malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 തിരക്കഥാകൃത്ത്‌ ശാരംഗപാണി അന്തരിച്ചു

View previous topic View next topic Go down 
AuthorMessage
mancheri majeed
New Member
New Member


Posts : 63
Points : 71
Reputation : 0
Join date : 2010-04-02
Location : Malappuram

PostSubject: തിരക്കഥാകൃത്ത്‌ ശാരംഗപാണി അന്തരിച്ചു   Thu Feb 03, 2011 9:26 am

[You must be registered and logged in to see this image.]


മണ്ണഞ്ചേരി (ആലപ്പുഴ): പ്രശസ്‌ത തിരക്കഥാകൃത്ത്‌ പി.കെ. ശാരംഗപാണി (86) അന്തരിച്ചു. രോഗബാധയെ തുടര്‍ന്നു ചേര്‍ത്തലയിലെ സ്വകാര്യാശുപത്രിയില്‍ ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെയാണ്‌ മരണം. ആലപ്പുഴ കാഞ്ഞിരംചിറ വാര്‍ഡില്‍ അംബേദ്‌കര്‍പറമ്പില്‍ കങ്കാളി -പാപ്പി ദമ്പതികളുടെ 12 മക്കളില്‍ എട്ടാമനായി ജനിച്ച ശാരംഗപാണി കമ്യൂണിസ്‌റ്റ് പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ മര്‍ദനത്തിന്‌ വിധേയനായിട്ടുണ്ട്‌.

വടക്കന്‍പാട്ടിലെ കഥകള്‍ക്ക്‌ ചലച്ചിത്രഭാഷ്യം നല്‍കി ശ്രദ്ധേയനായ ശാരംഗപാണി 1958-ല്‍ ഉദയായുടെ ഉമ്മ എന്ന ചലച്ചിത്രത്തിന്‌ സംഭാഷണമെഴുതിയാണ്‌ രംഗത്തുവന്നത്‌. ഉദയായ്‌ക്കുവേണ്ടി 36 ചിത്രങ്ങള്‍ക്കടക്കം 39 ചിത്രങ്ങള്‍ക്ക്‌ അദ്ദേഹം തിരക്കഥ രചിച്ചു.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനന്‍ സംവിധാനം ചെയ്‌ത കടത്തനാടന്‍ അമ്പാടിയാണ്‌ അവസാനചിത്രം. ഉദയാ സ്‌റ്റുഡിയോയുടെ അസ്‌തമനത്തോടെ തിരക്കഥാരചനയില്‍ നിന്ന്‌ പിന്‍വലിഞ്ഞ ശാരംഗപാണി 2006-ല്‍ സെമിഫൈനല്‍ എന്ന സീരിയലിനുവേണ്ടി തിരക്കഥ രചിച്ചിരുന്നു.

നാടകങ്ങളും നൃത്തനാടകങ്ങളും എഴുതിയിട്ടുള്ള ശാരംഗപാണി മലയാള കലാഭവന്‍ എന്ന പേരില്‍ ആദ്യകാലത്ത്‌ നാടക സമിതി നടത്തിയിരുന്നു. ഈ സമിതിയിലൂടെയാണ്‌ പ്രശസ്‌ത നടന്‍ ജയന്‍ അഭിനയരംഗത്ത്‌ എത്തുന്നത്‌. ശാരംഗപാണി രചന നിര്‍വഹിച്ച പല ചലച്ചിത്രങ്ങളും അക്കാലത്തെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തവയാണെങ്കിലും ശാരംഗപാണിക്ക്‌ അര്‍ഹമായ അംഗീകാരങ്ങള്‍ ലഭിച്ചിട്ടില്ല.

ഉണ്ണിയാര്‍ച്ച, പാലാട്ടുകോമന്‍, തുമ്പോലാര്‍ച്ച, ആരോമലുണ്ണി, കണ്ണപ്പനുണ്ണി, പാലാട്ട്‌ കുഞ്ഞിക്കണ്ണന്‍, കടത്തനാട്ട്‌ മാക്കം, കടത്തനാടന്‍ അമ്പാടി, നീലിസാലി, ആയിഷ, താര, മാനിഷാദ, പോസ്‌റ്റുമാനെ കാണാനില്ല, അച്ചാരം അമ്മിണി ഓശാരം ഓമന, മല്ലനും മാതേവനും, നീലപൊന്മാന്‍, സഞ്ചാരി, വേലിയേറ്റം, പാവങ്ങള്‍ പെണ്ണുങ്ങള്‍, ചീനവല, ധര്‍മക്ഷേത്രേ കുരുക്ഷേത്രേ, തീരംതേടുന്ന തിര തുടങ്ങിയവ അദ്ദേഹം രചന നിര്‍വഹിച്ച പ്രശസ്‌ത സിനിമകളാണ്‌.

സംസ്‌കാരം ഇന്നുരാവിലെ 10.30-ന്‌ വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ പ്രശോഭിനി. മക്കള്‍: കല, പരേതനായ ബൈജു, ജൂലി, ബിജു. മരുമക്കള്‍: കുമാരന്‍, ജയപ്രകാശ്‌, ഇന്ദിര, കല. വിപ്ലവഗായിക പി.കെ മേദിനി സഹോദരിയാണ്‌. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, സംവിധായകന്‍ സിബി മലയില്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യാജ്‌ഞലിയര്‍പ്പിച്ചു
Back to top Go down
bharathchandran
Active member
Active member


Posts : 170
Points : 192
Reputation : 0
Join date : 2010-03-18
Location : Kollam

PostSubject: Re: തിരക്കഥാകൃത്ത്‌ ശാരംഗപാണി അന്തരിച്ചു   Thu Feb 03, 2011 10:33 am

aadaraanjalaikal................
Back to top Go down
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: തിരക്കഥാകൃത്ത്‌ ശാരംഗപാണി അന്തരിച്ചു   Thu Feb 03, 2011 1:05 pm

Udayayude vadakkan paatukal kku thirakkadha ezhuthi sredheyanayi..Kunchacko Boban ..iddheahathe ee aduthidakku sadarshichirunnu...aa nalla kalakaaranu...aadaranjalikal....
Back to top Go down
M.R.P
Active member
Active member


Posts : 227
Points : 271
Reputation : 1
Join date : 2010-04-02

PostSubject: Re: തിരക്കഥാകൃത്ത്‌ ശാരംഗപാണി അന്തരിച്ചു   Fri Feb 04, 2011 11:54 am

aa nalla kalakaranu aadaranjalikal.....
Back to top Go down
Sponsored content




PostSubject: Re: തിരക്കഥാകൃത്ത്‌ ശാരംഗപാണി അന്തരിച്ചു   Today at 7:25 pm

Back to top Go down
 
തിരക്കഥാകൃത്ത്‌ ശാരംഗപാണി അന്തരിച്ചു
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: