അര്‍ജന്റീനയുടെ
മത്സരമെന്നതിനാല്‍ ശ്രദ്ധയം. മെക്സിക്കോയാടാവുമ്പോള് ആകാംക്ഷയുടെ തോത്
കൂടും. ആരെയും മറിച്ചിടാന്‍ പോന്ന കരുത്തുണ്ട് മെക്സിക്കന്‍
തിരമാലകള്‍ക്ക്.
കളത്തിലെ കണക്കുകളില്‍ അര്‍ജന്റൈന്‍ ആധിപത്യം. രണ്ടു പതിറ്റാണ്ടിനിടെ 14
പോരാട്ടങ്ങള്‍. അര്‍ജന്റീനയ്ക്ക് ഏഴു ജയം; മെക്സിക്കോയ്ക്കു രണ്ടും.
അര്ജന്റീനപ്രാഥമിക റൗണ്ടില്‍ ഏറെക്കുറെ ആധികാരിക പ്രകടനം.
ഗ്രൂപ്പ് ചാംപ്യന്മാര്. മെസി ഉഗ്രന്‍ ഫോമില്‍. ഗോണ്‍സാലോ ഹ്വിഗ്യെന്
മുന്നേറ്റ നിരയ്ക്ക് ഊര്‍ജം പകരുന്നു. മുന്നേറ്റനിരയും മിഡ്ഫീല്‍ഡും
തമ്മില്‍ ഒത്തിണക്കം. നിക്കോളസ് ഓറ്റമെന്ഡിയും വാള്‍ട്ടര്‍ സാമുവലും
കളിച്ചേക്കും.
റോഡ് ടു സക്സസ്നൈജിരിയയ്ക്കെതിരേ ജയം (1-0).ദക്ഷിണ കൊറിയയ്ക്കെതിരേ ജയം (4-1). ഗ്രീസിനെതിരേ ജയം (2-0)
സ്റ്റാര്‍ ടു വാച്ച്ഗോണ്സാലോ ഹിഗ്വെയ്ന്മെസിയുടെ അധ്വാനങ്ങള്‍ പൂര്ണതയിലെത്തക്കേണ്ടതു ഹിഗ്വെയ്ന്. കൊറിയയ്ക്കെതിരേ ഹാട്രിക്ക്.
മെക്സിക്കോഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാര്‍. ഒഴുക്കുള്ള ആക്രമണഫുട്ബോള്‍
മുഖമുദ്ര. റാഫെല്‍ മാര്‍ക്വെസിന്റെ മികവില്‍ പ്രതിക്ഷ. ദുര്‍ബലമായ
പ്രതിരോധം തലവേദന. കാര്‍ലോസ് വെലയുടെ പരുക്ക് ആശങ്ക.
റോഡ് ടു സക്സസ്ദക്ഷിണാഫ്രിക്കയോടു സമനില (1-1).ഫ്രാന്‍സിനെതിരേ ജയം (2-0).ഉറുഗ്വെയോടു തോല്‍വി (1-0)
സ്റ്റാര്‍ ടു വാച്ച്റഫേല് മാര്ക്വെസ്മിഡ്ഫീല്ഡിലെ ഊര്‍ജസ്രോതസ്. പ്രാഥമിക റൗണ്ടില്‍ മെക്സിക്കന്‍
മുന്നേറ്റങ്ങള്‍ക്ക് വേഗം നല്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഗോളടിച്ചു.