malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Alien star Santhosh Panditji .... Official thread

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5  Next
AuthorMessage
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Alien star Santhosh Panditji .... Official thread   Fri Nov 04, 2011 7:23 pm

kondupoyi aaattilkkalayanam.....
Back to top Go down
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: Alien star Santhosh Panditji .... Official thread   Sat Nov 05, 2011 12:32 am

സന്തോഷ്‌ പണ്ഡിറ്റിനെ എറിഞ്ഞത്‌ ആര്‌?




യൂട്യൂബിലൂടെ പ്രശസ്‌തനായ സന്തോഷ്‌ പണ്ഡിറ്റിനെ പെരിന്തല്‍മണ്ണയില്‍ ചീമുട്ടയെറിഞ്ഞതാര്‌? സൂപ്പര്‍ താരങ്ങളുടെ ആരാധകരോ അതോ പണ്ഡിറ്റിന്റെ കൃഷ്‌ണനും രാധയും എന്ന സിനിമ കണ്ട്‌ സഹികെട്ടവരോ? സന്തോഷിനെ അപമാനിക്കാന്‍ സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ നടത്തിയ ആസൂത്രിത ആക്രമണമാണ്‌ ഇതെന്ന്‌ സന്തോഷ്‌ പണ്ഡിറ്റിന്റെ ആരാധകര്‍ ആരോപിച്ചിരിക്കുന്നു.

പെരിന്തല്‍മണ്ണയില്‍ ഒരു ബ്യൂട്ടിപാര്‍ലറിന്റെ ഉദ്‌ഘാടനത്തിന്‌ എത്തിയതായിരുന്നു സന്തോഷ്‌ പണ്ഡിറ്റ്‌. ഉദ്‌ഘാടന ശേഷം രാത്രി ശിവരാത്രി എന്ന തന്റെ 'പ്രശസ്‌ത ഗാനം' പാടിയപ്പോഴാണ്‌ കാണികള്‍ ചീമുട്ടയും തക്കാളിയും എറിയാന്‍ തുടങ്ങിയത്‌. ഏറ്‌ സഹിക്കാന്‍ വയ്യാതെ താരം പാട്ട്‌ നിര്‍ത്തി പോകാനിറങ്ങിയിട്ടും ആരാധകര്‍ വിടാനൊരുക്കമല്ലായിരുന്നു. കടുത്ത അസഭ്യവര്‍ഷവും നടത്തിയാണ്‌ കാണികള്‍ പണ്ഡിറ്റിനെ യാത്രയാക്കിയത്‌!
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Alien star Santhosh Panditji .... Official thread   Sat Nov 05, 2011 1:28 am

youtube-il oru video kidappund............

pattittum chirayinkeezhu aneeshum koodi ulla orennam..............


name: vaalum thalayum..............


ellaaarum poyi kandoo...........

kalippaaaanu............... anyaaayam.................
Back to top Go down
devan
Active member
Active member


Posts : 279
Points : 366
Reputation : 1
Join date : 2010-01-11
Location : mavelikkara

PostSubject: Re: Alien star Santhosh Panditji .... Official thread   Sun Nov 06, 2011 4:18 am

ഗൂഗിള്‍ ട്രെന്റില്‍ പണ്ഡിറ്റ് രണ്ടാം സ്ഥാനത്ത്‌


നിലവാരം കുറഞ്ഞ 'കോമാളിത്ത'ത്തിലൂടെ കുപ്രസിദ്ധി നേടിയ സന്തോഷ് പണ്ഡിറ്റ് ഇന്ത്യയിലെ ഗൂഗിള്‍ ട്രെന്‍ഡില്‍ രണ്ടാം സ്ഥാനത്ത്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ രാജാവായ ഫേസ്ബുക്കാണ് ഒന്നാമതുള്ളതെന്ന് പറയുമ്പോള്‍ സംഗതിയുടെ ഗൗരവം മനസ്സിലാവും.

എന്തൊക്കെ കീവേര്‍ഡുകളാണ് ജനങ്ങള്‍ ഒരു ദിവസം സെര്‍ച്ച് ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഗൂഗിള്‍ ഹോട്ട് ട്രെന്‍ഡ് വേര്‍ഡ് കണ്ടെത്തുന്നത്. കൊച്ചിയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ സെര്‍ച്ചിങ് നടക്കുന്നത്.

യൂട്യൂബിലെ സാധ്യതകള്‍ ചൂഷണം ചെയ്താണ് സന്തോഷ് പണ്ഡിറ്റ് 'ജനപ്രീതി' നേടിയത്. യുട്യൂബിലൂടെ പുറത്തിറക്കിയ ഗാനങ്ങളെല്ലാം ചേര്‍ത്ത് തട്ടികൂട്ടിയ 'കൃഷ്ണനും രാധയും' നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം നടത്തിയതോടെ പണ്ഡിറ്റ് 'ക്ലിക്കായി'.

നിലവാരതകര്‍ച്ചയ്ക്ക് ഒരു നിലവാരമുണ്ടെങ്കില്‍ അതിലും താഴെയാണ് ഈ 'സകലകലാവല്ലഭ'ന്റെ പ്രകടനം. ചിത്രത്തില്‍ ഛായാഗ്രഹണമൊഴികെ എല്ലാം 'ചെയ്ത' ഈ 'സൂപ്പര്‍ഹീറോ' ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായ്, കാളിദാസന്‍ കവിതയെഴുതകാണ് എന്നീ രണ്ടു ചിത്രങ്ങള്‍ കൂടി പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. നെഗറ്റീവ് പബ്ലിസിറ്റി മലയാളി മനസ്സുകളെ എത്രമാത്രം ആകര്‍ഷിക്കുന്നുവെന്നതിന് ഏറ്റവും നല്ല തെളിവാണ് സന്തോഷ് പണ്ഡിറ്റിന്റെ സിനിമ.

മലയാളിയുടെ വൃത്തിക്കെട്ട കൗതുകമോ ജിജ്ഞാസയോ ആണ് പണ്ഡിറ്റുമാരെയും സില്‍സലക്കാരെയും സൃഷ്ടിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. അവനിതെല്ലാം നേരംപോക്കാണെങ്കിലും സന്തോഷിന്റെ കീശയില്‍ വീഴുന്നത് ലക്ഷങ്ങളാണ്
Back to top Go down
devan
Active member
Active member


Posts : 279
Points : 366
Reputation : 1
Join date : 2010-01-11
Location : mavelikkara

PostSubject: Re: Alien star Santhosh Panditji .... Official thread   Sun Nov 06, 2011 4:20 am

പണ്ഡിറ്റ് ചിത്രം; നാട്ടാര്‍ക്ക് അമ്പരപ്പ്


നെറ്റ്‌സാവികളില്‍ സന്തോഷ് പണ്ഡിറ്റ് എന്ന പുതിയ 'സൂപ്പര്‍താര'ത്തെ അറിയാത്തവരുണ്ടാകില്ല. കാരണം ആദ്യ ചിത്രം റിലീസാകുന്നതിന് മുമ്പുതന്നെ സന്തോഷ് പണ്ഡിറ്റ് ഇന്റര്‍നെറ്റില്‍ വലിയ 'താര'മായിമാറിക്കഴിഞ്ഞിരുന്നു.

എന്നാല്‍ സാധാരണക്കാര്‍ക്ക്, അതായത് നെറ്റില്‍ കയറി അധികം പരിചയമില്ലാത്ത നാട്ടുകാര്‍ക്ക് ഇതാരിത് എന്നൊരു ഭാവമാണ് സന്തോഷിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍. നെടുമങ്ങാടുകാരുടെ കാര്യമാണെങ്കില്‍ പറയേണ്ട, ഈ നടന്‍ ആരാണെന്ന അതിശയം അവര്‍ക്കിപ്പോഴും മാറുന്നില്ല.

നെടുമങ്ങാട്ടെ തിയേറ്ററായ ശക്തി സിനിമയില്‍ സന്തോഷിന്റെ സൂപ്പര്‍ചിത്രം കൃഷ്ണനും രാധയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതുകാണാനെത്തുന്ന ആള്‍ക്കൂട്ടത്തെ കണ്ട് ഇവിടത്തെയാളുകള്‍ അന്തംവിടുകയാണ്.

മറ്റു പലതിയേറ്ററുകളിലും ദീപാവലിച്ചിത്രങ്ങളായ വേലായുധവും ഏഴാം അറിവുമൊക്കെ കാണാനായി കാണികള്‍ ക്യൂനില്‍ക്കുന്നതും നാട്ടുകാര്‍ കാണുന്നുണ്ട്. വിജയിയെയും സൂര്യയെയുമൊക്കെ ആളുകള്‍ക്ക് കാലങ്ങളായി അറിയുകയും ചെയ്യാം. എന്നാല്‍ ശക്തി സിനിമയുടെ മുന്നില്‍ ഈ വിദ്വാന്റെ പടം കാണാന്‍ ആളുകള്‍ കൂടുന്നതിന്റെ സാംഗത്യം നാട്ടുകാര്‍ക്ക് പിടികിട്ടുന്നേയില്ല.

സംഗതി സത്യമാണ്, ശക്തി സിനിമയില്‍ കൃഷ്ണനും രാധിയ്ക്കും നല്ല കളക്ഷനാണ്, പക്ഷേ നെടുമങ്ങാട്ടെ ആളുകളൊന്നും ഈ ചിത്രം കാണാന്‍ ശക്തിയില്‍ കയറുന്നില്ല. പിന്നെ എവിടെനിന്നാണ് ആളുകള്‍ വരുന്നത്?
Back to top Go down
devan
Active member
Active member


Posts : 279
Points : 366
Reputation : 1
Join date : 2010-01-11
Location : mavelikkara

PostSubject: Re: Alien star Santhosh Panditji .... Official thread   Sun Nov 06, 2011 4:21 am

പണ്ഡിറ്റിനെ കാണാന്‍ 20കി.മി താണ്ടി ടെക്കികള്‍


തിരുവനന്തപുരത്തെ ടെക്കികളുടെ കേന്ദ്രമായ കഴക്കൂട്ടത്തുനിന്നാണ് കൂടുതല്‍പ്പേരും സന്തോഷ് പണ്ഡിറ്റ് ചിത്രം കാണാന്‍ ശക്തിയിലെത്തുന്നത്. തിരുവനന്തപുരത്ത് നെടുമങ്ങാട് ശക്തിയില്‍ മാത്രമാണ് സന്തോഷിന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അതിനാല്‍ത്തന്നെ പുതിയ താരോദയം കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഇവിടെയത്തിയേ പറ്റു.

വരുന്നതിലേറെയും യുവാക്കളാണത്രേ. കഴക്കൂട്ടത്തുനിന്നും 20കിലോമീറ്ററോളം യാത്രചെയ്താണ് ഇവര്‍ ശക്തിയില്‍ സന്തോഷ്ചിത്രം കാണാനെത്തുന്നത്. കൂട്ടംകൂട്ടമായിട്ടാണത്രേ യുവാക്കള്‍ പടംകാണാനെത്തുന്നത്. കൂടുതലും ഐടി പ്രൊഫഷണലുകളാണത്രേ ഇക്കൂട്ടത്തിലുള്ളത്. പക്ഷേ ആരും പടം ക്ഷമയോടെയിരുന്ന് കാണുന്നില്ലെന്നത് മറ്റൊരു കാര്യം.

തിരക്കിട്ട ഷെഡ്യൂളുകള്‍ക്കിടയില്‍ അല്‍പം രസം അതാണത്രേ പലരും പടം കാണാനെത്തുന്നതിന് പിന്നിലെ രഹസ്യം. തിയേറ്ററില്‍ പടം തുടങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ അത് തീരുന്നതുവരെ കൂവലും കമന്റടിയും തന്നെയാണത്രേ പരിപാടി. സന്തോഷിന്റെ ഓരോ ഡയലോഗുകള്‍ക്കും വന്‍ കൂവലും തെറിയഭിഷേകവുമാണത്രേ ലഭിയ്ക്കുന്നത്.

വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് ചിത്രത്തിന് കാണികള്‍ കൂവുന്നത്. ശക്തിയില്‍ ദിവസം നാലുഷോയാണുള്ളത്. നവംബര്‍ രണ്ടാംവാരത്തിലും പ്രദര്‍ശനം തുടരുമെന്നാണ് സൂചന.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Alien star Santhosh Panditji .... Official thread   Sun Nov 06, 2011 10:21 pm

ivanonnum vere paniyillee...??
Back to top Go down
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: Alien star Santhosh Panditji .... Official thread   Tue Nov 08, 2011 3:16 am

സന്തോഷ് പണ്ഡിറ്റിനെ ആക്രമിച്ചത് സൂപ്പര്‍താരങ്ങളുടെ ആരാധകര്‍?


സന്തോഷ് പണ്ഡിറ്റിനുനേരെ പെരിന്തല്‍മണ്ണയില്‍ ആക്രമണം അഴിച്ചുവിട്ടതാര്? സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ആരാധകരാണ് സന്തോഷ് പണ്ഡിറ്റിനെ ആക്രമിച്ചതെന്നാണ് ‘പണ്ഡിറ്റ് ഫാന്‍സി’ന്‍റെ പക്ഷം. പണ്ട് ഷക്കീലയെ ഓടിച്ചതുപോലെ ആത്മരക്ഷാര്‍ത്ഥം സൂപ്പര്‍താരങ്ങള്‍ സന്തോഷ് പണ്ഡിറ്റിനുനേരെ തിരിഞ്ഞിരിക്കുകയാണെന്നാണ് ആരോപണം.

ദീപാവലി റിലീസുകളില്‍ വേലായുധത്തിനും ഏഴാം അറിവിനുമൊന്നും കേരളത്തിലെ പ്രേക്ഷകരെ വേണ്ടത്ര ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെന്നും യുവജനങ്ങളെല്ലാം ‘കൃഷ്ണനും രാധയും’ കാണാന്‍ ഇടിച്ചുകയറുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് സന്തോഷ് പണ്ഡിറ്റിന്‍റെ ആരാധകര്‍ ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

‘മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ നല്ലതാണെന്ന് ബോധ്യമായെങ്കില്‍ മാത്രമേ ഇപ്പോള്‍ യുവപ്രേക്ഷകര്‍ കാണുന്നുള്ളൂ. എന്നാല്‍ സന്തോഷ് പണ്ഡിറ്റിന് അങ്ങനെയൊരു ഗ്യാരണ്ടിയുടെ ആവശ്യമില്ല. ഇത് സൂപ്പര്‍സ്റ്റാറുകളുടെ ആരാധകര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. അവര്‍ സന്തോഷ് പണ്ഡിറ്റിനെ മലയാള സിനിമയില്‍ നിന്ന് ഓടിച്ചുവിടാന്‍ ശ്രമിക്കുന്നു’ - സന്തോഷ് പണ്ഡിറ്റ് ആരാധകര്‍ പറയുന്നു.

പെരിന്തല്‍മണ്ണയിലെ സംഗീത ജംഗ്ഷനില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോഴാണ് കഴിഞ്ഞ ബുധനാഴ്ച ജനക്കൂട്ടം സന്തോഷ് പണ്ഡിറ്റിനെ ആക്രമിച്ചത്. രോഷാകുലരായ ഒരുകൂട്ടം ‘ആരാധകര്‍’ സന്തോഷിന് നേരെ തക്കാളിയും മുട്ടയുമെറിയുകയായിരുന്നു. സംഭവസ്ഥലത്തേക്ക് പൊലീസ് പാഞ്ഞെത്തി ആള്‍ക്കൂട്ടത്തില്‍ നിന്ന് സന്തോഷിനെ രക്ഷിച്ച് കാറില്‍ കയറ്റി വിടുകയായിരുന്നു
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Alien star Santhosh Panditji .... Official thread   Tue Nov 08, 2011 8:20 pm

enthuvaade ithokke???????
Back to top Go down
achayan
New Member
New Member


Posts : 56
Points : 62
Reputation : 0
Join date : 2011-02-06
Location : thoduphauz

PostSubject: Re: Alien star Santhosh Panditji .... Official thread   Wed Nov 09, 2011 5:04 am

ivaneyokke keralathil ninne ban cheyyanam...
Back to top Go down
thanthonni
Active member
Active member


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 36
Location : thalasseri

PostSubject: Re: Alien star Santhosh Panditji .... Official thread   Wed Nov 09, 2011 6:17 pm

[You must be registered and logged in to see this link.]
Back to top Go down
thanthonni
Active member
Active member


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 36
Location : thalasseri

PostSubject: Re: Alien star Santhosh Panditji .... Official thread   Wed Nov 09, 2011 6:19 pm

[You must be registered and logged in to see this link.]
Back to top Go down
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: Alien star Santhosh Panditji .... Official thread   Thu Nov 10, 2011 1:07 am

പണ്ഡിറ്റ് ബുദ്ധിമാനായ ബിസിനസ്സുകാരന്‍?




മലയാള സിനിമയിലെ 'പുത്തന്‍താരോദയം' സന്തോഷ് പണ്ഡിറ്റ് കോമാളി വേഷം കെട്ടിയാടുന്നത് പണത്തിന് വേണ്ടിയോ? അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് തനിയ്ക്കിതിലൂടെ ലഭിയ്ക്കുന്ന വരുമാനത്തെ കുറിച്ച് വ്യക്തമാക്കിയത്.

സന്തോഷ് പണ്ഡിറ്റിന്റെ ഗാനങ്ങള്‍ ലക്ഷക്കണക്കിന് മലയാളികളാണ് നെറ്റില്‍ കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തത്. ഇതിലൂടെ പണ്ഡിറ്റിന് ലഭിയ്ക്കുന്ന വരുമാനം ലക്ഷങ്ങളാണ്.

ഡോളര്‍ നിരക്കില്‍ നിന്ന് രൂപയിലേയ്ക്ക് മാറ്റപ്പെടുമ്പോള്‍ യു ട്യൂബിലെ ഒരു ക്ലിക്കിന് നാലു രൂപ മുതല്‍ ഇരുന്നൂറ്റി അന്‍പത് രൂപ വരെ കിട്ടാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അത്തരത്തില്‍ നോക്കിയാല്‍ ഇപ്പോള്‍ സന്തോഷിന് ഒരു കോടി രൂപയ്ക്കടുത്ത് വരുമാനം ലഭിച്ചിട്ടുണ്ടാകാം.

ഇതിന് പുറമെ തീയേറ്ററുകളില്‍ നിറഞ്ഞോടുന്ന കൃഷ്ണനും രാധയും എന്ന ചിത്രവും പണം വാരുന്നു. ചുരുക്കത്തില്‍ വിവാദ നായകനായാലും പണ്ഡിറ്റ് പണമുണ്ടാക്കുന്നു. കൃഷ്ണനും രാധയുമെന്ന പണ്ഡിറ്റ് ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനമുയരുന്നുണ്ടെങ്കിലും പടം കാണാന്‍ തീയേറ്ററില്‍ ജനമെത്തുന്നുവെന്നതാണ് പണ്ഡിറ്റിന്റെ വിജയം.
Back to top Go down
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: Alien star Santhosh Panditji .... Official thread   Thu Nov 10, 2011 1:09 am

പണ്ഡിറ്റിന്റെ മാര്‍ക്കറ്റിംങ് തന്ത്രങ്ങള്‍



താന്‍ ഒരു രസത്തിന് വേണ്ടി എന്തെങ്കിലും കാട്ടിക്കൂട്ടുന്നയാളല്ലെന്നും വ്യക്തമായ പ്ലാനിങ്ങോടെ മാത്രമേ എന്തും ചെയ്യാറുള്ളൂവെന്നും സന്തോഷ് പണ്ഡിറ്റ്. തന്റെ പാട്ടുകള്‍ യുട്യൂബില്‍ ഹിറ്റാവുമ്പോള്‍ നല്ലൊരു തുക വരുമാനമായി ലഭിയ്ക്കുമെന്നും പണ്ഡിറ്റ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്റര്‍നെറ്റിലൂടെയുള്ള പ്രമോഷന്‍ സാധ്യതകളെ കുറിച്ച് ആദ്യം തനിയ്ക്ക് അറിയില്ലായിരുന്നു. ആദ്യമായി തന്റെ പാട്ട് യുട്യൂബിലിട്ടത് മറ്റൊരാളാണ്. അത് നല്ല ഹിറ്റായി. പിന്നീടാണ് ഓണ്‍ലൈന്‍ രംഗത്തെ സാധ്യതകളെ കുറിച്ച് ചിന്തിച്ചത്. ഒരു വീഡിയോ നല്ല ഹിറ്റോടെ ഒരു മാസം യുട്യൂബില്‍ പോയാല്‍ അതിസ് നിന്ന് നല്ലൊരു തുക വരുമാനമായി ലഭിയ്ക്കുമെന്നും സന്തോഷ് പറഞ്ഞു.

എന്നാല്‍ തനിയ്ക്ക് യുട്യൂബില്‍ നിന്ന് ലഭിയ്‌ക്കേണ്ട തുകയെ കുറിച്ച് കൂടുതല്‍ പറയാന്‍ പണ്ഡിറ്റ് തയ്യാറായില്ല. യുട്യൂബില്‍ ലഭിയ്‌ക്കേണ്ട തുകയെ കുറിച്ചുള്ള കറക്ടായ ഇന്‍ഫര്‍മേഷന്‍സ് അവരില്‍ നിന്നും തനിയ്ക്ക് കിട്ടിയിട്ടില്ലെന്നാണ് പണ്ഡിറ്റ് പറയുന്നത്. ഇപ്പോള്‍ തനിയ്ക്ക് തീയേറ്ററില്‍ നിന്നുള്ള വരുമാനത്തിന്റെ കണക്ക് മാത്രമേ അറിയാവൂ എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
Back to top Go down
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: Alien star Santhosh Panditji .... Official thread   Thu Nov 10, 2011 1:10 am

കോമാളിയെന്ന് വിളിയ്ക്കുന്നവരോട് പണ്ഡിറ്റ്



തന്നെ ഏറ്റവുമധികം സ്വാധീനിച്ചത് ഭഗവത് ഗീതയിലെ ഒരു വചനമാണെന്ന് സന്തോഷ് പണ്ഡിറ്റ്. കുട്ടിക്കാലം മുതല്‍ ഗീത വായിക്കുമായിരുന്നു. ഗീതയിലെ രണ്ടാം അധ്യായത്തിലെ സാംഖ്യയോഗത്തില്‍ അവനവനില്‍ സന്തോഷം കണ്ടെത്താന്‍ പറയുന്നു. അത് തന്നെ വളരെയധികം സ്വാധീനിച്ചു.

എല്ലാവരും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ കയറി സ്വന്തം ഫോട്ടോയും വീഡിയോയും ഇടുന്നു. അവര്‍ ആഗ്രഹിക്കുന്നത് പബ്ലിസിറ്റിയാണ്. അതു തന്നെയാണ് താനും ചെയ്യുന്നത്. പക്ഷേ താന്‍ ഇക്കാര്യങ്ങള്‍ കുറച്ചു കൂടി വിപുലമായ രീതിയില്‍ ചെയ്തുവെന്നേയുള്ളൂ.

മറ്റുള്ളവര്‍ വികാരപരമായി ചെയ്യുന്ന കാര്യം താന്‍ ബുദ്ധിപൂര്‍വ്വം ചെയ്തു. തന്റെ അടുത്ത സിനിമ കൃഷ്ണനും രാധയേയും കടത്തിവെട്ടുന്ന രീതിയിലുളളതാവുമെന്നും സന്തോഷ് പണ്ഡിറ്റ് ഉറപ്പു നല്‍കുന്നു.
Back to top Go down
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: Alien star Santhosh Panditji .... Official thread   Thu Nov 10, 2011 1:12 am

എന്നെ പൃഥ്വിയുമായി താരതമ്യം ചെയ്യുന്നു : പണ്ഡിറ്റ്



മോളിവുഡിലെ സൂപ്പര്‍താരം പൃഥ്വിരാജുമായിട്ടാണ് തന്നെ കൂടുതല്‍ പേരും താരതമ്യം ചെയ്യുന്നതെന്ന് കൃഷ്ണനും രാധയും ഫെയിം സന്തോഷ് പണ്ഡിറ്റ്. പൃഥ്വിയെ ഉന്നമിട്ടുള്ള മെസേജുകള്‍ നമ്മുടെ സംസ്‌കാരത്തിന് എതിരാണെന്നും അതുനിര്‍ത്തണമെന്നും സന്തോഷ് പറയുന്നു.

അതേസമയം പൃഥ്വിയോട് ആരാധനയില്ലെന്നും എന്നാല്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും സന്തോഷ് വ്യക്തമാക്കി. ദീപികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പെരിന്തല്‍മണ്ണയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനത്തിനിടെ തനിയ്ക്ക് നേരെ ചീമുട്ടയെറിഞ്ഞത് മലയാള സിനിമയിലെ പ്രമുഖ താരമാണെന്നും സന്തോഷ് ആരോപിച്ചു. എന്നെ പരസ്യമായി അപമാനിയ്ക്കാനും തകര്‍ക്കാനുമായിരുന്നു ഇത്.

ചാനലുകാരെ വിളിച്ച് മുന്‍കൂട്ടി മുട്ടയേറ് ഷൂട്ട് ചെയ്ത് ചാനലില്‍ കാണിയ്ക്കുകയായിരുന്നു. പിസി ജോര്‍ജിന് നേരെ വരെ മുട്ടയേറുണ്ടായി. എന്നാല്‍ തന്നെ എന്നാല്‍ തന്നെ എറിഞ്ഞതു മാത്രം അപമാനിക്കാന്‍ വേണ്ടി പറഞ്ഞു നടക്കുകയാണെന്നും സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തി. അതേസമയം മുട്ടയേറുകൊണ്ട് നേട്ടമുണ്ടായെന്ന് വെളിപ്പെടുത്താനും സന്തോഷ് മറന്നില്ല. പിങ്ക് പര്‍പ്പിള്‍ എന്ന ഇവന്റ്മാനേജ്‌മെന്റ് സന്തോഷിന്റെ സ്റ്റേജ് ഷോ ഏറ്റെടുക്കാമെന്നുളള കരാര്‍ ഒപ്പിട്ടുവെന്ന് മലയാളത്തിന്റെ പുതിയ താരം വെളിപ്പെടുത്തുന്നു.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Alien star Santhosh Panditji .... Official thread   Thu Nov 10, 2011 9:40 pm

ente ponnoooo.............................................................


manorama newsile prgrm kandu...................


BABURAj thakarthu vaaariyittund...............................




athil angeru doctorodu oru samshayam chodichaaarunnu.....

enikkum athe samshayam und, panditinte reply okke kettathu muthal.








enthaaayaaalum prgrm nalla comedy aaarunnu
Back to top Go down
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: Alien star Santhosh Panditji .... Official thread   Thu Nov 10, 2011 10:49 pm

pakshe aa nadapadiyodu thaankal yojikkunnundo...oru ottayane pole ellavarodum ethirthu ninna pandit thanneyalle....aa paripaadiyile star...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Alien star Santhosh Panditji .... Official thread   Fri Nov 11, 2011 1:03 am

pakshe ayaaalde reply kandaaalum kettaaalum ayaaaalkku entho kaaryamaaya thakaraar undenneee thonnullu..............
Back to top Go down
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: Alien star Santhosh Panditji .... Official thread   Fri Nov 11, 2011 1:22 am

swantham kazhivil vishwasam ullavar angane aanu samsaarikkuka mannadiayar, allathe avide koodiyirunna aalukal parayunnathu angeekarichu koduthu..manassika rogi yaanennu angeekarikkanamaayirunno...pulli aareynkilum...kshencho..padam kanaan..janam kaanaan poyi.....pinne kaanaatha kure aalukal abhiprayam parayukayaum cheyyunnu...enthoru virodhabhasam aanithu...
Back to top Go down
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: Alien star Santhosh Panditji .... Official thread   Fri Nov 11, 2011 1:22 am

സന്തോഷ്‍ച്ചിത്രം ചെയ്തത് ക്യാമറ തോളില്‍വച്ച്!



മലയാളികളുടെ ചലച്ചിത്രാസ്വാദന രീതികളെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ് 'ബഹുമുഖപ്രതിഭ'യായ സന്തോഷ് പണ്ഡിറ്റും, ഈ 'പ്രതിഭ'യുടെ ആദ്യചിത്രമായ കൃഷ്ണനും രാധയും. സംവിധാനം, തിരക്കഥ, ഗാനങ്ങള്‍, എന്നിങ്ങനെ എല്ലാമേഖലയിലും സന്തോഷിന്റെ കയ്യൊപ്പുള്ളചിത്രമാണിത്.

ഇതിന്റെ പിന്നണിയില്‍ മറ്റാരുടെയെങ്കിലുമൊക്കെ അധ്വാനം ഇല്ലാതിരിക്കില്ലെന്നുറപ്പാണ്. പക്ഷേ ഇവരാരും സന്തോഷിനെപ്പോലെ സ്വയം ആഘോഷിക്കാന്‍ മാത്രം തൊലിക്കട്ടിയുള്ളവരായിരിക്കില്ല. ഇതുവരെ കൃഷ്ണനും രാധയുമെന്നാല്‍ സന്തോഷ് പണ്ഡിറ്റ് മാത്രമായിരുന്നു. എന്നാല്‍ ഈ സംഭവം ക്യാമറയിലാക്കിയയാളെ മനോരമ ഓണ്‍ലൈന്‍ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.

കോഴിക്കോട്ടുകാരനായ ജയപ്രകാശ് എന്നയാളാണ് കൃഷ്ണനും രാധയ്ക്കുവേണ്ടി ക്യാമറപ്പണി ചെയ്തത്. നേരത്തേ ടെലിഫിലിമും ആല്‍ബവുമൊപ്പം ജയപ്രകാശ് ചെയ്തിട്ടുണ്ട്. പക്ഷേ കൃഷ്ണനും രാധയും കാണിക്കുമ്പോള്‍ അതില്‍ ജയപ്രകാശിന്റെ പേരിന് പകരം മറ്റൊരു പേരാണ് കൊടുത്തിരിക്കുന്നത്.

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയപ്രകാശ് കൃഷ്ണനും രാധയും പിറന്ന കഥപറയുകയാണ്. ഒപ്പം സന്തോഷിനെ അങ്ങനെയങ്ങ് തള്ളിക്കളയേണ്ടെന്നും ഇദ്ദേഹം പറയുന്നു.

ക്യാമറ ചെയ്യണമെന്നാവശ്യപ്പെട്ട് സന്തോഷ് തന്നെത്തേടിവരുകയായിരുന്നുവെന്നും വീട് വിറ്റപണം കൊണ്ടാണ് അയാള്‍ പടം ചെയ്തതെന്നും ജയപ്രകാശ് പറയുന്നു. ചെലവ് കുറച്ച് സിനിമയെടുക്കാനുള്ള വഴിയും ചെലവുകുറഞ്ഞ ക്യാമറയെക്കുറിച്ച് അറിയുകയുമൊക്കെയായിരുന്നുവത്രേ നവാഗതസംവിധായകനായ സന്തോഷിന്റെ ലക്ഷ്യങ്ങള്‍.

എല്ലാം ജയപ്രകാശ് പറഞ്ഞുകൊടുത്തു. താന്‍ പറഞ്ഞ ക്യാമറ സന്തോഷ് സംഘടിപ്പിച്ചെന്നും എന്നാല്‍ അതിന് സ്റ്റാന്റ് ഉണ്ടായിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. ഇതുചോദിച്ചപ്പോള്‍ സ്റ്റാന്റില്ലാതെ ഷൂട്ട് ചെയ്യാമെന്നായിരുന്നുവത്രേ സന്തോഷിന്റെ മറുപടി. വെറും നാലു ലൈറ്റുകള്‍ മാത്രം ഉപയോഗിച്ച് ക്യാമറ തോളില്‍വച്ചാണത്രേ കൃഷ്ണനും രാധയും ഷൂട്ട് ചെയ്തത്.
Back to top Go down
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: Alien star Santhosh Panditji .... Official thread   Fri Nov 11, 2011 1:25 am

സന്തോഷ് പണ്ഡിറ്റിന് ചങ്കൂറ്റത്തിനുള്ള അവാര്‍ഡ്


[You must be registered and logged in to see this image.]


ആദ്യ സിനിമ റിലീസാകും മുമ്പെ സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ സ്വയം അവരോധിതനായ സന്തോഷ് പണ്ഡിറ്റിനെ തേടി ഒരു പുരസ്‌കാരവും. വാണിജ്യ സിനിമകളുടെ കീവ്‌ഴക്കങ്ങളെ തലകീഴ്‌മേല്‍ മറിച്ച കൃഷ്ണനും രാധയും എന്ന സിനിമയെടുക്കാന്‍ കാണിച്ച ചങ്കൂറ്റത്തിനാണ് സന്തോഷ് പണ്ഡിറ്റിന് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. ഏകലവ്യ ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

ഇത് ഏതെങ്കിലും തട്ടിപ്പ് പുരസ്‌കാരമാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സിനിമ മന്ത്രി ഗണേഷ് കുമാറിന്റെ സാന്നിധ്യത്തില്‍ മലയാള സിനിമയുടെ കാരണവസ്ഥാനത്തുള്ള മധുവിന്റെ പക്കല്‍ നിന്നാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ആദ്യപുരസ്‌കാരം ഏറ്റുവാങ്ങിയത്.

സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ വരെ പെട്ടിയിലിരിയ്ക്കുമ്പോള്‍ . മലയാള സിനിമയുടെ കൊക്കയിലേക്ക് പണ്ഡിറ്റ് അടിതെറ്റി വീഴാതിരുന്നത് അത്ഭുതമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത് ഗണേഷ് കുമാര്‍ പറഞ്ഞപ്പോല്‍ പണ്ഡിറ്റിന്റെ മനസ്സില്‍ ഒരുപാട് ലഡ്ഡുക്കള്‍ പൊട്ടിക്കാണുമെന്നുറപ്പാണ്.

പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം നടത്തിയ പ്രസംഗത്തിലും സന്തോഷ് പണ്ഡിറ്റ് തന്റെ പതിവ് ശൈലിയില്‍ തന്നെയാണ് കസറി. കൃഷ്ണനും രാധയും പുറത്തിറങ്ങിയതിന് ശേഷം മൂന്ന് മിനിറ്റ് മുതല്‍ 15 മിനിറ്റ് വരെ ദൈര്‍ഘ്യമാണ് ഫോണ്‍ തെറികള്‍ തന്നെ തേടിവന്നുവെന്ന് സകലകലാ വല്ലഭന്‍ വെളിപ്പെടുത്തിയപ്പോള്‍ കാണികള്‍ തലയറഞ്ഞ് ചിരിയ്ക്കുകയായിരുന്നു.

പ്രശസ്തനാവാന്‍ വേണ്ടി മനപൂര്‍വ്വം തന്നെയാണ് ചിത്രം ഒരുക്കിയത്. കൃഷ്ണനും രാധയ്ക്കും പ്രചോദനമായത് മഹാഭാഗവതമാണെന്ന സീക്രട്ടും സന്തോഷ് പറഞ്ഞു. ഏറ്റവുമൊടുവില്‍ അടുത്ത ചിത്രമായ ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായിയിലെ മ്യൂസിക് ഈസ് ദ നെയിം ലവ് ലവ് എന്ന ഈംഗ്ലീഷ് ഗാനവും ആലപിച്ച് സന്തോഷ പ്രസംഗം നിര്‍ത്തിയപ്പോഴും കാണികള്‍ക്ക് ചിരിയടക്കാനായില്ല
Back to top Go down
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: Alien star Santhosh Panditji .... Official thread   Fri Nov 11, 2011 1:26 am

പണ്ഡിറ്റിന്റെ ഇഷ്ടതാരം മോഹന്‍ലാല്‍


[You must be registered and logged in to see this image.]


മലയാളസിനിമയില്‍ തന്റേതായ പാത വെട്ടിത്തുറന്ന് മുന്നേറുന്ന സന്തോഷ് പണ്ഡിറ്റിന്റെ ഇഷ്ടതാരം മറ്റാരുമല്ല സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്നെ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹന്‍ലാലിന്റെ ചിത്രം ആണത്രേ സന്തോഷിന്റെ പ്രിയചിത്രം.

വാശി വന്നാല്‍ എന്തും ചെയ്തു കളയുന്ന പണ്ഡിറ്റ് ഭാവിയില്‍ മോഹന്‍ലാലിന്റെ ചിത്രത്തിന് ബദലായി ഒരു പണ്ഡിറ്റ് മോഡല്‍ ചിത്രം എടുത്താലും അത്ഭുതപ്പെടാനില്ല. പക്ഷേ ഒരു കാര്യം ഉറപ്പിയ്ക്കാം ചിത്രം എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ മോഹന്‍ലാലിനെ തൂക്കിലേറ്റാന്‍ കൊണ്ടുപോവുന്ന രംഗം കണ്ണീരോടെ വീക്ഷിച്ച മലയാളികള്‍ പക്ഷേ പണ്ഡിറ്റ് ആ രംഗത്തില്‍ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ കയ്യടിച്ച് ആഹ്ലാദിക്കും.

മുന്‍പ് യുവനടന്‍ പൃഥ്വിരാജുമായാണ് പലരും തന്നെ താരതമ്യം ചെയ്യുന്നതെന്ന് പറഞ്ഞ പണ്ഡിറ്റ് പൃഥ്വിയ്‌ക്കൊപ്പം അഭിനയിക്കാന്‍ തനിയ്ക്ക് മോഹമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

ബോളിവുഡ് സുന്ദരി കരീന കപൂറാണത്രേ പണ്ഡിറ്റ്ജിയുടെ ഇഷ്ടതാരം. എന്തായാലും മലയാളസിനിമയില്‍ സജീവമാകാന്‍ തീരുമാനിച്ച താരം ഇപ്പോള്‍ താരസംഘടനയായ അമ്മയില്‍ കയറിപ്പറ്റാനുളള ശ്രമത്തിലാണ്. അംഗത്വം ചോദിച്ചു ചെന്ന തന്നോട് മൂന്ന് സിനിമയെടുത്ത ശേഷം ഇങ്ങോട്ടു വന്നാല്‍ മതിയെന്നാണ് സംഘടനാ പ്രതിനിധികള്‍ പറഞ്ഞതെന്ന് പണ്ഡിറ്റ്.

വാശിപ്പുറത്ത് മൂന്നല്ല മുന്നൂറ് സിനിമയെടുക്കാനും തയ്യാറായി പണ്ഡിറ്റ് നില്‍ക്കുമ്പോള്‍ പാവം പ്രേക്ഷകരുടെ നെഞ്ചിടിക്കുകയാണ്. ഇനിയെന്തൊക്കെ കാണേണ്ടി വരുമോ ആവോ
Back to top Go down
M.R.P
Active member
Active member


Posts : 227
Points : 271
Reputation : 1
Join date : 2010-04-02

PostSubject: Re: Alien star Santhosh Panditji .... Official thread   Fri Nov 11, 2011 8:34 am

സ്വയം മണ്ടനായാല്‍ രക്ഷപ്പെട്ടു: സന്തോഷ് പണ്ഡിറ്റ്

[You must be registered and logged in to see this image.]


ബുദ്ധിയുണ്ടെങ്കിലും അതുണ്ടെന്ന് മറ്റുള്ളവര്‍ക്ക് തോന്നിപ്പിക്കാതിരിക്കുകയാ‍ണ് തന്‍റെ വിജയമെന്ന് മലയാള സിനിമയിലെ പുതിയ ‘സൂപ്പര്‍സ്റ്റാര്‍’ ആയ സന്തോഷ് പണ്ഡിറ്റ്. സ്വയം മണ്ടനായി മാറിയാല്‍ പണം ഒഴുകിവരുമെന്നാണ് സന്തോഷ് പറയുന്നത്. മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് മനസ് തുറക്കുന്നത്.

“നമുക്ക് ബുദ്ധിയുണ്ടെങ്കിലും അത് ഉണ്ടെന്ന് മറ്റുള്ളവര്‍ക്ക് തോന്നരുത്. സ്വയം മണ്ടനായി, കോമാളിയായി അഭിനയിക്കാന്‍ കഴിയണം. അങ്ങനെ മറ്റുള്ളവരെ കോമാളികളാക്കിയാല്‍ രഷപ്പെട്ടു. കാശ് വരും” - സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു.

"എല്ലാവരും ഫേസ്ബുക്കിലും ഓര്‍ക്കുട്ടിലുമൊക്കെ കയറി സ്വന്തം ഫോട്ടോയും വീഡിയോയും ഇടുന്നതെന്തിനാണ്‌? സ്വന്തം പബ്ലിസിറ്റിക്കല്ലേ? ഞാന്‍ അതുതന്നെ കുറേക്കൂടി വിപുലമായി ചെയ്തെന്നു മാത്രം. പിന്നെ അവരൊക്കെ വികാരപരമായി ചെയ്തത്‌ ഞാന്‍ എന്‍റെ ബുദ്ധി കൊണ്ട്‌ ചെയ്തു. അവര്‍ ഹൃദയത്തിന്‍റെ ആംഗിളിലും ഞാന്‍ ബുദ്ധിയുടെ ആംഗിളിലും കളിച്ചു. കലാമൂല്യം എനിക്ക്‌ പ്രശ്നമല്ല. ഞാന്‍ വളരെ പ്രീ പ്ലാന്‍ഡ്‌ ആണ്‌. എന്‍റെ മാര്‍ക്കറ്റിംഗ്‌ ആണ് ഇത്‌. വിവാദമില്ലെങ്കില്‍ ആര്‌ ശ്രദ്ധിക്കും.” - സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങളിലൊന്നും തനിക്ക് സമാധാനക്കുറവൊന്നുമില്ലെന്നും സമാധാനക്കേട് ചീമുട്ടയെറിയുന്നവര്‍ക്കും എറിയിക്കുന്നവര്‍ക്കുമാണെന്നും സന്തോഷ് പണ്ഡിറ്റ് മനോരമ ഓണ്‍ലൈനില്‍ പറയുന്നു. ഇനി പറയൂ, സന്തോഷ് പണ്ഡിറ്റ് ഒരു വിഡ്ഢിയാണോ?
Back to top Go down
M.R.P
Active member
Active member


Posts : 227
Points : 271
Reputation : 1
Join date : 2010-04-02

PostSubject: Re: Alien star Santhosh Panditji .... Official thread   Fri Nov 11, 2011 8:36 am

'സന്തോഷ് പണ്ഡിറ്റ് MA, LLB' പുനര്‍വിവാഹത്തിന്


[You must be registered and logged in to see this image.]


‘കൃഷ്ണനും രാധയും’ ഹിറ്റായി. ഇനി സന്തോഷ് പണ്ഡിറ്റിന് സ്റ്റൈലൊക്കെ ഒന്നു മാറാം. ഒരു ഹിറ്റ് സിനിമയുടെ സംവിധായകനും നായകനുമായ ഒരാള്‍ എങ്ങനെയാണോ അങ്ങനെയൊക്കെ സന്തോഷ് പണ്ഡിറ്റും മാറും. മാത്രമല്ല, ഒരിക്കല്‍ കൂടി വിവാഹം കഴിക്കാനും സന്തോഷ് പണ്ഡിറ്റ് ആലോചിക്കുന്നതായാണ് സൂചന.

രണ്ടു വര്‍ഷം മുമ്പാണ് സന്തോഷ് പണ്ഡിറ്റ് വിവാഹം കഴിച്ചത്. എന്നാല്‍ ‘കൃഷ്ണനും രാധയും’ പോലെ വിവാഹം ഹിറ്റ് ആയില്ല. സമ്പൂര്‍ണ പരാജയമായിരുന്നു. അതുകൊണ്ടുതന്നെ ഒരു സിനിമ ഹിറ്റാക്കിയിട്ടുമതി അടുത്ത വിവാഹമെന്ന് സന്തോഷ് തീരുമാനിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂകിവിളിക്കലുമായി കേരളത്തിലെ യുവാക്കള്‍ കൃഷ്ണനും രാധയും മഹാസംഭവമാക്കി മാറ്റുമ്പോള്‍ അടുത്ത ചിത്രം ഇറങ്ങുന്നതിന് മുമ്പ് വിവാഹിതനാകാമെന്നാണത്രേ അദ്ദേഹം ചിന്തിക്കുന്നത്.

വിമര്‍ശകര്‍ പറയുന്നതുപോലെ സന്തോഷ് പണ്ഡിറ്റ് ഒരു മണ്ടനൊന്നുമല്ല. അദ്ദേഹം മികച്ച വിദ്യാഭ്യാസം നേടിയ ആളാണ്. ഒരുപക്ഷേ, വിമര്‍ശിക്കുന്നവരേക്കാള്‍ വിദ്യാഭ്യാസം സന്തോഷിനുണ്ട്. ഹിന്ദി എം എ ബിരുദമുള്ള സന്തോഷ് പണ്ഡിറ്റ് അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ സൈക്കോളജിയില്‍ മാസ്റ്റേഴ്‌സ്‌ ഡിഗ്രിയും നേടിയിട്ടുണ്ട്. മാത്രമല്ല, എല്‍ എല്‍ ബിയും സിവില്‍ എന്‍ജിനിയറിംഗ് ഡിപ്ലോമയും സന്തോഷ് പണ്ഡിറ്റിന്‍റെ ക്രെഡിറ്റിലുണ്ട്. (ഇക്കാര്യങ്ങളൊക്കെ സന്തോഷ് പണ്ഡിറ്റിന്‍റെ തന്നെ അവകാശവാദങ്ങളാണ്).

ദീപാവലി റിലീസുകളില്‍ വേലായുധവും ഏഴാം അറിവും രാ വണും നേടുന്ന വിജയത്തോടൊപ്പം കൃഷ്ണനും രാധയ്ക്കും കളക്ഷന്‍ ഒട്ടും മോശമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
Back to top Go down
Sponsored content




PostSubject: Re: Alien star Santhosh Panditji .... Official thread   Today at 4:45 pm

Back to top Go down
 
Alien star Santhosh Panditji .... Official thread
View previous topic View next topic Back to top 
Page 2 of 5Go to page : Previous  1, 2, 3, 4, 5  Next
 Similar topics
-
» STAR WARS: The Official Thread - Fav Lightsaber fights added (10/11/13!
» MOTU & MOTUC: The Official Thread - Kitbashes & More Added 10/14/14
» Main Aur Mr Riight-Official Thread
» The Official Star Wars Thread
» The official "What song are you listening to?" thread v2

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: