malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Hot News..From Tamil Industry...

View previous topic View next topic Go down 
Go to page : 1, 2  Next
AuthorMessage
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Hot News..From Tamil Industry...   Thu Feb 18, 2010 6:58 pm


ത്രിഷ ആഹ്ലാദവതിയാണ്. ഉടന്‍ വിവാഹിതയാകുന്നു എന്നതിലല്ല സന്തോഷം കേട്ടോ? ഗൌതം മേനോന്‍റെ പുതിയ ചിത്രമായ ‘വിണ്ണൈതാണ്ടി വരുവായാ’ 26ന് റിലീസ് ചെയ്യും. തന്‍റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണ് ഈ ചിത്രത്തിലെന്നാണ് സുന്ദരി പറയുന്നത്. മാത്രമല്ല, ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ ചിലമ്പരശനുമൊത്ത് ചിത്രത്തില്‍ ഒട്ടേറെ ചുംബനരംഗങ്ങളിലും ത്രിഷ അഭിനയിച്ചു.

ചുംബനരംഗമെന്നു വച്ചാല്‍ അത്ര നിസാര ചുംബനമൊന്നുമല്ല. നല്ല ഒന്നാന്തരം ‘ലിപ് ലോക്ക്’ തന്നെ. ഒന്നും രണ്ടുമല്ല, കുറച്ചധികം ലിപ് ലോക്ക് ചുംബനരംഗങ്ങളിലാണ് ത്രിഷയും ചിമ്പുവും സ്വയം മറന്ന് അഭിനയിച്ചിരിക്കുന്നത്. ചിമ്പുവിന് ഇത് പുത്തരിയൊന്നുമല്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? എന്നാല്‍, ത്രിഷയ്ക്ക് ഇതൊരു പുതിയ അനുഭവം തന്നെയാണ്.

ചുണ്ടു ചേര്‍ത്തുള്ള ചുംബനരംഗത്തില്‍ അഭിനയിച്ചതില്‍ തെറ്റൊന്നുമില്ലെന്നാണ് താരറാണിയുടെ പക്ഷം. “അതെ, ഞാന്‍ ലിപ് ലോക്ക് ചുംബന രംഗത്തില്‍ അഭിനയിച്ചു. അതില്‍ എന്താണ് കുഴപ്പം? വിണ്ണൈതാണ്ടി വരുവായാ എന്ന സിനിമയുടെ കഥയ്ക്ക് അത്തരം ചുംബനങ്ങള്‍ അത്യാവശ്യമായിരുന്നു. അതില്‍ തെറ്റുണ്ടെന്ന് എനിക്ക് തോന്നിയില്ല. പിന്നെ, ഗൌതം ആ രംഗങ്ങള്‍ നല്ല ഭംഗിയായി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്” - ത്രിഷ നയം വ്യക്തമാക്കുന്നു.

ചിമ്പുവിനൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചതല്ലാതെ കക്ഷിയുമായി തനിക്ക് ‘ലവ്’ ഒന്നുമില്ലെന്നും ത്രിഷ പറയുന്നു. “കഴിഞ്ഞ ഏഴു വര്‍ഷമായി ചിമ്പുവിനെ എനിക്കറിയാം. അദ്ദേഹം വളരെ നല്ല ഒരു സുഹൃത്താണ്. ഒരു നല്ല ഫ്രെണ്ടിനെ പ്രേമിക്കാന്‍ ചിമ്പു തയ്യാറാകില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.”

താനും ചിമ്പുവും തമ്മില്‍ ഒരു നല്ല കെമിസ്ട്രി ഉണ്ടെന്നും ഈ സിനിമയ്ക്ക് ആ കെമിസ്ട്രി ഗുണം ചെയ്തെന്നും ത്രിഷ പറയുന്നു.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Hot News..From Tamil Industry...   Thu Feb 18, 2010 7:04 pm

nannaaayi varatte,,,,,

KAMAL annanu avan thinnnathinte baakki maathramalle kittuu.......
Back to top Go down
thambi
Active member
Active member


Posts : 244
Points : 270
Reputation : 1
Join date : 2010-01-17
Location : kothamangalam

PostSubject: Re: Hot News..From Tamil Industry...   Fri Feb 19, 2010 1:03 am

ho avante oru bhaagyam..
ii adutha aaranavo...?
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Hot News..From Tamil Industry...   Fri Feb 19, 2010 11:25 am

ASIN aaayirikkum aduthathu....


BOLLYWOODil ellaarkkum avale maduthennu thonnunnu
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: Hot News..From Tamil Industry...   Sat Feb 20, 2010 11:31 am

ini malayalthil ellam vannu nammale kollumo?
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Hot News..From Tamil Industry...   Sat Feb 20, 2010 11:56 am

varunnathinu prblm onnumilla....


AVDUTHEPPOLE IVDEYU ennaanalloo....

namukkumkoodi vallathum venam, athreyulluu....
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: Hot News..From Tamil Industry...   Sat Feb 20, 2010 12:54 pm

chillara agraham onnum allallo?
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Hot News..From Tamil Industry...   Sat Feb 20, 2010 1:37 pm

AAGRAHIKKANNENU KAASHU KODUKKANDALLO.....

HI5 ENNU PARANJO ORKUT POLE ORU SAMBAVAM UND.....
AVDE EE ASIN THOTTUMKAL UNDAAARUNNU.
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: Hot News..From Tamil Industry...   Mon Feb 22, 2010 9:47 pm

chilappol fake ayirikkum eda...............
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Hot News..From Tamil Industry...   Tue Feb 23, 2010 1:17 am

avalde profile nokkanam.....
charithrangal ellaam und...



fake aavaanum chance und......
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: ബാര്‍സിലോണയില്‍ ശ്രിയയെ കൊള്ളയടിച്ചു   Fri May 14, 2010 6:04 am

തെന്നിന്ത്യന്‍ താരം ശ്രിയയെ കൊള്ളയടിച്ചു. വല്ല ചിത്രത്തിലെയും തിരക്കഥയുടെ ഭാഗമാണിതെന്നാണ് കരുതുന്നതെങ്കില്‍ അല്ല.

ബാര്‍സിലോണയാത്രക്കിടെ ഒരു തീവണ്ടിയില്‍ സഞ്ചരിക്കുന്നതിനിടെയാണ് ശ്രിയയുടെ വിലപിടിച്ച പല വസ്തുക്കളും കൊള്ളയടിയ്ക്കപ്പെട്ടത്. ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനുവേണ്ടിയാണ് ശ്രിയ ബാര്‍സിലോണയില്‍ പോയത്.

ഷൂട്ടിങ് കഴിഞ്ഞ് നടിയും കൂട്ടരും ഷോപ്പിങിന് പോയി, തിരിച്ചുവരുമ്പോള്‍ ഇവര്‍ ഒരു തീവണ്ടിയില്‍ കയറി. ഇതില്‍ വച്ചാണ് തങ്ങള്‍ കൊള്ളടിക്കപ്പെട്ട കാര്യം നടിയും കൂട്ടരും അറിയിരുന്നത്. തീവണ്ടിയില്‍ വച്ചുതന്നെയാണ് കൊള്ള നടന്നതത്രേ.

തങ്ങളുടെ കയ്യിലുള്ള ഒട്ടുമിക്ക സാധനങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടിട്ടും അറിയാന്‍ കഴിഞ്ഞില്ലെന്ന കാര്യത്തില്‍ ഇവര്‍ അത്ഭുതം കൂറുന്നു. ബാര്‍സിലോണയിലുള്ള കള്ളന്മാര്‍ പതിനെട്ടടവും പഠിച്ചവരാണെന്നല്ലാതെ എന്തുപറയാന്‍.

കൊള്ളനടന്നതറിഞ്ഞ് എല്ലാവരും തീവണ്ടിയില്‍ തളര്‍ന്നിരിക്കുമ്പോള്‍ ശ്രേയ പറഞ്ഞതിങ്ങനെയാണത്രേ, എല്ലാവര്‍ക്കും ജീവിതത്തില്‍ ഇത്തരത്തില്‍ ഓരോ അനുഭവങ്ങളുണ്ടാകും, നമുക്ക് ഇത് ഇവിടെനിന്നും അനുഭവിക്കാനാണ് യോഗം. പക്ഷേ കൊള്ളനടന്ന് ഏറെ സമയം കഴിഞ്ഞിട്ടും അതറിയാത പോയതിലാണ് സങ്കടം.

വീട്ടിലേയ്ക്ക് വാങ്ങിയ ചിവ വിലപിടിപ്പുള്ള വസ്തുക്കള്‍, ബാഗുകള്‍, ഷൂസ്, എന്നിവയൊക്കെയാണ് ശ്രിയയുടെ കയ്യില്‍ നിന്നും മോഷ്ടാക്കള്‍ അടിച്ചെടുത്തത്.

എന്തായാലും ഈ കൊള്ളകൊണ്ടൊന്നും ബാര്‍സിലോണയെ വെറുക്കാന്‍ കഴിയില്ലെന്നാണ് താരം പറയുന്നത്. അത്രയേറെ സൗന്ദര്യമുള്ള സ്ഥലമാണിത്. ഇനിയും ഇവിടേയ്ക്ക് വരണമെന്നാണ് എന്റെയാഗ്രഹം, എന്തായാലും അടുത്തതവണ എന്റെ എല്ലാ ബാഗുകളും ഞാന്‍ കഴുത്തില്‍ത്തന്നെ കെട്ടിത്തൂക്കിയിടും- താരം പറയുന്നു.
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: shocking to know the salaries of our tamil actors !!   Sun May 16, 2010 4:55 pm

It
would be shocking to know the salaries of our tamil actors. Some of the
salaries are given below:

Rajnikanth Rs 30 Crores
Kamal
Haasan Rs 25 Crores
Vijay Rs 10 Crores
Ajith Rs 7 Crores
Vikram
Rs 7 Crores
Surya Rs 6 Crores
Simbhu Rs 5 Crores
Dhanush Rs 4
Crores
Vishal Rs 2 Crores
Jayam Ravi Rs 2 Crores
Vadivelu Rs 6
Lakhs for one day

Actress

Asin Rs 2 Crores

Nayanthara
Rs 1 Crore

Thamanna Rs 1 CRORE

Anushka Rs 75 Lakhs

Trisha
Rs 70 Lakhs

Shreya Rs 40 Lakhs

Music composers
A R
Rahman Rs 3 Crores
Harris Jayaraj Rs 1.50 Crores
Yuvan Shankar
Raja Rs 1 Crore
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Hot News..From Tamil Industry...   Mon May 17, 2010 2:55 pm

tamil sinimayil prathifalam cash aayi kodukkunnathinu pakaram pala areakalileyum vitharanaavakaasam aanu kodukkunnathu...
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: നയന്‍സും പ്രഭുവും ഒന്നിച്ച് വിരുന്നിനെത്തി   Mon May 17, 2010 7:52 pm

കാമുകനും കാമുകിയുമായിരിയ്ക്കുന്നവര്‍ പരസ്യമായി പൊതുവേദികളിലും ചടങ്ങുകളിലും പങ്കെടുക്കുകയെന്നത് ബോളിവുഡില്‍ ഒരു പുതിയ കാര്യമല്ല. എന്നാല്‍ തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറില്ലെന്ന് പറയാം.

എന്നാല്‍ ഈ പതിവ് തെറ്റിയ്ക്കുകയാണ് നയന്‍താരയും പ്രഭുദേവയും. ഇതേവരെ ഇവര്‍ ചലച്ചിത്രസംബന്ധമായ ചടങ്ങുകള്‍ക്കുമാത്രമാണ് പരസ്യമായി ഒന്നിച്ചെത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഒരു വിവാഹച്ചടങ്ങിന് രണ്ടുപേരും ഒരുമിച്ചുവന്നിരിക്കുന്നു.

സംവിധായകന്‍ സിദ്ദിഖിന്റെ മകളുടെ വിവാഹവിരുന്നിനാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഒരേകാറിലാണത്രേ ഇവര്‍ കൊച്ചിയിലെ വിരുന്നില്‍ പങ്കെടുക്കാന്‍ വന്നത്. ചടങ്ങില്‍ കുറച്ചുസമയംചെലവിട്ട്് ഇവര്‍ തിരിച്ചുപോവുകയും ചെയ്തു.

നയന്‍താരയും പ്രഭുദേവയും തമ്മില്‍ അടുപ്പത്തിലാണെന്നുള്ളകാര്യം തെന്നിന്ത്യയില്‍ അങ്ങാടിപ്പാട്ടാണ്. എന്തായാലും ഇവരുടെ ഈ ഒരുമിച്ചുള്ള പ്രത്യക്ഷപ്പെടല്‍ ഗോസിപ്പുകള്‍ക്ക് കൂടുതല്‍ ചൂടുപകരുകതന്നെചെയ്യും.

പ്രഭുവും നയനും ചേര്‍ന്ന് മലേഷ്യയില്‍ നൃത്തവിദ്യാലയം ആരംഭിച്ചതായും വിദേശരാജ്യങ്ങളില്‍ ഒന്നിച്ച് താമസിച്ചതായും തെന്നിന്ത്യന്‍മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിലകൂടിയ ആഭരണങ്ങളും ഫഌറ്റും പ്രഭുദേവ നയന്‍താര യ്ക്ക് സമ്മാനിച്ചതായും കഥകള്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം യഥാര്‍ത്ഥ സൗഹൃദം മാത്രമാണ് ഇവര്‍ തമ്മിലുള്ളതെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. എന്നാല്‍ വെറും സൗഹൃദം മാത്രമാണെങ്കില്‍ നയന്‍സിങ്ങനെ എത്രേപേരുടെ പേരുകള്‍ കയ്യില്‍ പച്ചകുത്തുമെന്ന് ചോദിക്കുന്നവരും കുറവല്ല
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: വടിവേലുവും ഡിഎംകെയില്‍   Tue May 25, 2010 11:11 pm

തമിഴകം ഭരിയ്ക്കുന്ന ഡിഎംകെയുടെ താരത്തിളക്കം വര്‍ദ്ധിയ്ക്കുന്നു. തെന്നിന്ത്യന്‍ നടി ഖുശ്ബു പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെ ഹാസ്യതാരം വടിവേലുവും ഡിഎംകെയില്‍ അംഗമാകാന്‍ ഒരുങ്ങുകയാണ്.

ഡിഎംകെയില്‍ ചേരാന്‍ തീരുമാനമെടുത്താല്‍ ആര്‍ക്കും തന്നെ തടയാനാകില്ലെന്ന് വടിവേലു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേ സമയം ധൃതിപിടിച്ച് ഒരു രാഷ്ട്രീയ പ്രവേശനം താന്‍ ആഗ്രഹിയ്ക്കുന്നില്ലെന്നും ഈ കൊമേഡിയന്‍ വ്യക്തമാക്കി.

ഡിഎംകെയില്‍ ചേരാന്‍ എനിയ്ക്ക് മേല്‍ സമ്മര്‍ദ്ദങ്ങളൊന്നുമില്ല. സിനിമകളിലൂടെ ആരാധകരെ സന്തോഷിപ്പിയ്ക്കണമെന്നാണ് താന്‍ ആഗ്രഹിയ്ക്കുന്നത്. അതേ സമയം ദ്രാവിഡ പാര്‍ട്ടില്‍ അംഗമാകാനുള്ള തന്റെ ആഗ്രഹം ആര്‍ക്കും തടുക്കാനുമാകില്ല-വടിവേലുവ്യക്തമാക്കി
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: പ്രകാശ് രാജിന് ആദ്യഭാര്യയുടെ വിവാഹാശംസ   Fri May 28, 2010 2:11 pm

രണ്ടാം വിവാഹത്തിനൊരുങ്ങുന്ന നടന്‍ പ്രകാശ് രാജിന് ആദ്യഭാര്യയുടെ വക ആശംസകള്‍. ജൂണ്‍ 24നാണ് കോറിയോഗ്രാഫറായ കാമുകി പോണി വര്‍മ്മയെ പ്രകാശ് രാജ് വിവാഹം ചെയ്യുന്നത്.

ഇതിന് ഒരു മാസം മുമ്പേതന്നെ ആദ്യഭാര്യ ലളിത പ്രകാശിന് ആശംസകള്‍ നേര്‍ന്നു. പോണിയുമായുള്ള പ്രകാശിന്റെ ബന്ധത്തെക്കുറിച്ച് തനിക്ക് നന്നായി അറിയാമെന്നും ലളിത പറഞ്ഞു.

ആദ്യം പ്രകാശ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോള്‍ ലളിത സമ്മതിച്ചിരുന്നില്ല, എന്നാല്‍ പിന്നീട് പോണിയുമായുള്ള ബന്ധം മനസ്സിലാക്കിയശേഷം അവര്‍ വിവാഹമോചനത്തിന് സമ്മതം നല്‍കുകയായിരുന്നു.

അവര്‍ക്ക് രണ്ടുപേര്‍ക്കും സന്തോഷമുണ്ടാകട്ടെയെന്ന് ആശംസിക്കാന്‍ മാത്രമേ എനിയ്ക്ക് കഴിയൂള്ളു, അവര്‍ രണ്ടുപേരും സുഖകരമായ ദാമ്പത്യം നയിക്കട്ടെ- മുന്‍ നടികൂടിയായ ലളിത പറഞ്ഞു.

ഇവരുടെ വിവാഹമോചനക്കേസ് കോടതിയിലെത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയത് മക്കളായ മേഘ്‌നയുടെയും പൂജയുടെയും സംരക്ഷണം ആര്‍ക്കായിരിക്കുമെന്ന കാര്യത്തിലായിരുന്നു.

എന്നാല്‍ മക്കളെ തന്റെ കൂടെ വിടണമെന്ന് ലളിത ഉറച്ചനിലപാടെടുത്തു. അന്തരിച്ച നടി ആനന്ദത്തിന്റെ മകളും നടി ഡിസ്‌കോ ശാന്തിയുടെ സഹോദരിയുമായി ലളിത.

പ്രകാശുമായുള്ള വിവാഹത്തിന് ശേഷമാണ് ലളിത അഭിനയരംഗത്തുനിന്നും വിടവാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ലളിത തിരിച്ചുവരുകയാണ്. സത്യരാജ് നായകനാകുന്ന മുരിയാടി എന്ന ചിത്രത്തിലൂടെയാണ് ലളിതയുടെ തിരിച്ചുവരവ്.
Back to top Go down
naayakan
Moderator
Moderator


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

PostSubject: Re: Hot News..From Tamil Industry...   Thu Mar 10, 2011 6:04 pm

അഞ്‌ജലിയുടെ ഗ്ലാമര്‍ ചിത്രം 'മഹാരാജ'




ജയറാം ക്രിയേഷന്‍സിന്റെ പുതിയ തമിഴ്‌ ചിത്രമാണ്‌ 'മഹാരാജ'. നായകന്‍ സത്യ. നായിക അങ്ങാടിത്തെരുവ്‌ അഞ്‌ജലി. പരമേശ്വരന്‍ എന്ന പുതുമുഖമാണ്‌ മഹാരാജ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്‌. പുതുമുഖ നായകരില്‍ സാമാന്യം തരക്കേടില്ലാതെ പിടിച്ചുനില്‌ക്കുന്ന യുവതാരമാണ്‌ സത്യ. അഞ്‌ജലിയും സത്യയും ഒരുമിക്കുന്ന ആദ്യചിത്രവും ഇതാണ്‌. ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങിയിരിക്കുന്ന അഞ്‌ജലിയുടെ ആയിനത്തില്‍പ്പെട്ട രണ്ടാമത്തെ ചിത്രമാണിത്‌. 'മകിഴ്‌ശി' എന്ന ചിത്രമാണ്‌ അത്തരത്തില്‍ തുടക്കമിട്ടത്‌. മഹാരാജയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച്‌ ഈ നടിക്ക്‌ ഏറെ അഭിമാനമാണെന്നാണ്‌ അഞ്‌ജലി പറയുന്നത്‌. ഏതുതരം വേഷവും തനിക്ക്‌ പൊരുത്തമാകുമെന്ന്‌ തെളിയിക്കാന്‍ 'മഹാരാജ' സഹായിക്കുമത്രേ.

ഈ ചിത്രത്തിലെ മറ്റൊരു നായിക അനിതയാണ്‌. ഈ നടിയും അറിയപ്പെടുന്ന ഗ്ലാമര്‍ സുന്ദരിയാണ്‌. പ്രശസ്‌ത നടന്‍ നാസര്‍ ഈ ചിത്രത്തില്‍ വ്യത്യസ്‌തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ്‌ സിനിമയിലെ സംഗീതചക്രവര്‍ത്തി എം.എസ്‌. വിശ്വനാഥന്‍ ഈ ചിത്രത്തിലെ പ്രധാനപ്പെട്ട വേഷമവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്‌ 'മഹാരാജ'യ്‌ക്ക്.

ഇവരെ കൂടാതെ ശരണ്യ, സന്തോഷ്‌ ആദിത്യ, കോവൈ സരള, വെണ്ണിറൈ ആടൈ മൂര്‍ത്തി, വിജയകൃഷ്‌ണരാജ്‌ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തമിഴ്‌നാട്ടിലും സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലുമായാണ്‌ 'മഹാരാജ'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്‌. പുതുമുഖ സംവിധായകനായ മനോഹരന്‌ തന്റെ ആദ്യചിത്രത്തെക്കുറിച്ച്‌ ഏറെ പ്രതീക്ഷകളാണുള്ളത്‌. നിര്‍മാണം- ജെ. രവി, സംഗീതം- ഡി. ഇമാന്‍, ഛായാഗ്രഹണം- വി. ലക്ഷ്‌മാപതി, കല- വൈരബാലന്‍, എഡിറ്റിംഗ്‌- സായ്‌സുരേഷ്‌, സംഘട്ടനം- പവ്വര്‍ ഫാസ്‌റ്റ്, വാര്‍ത്ത- മൗനം രവി, നൃത്തം- ദിന, ഗാനം- മുത്തുകുമാരന്



courtesy : www.mangalam.com
Back to top Go down
baasha
Active member
Active member


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

PostSubject: Re: Hot News..From Tamil Industry...   Wed Mar 23, 2011 4:05 am

അശ്ലീലരംഗം: ഷക്കീലക്കെതിരെ കേസ്



തെന്നിന്ത്യന്‍ ബി ഗ്രേഡ് ചിത്രങ്ങളിലെ താരറാണി ഷക്കീലക്കെതിരെ പൊലീസ് കേസ്. ഷക്കീല നായികയായ സിനിമയില്‍ അശ്ലീലരംഗങ്ങള്‍ അധികരിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് തിരുനെല്‍വേലി പൊലീസ് കേസെടുത്തത്.


തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ബി ഗ്രേഡ് സിനിമകളില്‍ നായികയായ ഷക്കീല പക്ഷേ അടുത്തകാലത്തൊന്നും അത്തരം സിനിമകളില്‍ അഭിനയിച്ചിരുന്നില്ല. എന്നാല്‍ തന്റെ പ്രതാപകാലത്ത് മലയാളത്തില്‍ അഭിനയിച്ച ചിത്രമാണ് നടിയെ ഇപ്പോള്‍ പുലിവാല് പിടിപ്പിച്ചിരിയ്ക്കുന്നത്.

സിനിമയുടെ തമിഴ് പതിപ്പായ ഇളമൈ നാട്കള്‍ തിരുനെല്‍വേലിയ്ക്കടുത്തുള്ള പാളയംകോട്ടൈയിലുള്ള ഒരു ബി ക്ലാസ് തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് അംഗീകാരമില്ലാത്ത ഒട്ടേറെ അശ്ലീലരംഗങ്ങളുണ്ടെന്ന് രഹസ്യവിവരം പൊലീസിന് ആരോ നല്‍കി. തുടര്‍ന്ന് തിയറ്റര്‍ റെയ്ഡ ചെയ്ത പൊലീസ് പ്രിന്റ് കണ്ട്‌കെട്ടുകയും ഷക്കീല, നടന്‍ ദിനേഷ്, തിയറ്റര്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തു. പ്രതികളോട് കോടതിയില്‍ ഹാജരാവാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്
Back to top Go down
mohan
Royal Fighter
Royal Fighter


Posts : 731
Points : 858
Reputation : 2
Join date : 2010-01-12

PostSubject: Re: Hot News..From Tamil Industry...   Tue May 17, 2011 7:58 pm

മന്ദാകിനിയായി എലീന!





ഗ്ലാമര്‍ പ്രദര്‍ശനത്തിന് അതിര്‍വരമ്പുകള്‍ ഇല്ലെന്ന് തെളിയിച്ച നായികയായിരുന്നു മന്ദാകിനി. രാജ് കപൂറിന്റെ രാം തേരീ ഗംഗാ മൈലി എന്ന ഒറ്റചിത്രത്തിലൂടെ ബോളിവുഡിന്റെ ഹരമാറിയ ഈ മാദക സുന്ദരിയ്ക്കൊപ്പം എന്നും വിവാദങ്ങമുണ്ടായിരുന്നു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഹൃദയം കവര്‍ന്ന സുന്ദരി- ഹിന്ദി സിനിമാലോകം മന്ദാകിനിയെ കൈവിട്ടപ്പോഴും അവരെ ഗോസിപ്പ് കോളങ്ങളില്‍ നിലനിര്‍ത്താന്‍ ഈ പദവി മാത്രം മതിയായിരുന്നു. അവര്‍ പിന്നീട് ദാവൂദിനൊപ്പം ദുബായിലേക്ക് പറന്നു എന്നും ശ്രുതികള്‍ ഉണ്ടായി. എന്നാല്‍ മന്ദാകിനി ഈ വാര്‍ത്തകളെല്ലാം നിഷേധിച്ചുകൊണ്ടേയിരുന്നു.

മുംബൈ അധോലോകം പ്രമേയമാകുന്ന സിനിമയില്‍ ദാവൂദിനൊപ്പം മന്ദാകിനിയില്ലെങ്കില്‍ എങ്ങനെ കഥ പൂര്‍ത്തിയാവും? അധോലോകത്തെ കുടിപ്പകയുടെ കഥ പറഞ്ഞ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ചിത്രത്തില്‍ മന്ദാകിനിയായി വേഷമിടുന്നത് ലിയാന ഡിക്രൂസ് ആണ്. കരീന കപൂര്‍, കത്രീന കൈഫ് എന്നീ നടിമാരെയാണ് ഈ കഥാപാത്രം ചെയ്യാന്‍ ആദ്യം പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് ഇരുപത്തിമൂന്നുകാരിയായ ലിയാനയ്ക്ക് നറുക്ക് വീഴുകയായിരുന്നു. മന്ദാകിനിയായി മാറാന്‍ ലിയാനയ്ക്കാണ് എളുപ്പം കഴിയുകയെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ ബാലാജി ടെലി ഫിലിംസ് പറയുന്നു.

ചിത്രത്തില്‍ അക്ഷയ് ഖാന്റെ നായികയായാണ് ലിയാനയെത്തുന്നത്. 2006-ല്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ഫെയര്‍ ആന്റ് ലൌലിയുടെ പരസ്യചിത്രത്തിലൂടെയാണ് ലിയാന പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. 2006-ല്‍ തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയില്‍ അരങ്ങേറിയത്. തുടര്‍ന്ന്, പോക്കിരി, ജല്‍‌സ, കിക്ക് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ലിയാനയ്ക്ക് ബേക്ക് നല്‍കി


courtesy : www.webduniya.com
Back to top Go down
bharathchandran
Active member
Active member


Posts : 170
Points : 192
Reputation : 0
Join date : 2010-03-18
Location : Kollam

PostSubject: Re: Hot News..From Tamil Industry...   Thu May 26, 2011 2:46 pm

ബിക്കിനി, അധരചുംബനം-തമന്നയെ കിട്ടില്ല




എത്ര കോടി രൂപ തരാമെന്ന് പറഞ്ഞാലും അധരചുംബനത്തിനും ബിക്കിനിയ്ക്കും തയാറല്ലെന്ന് തെന്നിന്ത്യന്‍ ഹോട്ട് ഗേള്‍ തമന്ന.

പുതിയ തെലുങ്ക് ചിത്രമായ ഒസറവേലിയില്‍ ജൂനിയര്‍ എന്‍ടിആറുമൊത്തുള്ള ചുംബനരംഗത്തില്‍ അഭിനയിക്കാന്‍ ഒന്നേകാല്‍ കോടി വാങ്ങിയെന്ന വാര്‍ത്തകളോട് പ്രതിരിയ്ക്കുമ്പോഴാണ് തമന്ന ഇക്കാര്യം വ്യക്തമാക്കിയത്.

ചുംബനരംഗങ്ങളില്‍ പ്രത്യേകിച്ച് ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കുന്നതിന് മടിയുണ്ട്. സിനിമയ്ക്കായി കരാര്‍ ഒപ്പുവെയ്ക്കുമ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കാറുണ്ടെന്നും തമന്ന പറയുന്നു. ബിക്കിനി, അധരചുംബനം എന്നിവ ഒഴിവാക്കണമെന്ന് ആദ്യമേ പറയും. എത്ര പണം ഓഫര്‍ ചെയ്താലും ഞാന്‍ അത് ചെയ്യില്ല. തമന്ന വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ പരത്തുന്ന മാധ്യമങ്ങളെയും നടി വിമര്‍ശിച്ചു.

ഒന്നേകാല്‍ കോടി കിട്ടാത്തതിനാല്‍ തമന്ന കമല്‍ ചിത്രത്തില്‍ പിന്‍മാറിയതായും കോളിവുഡില്‍ നിന്നും വാര്‍ത്തകളുണ്ടായിരുന്നു
Back to top Go down
thankan
Active member
Active member


Posts : 188
Points : 219
Reputation : 2
Join date : 2010-01-15
Location : trivandrum

PostSubject: Re: Hot News..From Tamil Industry...   Mon Nov 21, 2011 8:44 pm

ഇനി അയാളോടൊപ്പം ഞാന്‍ അഭിനയിക്കില്ല: അഞ്ജലി



‘അങ്ങാടിത്തെരു’ ഫെയിം അഞ്ജലി നല്ല അഭിനേത്രിയാണ്. അത് ഏവരും സമ്മതിച്ചുതരുന്ന കാര്യം. ‘എങ്കേയും എപ്പോതും’ എന്ന സിനിമയിലും അഞ്ജലി മിന്നിത്തിളങ്ങി. യുവതാരം ജയ്(‘സുബ്രഹ്മണ്യപുരം’ ഫെയിം) ആയിരുന്നു ആ ചിത്രത്തില്‍ അഞ്ജലിയുടെ നായകന്‍. എന്തായാലും ജയും അഞ്ജലിയും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്ന വാര്‍ത്തയാണ് കോളിവുഡില്‍ ഇപ്പോള്‍ ചുറ്റിക്കറങ്ങുന്നത്.

എങ്കേയും എപ്പോതും റിലീസാകുന്നതിന് തൊട്ടുമുമ്പാണ് ഈ വാര്‍ത്ത എങ്ങും പരന്നത്. സിനിമയുടെ വിജയത്തിന് ഈ പ്രണയഗോസിപ്പ് ഏറെ ഗുണം ചെയ്തു എന്നാണ് വിലയിരുത്തപ്പെടുന്നത്. സിനിമ കണ്ട പ്രേക്ഷകരും ഇവര്‍ ‘അടിപൊളി ജോഡി’ ആണെന്ന് സമ്മതിക്കും.

‘ഏഴാം അറിവ്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന്‍റെ അവതാരകരും അഞ്ജലിയും ജയും ആയിരുന്നു. ഇതോടെ ഇരുവരും കൂടുതല്‍ അടുത്തു എന്നാണ് പ്രചരണം.

എന്നാല്‍ ഈ പ്രണയവാര്‍ത്ത തങ്ങളുടെ കരിയറിന് ദോഷം ചെയ്യുമെന്ന് അഞ്ജലിയും ജയും തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യം ഏറ്റവും ശക്തമായി നിഷേധിക്കുകയാണ് ഇരുവരും.

‘ഇനി ജയ്ക്കൊപ്പം അഭിനയിക്കില്ല’ എന്നാണ് അഞ്ജലി പരസ്യപ്രസ്താവന നടത്തിയിരിക്കുന്നത്. ജയ് പരസ്യമായി പ്രതികരിച്ചിട്ടില്ല. എത്രയൊക്കെ നിഷേധിച്ചാലും ‘തീയില്ലാതെ പുകയുണ്ടാകുമോ?’ എന്നാണ് കോടമ്പാക്കത്തെ സിനിമാവിദഗ്ധര്‍ ചോദിക്കുന്നത്.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Hot News..From Tamil Industry...   Tue Nov 22, 2011 1:51 am

ival etho malayalam padathil undaarunnalloo............

athu release aaayo?
Back to top Go down
baasha
Active member
Active member


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

PostSubject: Re: Hot News..From Tamil Industry...   Tue Nov 22, 2011 12:37 pm

നടി പൂനത്തിന്റെ 4ലക്ഷവുമായി ഡ്രൈവര്‍ മുങ്ങി



മുംബൈ: നടി പൂനം ജാവറിന്റെ ഡ്രൈവര്‍ 3.9ലക്ഷം രൂപയുമായി മുങ്ങി. പൂനത്തിന്റെ മാതാവിന് കൊണ്ടുപോയിക്കൊടുക്കാനേല്‍പ്പിച്ച പണവുമായിട്ടാണ് പോരബ് സിങ് ഥാപയെന്നയാള്‍ മുങ്ങിയത്.

നവംബര്‍ 12നാണത്രേ സംഭവം നടന്നത്. ദില്ലിയ്ക്ക് പോകാനായി പൂനത്തെ കാറില്‍ വിമാനത്താവളത്തില്‍ വിടാനായിപോയപ്പോഴാണ് ഒരു സുഹൃത്തിനോട് വാങ്ങിച്ച പണം പൂനം ഡ്രൈവറുടെ കയ്യില്‍ കൊടുത്തത്. ഒഷിവാരയില്‍ താമസിക്കുന്ന അമ്മയ്ക്ക് നല്‍കണമെന്ന നിര്‍ദ്ദേശിച്ചാണ് പണം നല്‍കിയത്.

എന്നാല്‍ ഇയാള്‍ വെര്‍സോവയില്‍ കാര്‍ ഉപേക്ഷിച്ചശേഷം കടന്നുകളയുകയായിരുന്നു. വിമാനത്തില്‍ കയറുന്നതിന് മുമ്പ് പൂനം അമ്മയെ വിളിച്ച് പണത്തിന്റെ കാര്യം അന്വേഷിച്ചു. അപ്പോഴാണ് അതുവരെ ഡ്രൈവര്‍ അവിടെച്ചെന്നിട്ടില്ലെന്നകാര്യമറിയുന്നത്.

ഉടന്‍തന്നെ പൂനം പൊലീസില്‍പരാതി നല്‍കുകയായിരുന്നു. ഉപേക്ഷിച്ച കാര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഥാപ്പയ്ക്കായി തിരച്ചില്‍ തുടരുകയാണ്
Back to top Go down
baasha
Active member
Active member


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

PostSubject: Re: Hot News..From Tamil Industry...   Tue Nov 22, 2011 12:49 pm

അമ്മക്കെതിരെ പരാതിയുമായി പുതുമുഖ നടി


അമ്മയ്‌ക്കെതിരെ പരാതിയുമായി പുതുമുഖ നടി ചെന്നൈ കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കി. തന്റെ താത്പര്യം കണക്കിലെടുക്കാതെ സിനിമയില്‍ അഭിനയിക്കാന്‍ അമ്മ നിര്‍ബന്ധിയ്ക്കുകയാണെന്ന് കാണിച്ച് ഇരുപതുകാരിയായ പ്രിയദര്‍ശിനിയെന്ന പുതുമുഖ താരമാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ചെന്നൈ സാലിഗ്രാം സ്വദേശിനിയായ പ്രിയദര്‍ശിനി മധുദാവനിയെന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഈ സിനിമ ഇനിയും റിലീസ് ചെയ്തിട്ടില്ല. ഇതിനിടെയാണ് താരം പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.

സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് പലതവണ പറിഞ്ഞിട്ടും ഇതവഗണിച്ച് അഭിനയം തുടരാനാണ് അമ്മ നിര്‍ബന്ധിയ്ക്കുന്നതെന്ന് നടിനല്‍കിയ പരാതിയിലുണ്ട്. പരാതിയില്‍ അമ്മയെ ചോദ്യം ചെയ്യണമെന്നും പ്രിയദര്‍ശിനി പൊലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പരാതിയില്‍ നടപടിയെടുക്കാമെന്ന് പൊലീസ് ഉറപ്പു നല്‍കിയിട്ടുണ്ട്. കമ്മീഷണര്‍ ഓഫീസിലെ വനിത പൊലീസ് വിഭാഗത്തിന് പരാതി കൈമാറാനും കമ്മീഷണര്‍ തീരുമാനിച്ചിട്ടുണ്ട്.
Back to top Go down
meeshamadhavan
New Member
New Member


Posts : 54
Points : 56
Reputation : 0
Join date : 2011-02-06
Location : angamali

PostSubject: Re: Hot News..From Tamil Industry...   Tue Nov 22, 2011 5:45 pm

കസ്തൂരിയുടെ ചൂടന്‍ കിടപ്പറരംഗങ്ങളുമായി ‘നാങ്ക’





കസ്തൂരിയെ ഓര്‍മ്മയില്ലേ? സ്നേഹം, അനിയന്‍‌ബാവ ചേട്ടന്‍ ബാവ, അഗ്രജന്‍ തുടങ്ങിയ സിനിമകളിലെ ശാലീന സുന്ദരി. കുടുംബചിത്രങ്ങളിലെ നായിക എന്ന നിലയില്‍ തമിഴിലും കസ്തൂരി ചുവടുറപ്പിച്ചു. ‘ഇന്ത്യന്‍’ എന്ന ചിത്രത്തില്‍ കമലഹാസന്‍റെ മകളായി നടത്തിയ പ്രകടനം ഓര്‍ക്കുക. എന്നാല്‍ പുതിയ നായികമാര്‍ രംഗം കീഴടക്കിയതോടെ കസ്തൂരിക്ക് സിനിമകള്‍ കുറഞ്ഞു.

അവസരം കുറഞ്ഞതോടെ കസ്തൂരി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുകയാണ്. കഴിഞ്ഞ വര്‍ഷം ‘തമിഴ് പടം’ എന്ന ചിത്രത്തില്‍ ഐറ്റം നമ്പര്‍ ചെയ്ത കസ്തൂരി ഈ വര്‍ഷം ‘പതിനാറ്’, ‘തൂങ്കാ നഗരം’ എന്നീ സിനിമകളില്‍ ഗ്ലാമര്‍ അതിഥിവേഷങ്ങള്‍ ചെയ്തു. എന്നാല്‍ അതിലും ഹോട്ടായ പ്രകടനം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

കസ്തൂരി പ്രധാനവേഷത്തിലെത്തുന്ന ‘നാങ്ക’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഒരു കോളജ് വിദ്യാര്‍ത്ഥിയും അവന്‍ താമസിക്കുന്ന വാടകവീടിന്‍റെ ഉടമസ്ഥയായ യുവതിയും തമ്മിലുള്ള അതിരുകടന്ന ബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം. ഉദയ് നായകനാകുന്ന ചിത്രത്തില്‍ കസ്തൂരിയാണ് ‘ഹോട്ട് ഹൌസ് ഓണര്‍’ ആകുന്നത്.

കസ്തൂരിയും ഉദയ്‌യും പ്രത്യക്ഷപ്പെടുന്ന ചുംബനരംഗങ്ങളും കിടപ്പറ രംഗങ്ങളുമാണ് ‘നാങ്ക’യുടെ ഹൈലൈറ്റ്. ബാലഭാരതി സംവിധാനം ചെയ്യുന്ന ചിത്രം കസ്തൂരിയുടെ അമിത മേനിപ്രദര്‍ശനം കൊണ്ട് വാര്‍ത്തകളില്‍ നിറയുകയാണ്
Back to top Go down
Sponsored content




PostSubject: Re: Hot News..From Tamil Industry...   Today at 9:15 pm

Back to top Go down
 
Hot News..From Tamil Industry...
View previous topic View next topic Back to top 
Page 1 of 2Go to page : 1, 2  Next
 Similar topics
-
» a very good news for all my tamil jodha akbar fans...JA in tamil now
» Latest News on DCC
» A Social Network for Publishing Industry
» News: Forbidden Planet in NYC to hold a celebration for Sailor Moon!
» [101113] Hyori - CLIO Signing Event Mnet Wide News [36M/wmv]

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Tamil Cinema-
Jump to: