malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 {}{} INDIAN RUPEE {}{} .. Ranjith with SURESH GOPI and Prithviraj

View previous topic View next topic Go down 
AuthorMessage
saivar
New Member
New Member


Posts : 45
Points : 51
Reputation : 0
Join date : 2011-02-06

PostSubject: {}{} INDIAN RUPEE {}{} .. Ranjith with SURESH GOPI and Prithviraj   Sat Aug 27, 2011 7:42 pm

[You must be registered and logged in to see this image.]
Back to top Go down
saivar
New Member
New Member


Posts : 45
Points : 51
Reputation : 0
Join date : 2011-02-06

PostSubject: Re: {}{} INDIAN RUPEE {}{} .. Ranjith with SURESH GOPI and Prithviraj   Sat Aug 27, 2011 7:43 pm

[You must be registered and logged in to see this image.]
Back to top Go down
M.R.P
Active member
Active member


Posts : 227
Points : 271
Reputation : 1
Join date : 2010-04-02

PostSubject: Re: {}{} INDIAN RUPEE {}{} .. Ranjith with SURESH GOPI and Prithviraj   Sat Sep 03, 2011 11:58 am

thanks saivar......
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: {}{} INDIAN RUPEE {}{} .. Ranjith with SURESH GOPI and Prithviraj   Wed Sep 07, 2011 3:27 pm

തിലകന്* പൃഥ്വിരാജിനൊപ്പവും - `ഇന്ത്യന്* റുപ്പി'



മലയാളത്തിന്റെ മുതിര്*ന്ന നടന്* തിലകന്* സിനിമയില്* വീണ്ടും സജീവമാകുന്നതിന്റെ ലക്ഷങ്ങളില്* ഒരു ചിത്രം കൂടി. പൃഥ്വിരാജിനെ നായകനാക്കി രഞ്*ജിത്ത്* സംവിധാനം ചെയ്യുന്ന ``ഇന്ത്യന്* റുപ്പി' യിലും തിലകന്* അഭിനയിക്കുന്നു. ചിത്രത്തില്* മാധവമേനോന്* എന്ന കഥാപാത്രത്തിനാണ്* തിലകന്* ജീവന്*നല്*കുന്നത്*. നായകവേഷത്തിലെത്തുന്ന പൃഥ്വി ജെ.പി (ജയപ്രകാശ്*) എന്ന ഒരു ചെറുപ്പക്കാരന്റെ വേഷത്തിലും. റീമാ കല്ലിങ്കലാണ്* ചിത്രത്തില്* നായികയായുള്ളത്*. ഇവര്*ക്കുപുറമെ ടിനി ടോം, മാമുക്കോയ, ഇന്നസെന്റ്*, ബാബുരാജ്*, കല്*പ്പന തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. പൃഥ്വിരാജിന്റെ സൂപ്പര്*ഹിറ്റ്* സിനിമ നിര്*മ്മിച്ച, പൃഥ്വിരാജ്* പങ്കാളിയായ അഗസ്*റ്റസ്* സിനിമയും കാപ്പിറ്റോള്* തീയറ്ററും ചേര്*ന്നാണ്* `ഇന്ത്യന്* റുപ്പി' നിര്*മ്മിക്കുന്നത്*. ഈ ചിത്രത്തിലെ മികച്ച കഥാപാത്രത്തിലൂടെ തിലകന്* പ്രേക്ഷകരുടെ മനസ്സില്* വീണ്ടും ശ്രദ്ധേയനാകും. അടുത്തിടെ മോഹന്*ലാല്* ചിത്രത്തിലേക്കും തിലകന്* കരാറായിട്ടുണ്ട്*. മലയാള സിനിമയില്* തിലകനുള്ള വിലക്ക്* നീങ്ങിയതിന്റെ ലക്ഷണങ്ങളായി ഇതെല്ലാം വിലയിരുത്താം.
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: {}{} INDIAN RUPEE {}{} .. Ranjith with SURESH GOPI and Prithviraj   Wed Sep 07, 2011 3:28 pm

[You must be registered and logged in to see this image.]
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: {}{} INDIAN RUPEE {}{} .. Ranjith with SURESH GOPI and Prithviraj   Wed Sep 07, 2011 3:29 pm

[You must be registered and logged in to see this image.]
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: {}{} INDIAN RUPEE {}{} .. Ranjith with SURESH GOPI and Prithviraj   Wed Sep 07, 2011 3:33 pm

[You must be registered and logged in to see this image.]
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: {}{} INDIAN RUPEE {}{} .. Ranjith with SURESH GOPI and Prithviraj   Wed Sep 07, 2011 3:34 pm

[You must be registered and logged in to see this image.]
Back to top Go down
nair
Active member
Active member


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

PostSubject: Re: {}{} INDIAN RUPEE {}{} .. Ranjith with SURESH GOPI and Prithviraj   Fri Sep 23, 2011 7:58 pm

'ഇന്ത്യന്‍ റുപ്പി' എന്റെ ആദ്യസിനിമ- രഞ്ജിത്ത്




[You must be registered and logged in to see this image.]


കൊച്ചി പനമ്പള്ളിനഗറിലുള്ള വിസ്മയമാക്‌സ് പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോ. ചലചിത്രതാരം മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള വിസ്മയയില്‍ 'ഇന്ത്യന്‍ റുപ്പി'യുടെ റീ-റെക്കോഡിങ്ങും ഡബ്ബിങും പുരോഗമിക്കുന്നു. പോസ്റ്റ്‌പ്രൊഡക്ഷന്റെ അവസാനഘട്ട നൂലാമാലകളില്‍ തലപുകയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത്ത്. ഒക്‌ടോബര്‍ ആറിനു ചിത്രം തിയേറ്ററുകളിലെത്തും. ലാബ് ജോലികളുടെ ഇടവേളകളില്‍ രഞ്ജിത്തുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്...

ഷൂട്ടിങ് പൂര്‍ത്തിയാക്കി 'ഇന്ത്യന്‍ റുപ്പി'യുടെ റഷസ്സ് സ്റ്റുഡിയോയില്‍ കാണുമ്പോള്‍ എന്തു തോന്നുന്നു. മനസില്‍ കണ്ട സിനിമ ഫിലിമിലേക്ക് പകര്‍ത്താനായോ?

- പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളെല്ലാം സിനിമയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ മുഴുവനും കണ്ടപ്പോള്‍ തോന്നിയത്. അതില്‍ സന്തോഷമുണ്ട്. ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നെല്ലാം വഴിപിരിഞ്ഞു പോകുന്ന ഒരു ശ്രമമായി 'ഇന്ത്യന്‍ റുപ്പി' എനിക്ക് അനുഭവപ്പെടുന്നു. വെറും സിനിമാക്കഥയല്ല 'ഇന്ത്യന്‍ റുപ്പി' പറയുന്നത്. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണിത്. വലിയ വിദ്യാഭ്യാപശ്ചാത്തലമോ വിശാലമായ കാഴ്ചപ്പാടോ ഒന്നും അവകാശപ്പെടാനില്ലാത്ത സാധാരണക്കാരന്‍. ചുറ്റുമുള്ളവരുടെയെല്ലാം കൈകളില്‍ പണം കുമിഞ്ഞുകൂടുന്നതു കാണുമ്പോള്‍ അതു സ്വന്തമാക്കണമെന്ന് അവന്‍ ആഗ്രഹിച്ചുതുടങ്ങുകയാണ്. ഒരു രാത്രി പുലരുമ്പോഴേക്കും എങ്ങനെ പണക്കാരനാകാം എന്നുമാത്രം ചിന്തിക്കുകയാണ് പിന്നീടയാള്‍. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ പണത്തേക്കാള്‍ വലുതായ മറ്റു ചില കാര്യങ്ങളുണ്ടെന്ന് അയാള്‍ തിരിച്ചറിയുന്നു. ആ തിരിച്ചറിവിന്റെ കഥയാണ് 'ഇന്ത്യന്‍ റുപ്പി' പറയുന്നത്.
രഞ്ജിത്തിന്റെ നന്ദനത്തിലൂടെയാണ് പൃഥ്വിരാജ് അഭിനയരംഗത്തേക്ക് വന്നത്. പിന്നീട് നിങ്ങളിരുവരും 'തിരക്കഥ'യില്‍ വീണ്ടുമൊന്നിച്ചു. ഇപ്പോഴിതാ 'ഇന്ത്യന്‍ റുപ്പി'. പൃഥ്വിരാജുമായി മൂന്നാംവട്ടം ചേര്‍ന്നപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ച് പറയുമോ?

- 'നന്ദനം' സംഭവിച്ചിട്ട് പത്തുവര്‍ഷങ്ങളാകാറായി. 'തിരക്കഥ' ഇറങ്ങിയിട്ടുതന്നെ മൂന്നുവര്‍ഷം കഴിഞ്ഞു. സിനിമയെ അതിന്റെ സമ്പൂര്‍ണ അര്‍ഥത്തില്‍ മനസിലാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ പൃഥ്വിരാജിനു സംഭവിച്ച മാറ്റം. ചെയ്യുന്ന തൊഴിലിനോടു കൂറും കൃത്യനിഷ്ഠയും കാട്ടുന്ന ചെറുപ്പക്കാരനാണ് പൃഥ്വി. മലയാളസിനിമയില്‍ വലിയ താരങ്ങളായി മാറിയവര്‍ക്കെല്ലാം ഈ ഗുണങ്ങളുണ്ട്. അവരുടെ വഴിയേതന്നെയാണ് പൃഥ്വിരാജിന്റെയും സഞ്ചാരമെന്നത് സന്തോഷം പകരുന്നു. .

കരിയറിലെ ഏറ്റവും വ്യത്യസ്തമായ ശരീരഭാഷയും കഥാപാത്രവുമാണ് പൃഥിക്ക് 'ഇന്ത്യന്‍ റുപ്പി' സമ്മാനിക്കുന്നത്. ഈ സിനിമയില്‍ പൃഥ്വിരാജ് എന്ന നടനെ കാണാന്‍ കഴിയില്ല എന്നതാണ് സത്യം. പതിവു മാനറിസങ്ങളെല്ലാം മാറ്റിവച്ച് ചിത്രത്തിലെ ജയപ്രകാശ് എന്ന കഥാപാത്രമായി പൃഥ്വി ശരിക്കും മാറിയിട്ടുണ്ട്.

ആദ്യസിനിമ ചെയ്യുന്ന ആവേശത്തോടെയാണ് ഞാന്‍ ഈ സിനിമയിലെ ഓരോ ഷോട്ടും ചിത്രീകരിച്ചത്്. ഓരോ സിനിമയും ആദ്യസിനിമയായി കാണുകയെന്നതാണ് എന്റെ രീതി. ഓരോ സിനിമയും വ്യത്യസ്തമായി തന്നെയാണ് പ്രേക്ഷകരും വിലയിരുത്തുന്നത്.
Back to top Go down
nair
Active member
Active member


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

PostSubject: Re: {}{} INDIAN RUPEE {}{} .. Ranjith with SURESH GOPI and Prithviraj   Fri Sep 23, 2011 7:59 pm

[You must be registered and logged in to see this image.]


പക്ഷേ, രഞ്ജിത്ത് സിനിമകളെന്നാല്‍ പ്രേക്ഷകര്‍ക്ക് ചില മുന്‍ധാരണകളുണ്ടാകുമല്ലോ, കിടിലന്‍ ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമൊക്കെ അവര്‍ പ്രതീക്ഷിക്കും. അത്തരം പ്രതീക്ഷകള്‍ ഇപ്പോഴൊരു ബാധ്യതയായി തോന്നുന്നുണ്ടോ?
- മോഹന്‍ലാലുമായി ചേര്‍ന്ന് ഞാനൊരുക്കിയ ഹിറ്റ് ചിത്രങ്ങളുടെ ഓര്‍മകള്‍ സൂക്ഷിച്ചുകൊണ്ടാണ് നിങ്ങളീ ചോദ്യം ചോദിക്കുന്നത്. പക്ഷേ കൈയൊപ്പിലെ ബാലചന്ദ്രനും പ്രാഞ്ചിയേട്ടനും പാലേരിമാണിക്യത്തിലെ മുരിക്കുംകുന്നത് അമ്മദ്ഹാജിയുമൊക്കെ എന്റെ നായകന്‍മാരാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്ക് അത്തരത്തിലുള്ള പ്രതീക്ഷകളൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. 'ഇന്ത്യന്‍ റുപ്പി'യെക്കുറിച്ചു പറയുകയാണെങ്കില്‍ തികച്ചും റിയലിസ്റ്റിക്കായ സിനിമയാണിത്്. പ്രേക്ഷകരെ മായികലോകത്തേക്ക് ഈ ചിത്രം കൊണ്ടുപോകുന്നില്ല. നിങ്ങള്‍ക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്്.

ഇടവേളയ്ക്ക് ശേഷം തിലകന്‍ തിരിച്ചെത്തുന്ന സിനിമയാണല്ലോ 'ഇന്ത്യന്‍ റുപ്പി'.


[You must be registered and logged in to see this image.]


വിലക്കുകളുടെ പേരില്‍ തിലകനെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തിയത് തെറ്റായിപ്പോയെന്നു തോന്നുന്നുണ്ടോ?

- ഈ സിനിമയില്‍ തിലകനെ എന്തുകൊണ്ട് അഭിനയിപ്പിച്ചു എന്നത് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ബോധ്യപ്പെടുമെന്നുറപ്പാണ്. അത്രയ്ക്ക് ഉജ്ജ്വലമായാണ് ചിത്രത്തിലെ അച്യുതമേനോന്‍ എന്ന കഥാപാത്രത്തെ തിലകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയുടെ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികളില്‍ സഹകരിച്ച ടെക്‌നീഷ്യന്‍മാരെല്ലാം എടുത്തുപറഞ്ഞ കാര്യമാണത്. അനുയോജ്യമായ കഥാപാത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടുമാത്രമാണ് തിലകന്‍ എന്റെ മുന്‍ചിത്രങ്ങളില്‍ അഭിനയിക്കാതിരുന്നത്. എന്തിന്റെ പേരിലായാലും ഒരു കലാകാരനെ അവന്റെ കര്‍മമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ മാറ്റിനിര്‍ത്തുന്നതിനോട് യോജിപ്പില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ളതാണ് സംഘടനകള്‍. തിലകനെ വിലക്കിയതിന്റെ നഷ്ടം മലയാളസിനിമയ്ക്കാണ് എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. വിലക്ക് പിന്‍വലിച്ചുകൊണ്ട് ഫെഫ്ക ഇക്കാര്യത്തില്‍ മാന്യത കാട്ടി.

മോഹന്‍ലാലുമായൊരു സിനിമ ഇനി സംഭവിക്കുമോ? പിണക്കങ്ങളെല്ലാം മറന്ന് രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു സിനിമയക്കായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ ഒരുപാടുണ്ട്...
Back to top Go down
nair
Active member
Active member


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

PostSubject: Re: {}{} INDIAN RUPEE {}{} .. Ranjith with SURESH GOPI and Prithviraj   Fri Sep 23, 2011 8:00 pm

[You must be registered and logged in to see this image.]

ഒരു കഥാപാത്രത്തെ സൃഷ്ടിച്ചശേഷം അതു മോഹന്‍ലാല്‍ അല്ലാതെ വേറെയാരു ചെയ്താലും ശരിയാകില്ല എന്നൊരു തോന്നലുണ്ടായാല്‍ ഇപ്പോഴും ഞാന്‍ ലാലിനെ സമീപിക്കും. അതില്‍ ഈഗോയുടെ പ്രശ്‌നങ്ങളൊന്നുമില്ല. ചെറിയൊരു സ്‌പേസില്‍ വളരെ കുറഞ്ഞ സമയം കണ്ടുമുട്ടി ജീവിച്ചുമരിക്കാനുള്ളവരാണ് നമ്മളൊക്കെ. അതുകൊണ്ട് തന്നെ സ്ഥിരമായ ശത്രുതയിലോ വിദ്വേഷത്തിലോ ഒന്നും വലിയ കാര്യമില്ല. ഇപ്പോള്‍ ചെയ്യുന്ന 'ഇന്ത്യന്‍ റുപ്പി'യിലെ ജയപ്രകാശിനെയോ 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റിലെ' പ്രാഞ്ചിയേട്ടനെയോ ഒന്നും മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതായി സങ്കല്‍പ്പിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ലാലിനെ സമീപിക്കാഞ്ഞത്.
ഒരു കഥയുമായി മോഹന്‍ലാലിനെ സമീപിക്കുക സദാ കൂടെയുണ്ടാവുന്നവരുടെ ഇടപെടല്‍ കാരണം എളുപ്പമല്ലെന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോഴും ആ പ്രശ്‌നമുണ്ട്. എത്രയോ വര്‍ഷങ്ങളായി പരിചയമുള്ള വ്യക്തി എന്ന നിലയ്ക്ക് ലാലിന്റെ ചുറ്റുമുള്ളവരെ ഗൗനിക്കേണ്ട കാര്യം എനിക്കില്ല. പക്ഷേ, പലപ്പോഴും അവര്‍ അലോസരം സൃഷ്ടിക്കാറുണ്ടെന്നതാണ് എന്റെ അനുഭവം. നേരെമറിച്ച്, മമ്മൂട്ടിയുടെ അടുത്ത് എനിക്കാ പ്രശ്‌നങ്ങളില്ല.

'റോക്ക് എന്‍ റോളി'ന്റെ പരാജയമാണോ രഞ്ജിത്തും മോഹന്‍ലാലും തമ്മില്‍ അകലാന്‍ കാരണമായത്?

- ഞാനും മോഹന്‍ലാലും വളരെ കണ്‍വിന്‍സ്ഡ് ആയി ചെയ്‌തൊരു സിനിമയാണ് 'റോക്ക് എന്‍ റോള്‍'. നാല്‍പ്പതു വയസിനു മേല്‍ പ്രായമുള്ള കുറെയാളുകളുടെ മദിരാശി ജീവിതം എന്ന രീതിയിലുള്ള ഒരു ഫീല്‍ ഗുഡ് ഫണ്‍ ഫിലിം ആണ് 'റോക്ക് എന്‍ റോള്‍'. അതിന്റെ ജയപരാജയങ്ങള്‍ കാരണമല്ല ഞങ്ങളുടെ ബന്ധം ഉലഞ്ഞത്. രണ്ടുപേരും വ്യത്യസ്തവഴികളില്‍ തിരിഞ്ഞതോടെ പരസ്പരം കാണുന്നതും സംസാരിക്കുന്നതും കുറഞ്ഞു എന്നു മാത്രം. ഏറെക്കാലത്തിനുശേഷം ഈയിടെ ഞാന്‍ മോഹന്‍ലാലുമായി ഫോണില്‍ സംസാരിച്ചു. ഇന്ത്യന്‍ റുപ്പിയുടെ കാമറാമാന്‍ എസ്. കുമാറിനെ ഫോണില്‍ വിളിച്ചപ്പോള്‍ അടുത്ത് ഞാനുണ്ടെന്നറിഞ്ഞ ലാല്‍ എന്നോടു സംസാരിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. 'പ്രണയം' സിനിമ കണ്ട് ഇഷ്ടപ്പെട്ട കാര്യം ഞാന്‍ ലാലിേനാട് പറയുകയും ചെയ്തു.

'ഇന്ത്യന്‍ റുപ്പി'ക്കു ശേഷമുള്ള അടുത്ത പ്രൊജക്ട് എന്താണ്?

- മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ഉണ്ണി. ആറിന്റെ 'ലീല' എന്ന ചെറുകഥ സിനിമയാക്കുകയെന്നതാണ് അടുത്ത പദ്ധതി. എന്റെ അസിസ്റ്റന്റും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തില്‍ നായകനാകും. നവംബര്‍ അസാനത്തോടെ 'ലീല'യുടെ ഷൂട്ടിങ് തുടങ്ങാനാണ് പദ്ധതി.
Back to top Go down
suku
Moderator
Moderator


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 28
Location : moovattupuzha

PostSubject: Re: {}{} INDIAN RUPEE {}{} .. Ranjith with SURESH GOPI and Prithviraj   Wed Oct 05, 2011 4:30 am

[You must be registered and logged in to see this image.]
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: {}{} INDIAN RUPEE {}{} .. Ranjith with SURESH GOPI and Prithviraj   Wed Nov 30, 2011 4:07 pm

INDIAN RUPEE – 54 Days [Released on October 6, 2011]

Total No of Shows - 6834
Summary - No of Shows in each Week
1st Week(8days) -2109 Shows
2nd Week(15days) -1711 Shows
3rd Week(22days) -859 Shows
4th Week(29days) -430 Shows
5th Week(36days) -496 Shows
6th Week(43days) -571 Shows
7th Week(50days) -512 Shows

1.Thiruvananthapuram - SreePadmanabha
2.Ernakulam

● Padma I
● Oberon Cinemax -1 Shows(Comebaack after a gap of 9 Days, So far 20days)[Oct 6 -13 :4shows ,Oct 14 -20 :3shows ,Oct 21 -25 :4shows, From Nov 3-17: 3 Shows, Nov 19th : 4 Shows , then 5 Days 3 Shows , then 1 show]

3.Kozhikode - Apsara
4.Thrissur – Ravikrishna [3shows :From Nov 25] {First 50days Ramdas RS,then Ravikrishna 3shows}
5.Kottayam – Asha[2shows : From Nov 25]{First 14days Abhilash[3shows],Anand[Noonshow] ,then 3days Abhilash 3shows,then 3days Abhilash RS ,then 1day Asha 2shows,then 5 Days Asha 3shows, then 10 Days Asha 4shows, then 6 Days Anand 2shows, then 8 Days Anand RS, then Asha 2shows}
6.Palakkad - Priyathama[2shows :From Nov 25]{First 20days Priyadarshini RS,then 30 Days Priyathama 3shows, ,then Priyathama 2shows }

Comeback (6th Week)
8.Changanassery – Anu [From Nov 26] -So far 13 Days in Abinaya{(released here on October 13 '11) {First 8days RS ,rest 5 Days 3shows},then comeback after a gap of 9 days to Anu 1 Day NS, 2 Day 2 Shows, then 6 Days 3 Shows, then 6 Days Abinaya2 Shows , then 7 Days Anu 3 Shows, then Anu RS}

Comeback (4th Week)
7. Pala – Jose [From Nov 27] { First 20 Days in Universal then then comeback after 28 Days to Jose 2 Days RS, then 2 Days NS, then RS}

From November 9, 2011 (3rd Week)
9. Peringottukara- Littile Deva [3 Shows :From Nov 25] – {First 9 Days3 shows, then 7 Days 2 Shows , then 3 Shows }
From November 11, 2011 (3rd Week)
10. Kadinamkulam - Karthika [3 Shows]
From November 25, 2011 (1st Week)
11. Chavakkad - Darshana [3 Shows]
Back to top Go down
velayudhan
New Member
New Member


Posts : 30
Points : 30
Reputation : 0
Join date : 2011-11-06

PostSubject: Re: {}{} INDIAN RUPEE {}{} .. Ranjith with SURESH GOPI and Prithviraj   Thu Dec 01, 2011 12:07 am

thanks vettukuzhi....
Back to top Go down
Sponsored content




PostSubject: Re: {}{} INDIAN RUPEE {}{} .. Ranjith with SURESH GOPI and Prithviraj   Today at 3:25 pm

Back to top Go down
 
{}{} INDIAN RUPEE {}{} .. Ranjith with SURESH GOPI and Prithviraj
View previous topic View next topic Back to top 
Page 1 of 1
 Similar topics
-
» Award winning Indian ad ,Respect the National Anthem
» Indian Author seeks Agent
» "Please help" Bullyland Rare figure indian woman on horse
» Who is the most Versatile female actor on Indian TV
» Top 10 Television Personalities Of Indian Television On Social Media.

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: