malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
    Log in
    Username:
    Password:
    Log in automatically: 
    :: I forgot my password
    malayalam4u
    Top posters
    MANNADIYAR
    Mullaperiyar .. Dam Issue... I_vote_lcapMullaperiyar .. Dam Issue... I_voting_barMullaperiyar .. Dam Issue... I_vote_rcap 
    yeldo987
    Mullaperiyar .. Dam Issue... I_vote_lcapMullaperiyar .. Dam Issue... I_voting_barMullaperiyar .. Dam Issue... I_vote_rcap 
    real hero
    Mullaperiyar .. Dam Issue... I_vote_lcapMullaperiyar .. Dam Issue... I_voting_barMullaperiyar .. Dam Issue... I_vote_rcap 
    allambans
    Mullaperiyar .. Dam Issue... I_vote_lcapMullaperiyar .. Dam Issue... I_voting_barMullaperiyar .. Dam Issue... I_vote_rcap 
    mohan.thomas
    Mullaperiyar .. Dam Issue... I_vote_lcapMullaperiyar .. Dam Issue... I_voting_barMullaperiyar .. Dam Issue... I_vote_rcap 
    ajith_mc86
    Mullaperiyar .. Dam Issue... I_vote_lcapMullaperiyar .. Dam Issue... I_voting_barMullaperiyar .. Dam Issue... I_vote_rcap 
    deathrace
    Mullaperiyar .. Dam Issue... I_vote_lcapMullaperiyar .. Dam Issue... I_voting_barMullaperiyar .. Dam Issue... I_vote_rcap 
    dracula
    Mullaperiyar .. Dam Issue... I_vote_lcapMullaperiyar .. Dam Issue... I_voting_barMullaperiyar .. Dam Issue... I_vote_rcap 
    maadambi
    Mullaperiyar .. Dam Issue... I_vote_lcapMullaperiyar .. Dam Issue... I_voting_barMullaperiyar .. Dam Issue... I_vote_rcap 
    mohan
    Mullaperiyar .. Dam Issue... I_vote_lcapMullaperiyar .. Dam Issue... I_voting_barMullaperiyar .. Dam Issue... I_vote_rcap 
    Search
     
    Display results as :
     
    Rechercher Advanced Search
    Clicks
    Mullaperiyar .. Dam Issue... Image
    Powered by website-hit-counters.com .
    flag
    Mullaperiyar .. Dam Issue... Flags_1
    m4u webstat
    malayalamcinema.forumakers.com-Google pagerank and Worth
    m4u badge
    Rating for malayalamcinema.forumakers.com
    malayalamcinema

     Mullaperiyar .. Dam Issue...

    Go down 
    +9
    meeshamadhavan
    thanthonni
    naayakan
    avatar
    suku
    neelakandan
    MANNADIYAR
    thalathil dineshan
    saivar
    13 posters
    AuthorMessage
    saivar
    New Member
    New Member
    saivar

    Posts : 45
    Points : 51
    Reputation : 0
    Join date : 2011-02-06

    Mullaperiyar .. Dam Issue... Empty
    PostSubject: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptyTue Dec 13, 2011 2:08 am

    തമിഴ് ചിത്രത്തില്‍ അഭിനയിക്കേണ്ടിയിരുന്നില്ല: റിമ കല്ലിങ്കല്‍

    [You must be registered and logged in to see this image.]

    ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പ്രാപ്തയാണ് താന്‍ എന്ന് തെളിയിച്ച നടിയാണ് റിമ കല്ലിങ്കല്‍. നീലത്താമര, ഹാപ്പി ഹസ്ബന്‍ഡ്സ്, സിറ്റി ഓഫ് ഗോഡ്, ഇന്ത്യന്‍ റുപ്പി തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. മലയാളത്തില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചു - ഭരത് നായകനായ ‘യുവന്‍ യുവതി’.

    യുവന്‍ യുവതി ശ്രദ്ധിക്കപ്പെട്ടെങ്കിലും അത് റിമയ്ക്ക് തമിഴില്‍ വലുതായി ഗുണം ചെയ്തില്ല. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നമ്മുടെ സൂപ്പര്‍താരങ്ങള്‍ പോലും പ്രതികരിക്കാന്‍ മടിച്ചുനില്‍ക്കുമ്പോള്‍ റിമ ശക്തമായി രംഗത്തിറങ്ങി. മുല്ലപ്പെരിയാറില്‍ ഡാം പണിയണമെന്ന് മഴുകുതിരി കത്തിച്ചുവച്ച് സമരം ചെയ്താണ് റിമ ആവശ്യപ്പെട്ടത്. തമിഴ് സിനിമയില്‍ അവസരം കുറയുമെന്ന പേടിയൊന്നും ഒരു പ്രശ്നത്തോട് പ്രതികരിക്കുന്നതില്‍ നിന്ന് റിമയെ വിലക്കുന്നില്ല.

    “തമിഴ് ചിത്രമായ യുവന്‍ യുവതി ഒരു സാധാരണ പ്രണയകഥയായിരുന്നു. സിനിമ നന്നായി ഓടുന്നുണ്ടെങ്കിലും ഇപ്പോള്‍ എനിക്കുതോന്നുന്നത് അത് വേണ്ടായിരുന്നു എന്നാണ്. കാരണം തമിഴില്‍ ആദ്യമായി അഭിനയിച്ചപ്പോള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമായിരുന്നു. പുതിയ നടിയുടെ അരങ്ങേറ്റം എന്ന നിലയില്‍ കൂടുതല്‍ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കണമായിരുന്നു” - റിമ സ്വയം വിലയിരുത്തുന്നു.

    മനോരമ ആഴ്ചപ്പതിപ്പിന് അനുവദിച്ച ദീര്‍ഘമായ അഭിമുഖത്തിലാണ് റിമ മുല്ലപ്പെരിയാറിനെപ്പറ്റിയും തമിഴ് സിനിമയെപ്പറ്റിയുമൊക്കെ വിശദമായി സംസാരിക്കുന്നത്.

    “മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ആത്മാര്‍ത്ഥമായ ഉത്കണ്ഠ ഉള്ളതുകൊണ്ടാണ് ഞാന്‍ സമരത്തിനിറങ്ങിയത്. അണക്കെട്ടുതകര്‍ന്നാല്‍ മുപ്പതുലക്ഷം ജനങ്ങളെ അത് ബാധിക്കും. പത്തുപേരെയേ ബാധിക്കുന്നുള്ളൂ എങ്കില്‍ പോലും അത് വലിയൊരു പ്രശ്നമാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ വര്‍ഷങ്ങളായി തീ തിന്നുകഴിയുമ്പോള്‍ അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ എനിക്ക് ബാധ്യതയുണ്ട് എന്ന് ഞാന്‍ കരുതുന്നു” - റിമ കല്ലിങ്കല്‍ പറയുന്നു
    Back to top Go down
    saivar
    New Member
    New Member
    saivar

    Posts : 45
    Points : 51
    Reputation : 0
    Join date : 2011-02-06

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptyTue Dec 13, 2011 2:17 am

    ഡാം: രജനിചിത്രത്തില്‍ നിന്ന് അസിന്‍ ഔട്ട്?

    [You must be registered and logged in to see this image.]

    തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രമായ കൊച്ചടിയാനിലെ നായികയാവാന്‍ അസിനെ പരിഗണിയ്ക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം അസിനും ഭീഷണിയായിരിക്കുകയാണ്.

    മുല്ലപ്പെരിയാര്‍ പ്രശ്‌നം ചൂടുപിടിച്ചു നില്‍ക്കുന്ന ഈ സമയത്ത് ഒരു മലയാളി നടിയെ രജനി തന്റെ ചിത്രത്തിലഭിനയിക്കാന്‍ ക്ഷണിയ്ക്കുന്നത് അംഗീകരിയ്ക്കാനാവില്ലെന്ന് ഹിന്ദു മക്കള്‍ കക്ഷി (എച്ച്എംകെ)പറയുന്നു.

    മുന്‍പ് അസിന്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. ഇതു നടിയുടെ തമിഴ് വിരുദ്ധ നിലപാടിനെയാണ് സൂചിപ്പിക്കുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്‌നം വിവാദമായിരുന്ന ഈ സമയത്ത് മലയാളി കൂടിയായ നടിയെ രജനി ചിത്രത്തിലഭിനയിപ്പിക്കുന്നതിനെ എതിര്‍ക്കും-എച്ച്എംകെയുടെ സെക്രട്ടറിയായ കണ്ണന്‍ പറഞ്ഞു.

    ചിത്രത്തില്‍ അസിന്‍ അഭിനയിക്കാനെത്തിയാല്‍ ഷൂട്ടിങ് സ്ഥലത്തും രജനീകാന്തിന്റെ വീടിനു മുന്നിലും പ്രതിഷേധം നടത്താനാണ് എച്ച്എംകെയുടെ തീരുമാനം.

    അതേസമയം അസിനെ കൊച്ചടിയാനില്‍ അഭിനയിപ്പിക്കുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നാണ് ചിത്രത്തിന്റെ സംവിധായികയായ സൗന്ദര്യ രജനീകാന്ത് പറയുന്നത്.

    അസിന് പുറമേ വിദ്യ ബാലന്‍, അനുഷ്‌ക എന്നിവരെയാണ് കൊച്ചടിയാനിലേയ്ക്ക് പരിഗണിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ രജനിയുടെ സഹോദരിയായി വേഷമിടുന്നത് സ്‌നേഹയാണ്.
    Back to top Go down
    thalathil dineshan
    Active member
    Active member
    thalathil dineshan

    Posts : 189
    Points : 205
    Reputation : 0
    Join date : 2010-05-02
    Age : 50
    Location : Mumbai

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptyThu Dec 15, 2011 1:35 am

    ‘ഡാം 999’ പ്രദര്‍ശിപ്പിച്ചാലും നോ ഇഷ്യൂ: വിജയകാന്ത്

    [You must be registered and logged in to see this image.]

    ആളുകള്‍ ഇത്ര ഒച്ചപ്പാടുണ്ടാക്കുന്ന ഡാം 999 എന്ന സിനിമ താന്‍ കണ്ടെന്നും ഇത്രയും മോശം സിനിമ അടുത്തെങ്ങും താന്‍ കണ്ടിട്ടില്ലെന്നും തമിഴ് നടനും ഡി‌എം‌ഡികെ നേതാവുമായ വിജയകാന്ത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ കേരളത്തിന്റെ കടും‌പിടുത്തത്തെ വിമര്‍ശിച്ചുകൊണ്ട് തേനിയില്‍ ഡി‌എം‌ഡികെ നടത്തുന്ന പ്രതിഷേധറാലിയില്‍ പങ്കെടുത്ത് പ്രസംഗിക്കുമ്പോഴാണ് താന്‍ ഡാം 999 എന്ന സിനിമ കണ്ട കാര്യം വിജയകാന്ത് പറഞ്ഞത്.

    “ലോകമൊട്ടുക്ക് റിലീസ് ചെയ്യുന്ന സിനിമയാണ് ഡാം 999 എന്നൊക്കെയാണ് ഞാന്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞത്. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് ആവശ്യമില്ലാത്ത ഭീതി പരത്തുന്നതിനാല്‍ ഈ സിനിമ തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത് സര്‍ക്കാര്‍ തടയുകയും ചെയ്തു. ഇത്രയും വിവാദം ഉണ്ടാക്കിയ സിനിമ ഒന്ന് കണ്ടുകളയാമെന്ന് കഴിഞ്ഞ ദിവസമാണ് ഞാന്‍ തീരുമാനിച്ചത്. തമിഴ്നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കാത്തതിനാല്‍ ബംഗളൂരില്‍ പോയാണ് ഞാന്‍ ഈ സിനിമ കണ്ടത്. ഈ സിനിമ തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിച്ചാലും നോ ഇഷ്യൂ. കാരണം ഒരൊറ്റയാളും ഈ സിനിമ കാണില്ല. ഇത്രയും മോശം സിനിമ ഈയടുത്ത കാലത്തൊന്നും ഞാന്‍ കണ്ടിട്ടില്ല” - വിജയകാന്ത് പരിഹസിച്ചു.

    സണ്‍ ടിവിയില്‍ ശബ്ദം പോയ വിജയകാന്ത്!

    പ്രതിഷേധറാലിയില്‍ വിജയകാന്ത് പങ്കെടുത്ത് സംസാരിക്കുന്നതിന്റെ ‘ലൈവ്’ നല്‍‌കിക്കൊണ്ടിരുന്ന ഡി‌എം‌കെ ചാനലായ സണ്‍ ടിവിക്ക് അക്കിടി പറ്റി. കേരളത്തിനെയും കേന്ദ്രത്തെയും തമിഴ്നാട് സര്‍ക്കാരിനെയും വിമര്‍ശിച്ചുകൊണ്ടാണ് വിജയകാന്ത് പ്രസംഗം തുടങ്ങിയത്. എന്നാല്‍, പ്രസംഗം പുരോഗമിക്കുന്നതിനിടയില്‍ വിജയകാന്തിന്റെ ഭാവം മാറി. വിജയകാന്ത് ഡി‌എം‌കെ നേതാവ് കരുണാനിധിയെയും മകന്‍ സ്റ്റാലിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെ സണ്‍ ടിവിയില്‍ വിജയകാന്തിന്റെ ശബ്ദം പോയി. തുടര്‍ന്ന് സണ്‍ ടിവി ‘ലൈവ്’ നിര്‍ത്തി മുഖം രക്ഷിച്ചു
    Back to top Go down
    MANNADIYAR
    Moderator
    Moderator
    MANNADIYAR

    Posts : 7885
    Points : 8170
    Reputation : 15
    Join date : 2010-02-02

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptyThu Dec 15, 2011 9:03 am

    ingerippo aa thallayumaaayittu cheriya udakkilaaanu

    athukondu parayunnathaavum
    Back to top Go down
    neelakandan
    Active member
    Active member
    neelakandan

    Posts : 138
    Points : 147
    Reputation : 0
    Join date : 2010-04-03
    Age : 44
    Location : Tvm...

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptySat Dec 17, 2011 10:12 pm

    enthokkeyaayirunnu....mullapperiyaar thakarnnal preshnam aanu..ippol dhe Keralathilulla rashtrreya kkarulppede ullavar parayunnu kuzhappamilla ennu...
    Back to top Go down
    neelakandan
    Active member
    Active member
    neelakandan

    Posts : 138
    Points : 147
    Reputation : 0
    Join date : 2010-04-03
    Age : 44
    Location : Tvm...

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptySat Dec 17, 2011 10:21 pm

    നമ്പര്‍ 66 മധുര ബസിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്തി

    [You must be registered and logged in to see this image.]

    തെങ്കാശി: മലയാളി സംവിധായകന്‍ എം.എ നിഷാദിന്റെ നമ്പര്‍ 66 മധുര ബസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് എംഡിഎംകെ പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി.

    തെങ്കാശിയിലെ സുന്ദരപാണ്ഡ്യപുരത്തെ ലൊക്കേഷനില്‍ എത്തിയ പ്രവര്‍ത്തകര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തമിഴ്‌നാട് വിട്ടുപോകാനാണ് 40തോളം പേര്‍ വരുന്ന അക്രമിസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

    തമിഴ് നടന്‍ പശുപതി നായകനായി അഭിനയിക്കുന്ന ചിത്രമാണിത് എന്ന് പറഞ്ഞിട്ടുപോലും സംഘം ഷൂട്ടിങ് നിര്‍ത്താന്‍ ആവശ്യപ്പെടുകയും സെറ്റിലുള്ളവരെ അവഹേളിക്കുകയുമായിരുന്നുവത്രേ.

    അക്രമികളുടെ നിലപാടിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ സംവിധായകനുള്‍പ്പെടെയുള്ളവരെ എംഡിഎംകെ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാനും ശ്രമിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ പലയിടത്തും മലയാളികള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നുണ്ട്. ഈ സംഭവവും ഇതിന്റെ ഭാഗമാണെന്നാണ് സൂചന
    Back to top Go down
    neelakandan
    Active member
    Active member
    neelakandan

    Posts : 138
    Points : 147
    Reputation : 0
    Join date : 2010-04-03
    Age : 44
    Location : Tvm...

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptySat Dec 17, 2011 10:23 pm

    ഡാം തകര്‍ന്നാലും കുഴപ്പമില്ല: മേജര്‍ രവി

    [You must be registered and logged in to see this image.]

    ആലപ്പുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ കുഴപ്പമില്ലെന്ന് സംവിധായകന്‍ മേജര്‍ രവി. സേവാദള്‍ ജില്ലാക്കമ്മിറ്റി ആലപ്പുഴയില്‍ സംഘടിപ്പിച്ച സ്വദേശാഭിമാനി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കേരളത്തോടുള്ള സ്‌നേഹത്തേക്കാളുപരി കസേരയോടുള്ള സ്‌നേഹമാണ് മുല്ലപ്പെരിയാര്‍ സമരത്തിനു പിന്നില്‍ രാഷ്ട്രീയക്കാര്‍ക്കുള്ളത്. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ അതു തടയാനുള്ള കരുത്ത് ഇടുക്കി ഡാമിനുണ്ട്്. പ്രശ്‌നം രാഷ്ട്രീയകക്ഷികള്‍ ഊതിപ്പെരുപ്പിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്നും സംവിധായകന്‍ പറഞ്ഞു.

    മുല്ലപ്പെരിയാര്‍ വിഷയം ഇത്രയും വഷളാക്കിയത് രാഷ്ട്രീയക്കാരാണ്. ഡാം പൊട്ടിയാല്‍ എങ്ങനെ രക്ഷപ്പെടണം എന്നതു സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വെണ്ടുരുത്തി പാലത്തില്‍ നിന്ന് താഴേക്കുചാടി താന്‍ കാട്ടാമെന്ന് മേജര്‍ രവി പറഞ്ഞു.
    Back to top Go down
    suku
    Moderator
    Moderator
    suku

    Posts : 704
    Points : 830
    Reputation : 2
    Join date : 2010-02-10
    Age : 35
    Location : moovattupuzha

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptySun Dec 18, 2011 9:13 pm

    സംവിധായകന്‍ വൈശാഖിനെ തമിഴര്‍ തടഞ്ഞു

    [You must be registered and logged in to see this image.]

    പൊളളാച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌ പാര്‍ട്ടികള്‍ മലയാളികള്‍ക്ക്‌ നേരെയുളള നിലപാട്‌ കര്‍ശനമാക്കുന്നു. കഴിഞ്ഞ ദിവസം സംവിധായകന്‍ എംഎ നിഷാദിന്റെ പുതിയ ചിത്രമായ 'നന്പര്‍ 66 മധുര ബസി'ന്റെ ഷൂട്ടിങ് തടസ്സപ്പെടുത്തിയതിന് പിന്നാലെ വീണ്ടും സിനിമാക്കാര്‍ക്കെതിരെ പ്രതിഷേധം.

    പൊളളാച്ചിയില്‍ ലൊക്കേഷന്‍ നോക്കാനെത്തിയ സംവിധായകന്‍ വൈശാഖിനെ എംഡിഎംകെ പ്രവര്‍ത്തകര്‍ ഹോട്ടലില്‍ തടഞ്ഞു. വൈശാഖും കൂട്ടരും താമസിച്ചിരുന്ന ഹോട്ടല്‍ എംഡിഎംകെ പ്രവര്‍ത്തകര്‍ വളഞ്ഞതിനെ തുടര്‍ന്ന്‌ തമിഴ്‌നാട്‌ പോലീസ്‌ എത്തിയാണ്‌ ഇവരെ സുരക്ഷിതമായി അതിര്‍ത്തി കടത്തിയത്‌.

    മല്ലുസിംഗ്‌ എന്ന സിനിമയുടെ ലൊക്കേഷന്‍ നോക്കുന്നതിനു വേണ്ടിയായിരുന്നു വൈശാഖും സംഘവും പൊളളാച്ചിയില്‍ എത്തിയത്‌. 'നമ്പര്‍ 66 മധുര ബസ്‌' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നടക്കുന്നതിനിടെ നിഷാദിനെ തെങ്കാശിയില്‍ വച്ച്‌ ഒരു സംഘം കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഷൂട്ടിങ് നിര്‍ത്തിവെയ്ക്കാനും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സംഘം കേരളത്തിലേയ്ക്ക് മടങ്ങിയിരുന്നു.
    Back to top Go down
    MANNADIYAR
    Moderator
    Moderator
    MANNADIYAR

    Posts : 7885
    Points : 8170
    Reputation : 15
    Join date : 2010-02-02

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptyWed Dec 21, 2011 8:53 am

    neelakandan wrote:
    enthokkeyaayirunnu....mullapperiyaar thakarnnal preshnam aanu..ippol dhe Keralathilulla rashtrreya kkarulppede ullavar parayunnu kuzhappamilla ennu...

    MINOR RAVI oru divasam etho kaaayalil chaadumennu kettirunnu, ee prashnathil..

    ippo parayunnu, thakarnnaaalum oru kuzhappavumillnnu

    ingerkku vattaaano?
    Back to top Go down
    avatar
    Active member
    Active member
    avatar

    Posts : 149
    Points : 165
    Reputation : 0
    Join date : 2010-04-03
    Age : 94
    Location : Pandora

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptyFri Dec 23, 2011 6:10 am

    [b]മുല്ലപ്പെരിയാര്‍ ആശങ്കയായി 'സ്വാമി'‍[b]

    [You must be registered and logged in to see this image.]

    മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാല്‍ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ ഉണ്ടാകാവുന്ന വരള്‍ച്ചയുടെ കഥ പറയുന്ന 'സ്വാമി' എന്ന ചിത്രം റിലീസിംഗിന്‌ തയ്യാറെടുക്കുന്നു. ചെന്നൈയിലെ ഒരു വ്യവസായ പ്രമുഖനാണ്‌ ഈ ചിത്രത്തിന്‌ പിന്നില്‍. വിജീഷ്‌ മണിയാണ്‌ സംവിധായകന്‍.

    തമിഴിലും മലയാളത്തിലുമായി നിര്‍മ്മിക്കുന്ന സ്വാമിയെക്കുറിച്ച്‌ സൈബര്‍ സ്‌പേസില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്‌. യു ട്യൂബില്‍ അപ്‌ലോഡ്‌ ചെയ്‌തിരിക്കുന്ന 'നാരായണ' എന്ന ഗാനത്തില്‍ വരള്‍ച്ചയില്‍ തമിഴ്‌നാട്‌ ഗ്രാമങ്ങള്‍ക്കുണ്ടാകുന്ന നാശം പരമാവധി തീവ്രതയോടെ ചിത്രീകരിച്ചിട്ടുണ്ട്‌. ഡാം തകര്‍ന്നാലും മറ്റൊരിടത്ത്‌ സ്‌ഥാപിച്ചാലും തമിഴ്‌നാടിന്‌ നിലവില്‍ കിട്ടുന്ന ജലം കിട്ടില്ലെന്നും തമിഴ്‌നാട്ടിലെ ഗ്രാമങ്ങള്‍ വരള്‍ച്ച നേരിട്ട്‌ തരിശുഭൂമികളായി മാറുമെന്ന തമിഴ്‌നാടിന്റെ ആശങ്കകളെ ന്യായീകരിക്കുകയാണ്‌ 'സ്വാമി' ചെയ്യുന്നത്‌.

    കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ സ്‌ഥിതി ചെയ്യുന്ന ഒരു ഡാം തകര്‍ന്നു കഴിഞ്ഞുള്ള തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിന്റെ അവസ്‌ഥയാണ്‌ ചിത്രം പറയുന്നത്‌. വെള്ളം കിട്ടാതെ ഗ്രാമം വരള്‍ച്ചയെ നേരിടുന്നു. അതോടെ ഗ്രാമത്തിലെ കൃഷി നശിക്കുന്നു. ജനങ്ങള്‍ പട്ടിണിയിലാകുന്നു. നിസഹായരായ അവര്‍ ദൈവങ്ങളെ വിളിച്ച്‌ അലമുറയിട്ട്‌ കരയുന്നു. അതോടെ ഒരു ഗ്രാമീണന്‌ ശബരിമല അയ്യപ്പന്റെ ദര്‍ശനം ഉണ്ടാകുന്നു. ഉത്രം നക്ഷത്രത്തില്‍ പിറന്ന ഒരു ബാലന്‍ നോയമ്പ്‌ നോറ്റ്‌ ശബരിമലയില്‍ എത്തിയാല്‍ ഗ്രാമത്തിന്റെ പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരം ഉണ്ടാകുമെന്നായിരുന്നു ദര്‍ശനം. അങ്ങനെ ശബരിമലയിലേക്ക്‌ തിരിച്ച ബാലന്‍ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ വച്ച്‌ അപ്രത്യക്ഷനാവുന്നു.

    തമിഴിലും മലയാളത്തിലും ചിത്രീകരിച്ച 'സ്വാമി' ഡിസംബര്‍ 30 ന്‌ തമിഴ്‌നാട്ടിലും കേരളത്തിലുമായി റിലീസ്‌ ചെയ്യാനാണ്‌ ശ്രമം നടക്കുന്നത്‌. യുട്യൂബില്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്ന 'സ്വാമി' യെ മലയാളികള്‍ എങ്ങനെയാവും സ്വീകരിക്കുക എന്ന്‌ കാത്തിരുന്നു കാണാം.
    Back to top Go down
    naayakan
    Moderator
    Moderator
    naayakan

    Posts : 536
    Points : 594
    Reputation : 0
    Join date : 2010-04-02

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptyFri Dec 23, 2011 6:32 am

    [You must be registered and logged in to see this image.]
    Back to top Go down
    MANNADIYAR
    Moderator
    Moderator
    MANNADIYAR

    Posts : 7885
    Points : 8170
    Reputation : 15
    Join date : 2010-02-02

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptyFri Dec 23, 2011 9:19 am

    avatar wrote:
    [b]മുല്ലപ്പെരിയാര്‍ ആശങ്കയായി 'സ്വാമി'‍[b]

    [You must be registered and logged in to see this image.]

    മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാല്‍ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ ഉണ്ടാകാവുന്ന വരള്‍ച്ചയുടെ കഥ പറയുന്ന 'സ്വാമി' എന്ന ചിത്രം റിലീസിംഗിന്‌ തയ്യാറെടുക്കുന്നു. ചെന്നൈയിലെ ഒരു വ്യവസായ പ്രമുഖനാണ്‌ ഈ ചിത്രത്തിന്‌ പിന്നില്‍. വിജീഷ്‌ മണിയാണ്‌ സംവിധായകന്‍.

    തമിഴിലും മലയാളത്തിലുമായി നിര്‍മ്മിക്കുന്ന സ്വാമിയെക്കുറിച്ച്‌ സൈബര്‍ സ്‌പേസില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്‌. യു ട്യൂബില്‍ അപ്‌ലോഡ്‌ ചെയ്‌തിരിക്കുന്ന 'നാരായണ' എന്ന ഗാനത്തില്‍ വരള്‍ച്ചയില്‍ തമിഴ്‌നാട്‌ ഗ്രാമങ്ങള്‍ക്കുണ്ടാകുന്ന നാശം പരമാവധി തീവ്രതയോടെ ചിത്രീകരിച്ചിട്ടുണ്ട്‌. ഡാം തകര്‍ന്നാലും മറ്റൊരിടത്ത്‌ സ്‌ഥാപിച്ചാലും തമിഴ്‌നാടിന്‌ നിലവില്‍ കിട്ടുന്ന ജലം കിട്ടില്ലെന്നും തമിഴ്‌നാട്ടിലെ ഗ്രാമങ്ങള്‍ വരള്‍ച്ച നേരിട്ട്‌ തരിശുഭൂമികളായി മാറുമെന്ന തമിഴ്‌നാടിന്റെ ആശങ്കകളെ ന്യായീകരിക്കുകയാണ്‌ 'സ്വാമി' ചെയ്യുന്നത്‌.

    കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ സ്‌ഥിതി ചെയ്യുന്ന ഒരു ഡാം തകര്‍ന്നു കഴിഞ്ഞുള്ള തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിന്റെ അവസ്‌ഥയാണ്‌ ചിത്രം പറയുന്നത്‌. വെള്ളം കിട്ടാതെ ഗ്രാമം വരള്‍ച്ചയെ നേരിടുന്നു. അതോടെ ഗ്രാമത്തിലെ കൃഷി നശിക്കുന്നു. ജനങ്ങള്‍ പട്ടിണിയിലാകുന്നു. നിസഹായരായ അവര്‍ ദൈവങ്ങളെ വിളിച്ച്‌ അലമുറയിട്ട്‌ കരയുന്നു. അതോടെ ഒരു ഗ്രാമീണന്‌ ശബരിമല അയ്യപ്പന്റെ ദര്‍ശനം ഉണ്ടാകുന്നു. ഉത്രം നക്ഷത്രത്തില്‍ പിറന്ന ഒരു ബാലന്‍ നോയമ്പ്‌ നോറ്റ്‌ ശബരിമലയില്‍ എത്തിയാല്‍ ഗ്രാമത്തിന്റെ പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരം ഉണ്ടാകുമെന്നായിരുന്നു ദര്‍ശനം. അങ്ങനെ ശബരിമലയിലേക്ക്‌ തിരിച്ച ബാലന്‍ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ വച്ച്‌ അപ്രത്യക്ഷനാവുന്നു.

    തമിഴിലും മലയാളത്തിലും ചിത്രീകരിച്ച 'സ്വാമി' ഡിസംബര്‍ 30 ന്‌ തമിഴ്‌നാട്ടിലും കേരളത്തിലുമായി റിലീസ്‌ ചെയ്യാനാണ്‌ ശ്രമം നടക്കുന്നത്‌. യുട്യൂബില്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്ന 'സ്വാമി' യെ മലയാളികള്‍ എങ്ങനെയാവും സ്വീകരിക്കുക എന്ന്‌ കാത്തിരുന്നു കാണാം.

    ivaneyokke thallikkollanam....

    ivde enthumaaathram aaalkkaaarude jeeevante kaaaryamaa.....
    avanu cinema konakkaaan kittiyathu..
    Back to top Go down
    thanthonni
    Active member
    Active member
    thanthonni

    Posts : 282
    Points : 294
    Reputation : 0
    Join date : 2010-04-03
    Age : 44
    Location : thalasseri

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptyMon Jan 02, 2012 7:38 am

    മുല്ലപ്പെരിയാര്‍: റഹ്മാനും ഇളയരാജയും വെട്ടില്‍

    [You must be registered and logged in to see this image.]

    തമിഴനും മലയാളിയ്ക്കുമിടയില്‍ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പെരിയാര്‍ പ്രശ്‌നം സംഗീതരാജാക്കന്മാരായ എആര്‍ റഹ്മാനെയും ഇളയരാജയ്ക്കും പാരയാവുന്നു. തമിഴ്‌നാട് നിരോധിച്ച 'ഡാം 999' സിനിമയിലെ ഗാനങ്ങള്‍ ഓസ്‌കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ആഗ്രയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചിത്രത്തിലെ സഹ സംഗീത സംവിധായകനും മലയാളിയുമായ ഔസേപ്പച്ചനെ പ്രശ്ംസിച്ചതാണ് റഹ്മാനെ വെട്ടിലാക്കിയത്.

    ഇതേച്ചൊല്ലി തമിഴ്‌നാട്ടില്‍ എതിര്‍പ്പ് രൂക്ഷമായതോടെ വിശദീകരണവുമായി റഹ്മാന്‍ രംഗത്തേണ്ടി വന്നു. കഴിഞ്ഞ ഒരുമാസമായി അമേരിക്കയില്‍ ഹോളിവുഡ് ചിത്രത്തിന്റെ ജോലികളിലായതിനാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഇത്ര ഗുരുതരമായത് അറിഞ്ഞില്ലെന്നും പറഞ്ഞാണ് റഹ്മാന്‍ തലയൂരുന്നത്.

    ഔസേപ്പച്ചനെ പുകഴ്ത്തിയത് ചിലര്‍ മറ്റുതരത്തില്‍ വ്യാഖ്യാനിക്കുന്നത് വേദനാജനകമാണെന്ന് റഹ്മാന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. 'തമിഴനായ എന്റെ വളര്‍ച്ചയില്‍ തമിഴ്‌നാട്ടുകാര്‍ എന്നും ഒപ്പം നിന്നിട്ടുണ്ട്. അതിന് എന്നും കടപ്പാടുണ്ട്. ഈ പ്രശ്‌നത്തില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്റെ നിലപാടിനെ ആദരിക്കുന്നു. റഹ്മാന്‍ വ്യക്തമാക്കി.

    കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പും ജയാ ടി.വിയും മുഖ്യ സ്‌പോണ്‍സര്‍മാരായ സംഗീതപരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചതാണ് ഇളയരാജയെ കുടുക്കിയത്. ബുധനാഴ്ച ചെന്നൈയില്‍ നടക്കുന്ന സംഗീതപരിപാടിയ്‌ക്കെതിരെ തീവ്രനിലപാടുകളുള്ള ഒരു കൂട്ടം തമിഴ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മലയാളികളുടെ പങ്കാളിത്തത്തോടെ നടക്കുന്ന പരിപാടിയായതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചിരിയ്ക്കുന്നത്.

    പ്രതിഷേധക്കാരെ ഭയന്ന് സംഘാടകര്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെ നാള്‍ മുമ്പ് പരിപാടിയ്ക്കായി കരാര്‍ ഒപ്പുവച്ചതാണെന്നാണ് ഇളയരാജയുടെ വിശദീകരണം.
    Back to top Go down
    meeshamadhavan
    New Member
    New Member
    meeshamadhavan

    Posts : 54
    Points : 56
    Reputation : 0
    Join date : 2011-02-06
    Location : angamali

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptyMon Jan 02, 2012 9:44 pm

    'അമ്മ' യെ നിശബ്ദമാക്കിയ നടന്‍

    [You must be registered and logged in to see this image.]

    സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ തിലകന്‍, സലിം കുമാര്‍, നടി റിമ കല്ലിങ്കല്‍ എന്നിവര്‍ മാത്രമാണ് മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്.

    സുരേഷ് ഗോപി ഉപവസിയ്ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. ചില നടന്‍മാരും നടിമാരും ചേര്‍ന്ന് മുല്ലപ്പെരിയാറിന് വേണ്ടി കൂട്ടപ്രാര്‍ഥനയും നടത്തി.

    എന്നാല്‍ എന്തിനും എതിനും പ്രതികരിയ്ക്കുന്ന മലയാള താരങ്ങളൊന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മൗനം തുടരുകയാണ്.

    മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താരസംഘടനയായ അമ്മ മൗനം ഭജിയ്ക്കുന്നതിന് പിന്നില്‍ ജയറാമിന്റെ ശക്തമായ ഇടപെടലാണെന്ന് റിപ്പോര്‍ട്ടുണ്ട്.

    തമിഴ്‌നാട്ടിലെ വേലക്കാരികളെ കുറിച്ച് പ്രതികരിച്ചതിന്റെ പേരില്‍ തനിയ്ക്കുണ്ടായ പൊല്ലാപ്പുകള്‍ ജയറാം മറന്നിരിയ്ക്കാനിടയില്ല. അതുകൊണ്ടു തന്നെ തമിഴര്‍ക്കെതിരെ പ്രതികരിയ്ക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങളെ കുറിച്ച് താരം 'അമ്മ'യ്ക്ക് ഒരു വിശദമായ ക്ലാസ് തന്നെ നല്‍കി.

    മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയാളതാരങ്ങള്‍ പ്രതികരിച്ചാല്‍ ചെന്നൈ നഗരത്തില്‍ താമസിയ്ക്കുന്ന തനിയ്ക്കാവും അതേറ്റവും ദോഷം ചെയ്യുക എന്നും ജയറാം മനസ്സിലാക്കി കാണണം.

    എന്തായാലും നടന്റെ സമ്മര്‍ദ്ദ തന്ത്രം വിജയിച്ചു. അമ്മ മുല്ലപ്പെരിയാര്‍ പ്രതിഷേധം പ്രാര്‍ഥനയിലൊതുക്കുകയും ചെയ്തു
    Back to top Go down
    meeshamadhavan
    New Member
    New Member
    meeshamadhavan

    Posts : 54
    Points : 56
    Reputation : 0
    Join date : 2011-02-06
    Location : angamali

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptyMon Jan 02, 2012 9:45 pm

    ഡാം: താരങ്ങളെ നിശബ്ദരാക്കുന്നത് സംഘടനകള്‍?

    മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താരങ്ങളുടെ മൗനം മാധ്യമങ്ങള്‍ ആഘോഷിച്ചു. എന്നിട്ടും പല താരങ്ങളും ഈ വിഷയത്തില്‍ പ്രതികരിയ്ക്കാന്‍ തയ്യാറായിട്ടില്ല.

    ചില താരങ്ങള്‍ മുല്ലപ്പെരിയാര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നെങ്കിലും സംഘടനകള്‍ അവരേയും ഒതുക്കിയെന്നാണ് റിപ്പോര്‍ട്ട്. മുല്ലപ്പെരിയാറാണോ അതോ സിനിമയാണോ വലുതെന്ന് ആലോചിച്ച് തീരുമാനമെടുക്കാനാണത്രേ സിനിമാരംഗത്തെ ഒരു സംഘടന താരങ്ങളോട് ആവശ്യപ്പെട്ടത്.

    തമിഴ് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്ന താരങ്ങളും സംവിധായകരുമാണത്രേ മുല്ലപ്പെരിയാറിനെ പറ്റി മിണ്ടിപ്പോകരുതെന്ന് താരങ്ങളെ വിലക്കിയിരിക്കുന്നത്.

    മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് താന്‍ ഉപവാസ സമരത്തിന് ഒരുങ്ങുന്നതായി നടന്‍ സുരേഷ് ഗോപി പ്രഖ്യാപിച്ചതോടെയാണ് സംഘടനകള്‍ക്കുള്ളില്‍ ചൂടു പിടിച്ച ചര്‍ച്ച തുടങ്ങിയത്.

    അമ്മയിലെ താരങ്ങള്‍ സമരവുമായി രംഗത്ത് ഇറങ്ങുമ്പോള്‍ തങ്ങള്‍ മിണ്ടാതിരുന്നാല്‍ ശരിയാകില്ലെന്ന് സംവിധായകര്‍ക്കും തോന്നി. അതിനാല്‍ ഫെഫ്കയ്ക്ക് വേണ്ടി ഡയറക്ടേഴ്‌സ് യൂണിയന്‍ രംഗത്തിറങ്ങണമെന്ന് അഭിപ്രായമുയര്‍ന്നു. എന്നാല്‍ ഇതിനെതിരെ ഒരു സംവിധായകന്‍ രംഗത്തു വന്നതോടെ അതും പൊളിഞ്ഞു.
    Back to top Go down
    meeshamadhavan
    New Member
    New Member
    meeshamadhavan

    Posts : 54
    Points : 56
    Reputation : 0
    Join date : 2011-02-06
    Location : angamali

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptyMon Jan 02, 2012 9:46 pm

    മുല്ലപ്പെരിയാര്‍: സിദ്ദിഖ് പേടിയ്ക്കുന്നതാരെ?

    [You must be registered and logged in to see this image.]

    മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഫെഫ്കയ്ക്ക് വേണ്ടി ഡയറക്ടേഴ്‌സ് യൂണിയന്‍ രംഗത്തിറങ്ങണമെന്ന അഭിപ്രായത്തോട് ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചത് സംവിധായകന്‍ സിദ്ദിഖ് ആണെന്ന് ഒരു സിനിമാ മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു.

    സംവിധായകര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നാല്‍ തമിഴ്‌സിനിമാതാരങ്ങള്‍ തെരുവിലിറങ്ങുമെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. പിന്നീട് തമിഴ് താരങ്ങള്‍ മലയാള ചിത്രവുമായി സഹകരിയ്ക്കാതാവും.

    അതുകൊണ്ടു തന്നെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിയ്ക്കാന്‍ പോയാല്‍ താരങ്ങളേക്കാള്‍ കൂടുതല്‍ നഷ്ടം സംവിധായകര്‍ക്കായിരിക്കുമെന്നും സിദ്ദിഖ് മുന്നറിയിപ്പ് നല്‍കി.

    ബോഡിഗാര്‍ഡ് ഹിന്ദിയില്‍ ഉജ്വല വിജയം നേടിയതും തമിഴ് സിനിമാരംഗത്ത് സിദ്ദിഖിന്റെ മാര്‍ക്കറ്റുയര്‍ന്നതുമാണ് മുല്ലപ്പെരിയാറില്‍ തൊട്ടുകളിയ്ക്കണ്ട എന്ന നിലപാടില്‍ സംവിധായകനെ കൊണ്ടെത്തിച്ചതെന്ന് ചിലര്‍ പറയുന്നു. എങ്കിലും സംഘടനയ്ക്കുള്ളില്‍ സിദ്ദിഖിന്റെ നിലപാടുകള്‍ക്കാണ് കൂടുതല്‍ ജനപിന്തുണ ലഭിച്ചത്.

    സംവിധായകരുടെ സംഘടനയെ മിണ്ടാതാക്കിയത് സിദ്ദിഖാണെങ്കില്‍ താരസംഘടനയായ 'അമ്മ'യെ മുല്ലപ്പെരിയാറില്‍ നിന്നകറ്റിയത് ചെന്നൈവാസിയായ ഒരു നടനാണ്

    courtesy: [You must be registered and logged in to see this link.]
    Back to top Go down
    mohan
    Royal Fighter
    Royal Fighter
    mohan

    Posts : 731
    Points : 858
    Reputation : 2
    Join date : 2010-01-12

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptyThu Jan 05, 2012 1:33 am

    മുല്ലപ്പെരിയാര്‍: തമിഴ് സിനിമാലോകം ഉപവാസത്തിന്

    ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു തമിഴ് സിനിമാപ്രവര്‍ത്തകര്‍ ഉപവാസ സമരം നടത്തും. ജനുവരി എട്ടിന് തേനിയിലാണ് ഇവര്‍ ഉപവസിയ്ക്കുക.

    മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയാള സിനിമാപ്രവര്‍ത്തകര്‍ കേരളത്തിന് അനുകൂലമായ നിലപാടു സ്വീകരിച്ചതിനാലാണ് ഇവര്‍ ഉപവാസത്തിനൊരുങ്ങുന്നത്.

    തമിഴ് ഫിലിം ഡയറക്‌ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഭാരതിരാജയുടെ നേതൃത്വത്തിലാവും ഇവര്‍ പ്രതിഷേധ സമരം നടത്തുക.
    Back to top Go down
    shyam
    Active member
    Active member
    shyam

    Posts : 129
    Points : 132
    Reputation : 0
    Join date : 2011-02-06

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptyThu Jan 05, 2012 3:05 am

    തമിഴ്‌ സംവിധായകര്‍ 12ന്‌ കുമളിയില്‍ ഉപവസിക്കും

    നാഗര്‍കോവില്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ നിലപാടിനെതിരേ തമിഴ്‌ സിനിമാ സംവിധായകര്‍ നിരാഹാരസമരത്തിന്‌ ഒരുങ്ങുന്നു. ഞായറാഴ്‌ച രാവിലെ കുമളിയിലാണ്‌ നിരാഹാരസമരം നടത്തുകയെന്ന്‌ പ്രശസ്‌ത സംവിധായകന്‍ ഭാരതിരാജ അറിയിച്ചു.

    തമിഴ്‌നാട്ടില്‍ ഒരു മാസമായി കച്ചവടക്കാരും അഭിഭാഷകരും സമരത്തിലാണ്‌. തമിഴ്‌നാട്ടിലെ മുഴുവന്‍ നടീ-നടന്‍മാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട്‌ വിപുലമായ സമരം നടത്താനും ആലോചന നടത്തുന്നു.

    കഴിഞ്ഞദിവസം ഇതുസംബന്ധിച്ച്‌ കൂടിയാലോചനകള്‍ നടന്നതായി തമിഴ്‌ ആക്‌ടേഴ്‌സ് സംസ്‌ഥാന പ്രസിഡന്റ്‌ ശരത്‌ കുമാര്‍ പറഞ്ഞു.
    Back to top Go down
    MANNADIYAR
    Moderator
    Moderator
    MANNADIYAR

    Posts : 7885
    Points : 8170
    Reputation : 15
    Join date : 2010-02-02

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptySat Jan 07, 2012 9:01 am

    meeshamadhavan wrote:
    'അമ്മ' യെ നിശബ്ദമാക്കിയ നടന്‍

    [You must be registered and logged in to see this image.]

    സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ തിലകന്‍, സലിം കുമാര്‍, നടി റിമ കല്ലിങ്കല്‍ എന്നിവര്‍ മാത്രമാണ് മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്.

    സുരേഷ് ഗോപി ഉപവസിയ്ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. ചില നടന്‍മാരും നടിമാരും ചേര്‍ന്ന് മുല്ലപ്പെരിയാറിന് വേണ്ടി കൂട്ടപ്രാര്‍ഥനയും നടത്തി.

    എന്നാല്‍ എന്തിനും എതിനും പ്രതികരിയ്ക്കുന്ന മലയാള താരങ്ങളൊന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മൗനം തുടരുകയാണ്.

    മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താരസംഘടനയായ അമ്മ മൗനം ഭജിയ്ക്കുന്നതിന് പിന്നില്‍ ജയറാമിന്റെ ശക്തമായ ഇടപെടലാണെന്ന് റിപ്പോര്‍ട്ടുണ്ട്.

    തമിഴ്‌നാട്ടിലെ വേലക്കാരികളെ കുറിച്ച് പ്രതികരിച്ചതിന്റെ പേരില്‍ തനിയ്ക്കുണ്ടായ പൊല്ലാപ്പുകള്‍ ജയറാം മറന്നിരിയ്ക്കാനിടയില്ല. അതുകൊണ്ടു തന്നെ തമിഴര്‍ക്കെതിരെ പ്രതികരിയ്ക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങളെ കുറിച്ച് താരം 'അമ്മ'യ്ക്ക് ഒരു വിശദമായ ക്ലാസ് തന്നെ നല്‍കി.

    മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയാളതാരങ്ങള്‍ പ്രതികരിച്ചാല്‍ ചെന്നൈ നഗരത്തില്‍ താമസിയ്ക്കുന്ന തനിയ്ക്കാവും അതേറ്റവും ദോഷം ചെയ്യുക എന്നും ജയറാം മനസ്സിലാക്കി കാണണം.

    എന്തായാലും നടന്റെ സമ്മര്‍ദ്ദ തന്ത്രം വിജയിച്ചു. അമ്മ മുല്ലപ്പെരിയാര്‍ പ്രതിഷേധം പ്രാര്‍ഥനയിലൊതുക്കുകയും ചെയ്തു

    pathrakkaarkku enthuvenelum ezhuthividaam...

    ingerokke avde jeevikkendunnathaa....
    Back to top Go down
    vettukuzhi
    Active member
    Active member
    vettukuzhi

    Posts : 401
    Points : 424
    Reputation : 0
    Join date : 2010-04-12

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptyMon Jan 09, 2012 4:17 am

    Ennaal pinne avide angu jeevikkamello...enthinaanu ee 2 vallathil kaalu vechu.... enthayaalum iddhehathintee thaniniram ellarkkum manassilaayi
    Back to top Go down
    MANNADIYAR
    Moderator
    Moderator
    MANNADIYAR

    Posts : 7885
    Points : 8170
    Reputation : 15
    Join date : 2010-02-02

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptyMon Jan 09, 2012 9:12 am

    vettukuzhi wrote:
    Ennaal pinne avide angu jeevikkamello...enthinaanu ee 2 vallathil kaalu vechu.... enthayaalum iddhehathintee thaniniram ellarkkum manassilaayi

    pathmashree oppichukoduthathu ividuthe kunaaandramaaaronnumalla....
    athu thamizhanmaarude sambhaavanayaanu maashe..
    Back to top Go down
    vikalan
    Active member
    Active member
    vikalan

    Posts : 155
    Points : 167
    Reputation : 0
    Join date : 2010-03-23

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptyWed Jan 11, 2012 7:56 am

    ellarkkum jeevikkendedo..vettukuzhi..ellarum thante aaradhana purushane pole munnum pinnum nokkathe chaadi irangummavaraanennu thonunnundo..?
    Back to top Go down
    MANNADIYAR
    Moderator
    Moderator
    MANNADIYAR

    Posts : 7885
    Points : 8170
    Reputation : 15
    Join date : 2010-02-02

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptyWed Jan 11, 2012 8:44 am

    THILAKAN sssarum mullapperiyaarinte kaaryathil onnum paranjillalloo...

    superukale kuttappeduthiyeyulluu...
    Back to top Go down
    vikalan
    Active member
    Active member
    vikalan

    Posts : 155
    Points : 167
    Reputation : 0
    Join date : 2010-03-23

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... EmptyWed Jan 11, 2012 8:45 am

    kuttam parachil pullide rekthathil alinjathaanello...
    Back to top Go down
    Sponsored content

    Mullaperiyar .. Dam Issue... Empty
    PostSubject: Re: Mullaperiyar .. Dam Issue...   Mullaperiyar .. Dam Issue... Empty

    Back to top Go down
     
    Mullaperiyar .. Dam Issue...
    Back to top 
    Page 1 of 1
     Similar topics
    -
    » Vanitha April (1-14) issue

    Permissions in this forum:You cannot reply to topics in this forum
    malayalam4u :: Movie World :: Malayalam Cinema-
    Jump to: