ഇപ്പോള്‍
ആരാധകുടെ ചോദ്യം ഇതാണ്. ഒപ്പം ബോളിവുഡിന്റെയും. വിവാഹം എന്നുവരെ
കനത്തുകേട്ടിരുന്ന അഭ്യൂഹങ്ങള്‍ക്കിടെ പെട്ടെന്ന് പിരിയാന്‍ തീരുമാനിച്ച
യുവതാരങ്ങളായ ഷാഹിദ് കപൂറും കരീനാ കപൂറും വീണ്ടും ഒരുമിക്കുമോ? പരസ്പരം
തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് ക്ഷമായാചനം നടത്തുമോ?
ഈ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും കഴമ്പുണ്ടോ എന്നു ചോദിച്ചാല്‍
ഉണ്ടെന്നുവേണം കരുതാന്‍. ജൂണ്‍ മാസം ബോളിവുഡ് സഹനത്തിന്റെ മാസമായി
ആചരിക്കുന്നതിന്റെ ഭാഗമായി ഒരുക്കുന്ന ഒരു ചിത്രത്തിനായി ഇരുവരും
ഒരുമിക്കുന്നെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡില്‍ കേള്‍ക്കുന്നത്.
ഇരുവരും ഒന്നിച്ചുനില്‍ക്കുന്ന സ്റ്റില്ലും പ്രചരിക്കുന്നുണ്ട്. 'എല്ലാം
ക്ഷമിക്കാന്‍ ഈ കാലം' എന്ന സന്ദേശവുമായി ബോണി കപൂര്‍, ശ്രീദേവി, ഹിമേഷ്
രേഷാമ്മിയ, സതീശ് കൗശിക് എന്നിവര്‍ക്കൊപ്പമാണ് ഷാഹിദും കരീനയും
എത്തുന്നത്. ക്ഷമയുടെ മൂല്യം മറ്റുള്ളവരെ ബോധ്യപ്പെടുത്താനൊരുങ്ങുന്ന
ഷാഹിദും കരീനയും സ്വജീവിതത്തിലും ഈ മാതൃക പിന്തുടരുമോ എന്നും ആരാധകര്‍
ആകാംക്ഷയോടെ തിരക്കുന്നു. മിലേംഗേ, മിലേംഗേ എന്നാണ് ചിത്രത്തിന്റെ പേര്.
ഇതോടെ ഷാഹിദിനും കരീനയ്ക്കുമിടയിലുള്ള മഞ്ഞുരുകുമെന്നാണ് ഏവരുടെയും
പ്രതീക്ഷ. ഇക്കാര്യത്തില്‍ പക്ഷേ, ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
സമൂഹ സൗഹൃദ സൈറ്റുകളായ ഓര്‍ക്കൂട്ട്, ട്വിറ്റര്‍, ഫേസ്ബുക്ക്
തുടങ്ങിയവയിലാണ് ഇതു സംബന്ധിച്ച അഭ്യര്ഥനകളുള്ളത്. ഒരു ക്ഷമാപത്രം,
ഷാഹിദും കരീനയും ഒന്നിച്ചുനില്‍ക്കുന്ന ഫോട്ടോ, ഒരു വെള്ള റോസാപ്പൂ എന്നിവ
ഇതില്‍നിന്നു ഡൗണ്‍ലോഡ് ചെയെ്തടുക്കാം. അവനവന് താത്പര്യമുള്ളവര്‍ക്ക് ഇതു
നല്‍കാം. ആവശ്യമെങ്കില്‍ ഷാഹിദിന്റെയും കരീനയുടെയും ചിത്രം മാറ്റി
ഉപയോഗിക്കുന്നവര്‍ക്ക് അവരവരുടെ ചിത്രം വെക്കാനും സൗകര്യമുണ്ടാകും.
തകര്‍ന്ന സ്നേഹബന്ധങ്ങളും സൗഹൃദങ്ങളും ഇതുവഴി പുനഃസ്ഥാപിക്കാമെന്നാണ്
പ്രതീക്ഷ.
ഇത്തരമൊരു സ്വപ്ന പദ്ധതിക്ക് ഷാഹിദും കരീനയും സമ്മതം മൂളിയത് ആരാധകരെ ഏറെ
ആഹ്ലാദഭരിതരാക്കിയിട്ടുണ്ട്. പക്ഷേ, ഇതുസംബന്ധിച്ച് ഇരുവരും ഇനിയും
കൂടുതല്‍ വ്യക്തത നല്‍കാത്തതിനെച്ചൊല്ലി ഇവര്‍ക്കിടയില്‍ ആശങ്കയുമുണ്ട്.