malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Filim News ...Latest Updates....

View previous topic View next topic Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next
AuthorMessage
thalathil dineshan
Active member
Active member


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 43
Location : Mumbai

PostSubject: Re: Filim News ...Latest Updates....   Tue Nov 22, 2011 10:36 am

സിനിമാ പ്രതിസന്ധി: മുകേഷ് ശബരിമലയില്‍


[You must be registered and logged in to see this image.]


നടന്‍ മുകേഷ് ശബരിമലയില്‍ സന്ദര്‍ശനം നടത്തി. മലയാള സിനിമ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന പ്രാര്‍ത്ഥനയുമായാണ് മുകേഷ് ശബരിമലയിലെത്തിയത്.

സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ ഒരാളോ ഒരുകൂട്ടം ആളുകളോ പ്രാര്‍ത്ഥിച്ചതുകൊണ്ട് കാര്യമില്ല. പൂജ ചെയ്തിട്ടും കാര്യമില്ല. പ്രശ്നപരിഹാരത്തിനായി എല്ലാവരും ശ്രമിക്കുകയാണ് വേണ്ടത്. അതിന്‍റെ കൂടെ പ്രാര്‍ത്ഥനയും വേണം എന്നുമാത്രം. എന്തായാലും സിനിമാ സമരം അവസാനിച്ചു എന്ന നല്ല വാര്‍ത്ത കേട്ടതിന് ശേഷമാണ് ശബരിമലയിലേക്കെത്തുന്നത് - മുകേഷ് പറഞ്ഞു.

അനന്തരവനും സുഹൃത്തുമൊന്നാണ് മുകേഷ് ശബരിമല ദര്‍ശനം നടത്തിയത്‌.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Filim News ...Latest Updates....   Tue Nov 22, 2011 7:18 pm

ithe veshathilaaano?
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: Filim News ...Latest Updates....   Wed Nov 23, 2011 7:12 am

ഡാം 999 വീണ്ടും ത്രിശങ്കുവില്‍

[You must be registered and logged in to see this image.]


ചെന്നൈ: ഡാം 999 എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്ന് തമിഴ്‌നാട്ടിലെ പട്ടാളിമക്കള്‍ കക്ഷിയും എംഡിഎംകെയും പ്രഖ്യാപിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഡാം തകരുന്ന സിനിമയ്ക്കുവേണ്ടി പണം മുടക്കിയിരിക്കുന്നത് മലയാളികളാണ്. ഡാം 999 എന്ന പേരു തന്നെ മുല്ലപ്പെരിയാര്‍ ഡാമില്‍ തമിഴ്‌നാടിനുള്ള നിയമാവകാശത്തെ സൂചിപ്പിക്കാനാണ്. സുപ്രിംകോടതി നിശ്ചയിക്കുന്ന വിദഗ്ധ സമിതിക്കു മുന്നില്‍ സ്‌ക്രീനിങ് പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ സിനിമ റിലീസ് ചെയ്യാവൂവെന്ന് പിഎംകെ നേതാവ് രാംദാസും എംഡിഎംകെ അധ്യക്ഷന്‍ വൈക്കോയും ആവശ്യപ്പെട്ടു.

വാസ്തവത്തില്‍ നടന്‍ തിലകന്റെ ശാപമാണ് ഈ സിനിമയെ വിടാതെ പിന്തുടരുന്നത്. ഷൂട്ടിങ് ആരംഭിക്കുന്നതിനു മുമ്പു തന്നെ വിവാദത്തിലായ ചിത്രമാണിത്. ചിത്രത്തില്‍ അഭിനയിക്കാന്‍ കരാറൊപ്പിട്ട തിലകനെ അവസാന നിമിഷങ്ങളിലെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒഴിവാക്കിയതോടെയാണ് വിവാദം തുടങ്ങിയത്. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് തിലകനും സംഘവും മാര്‍ച്ച് നടത്തിയാണ് പ്രതിഷേധിച്ചത്.

അതിനുശേഷം നടി ടുലിപ് ജോഷി മോശമായി പെരുമാറിയെന്നാരോപിച്ച് സാങ്കേതികവിദഗ്ധര്‍ വിട്ടുനിന്നതോടെ ഷൂട്ടിങ് മുടങ്ങിയിരുന്നു. തുടര്‍ന്ന് സിനിമ ഇനി ചിത്രീകരിക്കുന്നില്ലെന്ന് മലയാളി സംവിധായകനായ സോഹന്‍ റോയി പ്രഖ്യാപിക്കുന്ന സാഹചര്യം വരെയുണ്ടായി.
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: Filim News ...Latest Updates....   Wed Nov 23, 2011 7:16 am

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലേയ്ക്ക് സിനിമാക്കാരും

[You must be registered and logged in to see this image.]


തിരുവനന്തപുരം: കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും വിള്ളലുകള്‍ വീണതും അണക്കെട്ടിന്റെ ബലം ഭീതിജനകമാം വിധത്തില്‍ ക്ഷയിച്ചിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ജനങ്ങളില്‍ ആശങ്കകളുണര്‍ത്തുകയാണ്.

അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഓണ്‍ലൈന്‍ ലോകത്തും മറ്റും വലിയ ബോധവല്‍ക്കരണപരിപാടികളാണ് നടക്കുന്നത്. അധികൃതര്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകളും മറ്റും നടത്തുന്നുണ്ടെങ്കിലും അണക്കെട്ട് പൊട്ടിയാലുണ്ടാകാവുന്ന അവസ്ഥ എല്ലാവരും മുഴുവനായും തിരിച്ചറിഞ്ഞിട്ടുണ്ടോയെന്നകാര്യം സംശയമാണ്.

മുമ്പ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും അങ്ങനെയുള്ള സാമുഹികപ്രശ്‌നങ്ങള്‍ക്കുമെതിരെ പ്രശംസനീയമായ നിലപാടെടുത്ത മലയാളസിനിമയും മുല്ലപ്പെരിയാര്‍ കാംപെയിനില്‍ ചേരുകയാണ്. 116 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് വരുത്തിവെയ്ക്കാവുന്ന അപകടങ്ങളെക്കുറിച്ചുള്ള ബോധം ജനങ്ങളിലെത്തിക്കുക, പുതിയ അണക്കെട്ടിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചലച്ചിത്രരംഗത്തെ കാംപെയിന്‍.

വരാനിരിക്കുന്ന മലയാളചിത്രങ്ങള്‍ക്കൊപ്പം ഇതുസംബന്ധിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിക്കാനാണ് ചലച്ചിത്രപ്രവര്‍ത്തകരുടെ തീരുമാനം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രദര്‍ശിപ്പിക്കുക. കമലിന്റെ സ്വപ്‌നസഞ്ചാരിയ്‌ക്കൊപ്പമാണ് ആദ്യം ഈ വീഡിയോ പ്രദര്‍ശനത്തിനെത്തുക. വികെ പ്രകാശിന്റെ ബ്യൂട്ടിഫുളിനൊപ്പവും വീഡിയോ പ്രദര്‍ശിപ്പിക്കും.

സംവിധായകന്‍ ആഷിക് അബുവാണ് ബോധവല്‍ക്കരണപരിപാടിയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഈ വിഷയത്തില്‍ തമിഴ്‌നാടുമായി ഒരു തര്‍ക്കത്തിനല്ല തങ്ങള്‍ മുതിരുന്നതെന്ന് ആഷിക് അബു വ്യക്തമാക്കി.

അവര്‍ക്ക് വെള്ളവും നമുക്ക് ജീവനുമാണ് വിഷയം. രണ്ടും അണക്കെട്ടുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. ആറ് മാസത്തിനുള്ളില്‍ അണക്കെട്ട് ഭാഗത്ത് പന്ത്രണ്ടോളം തവണ ഭൂചലനമുണ്ടായി. ഇക്കാര്യത്തില്‍ അടിയന്തരമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. മാധ്യമങ്ങളുടെയെല്ലാം സഹകരണത്തോടെ ഇതിനായി ഒരു ബോധവല്‍ക്കരണപരിപാടി അതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറും സുപ്രീം കോടതിയും കണ്ണുതുറക്കണം ഇതാണ് ഞങ്ങളുടെ ആവശ്യം. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരളയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. അവര്‍ക്കും ഇക്കാര്യത്തില്‍ സ്മമതമാണ്-ആഷിക് അബു പറയുന്നു
Back to top Go down
balagolapan
New Member
New Member


Posts : 36
Points : 38
Reputation : 0
Join date : 2011-02-06

PostSubject: Re: Filim News ...Latest Updates....   Wed Nov 23, 2011 10:13 pm

ഡാം 999 തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കില്ല


[You must be registered and logged in to see this image.]


ചെന്നെ: വിവാദമായ ഹോളിവുഡ്‌ ചിത്രം ഡാം 999 പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്ന്‌ തമിഴ്‌നാട്ടിലെ തിയേറ്റര്‍ ഉടമകള്‍ തീരുമാനമെടുത്തു. രാഷ്‌ട്രീയ പാര്‍ട്ടികള്‍ സിനിമയെ എതിര്‍ക്കുന്ന സാഹചര്യത്തിലാണിത്‌. തിയേറ്ററുകളില്‍ സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും തിയേറ്റര്‍ ഉടമകള്‍ വ്യക്‌തമാക്കി.

മലയാളിയായ സോഹന്‍ റോയ്‌ സംവിധാനം ചെയ്‌ത ഡാം 999 മുല്ലപ്പെരിയാര്‍ പ്രമേയമാക്കി എടുത്തതാണെന്ന്‌ ആരോപിച്ചാണ്‌ തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്ത്‌ എത്തിയത്‌. എംഡിഎംകെ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സാലിഗ്രാമത്തുളള പ്രസാദ്‌ കളര്‍ ലാബ്‌ അടിച്ചു തകര്‍ത്തിരുന്നു. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നത്‌ തടയണമെന്ന്‌ തമിഴ്‌നാട്‌ എംപിമാര്‍ പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടിരുന്നു. സിനിമയ്‌ക്കെതിരെ ഡിഎംകെ അടക്കമുളള മറ്റ്‌ പാര്‍ട്ടികള്‍ കൂടി രംഗത്ത്‌ എത്തിയതോടെയാണ്‌ തിയേറ്റര്‍ ഉടമകള്‍ പിന്‍മാറിയത്‌
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Filim News ...Latest Updates....   Thu Nov 24, 2011 7:23 pm

athu nalla kaaaryam
Back to top Go down
mohan
Royal Fighter
Royal Fighter


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

PostSubject: Re: Filim News ...Latest Updates....   Fri Nov 25, 2011 3:04 pm

ivanmaar illatha vivadam undaakkiyathu kaaranam cinema sreddhikkapettu...
Back to top Go down
mohan
Royal Fighter
Royal Fighter


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

PostSubject: Re: Filim News ...Latest Updates....   Fri Nov 25, 2011 3:27 pm

ലാല്‍-അഴീക്കോട് തര്‍ക്കം തീര്‍ക്കാന്‍ മുനീര്‍

[You must be registered and logged in to see this image.]

കൊച്ചി: സൂപ്പര്‍താരം മോഹന്‍ലാലും സാംസ്‌കാരിക നായകന്‍ സുകുമാര്‍ അഴീക്കോടും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ മന്ത്രി എംകെ മുനീര്‍ ഇടപെടുന്നു. പ്രശ്‌നം അവസാനിപ്പിക്കാനായി ഇരുവരുമായും മുനീര്‍ ചര്‍ച്ച നടത്തും. മോഹന്‍ലാല്‍ തന്നെ ഫോണില്‍ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാല്‍ തീരുന്ന പ്രശ്്‌നമേയുള്ളൂവെന്ന് അഴീക്കോട് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അവധിക്കാലം ചെലവഴിയ്ക്കാനായി കുടുംബസമേതം സ്്‌പെയിനില്‍ പോയിരിക്കുന്ന മോഹന്‍ലാല്‍ തിരിച്ചെത്തിയാലുടന്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് മന്ത്രിയുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സിനിമ പ്രവര്‍ത്തകരുടെ യൂനിയനുകളില്‍ നിന്ന് രൂപം കൊണ്ട പ്രശ്‌നങ്ങള്‍ തിലകന്‍-വിനയന്‍ പ്രശ്‌നങ്ങളിലേയ്ക്ക് വളര്‍ന്ന് ഒടുക്കം സുകുമാര്‍ അഴീക്കോടും മോഹന്‍ലാലും തമ്മിലുള്ള നിയമയുദ്ധം വരെ എത്തുകയായിരുന്നു. ഇതിനിടെ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ നിന്നും തിലകന്‍ പുറത്തായി, പിന്നീട് താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കപ്പെട്ടു.

മാധ്യമങ്ങള്‍ ഏറ്റു പിടിച്ച തിലകന്‍ പ്രശ്‌നത്തില്‍ സാമൂഹികപ്രതിബദ്ധതയുടെ പേരില്‍ അഴീക്കോടും ഇടപെടുകയായിരുന്നു. തിലകനെതിരെ ലോബീയിങ് നടത്തുന്നുവെന്ന് ആരോപിച്ച് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ മോഹന്‍ലാലുമായ് അഴീക്കോട് വാക്‌പോര് ആരംഭിച്ചത്. തുടര്‍ന്ന് അഴീക്കോടിന് മാനസിക വിഭ്രാന്തിയാണെന്ന് ലാല്‍ പ്രസ്താവിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ലാലിനെതിരെ അഴീക്കോട്മാഷ് കേസ് കൊടുക്കുകയും ചെയ്തു.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Filim News ...Latest Updates....   Fri Nov 25, 2011 7:05 pm

ithu theeernnille?
Back to top Go down
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Re: Filim News ...Latest Updates....   Sat Nov 26, 2011 4:46 pm

iyyal kkokke...ithu enthinte kedaanu...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Filim News ...Latest Updates....   Sat Nov 26, 2011 7:08 pm

ithu theernnu ennaanu njan karuthiyathu

veendum thudangiyaa??????????????
Back to top Go down
baasha
Active member
Active member


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

PostSubject: Re: Filim News ...Latest Updates....   Sun Nov 27, 2011 5:17 pm

veruthe aavashyamillatha vivadangal..
Back to top Go down
nair
Active member
Active member


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

PostSubject: Re: Filim News ...Latest Updates....   Mon Nov 28, 2011 2:43 pm

ദിലീപിനെ വിരട്ടിയ കളരിക്കാരി

[You must be registered and logged in to see this image.]

കാര്യസ്ഥന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഖില നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ മാത്രമേ സ്വീകരിയ്ക്കൂ എന്ന നിലപാടിലാണ്. കാര്യസ്ഥന് ശേഷം തേജാഭായ് ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത അഖിലയ്ക്ക് ദിലീപിനൊപ്പമുള്ള അഭിനയം മറക്കാനാവാത്ത അനുഭവമാണ്.

സിനിമിയില്‍ വരുന്നതിന് മുന്‍പ് ദിലീപിനെ കുറിച്ച് ഏറെ കേട്ടിരുന്നു. ഒട്ടേറെ സിനിമകളും കണ്ടിരുന്നു. എന്നാല്‍ സെറ്റില്‍ സാധാരണക്കാരനെ പോലെ പെരുമാറുന്ന നടനാണ് ദിലീപെന്ന് അഖില. സെറ്റില്‍ തനിയ്ക്ക് പുതുമുഖ നടിയെന്നതിനപ്പുറമുള്ള ഒരു പരിഗണന ദിലീപ് നല്‍കിയിരുന്നു.

സെറ്റില്‍ വച്ച് താന്‍ നൃത്തത്തെ കുറിച്ചും മറ്റും പറയുന്നതിനിടെ താന്‍ കളരി അഭ്യസിച്ചിട്ടുണ്ടെന്ന കാര്യവും അഖില പറഞ്ഞിരുന്നു. ഇതുകേട്ടാണ് പാട്ടില്‍ അഖിലയുടെ കളരിമുറ ഉള്‍പ്പെടുത്താന്‍ ഡാന്‍സ് മാസ്റ്റര്‍ ആലോചിച്ചത്. അങ്ങനെ കാര്യസ്ഥനില്‍ അഖില കളരിചുവട് വച്ച് ഉയര്‍ന്നു ചാടി വിസ്മയമുണര്‍ത്തുന്ന രംഗം ചിത്രീകരിച്ചു.

അത്രയും നാള്‍ അഖില കളരി അഭ്യാസിയാണെന്ന് അറിയാതെ തമാശകളിച്ച് നടന്നിരുന്ന ദിലീപ് പിന്നീട് തനിയ്ക്കു മുന്നില്‍ ആയുധം വച്ചു കീഴടങ്ങിയെന്ന് അഖില. നമ്മളെ ഉപദ്രവിയ്ക്കാതെ വിടണേ എന്നുമാത്രമാണത്രേ ദിലീപ് അഖിലയോട് അപേക്ഷിച്ചത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഖില ഈ രസകരമായ അനുഭവം പങ്കു വച്ചത്.
Back to top Go down
avatar
Active member
Active member


Posts : 149
Points : 165
Reputation : 0
Join date : 2010-04-03
Age : 86
Location : Pandora

PostSubject: Re: Filim News ...Latest Updates....   Tue Nov 29, 2011 6:38 am

സംവിധായകനിരയിലേയ്ക്ക് ബാബു ആന്റണിയും

[You must be registered and logged in to see this image.]


മലയാളചലച്ചിത്രത്തിലേയ്ക്ക് വില്ലനായി കടന്നുവന്ന് പിന്നീട് ഒരുപാടുനാള്‍ നായകനും ആക്ഷന്‍ താരവുമല്ലാമായി വിലസിയ നടന്‍ ബാബു ആന്റണി സംവിധായകനാകുന്നു. ജോണ്‍ പോള്‍ ഒരുക്കുന്ന തിരക്കഥയാണ് ബാബു ആന്റണി സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പേരോ നടീനടന്മാരെക്കുറിച്ചുള്ള വിവരങ്ങളോ ഒന്നും പുറത്തുവിട്ടിട്ടില്ല. ചിത്രം എല്ലാ ഘടകങ്ങളുമടങ്ങിയ പക്കാ കോമേഴ്‌സ്യല്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ബാബുവിന്റെ ഭാര്യ കത്രീന ഗായികയായി എത്തുന്നുണ്ട്.

മുന്‍കാല നായികമാരില്‍പലരും സിനിമാസംവിധാനവുമായി തിരിച്ചെത്തുന്നതിനിടെയാണ് നടനായ ബാബു ആന്റണിയും സംവിധായകവേഷത്തിലെത്തുന്നത്. ഇതിന് മുമ്പ് വില്ലന്‍നടനായിരുന്ന ബാബുരാജ് സംവിധായകവേഷത്തിലെത്തിയിരുന്നു, പക്ഷേ ബാബുരാജിന്റെ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

ഇതിന് മുമ്പ് ബാബു ആന്റണി പോള്‍ മുത്തൂറ്റ് വധവുമായി ബന്ധപ്പെട്ടൊരു ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പുതിയ ചിത്രത്തിന്റെ ഇതിവൃത്തമെന്താണെന്നകാര്യവും വ്യക്തമല്ല.

1986ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രമായ ചിലമ്പിലൂടെയാണ് ബാബു ആന്റണി അഭിനയരംഗത്തെത്തിയത്. ഇതില്‍ വില്ലന്‍വേഷത്തിലായിരുന്നു ബാബു അഭിനയിച്ചത്. പിന്നീട് ഭരതന്റെ വൈശാലി പോലുള്ള ചിത്രങ്ങളില്‍ ഈ നടന്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
Back to top Go down
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: Filim News ...Latest Updates....   Tue Nov 29, 2011 5:03 pm

അസിന്‍ ആളാകെമാറി, സെറ്റില്‍ കളിയും ചിരിയും

[You must be registered and logged in to see this image.]

ബോളിവുഡിലെ മലയാളി താരം അസിന്‍ തോട്ടുങ്കല്‍ പൊതുവേ ആരോടും അധികം മിണ്ടാതെ സ്വകാര്യതയുമായി കഴിയുന്ന ഒരാളാണെന്നാണ് അവിടത്തെ സംസാരം. ഷൂട്ടിങ് സെറ്റുകളിലായാലും അസിന്‍ വളരെ മാറിനില്‍ക്കുന്ന ഒരാളാണത്രേ, പതിവായി കാണുന്നപോലെ ഒച്ചയും ബഹളുമായി നടക്കാത്ത അസിന് ഒരു തരം അന്തര്‍മുഖത്വമുണ്ടെന്നുവരെ ബോളിവുഡില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.

എന്നാല്‍ പുതിയ ചിത്രമായ ഹൗസ്ഫുള്‍ 2വിന്റെ സെറ്റില്‍ അസിന്‍ തന്റെ ഇമേജ് മാറ്റിമറിച്ചുവെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തീര്‍ത്തും വ്യത്യസ്തയായ ഒരു അസിനെയാണത്രേ ഹൗസ്ഫുളിന്റെ ഷൂട്ടിങ്ങിനിടെ കാണാന്‍ കഴിഞ്ഞത്.

എല്ലാവരോടും ചിരിച്ച് കളിച്ച് വളരെ സൗഹൃദത്തോടെയാണ് അസിന്‍ ഇടപെടുന്നത്. യൂണിറ്റിലെ എല്ലാവരുമായി ഇടപെടുകയും എല്ലാവര്‍ക്കുമൊപ്പം ഇരുന്ന് ഭക്ഷണം കഴിയ്ക്കുകയും എല്ലാം ചെയ്യുന്നുണ്ടത്രേ. മുമ്പാണെങ്കില്‍ ഷൂട്ടിങിനിടെയുള്ള ഇടവേളകളില്‍ ഏതെങ്കിലും മൂലയില്‍ ആരോടും മിണ്ടാതെയിരിക്കുക അല്ലെങ്കില്‍ സ്വന്തം കാരവാനില്‍ ഇരിക്കുക, ഇതായിരുന്നുവത്രേ അസിന്റെ പതിവ്.

ഇപ്പോഴാണെങ്കില്‍ മുബൈയിലെ ചില സുഹൃത്തുക്കള്‍ അസിനെ കാണാന്‍ സെറ്റിലെത്താറുണ്ടത്രേ, ഷൂട്ടിങിനിടെ താരം ഇവരുമായി സമയം ചെലവഴിക്കാറുണ്ടെന്നും സെറ്റിലുള്ളവര്‍ പറയുന്നു. മാത്രമല്ല ഷൂട്ടിങ് ഇല്ലാത്ത ശനി ഞായര്‍ ദിവസങ്ങളില്‍ ഇവര്‍ക്കൊപ്പം പാര്‍ട്ടിയ്ക്കും മറ്റും പോവാന്‍ തയ്യാറാവുന്നുമുണ്ട്.

എന്തായാലും പതിവായ തണുപ്പന്‍ മട്ട് വിട്ട് അസിന്‍ ഉഷാറായിക്കഴിഞ്ഞു, ഇപ്പോള്‍ ബോളിവുഡില്‍ കൈനിറയെ ചിത്രങ്ങളുള്ള താരം, എല്ലാതരത്തിലും ബോളിവുഡിന്റെ ഭാഗമാകാന്‍ ഉറപ്പിച്ചുകഴിഞ്ഞുവെന്നാണ് സൂചന. അതിന്റെ ഭാഗമാണീ ഭാവമാറ്റങ്ങളെന്നാണ് ചിലര്‍ പറയുന്നത്.
Back to top Go down
narendrannair
Active member
Active member


Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 36
Location : cochin

PostSubject: Re: Filim News ...Latest Updates....   Tue Nov 29, 2011 11:22 pm

[You must be registered and logged in to see this image.]
Back to top Go down
narendrannair
Active member
Active member


Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 36
Location : cochin

PostSubject: Re: Filim News ...Latest Updates....   Tue Nov 29, 2011 11:23 pm

[You must be registered and logged in to see this image.]
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: Filim News ...Latest Updates....   Wed Nov 30, 2011 3:53 pm

ആസിഫ് ചിത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് രമ്യ

[You must be registered and logged in to see this image.]

സമീര്‍ താഹിര്‍ ഒരുക്കിയ ചാപ്പ കുരിശിലെ തന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തില്‍ നിന്ന് രമ്യയെ തേടി വീണ്ടും മികച്ച കഥാപാത്രങ്ങളെത്തുന്നു. ഇടക്കാലത്ത് മലയാളത്തില്‍ നിന്ന് മികച്ച അവസരങ്ങള്‍ ലഭിക്കാതിരുന്നപ്പോള്‍ അന്യഭാഷാചിത്രങ്ങളിലേയ്ക്ക് ചേക്കേറിയ രമ്യ മലയാളത്തില്‍ വീണ്ടും സജീവമാവാനുള്ള ഒരുക്കത്തിലാണ്.

ജയസൂര്യയ്‌ക്കൊപ്പമുള്ള പിഗ്‍മാന്‍‍, അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ആസിഫ് ചിത്രമായ ബാച്ചിലര്‍ പാര്‍ട്ടി, ഇവന്‍ മേഘരൂപന്‍ എന്നീ ചിത്രങ്ങളാണ് രമ്യയുടെ കൈവശമുള്ള മലയാള ചിത്രങ്ങള്‍.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബാച്ചിലര്‍ പാര്‍ട്ടിയില്‍ ആസിഫിന്റെ നായികയായാണ് താന്‍ അഭിനയിക്കുന്നതെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രമ്യ വെളിപ്പെടുത്തുകയുണ്ടായി.യുവതാരനിരയെ അണിനിരത്തി അമല്‍ നീരദ് ഒരുക്കുന്ന ചിത്രത്തില്‍ തനിയ്ക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും രമ്യ.


തത്കാലം മറ്റു ഭാഷാ ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് കൊടുക്കേണ്ടന്നാണത്രേ രമ്യയുടെ തീരുമാനം. യുഎസില്‍ കുറേ താരനിശകളില്‍ പങ്കെടുത്തതും രമ്യയ്ക്ക് വിനയായി. താരനിശകള്‍ക്കായി ഡേറ്റുകള്‍ മാറ്റിവച്ചപ്പോള്‍ ചെയ്യാമെന്നേറ്റിരുന്ന ചില അന്യഭാഷാ ചിത്രങ്ങള്‍ രമ്യയ്ക്ക് നഷ്ടമാവുകയും ചെയ്തു. എന്തായാലും മലയാള സിനിമയിലേയ്ക്കുള്ള രണ്ടാം വരവ് തനിയ്ക്ക് ഭാഗ്യം ചെയ്യുമെന്ന വിശ്വാസത്തിലാണ് നടി
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: Filim News ...Latest Updates....   Wed Nov 30, 2011 3:56 pm

വിവാഹം: പ്രിയാമണി നയം വ്യക്തമാക്കുന്നു

[You must be registered and logged in to see this image.]

പെണ്ണു കെട്ടാന്‍ നേരമില്ലെന്ന് പറയുന്ന നടന്‍മാര്‍ നമ്മുടെ സിനിമാഫീല്‍ഡില്‍ ഏറെയാണ്. അതേസമയം കെട്ടാന്‍ നേരമില്ലെന്ന് പറയുന്ന താരസുന്ദരിമാരുടെ എണ്ണം തീരെ കുറവുമാണ്. എന്നാല്‍ ഇത്തരക്കാരില്‍ നിന്ന് അകലം പാലിയ്ക്കുകയാണ് പ്രിയാമണി.

മാദകമേനിയുടെ വശ്യതയില്‍ തെന്നിന്ത്യയിലാകെ പാറിനടന്ന് അഭിനയിക്കുന്ന പ്രിയാമണി പറയുന്നത്് തനിയ്ക്കിപ്പോള്‍ കെട്ടാന്‍ നേരമില്ലെന്നാണ്. മിന്നുകെട്ട് ഉടനെയുണ്ടാവുമെന്ന വാര്‍ത്തകള്‍ ഫീല്‍ഡില്‍ പ്രചരിച്ചപ്പോഴാണ് പ്രിയ നയം വ്യക്തമാക്കിയത്.

സഹോദരന്റെ വിവാഹാലോചനകളാണ് ഇത്തരത്തിലൊരു അഭ്യൂഹത്തിന് വഴിതെളിച്ചതെന്നും പ്രിയയ്ക്ക് മനസ്സിലായിട്ടുണ്ട്. സഹോദരന് കല്യാണക്കാര്യം വന്നപ്പോള്‍ പ്രിയയ്ക്കും കെട്ടുപ്രായമായെന്ന് പിതാവ് ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ വിവാഹത്തെക്കാള്‍ കരിയറിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് പ്രിയാമണി പിതാവിനെ അറിയിച്ചതോടെ ആലോചനകളും അതോടെ അവസാനിച്ചു.

വിവാഹം പോലൊരു ചെറിയൊരു കാര്യത്തിനൊന്നും പ്രിയയ്ക്ക് ഇപ്പോള്‍ സമയമില്ലെന്ന് ചുരുക്കം.
പ്രണയത്തെക്കുറിച്ച് ചോദിച്ചാല്‍ എല്ലാം തികഞ്ഞ ഒരാളെ കണ്ടെത്തിയിട്ടില്ലെന്നും അതുണ്ടായാല്‍ കല്യാണം ഉടന്‍ ഉണ്ടാവുമെന്നുമാണ് പ്രിയ പറയുന്നത്. ടോളിവുഡില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന പ്രിയാമണി ഗ്ലാമറിനോട് തത്കാലം നോ പറയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Filim News ...Latest Updates....   Wed Nov 30, 2011 7:59 pm

vettukuzhi wrote:
ആസിഫ് ചിത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് രമ്യ

[You must be registered and logged in to see this image.]

സമീര്‍ താഹിര്‍ ഒരുക്കിയ ചാപ്പ കുരിശിലെ തന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തില്‍ നിന്ന് രമ്യയെ തേടി വീണ്ടും മികച്ച കഥാപാത്രങ്ങളെത്തുന്നു. ഇടക്കാലത്ത് മലയാളത്തില്‍ നിന്ന് മികച്ച അവസരങ്ങള്‍ ലഭിക്കാതിരുന്നപ്പോള്‍ അന്യഭാഷാചിത്രങ്ങളിലേയ്ക്ക് ചേക്കേറിയ രമ്യ മലയാളത്തില്‍ വീണ്ടും സജീവമാവാനുള്ള ഒരുക്കത്തിലാണ്.

ജയസൂര്യയ്‌ക്കൊപ്പമുള്ള പിഗ്‍മാന്‍‍, അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ആസിഫ് ചിത്രമായ ബാച്ചിലര്‍ പാര്‍ട്ടി, ഇവന്‍ മേഘരൂപന്‍ എന്നീ ചിത്രങ്ങളാണ് രമ്യയുടെ കൈവശമുള്ള മലയാള ചിത്രങ്ങള്‍.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബാച്ചിലര്‍ പാര്‍ട്ടിയില്‍ ആസിഫിന്റെ നായികയായാണ് താന്‍ അഭിനയിക്കുന്നതെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രമ്യ വെളിപ്പെടുത്തുകയുണ്ടായി.യുവതാരനിരയെ അണിനിരത്തി അമല്‍ നീരദ് ഒരുക്കുന്ന ചിത്രത്തില്‍ തനിയ്ക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും രമ്യ.


തത്കാലം മറ്റു ഭാഷാ ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് കൊടുക്കേണ്ടന്നാണത്രേ രമ്യയുടെ തീരുമാനം. യുഎസില്‍ കുറേ താരനിശകളില്‍ പങ്കെടുത്തതും രമ്യയ്ക്ക് വിനയായി. താരനിശകള്‍ക്കായി ഡേറ്റുകള്‍ മാറ്റിവച്ചപ്പോള്‍ ചെയ്യാമെന്നേറ്റിരുന്ന ചില അന്യഭാഷാ ചിത്രങ്ങള്‍ രമ്യയ്ക്ക് നഷ്ടമാവുകയും ചെയ്തു. എന്തായാലും മലയാള സിനിമയിലേയ്ക്കുള്ള രണ്ടാം വരവ് തനിയ്ക്ക് ഭാഗ്യം ചെയ്യുമെന്ന വിശ്വാസത്തിലാണ് നടി




enthu thanmayathvathodeyaa ival frenchum englishum okke abhinayichathu
Back to top Go down
velayudhan
New Member
New Member


Posts : 30
Points : 30
Reputation : 0
Join date : 2011-11-06

PostSubject: Re: Filim News ...Latest Updates....   Wed Nov 30, 2011 11:40 pm

film field il pidichu nikkendathu engne ennu aval padichathalle.... ini frnc um german um ellam anayasam vazhangum...
Back to top Go down
dilipfan
Active member
Active member


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

PostSubject: Re: Filim News ...Latest Updates....   Thu Dec 01, 2011 5:59 pm

മേജര്‍ രവിയുടെ 'രക്ഷ'യില്‍ സുരേഷ്‌ഗോപി


[You must be registered and logged in to see this image.]


മേജര്‍ രവി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'രക്ഷ'യില്‍ സുരേഷ്‌ഗോപി നായകനാകുന്നു. അഗസ്റ്റിന്‍ പ്രധാന വില്ലനാകുന്നു. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ അവസാനവാരത്തില്‍ മുംബൈയില്‍ തുടങ്ങും. കുരുക്ഷേത്രക്കുശേഷം സന്തോഷ് ദാമോദര്‍-മേജര്‍ രവി ടീം ഒന്നിക്കുന്ന ചിത്രമാണിത്.

താരനിര്‍ണയം പുരോഗമിക്കുകയാണ്. ശ്രീനിവാസന്‍ തിരക്കഥയെഴുതി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം, ജോഷി-ജയിംസ് ആല്‍ബര്‍ട്ട് ടീം ഒന്നിക്കുന്ന ചിത്രം എന്നിവ ദാമോദര്‍ സിനിമയുടെ 2012-ലെ പ്രൊജക്ടുകളാണ്.
Back to top Go down
suku
Moderator
Moderator


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 28
Location : moovattupuzha

PostSubject: Re: Filim News ...Latest Updates....   Fri Dec 02, 2011 5:40 am

22 ഫീമെയില്* കോട്ടയം- നസുമാരുടെ കഥ


[You must be registered and logged in to see this image.]


ഡാഡികൂള്*, സാള്*ട്ട് & പെപ്പര്*, എന്നീ ചിത്രങ്ങള്*ക്ക് ശേഷം ആഷിക് അബു സംവിധാനം നിര്*വ്വഹിക്കുന്ന പുതിയ ചിത്രമാണ് 22 ഫീമെയില്* കോട്ടയം. നഴ്*സുമാരുടെ ജീവിതകഥ പറയുന്ന ചിത്രത്തില്* അനുഭവങ്ങളുടെ ഏറെ ഇടങ്ങള്* ഒളിഞ്ഞു കിടക്കുന്ന ആതുര സേവനരംഗത്തെ നഴ്*സുമാരുടെ സഹനജീവിതം കാഴ്ചയാവുകയാണ്.

ഫഹദ് ഫാസിലാണ് നായകന്*. ആദ്യ രണ്ടുചിത്രങ്ങളിലും ആഷിക് അബു കൊണ്ട് വന്ന പുതുമ യും വൈവിധ്യവും പുതിയ ചിത്രത്തിലും പ്രതീക്ഷിക്കാം. ഈ വര്*ഷം ഹിറ്റായ ചിത്രങ്ങളില്* സാള്*ട്ട് & പെപ്പറിന്റെ തിരക്കഥയെഴുതിയ ശ്യാംപുഷ്*ക്കരനും ആഷിക് അബുവിന്റെ സംവിധാനസഹായിയായ് പ്രവര്*ത്തിക്കുന്ന അഭിലാഷും ചേര്*ന്നാണ് തിരക്കഥയൊരുക്കുന്നത്.

പ്രതാപ് പോത്തന്*, സത്താര്*, ടി.ജി.രവി തുടങ്ങി പഴയ കാല അഭിനേതാക്കള്* ഈ ചിത്രത്തില്* ശ്രദ്ധേയമായ കഥാപാത്രങ്ങള്*ക്ക് ജീവന്* നല്കുന്നു. പ്രമേയത്തിലും അവതരണരീതിയിലും പ്രസക്തമായ പുതുമകള്* നല്കുന്ന 22 ഫീമെയില്* കോട്ടയത്തിന്റെ ചിത്രീകരണം ആഷിക് തുടങ്ങിക്കഴിഞ്ഞു.
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: Filim News ...Latest Updates....   Sun Dec 04, 2011 10:20 pm

മുക്തയും ഭാനുവും ഇനി ഒന്ന് !

[You must be registered and logged in to see this image.]


താമരഭരണി എന്ന ചിത്രത്തിലെ ഗ്ലാമര്‍ പ്രകടനത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന താരസുന്ദരി മുക്ത തന്റെ പേരു മാറ്റാനൊരുങ്ങുന്നു. വസന്തിന്റെ പുതിയ ചിത്രമായ മൂട്രു പേര്‍ മൂട്രു കാതല്‍ എന്ന ചിത്രത്തിന് ശേഷം മുക്ത ഈ പേരിലായിരിക്കും അറിയപ്പെടുക.

ചിത്രത്തിന്റെ സംവിധായകനായ വസന്താണ് ഇക്കാര്യം അറിയിച്ചത്. താമരഭരണിയ്ക്ക് ശേഷം മുക്ത ഒരു പാട് പുരോഗമിച്ചിട്ടുണ്ട്. ഇപ്പോള്‍ ശരിയ്ക്കും ഒരു മെച്വേര്‍ഡ് നടിയാണ് അവര്‍. ഇനി മുക്തയ്ക്കാവശ്യം ഒരു ഫ്രഷ് ഇന്നിങ്‌സ് ആണ്. അതിന് പുതിയ പേര് സഹായിക്കും-സിമ്രാനേയും ജ്യോതികയേയും തമിഴകത്തിന് പരിചയപ്പെടുത്തിയ സംവിധായകന്‍ പറയുന്നു.

മൂട്രു പേരു മൂട്രു കാതല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നാഗര്‍കോവിലില്‍ പുരോഗമിയ്ക്കുകയാണ്. വസന്തിന്റെ മകനും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം കാകാര്യം ചെയ്യുന്നു.

ചേരനും അര്‍ജുനുമാണ് ചിത്രത്തിലെ നായകന്‍മാര്‍. ഈ ചിത്രത്തില്‍ ചേരന്‍ തികച്ചും വ്യത്യസ്തമായ ഗറ്റപ്പിലാവും എത്തുക. മുക്തയ്ക്ക് പുറമെ ചിത്രത്തില്‍ രണ്ട് നായികമാര്‍ കൂടിയുണ്ട്.
Back to top Go down
achayan
New Member
New Member


Posts : 56
Points : 62
Reputation : 0
Join date : 2011-02-06
Location : thoduphauz

PostSubject: Re: Filim News ...Latest Updates....   Sun Dec 04, 2011 10:30 pm

ആടിയും പാടിയും ഷാരൂഖ് ആവേശമായി


ആടിയും പാടിയും ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ആരാധകര്‍ക്ക് ആവേശമായി. ഫ്ലയിംഗ് കിസ്സ് നല്‍കിയും സുന്ദരിമാര്‍ക്കൊപ്പം ചുവടുവച്ചും ഗാനങ്ങള്‍ ആലപിച്ചും ഷാരൂഖ് മിന്നിത്തിളങ്ങിയപ്പോള്‍ കൊച്ചിയിലെ ആരാധകര്‍ക്ക് അത് മനോഹരനിമിഷങ്ങളായി. ഇമ്മാനുവല്‍ സില്‍ക്സിന്റെ കൊച്ചി ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഷാരൂഖ്.

ഷാരൂഖിനെ കാണാന്‍ നിരവധി ആരാധകരാണ്, ഉദ്ഘാടനവേദിയായ കലൂര്‍ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലെത്തിയത്.

ദുബായിയില്‍ നിന്നുള്ള എമിറേസ്റ്റ്സ് വിമാനത്തില്‍ രാവിലെ എട്ട് മണിയോടെയാണ് ഷാരൂഖ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. വന്‍ സുരക്ഷാ സംവിധാനങ്ങളായിരുന്നു ഷാരൂഖിനായി എത്തിയത്
Back to top Go down
Sponsored content




PostSubject: Re: Filim News ...Latest Updates....   Today at 2:39 pm

Back to top Go down
 
Filim News ...Latest Updates....
View previous topic View next topic Back to top 
Page 6 of 9Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next
 Similar topics
-
» SBS - 26 March 2014 - Hot News Qubool Hai may go off air
» Zee TV's Qubool Hai gears up for an Ajmer shoot
» Tweeviews & Updates
» Balika Vadhu 7th May 2013 Written Episode
» Beintehaa: Written Update- 16th May 2014

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: