്ക്കല്‍ നോട്ടീസ്. പരിപാടി അവതരിപ്പിക്കാന്‍ അമൃത ടിവിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ ) തന്നെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി ( നല്‍സ)ക്ക് തിരുവനന്തപുരത്തെ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗീത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. തങ്ങള്‍ക്കു ലഭിച്ച പരാതിയെക്കുറിച്ചു നല്‍സ കെല്‍സയോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

പലപ്പോഴും കച്ചവടതാല്‍പര്യം മുന്‍നിര്‍ത്തി സംപ്രേഷണം ചെയ്യുന്ന ഈ ഷോ സ്ത്രീവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഗീതയുടെ പരാതി. ഇതിനായി കെല്‍സ സഹകരിക്കുന്നതിനെ ചോദ്യം ചെയ്താണ് കഴിഞ്ഞ മാസം 22നു നല്‍സയ്ക്ക് പരാതി അയച്ചത്.

ഇതിനെക്കുറിച്ച് കെല്‍സയുടെ വിശദീകരണമാണ് നല്‍സ ആവശ്യപ്പെട്ടത്. എന്നാല്‍ തങ്ങള്‍ക്കെതിരായ പരാതി ചാനലിനെതിരായ പരാതിയാക്കി മാറ്റിയിരിക്കുയാണ് കെല്‍സയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
നല്‍സയുടെ ആവശ്യപ്രകാരം അവര്‍ക്ക് വിശദീകരണം നല്‍കുന്നതിനു വേണ്ടി പത്തു ദിവസത്തിനകം മറുപടി നല്‍കാനാണത്രേ കെല്‍സ ചാനലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്
Back to top Go down
appukuttan
New Member
New Member
appukuttan


Posts : 65
Points : 75
Reputation : 0
Join date : 2010-04-03
Age : 41
Location : thrissur

Channel ..News........... - Page 2 Empty
PostSubject: Re: Channel ..News...........   Channel ..News........... - Page 2 EmptySat Dec 03, 2011 3:27 am

ശ്വേതയുടെ റിയാലിറ്റി ഷോയില്‍ കവര്‍ച്ചക്കേസ് പ്രതി


തൃശൂര്‍: ഒട്ടേറെ മോഷണക്കേസുകളിലെ മുഖ്യപ്രതി പുതുതായി ആരംഭിച്ച ചാനലിന്റെ റിയാലിറ്റി ഷോയില്‍ മാതൃകഭര്‍ത്താവാന്‍ മത്സരിക്കുന്നു. നടി ശ്വേത മേനോന്‍ അവതരിപ്പിയ്ക്കുന്ന റിയാലിറ്റി ഷോയിലാണ് രണ്ട് ഡസന്‍ കേസുകളിലെ പ്രതിയായ എറണാകുളം തമ്മനം സ്വദേശിയായ നാസര്‍ മറ്റുപ്രമുഖര്‍ക്കൊപ്പം പങ്കെടുക്കുന്നത്.

ഭര്‍ത്താവിന്റെ അടുക്കള പ്രവേശം, ഭാര്യക്ക് പ്രേമലേഖനം എഴുതല്‍, കുട്ടികളെ സ്‌കൂളിലേക്ക് ഒരുക്കിവിടല്‍, പാട്ടുപാടല്‍, നൃത്തംചെയ്യല്‍ തുടങ്ങിയ കലാപരിപാടികളാണ് റിയാലിറ്റി ഷോയിലെ പ്രധാന ഇനങ്ങള്‍. തൃശൂര്‍ മതിലകം പൊലീസ് സ്‌റ്റേഷനില്‍ 23 കേസുകളില്‍ പ്രതിയായ നാസര്‍ തൃശൂര്‍, എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ക്ഷേത്രം-ബാങ്ക് കവര്‍ച്ച, ബൈക്ക് മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്.

ദീര്‍ഘകാലം ഗള്‍ഫിലായിരുന്നുവെന്നും നാട്ടില്‍ ബിസിനസ് ആണെന്നുമാണ് റിയാലിറ്റി ഷോയില്‍ നാസറും ഭാര്യയും അവകാശപ്പെടുന്നത്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചിലതില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റുള്ളവയില്‍ വിചാരണ തുടരുകയാണ്. മോഷണവസ്തുക്കളാണെന്ന് അറിയാതെ ഇയാളില്‍നിന്ന് വാഹനങ്ങളും മറ്റും വാങ്ങിയ ഒട്ടേറെപ്പേര്‍ കേസുകളില്‍ കുടുങ്ങിയിട്ടുണ്ട്.

പ്രതിയെ പലവട്ടം അറസ്റ്റ് ചെയ്യുകയും ചോ്ദ്യം ചെയ്യുകയും ചെയ്ത പൊലീസ് ഉദ്യോഗസര്‍ ചാനല്‍ പരിപാടിയിലെ മാതൃക ഭര്‍ത്താവിനെ കണ്ട് അന്തംവിടുകയാണ്. ചാനല്‍ അധികൃതരെ അറിയിച്ചിട്ടും യാതൊരു ഫലമുണ്ടായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Back to top Go down
willy
Active member
Active member
willy


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

Channel ..News........... - Page 2 Empty
PostSubject: Re: Channel ..News...........   Channel ..News........... - Page 2 EmptyThu Dec 08, 2011 6:12 am

റിയാലിറ്റി ഷോയില്‍ പച്ചപ്പാവം; നാട്ടില്‍ പെരുങ്കള്ളന്‍!



മഴവില്‍ മനോരമ പുലിവാല് പിടിക്കുമോ? കാരണം, രണ്ട് ഡസന്‍ കേസുകളിലെങ്കിലും പ്രതിയായ ഒരാള്‍ മഴവില്‍ മനോരമയിലെ ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയില്‍ മാതൃകാഭര്‍ത്താവ് ആയി ജീവിച്ച് തകര്‍ക്കുന്നുവെന്ന് ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍ത്താക്കന്മാരില്‍ നിന്ന് മാതൃകാഭര്‍ത്താക്കന്മാരെ കണ്ടെത്തി സമ്മാനം നല്‍‌കുന്ന പരിപാടിയാണ് ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോ.

നടി ശ്വേതാ മേനോനാണ് ഈ ഷോയുടെ അവതാരക. പല കേസുകളിലും പ്രതിയായ എറണാകുളം തമ്മനം സ്വദേശി നാസര്‍ ഈ ഷോയില്‍ മാതൃകാ ഭര്‍ത്താവിനുള്ള സമ്മാനം നേടാന്‍ കാട്ടിക്കൂട്ടുന്ന പങ്കപ്പാടുകള്‍ കണ്ട് ‘റിയാലിറ്റി ഷോ’യുടെ ‘റിയാലിറ്റി’ മനസിലാകാതെ വാപൊളിക്കുകയാണ് മലയാളി പ്രേക്ഷകര്‍! ഇതാണ് റിയാലിറ്റിയെങ്കില്‍ കണ്ണീര്‍ പരമ്പരകള്‍ തന്നെ ഭേദമെന്ന് പറയേണ്ടി വരും!

റിയാലിറ്റി ഷോ കണ്ട നാട്ടുകാര്‍ തന്നെയാണ് ഷോയിലെ വി‌ഐ‌പി താരം പെരുങ്കള്ളനാണെന്ന് മാധ്യമങ്ങളെ അറിയിച്ചതെത്രെ. തൃശൂര്‍ മതിലകം പൊലീസ്‌ സ്റ്റേഷനില്‍ 23 കേസുകളില്‍ പ്രതിയായ നാസര്‍ തൃശൂര്‍, എറണാകുളം, പാലക്കാട്‌, ആലപ്പുഴ ജില്ലകളില്‍ ക്ഷേത്രം, ബാങ്ക്‌ കവര്‍ച്ച, ബൈക്ക്‌ മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്‌. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചിലതില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌. മറ്റുള്ളവയില്‍ വിചാരണ നടന്ന് കൊണ്ടിരിക്കുന്നുമുണ്ട്.

വളരെ നാളായി ഗള്‍‌ഫിലായിരുന്നു നാസര്‍ എന്നാണ് നാസറും ഭാര്യയും മഴവില്‍ മനോരമയോട് വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്. ഭര്‍ത്താവിന്റെ അടുക്കള പ്രവേശം, ഭാര്യക്ക്‌ പ്രേമലേഖനം എഴുതല്‍, കുട്ടികളെ സ്കൂളിലേക്ക്‌ ഒരുക്കിവിടല്‍, പാട്ടുപാടല്‍, നൃത്തംചെയ്യല്‍ തുടങ്ങിയ പരിപാടികളിലൂടെയാണ് ‘വെറുതെ അല്ല ഭാര്യ’യില്‍ മാതൃകാ ഭര്‍ത്താവിനെ കണ്ടെത്തുക. അവസാനം, പെരുങ്കള്ളന്‍ തന്നെ മാതൃകാ ഭര്‍ത്താവിനുള്ള സമ്മാനം അടിച്ചുകൊണ്ട് പോകാനും സാധ്യത ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു
Back to top Go down
thambi
Active member
Active member
thambi


Posts : 244
Points : 270
Reputation : 1
Join date : 2010-01-17
Location : kothamangalam

Channel ..News........... - Page 2 Empty
PostSubject: Re: Channel ..News...........   Channel ..News........... - Page 2 EmptyMon Dec 12, 2011 2:42 am

വര്‍ഷ ജയ്ഹിന്ദ് ടിവി ജൂനിയര്‍ ഐഡല്‍

[You must be registered and logged in to see this image.]


കൊച്ചി: എട്ടു മുതല്‍ പതിനാല് വയസ് വരെയുള്ള കുട്ടികള്‍ക്കായി ജയ്ഹിന്ദ് ടി.വി നടത്തിയ മ്യൂസിക്കല്‍ റിയാലിറ്റി ഷോ ഐടിഎല്‍ വേള്‍ഡ് ജൂനിയര്‍ ഐഡലിന്റെ ഫൈനല്‍ മത്സരത്തില്‍ തിരുവനന്തപുരം സ്വദേശിയായ വര്‍ഷ എസ് കൃഷ്ണന്‍ വിജയിയായി. പത്തുലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവുമാണ് വിജയിക്ക് ലഭിച്ചത്‌

മോഹന്‍ സിത്താര, ബിജു നാരായണന്‍, റിമി ടോമി, അനൂപ് ശങ്കര്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്‌. എറണാകുളം സ്വദേശി സജ്‌ന സക്കറിയ തിരുവനന്തപുരം സ്വദേശിയായ അനാമിക, അങ്കമാലി സ്വദേശി അനൂപ് കൃഷ്ണന് തൃശൂര്‍ സ്വദേശിയായ മോഹന്‍ എസ് മാരാര്‍ എന്നിവര്‍ യഥാക്രമം രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി

ജൂനിയര്‍ ഐഡല്‍ സീസണ്‍ രണ്ടിന്റെലോഗോ പ്രകാശനവും ചടങ്ങില്‍ വച്ചു നടത്തി. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരങ്ങളായ സോണാനായര്‍. ശ്രീലക്ഷ്മി, മുന്ന എന്നിവര്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Channel ..News........... - Page 2 Empty
PostSubject: Re: Channel ..News...........   Channel ..News........... - Page 2 EmptyMon Dec 12, 2011 7:11 pm

പ്രശസ്ത സിനിമാതാരങ്ങളായ സോണാനായര്‍. ശ്രീലക്ഷ്മി, മുന്ന


ithil ethaa ee ശ്രീലക്ഷ്മി
Back to top Go down
pandit
Active member
Active member
pandit


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

Channel ..News........... - Page 2 Empty
PostSubject: Re: Channel ..News...........   Channel ..News........... - Page 2 EmptyMon Dec 12, 2011 11:12 pm

mattupetti machan il abhinayicha sreelekshmi aano..?
athum entho lekshmi aayirunnu...
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Channel ..News........... - Page 2 Empty
PostSubject: Re: Channel ..News...........   Channel ..News........... - Page 2 EmptyWed Dec 14, 2011 9:09 am

pandithaa

fotom postedaa
Back to top Go down
thalathil dineshan
Active member
Active member
thalathil dineshan


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 50
Location : Mumbai

Channel ..News........... - Page 2 Empty
PostSubject: Re: Channel ..News...........   Channel ..News........... - Page 2 EmptyThu Dec 15, 2011 1:09 am

avanu thanne nshchayam kaanillla atharaannu...
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Channel ..News........... - Page 2 Empty
PostSubject: Re: Channel ..News...........   Channel ..News........... - Page 2 EmptyThu Dec 15, 2011 9:06 am

ini aa 8 maayikamaaril aaareyenkilumaaavumo pandithan paranjathu?
Back to top Go down
manikandan
New Member
New Member
manikandan


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 36
Location : Wayanad<----->Ernakulam

Channel ..News........... - Page 2 Empty
PostSubject: Re: Channel ..News...........   Channel ..News........... - Page 2 EmptySun Dec 18, 2011 2:01 am

mazhavil manorama ile veruthe alla bhaarya enna programme il oru criminal undaayirunnello .... pulli ippozhum undo..athu purathaayo..?
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Channel ..News........... - Page 2 Empty
PostSubject: Re: Channel ..News...........   Channel ..News........... - Page 2 EmptyWed Dec 21, 2011 9:00 am

aaarkkariyaaam!!!!!!
Back to top Go down
narendrannair
Active member
Active member
narendrannair


Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 43
Location : cochin

Channel ..News........... - Page 2 Empty
PostSubject: Re: Channel ..News...........   Channel ..News........... - Page 2 EmptyThu Dec 29, 2011 12:49 am

മാതൃഭൂമി ചാനല്‍ ഏപ്രിലില്‍

കോഴിക്കോട്: മലയാള വാര്‍ത്താ ചാനല്‍ രംഗത്തെ മത്സരത്തിന് പോര് കൂട്ടി മാതൃഭൂമി ദിനപത്രത്തിന്റെ വാര്‍ത്ത ചാനല്‍ ഏപ്രിലില്‍ സംപ്രേക്ഷണം തുടങ്ങും. മനോരമ ചാനലിന്റെ പാത പിന്തുടര്‍ന്ന് പ്രാദേശിക വാര്‍ത്തകള്‍ക്കായിരിക്കും മാതൃഭൂമിയും പ്രാധാന്യം നല്‍കുക. ഇതിനായി തെക്ക്, വടക്ക്, മധ്യ മേഖല എന്നിങ്ങനെ മൂന്നായി തിരിച്ചായിരിക്കും വാര്‍ത്തകള്‍ അവതരിപ്പിക്കുക.

മാതൃഭൂമി പത്രത്തിന്‍െ ശക്തമായ നെറ്റ് വര്‍ക്ക് ചാനലിനുംഗുണകരമാവുമെന്നാണ് പരക്കെയുള്ള വിലയിരുത്തല്‍. ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടര്‍, മനോരമ ന്യൂസ്, ജയ്ഹിന്ദ്, പീപ്പിള്‍ എന്നിവയാണ് മലയാളത്തിലെ പ്രധാന വാര്‍ത്താ ചാനലുകള്‍. ഇവയോട് എതിരിട്ട് പ്രേക്ഷകരെ നേടാന്‍ പുതിയ ചാനല്‍ ശക്തമായ മത്സരം തന്നെ കാഴ്ച വെയ്‌ക്കേണ്ടി വരും.

ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്ക് എന്ന അഭിമുഖ പരിപാടിയുടെ അവതാരകനായ ഉണ്ണി ബാലകൃഷ്ണനായിരിക്കും മാതൃഭൂമി ചാനലിന്റെ തലവനായി എത്തുക. വിവിധ മലയാള ചാനലുകളിലെയും പത്രങ്ങളിലെയും പ്രമുഖരായ മാധ്യമപ്രവര്‍ത്തകര്‍ മാതൃഭൂമി ചാനലിലുണ്ടാകുമെന്നാണ് അറിയുന്നത്. അതേസമയം ടു ജി സ്‌പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്ന ജെ ഗോപീകൃഷ്ണന്‍ മാതൃഭൂമി ചാനലിന്റെ ദില്ലി ബ്യൂറോ ചീഫായി പ്രവര്‍ത്തിക്കും.
Back to top Go down
thanthonni
Active member
Active member
thanthonni


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

Channel ..News........... - Page 2 Empty
PostSubject: Re: Channel ..News...........   Channel ..News........... - Page 2 EmptyMon Jan 02, 2012 7:27 am

ഡാന്‍സ് ഡാന്‍സില്‍ അടിപിടി


ഏഷ്യാനെറ്റില്‍ നടന്നു വരുന്ന ഡാന്‍സ് ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ അടിപിടി നടക്കുന്നതായി വാര്‍ത്ത. ഒരു സിനിമാ മാസികയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ഓമനത്തിങ്കള്‍ കിടാവ്, ദേവിമാഹാത്മ്യം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ പെണ്‍കുട്ടിയും അലാവുദ്ദീനിലൂടെ പ്രശസ്തനായ ആണ്‍കുട്ടിയും ചേര്‍ന്ന ജോടിയെ ആറു റൗണ്ടുവരെ എത്തിയ്ക്കാമെന്ന് ചാനല്‍ ഉറപ്പ് നല്‍കിയിരുന്നത്രേ.

ബാലനടീനടന്‍മാര്‍ എന്ന പ്രശസ്തിയാണത്രേ ഇതിന് കാരണം. എന്നാല്‍ ജൂറി അംഗങ്ങളായ നവ്യ നായര്‍ക്കും അരവിന്ദിനും ഇവരുടെ പെര്‍ഫോമന്‍സ് അത്ര ബോധിച്ചില്ല.

അതുകൊണ്ടു തന്നെ നൃത്തമത്സരത്തിന്റെ രണ്ടാം റൗണ്ടില്‍ ഇരുവരും ഡെയ്ഞ്ചറസ് സോണിലെത്തി. ഇതു കരാര്‍ ലംഘനമാണെന്നാരോപിച്ച് പെണ്‍കുട്ടി നൃത്ത മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി.

ഈ ഒഴിവിലേയ്ക്കാണ് അമ്മക്കിളിയിലെ ബാലതാരം മുത്തശ്ശിയ്‌ക്കൊപ്പം എത്തിയത്. പെണ്‍കുട്ടിയെ ആറു റൗണ്ടു വരെ എത്തിയ്ക്കാമെന്ന വാഗ്ദാനം നല്‍കിയായിരുന്നുവത്രേ ചാനല്‍ അധികൃതര്‍ മത്സരത്തിലേയ്ക്ക് കൊണ്ടുവന്നത്.

എന്നാല്‍ പെണ്‍കുട്ടിയുടെ നൃത്തം തീരെ പോരെന്ന് ആദ്യ നൃത്തത്തിലൂടെ തന്നെ ജഡ്ജസിന് മനസ്സിലായി. എന്നാല്‍ പെണ്‍കുട്ടിയെ ആറു റൗണ്ടു വരെ എത്തിയ്ക്കണമെന്ന് ചാനല്‍ അധികൃതര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

എന്നാല്‍ അത്തരത്തില്‍ മാര്‍ക്കിട്ടാല്‍ നൃത്തം കാണുന്ന പ്രേക്ഷകര്‍ക്ക് തങ്ങളെ കുറിച്ച് മോശം അഭിപ്രായമുണ്ടാവുമെന്നായിരുന്നു ജഡ്ജസായ നവ്യയുടേയും അരവിന്ദിന്റേയും അഭിപ്രായം. ഫലമോ മൂന്നാം റൗണ്ടില്‍ പെണ്‍കുട്ടി മത്സരത്തില്‍ നിന്ന് ഔട്ടായി.

ഇക്കാര്യമറിഞ്ഞ പെണ്‍കുട്ടിയുടെ മുത്തശ്ശി അക്രമാസക്തയായി. അരവിന്ദിന് നേരെ തെറിയഭിഷേകം നടത്തിയ ശേഷമാണ് മുത്തശ്ശി അരങ്ങു വിട്ടു പോയതെന്നും മാസികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തായാലും റിയാലിറ്റി ഷോയ്ക്കകത്തെ 'റിയാലിറ്റി' കണ്ട് പ്രേക്ഷകരുടെ റോളില്‍ സദസ്സില്‍ ഇരുന്നവരെല്ലാം ഞെട്ടിയത്രേ
Back to top Go down
menon
Active member
Active member
menon


Posts : 200
Points : 219
Reputation : 0
Join date : 2010-04-02

Channel ..News........... - Page 2 Empty
PostSubject: Re: Channel ..News...........   Channel ..News........... - Page 2 EmptyFri Jan 06, 2012 9:24 pm

പരസ്യമില്ലാത്ത ആക്ഷനുമായി സൂര്യ ടിവി

[You must be registered and logged in to see this image.]

തെന്നിന്ത്യയിലെ പ്രമുഖ ചാനല്‍ ഗ്രൂപ്പായ സണ്‍ നെറ്റ്‌വര്‍ക്ക് പുതുതായി നാല് ചാനലുകള്‍ കൂടി ആരംഭിയ്ക്കുന്നു. മലയാളമടക്കമുള്ള ഭാഷകളില്‍ ആരംഭിയ്ക്കുന്ന ചാനലുകള്‍ ഏറെ സവിശേഷതകളോടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

തമിഴില്‍ സണ്‍ ആക്ഷന്‍, തെലുങ്കില്‍ ജെമിനി ആക്ഷന്‍, കന്നഡയില്‍ ഉദയ ആക്ഷന്‍, മലയാളത്തില്‍ സൂര്യ ആക്ഷന്‍ എന്നീ പേരുകളിലാണ് സണ്‍ നെറ്റ്‌വര്‍ക്ക് പുതിയചാനലുകള്‍ തുടങ്ങുന്നത്.

പെയ്ഡ് ചാനലുകളായ ഇവയിലൊന്നും വാണിജ്യ പരസ്യങ്ങളുണ്ടാവില്ലെന്നാണ് കമ്പനി അറിയിച്ചിരിയ്ക്കുന്നത്. ആക്ഷന്‍ സിനിമകള്‍ക്ക് പ്രധാന്യം നല്‍കുന്ന ആക്ഷന്‍ ചാനലുകളില്‍ പരസ്യത്തിന്റെ ശല്യമില്ലാതെ തന്നെ പ്രേക്ഷകര്‍ക്ക് പരിപാടികള്‍ ആസ്വദിയ്ക്കാം.

നിലവിലുള്ള വിനോദചാനലുകളില്‍ സിനിമ, സംഗീതം, വാര്‍ത്ത, കുട്ടികള്‍ക്കുള്ള പരിപാടികള്‍ തുടങ്ങിയവയ്ക്കാണ് പ്രധാന്യം നല്‍കുന്നത്. പുതിയ ചാനലുകള്‍ തുടങ്ങുന്നതോടെ സണ്‍ നെറ്റ് വര്‍ക്കിന് കീഴിലുള്ള ചാനലുകളുടെ എണ്ണം 29 ആയി ഉയരും.
Back to top Go down
mangalasseri
Active member
Active member
mangalasseri


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

Channel ..News........... - Page 2 Empty
PostSubject: Re: Channel ..News...........   Channel ..News........... - Page 2 EmptyThu Jan 12, 2012 12:59 am

ഉണ്ണി ബാലകൃഷ്ണന്‍ ഏഷ്യാനെറ്റ് വിട്ടു

[You must be registered and logged in to see this image.]


ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഉണ്ണി ബാലകൃഷ്ണന്‍ രാജിവച്ചു. മാതൃഭൂമി ആരംഭിക്കുന്ന പുതിയ ന്യൂസ് ചാനലിന്‍റെ എഡിറ്ററായി പോകുന്നതിനാണ് രാജിവച്ചിരിക്കുന്നത്. മാതൃഭൂമി ന്യൂസ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റിലെ ഏറ്റവും പ്രമുഖനായ മാധ്യമപ്രവര്‍ത്തകനാണ് ഉണ്ണി ബാലകൃഷ്ണന്‍. അദ്ദേഹത്തിന്‍റെ ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വിഷയത്തിലെ മൂര്‍ച്ചയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് വേറിട്ടുനിന്നു. പിന്നീട് ഡല്‍ഹിയില്‍നിന്ന്‌ തിരുവനന്തപുരത്ത്‌ ഏഷ്യാനെറ്റ്‌ ആസ്ഥാനത്തേക്ക് ഉണ്ണി മാറി.

രാഷ്ട്രീയ - സാമൂഹിക രംഗങ്ങളിലെ പ്രമുഖരുമായി ഉണ്ണി ബാലകൃഷ്ണന്‍ നടത്തുന്ന അഭിമുഖ പരിപാടി ‘പോയിന്‍റ് ബ്ലാങ്ക്’ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചോദ്യം ചോദിക്കുന്നതിലെ കൃത്യതയും സൂക്ഷമതയും കൊണ്ട് സമീപകാലത്ത് ഏറ്റവും ജനപ്രിയമായ വാര്‍ത്താപരിപാടിയായിരുന്നു ഇത്.

പോയിന്‍റ് ബ്ലാങ്ക് വന്‍ വിജയമാകുകയും ഉണ്ണി ബാലകൃഷ്ണന്‍ ഏഷ്യാനെറ്റിന്‍റെ മുഖമാകുകയും ചെയ്ത സാഹചര്യത്തിലാണ് മാതൃഭൂമിയില്‍ നിന്ന് ഓഫര്‍ എത്തുന്നത്. എന്തായാലും ഉണ്ണിയുടെ അസാന്നിധ്യം ഏഷ്യാനെറ്റിന് കനത്ത തിരിച്ചടിയാണ്. ഉണ്ണി ബാലകൃഷ്ണന് പകരം പോയിന്‍റ് ബ്ലാങ്ക് ഇപ്പോള്‍ അവതരിപ്പിക്കുന്നത് മഞ്ജുഷ് ഗോപാല്‍ ആണ്
Back to top Go down
Sponsored content





Channel ..News........... - Page 2 Empty
PostSubject: Re: Channel ..News...........   Channel ..News........... - Page 2 Empty

Back to top Go down
 
Channel ..News...........
Back to top 
Page 2 of 2Go to page : Previous  1, 2
 Similar topics
-
» thilakan.........................news
» SREESANTH NEWS............
» thilakan.........................news

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: