malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 thilakan.........................news

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: thilakan.........................news   Sat Oct 15, 2011 6:35 am

ഇനി തിലകനെ അഭിനയിപ്പിക്കുന്നത് രഞ്ജിത്തിന്‍റെ ശിഷ്യന്‍!


[You must be registered and logged in to see this image.]


സംവിധായകന്‍ രഞ്ജിത് ധൈര്യം കാണിച്ചു, തിലകന്‍ മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് തിരിച്ചുവന്നു. തനിക്കാവശ്യമുണ്ടെങ്കില്‍, ആരെയും തന്‍റെ ചിത്രങ്ങളില്‍ അഭിനയിപ്പിക്കുമെന്നും ആരുടെ വിലക്കും അതിന് പ്രശ്നമല്ലെന്നും രഞ്ജിത് വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ റുപ്പിയിലെ കരുത്തുറ്റ വേഷത്തോടെ തിലകന്‍ തന്‍റെ പ്രതിയോഗികള്‍ക്കെല്ലാം മറുപടി നല്‍കുകയാണ്.

‘സ്നേഹവീട്’ എന്ന ചിത്രത്തില്‍ സത്യന്‍ അന്തിക്കാട് തന്നെ ഒഴിവാക്കിയത് സംഘടനകളെ ഭയന്നാണെന്ന് തിലകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്തായാലും സംഘടനകളെ ഭയക്കാതെ മറ്റൊരു സംവിധായകന്‍ കൂടി തന്‍റെ പുതിയ ചിത്രത്തിലെ അതിശക്തമായ ഒരു വേഷത്തിലേക്ക് തിലകനെ ക്ഷണിച്ചിരിക്കുന്നു. രഞ്ജിത്തിന്‍റെ ശിഷ്യനും പ്രശസ്ത സംവിധായകനുമായ അന്‍‌വര്‍ റഷീദാണ് തന്‍റെ പുതിയ സിനിമയിലേക്ക് തിലകനെ ക്ഷണിച്ചത്. കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും കേട്ട തിലകന്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു. മലബാറുകാരനായ പാചകക്കാരനായാണ് തിലകന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്.

സൂപ്പര്‍സ്റ്റാറുകളെ കണക്കറ്റ് വിമര്‍ശിക്കുന്ന തിലകന്‍ അഭിനയിക്കുന്ന അന്‍‌വര്‍ റഷീദ് ചിത്രത്തിലെ നായകന്‍ ആരെന്നോ? മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍! വ്യത്യസ്തമായ ഒരു ത്രില്ലറായിരിക്കും ദുല്‍ക്കറിനെ നായകനാക്കി അന്‍‌വര്‍ റഷീദ് ഒരുക്കുക എന്നാണ് അറിയുന്നത്. അഞ്ജലി മേനോന്‍ ആണ് തിരക്കഥ രചിക്കുന്നത്.

യുവതാരങ്ങളെ വച്ച് ട്രാഫിക്ക്, ചാപ്പാ കുരിശ് എന്നീ സിനിമകളെടുത്ത് വിപ്ലവം സൃഷ്ടിച്ച ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയ്ക്ക് പേരിട്ടിട്ടില്ല. സൂപ്പര്‍താരങ്ങളെ ഉപേക്ഷിച്ച് പുതുവഴിയില്‍ യാത്രതുടങ്ങുന്ന അന്‍‌വര്‍ റഷീദ് മലയാളസിനിമയുടെ ഗതിമാറ്റത്തിന് മികച്ച സംഭാവന നല്‍കുന്ന സിനിമ ഒരുക്കാനാണ് ശ്രമിക്കുന്നത്.
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: thilakan.........................news   Sat Oct 15, 2011 6:40 am

എന്നിലെ നടന്‍ മരിച്ചിട്ടില്ല: തിലകന്‍

[You must be registered and logged in to see this image.]


തന്നിലെ നടന്‍ മരിച്ചിട്ടില്ലെന്നും അങ്ങനെ പ്രഖ്യാപിച്ചവരുടെ ബുദ്ധിയാണ് മരിച്ചതെന്നും തിലകന്‍. ഒരു ഇടവേളയ്ക്ക് ശേഷം തിലകന്‍ പ്രസ്താവനകളിലൂടെ വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. തന്‍റെ സ്വാതന്ത്ര്യത്തെ ഹനിച്ചവര്‍ക്കുള്ള മറുപടിയാണ് ‘ഇന്ത്യന്‍ റുപ്പി’ എന്നും തിലകന്‍ പറയുന്നു.

“എന്നെ വിലക്കിയവരോട് എനിക്ക് പ്രതികാരമുണ്ടായിരുന്നു. അതാണ് ഇന്ത്യന്‍ റുപ്പിയിലെ മികച്ച പ്രകടനമായി മാറിയത്. എന്നെ പുറത്താക്കിയവര്‍ കാണട്ടെ ഇന്ത്യന്‍ റുപ്പി” - തിലകന്‍ വെല്ലുവിളിക്കുന്നു.

രഞ്ജിത് സംവിധാനം ചെയ്ത ‘ഇന്ത്യന്‍ റുപ്പി’ മികച്ച സിനിമയെന്ന പേര് നേടിക്കഴിഞ്ഞു. ചിത്രം കണ്ടിറങ്ങിയവരെല്ലാം തിലകന്‍റെ പ്രകടനത്തെക്കുറിച്ചാണ് പറയുന്നത്. തിലകന്‍ എന്ന മഹാനടന്‍റെ ഗംഭീര തിരിച്ചുവരവായി മാറുകയാണ് ഇന്ത്യന്‍ റുപ്പി.

“തുറന്നുപറച്ചിലുകള്‍ നടത്തിയതുകൊണ്ട് എനിക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടമായി. അതില്‍ എനിക്ക് കുറ്റബോധമില്ല. ഞാന്‍ മാറിനിന്നതുകൊണ്ട് എനിക്കല്ല, പ്രേക്ഷകര്‍ക്കാണ് നഷ്ടം. എന്‍റെ കുറച്ചു നല്ല കഥാപാത്രങ്ങളെ അവര്‍ക്ക് നഷ്ടമായി. ഞാന്‍ കാര്യങ്ങള്‍ തുറന്നുപറയുന്നത് ആരെയും ഹനിക്കാനല്ല” - തിലകന്‍ ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തിലകന്‍ ഇങ്ങനെ പ്രതികരിച്ചത്.

മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ കഴിവുള്ളവരെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും തിലകന്‍ ആരോപിക്കുന്നു
Back to top Go down
kannan nair
Active member
Active member


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 37
Location : guruvayoor

PostSubject: Re: thilakan.........................news   Sun Oct 16, 2011 5:17 pm

ദുല്‍ഖര്‍ സല്‍മാനൊപ്പം തിലകന്‍!


[You must be registered and logged in to see this image.]


മലയാള സിനിമയില്‍ മമ്മൂട്ടിയെ ഏറ്റവുമധികം വിമര്‍ശിയ്ക്കുന്നതാരെന്ന് ചോദിച്ചാല്‍ കണ്ണൂംപൂട്ടി ഉത്തരം പറയാം. തിലകന്‍. വെള്ളിത്തിരയിലെ ഈ മുതിര്‍ന്ന നടന്‍മാര്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. താരസംഘടനയായ അമ്മയുടെ വിലക്കിന് ശേഷം സൂപ്പര്‍താരത്തിനെതിരെ നിശിതമായ വിമര്‍ശനങ്ങളാണ് തിലകന്‍ അഴിച്ചുവിട്ടത്. തന്നെ ഒഴിവാക്കാന്‍ ശ്രമിയ്ക്കുന്നവരുടെ കൂട്ടത്തില്‍ മമ്മൂട്ടിയുമുണ്ടെന്ന് പോലും തിലകന്‍ പറഞ്ഞുവച്ചിരുന്നു.

വിലക്കുകളുടെ ചങ്ങലകള്‍ അഴിഞ്ഞുവീണതിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയിലൂടെ ശക്തമായി തിരിച്ചെത്തിയ തിലകന്‍ മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ്. തന്നെ പുറത്താക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് ഇന്ത്യന്‍ റുപ്പിയെന്ന് തിലകന്‍ പറയുമ്പോള്‍ അത് ആരെ ഉദ്ദേശിച്ചാണെന്ന് പകല്‍ പോലെ വ്യക്തം.

എന്നാല്‍ തിലകന്റെ പുതിയ പ്രൊജക്ട് കേട്ടാല്‍ ആരുമൊന്ന് അതിശയംകൂറുമെന്ന് ഉറപ്പ്. അടുത്തതായി ഒരു മമ്മൂട്ടി ചിത്രത്തിലല്ല, മമ്മൂട്ടിയുടെ മകന്റെ ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് തിലകന്റെ യാത്ര.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രത്തെയാണ് തിലകന്‍ അവതരിപ്പിയ്ക്കുക. അഞ്ജലി മേനോന്‍ തിരക്കഥയൊരുക്കുന്ന ത്രില്ലര്‍ ചിത്രം നിര്‍മിയ്ക്കുന്നത് മോളിവുഡിലെ ട്രെന്റ് സെറ്ററുകളായി മാറിയ ട്രാഫിക്, ചാപ്പ കുരിശ് തുടങ്ങിയവയ്ക്ക് വേണ്ടി പണംമുടക്കിയ ലിസില്‍ സ്റ്റീഫനാണ്.

മമ്മൂട്ടി-തിലകന്‍ ഈ അഭിനയപ്രതിഭകളുടെ സംഗമത്തിലൂടെ ഒരുപാട് നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. കൗരവറും മതിലുകളും തനിയാവര്‍ത്തവുമൊക്കെ ഈ കോമ്പിനേഷനില്‍ ചിലതുമാത്രം.
താരപുത്രനായ ദുല്‍ഖര്‍ സല്‍മാനുമായി തിലകന്‍ ഒന്നിയ്ക്കുമ്പോള്‍ അത്തരം മുഹൂര്‍ത്തങ്ങള്‍ തന്നെയായിരിക്കും പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുകയെന്ന കാര്യത്തില്‍ സംശയം വേണ്ട.

ആദ്യ ചിത്രമായ സെക്കന്റ് ഷോയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ അന്‍വര്‍ റഷീദിന്റെ പ്രൊജക്ടുമായി സഹകരിയ്ക്കാനൊരുങ്ങുന്നത്.


[You must be registered and logged in to see this image.]
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: thilakan.........................news   Wed Oct 19, 2011 12:48 am

puthiya BOMBukalumaayittu ideham veendum active aaayithudangiyittund......
Back to top Go down
bellari raja
Active member
Active member


Posts : 213
Points : 233
Reputation : 0
Join date : 2010-03-22
Location : Thironthoram

PostSubject: Re: thilakan.........................news   Thu Oct 27, 2011 6:23 am

ellam onnu adangiyathaayirunnu..Ganesh kumar ine pole nallaoru manushyan illa ennokke thattivittathum aayirunnu...pakshe dhe Indianrupee vijayichathode pulleede mattu maari
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: thilakan.........................news   Thu Oct 27, 2011 9:22 am

paranjathellaaam nimisha nerathinullil maaattipparayum............

vattaaano aaavo??????

ormakkuravum aakaaam............


valiyachandanaathi lehyam nallathaaanennu thonnunnu....
Back to top Go down
willy
Active member
Active member


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

PostSubject: Re: thilakan.........................news   Thu Oct 27, 2011 4:08 pm

prayaamayaal..ingane ulla preshnagnal okke pathivaanu...ithinu valya praadhaanyam kodukkathe irunnaal mathi.... ellavaru m avaganikkukayaannennu thonnum..pinne thilakan te anarogyavum oru preshnam thanne alle..?
Enthokke abhinyathinte kaaryathil Thilakan oru mahaprathibha thanne.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: thilakan.........................news   Thu Oct 27, 2011 5:08 pm

INGERKKU NATIONAL AWARD KITTAATHATHINU NALLA VISHAMAM UNDENNU THONNUNNU...
Back to top Go down
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Re: thilakan.........................news   Fri Oct 28, 2011 6:06 am

ennittu ithu paadu enkil kittiyirunnenkilo....
Back to top Go down
Alexander
Active member
Active member


Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

PostSubject: Re: thilakan.........................news   Fri Oct 28, 2011 6:31 am

vayassankaalathu ororo enakkedukale.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: thilakan.........................news   Fri Oct 28, 2011 4:02 pm

ini vaaanguvaaanel OSCAAR maaathre pulli vaaangu........
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: thilakan.........................news   Sat Oct 29, 2011 6:38 pm

kittum ee kanakkinu poyaal oscar thanne kittum
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: thilakan.........................news   Sat Oct 29, 2011 11:03 pm

athenthedaa angerkku KITTIYAAAL????????
Back to top Go down
saivar
New Member
New Member


Posts : 45
Points : 51
Reputation : 0
Join date : 2011-02-06

PostSubject: Re: thilakan.........................news   Wed Nov 02, 2011 7:25 am

angerkku mikkavaarum naattukarude kayyil ninnayirikkum kittunnathu.. 'madal '
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: thilakan.........................news   Wed Nov 02, 2011 8:32 pm

Very Happy Very Happy Very Happy Very Happy
Back to top Go down
manikandan
New Member
New Member


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 29
Location : Wayanad<----->Ernakulam

PostSubject: Re: thilakan.........................news   Sat Nov 05, 2011 3:05 am

GaneshKumaar umaayi othutheerppilaayello alle..
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: thilakan.........................news   Wed Nov 30, 2011 3:48 pm

മുല്ലപ്പെരിയാര്‍: താരങ്ങള്‍ക്ക് ഭയമെന്ന് തിലകന്‍

[You must be registered and logged in to see this image.]

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടുസംബന്ധിച്ച പ്രശ്‌നത്തില്‍ മലയാളചലച്ചിത്ര താരങ്ങള്‍ ഇടപെടാത്തതും പ്രതികരിക്കാത്തതും സ്വന്തം നിലനില്‍പ്പോര്‍ത്താണെന്ന് നടന്‍ തിലകന്‍. ഡാം 999 എന്ന സിനിമയില്‍ അഭിനയിച്ചിരുന്നുവെങ്കില്‍ താന്‍ ഈ വിഷയത്തില്‍ പ്രതികരിക്കുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സര്‍വ്വകലാശാലാ യൂണിയന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തിലകന്‍. ഡാം 999 എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്ന തിലകനെ സിനിമാസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സംവിധായകന്‍ സോഹന്‍ റോയിക്ക് ഒഴിവാക്കേണ്ടി വന്നിരുന്നു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതുവരെ താന്‍ ചലച്ചിത്രഅവാര്‍ഡ് സ്വീകരിക്കില്ലെന്ന് പറഞ്ഞ് സംവിധായകന്‍ രഞ്ജിത്ത് കഴിഞ്ഞ ദിവസം അവാര്‍ഡ് വിതരണച്ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.

ഇതിനെതിരെ രംഗത്തെത്തിയ സലിം കുമാര്‍, ഏറെക്കാലമായി നിലനില്‍ക്കുന്ന പ്രശ്‌നത്തില്‍ ഇതുവരെ സിനിമാ ലോകം പ്രതികരിക്കാതിരുന്നത് സ്വന്തം നട്ടെല്ല് തമിഴ്‌നാട്ടില്‍ പണയം വച്ചതുകൊണ്ടാണെന്നും ഇപ്പോള്‍ പ്രതികരിച്ച് രംഗത്തെത്തിയിവരെ ഉരുളന്‍ കല്ലുകൊണ്ട് എറിയണമെന്നും പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് തിലകനും രംഗത്തെത്തിയിരിക്കുന്നത്. സുരേഷ് ഗോപി, റിമ കല്ലിങ്കല്‍ സംവിധായകന്‍ ആഷിക് അബു എന്നിവരെല്ലാം മുല്ലപ്പെരിയാര്‍ കാംപെയിനില്‍ രംഗത്തുണ്ട്. എന്നാല്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹല്‍ലാല്‍ എന്നിവരും മറ്റു നടീനടന്മാരും ഇക്കാര്യത്തില്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം കഴിഞ്ഞ ദിവസം ഷൂട്ടിങിനായി തിരുവനന്തപുരത്തെത്തിയ തമിഴ് സംവിധായകനും നടുമായ ചേരന്‍ സംഭവം രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും പ്രശ്‌നത്തില്‍ ഒരു വിഭാഗം കള്ളം പറയുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: thilakan.........................news   Wed Nov 30, 2011 8:00 pm

ithokke parayaaan ingerkku naaanamillee...
Back to top Go down
velayudhan
New Member
New Member


Posts : 30
Points : 30
Reputation : 0
Join date : 2011-11-06

PostSubject: Re: thilakan.........................news   Wed Nov 30, 2011 11:41 pm

pulli...onnumilellum prathikarichello..nammalde super strs um ...mega um okke enthe...?
Back to top Go down
appukuttan
New Member
New Member


Posts : 65
Points : 75
Reputation : 0
Join date : 2010-04-03
Age : 33
Location : thrissur

PostSubject: Re: thilakan.........................news   Sat Dec 03, 2011 3:49 am

avar evide poyi olichennu aarkkum ariyilla...ithu pole kaanathayathu... raid kazhinjathil pinne aayirunnu..
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: thilakan.........................news   Mon Dec 05, 2011 9:29 am

velayudhan wrote:
pulli...onnumilellum prathikarichello..nammalde super strs um ...mega um okke enthe...?


ayaaal engine prathikarichennaaa??????

mattullavare pazhikkunnathaano prathikaranam?


DAM999-il abhinayichirunnel ayaal prathikaricheneyennu...

ithu parayaan alpam polum uluppillallo iyaalkku.
Back to top Go down
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: thilakan.........................news   Tue Dec 06, 2011 12:26 am

DAM 999 il ninnum pulliye ozhivaakkiyathalle....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: thilakan.........................news   Tue Dec 06, 2011 1:26 am

athukondaaanu thaaan prathikarikkaathathennu parayunnathu eviduthe nyaayamaanu...
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: thilakan.........................news   Fri Dec 09, 2011 12:11 am

പൃഥ്വിയെ വഷളാക്കുന്നത് മല്ലികാ സുകുമാരന്‍: തിലകന്‍

[You must be registered and logged in to see this image.]


പൃഥ്വിരാജിന്‍റെ കരിയറിന്‍റെ തുടക്കം മുതല്‍ അദ്ദേഹത്തിന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പിന്തുണ നല്‍കിയ വ്യക്തിയാണ് മഹാനടന്‍ തിലകന്‍. പൃഥ്വിക്ക് പ്രതിസന്ധിയുണ്ടായപ്പോഴൊക്കെ തിലകന്‍ സഹായത്തിനായി രംഗത്തുണ്ടായിരുന്നു. വിനയന്‍റെ ‘സത്യം’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് വിലക്ക് നേരിട്ടപ്പോഴും പൃഥ്വിക്കെതിരെ സൈബര്‍ ആക്രമണം നടന്നപ്പോഴുമെല്ലാം തിലകന്‍ പൃഥ്വിയെ അനുകൂലിച്ച് സംസാരിച്ചു. എന്നാല്‍ ഇപ്പോള്‍ ആദ്യമായി പൃഥ്വിയെ വിമര്‍ശിക്കുകയാണ് തിലകന്‍.

പൃഥ്വിരാജിന് തലക്കനം വച്ചുതുടങ്ങിയതായി സംശയമുണ്ടെന്നാണ് തിലകന്‍ പറയുന്നത്. പൃഥ്വിയെ വഷളാക്കുന്നത് മാതാവ് മല്ലികാ സുകുമാരന്‍ തന്നെയാണെന്നും തിലകന്‍ തുറന്നടിക്കുന്നു.

“പൃഥ്വിരാജിന് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സൂപ്പര്‍സ്റ്റാര്‍ ആണെന്നൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ടാകാം. അവന്‍ കൂളിംഗ് ഗ്ലാസൊക്കെ വച്ചുതുടങ്ങിയിട്ടുണ്ട്. സുകുമാരന്‍റെയല്ലേ മോന്‍. അവന്‍റെ അമ്മയാണ് അവനെ വഷളാക്കുന്നത്.” - മംഗളത്തിനുവേണ്ടി ജിനേഷ് പൂനത്തിന് അനുവദിച്ച അഭിമുഖത്തില്‍ തിലകന്‍ പറയുന്നു.
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: thilakan.........................news   Fri Dec 09, 2011 12:12 am

പൃഥ്വി സൂപ്പര്‍സ്റ്റാര്‍ കളിച്ചാല്‍...

[You must be registered and logged in to see this image.]


കരിയറിന്‍റെ തുടക്കത്തിലാണ് പൃഥ്വിരാജെന്നും ഇപ്പൊഴേ സൂപ്പര്‍സ്റ്റാര്‍ കളിച്ചാല്‍ പൃഥ്വിക്ക് തന്നെയാണ് ദോഷമെന്നും ഈ അഭിമുഖത്തില്‍ തിലകന്‍ പറയുന്നു.

“എനിക്കും മോഹന്‍ലാലിനുമൊക്കെ നിരീക്ഷണം എന്ന ഗുണമുണ്ടായിരുന്നു. സമൂഹത്തിലുള്ള ഓരോ തരക്കാരെയും നിരീക്ഷിക്കും. കഥാപാത്രങ്ങളെ ഏറ്റെടുക്കുമ്പോള്‍ ഈ ശീലം ഏറെ ഗുണം ചെയ്യും. ‘മൂന്നാം പക്ക’ത്തില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ മുന്നില്‍ കണ്ടത് എന്‍റെ മുത്തച്ഛനെയായിരുന്നു. സ്ഫടികത്തിലെ ചാക്കോമാഷ് എന്‍റെ അച്ഛന്‍ തന്നെയായിരുന്നു. ഇന്ന് ലാലിനും എനിക്കുമൊന്നും അത് നടക്കില്ല. കാരണം, പുറത്തേക്കിറങ്ങുമ്പോള്‍ ആളുകൂടും. പൃഥ്വി ആദ്യം ചെയ്യേണ്ടത് ഇത്തരത്തില്‍ നിരീക്ഷണപാടവം ഉണ്ടാക്കിയെടുക്കലാണ്. അവനൊക്കെ സിനിമയിലേക്ക് വന്നിട്ടേയുള്ളൂ. കുറേ കാര്യങ്ങള്‍ ഇനിയും പഠിക്കാനുണ്ട്. അതിനുമുമ്പേ സൂപ്പര്‍സ്റ്റാര്‍ കളിച്ചുനടന്നാല്‍ അവനുതന്നെയാണ് ദോഷം” - തിലകന്‍ പറയുന്നു.

ഫെഫ്കയുടെ വിലക്കിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനിന്ന തിലകന്‍ ‘ഇന്ത്യന്‍ റുപ്പി’യിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇന്ത്യന്‍ റുപ്പി നിര്‍മ്മിച്ചത് പൃഥ്വിരാജായിരുന്നു എന്നതാണ് ഈ അഭിമുഖത്തിന്‍റെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ ഉണ്ടാകുന്ന കൌതുകം.
Back to top Go down
Sponsored content




PostSubject: Re: thilakan.........................news   Today at 7:05 am

Back to top Go down
 
thilakan.........................news
View previous topic View next topic Back to top 
Page 6 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next
 Similar topics
-
» Latest News on DCC
» Dallas Morning News blurb about Gerry at Lakers/Mavs game
» Rutgers News
» A bit of news from Raging Heroes
» Memphis News

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: