malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Celebrities.....Interviews...... I_vote_lcapCelebrities.....Interviews...... I_voting_barCelebrities.....Interviews...... I_vote_rcap 
yeldo987
Celebrities.....Interviews...... I_vote_lcapCelebrities.....Interviews...... I_voting_barCelebrities.....Interviews...... I_vote_rcap 
real hero
Celebrities.....Interviews...... I_vote_lcapCelebrities.....Interviews...... I_voting_barCelebrities.....Interviews...... I_vote_rcap 
allambans
Celebrities.....Interviews...... I_vote_lcapCelebrities.....Interviews...... I_voting_barCelebrities.....Interviews...... I_vote_rcap 
mohan.thomas
Celebrities.....Interviews...... I_vote_lcapCelebrities.....Interviews...... I_voting_barCelebrities.....Interviews...... I_vote_rcap 
ajith_mc86
Celebrities.....Interviews...... I_vote_lcapCelebrities.....Interviews...... I_voting_barCelebrities.....Interviews...... I_vote_rcap 
deathrace
Celebrities.....Interviews...... I_vote_lcapCelebrities.....Interviews...... I_voting_barCelebrities.....Interviews...... I_vote_rcap 
dracula
Celebrities.....Interviews...... I_vote_lcapCelebrities.....Interviews...... I_voting_barCelebrities.....Interviews...... I_vote_rcap 
maadambi
Celebrities.....Interviews...... I_vote_lcapCelebrities.....Interviews...... I_voting_barCelebrities.....Interviews...... I_vote_rcap 
mohan
Celebrities.....Interviews...... I_vote_lcapCelebrities.....Interviews...... I_voting_barCelebrities.....Interviews...... I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Celebrities.....Interviews...... Image
Powered by website-hit-counters.com .
flag
Celebrities.....Interviews...... Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Celebrities.....Interviews......

Go down 
+17
thanthonni
manzoor
nair
bellari raja
sanjeev
narendrannair
thambi
innachan
kannan nair
manikandan
bharathchandran
naayakan
mangalasseri
smitha
kiwi
deathrace
mohan
21 posters
Go to page : 1, 2, 3  Next
AuthorMessage
mohan
Royal Fighter
Royal Fighter
mohan


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

Celebrities.....Interviews...... Empty
PostSubject: Celebrities.....Interviews......   Celebrities.....Interviews...... EmptySun Nov 28, 2010 1:48 am

ഭാവനയുടെ ജൈത്രയാത്ര
[You must be registered and logged in to see this image.]
നവ സിനിമാ നയങ്ങള്‍ക്കൊപ്പമാണ് ഭാവനയുടെ സിനിമായാത്ര. മലയാളവും തമിഴും തെലുങ്കും കടന്ന് കന്നടത്തിലെത്തിയെങ്കിലും മലയാളത്തില്‍ നിന്ന് നല്ലൊരു ഓഫര്‍ വന്നാല്‍ ഉടന്‍ ഭാവന പറന്നെത്തും. 'ഹാപ്പി ഹസ്ബന്‍റ്‌സ്' എന്ന ചിത്രത്തിനുശേഷം ഒരു വര്‍ഷത്തെ ഇടവേള പിന്നിട്ട് ഈ താരം മലയാളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ജയറാമിനൊപ്പം 'കുടുംബശ്രീ ട്രാവല്‍സ്', ദിലീപ്-ഷാഫി ടീമിന്റെ 'മേരിക്കുണ്ടൊരു കുഞ്ഞാട്', ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന 'ദി മെട്രോ' എന്നിവയാണ് ഭാവന വേഷമിടുന്ന പുതിയ മലയാള ചിത്രങ്ങള്‍.

''ഏതാണ്ട് ഒരു വര്‍ഷം ഞാന്‍ എന്റെ ആദ്യ കന്നട ചിത്രമായ 'ജാക്കി'യില്‍ അഭിനയിക്കുകയായിരുന്നു. പുനീത് രാജ്കുമാറിനൊപ്പം അഭിനയിച്ച ചിത്രം ഒക്ടോബര്‍ 14-ന് റിലീസായി സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റ് ചിത്രമായി കര്‍ണാടകയില്‍ പ്രദര്‍ശനം തുടരുകയാണ്. ആ ചിത്രം ആദ്യത്തെ ആഴ്ചയില്‍ത്തന്നെ ഏഴുകോടി രൂപയാണ് കളക്ട് ചെയ്തത്. കന്നടത്തില്‍ നല്ലൊരു ലോഞ്ചിങ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഞാന്‍''- ഭാവനാമൊഴി.

കന്നട സിനിമാ ലോകം മലയാളത്തെപ്പോലെ ചെറിയ ലോകമല്ലേ? തമിഴില്‍ നിന്ന് അവസരങ്ങള്‍ കുറഞ്ഞപ്പോഴാണോ കന്നടത്തിലേക്കുള്ള ചുവടുമാറ്റം?

കന്നട ഇന്‍ഡസ്ട്രിയെക്കുറിച്ച് അറിയാത്തതിനാല്‍ ആദ്യം വന്നിരുന്ന ഓഫറുകള്‍ ഞാന്‍ ഒഴിവാക്കുകയായിരുന്നു. തമിഴ്-തെലുങ്ക് ഇന്‍ഡസ്ട്രികളെപ്പോലെ തന്നെയാണ് കന്നടയും. ഷൂട്ടിങ്ങിനിടയില്‍ നന്നായി വിശ്രമിക്കാന്‍ ലൊക്കേഷനില്‍ കാരവാ ന്‍ പോലുള്ള സൗകര്യങ്ങള്‍ തരും, നല്ല പ്രതിഫലവും ലഭിക്കും. തമിഴ്-തെലുങ്ക് ഇന്‍ഡസ്ട്രികളെപ്പോലെ വലിയ ലോകമാണ് അവിടം. പുനീത് രാജ്കുമാറിനൊപ്പം അഭിനയിക്കാന്‍ എന്നെ വിളിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ജാക്കി'. ചിത്രത്തിന്റെ സിനോപ്‌സിസ് അയച്ചുതന്നിരുന്നു. അതുവായിച്ചപ്പോള്‍ കൊള്ളാമെന്ന് തോന്നി അഭിനയിച്ചതാണ്. ആ തീരുമാനം തെറ്റായില്ല.

ഹാപ്പി ഹസ്ബന്റ്‌സ് കഴിഞ്ഞ് ഒരിടവേളയ്ക്കുശേഷം വീണ്ടും മലയാളത്തിലെത്തുന്നത് ജയറാമിന്റെ 'കുടുംബശ്രീ ട്രാവല്‍സി'ലൂടെയാകുമ്പോള്‍?

ജയറാമേട്ടന്റെ നായികയായി ഞാന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. വിന്‍ററിലും ഹാപ്പി ഹസ്്ബന്റ്‌സിലും ഇപ്പോള്‍ കുടുംബശ്രീ ട്രാവല്‍സിലും ഭാര്യാവേഷമാണ് അഭിനയിച്ചത്. പക്ഷേ, കുടുംബശ്രീ ട്രാവല്‍സ് എന്നെ സംബന്ധിച്ചിടത്തോളം പ്രത്യേകതയുള്ള സിനിമയാണ്. ആ ചിത്രത്തിലൂടെയാണ് ഞാന്‍ ആദ്യമായി വിവാഹസീനില്‍ അഭിനയിക്കുന്നത്. ത്രൂഔട്ട് ഹ്യൂമറുള്ള സിനിമയാണ് അത്. കുടുംബശ്രീ ട്രാവല്‍സില്‍ അഭിനയിക്കുമ്പോള്‍ തന്നെയാണ് ദിലീപേട്ടന്റെ കൂടെ മേരിക്കുണ്ടൊരു കുഞ്ഞാടിലും അഭിനയിച്ചത്. രണ്ട് ചിത്രങ്ങളും നര്‍മത്തിന്റെ നിറവില്‍ കഥപറയുന്നതിനാല്‍ ഷൂട്ടിങ് ദിനങ്ങള്‍ രസകരമായിരുന്നു.


Last edited by mohan on Sun Nov 28, 2010 2:05 am; edited 1 time in total
Back to top Go down
mohan
Royal Fighter
Royal Fighter
mohan


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptySun Nov 28, 2010 1:55 am

ദിലീപ് നിര്‍മിക്കുന്ന 'ദി മെട്രോ'യില്‍ അതിഥി വേഷം ചെയ്യുന്നു. ചിത്രത്തിലേക്ക് ആകര്‍ഷിച്ച ഘടകം?

'ദി മെട്രോ' എന്ന സിനിമയില്‍ ഒരു അതിഥിവേഷം ചെയ്യണമെന്ന് ദിലീപേട്ടനാണ് വിളിച്ചുപറഞ്ഞത്. കഥ കേട്ട് ഇഷ്ടമാണെങ്കില്‍ ചെയ്താല്‍ മതിയെന്നും പറഞ്ഞു. അങ്ങനെ കഥ കേട്ടപ്പോള്‍ ഇംഗ്ലീഷ് സിനിമകളിലൊക്കെ കാണുന്ന രീതിയിലുള്ള ട്വിസ്റ്റുകളാണ് ചിത്രത്തിലുടനീളം. ക്രാക്ക്, ബാബേണ്‍, ലിറ്റില്‍ ചില്‍ഡ്രന്‍ എന്നീ മൂവികളൊക്കെ എന്നെ വിസ്മയിപ്പിച്ച സിനിമകളാണ്. ആ സിനിമകളുടെ ഫ്‌ളേവറുള്ള മലയാള സിനിമ പുതുമയുള്ള കാഴ്ചയായിരിക്കും.

ക്വിന്‍റണ്‍ ഡെറാഡീന്‍, ഗൈനിച്ച് എന്നീ ഹോളിവുഡ് ഡയറക്ടര്‍മാരുടെയൊക്കെ സിനിമയുടെ ഭാഗമാകാന്‍ ഞാന്‍ ഏറെ മോഹിക്കാറുണ്ട്. നമുക്ക് അത് ഒരിക്കലും നടക്കില്ലെന്ന് അറിയാമെങ്കിലും ആഗ്രഹിക്കുന്നതില്‍ തെറ്റില്ലല്ലോ. 'മെട്രോ'യില്‍ എനിക്കുകിട്ടിയ കഥാപാത്രം അവരുടെയൊക്കെ ചിത്രങ്ങളില്‍ കാണുന്നതുപോലുള്ള ഒരു കഥാപാത്രമാണ്. അങ്ങനെയാണ് 'ദി മെട്രോ'യില്‍ അതിഥിവേഷം ചെയ്യാന്‍ തീരുമാനിച്ചത്. വെറുതെ അതിഥിവേഷം ചെയ്യാന്‍ എനിക്ക് താത്പര്യമില്ല. എത്ര ചെറിയ വേഷമാണെങ്കിലും അഭിനയിക്കും. കഥാപാത്രം എത്ര സീനില്‍ വരുന്നുവെന്നല്ല നോക്കുന്നത്. ആ സിനിമയില്‍ കഥാപാത്രത്തിന്റെ പ്രാധാന്യമാണ്.

വിദേശ സിനിമകളെക്കുറിച്ചൊക്കെ അവബോധം ഉണ്ടാക്കാന്‍ ഹോംവര്‍ക്ക് ചെയ്യുന്നുണ്ടോ?

ഞാന്‍ സിനിമയെ ഒരു പ്രൊഫഷനായികണ്ടതുമുതല്‍ എല്ലാ ഭാഷകളിലേയും സിനിമകള്‍ കാണാന്‍ ശ്രമിക്കാറുണ്ട്. ഇംഗ്ലീഷ്, കൊറിയന്‍, ജാപ്പനീസ്, ഫ്രഞ്ച്, ഇറാനിയന്‍ സിനിമകളൊക്കെ കാണും. രണ്ടുദിവസം വീട്ടിലുണ്ടെങ്കില്‍ അഞ്ച് സിനിമകളെങ്കിലും കണ്ടിരിക്കും. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ജാട പറയുകയാണെന്ന് തോന്നാം. പക്ഷേ, ഞാന്‍ എന്റെ പ്രൊഫഷനായ സിനിമയെ മനസ്സിലാക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുകയാണ്.

ഹിന്ദിയില്‍ നിന്ന് അവസരങ്ങള്‍ വന്നില്ലേ?

രണ്ട് ഓഫറുകള്‍ വന്നിരുന്നു. ഒരെണ്ണം ചിന്താമണി കൊലക്കേസിന്റെ ഹിന്ദി റീമേക്കായിരുന്നു. ചിന്താമണിയുടെ ഗുണം ഹിന്ദിയുടെ കഥ കേട്ടപ്പോള്‍ തോന്നിയില്ല. പിന്നീട് വന്നത് പുതിയ ആളുകള്‍ ചെയ്യുന്ന ഓഫ്ബീറ്റ് ചിത്രമായിരുന്നു. രണ്ടും നല്ല പ്രൊജക്ടല്ലാത്തതിനാല്‍ ചെയ്തില്ല.

അന്യഭാഷകളില്‍ അഭിനയിച്ച് മലയാളത്തില്‍ തിരിച്ചെത്തുമ്പോ ള്‍ ലൊക്കേഷനിലെ സമീപനം?

എന്നെ എല്ലാവരും നമ്മുടെ സ്വന്തം കുട്ടിയെന്ന നിലയിലാണ് കാണുന്നത്. ഞാന്‍ ഒരിക്കലും മലയാളം ഫുള്‍ വിട്ടിട്ട് അങ്ങോട്ടോ അവിടെ ഫുള്‍ വിട്ടിട്ട് ഇങ്ങോട്ടോ വന്നിട്ടില്ല. എനിക്ക് കിട്ടുന്ന ഓഫറുകളില്‍ നല്ലത് ചെയ്യുന്നുവെന്ന് മാത്രം. മലയാളത്തില്‍ സെലക്ഷന്‍ കുറവായതിനാല്‍ കിട്ടുന്നത് ചെയ്യുകയായിരുന്നു. അപ്പോള്‍ അത്ര സീരിയസ്‌നെസ്സും ഉണ്ടായിരുന്നില്ല. മുമ്പാണെങ്കില്‍ ഞാന്‍ ഫ്രീയാണെങ്കില്‍ ആ പടം ചെയ്യാമെന്ന നിലപാടായിരുന്നു. ഇപ്പോള്‍ കഥയൊക്കെ കേട്ട് സെലക്ട് ചെയ്യാന്‍ കഴിയും. സിനിമാനടിയാകണമെന്ന് ആഗ്രഹിച്ചുതന്നെയാണ് സിനിമയില്‍ വന്നത്. ദൈവമായിട്ട് തരുന്ന ആ അവസരം നന്നായി ഉപയോഗിക്കാന്‍ കഴിയണമേയെന്നാണ് പ്രാര്‍ഥന.



Courtesy : Mathrubhumi

[You must be registered and logged in to see this link.]
Back to top Go down
deathrace
Moderator
Moderator
deathrace


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptySun Nov 28, 2010 6:43 pm

Thanks Mohan I love you
Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyWed Dec 01, 2010 4:10 am

'ഉര്‍വശിയും മനോജും ഒന്നിക്കും'‍

[You must be registered and logged in to see this image.]


(സിനിമാ, സീരിയല്‍ താരം കലാരഞ്‌ജിനിയുമായി പല്ലിശേരി നടത്തിയ അഭിമുഖം തുടര്‍ച്ച)

? ഉര്‍വശി സ്വന്തം അനുജത്തിയാണ്‌. എന്നിട്ടും ഉര്‍വശി-മനോജ്‌ കെ. ജയന്‍ വിവാഹ ബന്ധത്തില്‍ അപസ്വരങ്ങള്‍ ഉണ്ടായപ്പോള്‍ ഉര്‍വശിയെ ഒറ്റപ്പെടുത്തിയെന്നും നിങ്ങള്‍ എല്ലാവരും മനോജിനെയാണ്‌ സപ്പോര്‍ട്ട്‌ ചെയ്‌തതെന്നും പറഞ്ഞാല്‍.

* ഞങ്ങള്‍ ആരും ഉര്‍വശിയെ ഒറ്റപ്പെടുത്തിയിട്ടില്ല. മനോജ്‌ നല്ലവനാണ്‌. അതുകൊണ്ട്‌ ഞങ്ങള്‍ ആരും കുറ്റപ്പെടുത്തിയിട്ടില്ല. കാരണം, മനോജിന്റെ കുടുംബവുമായി ഞങ്ങള്‍ക്ക്‌ അടുപ്പമുണ്ട്‌. മനോജിന്റെ അമ്മ നല്ല അമ്മയാണ്‌. എന്റെ അമ്മയും മനോജിന്റെ അമ്മയും അടുത്ത സുഹൃത്തുക്കളാണ്‌. കോട്ടമ്മ എന്നാണ്‌ ഞങ്ങള്‍ അവരെ വിളിച്ചിരുന്നത്‌. ആ ബന്ധമാണ്‌ മനോജിനെ ഞങ്ങളുമായി അടുപ്പിച്ചു നിര്‍ത്തുന്നതും.

? ഉര്‍വശിയും മനോജ്‌ കെ. ജയനും വേര്‍പിരിയാനുള്ള കാരണം എന്താണ്‌.

* അവര്‍ തമ്മില്‍ സ്‌നേഹക്കുറവില്ല. ഇരുവര്‍ക്കും സ്‌നേഹവും വിശ്വാസവുമാണ്‌. എന്നാല്‍, വേര്‍പിരിയാനുള്ള കാരണം അവര്‍ രണ്ടു പേര്‍ക്കും മാത്രമേ അറിയൂ. സത്യാവസ്‌ഥ മൂന്നാമതൊരാളോട്‌ അവര്‍ പറഞ്ഞിട്ടില്ല. കേസിന്റെ ബലത്തിന്‌ വക്കീലിനോടു പറഞ്ഞ കാര്യങ്ങള്‍ വേര്‍പിരിയാന്‍ വേണ്ടിയുള്ള കാരണങ്ങള്‍ മാത്രമായിരിക്കും. ഇരുവരും വേര്‍പിരിഞ്ഞെങ്കിലും മറ്റൊരു വിവാഹം കഴിച്ചിട്ടില്ല.

? അവര്‍ ഒരുമിക്കുമെന്നാണല്ലോ കേട്ടത്‌.

* ഞങ്ങളുടെ എല്ലാവരുടെയും അവര്‍ ഇരുവരെയും സ്‌നേഹിക്കുന്നവരുടെയും പ്രാര്‍ത്ഥനയും അതുതന്നെയാണ്‌. പിരിയുന്നതിന്‌ ഗുരുതരമായ കാരണങ്ങള്‍ ഇല്ലാത്തതുകൊണ്ടും സത്യാവസ്‌ഥ മറ്റൊരാളോട്‌ തുറന്നു പറയാത്തതുകൊണ്ടും പരസ്‌പരം കുറ്റപ്പെടുത്തി സംസാരിക്കാത്തതുകൊണ്ടും അവര്‍ ഒരുമിച്ച്‌ ജീവിക്കും എന്നുതന്നെയാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌.

? ഇരുവരെയും ഒരുമിപ്പിക്കാന്‍ മുന്‍കൈ എടുത്തുകൂടെ.

* അവര്‍ രണ്ടു പേരും കുട്ടികളല്ല. ഇരുവരും പരസ്‌പരം മനസിലാക്കി ഒരുമിച്ച്‌ ജീവിക്കുന്നതിന്‌ പ്രേമിച്ച്‌ വിവാഹം കഴിച്ചവരാണ്‌. അവര്‍ ഇഷ്‌ടപ്പെട്ടതും പ്രേമിച്ചതും ഞങ്ങളോട്‌ ചോദിച്ചിട്ടല്ല. അതുപോലെ ഇപ്പോഴുള്ള സൗന്ദര്യപ്പിണക്കങ്ങള്‍ മതിയാക്കി ഒരുമിച്ച്‌ ജീവിക്കണമെന്ന്‌ തോന്നുമ്പോള്‍ അവരങ്ങനെ ചെയ്യട്ടെ. ഞങ്ങളെ സംബന്ധിച്ച്‌ ഉര്‍വശിയും മനോജും വേര്‍പിരിഞ്ഞ്‌ താമസിക്കുകയാണെന്നു തോന്നിയിട്ടില്ല.
Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyWed Dec 01, 2010 4:13 am

? ഉര്‍വശിയും കല്‌പനയും വലിയ നടികളാണ്‌. എന്താണ്‌ അവരെക്കുറിച്ചുള്ള അഭിപ്രായം.

* ഉര്‍വശി വലിയ നടിയാണ്‌. ഏതു റോളിലും അവള്‍ വിജയിക്കും. ഒരു റോളും അവള്‍ക്ക്‌ ബുദ്ധിമുട്ടില്ല. എല്ലാം അനായാസം. വ്യക്‌തിപരമായി അവള്‍ പാവമാണ്‌. മറ്റുള്ളവര്‍ എന്തു പറഞ്ഞാലും വിശ്വസിക്കും. എന്നാല്‍ കല്‌പനയ്‌ക്ക് മറ്റുള്ളവരുടെ കാര്യത്തിലാണ്‌ ശ്രദ്ധ. മറ്റുള്ളവരുടെ നന്മയാണ്‌ കല്‌പനയുടെ ആഗ്രഹം. അവര്‍ക്കുവേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുകയാണ്‌ കല്‌പന.

? അഭിനയത്തിനിടയില്‍ കവിതകള്‍ എഴുതിക്കൂട്ടിയിരുന്നു അല്ലേ.

* കവിതകള്‍ എന്നു വിളിക്കാമോ എന്നറിയില്ല. എന്റെ അനുഭവങ്ങള്‍, ഞാന്‍ കണ്ട കാഴ്‌ചകള്‍ എല്ലാം മനസിലുണ്ടായിരുന്നു. ആശുപത്രിക്കിടക്കകളിലാണ്‌ ഞാനതൊക്കെ മനസില്‍ കൂട്ടിവച്ചതും എഴുതണമെന്നു തോന്നിയതും.

? ഉര്‍വശി എഴുതി, പുസ്‌തകമാക്കി. അതായിരുന്നോ പ്രചോദനം.

* ഞാന്‍ 20 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ എഴുത്തു തുടങ്ങി. പക്ഷേ, ഉര്‍വശി എന്നേക്കാള്‍ മിടുക്കിയായതുകൊണ്ട്‌ എഴുത്തിലും ശ്രദ്ധേയയായി.

? പുസ്‌തകം എന്നു പ്രതീക്ഷിക്കാം.

* ചിലപ്പോള്‍ എത്രയും വേഗം. അല്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍. കാരണം, ധാരാളം എഴുതിയിട്ടുണ്ട്‌. ഒരു പുസ്‌തകമാകുമ്പോള്‍ അതിനു ഗൗരവം വേണം. തെരഞ്ഞെടുത്ത, വലിയ കുഴപ്പമില്ലാത്ത കുറെ കവിതകള്‍ ആയിരിക്കും പുസ്‌തകത്തില്‍ ഉണ്ടാകുക.

? കല്‌പനയും എഴുതിത്തുടങ്ങി.

* നല്ല സറ്റയര്‍ കഥകള്‍ കല്‌പന എഴുതും.

? വീട്ടില്‍ മൂന്ന്‌ എഴുത്തുകാരികള്‍കൂടി അല്ലേ.

* (ചിരി)

? ചവറ വി.പി. നായരുടെ കുടുംബം കലയുടെ (കലാരഞ്‌ജിനിയുടെ അല്ല) കുടുംബമാണ്‌. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മറ്റുള്ളവര്‍ക്ക്‌ അസൂയ തോന്നുന്നു. എന്താണ്‌ ഇതിനു കാരണം.

* അതിനു കാരണം ഞങ്ങളുടെ അമ്മയാണ്‌. ഞങ്ങള്‍ സഹോദരിമാര്‍ക്കിടയില്‍ അസൂയ ഇല്ല. സ്‌നേഹിക്കാനും തെറ്റുകള്‍ ക്ഷമിക്കാനുമാണ്‌ അമ്മ ഞങ്ങളെ പഠിപ്പിച്ചത്‌. അതുകൊണ്ട്‌ മറ്റുള്ളവരോട്‌ അസൂയ തോന്നാറില്ല. ദ്വേഷ്യം കാണിക്കാറില്ല. ആരോടും പിണക്കവുമില്ല, പരദൂഷണം പറഞ്ഞ്‌ മറ്റുള്ളവരെ തമ്മില്‍ തല്ലിക്കുന്ന സ്വഭാവവുമില്ല.

? 300-ല്‍ അധികം സിനിമകളിലും ധാരാളം സീരിയലുകളിലും അഭിനയിച്ചു. രണ്ടും തമ്മിലുള്ള വ്യത്യാസം എന്നു തോന്നിയതെന്താണ്‌.

* സിനിമയില്‍ ആധിപത്യം പുരുഷന്‍മാര്‍ക്കാണ്‌. എന്നാല്‍ സീരിയലില്‍ ആധിപത്യം സ്‌ത്രീകള്‍ക്കാണ്‌.

? അഭിനയജീവിതത്തിലെ ഏറ്റവും വലിയ മോഹം.

* ഞാന്‍ ഈ ഭൂമിയില്‍നിന്നും പോയാലും എന്നെന്നും ഓര്‍ക്കാനും പറയാനും ഏതാനും നല്ല സിനിമകളിലും റോളുകളിലും അഭിനയിക്കണം.




Courtesy : Mangalam ........


[You must be registered and logged in to see this link.]
Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyWed Dec 01, 2010 4:18 am

''സെക്‌സിയാകാന്‍ എന്നെ കിട്ടില്ല''

[You must be registered and logged in to see this image.]


അര്‍ച്ചന കവി ഏറെ സന്തോഷവതിയാണ്‌. 'നീലത്താമര'യിലെ കുഞ്ഞിമാളുവിന്റെ വിജയം ആഘോഷിക്കുമ്പോഴും 'മമ്മി ആന്‍ഡ്‌ മി'യിലെ തല തെറിച്ച പെണ്‍കുട്ടിയായ ജൂവലിന്റെ വ്യത്യസ്‌തതയിലും ഉയരം കുറഞ്ഞ അര്‍ച്ചന കവി ഏറെ ഉയരങ്ങള്‍ കീഴടക്കി. പുതിയ മലയാളം സിനിമ എം.എ. നിഷാദിന്റെ 'ബെസ്‌റ്റ് ഓഫ്‌ ലക്ക്‌' ആണ്‌. ഇപ്പോള്‍ അര്‍ച്ചനകവി ഏറെ സന്തോഷിക്കാനുള്ള കാരണം തമിഴ്‌ സിനിമയാണ്‌. വസന്തബാലന്റെ 'ആരവന്‍' എന്ന സിനിമയില്‍ വളരെ വ്യത്യസ്‌തമായ, ബോള്‍ഡായ 'ചെന്തി' എന്ന കഥാപാത്രം. നായകന്‍ ആദി. വെറ്റില മുറുക്കി ചുവപ്പിച്ച വളരെ ബോള്‍ഡായ കഥാപാത്രം. അര്‍ച്ചനാകവി മറ്റൊരു ഭാഷയില്‍ സജീവമാകുന്നതിന്റെ തുടക്കം.

? വെറ്റില മുറുക്കണമെന്നു പറഞ്ഞപ്പോള്‍ അത്തരം രംഗം അഭിനയിക്കാന്‍ വിസമ്മതിച്ചതെന്തിനാണ്‌?

അര്‍ച്ചന: വെറ്റില മുറുക്കിയാല്‍ തല കറങ്ങി വീഴുമെന്ന്‌ ചെറുപ്പത്തിലേ കേട്ടിട്ടുണ്ട്‌. അതുകൊണ്ട്‌ ഒരിക്കല്‍പോലും ഞാന്‍ വെറ്റില മുറുക്കിയിട്ടില്ല. അക്കാരണത്താലാണ്‌ തമിഴ്‌ സിനിമയില്‍ വെറ്റില മുറുക്കുന്ന കാര്യം പറഞ്ഞപ്പോള്‍ സംശയിച്ചത്‌. എന്റെ സംശയം സംവിധായകനോട്‌ പറഞ്ഞു. അപ്പോള്‍ അദ്ദേഹം മുറുക്കിക്കാണിച്ചു. തല കറങ്ങുന്നില്ലെന്നു മനസിലാക്കിയപ്പോള്‍ പിന്നെ ഞാന്‍ മടികാണിച്ചില്ല.

? സെക്‌സി വേഷങ്ങള്‍ തമിഴ്‌ പാട്ടുസീനില്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും അര്‍ച്ചന സമ്മതിച്ചു.

* ഇല്ലേ ഇല്ല. തമിഴിലോ കന്നടത്തിലോ മലയാളത്തിലോ സെക്‌സി വേഷങ്ങള്‍ ഉണ്ടായിക്കോട്ടെ. പക്ഷേ, ഞാനത്തരം വേഷങ്ങളില്‍ അഭിനയിക്കില്ല. 'ആരവനില്‍' അത്തരം വേഷങ്ങളും ഇല്ല.

? അത്തരം വേഷങ്ങള്‍ ചെയ്യില്ല.

* നല്ല വേഷങ്ങളില്‍ മാത്രമേ ഞാന്‍ അഭിനയിക്കൂ.

? സിനിമയില്‍ അഭിനയിച്ച്‌ പകുതിയായപ്പോഴാണ്‌ ഗ്ലാമര്‍ വേഷം ധരിക്കുന്ന കാര്യം സംവിധായകന്‍ പറഞ്ഞതെങ്കിലോ.

* എനിക്കു പറയാനുള്ള കാര്യങ്ങള്‍ ഷൂട്ടിംഗിന്‌ മുമ്പേ പറഞ്ഞിരിക്കും. തന്റേതല്ലാത്ത കാരണങ്ങള്‍കൊണ്ട്‌ ഷൂട്ടിംഗ്‌ നില്‍ക്കുകയോ നീണ്ടുപോകുകയോ ചെയ്‌താല്‍ ഞാനുത്തരവാദിയാകില്ല.

? സെറ്റില്‍നിന്നും പോകും എന്നര്‍ത്ഥം.

* അങ്ങനെ ഒരു സാഹചര്യം വന്നാല്‍ മാത്രം.

? ഭയങ്കര തൊലിക്കട്ടിയാണല്ലേ.

* അല്ല. സാധാരണ തൊലിക്കട്ടി മാത്രം.

? പിന്നെന്തുകൊണ്ടാണ്‌ ലാല്‍ജോസ്‌ അങ്ങനെ പറഞ്ഞപ്പോള്‍ നിഷേധിക്കാതിരുന്നത്‌.

* ലാല്‍ജോസ്സാര്‍ പറഞ്ഞത്‌ അതു മാത്രമല്ല, സാറ്‌ പറഞ്ഞത്‌ മുഴുവനും മനസിലാക്കിയാലേ പൂര്‍ണമാകൂ.

? എന്താണ്‌ ലാല്‍ജോസ്‌ പറഞ്ഞത്‌.

* 'നീലത്താമര'യില്‍ അഭിനയിച്ചുകൊണ്ടിരിക്കെ ഒരു ദിവസം ലാല്‍ജോസ്സാര്‍ പറഞ്ഞു- എന്റെ എനര്‍ജിയും ഭയങ്കര തൊലിക്കട്ടിയും കണ്ടതുകൊണ്ടാണ്‌ 'നീലത്താമര'യില്‍ നായികയാക്കിയതെന്ന്‌.

? എന്തുകൊണ്ടാണ്‌ ലാല്‍ജോസ്‌ അങ്ങനെ പറഞ്ഞത്‌.

* എന്തുകൊണ്ടാണ്‌ എന്നെക്കുറിച്ച്‌ സാറങ്ങനെ പറഞ്ഞതെന്ന്‌ എനിക്കിതുവരെ മനസിലായിട്ടില്ല.

? മടിച്ചിയാണല്ലേ.

* അതെ, ഞാനൊരു മടിച്ചിയാണ്‌. ഈ സത്യം തുറന്നു പറയാന്‍ എനിക്കൊരു മടിയുമില്ല.

? അര്‍ച്ചനയുടെ പ്രണയം 'ബ്ലഡി ലൗ' ആയിരുന്നല്ലേ.

* (ഉറക്കെ ചിരിക്കുന്നു) ഇന്ത്യാവിഷനില്‍ ഞാന്‍ 'ബ്ലഡി ലൗ' പരിപാടിയുടെ അവതാരികയായിരുന്നു. അല്ലാതെ എന്റെ പ്രണയം 'ബ്ലഡി ലൗ അല്ല.

? ആരാണ്‌ ആ ഭാഗ്യവാന്‍.

*ആര്‌?

? അര്‍ച്ചനയെ പ്രണയിക്കുന്നവന്‍.

* അതെനിക്കറിയില്ല.

? അര്‍ച്ചനയെ പ്രണയിക്കുന്ന ആളെ അറിയില്ലെന്നു പറഞ്ഞാല്‍.

* അങ്ങനെ ഒരാളില്ല. എനിക്കാരോടും പ്രണയവും ഇല്ല.

? അതു നുണ. അര്‍ച്ചനയെയും ഒരു നായകനടനെയും പല സ്‌ഥലങ്ങളിലും ഒരുമിച്ച്‌ കണ്ടവരുണ്ടല്ലോ.

* ഏതു നായകനടന്റെ കൂടെയാണെന്നു പറഞ്ഞു തന്നാല്‍ കൊള്ളാം.
Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyWed Dec 01, 2010 4:19 am

? ആസിഫ്‌ അലി. ഇനിയും നിഷേധിക്കുമോ.

* (മതിമറന്ന്‌ ചിരിക്കുന്നു. മറ്റുള്ളവരെ വിഡ്‌ഢികളാക്കുന്ന ചിരി.)

ആസിഫ്‌ അലി എന്റെ ബെസ്‌റ്റ് ഫ്രണ്ട്‌ ആണ്‌. ഞങ്ങള്‍ തമ്മില്‍ പ്രണയമില്ല.

? പിന്നെ ചുറ്റിക്കറങ്ങിയതോ.

* അത്‌ ചുറ്റിക്കറക്കമല്ല. ഞങ്ങള്‍ സിനിമയില്‍ വരുംമുമ്പ്‌ ഇന്ത്യാവിഷനിലുണ്ടായിരുന്നു. പ്രോഗ്രാമുകള്‍ക്കും മറ്റും ഒരുമിച്ചാണ്‌ പോയിരുന്നത്‌. ഔദ്യോഗിക യാത്രകള്‍ അല്ലാതെ സിനിമയില്‍ വന്നശേഷം ഞങ്ങള്‍ ചുറ്റിക്കറങ്ങാന്‍ പോയിട്ടില്ല.

? സിനിമയിലഭിനയിക്കാന്‍ ആഗ്രഹം തുടങ്ങിയത്‌.

* എന്റെ മനസിലോ ചിന്തയിലോ ഞാനൊരു സിനിമാനടിയാകുമെന്ന്‌ സ്വപ്‌നം കണ്ടതുപോലുമില്ല. എന്നാല്‍ എന്റെ സുഹൃത്തുക്കളാണ്‌ എന്റെ മനസ്‌ സിനിമയിലേക്ക്‌ തിരിച്ചുവിട്ടത്‌. പലരും പറഞ്ഞപ്പോള്‍ എന്റെ മനസില്‍ ആഗ്രഹം മൊട്ടിട്ടു. എന്നാല്‍, പല സ്‌ഥലത്തുനിന്നും എനിക്കു തിരിച്ചു പോരേണ്ടിവന്നു.

? അഭിനയം അറിയില്ലെന്നു പറഞ്ഞ്‌ തിരിച്ചയച്ചു എന്നു പറയുന്നതല്ലേ ശരി.

* അങ്ങനെ പറയുന്നതല്ല ശരി. 'എനിക്കു ഉയരമില്ല' എന്നു പറഞ്ഞ്‌ തിരിച്ചയച്ചു എന്നു പറയുന്നതാണ്‌ ശരി.

? ചെരിപ്പിന്‌ ഉയരം ഉണ്ടായിരുന്നെങ്കില്‍ അര്‍ച്ചനയ്‌ക്കും ഉയരം ഉണ്ടാകുമായിരുന്നില്ലേ.

* എനിക്ക്‌ ആവശ്യത്തിന്‌ ഉയരമുണ്ട്‌. അഞ്ചടി രണ്ട്‌ ഇഞ്ച്‌. ഈ ഉയരംവച്ചാണ്‌ 'നീലത്താമര'യിലും 'മമ്മി ആന്‍ഡ്‌ മി'യിലും മറ്റും നായികയായത്‌.

? എന്നിട്ടാണോ സെലക്ഷന്‍ സമയത്ത്‌ ഉയരം കുറവാണ്‌ എന്ന്‌ ലാല്‍ജോസിനോട്‌ പറഞ്ഞത്‌.

* അതോ- 'നീലത്താമര'യില്‍ അഭിനയിക്കുന്നതിനു മുമ്പ്‌ ചില സിനിമയില്‍ അഭിനയിക്കാന്‍ പോയിരുന്നു. അവരെല്ലാം ഉയരക്കുറവാണ്‌, തീരെ മെലിഞ്ഞിരിക്കുന്നു എന്നൊക്കെ പറഞ്ഞ്‌ തിരിച്ചയച്ചു. അതെല്ലാം മനസില്‍ വച്ചുകൊണ്ടാണ്‌ ലാല്‍സാറിനോട്‌ 'എനിക്ക്‌ ഉയരം കുറവാണ്‌' എന്നു പറഞ്ഞത്‌.
Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyWed Dec 01, 2010 4:20 am

? വേഷത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ഞെട്ടിയതെന്തിന്‌.

* ഞാന്‍ ഫാഷനബിള്‍ ആണ്‌. അതുകൊണ്ട്‌ കളര്‍ഫുള്‍ ആയ വേഷങ്ങളാണ്‌ ഞാന്‍ ആഗ്രഹിച്ചത്‌. എന്നാല്‍ മാളുവിന്റെ വേഷം എന്തൊക്കെയാണെന്ന്‌ അറിഞ്ഞപ്പോള്‍ ഞെട്ടി. ആ വേഷം എനിക്ക്‌ നന്നായി ഇണങ്ങിയിരുന്നു. മോഡേണ്‍ വേഷമല്ലായിരുന്നിട്ടും എല്ലാവരും എന്റെ കഥാപാത്രത്തിലൂടെ എന്നെ ഇഷ്‌ടപ്പെട്ടു.

? മലയാളം പഠിക്കാത്തതില്‍ ദുഃഖം തോന്നുന്നു.

* ഞാനിപ്പോള്‍ മലയാളത്തിലല്ലേ സംസാരിക്കുന്നത്‌? 18 വര്‍ഷം ഡല്‍ഹിയിലാണ്‌ വളര്‍ന്നതും പഠിച്ചതും. അഭിനയം തുടങ്ങിയപ്പോഴാണ്‌ മലയാളം പഠിച്ചത്‌. തമിഴ്‌ സിനിമയ്‌ക്കുവേണ്ടി തമിഴും പഠിച്ചു.

? അര്‍ച്ചന എത്ര കവിതകള്‍ എഴുതിയിട്ടുണ്ട്‌.

* ഞാന്‍ എഴുതിയിട്ടില്ല.

? എന്നിട്ടാണോ പേരിന്റെകൂടെ 'കവി'.

* അയ്യോ, അത്‌ കവിത എഴുതിയതുകൊണ്ടല്ല, അച്‌ഛന്റെ വീട്ടുപേരാണ്‌ 'കവിയില്‍'. അച്‌ഛന്‍ പേരിന്റെകൂടെ 'കവി' എന്നു ചേര്‍ത്തു. അച്‌ഛന്‍കവി, അമ്മകവി, ഞാനും ഏട്ടനും കവികള്‍... ഒരു കുടുംബം നിറയെ കവികളാണ്‌ (ചിരിക്കുന്നു).

? പിടിവാശിക്കാരിയാണോ.

* സാഹചര്യമനുസരിച്ച്‌ മാത്രം.

? എന്താണ്‌ പ്ലസ്‌ പോയിന്റ്‌.

* എന്റെ കണ്ണുകള്‍. എനിക്കു ദ്വേഷ്യം വന്നാല്‍ ഒച്ചയിടുകയോ മറ്റു തരത്തില്‍ ബഹളം വെക്കുകയോ ചെയ്യില്ല. ഞാനൊന്ന്‌ സൂക്ഷിച്ചു നോക്കും. ആ നോട്ടം കണ്ടാല്‍ ഞാനുമായി അടുപ്പമുള്ളവര്‍ക്ക്‌ കാര്യം പിടികിട്ടും.

? അച്‌ഛന്‍ കവിയുടേതാണ്‌ മൂക്ക്‌.

* ചാമ്പക്കമൂക്ക്‌. എന്റെ മൂക്ക്‌ പപ്പയുടെ മൂക്കുപോലെയാണ്‌. എന്നാല്‍ എനിക്ക്‌ എന്റെ മൂക്ക്‌ ഇഷ്‌ടമല്ല. പക്ഷേ, പലര്‍ക്കും എന്റെ മൂക്ക്‌ ഇഷ്‌ടമാണ്‌.

? നിഷ്‌കളങ്കയാണെന്നു തോന്നും.

* നല്ല ചിരിയാണ്‌ എന്റേത്‌. അതുകൊണ്ടാണ്‌ നിഷ്‌ക്കളങ്കതയായി തോന്നുന്നത്‌.

? ചാമ്പക്കമൂക്ക്‌ ആണെന്ന്‌ പറഞ്ഞില്ലേ, ശ്രീദേവിക്കും ഇത്തരമൊരു മൂക്കായിരുന്നു. പിന്നീട്‌ പ്ലാസ്‌റ്റിക്‌ സര്‍ജറി ചെയ്‌ത് സുന്ദരമാക്കി. അതുപോലെ ചെയ്‌തുകൂടെ.

* ഞാന്‍ റെഡി. പക്ഷേ, ഇതൊക്കെ പറഞ്ഞ്‌ വീട്ടില്‍ ചെന്നാല്‍ സമ്മതിക്കില്ല.
Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyWed Dec 01, 2010 4:22 am

? പൂര്‍വികരെക്കുറിച്ച്‌ പറഞ്ഞില്ല.

* പാലായിലാണ്‌ കുടുംബം. അവിടെനിന്നും കണ്ണൂരിലേക്കുപോയി. ഇപ്പോള്‍ എല്ലാവരും കണ്ണൂരില്‍. എനിക്ക്‌ കണ്ണൂര്‍ഭാഷയാണ്‌ ഇഷ്‌ടം. അതു പറഞ്ഞപ്പോള്‍ പലര്‍ക്കും മനസിലായില്ല. ഇപ്പോള്‍ എന്റെ ഭാഷ എല്ലാവര്‍ക്കും മനസിലാകുന്നുണ്ടെന്നു പറഞ്ഞു കേട്ടപ്പോള്‍ സന്തോഷം തോന്നി.

? ആദ്യസിനിമ നല്‍കിയ സംവിധായകനെ വിളിക്കാറുണ്ടോ.

* ലാല്‍ജോസ്സാര്‍ എനിക്ക്‌ വെറുമൊരു സംവിധായകന്‍ അല്ല. എന്റെ രക്ഷകര്‍ത്താവിന്റെ സ്‌ഥാനമാണ്‌ ഞാന്‍ അദ്ദേഹത്തിന്‌ നല്‍കിയിരിക്കുന്നത്‌. അദ്ദേഹം എന്നെ സ്വന്തം മകളായിട്ടാണ്‌ കണ്ടത്‌. അതുകൊണ്ട്‌ മറ്റൊരു സംവിധായകനോടും തോന്നാത്ത ബഹുമാനം എനിക്ക്‌ ലാല്‍ജോസ്‌ സാറിനോടുണ്ട്‌.

? മലയാളം, തമിഴ്‌ സിനിമകള്‍ ചെയ്‌തു. ഇനി എങ്ങോട്ടാണ്‌.

* ഹോളിവുഡ്‌ മനസില്‍ ഉണ്ട്‌.

? 'ഇനി അഭിനയിക്കാനില്ല' എന്ന തോന്നല്‍ എപ്പോഴായിരിക്കും.

* ഞാന്‍ അഭിനേത്രിയാണ്‌. എന്നാല്‍ ശരീരം പ്രദര്‍ശിപ്പിച്ച്‌ അഭിനയിക്കേണ്ടിവരുന്ന അവസ്‌ഥയില്‍ ഞാനീരംഗം വേണ്ടെന്നു വെക്കും.

പല്ലിശ്ശേരി




Courtesy : Mangalam ........

[You must be registered and logged in to see this link.]
Back to top Go down
mohan
Royal Fighter
Royal Fighter
mohan


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyWed Dec 01, 2010 4:27 am

സ്വപ്‌നങ്ങള്‍ എന്നെ തേടിവന്നു


[You must be registered and logged in to see this image.]


2010 ഒക്‌ടോബര്‍ 4, വൈറ്റ്‌ ഫോര്‍ട്ട്‌ ഹോട്ടല്‍, കൊച്ചി...

റോമ വളരെ സന്തോഷത്തിലാണ്‌, എന്നാല്‍ കുറച്ച്‌ പേടിയിലുമാണ്‌. കാരണം ഈ രാത്രി റോമ ദുബായിയിലേക്കു പറക്കുകയാണ്‌. അതിനെന്തിനു പേടി എന്നാവും, ചുമ്മാ പോകുകയല്ല, നാളെ അവിടെ ഷൂട്ടിങ്‌ തുടങ്ങുന്ന കാസിനോവ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാവാന്‍.


'' ലാലേട്ടനൊപ്പം നല്ലൊരു റോള്‍ കിട്ടിയതില്‍ ഞാന്‍ വളരെ ത്രില്ലിലാണ്‌. ഇതിനുമുന്‍പ്‌ ലാലേട്ടന്റെയും മമ്മുക്കയുടേയും ചില ചിത്രങ്ങളിലേക്കു വിളിച്ചിരുന്നു. പക്ഷേ അത്ര ശക്‌തിയുള്ള കഥാപാത്രങ്ങള്‍ അല്ലാതിരുന്നതിനാല്‍ സ്വീകരിച്ചില്ല. സത്യത്തില്‍ അദ്ദേഹത്തിനൊപ്പം നല്ലൊരു റോളിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. കാസിനോവയിലേക്കു ക്ഷണിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. എങ്കിലും ഒരു പേടി, ഒരു മഹാനടന്റെ കൂടെയല്ലേ നാളെ മുതല്‍ ഞാന്‍ അഭിനയിക്കേണ്ടത്‌. കാസിനോവയ്‌ക്കു ശേഷം അദ്ദേഹത്തിന്റെ കൂടെ ചൈനടൗണ്‍ എന്നൊരു സിനിമ കൂടി ചെയ്യുന്നുണ്ട്‌.

സൂപ്പര്‍സ്‌റ്റാറുകളുടെ ചിത്രത്തില്‍ ചാന്‍സ്‌ കിട്ടുക വലിയ കാര്യമാണ്‌. നല്ല റോള്‍ കൂടിയാണെങ്കില്‍ അതൊരു ബോണസ്സാണ്‌'' റോമ ചിരിക്കുന്നു. ചലനങ്ങളില്‍ , സംസാരത്തില്‍ എല്ലാം പ്രസരിപ്പു നിറഞ്ഞ ഈ പ്രകൃതമായിരിക്കാം ഉത്തരേന്ത്യക്കാരിയായ ഈ സിന്ധിപ്പെണ്‍കുട്ടിയെ മലയാളിക്ക്‌ പ്രിയപ്പെട്ടവളാക്കിയത്‌. ഇപ്പോള്‍ തരക്കേടില്ലാതെ മലയാളം സംസാരിക്കാനും റോമയ്‌ക്കു കഴിയുന്നു.

കുറച്ചു നാള്‍ റോമയെ മലയാളത്തില്‍ കാണാനില്ലായിരുന്നല്ലോ, എന്തുപറ്റി?

മലയാളത്തില്‍ എനിക്ക്‌ ഒത്തിരി ചാന്‍സുകള്‍ വന്നിരുന്നു. പക്ഷേ നല്ല റോളുകള്‍ ഒന്നും വന്നില്ല. നല്ല സിനിമകളിലൂടെയാണ്‌ എന്നെ ഇവിടുള്ളവര്‍ ഇഷ്‌ടപ്പെട്ടത്‌. അവര്‍ക്കു മുന്നില്‍ മോശം റോളുകള്‍ ചെയ്യുന്നതിനേക്കാള്‍ നല്ലത്‌ ഒന്നും ചെയ്യാതിരിക്കുന്നതാണെന്ന്‌ എനിക്കു തോന്നി. പിന്നെ ഇതിനിടയില്‍ എനിക്ക്‌ തെലുങ്കിലും കന്നഡയിലും ചില സിനിമകള്‍ കിട്ടിയിരുന്നു. അവിടെ നമ്മുടേതു പോലെ നാല്‍പ്പതു ദിവസം കൊണ്ടൊന്നും ഒരു ചിത്രത്തിന്റെ ഷൂട്ടിങ്‌ തീരില്ല. ആറും ഏഴും മാസമൊക്കെ എടുത്താണ്‌ ഒരു സിനിമ ചിത്രീകരിക്കുന്നത്‌. അതുകൊണ്ടു എനിക്ക്‌ മലയാളത്തില്‍ നിന്നും വന്ന ചില നല്ല റോളുകള്‍ സ്വീകരിക്കാനും കഴിയാതെ വന്നിരുന്നു.

ഒരു മലയാളിപ്പെണ്ണിന്റെ ലുക്ക്‌ ഇല്ലാതിരുന്നിട്ടും ഇവിടുത്തുകാര്‍ റോമയെ ഇഷ്‌ടപ്പെടുന്നതിന്റെ രഹസ്യം എന്താണെന്നു ചിന്തിച്ചിട്ടുണ്ടോ?

ആരു പറഞ്ഞു. കോട്ടയം സൈഡിലൊക്കെ ചെന്നാല്‍ ഇവിടെ എവിടെയാ റോമയുടെ വീട്‌ ? എന്നാണ്‌ ചോദിക്കുന്നത്‌. ഞാന്‍ മലയാളിയല്ല ഉത്തരേന്ത്യക്കാരിയാണ്‌ എന്നു പറഞ്ഞാലും അംഗീകരിക്കില്ല. ഞാന്‍ കള്ളം പറയുകയാണെന്ന മട്ടിലാണ്‌ അവരുടെ സംസാരം. നോട്ട്‌ ബുക്ക്‌, ചോക്‌ളേറ്റ്‌ തുടങ്ങിയ ചിത്രങ്ങളാവാം അവര്‍ക്ക്‌ ഇങ്ങനെയൊരു തോന്നലുണ്ടാക്കിയത്‌. ഒരു അച്ചായത്തിപ്പെണ്ണിന്റെ ലുക്കൊക്കെയില്ലേ എനിക്ക്‌? ഞാന്‍ വളരെ ഭാഗ്യവതിയാണ്‌. മലയാളികളുടെ മനസ്സില്‍ പെട്ടന്നങ്ങ്‌ കയറാന്‍ പറ്റില്ല. നല്ല ക്യാരക്‌ടറുകള്‍ ചെയ്‌താല്‍ അവര്‍ നമ്മളെ സ്വീകരിക്കും. ആ ഇഷ്‌ടം നഷ്‌ടപ്പെടാതിരിക്കാന്‍ ഞാന്‍ വളരെ സൂക്ഷിച്ചാണ്‌ റോളുകള്‍ തെരഞ്ഞെടുക്കുക.
Back to top Go down
mohan
Royal Fighter
Royal Fighter
mohan


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyWed Dec 01, 2010 4:29 am

എവിടെയാണ്‌ റോമയുടെ സ്വദേശം?

ഞാന്‍ ഉത്തരേന്ത്യക്കാരിയാണ്‌. ശരിക്കും പറഞ്ഞാല്‍ പഞ്ചാബിലെ സിന്ധി വംശജരാണ്‌ എന്റെ കുടുംബാംഗങ്ങള്‍. പക്ഷേ ഞാന്‍ ജനിച്ചതും വളര്‍ന്നതും ചെന്നൈയിലാണ്‌. പാരമ്പര്യമായി ആഭണവ്യാപാരികളാണ്‌ ഞങ്ങളുടെ കുടുംബാംഗങ്ങള്‍. അച്‌ഛന്‍ മുരളീധര്‍, അമ്മ മധു.

എപ്പോഴും വളരെ ഹാപ്പിയായിരിക്കുന്നതിന്റെ രഹസ്യം എന്താണ്‌?

എപ്പോഴും ഇങ്ങനെയാണ്‌. എന്നുവച്ചാല്‍ മനസ്സില്‍ സങ്കടങ്ങള്‍ വരില്ല എന്നല്ല. തോന്നിയാലും പുറത്തു വരില്ല. ഞാന്‍ നെഗറ്റീവ്‌ ഫീലിങ്‌സ് പ്രകടിപ്പിക്കാറില്ല. അങ്ങനെ ചെയ്‌ത് എന്തിനാണ്‌ മറ്റൊരാളുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്നത്‌? അമ്മ ചിലപ്പോള്‍ ചോദിക്കാറുണ്ട്‌, "നിനക്ക്‌ വിഷമങ്ങളൊന്നും പുറത്തുകാണിക്കാനറിയില്ലേ" എന്ന്‌. ഞാന്‍ ദേഷ്യപ്പെടാറില്ല. ഒന്നും മനസ്സില്‍ വച്ച്‌ പെരുമാറുകയുമില്ല. അതു കൊണ്ട്‌ എന്തെങ്കിലും ഗുണമുണ്ടെന്ന്‌ ഞാന്‍ കരുതുന്നുമില്ല.

ഗോസിപ്പുകള്‍ കേള്‍ക്കുമ്പോള്‍?

ഏതു മേഖലയിലും ഗോസിപ്പുകള്‍ ഉണ്ട്‌. സിനിമാക്കാരെ കുറിച്ച്‌ ഉണ്ടാകുന്ന ഗേസിപ്പുകള്‍ പെട്ടെന്ന്‌ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നു എന്നു മാത്രം. ഗോസിപ്പുകള്‍ക്കും മറ്റും ഞാന്‍ പ്രാധാന്യം കൊടുക്കാറില്ല. അതുകൊണ്ട്‌ അതൊന്നും എന്നെ വേദനിപ്പിക്കാറുമില്ല. സത്യമാണെന്ന്‌ തീര്‍ച്ചയില്ലാത്തതു കൊണ്ടാണ്‌ അതിനെ ഗോസിപ്‌ എന്നു വിളിക്കുന്നത്‌ തന്നെ. സത്യം എവിടെ ഒളിപ്പിച്ചാലും പുറത്തുവരും. അതുകൊണ്ട്‌ നമ്മള്‍ ഗോസിപ്പുകളെ ഓര്‍ത്ത്‌ സങ്കടപ്പെടേണ്ട കാര്യമില്ല.

[You must be registered and logged in to see this image.]

സൗഹൃദങ്ങളൊക്കെ സൂക്ഷിക്കുന്ന ആളാണോ?

ഇപ്പോഴും എന്റെ അടുത്ത കൂട്ടുകാര്‍ കൂടെ പഠിച്ചിരുന്നവരാണ്‌. അവര്‍ക്കുവേണ്ടി ഞാനും എനിക്കുവേണ്ടി അവരും എപ്പോഴും ഉണ്ട്‌. അവര്‍ക്ക്‌ എന്നെ മറ്റുള്ളവരേക്കാള്‍ മനസ്സിലാകും. കാരണം താരമാകുന്നതിനു മുന്‍പുള്ള യഥാര്‍ത്ഥ റോമയെ അവര്‍ക്കറിയാം. ഇടയ്‌ക്ക് ഞങ്ങള്‍ തമ്മില്‍ കാണാറും വിളിക്കാറുമൊക്കെയുണ്ട്‌. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്‌ അമ്മയാണ്‌. എന്റെ കൂടെ എപ്പോഴും കാണും. എല്ലാം പറയും. അമ്മയോടു ചര്‍ച്ച ചെയ്‌താണ്‌ ഞാന്‍ റോളുകള്‍ തെരഞ്ഞെടുക്കുന്നതു പോലും.


റോമക്ക്‌ കുട്ടിക്കാലത്തേ തന്നെ അഭിനമോഹം ഉണ്ടായിരുന്നോ?

കുട്ടിയായിരുന്നപ്പോള്‍ ടിവിയില്‍ എന്നെ കാണണമെന്ന്‌ വല്യ ആശയായിരുന്നു. സിനിമാറ്റിക്‌ ഡാന്‍സൊക്കെ കാണുമ്പോള്‍ എനിക്കും അങ്ങനെ വരണമെന്ന്‌ ഞാന്‍ അമ്മയോടു പറയുമായിരുന്നു. അത്രയൊക്കെയേ ഉണ്ടായിരുന്നുള്ളൂ.
Back to top Go down
mohan
Royal Fighter
Royal Fighter
mohan


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyWed Dec 01, 2010 4:31 am

ഇതു പോലെ ആയിത്തീരുമെന്ന്‌ കരുതിയില്ല. ഞാന്‍ സ്വപ്‌നങ്ങളെ പിന്തുടരുകയായിരുന്നില്ല. സ്വപ്‌നങ്ങള്‍ എന്നെത്തേടി വരുകയായിരുന്നു.

തമിഴിലും ബോളിവുഡ്‌ഡിലുമൊക്കെ പോകണമെന്നില്ലേ?

തമിഴില്‍ ഞാന്‍ ചോക്ലേറ്റും മറ്റു ചില ചിത്രങ്ങളും ചെയ്‌തിരുന്നു. ബോളിവുഡ്‌ഡില്‍ പോകണമെന്നുണ്ടെങ്കില്‍ അതും തേടിവരും. ദൈവം കൊണ്ടെത്തരും.

[You must be registered and logged in to see this image.]

കേരളത്തിലെ സ്വാദുകളുമായി പൊരുത്തപ്പെട്ടോ?

ഞാന്‍ വെജിറ്റേറിയനാണ്‌. ചെന്നൈയിലെ സ്വാദുകള്‍ അറിഞ്ഞാണ്‌ വളര്‍ന്നത്‌. അതുമായി അത്ര വല്യ വ്യത്യാസം ഇവിടില്ലല്ലോ. ഇഡ്‌ഡലി, ദോശ എല്ലാം കഴിക്കും. ഇടിയപ്പവും കടലക്കറിയുമാണ്‌ കേരളത്തില്‍ നിന്നും കഴിക്കാന്‍ ഏറ്റവും ഇഷ്‌ടം.

ഇവിടെ നിന്നു ലഭിച്ച മറക്കാനാവാത്ത ഒരനുഭവം?

ഇവിടെ നിന്നും ലഭിച്ചതല്ല, പക്ഷേ മലയാളികളില്‍ നിന്നും കിട്ടിയ അനുഭവമാണ്‌. കഴിഞ്ഞ ഓണത്തിന്‌ മെല്‍ബണിലെ മലയാളികള്‍ എന്നെ ക്ഷണിച്ചിരുന്നു. കടലുകളും രാജ്യങ്ങളും വന്‍കരകളും കടന്ന്‌ മറ്റൊരു കൊച്ചു കേരളത്തിലെത്തിയ പോലെയാണ്‌ എനിക്ക്‌ തോന്നിയത്‌. കേരളത്തിലെ സംസ്‌ക്കാരം, സ്‌നേഹം എല്ലാം എനിക്കവിടെ നിന്നും ഒട്ടും കുറയാതെ തന്നെ ലഭിച്ചു. സെറ്റ്‌സാരിയൊക്കെ ഉടുത്ത്‌അവരോടൊപ്പം സദ്യയുണ്ട്‌, ഫോട്ടോകളെടുത്ത്‌, ഓണക്കളികളില്‍ പങ്കുചേര്‍ന്ന്‌...ഞാന്‍ ശരിക്കും ആസ്വദിച്ചു ആ നിമിഷങ്ങള്‍.



Courtesy : Mangalam

[You must be registered and logged in to see this link.]
Back to top Go down
smitha
Active member
Active member
smitha


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyWed Dec 01, 2010 1:44 pm

നടനം സുന്ദരം, ആരോഗ്യകരം

[You must be registered and logged in to see this image.]


കേരളത്തിന്റെ കലാമാമാങ്കമായ സൂര്യാഫെസ്‌റ്റിവലില്‍ നടനവിസ്‌മയം തീര്‍ക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു ലക്ഷ്‌മി ഗോപാലസ്വാമി. മറുനാട്ടുകാരിയാണെങ്കിലും ഇപ്പോള്‍ കൂടുതല്‍ സമയവും കേരളത്തിലാണ്‌. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക്‌. അവിടെ നിന്നും കൊച്ചി. പിന്നെ തൃശൂര്‍. വീണ്ടും തിരുവനന്തപുരം. വേദികളില്‍നിന്നും വേദികളിലേക്ക്‌ ലക്ഷ്‌മി യാത്ര തുടരുകയാണ്‌. നടരാജവിഗ്രഹത്തിനുമുമ്പില്‍ നൃത്തച്ചുവടുകളില്‍ ലയിക്കുമ്പോള്‍ അവര്‍ കൂടുതല്‍ സുന്ദരിയാകുന്നു. അത്ഭുതം വിരിയുന്ന കണ്ണുകളില്‍ നിറയുന്നത്‌ നൃത്തത്തോടുള്ള കടുത്ത പ്രണയം. പതിഞ്ഞ ശബ്‌ദത്തില്‍ പക്വതയുള്ള വാക്കുകളില്‍ ലക്ഷ്‌മി പറഞ്ഞു തുടങ്ങിയതും നൃത്തത്തിനു പിന്നിലെ ആരോഗ്യവിശേഷങ്ങള്‍തന്നെ.

ആരോഗ്യത്തിന്‌ നൃത്തം സഹായിച്ചിട്ടുണ്ടോ?

തീര്‍ച്ചയായും. നൃത്തം എനിക്കു ഹരമാണ്‌. 8 വയസില്‍ തുടങ്ങിയതാണ്‌ നൃത്തത്തോടുള്ള ഇഷ്‌ടം. ഒരു ഫാഷനുവേണ്ടിയല്ല നൃത്തം അഭ്യസിച്ചുതുടങ്ങിയത്‌. അതിയായ ആഗ്രഹം കൊണ്ടുതന്നെയാണ്‌. മനസും ശരീരവും ഒരുപോലെ ആരോഗ്യകരമാക്കാന്‍ ഇതിലൂടെ കഴിയും. എത്ര തവണ പ്രാക്‌ടീസ്‌ നടത്തിയാണ്‌ ഓരോ തവണയും നൃത്തം അവതരിപ്പിക്കുക. നല്ല വര്‍ക്ക്‌ ഔട്ട്‌് അല്ലേ. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും നൃത്തം ചെയ്യുമ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്നുണ്ട്‌. അതുകൊണ്ട്‌ നൃത്തത്തിലൂടെ ശരീരത്തിനു മൊത്തത്തിലുള്ള ആരോഗ്യം കിട്ടുന്നു.

നൃത്തമല്ലാതെ ഫിറ്റ്‌നസിനു വേണ്ടി മറ്റെന്തെങ്കിലും ?

നൃത്തം ഉപേക്ഷിച്ചുള്ള ദിവസങ്ങളുടെ എണ്ണം വളരെക്കുറവാണ്‌. എന്നാല്‍ ഷൂട്ടിങ്‌ സമയത്ത്‌ പ്രാക്‌ടീസൊന്നും നടന്നെന്നു വരില്ല. അപ്പോള്‍ നടത്തമാണ്‌ വ്യായാമം. ബാഗുളൂരിലെ വീട്ടിലുള്ളപ്പോള്‍ ഹെല്‍ത്‌ക്ലബില്‍ പോകാറുണ്ട്‌. സ്‌ഥിരമായി പോകുന്ന ശീലമൊന്നുമില്ല. മൂന്നോ നാലോ മാസമൊക്കെ അടുപ്പിച്ച്‌ പോയിട്ടു നിര്‍ത്തും. പൊതുവേ വണ്ണമുള്ള ശരീരപ്രകൃതിയാണ്‌ എന്റേത്‌. അതുകൊണ്ട്‌ വ്യായാമം ചെയ്‌താലും ഭക്ഷണം നിയന്ത്രിച്ചാലും ഒരുപരിധി കഴിഞ്ഞു വണ്ണം കുറയില്ല.

വ്യായാമം എങ്ങനെയാണ്‌?

തിരക്കിനിടയില്‍ സമയം ഒന്നിനും തികഞ്ഞെന്നുവരില്ല. എന്നാല്‍ നമ്മള്‍ സ്വയം സമയം കണ്ടെത്തണം. തിരക്കുകള്‍ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്‌. ബാഗളൂരില്‍ ആയിരിക്കുമ്പോള്‍ നൃത്തംതന്നെയാണ്‌ പ്രധാന വര്‍ക്ക്‌ ഔട്ട്‌്. ഷൂട്ടിങ്‌ സെറ്റിലാണെങ്കില്‍ വൈകുന്നേരമോ രാത്രിയോ അരമണിക്കൂര്‍ നടക്കും. ഹെല്‍ത്ത്‌ ക്ലബില്‍ പോകുമ്പോള്‍ മെലിയുന്നതിനുള്ള വ്യായാമങ്ങളാണ്‌ കൂടുതലും ചെയ്യുന്നത്‌. വയറു കുറയുന്നതിനുള്ള വ്യായാമങ്ങളും ചെയ്യും.
Back to top Go down
smitha
Active member
Active member
smitha


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyWed Dec 01, 2010 1:46 pm

ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കാറുണ്ടോ?

കടുത്ത ഡയറ്റിങ്‌ ഒന്നുമില്ല. ഞങ്ങള്‍ സസ്യാഹാരം മാത്രമേ കഴിക്കാറുള്ളൂ. അതില്‍തന്നെ കൂടുതലും സാലഡുകള്‍ക്കാണ്‌ പ്രാധാന്യം. പിന്നെ ഉച്ചയൂണിന്‌ തൈര്‌ നിര്‍ബന്ധമാണ്‌. ഒഴിവാക്കാന്‍ കഴിയാത്ത ശീലമെന്നു പറഞ്ഞാല്‍ കാപ്പിയോടുള്ള ഇഷ്‌ടക്കൂടുതലാണ്‌. കേരളവിഭവങ്ങളില്‍ ഇടിയപ്പവും, സദ്യയുമാണ്‌ കൂടുതല്‍ ഇഷ്‌ടം. ഉച്ചഭക്ഷണത്തില്‍ കുറച്ചു ചോറ്‌, രസം ഇവയാണ്‌ പതിവ്‌. സാലഡ്‌ ഒഴിവാക്കാറില്ല. പിന്നെ സെറ്റിലാണെങ്കില്‍ അവിടെ കിട്ടുന്ന ഭക്ഷണം കഴിക്കും. നോണ്‍വെജ്‌ കഴിക്കാറില്ലെന്നു മാത്രം. അമ്മയുണ്ടാക്കിത്തരുന്ന വിഭവങ്ങളാണ്‌ യാത്രകളില്‍ ഏറ്റവും മിസ്‌ ചെയ്യുന്നത്‌.

ഇഷ്‌ടഭക്ഷണങ്ങള്‍ കാണുമ്പോള്‍ കഴിക്കണമെന്നു തോന്നില്ലേ?

ഇഷ്‌ടഭക്ഷണം കാണുമ്പോള്‍ മനസില്‍ ചാഞ്ചാട്ടം ഉണ്ടാകും. എങ്കിലും നിയന്ത്രിച്ചു നിര്‍ത്തും. അത്രയ്‌ക്കു കൊതി തോന്നിയാല്‍ അല്‌പം കഴിക്കും. എന്തു കഴിച്ചു എന്നതിനേക്കാള്‍ കഴിക്കുന്നതിന്റെ അളവ്‌ കൂടാതിരിക്കാനാണല്ലോ ശ്രദ്ധിക്കേണ്ടത്‌. രാത്രിയില്‍ കാര്‍ബോഹൈഡ്രേറ്റ്‌സ് അടങ്ങിയ വിഭവങ്ങളാണ്‌ കൂടുതല്‍ കഴിക്കുക. ചിലപ്പോള്‍ സാലഡ്‌ മാത്രം. ചിലപ്പോള്‍ മധുരം കുറയ്‌ക്കും. ഇങ്ങനെ ഭക്ഷണകാര്യത്തിലെ ചിട്ടകള്‍ മാറിക്കൊണ്ടേയിരിക്കും. ഡാന്‍സ്‌ പരിപാടികളുടെയും ഷൂട്ടിങിന്റെയും ബഹളത്തില്‍ കൃത്യമായ ഡയറ്റിങ്‌ ഒന്നും നടക്കാറില്ല.

[You must be registered and logged in to see this image.]

ലക്ഷ്‌മി വളരെ ശാന്തസ്വഭാവക്കാരിയാണെന്നു തോന്നുന്നല്ലോ?

ശരിയാണ്‌. പെട്ടെന്നു ദേഷ്യം വരുന്ന പ്രകൃതമല്ല എന്റേത്‌. ദേഷ്യംവന്നാലും അത്‌ പറഞ്ഞുകഴിഞ്ഞാല്‍ ഉടന്‍ തീരും. ഒന്നും മനസില്‍ കൊണ്ടുനടക്കാറില്ല. അത്രയ്‌ക്കു വലിയ ടെന്‍ഷനൊക്കെ വന്നാല്‍ കൂട്ടുകാരുമായി സംസാരിക്കും. അതോടെ മനസ്‌ ശാന്തമാകും. ഒത്തിരി സുഹൃത്തുക്കളൊന്നുമില്ല. മനസിന്‌ അടുപ്പം തോന്നുന്ന വളരെ കുറച്ചു സുഹൃത്തുക്കളേയുള്ളൂ. വളരെ ആഴത്തിലുള്ള സൗഹൃദം. എന്തു പ്രശ്‌നങ്ങളും അവരുമായി തുറന്നു സംസാരിക്കാം. അത്‌ വലിയ റിലാക്‌സാണ്‌.
Back to top Go down
smitha
Active member
Active member
smitha


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyWed Dec 01, 2010 1:48 pm

ഒഴിവു സമയങ്ങള്‍ എങ്ങനെ ചെലവഴിക്കും?

ഷൂട്ടിങ്‌ ഇല്ലാത്ത ദിവസം എഴുന്നേല്‍ക്കുമ്പോള്‍ 7 മണിയാകും. തിരക്കുകളില്‍നിന്നെല്ലാം അകന്ന്‌ എന്റേതു മാത്രമായ ലോകത്ത്‌ ഒതുങ്ങി കൂടാനാണ്‌ അപ്പോള്‍ താല്‌പര്യം. സിനിമ കാണുക, വായന ഒരുദിവസം തീരുന്നതേ അറിയില്ല. നൃത്തത്തിനു വേണ്ടിയുള്ള പുതിയചിന്തകള്‍, ആശയങ്ങള്‍ എല്ലാം രൂപംകൊള്ളുന്നതും ഈ വിശ്രമവേളകളിലാണ്‌.

[You must be registered and logged in to see this image.]

യാത്രകള്‍?

യാത്രകളോടും കമ്പം കൂടുതലാണ്‌. നൃത്ത പരിപാടികള്‍ക്കും മറ്റുമായി ഒരുപാട്‌ യാത്രകള്‍ ചെയ്‌തിട്ടുണ്ട്‌. യാത്ര തരുന്ന ഉണര്‍വും ഉന്മേഷവും വലുതാണ്‌. പുതിയൊരു എനര്‍ജി നല്‍കാന്‍ യാത്രകള്‍ സഹായിക്കും. നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒരുപാട്‌ ആഗ്രഹിച്ചുപോയ ആദ്യത്തെ പാരീസ്‌ യാത്രയോട്‌ അല്‌പം പ്രിയം കൂടുതലാണ്‌.

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കാറുണ്ടോ?

പെട്ടെന്ന്‌ രോഗങ്ങള്‍വരുന്ന കൂട്ടത്തിലൊന്നുമല്ല ഞാന്‍. അസുഖങ്ങള്‍ വന്നാലും മരുന്നു കഴിക്കുന്ന പതിവില്ല. പനിയൊക്കെവന്ന്‌ കുറച്ചു ദിവസം കഴിഞ്ഞിട്ടും മാറിയില്ലെങ്കില്‍ മാത്രമേ ഡോക്‌ടറെ കാണൂ. ജലദോഷത്തിനൊന്നും ഡോക്‌ടറെ കാണാറില്ല. രോഗപ്രതിരോധശക്‌തി കൂടുതലുള്ള കൂട്ടത്തിലാണ്‌. വെറുതെ മരുന്നു കഴിച്ച്‌ അത്‌ ഇല്ലാതാക്കരുതല്ലോ.
Back to top Go down
smitha
Active member
Active member
smitha


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyWed Dec 01, 2010 1:50 pm

സൗന്ദര്യ സംരക്ഷണം?

[You must be registered and logged in to see this image.]

സൗന്ദര്യകാര്യത്തില്‍ ഒട്ടും സമയം ചെലവഴിക്കാറില്ല. ഏതു സൗന്ദര്യവര്‍ധക വസ്‌തുവിനും സ്വാഭാവിക സൗന്ദര്യത്തിനൊപ്പം നില്‍ക്കാനാവില്ല. ഹെല്‍ത്തിഫുഡും ഡാന്‍സും ആഗ്രഹങ്ങളില്ലാത്ത മനസുമാണ്‌ എന്റെ സൗന്ദര്യം. പിന്നെ ഞാന്‍ എപ്പോഴും ഹാപ്പിയാണെന്ന്‌ എല്ലാവരും പറയാറുണ്ട്‌. അതിനു പുറകിലും രഹസ്യങ്ങളൊന്നുമില്ല. ജന്മനാല്‍ കിട്ടിയതായിരിക്കും. ഒന്നിനെക്കുറിച്ചോര്‍ത്തും ടെന്‍ഷനടിച്ചിരിക്കുന്ന പ്രകൃതമല്ല എന്റേത്‌. അതിനാല്‍ മനസ്‌ എപ്പോഴും ശാന്തമായിരിക്കും.

എന്താണ്‌ ഈ ചിരിയുടെ രഹസ്യം?

ഒരു രഹസ്യവുമില്ല. ഒരിക്കലും ആഗ്രഹങ്ങള്‍ ഉള്ളില്‍വച്ചുകൊണ്ടു നടക്കുന്നയാളല്ല ഞാന്‍. എന്ത്‌ കിട്ടിയാലും കിട്ടിയില്ലെങ്കിലും സന്തോഷം. ഒന്നിനെക്കുറിച്ചോര്‍ത്തും ഉത്‌കണ്‌ഠപ്പെടാറില്ല. എന്റെ ജീവിതത്തില്‍ ഒരു പ്രശ്‌നങ്ങളും ഉണ്ടാകുന്നില്ലെന്നല്ല. ചെറിയ ചെറിയ സംഘര്‍ഷങ്ങള്‍ അനുഭവിക്കാത്ത ആരും ഉണ്ടാകില്ല. പ്രത്യേകിച്ചും ഇങ്ങനെയൊരു ഫീല്‍ഡില്‍. എന്നാല്‍ അതൊന്നും ഞാന്‍ ഗൗവരവമായി എടുക്കാറില്ല. അതിന്റെ വഴിക്കുവിടും. കൂടുതല്‍ സങ്കടം വരുമ്പോള്‍ ഒന്നും മിണ്ടാതെയിരിക്കും. അപ്പോള്‍ മനസ്‌ പതിയെ സ്വസ്‌ഥമാവും




Courtesy : Mangalam...


[You must be registered and logged in to see this link.]
Back to top Go down
mangalasseri
Active member
Active member
mangalasseri


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyWed Dec 01, 2010 8:01 pm

thanks...Smitha.......
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptySat Dec 04, 2010 7:37 am

[You must be registered and logged in to see this image.]
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyMon Dec 06, 2010 2:17 am

[You must be registered and logged in to see this image.]
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyMon Dec 06, 2010 2:17 am

[You must be registered and logged in to see this image.]
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyMon Dec 06, 2010 2:21 am

[You must be registered and logged in to see this image.]
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyMon Dec 06, 2010 2:25 am

[You must be registered and logged in to see this image.]
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyTue Dec 07, 2010 3:25 am

[You must be registered and logged in to see this image.]
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyTue Dec 07, 2010 3:30 am

[You must be registered and logged in to see this image.]
Back to top Go down
naayakan
Moderator
Moderator
naayakan


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... EmptyTue Dec 07, 2010 3:51 am

[You must be registered and logged in to see this image.]
Back to top Go down
Sponsored content





Celebrities.....Interviews...... Empty
PostSubject: Re: Celebrities.....Interviews......   Celebrities.....Interviews...... Empty

Back to top Go down
 
Celebrities.....Interviews......
Back to top 
Page 1 of 3Go to page : 1, 2, 3  Next
 Similar topics
-
» Celebrities Quotes......

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: