ലിവര്‍പൂള്‍ പ്ലേമേക്കറും നായകനുമായ സ്റ്റീവന്‍ ജെറാര്‍ഡ് ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറിയേക്കുമെന്ന് സൂചന. 40 മില്യണ്‍ പൌണ്ടാണ് സിറ്റി ജെറാര്‍ഡിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജെറാര്‍ഡിനെ സ്വന്തമാക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകാന്‍ സിറ്റി ഉടമ ക്ലബ് അധികൃതര്‍ക്ക് പച്ചക്കൊടി കാട്ടിയതാണ് സൂചന.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ലിവര്‍പൂളിന് ജെറാര്‍ഡിന്റെ വില്‍പ്പനയിലൂടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ലിവര്‍പൂള്‍ പരിശീലകന് റാഫേല്‍ ബെനറ്റിസും ജെറാര്‍ഡിന്റെ കൂടുമാറ്റത്തെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ഫെര്‍ണാണ്ടോ ടോറസിനെ വിട്ടുകൊടുക്കാനാവില്ലെന്നും ബെനറ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡും ജെറാര്‍ഡില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്ററിന് പുറകില്‍ രണ്ടാം സ്ഥാനത്തായിരുന്ന ലിവര്‍പൂള്‍ ഈ സീസണില്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.