malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_vote_lcapസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_voting_barസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_vote_rcap 
yeldo987
സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_vote_lcapസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_voting_barസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_vote_rcap 
real hero
സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_vote_lcapസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_voting_barസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_vote_rcap 
allambans
സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_vote_lcapസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_voting_barസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_vote_rcap 
mohan.thomas
സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_vote_lcapസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_voting_barസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_vote_rcap 
ajith_mc86
സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_vote_lcapസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_voting_barസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_vote_rcap 
deathrace
സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_vote_lcapസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_voting_barസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_vote_rcap 
dracula
സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_vote_lcapസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_voting_barസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_vote_rcap 
maadambi
സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_vote_lcapസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_voting_barസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_vote_rcap 
mohan
സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_vote_lcapസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_voting_barസംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു Image
Powered by website-hit-counters.com .
flag
സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു

Go down 
+5
menon
manzoor
MANNADIYAR
devan
thalathil dineshan
9 posters
AuthorMessage
thalathil dineshan
Active member
Active member
thalathil dineshan


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 50
Location : Mumbai

സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു Empty
PostSubject: സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു   സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു EmptyTue Oct 25, 2011 7:12 pm

സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു

[You must be registered and logged in to see this image.]

തൃശൂര്‍: പ്രശസ്ത സിനിമാ സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ ശ്രദ്ധ നേടിയ ടിഡി ദാസന്‍ std 6ബി എന്ന ചിത്രത്തിന്റെ സംവിധായകനാണ്.

മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റ്‌വലില്‍ ഏറ്റവും മികച്ച തിരക്കഥാകൃത്തിനുള്ള സമ്മാനം മോഹനനായിരുന്നു.

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും മധുര കാമരാജ് സര്‍വകലാശാലയിലും പഠിച്ച ശേഷമാണ് കലാരംഗത്ത് സജീവമായത്. നിരവധി ടിവി സീരിയലുകള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. ആന്റിഗമി, മക്ബത്ത് തുടങ്ങിയ നാടകങ്ങളുടെ സംവിധായകനാണ്.
Back to top Go down
devan
Active member
Active member
devan


Posts : 279
Points : 366
Reputation : 1
Join date : 2010-01-11
Location : mavelikkara

സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു Empty
PostSubject: Re: സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു   സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു EmptyTue Oct 25, 2011 7:25 pm

ലോചിക്കാനാകുന്നില്ല: പ്രിയന്‍, തകര്‍ന്നുപോയി: ശ്രീകുമാര്‍



പ്രമുഖ സംവിധായകന്‍ മോഹന്‍ രാഘവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ആലോചിക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് സംവിധായകന്‍ പ്രിയനന്ദനന്‍ പറഞ്ഞത്.

ഇന്ന് രാവിലെ കൂടി മോഹനെ ഞാന്‍ വിളിച്ചതാണ്. ഒരു നാടകക്യാമ്പുമായി ബന്ധപ്പെട്ടായിരുന്നു അത്. ഉച്ചകഴിഞ്ഞാണ് അറിഞ്ഞത് മോഹന്‍ ആശുപ്രതിയിലാണെന്ന്. എന്താണ് പറയേണ്ടതെന്ന് അറിയില്ല. മോഹന്‍ ഇവിടംവിട്ടുപോയെന്ന് ആലോചിക്കാന്‍ കൂടിയാകുന്നില്ല- പ്രിയനന്ദനന്‍ പറഞ്ഞു.

മോഹന്‍ തനിക്ക് ഒരു സിനിമാപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ലെന്ന് സംവിധായകന്‍ ശ്യാമപ്രസാദ് അനുസ്മരിച്ചു. മോഹന്‍ എന്റെ നല്ല ഒരു സുഹൃത്തായിരുന്നു. സ്കൂള്‍ ഓഫ് ഡ്രാമയില്‍ മോഹന്‍ എന്റെ ജൂനിയറായിരുന്നു. ഒറ്റച്ചിത്രം കൊണ്ടുതന്നെ ശ്രദ്ധേയനായ സംവിധായകനാണ് മോഹന്‍. ആദ്യം ചിത്രം തന്നെ അംഗീകരിക്കപ്പെട്ടത് വലിയ കാര്യമാണ്- ശ്യാമപ്രസാദ് പറഞ്ഞു.

മോഹന്റെ മരണവാര്‍ത്തയറിഞ്ഞ് തകര്‍ന്നുപോയെന്ന് സംവിധായകന്‍ പി ശ്രീകുമാര്‍ പറഞ്ഞു. ഒറ്റച്ചിത്രം കൊണ്ടുതന്നെ മോഹന്‍ പ്രതിഭ തെളിയിച്ചു. വളരെ മനോഹരമായ ചിത്രമായിരുന്നു ടി ഡി ദാസന്‍. മോഹന്റെ ഭാവിയില്‍ എനിക്ക് വലിയ പ്രതീക്ഷയായിരുന്നു. അടുത്ത ചിത്രവും മികച്ച പ്രൊജക്റ്റാണെന്നാണ് മോഹന്‍ എന്നോട് പറഞ്ഞത്. മോഹന്റെ മരണവാര്‍ത്തയറിഞ്ഞ് ഞാന്‍ തകര്‍ന്നുപോയിരിക്കുകയാണ്. ഇരുന്നയിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നില്ല- കെ ശ്രീകുമാര്‍ പറഞ്ഞു
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു Empty
PostSubject: Re: സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു   സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു EmptyTue Oct 25, 2011 7:59 pm

aadaranjalikal.....................
Back to top Go down
manzoor
New Member
New Member
manzoor


Posts : 63
Points : 77
Reputation : 1
Join date : 2010-12-11
Age : 46
Location : Eerattupetta

സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു Empty
PostSubject: Re: സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു   സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു EmptyTue Oct 25, 2011 8:38 pm

aadaranjalikal....
Back to top Go down
menon
Active member
Active member
menon


Posts : 200
Points : 219
Reputation : 0
Join date : 2010-04-02

സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു Empty
PostSubject: Re: സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു   സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു EmptyWed Oct 26, 2011 3:52 am

പൊലിഞ്ഞത്‌ മലയാള സിനിമയുടെ യുവപ്രതീക്ഷ


തൃശൂര്‍: നഷ്‌ടങ്ങള്‍ വീണ്ടും വീണ്ടും മലയാള സിനിമയെ വേട്ടയാടുന്നു. ഇക്കുറി നഷ്‌ടപ്പെട്ടത്‌ സിനിമയുടെ യുവപ്രതീക്ഷ മോഹന്‍ രാഘവനെ. ടി.ഡി. ദാസന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ സിക്‌സ്-ബി എന്ന ഒറ്റ സിനിമയിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു മോഹന്‍ രാഘവന്‍. മലയാള സിനിമയുടെ ഭാവി പ്രതീക്ഷ പല നിരൂപകരും ഇദ്ദേഹത്തില്‍ കണ്ടിരുന്നു.

തമിഴ്‌ സിനിമയുടെ ചുവടുപിടിച്ച്‌ സൂപ്പര്‍ സ്‌റ്റാറുകളില്‍നിന്നും വന്‍കിട സംവിധായകരില്‍നിന്നും മലയാള സിനിമ കുതറി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി കണ്ടുകൊണ്ടിരിക്കുന്നത്‌. എടുത്തുപറയത്തക്ക നിരവധി സിനിമകള്‍ ഇക്കാലയളവില്‍ പുറത്തുവന്നു. സൂപ്പര്‍സ്‌റ്റാറുകളെ ഒഴിവാക്കി ചെലവുചുരുക്കി നവസംവിധായകര്‍ പുറത്തിറക്കിയ പല സിനിമകളും മലയാളി പ്രേക്ഷകന്‌ ആശ്വാസം നല്‍കി. അതിലൊന്നായിരുന്നു ടി.ഡി. ദാസന്‍. 2010 ലെ മികച്ച നവസംവിധായകനുള്ള സംസ്‌ഥാന പുരസ്‌കാരം മോഹന്‍ രാഘവനെ തേടിയെത്തുകയും ചെയ്‌തു.

നവസംവിധായകനായിരുന്നെങ്കിലും മോഹന്‍ രാഘവന്‍ സിനിമയിലെത്തിയത്‌ നിരവധി വര്‍ഷത്തെ നാടക-ടെലിവിഷന്‍ മേഖലകളിലെ പ്രവര്‍ത്തനത്തിനുശേഷം. സ്‌കൂള്‍ ഓഫ്‌ ഡ്രാമയില്‍നിന്നും മധുര കാമരാജ്‌ സര്‍വകലാശാലയില്‍നിന്നും നാടകം പഠിച്ച മോഹന്‍രാഘവന്‌ അതിനേക്കാള്‍ വലിയ അനുഭവം പ്രശസ്‌തരായ നാടക സംവിധായകരുടെകൂടെ പ്രവര്‍ത്തിച്ചതായിരുന്നു. ബി.വി. കാരന്ത്‌, കാവാലം നാരായണപണിക്കര്‍, എസ്‌. രാമാനുജം, ജോണ്‍ മാര്‍ട്ടിന്‍, മായാതുംബര്‍ഗ്‌ എന്നിവരോടൊപ്പമുള്ള തീയറ്റര്‍ അനുഭവങ്ങളാണ്‌ മോഹന്റെ ദൃശ്യകലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അടിത്തറയായത്‌. മാക്‌ബത്ത്‌, വെക്‌റ്റിംഗ്‌ ഫോര്‍ ഗോദോ തുടങ്ങിയ ലോക ക്ലാസിക്കല്‍ നാടകങ്ങള്‍ സംവിധാനം ചെയ്യാനുള്ള ചങ്കൂറ്റം മോഹന്‍ നേടിയത്‌ അങ്ങനെ. എന്നാല്‍ പിന്നീട്‌ മറ്റു നിരവധി നാടക പ്രവര്‍ത്തകരേയുംപോലെ മോഹനനും ടെലിവിഷന്‍ രംഗത്തേക്ക്‌ തിരിയുകയായിരുന്നു. നാടകം പഠിച്ചാലും അതുകൊണ്ട്‌ ജീവിക്കാനാകാത്ത അവസ്‌ഥയും അതിന്‌ കാരണമായിരുന്നു. നാട്ടിന്‍പുറത്തുനിന്നുള്ള ജീവിതാനുഭവങ്ങള്‍ അതിനു തീരെ തടസമായില്ല. മോഹന്‍ രചിച്ച പല ടി.വി. പരിപാടികളുടെ തിരക്കഥകള്‍ക്കും പ്രധാന പുരസ്‌കാരങ്ങള്‍ ലഭിച്ചു. പിന്നീട്‌ മോഹന്റെ വളര്‍ച്ച ടെലിഫിലിം -ചെറു സിനിമാ രംഗത്തേക്കായിരുന്നു. ഡയറി ഓഫ്‌ എ ഹൗസ്‌ വൈഫ്‌ എന്ന ഷോര്‍ട്ട്‌ ഫിലിമിന്റെ തിരക്കഥാകൃത്ത്‌ ദേശീയ പുരസ്‌കാരംതന്നെ മോഹനനെ തേടിയെത്തി.

നാടക-ടെലിവിഷന്‍-ഷോര്‍ട്ട്‌ ഫിലിം രംഗത്തെ വര്‍ഷങ്ങളുടെ പ്രവര്‍ത്തനപരിചയവുമായി സിനിമയിലെത്തിയ മോഹന്‍ രാഘവന്‍ തന്നില്‍ പ്രതീക്ഷയര്‍പ്പിച്ചവരെ നിരാശരാക്കിയില്ല. കെ.പി. കുമാരനടക്കമുള്ളവരുമായി ഒപ്പം പ്രവര്‍ത്തിച്ചതിനു ശേഷമാണ്‌ മോഹന്‍ ടി.ഡി. ദാസനിലേക്ക്‌ തിരിഞ്ഞത്‌. കണ്‍മഷി, നമ്മള്‍ തമ്മില്‍ സിനിമകള്‍ക്ക്‌ തിരക്കഥയും രചിച്ചിരുന്നു.

പാലക്കാടന്‍ ഗ്രാമവും ബാംഗ്ലൂര്‍ നഗരവും തമ്മിലും ഇവിടങ്ങളില്‍ ജീവിക്കുന്ന രണ്ടു കുട്ടികള്‍ തമ്മിലുമുണ്ടായ അസാധാരണ ബന്ധമാണ്‌ ടി.ഡി. ദാസന്റെ പ്രമേയം. ഇളകിയാടുന്ന പനകളുടെ നാട്ടില്‍ നിലനില്‍ക്കുന്ന ഒരു മിത്ത്‌ സാഹിതിയില്‍ ഉപയോഗിച്ചതിന്‌ പലരില്‍നിന്നും തനിക്ക്‌ ശകാരമേല്‍ക്കേണ്ടിവന്നതായി മോഹന്‍ രാഘവന്‍ പറഞ്ഞിരുന്നു. ഓര്‍മ്മവയ്‌ക്കുന്നതിനു മുമ്പേതന്നെ വിട്ടുപോയ പിതാവിനെ അന്വേഷിക്കുന്ന ബാലന്റേയും അവന്‍ പിതാവിനയച്ച കത്ത്‌ വായിച്ച നഗരത്തിലെ ബാലികയുടേയും ഹൃദയവികാരങ്ങള്‍ ഹൃദയസ്‌പര്‍ശിയായി അവതരിപ്പിക്കാന്‍ മോഹന്‍ രാഘവന്‌ കഴിഞ്ഞു. അതായിരുന്നു ആ സിനിമയെ ഏറ്റവും ആകര്‍ഷകമാക്കിയത്‌. ഇതുമായി ബന്ധപ്പെട്ട്‌ സിനിമയ്‌ക്കുള്ളില്‍ സിനിമയുണ്ടാക്കുന്ന ബിജുമേനോന്‍ അവതരിപ്പിച്ച നന്ദന്‍ എന്ന കഥാപാത്രവും ശ്രദ്ധേയമായി. ശ്വേതാ മേനോനും തന്റെ കഥാപാത്രത്തെ അവിസ്‌മരണീയമാക്കി.

നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രോത്സവങ്ങളില്‍ മുക്‌തകണ്‌ഠ പ്രശംസ പിടിച്ചുപറ്റിയ ടി.ഡി. ദാസന്‍ ന്യൂയോര്‍ക്ക്‌ ഫിലിം ഫെസ്‌റ്റിവലില്‍ ഏറ്റവും മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരം നേടി. ജോണ്‍ അബ്രഹാം അവാര്‍ഡടക്കം നിരവധി മറ്റു പുരസ്‌കാരങ്ങളും ആദ്യ ചിത്രത്തിലൂടെതന്നെ നേടിയ മോഹന്‍ അടുത്ത ചിത്രത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയെങ്കിലും ബോക്‌സോഫീസില്‍ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതില്‍ അല്‌പം ഖിന്നനായിരുന്ന മോഹന്‍ അടുത്ത സിനിമയിലൂടെ അത്‌ മറികടക്കണമെന്ന്‌ സുഹൃത്തുക്കളോട്‌ പറയുമായിരുന്നു. എന്നാല്‍ അതിനു മുമ്പേ മോഹന്‍ പോയി
Back to top Go down
nishpakshan
Active member
Active member
nishpakshan


Posts : 153
Points : 184
Reputation : 1
Join date : 2010-06-26

സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു Empty
PostSubject: Re: സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു   സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു EmptyFri Oct 28, 2011 4:56 pm

ദാസനെ സമ്മാനിച്ച് മോഹന്‍ മറഞ്ഞു

[You must be registered and logged in to see this image.]


ടി.ഡി ദാസന്‍ സിക്‌സ്ത് സ്റ്റാന്‍ഡേര്‍ഡ് ബി എന്ന ഒരൊറ്റ സിനിമ കൊണ്ട് മലയാളചലച്ചിത്രശാഖയില്‍ സ്വന്തമായൊരിടം കണ്ടെത്തിയ ചലച്ചിത്രകാരനാണ് മോഹന്‍ രാഘവന്‍. എന്നാല്‍ തന്നെ സ്‌നേഹിച്ച് ചുറ്റും നിന്നവരിലെല്ലാം നൊമ്പരമുണ്ടാക്കുന്ന ഒരോര്‍മ്മമാത്രമാക്കി വഴിതെറ്റി വന്ന മരണം അദ്ദേഹത്തെ കവര്‍ന്നെടുത്തു.

2010 ലെ നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ ടി.ഡി.ദാസന്‍ വേറിട്ട ഒരു ആസ്വാദന രീതി സൃഷ്ടിച്ചുകൊണ്ടാണ് പ്രേക്ഷകമനസ്സില്‍ ഇടം നേടിയത്. തിയറ്ററുകളില്‍ കച്ചവട സിനിമകളെ പോലെ ഓളം സൃഷ്ടിക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല.

ആദ്യ കാഴ്ചക്കാരുടെവിലയിരുത്തലുകളെ പരിപോഷിപ്പിക്കുന്നതല്ലാത്തതുകൊണ്ടുതന്നെ ചിത്രം ആദ്യം പുറന്തള്ളപ്പെട്ടു. ഒരു നല്ല സിനിമയിലെ നന്മയുടെ സന്ദേശത്തേക്കൂടി തിരസ്‌കരിക്കുന്നതായി പോയി പ്രഥമ പരിഗണനകള്‍. പിന്നീടുവന്ന കാഴ്ചക്കാരുടെ സമീപനങ്ങളെ തൊട്ടറിയും മുമ്പെ ടി.ഡി ദാസനെ തിയറ്ററുകാര്‍ പുറത്താക്കി.

സത്യത്തില്‍ ഇതിനുശേഷമാണ് ഈ ചിത്രത്തെക്കുറിച്ച് കേരളം ചര്‍ച്ചചെയ്തു തുടങ്ങിയത്. ഒരുപക്ഷേ മലയാളസിനിമയില്‍ അടുത്ത കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ഗുണപരമായ് ചര്‍ച്ച ചെയ്യപ്പെട്ട വീണ്ടും റിലീസ് ചെയ്തിരുന്നുവെങ്കില്‍ സാമ്പത്തികമായ് രക്ഷപ്പെടുമായിരുന്ന ഒരു സോദ്ദേശ്യ ചിത്രമായിരുന്നു ടി.ഡി.ദാസന്‍
Back to top Go down
kannan nair
Active member
Active member
kannan nair


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 45
Location : guruvayoor

സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു Empty
PostSubject: Re: സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു   സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു EmptySat Oct 29, 2011 4:23 am

മോഹന്‍രാഘവനെ ഫെഫ്ക അനുസ്മരിച്ചു


കൊച്ചി: സംവിധായകന്‍ മോഹന്‍രാഘവന്റെ നിര്യാണത്തില്‍ ഫെഫ്ക അനുശോചനം രേഖപ്പെടുത്തി. പുതിയ തലമുറയിലെ ഏറ്റവും മികച്ച സംവിധായകനെയാണ് മലയാളസിനിമയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ഫെഫ്ക കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അനുശോചനയോഗം അനുസ്മരിച്ചു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍, പ്രസിഡന്‍റ് സിബി മലയില്‍, ട്രഷറര്‍ ജോസ് തോമസ് എന്നിവര്‍ സംസാരിച്ചു.
Back to top Go down
suku
Moderator
Moderator
suku


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 35
Location : moovattupuzha

സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു Empty
PostSubject: Re: സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു   സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു EmptyTue Nov 29, 2011 3:04 am

മോഹന്‍ രാഘവന്‍ വേദനിപ്പിക്കുന്ന ഓര്‍മയായി

[You must be registered and logged in to see this image.]

അവാര്‍ഡ്ദാനച്ചടങ്ങില്‍ മോഹന്‍ രാഘവന്റെ പേര്‍ വിളിച്ചപ്പോള്‍ ഒരു നിമിഷം പ്രേക്ഷകരുടെ മനസ്സ് നൊന്തു.
പ്രഥമ അവാര്‍ഡ് വാങ്ങാന്‍ കഴിയാതെ അദ്ദേഹം ഈലോകത്തോട് തന്നെ വിടപറഞ്ഞിരുന്നു. മകനുവേണ്ടി അമ്മ കെ.കെ. അമ്മിണിയാണ് അവാര്‍ഡ് സ്വീകരിച്ചത്. ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി എന്ന സിനിമയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡാണ് മോഹന്‍ രാഘവന് ലഭിച്ചിരുന്നത്. എന്നാല്‍ ഒരു മാസം മുമ്പ് അദ്ദേഹം കാലത്തിന്റെ അഭ്രപാളിയിലേക്ക് മറഞ്ഞത് നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരുപാട് ആസ്വാദകര്‍ ഒരു നിമിഷം ഓര്‍ത്തു.
Back to top Go down
kiwi
Active member
Active member
kiwi


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 36
Location : Moovattupuzha

സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു Empty
PostSubject: Re: സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു   സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു EmptyTue Nov 29, 2011 8:37 pm

nalloru kalakaaran aayirunnu...malayala chalachithra mekhalakkundaya van nashtam...
Back to top Go down
Sponsored content





സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു Empty
PostSubject: Re: സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു   സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു Empty

Back to top Go down
 
സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു
Back to top 
Page 1 of 1
 Similar topics
-
» സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു
» എംജി രാധാകൃഷ്ണന്‍ അന്തരിച്ചു
» Gossips ----HOT Latest news....

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: