malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Filim News ...Latest Updates.... - Page 4 I_vote_lcapFilim News ...Latest Updates.... - Page 4 I_voting_barFilim News ...Latest Updates.... - Page 4 I_vote_rcap 
yeldo987
Filim News ...Latest Updates.... - Page 4 I_vote_lcapFilim News ...Latest Updates.... - Page 4 I_voting_barFilim News ...Latest Updates.... - Page 4 I_vote_rcap 
real hero
Filim News ...Latest Updates.... - Page 4 I_vote_lcapFilim News ...Latest Updates.... - Page 4 I_voting_barFilim News ...Latest Updates.... - Page 4 I_vote_rcap 
allambans
Filim News ...Latest Updates.... - Page 4 I_vote_lcapFilim News ...Latest Updates.... - Page 4 I_voting_barFilim News ...Latest Updates.... - Page 4 I_vote_rcap 
mohan.thomas
Filim News ...Latest Updates.... - Page 4 I_vote_lcapFilim News ...Latest Updates.... - Page 4 I_voting_barFilim News ...Latest Updates.... - Page 4 I_vote_rcap 
ajith_mc86
Filim News ...Latest Updates.... - Page 4 I_vote_lcapFilim News ...Latest Updates.... - Page 4 I_voting_barFilim News ...Latest Updates.... - Page 4 I_vote_rcap 
deathrace
Filim News ...Latest Updates.... - Page 4 I_vote_lcapFilim News ...Latest Updates.... - Page 4 I_voting_barFilim News ...Latest Updates.... - Page 4 I_vote_rcap 
dracula
Filim News ...Latest Updates.... - Page 4 I_vote_lcapFilim News ...Latest Updates.... - Page 4 I_voting_barFilim News ...Latest Updates.... - Page 4 I_vote_rcap 
maadambi
Filim News ...Latest Updates.... - Page 4 I_vote_lcapFilim News ...Latest Updates.... - Page 4 I_voting_barFilim News ...Latest Updates.... - Page 4 I_vote_rcap 
mohan
Filim News ...Latest Updates.... - Page 4 I_vote_lcapFilim News ...Latest Updates.... - Page 4 I_voting_barFilim News ...Latest Updates.... - Page 4 I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Filim News ...Latest Updates.... - Page 4 Image
Powered by website-hit-counters.com .
flag
Filim News ...Latest Updates.... - Page 4 Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Filim News ...Latest Updates....

Go down 
+41
mangalasseri
nair
achayan
narendrannair
thambi
thalathil dineshan
saivar
meeshamadhavan
thanthonni
manzoor
vikalan
baasha
kiwi
avatar
balagolapan
MANNADIYAR
willy
thankan
sanjeev
vettukuzhi
dilipfan
neelakandan
Alexander
manikandan
machan
bharathchandran
shyam
innachan
mohan
smitha
menon
suku
appukuttan
devan
manavalan
kannan nair
M.R.P
mancheri majeed
nishpakshan
roshanpeter
naayakan
45 posters
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next
AuthorMessage
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptySun Oct 16, 2011 9:39 pm

വീരപുത്രനെതിരേ ഹമീദ് ചേന്ദമംഗലൂര്‍

[You must be registered and logged in to see this image.]

കോഴിക്കോട്: പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വീരപുത്രനില്‍ ചരിത്രം വളച്ചൊടിക്കുന്നുവെന്നാരോപിച്ച് അധ്യാപകനും എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗലൂര്‍ രംഗത്ത്. സാഹിബിന്റെ സ്വാഭാവികമായ മരണം സിനിമയില്‍ കൊലപാതകമാക്കുകയാണ് ചെയ്യുന്നത്. ഹൃദയസ്തംഭനം മൂലമാണ് അദ്ദേഹം മരിച്ചത്. തിയേറ്ററുകളില്‍ നിന്ന് ചിത്രം ഉടന്‍ പിന്‍വലിക്കണം-പ്രമുഖ ചാനലില്‍ നടന്ന സിനിമാ ചര്‍ച്ചയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ചേന്ദമംഗലൂരിലുള്ള എന്റെ തറവാട്ടില്‍ നിന്നാണ് സാഹിബ് അവസാനമായി ഭക്ഷണം കഴിച്ചത്. പൊറ്റശ്ശേരി അങ്ങാടിയിലെത്തിയപ്പോള്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. അന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോ എ നാരായണന്‍ നായര്‍ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കൊലപാതകമാണെന്ന് പറയുന്നത് എന്റെ തറവാടിനു മാനക്കേടാണ്-മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ചേന്ദമംഗലൂര്‍ വ്യക്തമാക്കി.

കെ എ കൊടുങ്ങല്ലൂര്‍, പി പി ഉമ്മര്‍കോയ, എസ് കെ പൊറ്റക്കാട്, എന്‍പി മുഹമ്മദ് എന്നിവര്‍ തയ്യാറാക്കിയ സാഹിബിന്റെ ജീവചരിത്രഗ്രന്ഥത്തിലും സ്വാഭാവിക മരണമാണെന്നാണ് എഴുതിയിരിക്കുന്നത്.

ചരിത്രപുരുഷന്മാരുടെ ജനനത്തെയും മരണത്തെയും കുറിച്ച് ഇത്തരത്തില്‍ വ്യാജനിര്‍മിതികള്‍ ഉണ്ടാക്കുന്നത് വരും തലമുറയെ തെറ്റിദ്ധരിപ്പിക്കും. സിനിമയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കും. എന്നാല്‍ ഇത് സംവിധായകന്റെ സ്വാതന്ത്ര്യം മാത്രമാണെന്നാണ് പിടി കുഞ്ഞുമുഹമ്മദിന്റെ നിലപാട്
Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptySun Oct 16, 2011 9:50 pm

'വീരപുത്രന്‍'; ആരോപണങ്ങള്‍ അസംബന്ധം!


[You must be registered and logged in to see this image.]

മുഹമ്മദ്‌ അബ്ദുള്‍ റഹ്മാന്‍ സാഹിബിനെ ചതിച്ച് കൊല്ലുകയായിരുന്നു എന്ന വാദം അവതരിപ്പിച്ച വീരപുത്രന്‍ എന്ന സിനിമയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെല്ലാം അസംബന്ധമാണെന്ന് സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ്. സൂക്ഷ്മമായി ചരിത്രം പഠിച്ച ശേഷമാണ് താന്‍ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എന്നാണ് പിടി കുഞ്ഞുമുഹമ്മദ് പറയുന്നത്.

ബ്രിട്ടീഷ് അനുകൂലിയായും ചേന്ദമംഗലൂരിലെ അധികാരിയുമായിരുന്ന കളത്തിങ്കല്‍ അബ്ദുസലാമിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് അബ്ദുള്‍ റഹ്മാന്‍ സാഹിബ് കുഴഞ്ഞ് വീണ് മരിക്കുന്നത്. അബ്ദുസലാമിന്റെ കുടുംബത്തിന്‌ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥരുമായും ആമു സാഹിബുമായുള്ള ബന്ധത്തെ ചൂണ്ടിക്കാണിച്ച് കൊണ്ട് കൊലപാതകസാധ്യത തള്ളിപ്പറയാന്‍ പറ്റില്ലെന്നാണ് പിടി കുഞ്ഞുമുഹമ്മദ് പറയുന്നത്.
എന്നാല്‍ അബ്ദുസലാമിന്റെ മകനും പ്രമുഖ എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗലൂര്‍ ഈ വികലവീക്ഷണത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. തന്റെ കുടുംബത്തെ അപമാനിക്കുന്ന ഈ സിനിമ ഉടനടി തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കണം എന്നാണ് ഹമീദ് ചേന്ദമംഗലൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന് എതിരെ നിരന്തരം ശബ്ദമുയര്‍ത്തുകയും പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്ത അബ്ദുള്‍റഹ്മാന്‍ സാഹിബിനെ ചതിപ്രയോഗത്തിലൂടെ മാത്രമേ ഉന്മൂലനംചെയ്യാന്‍ പറ്റുകയുള്ളൂവെന്ന്‌ ബ്രിട്ടീഷ്‌ സേനയ്ക്കു നന്നായറിയാമായിരുന്നു. സാഹിബിന്റെ അടുത്ത സുഹൃത്തായിരുന്ന അധികാരിയെ ബ്രിട്ടീഷുകാര്‍ കരുവാക്കിയതാവാം എന്നതാണ്‌ ചേന്ദമംഗല്ലൂര്‍ പ്രദേശവാസികള്‍ പറയുന്നത്.

വീരപുത്രനെ ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ടെങ്കിലും തീയേറ്ററുകളില്‍ വീരപുത്രന്‍ പരാജയപ്പെട്ടു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിശാലമായ ക്യാന്‍വാസില്‍ ഒരുക്കിയിട്ടും ചിത്രം മനസിലേക്ക്‌ ഇറങ്ങിച്ചെല്ലാത്തതിന്റെ കാരണം ദുര്‍ബലമായ തിരക്കഥ തന്നെയാണ്‌. എന്‍പി മുഹമ്മദിന്റെ കഥയാണ്‌ ചിത്രത്തിന് ആധാരമെങ്കിലും സംഭാഷണം പലപ്പോഴും നാടകീയമായി. രമേഷ്‌ നാരായണന്‍ ഈണമിട്ട വരികള്‍ നിലവാരം പുലര്‍ത്തി. സാഹിബിന്റെ വേഷം നരേന്‍ എന്ന യുവനടന് നേട്ടമുണ്ടാക്കും എന്ന് പറയാതെ വയ്യ.
Back to top Go down
saivar
New Member
New Member
saivar


Posts : 45
Points : 51
Reputation : 0
Join date : 2011-02-06

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyTue Oct 18, 2011 2:54 am

പ്രിയന്‍ ചിത്രത്തില്‍ ആമിര്‍ഖാന്‍ നായകന്‍; ഒപ്പം ലാലും

ഏറെക്കാലത്തിന് ശേഷം മലയാളികള്‍ക്കായി അറബിയും ഒട്ടകവും പി.മാധവന്‍ നായരും പൂര്‍ത്തിയാക്കി പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലെ തിരക്കിലേക്ക്. എയിഡ്‌സ് പ്രമേയമാക്കി ഒരുക്കുന്ന പ്രിയന്റ പുതിയ ചിത്രത്തില്‍ ആമിര്‍ഖാനായിരിക്കും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. ഏറെക്കാലമായി പ്രിയന്റെ ആലോചനയിലുള്ള ഈ പ്രോജക്ടില്‍ എട്ട് പേരുടെ കഥയാണ് പറയുന്നത്. ഇതില്‍ ഒരു കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുമെന്നും പ്രിയന്‍ വെളിപ്പെടുത്തി.

'സിനിമയുടെ കഥ ഇഷ്ടപ്പെട്ട ആമിര്‍ ഖാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. തിരക്കഥാ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ആമിര്‍ ആവശ്യപ്പെട്ടിരിക്കുകയെന്നും പ്രിയന്‍ വ്യക്തമാക്കി.

ഇതില്‍ പാട്ടുകളോ, തമാശരംഗങ്ങളോ ഉണ്ടാവില്ല. കൊമേഴ്‌സ്യല്‍ വിജയത്തിനായുള്ള ഒരു ചേരുവയും ചിത്രത്തിലുണ്ടാവില്ല. മിക്കവാറും ആമിര്‍ ഖാന്‍ തന്നെയായിരിക്കും സിനിമ നിര്‍മ്മിക്കുകയെന്നും സൂചനയുണ്ട്.

വമ്പന്‍ താരനിരയെ അണിനിരത്തി പ്രിയന്‍ സംവിധാനം ചെയ്ത 'തേസ്' റിലീസിന് തയാറെടുക്കുന്നതിനിടെയാണ് പുതിയ ചിത്രത്തിന്റെ ജോലിയിലേക്ക് പ്രിയന്‍ കടക്കുന്നത്. അനില്‍ കപൂര്‍, അജയ് ദേവ്ഗണ്‍, കങ്കണ റാവത്ത്, സയീദ് ഖാന്‍ തുടങ്ങിയവരെല്ലാം അഭിനയിക്കുന്ന തേസ്സില്‍ മോഹന്‍ലാല്‍ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിലെ പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഏറെ അംഗീകാരങ്ങള്‍ നേടിക്കൊടുത്ത കാഞ്ചീവരത്തിന് ശേഷം പ്രിയന്‍ വീണ്ടും റിയലിസ്റ്റിക് സിനിമയിലേക്ക് മടങ്ങുന്നത്. തന്റെ കരിയറിലെ നിര്‍ണായക ചിത്രമായിരിക്കും എയ്ഡ്‌സ് വിഷയമാകുന്ന സിനിമയെന്നാണ് പ്രിയന്‍ പറയുന്നത്.

'ബോളിവുഡിലെ പ്രധാന താരങ്ങളെയെല്ലാം വെച്ച് സിനിമയെടുത്തിട്ടിട്ടുണ്ടെങ്കിലും ബിഗ് ബിയെ നായകനാക്കി ഒരു ചിത്രം തന്റെ സ്വപ്‌നമാണ്. പരസ്യചിത്രങ്ങള്‍ക്കായി അമിതാഭ് ബച്ചനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഇനി അദ്ദേഹത്തെ വെച്ച് ഒരു സിനിമയാണ് ആഗ്രഹം'-പ്രിയന്‍
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyWed Oct 19, 2011 12:27 am

nalla copy adikkaaan pattiya gatha kittikkaanilla................


amithabh bachante van nashtam...!!!!!!!!!!!!!!
Back to top Go down
machan
Active member
Active member
machan


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyWed Oct 19, 2011 11:13 pm

അര്‍ച്ചന കവി ‘ചിമിട്ടി’, ഭാഗ്യം വരുന്ന വഴി!

[You must be registered and logged in to see this image.]

ചില മലയാളി താരങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരുന്നത് തമിഴകമാണ്. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന് മുന്നൂറ്‌ മലയാളം സിനിമകള്‍ ക്രെഡിറ്റിലുണ്ടെങ്കിലും ‘ഇരുവര്‍’ കൂടുതല്‍ സ്പെഷ്യലായ ഒന്നല്ലേ? അമല പോളിന് ‘മൈന’ കിട്ടിയതോടെ ജാതകം തന്നെ മാറിപ്പോയി. നയന്‍‌താരയ്ക്കും അസിനും ഭാഗ്യം കൊണ്ടുവന്നത് തമിഴകമല്ലേ?

‘കുഞ്ഞിമാളു’വായി മലയാളത്തില്‍ അരങ്ങേറിയ അര്‍ച്ചന കവി എന്ന യുവനടിക്ക് പിന്നീട് ‘മമ്മി ആന്‍റ് മീ’യിലെ ജ്യുവല്‍ മാത്രമാണ് എടുത്തുപറയാനുള്ള ഒരു കഥാപാത്രം. കുറേ സിനിമകളില്‍ അഭിനയിച്ചെങ്കിലും അര്‍ച്ചനയ്ക്ക് കരുത്തുള്ള വേഷങ്ങള്‍, ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ മലയാളം നല്‍കിയില്ല.

തമിഴകം അര്‍ച്ചന കവിക്കും ഭാഗ്യം കൊണ്ടുവരികയാണ്. വെയില്‍, അങ്ങാടിത്തെരു എന്നീ സിനിമകള്‍ക്ക് ശേഷം വസന്തബാലന്‍ സംവിധാനം ചെയ്യുന്ന ‘അരവാന്‍’ എന്ന ചിത്രത്തില്‍ അര്‍ച്ചനയാണ് നായിക. ആദി നായകനാകുന്ന ഈ ചിത്രം ഒരു ചരിത്ര സിനിമയാണ്. ‘ചിമിട്ടി’ എന്നാണ് അര്‍ച്ചന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

വളരെ ബോള്‍ഡും അഗ്രസീവുമായ കഥാപാത്രമാണ് ചിമിട്ടി. തന്‍റെ ചുറ്റുമുള്ളവരെയെല്ലാം ഭരിച്ചുനടക്കുന്നവള്‍. അരവാനില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ കഥാപാത്രത്തിലൂടെ അര്‍ച്ചന കോളിവുഡിന് പ്രിയപ്പെട്ട നായികയായി മാറുമെന്നാണ് പ്രതീക്ഷ. കഥാപാത്രത്തിന്‍റെ ശരീരഭാഷ ഉള്‍ക്കൊള്ളാനും മധുര സ്ലാംഗില്‍ സംസാരിക്കാനും അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും അര്‍ച്ചന സ്കോര്‍ ചെയ്തെന്നുതന്നെയാണ് സംവിധായകന്‍റെ അഭിപ്രായം.

പശുപതി, കബീര്‍ ബേദി, ഭരത്, ശ്വേതാ മേനോന്‍, ധന്‍സിക തുടങ്ങിയവരും ചിത്രത്തിലെ താരങ്ങളാണ്. 1310നും 1910നും ഇടയിലുള്ള കാലഘട്ടമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘കാവല്‍ കോട്ടം’ എന്ന തമിഴ് നോവലിലെ ഒരു അധ്യായമാണ് ‘അരവാന്‍’ എന്ന ചിത്രമായി വസന്തബാലന്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 30ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyThu Oct 20, 2011 2:50 am

oru seat ozhinjukidakkuvallee.....
parishramichaal avidethaaam.............






Back to top Go down
mohan
Royal Fighter
Royal Fighter
mohan


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyThu Oct 20, 2011 11:18 pm

നല്ല നിരൂപണത്തിന് സംവിധായകരുടെ കൈക്കൂലി

[You must be registered and logged in to see this image.]

ഒരു സിനിമ തീയേറ്ററില്‍ ഓടാതിരിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ടാകും. സൂപ്പര്‍താരചിത്രങ്ങള്‍ക്ക് ആദ്യ ദിവസം തീയേറ്ററില്‍ ജനം ഒഴുകിയെത്തുകയും പിന്നീട് തിരക്ക് കുറയുകയും ചെയ്താല്‍ ആ ചിത്രം മോശമാണെന്ന നിഗമനത്തിലെത്താം. തങ്ങളുടെ ചിത്രം വളരെ നല്ലതാണെന്നും എല്ലാവരും തീയേറ്ററില്‍ പോയി കാണണമെന്നുമൊക്കെ ചിത്രത്തിലെ താരങ്ങളും സംവിധായകനും ആവര്‍ത്തിച്ചു കൊണ്ടിരിയ്ക്കും. എന്നാല്‍ ചിത്രം വിജയിപ്പിക്കാന്‍ വേണ്ടി ചില സംവിധായകര്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാവുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

അടുത്തിടെ മുംബൈ ഫിലിം ഫെസ്റ്റിവെലിന്റെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ ഇതെ പറ്റി ഒരു ചര്‍ച്ച നടക്കുകയുണ്ടായി. സിനിമയെ പറ്റി നല്ല നിരൂപണമെഴുതാന്‍ വേണ്ടി തനിയ്ക്ക് ഒരു ബോളിവുഡ് ചിത്രത്തിന്റെ സംവിധായകന്‍ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് നാഷ്ണല്‍ കള്‍ച്ചറല്‍ എഡിറ്റര്‍ ശേഖര്‍ വെളിപ്പെടുത്തി.

ബോളിവുഡില്‍ വന്‍ ഹിറ്റായി മാറിയ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിന് താന്‍ എഴുതിയ നിരൂപണം സല്‍മാന്‍ ഖാന്റെ ആരാധകരെ പ്രകോപിപ്പിച്ചുവെന്നും ഇതിനെ തുടര്‍ന്ന് ഒരാഴ്ച തനിയ്ക്ക് ബോഡിഗാര്‍ഡിനെ കൂടെ കൊണ്ടു നടക്കേണ്ട അവസ്ഥ വന്നുവെന്നും
സിനിമാനിരൂപകയായ അനുപമ ചോപ്ര പറഞ്ഞു.

ചില സംവിധായകര്‍ ഇത്തരത്തില്‍ തങ്ങളുടെ സിനിമയെ കുറിച്ച് നല്ലത് എഴുതിയ്ക്കാന്‍ പണമൊഴുക്കാറുണ്ടെന്ന് സംവിധായകന്‍ നിഖില്‍ അദ്വാനി പറഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയ ജനങ്ങളില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് തെറ്റായ നിരൂപണമെഴുതി ജനങ്ങളെ കബളിപ്പിക്കുന്നത് അത്ര എളുപ്പമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Back to top Go down
mohan
Royal Fighter
Royal Fighter
mohan


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyThu Oct 20, 2011 11:45 pm

മൈഥിലിയും നിത്യയും ചട്ടക്കാരിയെ ഉപേക്ഷിച്ചു


[You must be registered and logged in to see this image.]

പഴയകാല ഹിറ്റ് ചിത്രമായ ചട്ടക്കാരി റീമേക് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ വന്നിട്ട് ഏറെ നാളായി. കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രം അദ്ദേഹത്തിന്റെ മകന്‍ സന്തോഷ് സേതുമാധവനാണ് റീമേക് ചെയ്യുന്നത്. എന്നാല്‍ നായികയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ റീമേക് ഇനിയും നീളുകയാണ്.

നേരത്തേ മൈഥിലി ചിത്രത്തില്‍ നായികയാവുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് നിത്യ മേനോന്‍ ചട്ടക്കാരിയാകുമെന്ന് കേട്ടു. ഇപ്പോള്‍ ഇവര്‍ രണ്ടുപേരും ചിത്രത്തിലില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചട്ടക്കാരിയിലേയ്ക്കുള്ള ക്ഷണം നിത്യ മേനോന്‍ നിരസിക്കുകയാണുണ്ടായത്.

ചട്ടക്കാരിയില്‍ ലക്ഷ്മിയും മോഹനുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലക്ഷ്മി ചെയ്ത ജൂലിയെന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടിയിരുന്നു. ചട്ടക്കാരിയില്‍ അഭിനയിക്കാന്‍ താനില്ലെന്ന് പറഞ്ഞതില്‍ പകപോക്കാനാണ് ചില നിര്‍്മ്മാതാക്കള്‍ തനിയ്‌ക്കെതിരെ നിസാര കാരണങ്ങള്‍ പറഞ്ഞ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് നിത്യ മേനോന്‍ ആരോപിച്ചിരുന്നു.

എന്തായാലും രതിനിര്‍വേദത്തിലെ രതിച്ചേച്ചിയുടെ കഥാപാത്രത്തെ ഏറ്റെടുക്കാന്‍ നടി ശ്വേത മേനോന്‍ കാണിച്ച ധൈര്യം ചട്ടക്കാരിയുടെ കാര്യത്തില്‍ ഒരു നടിയും കാണിക്കുന്നില്ലെന്നതാണ് പുതിയ അവസ്ഥ. ജൂലിയെന്ന കഥാപാത്രത്തെ ഏറ്റെടുക്കാന്‍ ഒരു നടി തയ്യാറാവുന്നതുവരെ സന്തോഷ് സേതുമാധവന്റെ ഡ്രീം പ്രൊജക്ടായ ചട്ടക്കാരി റീമേക് മുന്നോട്ടുപോകില്ലെന്നുതന്നെയാണ് സൂചനകള്‍.
Back to top Go down
bharathchandran
Active member
Active member
bharathchandran


Posts : 170
Points : 192
Reputation : 0
Join date : 2010-03-18
Location : Kollam

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyTue Oct 25, 2011 1:32 am

ചിരിപ്പിക്കാന്‍ വീണ്ടും സിദ്ദിക്ക് ലാല്‍ ടീം!

[You must be registered and logged in to see this image.]


സിദ്ദിക്കും ലാലും പിരിഞ്ഞിട്ട് വര്‍ഷങ്ങളായി. എന്നാല്‍ അവര്‍ സിനിമകളിലൂടെ നല്‍കിയ ചിരി പ്രേക്ഷകമുഖങ്ങളില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. അവര്‍ മലയാള സിനിമയ്ക്ക് നല്‍കിയ അഞ്ചു സിനിമകള്‍ എക്കാലത്തെയും മികച്ച ചിരിച്ചിത്രങ്ങളാണ്.

സിദ്ദിക്കും ലാലും പിരിയുകയും പിന്നീട് ഇരുവരും തങ്ങളുടേതായ മേഖലകളില്‍ കഴിവ് തെളിയിക്കുകയും ചെയ്തു. ലാല്‍ ഇന്ന് നടനും നിര്‍മ്മാതാവും സംവിധായകനുമാണ്. സിദ്ദിക്കിന്‍റെ പെരുമ ബോളിവുഡ് വരെ എത്തിനില്‍ക്കുന്നു.

ഇരുവരും വീണ്ടും ഒന്നിച്ചാലോ? ‘അങ്ങനെയൊന്ന് ഉണ്ടാകില്ല’ എന്ന് സിദ്ദിക്ക് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ചിരിപ്പിക്കാന്‍ ‘സിദ്ദിക്ക് ലാല്‍ ടീം’ വീണ്ടും എത്തുന്നു എന്നൊരു വാര്‍ത്തയാണ് മലയാളം വെബ്‌ദുനിയ ഇപ്പോള്‍ വായനക്കാര്‍ക്ക് നല്‍കുന്നത്.

ഇരുവരും ചേര്‍ന്നെഴുതിയ ആറു തിരക്കഥകള്‍ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുകയാണ്. റാം‌ജിറാവു സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല, മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്നീ സിനിമകളുടെ തിരക്കഥകളാണ് മാതൃഭൂമി ബുക്സ് ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്.

ഈ ആറു സിനിമകളും കോമഡി ത്രില്ലറുകളാണ്. തിരക്കഥാരചനയെ ഗൌരവമായി കാണുന്നവര്‍ക്കും ഈ സിനിമകളുടെ ആരാധകര്‍ക്കും ഒരു വിരുന്നായിരിക്കും ‘സിദ്ദിക്ക് ലാലിന്‍റെ തിരക്കഥകള്‍’.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyTue Oct 25, 2011 1:32 pm

"മൈഥിലിയും നിത്യയും ചട്ടക്കാരിയെ ഉപേക്ഷിച്ചു"



SURESH KUMAR ini enthucheyyum????
Back to top Go down
thalathil dineshan
Active member
Active member
thalathil dineshan


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 50
Location : Mumbai

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyTue Oct 25, 2011 7:08 pm

shwetha menon ne thanne veendum vilikkamello...
pullikkarikku...ithonnum valya preshnam undaakum ennu thonunnilla....
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyTue Oct 25, 2011 7:56 pm

aaavarthana virasatha undaaaville..???
Back to top Go down
manzoor
New Member
New Member
manzoor


Posts : 63
Points : 77
Reputation : 1
Join date : 2010-12-11
Age : 46
Location : Eerattupetta

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyTue Oct 25, 2011 8:47 pm

athum sathyamaanu..... allenkil pinne Shakeelayeyo...Reshma yo vallom nokkanam..ennalum padam vijaayikkum...
Back to top Go down
thanthonni
Active member
Active member
thanthonni


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyWed Oct 26, 2011 12:17 am

മുകേഷ് ഡിക്ടറ്റീവാകുന്നു

[You must be registered and logged in to see this image.]

പാച്ചുവും ഗോപാലനും എന്ന ചിത്രത്തിന് ശേഷം മുകേഷ് വീണ്ടും ശക്തമായ ഒരു കഥാപാത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് ഹാപ്പി ദര്‍ബാര്‍ എന്ന ചിത്രത്തിലൂടെ. ചിത്രത്തില്‍ മുകേഷിന്റെ കഥാപാത്രം ഒരു ഡിക്ടറ്റീവാണ്.

പാച്ചുവും ഗോപാലനും എന്ന ചിത്രത്തില്‍ മുകേഷിനൊപ്പം ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറന്‍മൂടും ഈ ചിത്രത്തില്‍ മുകേഷിനൊപ്പമുണ്ട്. ഒരു മോഷണം അന്വേഷിക്കാനെത്തുന്ന സുരാജും മുകേഷും കാണിയ്ക്കുന്ന അബദ്ധങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്.

ഒരു മുഴുനീള കോമഡി ചിത്രമായ ഹാപ്പി ദര്‍ബാര്‍ സംവിധാനം ചെയ്യുന്നത് നവാഗതനായ ഹരിയാണ്. പുതുമുഖം ലക്ഷമിയാണ് നായിക. രാഹുല്‍ മാധവും ജഗതിയും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാതങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മുകേഷ്-സുരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ ചിത്രം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുമെന്ന വിശ്വാസത്തിലാണ് സംവിധായകന്‍. ലക്കി ദര്‍ബാര്‍ എന്നു പേരിട്ടിരിരുന്ന ഈ ചിത്രം പിന്നീട് ഹാപ്പി ദര്‍ബാര്‍ ആക്കി മാറ്റുകയായിരുന്നു
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyThu Oct 27, 2011 9:26 am

ithikke venoo????
Back to top Go down
willy
Active member
Active member
willy


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyThu Oct 27, 2011 4:11 pm

ee suraj venjaramoodu ine janagalkku maduthu thudangiyille... iyyale yokke chavitti purathaakkenda samyam kazhinjille....
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyThu Oct 27, 2011 5:06 pm

MUKESHINEYUM....


GHOST HOUSE-LKKE IYAAL ENTHU KOOTHAANU KAATTIKKOOTTUNNATHU....
Back to top Go down
thambi
Active member
Active member
thambi


Posts : 244
Points : 270
Reputation : 1
Join date : 2010-01-17
Location : kothamangalam

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyThu Oct 27, 2011 5:30 pm

ലക്ഷ്‌മിക്ക്‌ സംവിധായകന്റെ ഡിന്നര്‍ ശല്യം?‍‍


[You must be registered and logged in to see this image.]


മലയാളത്തില്‍ മമ്മൂട്ടിയോടൊപ്പം തുടക്കമിട്ട നായികയാണെങ്കിലും ലക്ഷ്‌മി ശര്‍മ്മയ്‌ക്ക് സിനിമയില്‍ വിചാരിച്ചത്ര അവസരങ്ങള്‍ ലഭിച്ചില്ല. സിനിമയില്‍ അവസരമില്ലെങ്കിലും വെറുതെ ഇരുന്ന്‌ സമയം കളയാന്‍ ലക്ഷ്‌മി ഒരുക്കമായിരുന്നില്ല. അങ്ങനെയാണ്‌ അവര്‍ ഒരു സീരിയലില്‍ അതിഥി താരമായി അഭിനയിക്കാന്‍ തീരുമാനിച്ചത്‌. എന്നാല്‍, സംവിധായകന്റെ അതിരുകടന്ന പെരുമാറ്റം മൂലം അവര്‍ക്ക്‌ സെറ്റ്‌ ഉപേക്ഷിക്കേണ്ടിവന്നു എന്നാണ്‌ വാര്‍ത്തകള്‍.

സിനിമാ രംഗത്ത്‌ പെണ്‍ വിഷയത്തില്‍ ആവശ്യത്തിലധികം പേരുദോഷം ഉളളയാളാണത്രേ കഥാനായകന്‍! സിനിമയില്‍ തന്റെ പേര്‌ ചീത്തയാവുകയും അതോടൊപ്പം പല പല കാരണങ്ങളാല്‍ പുതിയ പടമൊന്നും ലഭിക്കാതിരിക്കുകയും ചെയ്‌തതോടെ അദ്ദേഹം സീരിലയലിലേക്ക്‌ ശ്രദ്ധ മാറ്റി.

എന്തായാലും ലക്ഷ്‌മി വന്നതോടെ സംവിധായകന്‍ ഒന്നുകൂടി ഉഷാറായി എന്നും അവരെ ചുറ്റിപ്പറ്റിയായി പിന്നീടുളള നീക്കങ്ങള്‍ എന്നുമാണ്‌ സിനിമ-സീരിയല്‍ വൃത്തങ്ങള്‍ പറയുന്നത്‌. തന്റെ മുറി തമിഴും ഇംഗ്ലീഷുമൊക്കെക്കൊണ്ട്‌നായികയെ സ്വാധീനിക്കാന്‍ വൃഥാശ്രമവും തുടങ്ങി. നടിയെ ഡിന്നറിന്‌ വിളിച്ചാണ്‌ സംവിധായകന്‍ ആരംഭിച്ചത്‌. എന്നാല്‍, തലയില്‍ വിഗ്ഗും കവിളില്‍ റോസ്‌ പൗഡറും കണ്ണില്‍ കൂളിംങ്ങ്‌ ഗ്ലാസുമായി സെറ്റില്‍ വരുന്ന സംവിധായകനെ ഒരു ജോക്കറെപ്പോലെയേ നായിക കണ്ടുള്ളൂ.

ഓരോ ദിവസവും നടി ഓരോ ഒഴിവുകഴിവ്‌ പറഞ്ഞ്‌ മാറിയിട്ടും സംവിധായകന്‍ ഡിന്നറില്‍ പിടിച്ചു നിന്നു. അവസാനം നടി ഡിന്നറിന്‌ പോകാമൊന്ന്‌ സമ്മതിച്ചു. എന്നാല്‍, ഡിന്നര്‍ സ്വന്തം മുറിയില്‍ തന്നെയാണെന്നും രാത്രി അവിടെ സംസാരിച്ചിരിക്കാമെന്നും പറഞ്ഞതോടെ ലക്ഷ്‌മിയുടെ നിയന്ത്രണം നഷ്‌ടപ്പെട്ടു. കളളക്കാമുകന്‍ സംവിധായകനെ അവര്‍ കന്നട, തമിഴ്‌, ഇംഗ്ലീഷ്‌ എന്നിങ്ങനെ അറിയാവുന്ന ഭാഷയിലെല്ലാം തെറി പറഞ്ഞു എന്ന്‌ മാത്രമല്ല താര സംഘടനയായ അമ്മയ്‌ക്ക് പരാതിയും നല്‍കി. എന്തായാലും ആകെ നാറിയ സംവിധായകന്‌ ഇനി ഉപരോധം വരുമോ എന്ന്‌ കാത്തിരുന്ന്‌ കാണാം.
Back to top Go down
thambi
Active member
Active member
thambi


Posts : 244
Points : 270
Reputation : 1
Join date : 2010-01-17
Location : kothamangalam

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyThu Oct 27, 2011 5:31 pm

MANNADIYAR wrote:
MUKESHINEYUM....


GHOST HOUSE-LKKE IYAAL ENTHU KOOTHAANU KAATTIKKOOTTUNNATHU....


mukesh inteyum siddique inteyum okke comedy kku pazhaya oru effect illennullathaanu sathyam..
Back to top Go down
narendrannair
Active member
Active member
narendrannair


Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 43
Location : cochin

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyThu Oct 27, 2011 10:27 pm

തിയേറ്ററുകളില്‍ തമിഴ്, ഹിന്ദി വെടിക്കെട്ട്

[You must be registered and logged in to see this image.]

ദീപാവലിയ്ക്ക് കേരളത്തിലെതിയേറ്ററുകളില്‍ അന്യഭാഷാചിത്രങ്ങളുടെ തരംഗം. വിജയ് യുടെ വേലായുധം, സൂര്യയുടെ ഏഴാം അറിവ്, ഷാരൂഖിന്റെ രാ വണ്‍ എന്നീ ചിത്രങ്ങളുടെ വരവോട് പല പ്രമുഖ തിയേറ്ററുകളില്‍ നിന്നും മലയാള ചിത്രങ്ങള്‍ എടുത്തുമാറ്റിയിരിക്കുകയാണ്.

ഈ മൂന്നു ചിത്രങ്ങളും കേരളത്തില്‍ വലിയ തരംഗമാവുകയാണ്. മൂന്നെണ്ണത്തിലും ആരാധകരേറെയുള്ളത് ഇളയദളപതിയുടെ വേലായുധത്തിന് തന്നെ. ഒപ്പം സൂര്യയും ഷാരൂഖും ഒട്ടും പിന്നിലല്ലാതെ മത്സരിക്കുകയാണ്.

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും വേണ്ടി ഫാന്‍സുകാര്‍ അടിപിടിക്കുന്നതേ ഇതുവരെ നമ്മള്‍ കണ്ടിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ ദീപാവലിയ്ക്ക് തിരുവനന്തപുരത്ത് സൂര്യ ഫാന്‍സും വിജയ് ഫാന്‍സും ഏറ്റുമുട്ടി, ഒരാള്‍ക്ക് കുത്തുമേറ്റു. അന്യഭാഷാ താരങ്ങള്‍ക്ക് കൊച്ചുകേരളത്തിലുള്ള പ്രേക്ഷകരുടെ എണ്ണക്കൂടുതലും സ്വീകാര്യതയുമല്ലാതെ മറ്റെന്താണ് ഇത് തെളിയിക്കുന്നത്.

അടിക്കടി കേരള സന്ദര്‍ശനം നടത്തിയ ബോളിവുഡ് ബാദ്ഷാ ഷാരൂഖും കേരളീയരുടെ പ്രിയതാരമാവുകയാണ്. അടുത്തിടെ കൊല്ലത്ത് ഒരു റിസോര്‍ട്ട് ഉത്ഘാടനത്തിനെത്തിയപ്പോള്‍ മലയാളം പറഞ്ഞും മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞും ഷാരൂഖ് ആളുകളെ കയ്യിലെടുത്തത് വെറുതെയായില്ല, റാവണ്‍ ഓടുന്ന തിയേറ്ററുകളിലും നല്ല തിരക്കാണ്.

കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ഷാരൂഖിന്റെ സൂപ്പര്‍ഹീറോയ്ക്ക് വന്‍ഇടം കിട്ടിയിട്ടുണ്ട്. 81 കേന്ദ്രങ്ങളിലാണ് രാ വണ്‍ പ്രദര്‍ശിപ്പിക്കുന്നത്. വിജയ്‌യുടെ വേലായുധവും സൂര്യയുടെ ഏഴാം അറിവും 111 സെന്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

മുഖ്യനഗരങ്ങളില്‍ ഒന്നിലേറെ തീയറ്റുകളിലാണ് ഈ ചിത്രങ്ങളെല്ലാം കളിക്കുന്നത്. ഇതുപോലൊരു ഓപ്പണിംഗ് ഇതിനുമുമ്പ് മലയാളക്കരയില്‍ അന്യഭാഷാചിത്രങ്ങള്‍ക്കായി ഉണ്ടായില്ല. മലയാളചിത്രങ്ങള്‍പോലും പ്രധാനനഗരങ്ങളില്‍ ഒരേസമയം വിവിധ സെന്ററുകളില്‍ പ്രദര്‍ശനത്തിനെത്താറില്ല. അത്തരമൊരു സാഹചര്യത്തിലാണ് അന്യഭാഷാ ചിത്രങ്ങള്‍ക്ക് ഈ വിധത്തില്‍ സ്വീകരണം ലഭിക്കുന്നത്. എന്തായാലും മൂന്നുതാരങ്ങളുടെയും ദീപാവലി വിജയം നിര്‍ണയിക്കുന്നതിന് ഈ കൊച്ചുകേരളത്തിലെ കളക്ഷനും നിര്‍ണായകമാകുമെന്നതില്‍ സംശയിക്കാനേറെയില്ല.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyThu Oct 27, 2011 11:55 pm

thambi wrote:
MANNADIYAR wrote:
MUKESHINEYUM....


GHOST HOUSE-LKKE IYAAL ENTHU KOOTHAANU KAATTIKKOOTTUNNATHU....


mukesh inteyum siddique inteyum okke comedy kku pazhaya oru effect illennullathaanu sathyam..



ini LAL athinte 4th partumaayittu vannaal malayaaalikal thaaangoolla....
Back to top Go down
innachan
Active member
Active member
innachan


Posts : 114
Points : 132
Reputation : 0
Join date : 2010-03-27
Age : 43
Location : thrissur

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyFri Oct 28, 2011 1:24 am

athu Lal inum nallahayittu aruiyaavunna kaaryam aanu..
Ghost house inn thanne second half inu shesham alppa m maduppu aayirunnille...climax nannayenkilum....
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptyFri Oct 28, 2011 3:50 pm

climax kuzhappamillaarunnu.........

pakshe padam poliyaaarunnu....

lavanmaare 4 pereyum sahikkunna kaaaryam valare valare budhimuttaanu
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptySat Oct 29, 2011 4:08 am

ellathinum oru paridhi undello..athumaathram alla..avar 4 perum comedy ude kaaryathil ippol pinnnokkam aanu...
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 EmptySat Oct 29, 2011 11:17 pm

wig-nte kaaaryathil munnottum
Back to top Go down
Sponsored content





Filim News ...Latest Updates.... - Page 4 Empty
PostSubject: Re: Filim News ...Latest Updates....   Filim News ...Latest Updates.... - Page 4 Empty

Back to top Go down
 
Filim News ...Latest Updates....
Back to top 
Page 4 of 9Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next
 Similar topics
-
» Filim News ...Latest Updates....
» film news latest updates....
» Tamil Film News --- LATEST UPDATES

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: